ഒരിളം തെന്നലായ്: ഭാഗം 45

orilam thennalay

എഴുത്തുകാരി: SAFNU

ഓഫീസിലെ വർക്കിനിടയിൽ പെട്ട് കിടക്കുപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത്... പരിചയമില്ലാത്ത നമ്പർ ആണെന്ന് കണ്ടതും ദർശൻ അത് മൈന്റ് ചെയ്യാതെ വർക്കിലേക്ക് തിരിഞ്ഞു...വീണ്ടും ഫോൺ വൈബ്രെറ്റ് ചെയ്തതും ദർശൻ തെല്ലൊരു അമർഷത്തോടെ ഫോൺ എടുത്തു... "ഹലോ.." "ദർശൻ അല്ലെ..." "അതെ ആരാ സംസാരിക്കുന്നെ,.." "ഞാൻ അഡ്വക്കറ്റ് ആണ്.." അത് കേട്ടതും ദർശൻ നെറ്റി ചുളിച്ചു... "സാറോ.. സാർ.. സാറിന് എന്റെ നമ്പർ എവിടെന്ന്..." "അതൊക്കെ കിട്ടി.. ഞാൻ നീലൂന് അഞ്ച് ആറ് തവണ വിളിച്ചു..നീലു ഫോൺ എടുക്കുന്നില്ല.." "എന്താ സാറേ അത്യാവശ്യമാണോ..." "ഹ്മ്മ്... നന്ദൂനെ കുറിച്ചാ "അത് കേട്ടതും ദർശൻ നന്ദൂനെ കുറിച്ചൊന്നും ചിന്തിച്ച് നിന്നപ്പോയെക്കും അഡ്വക്കറ്റ് പറയുന്ന കാര്യം കേട്ട് ദർശൻ ഞെട്ടി തരിച്ചു... "സാർ നന്ദു... അവര് നന്ദൂനെ...!!" "ഞാൻ ഇക്കാര്യം അറിയിക്കാൻ വേണ്ടി നീലൂനെ ഒരുപാട് തവണ ട്രൈ ചെയ്തതാ പക്ഷേ അവള് കാൾ എടുക്കുന്നില്ല... അച്ഛൻ ഇപ്പോ നന്ദൂനേം കൊണ്ട് അവിടെന്ന് പുറപ്പെട്ടിട്ടുണ്ട്..." "പക്ഷേ നന്ദൂനെ എങ്ങനെ അവിടെന്ന് കൊണ്ട് പോയി അതിന്.." "എനിക്ക് മനസ്സിലാവും ദർശൻ നിനക്ക് ഒരുപാട് ഡൌട്ട് ഉണ്ടെന്ന്... നന്ദൂന്റെ വിവാഹം കഴിഞ്ഞാൽ പിന്നെ അയാളെ അനുമതി ഇല്ലാതെ നന്ദൂnനെ കൊണ്ട് പോവാൻ പറ്റില്ലെന്നാണ് ഡോക്യുമെന്റിൽ പറഞ്ഞിരുന്നത്...

പക്ഷേ അച്ഛൻ (മൂർത്തി ) കൊടുത്ത പുതിയ കേസ് വന്നതോടെ കോടതി അതൊക്കെ തള്ളി...നന്ദൂനെ കൊണ്ട് പോവുന്ന സമയത്ത് ഋഷി ഉണ്ടായിരുന്നാൽ കൂടി അവന് ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു.. കാരണം അവരെ അടുത്ത് നന്ദൂനെ കൊണ്ട് പോവാനുള്ള കോടതിയിൽ നിന്നും സൈൻ ചെയ്ത് നോട്ടീസ് വാറന്റ് ഉണ്ടായിരുന്നു... എനിക്ക് പോലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണിപ്പോ...!!" "സാർ അപ്പോ നന്ദൂനെ ഇനി അവിടെന്ന് എങ്ങനെ കൊണ്ട് വരും..." "അതിന് ഒരൊറ്റ വഴി മാത്രേയൊള്ളു..അച്ഛൻ ആ കേസ് പിൻവലിക്കാ..." "മൂർത്തി ആ കേസ് പിൻവലിക്കെ.. അതൊന്നും നടക്കാൻ പോണില്ല സാർ... അയാൾ അറിഞ്ഞ് കൊണ്ട് അങ്ങനെയൊരു അബദ്ധം ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല..." "ചെയ്യും...പക്ഷേ കുറച്ചു റിസ്ക് നമ്മളെ ഭാഗത്തു നിന്നും ഉണ്ടായിരിക്കണം...ഞാൻ ഇപ്പോ തന്നെ നാട്ടിലേക്ക് തിരിച്ചു പോവുകയാണ്... അവിടെത്തെ സിറ്റുവേഷൻ എന്താണെന്നു അറിയണമെങ്കിൽ ഞാൻ അങ്ങോട്ട് പോയെ മതിയാവൂ..." "അത് ഒരു നല്ല തീരുമാനമാണ്...എന്ന ഞാൻ ഋഷിയെ ഒന്ന് വിളിക്കട്ടെ...!!" അഡ്വക്കറ്റ് ഫോൺ കട്ട് ചെയ്തതും ദർശൻ മുമ്പിലുള്ള ലാപ് അടച്ച് വെച്ച് ബാഗുമെടുത്ത് ഓഫീസിൽ നിന്നുമിറങ്ങി... ഉച്ച നേരത്ത് പതിവ് ഇല്ലാതെ ദർശന്റെ വരവ് കണ്ട് യശോദയും ദീപയും ഉമ്മറത്തേക്ക് വന്നു...

"അച്ചൂ.. നീയിന്നു നേരത്തെ വന്നോ.." യശോദ ചോദിച്ചതും അവൻ കൈയ്യിലുള്ള ബാഗ് യശോദയുടെ കൈയ്യിൽ വെച്ച് കൊടുത്തു.. "ആഹ് അമ്മേ.. അല്ല നീലുയെവിടെ.." "അവള് ഇവിടെ ഉണ്ടായിരുന്നല്ലോ.. നീലൂ...ഈ പെണ്ണിത്..." ദീപ മുകളിലേക്ക് നോക്കി വിളിച്ചു... "എന്താ അമ്മേ... ഞാൻ ഇവിടെ ഇല്ലേ പിന്നെന്താ..." ചെവിയിലെ ഹെഡ് സെറ്റ് ഊരി കൊണ്ട് നീലു സ്റ്റെപ്പിറങ്ങി കൊണ്ട് പറഞ്ഞതും പെട്ടെന്നു ദർശനെ കണ്ട് അവിടെ തന്നെ നിന്നു... സ്വബോധം വന്നപോൽ മുകളിലേക്ക് പോവാൻ വേണ്ടി നിന്നതും ദർശൻ അവളെ വിളിച്ചു... "നീലു പെട്ടെന്ന് ഒരുങ്ങി വാ.. ഒരിടം വരെ പോവാനുണ്ട്..." "ഞാൻ ഒന്നും ഇല്ല... എനിക്ക് വേറെ ജോലിയു..." ബാക്കി പറയുന്നതിനു മുമ്പ് ദർശൻ അവളേം വലിച്ചോണ്ട് കാറിനടുത്ത് എത്തിയിരുന്നു... "എന്റെ കൈയ്യിന്ന് വിട്..." "അമ്മേ ചെറിയമ്മേ ഞങ്ങള് രണ്ട് പേരും അത്യാവശ്യമായി ഒരിടം വരെ പോയിട്ട് വരാം..." ദർശൻ നീലൂ പറയുന്നതൊന്നും മൈന്റ് ചെയ്യത്തെ കാറിൽ കയറി കൊണ്ട് അവരോട് ആയി പറഞ്ഞു.. കാർ മുന്നോട് എടുത്തതും നീലു ഓരോന്ന് പറഞ്ഞു ദേഷ്യപെടാൻ തുടങ്ങി... "താൻ എന്താടോ കാണിക്കുന്നേ... ഹേ എന്താ തന്റെയൊക്കെ വിചാരം... വണ്ടി നിർത്തിക്കോ നിർത്താനാ പറഞ്ഞെ എനിക്ക് തന്റെ കൂടെ പോരാൻ താല്പര്യമില്ല...!!"

അത് കേട്ടതും ദർശൻ പെട്ടെന്നു ബ്രയ്ക്ക് പിടിച്ചു... സീറ്റ് ബെൽറ്റ്‌ ഇടാത്തത് കൊണ്ട് തന്നെ നീലൂന്റെ നെറ്റി പോയി ഇടിച്ചു... "മര്യാദക്ക് ആണെങ്കിൽ ഞാനും മര്യാദക്ക് അല്ലതെ ഒരുമാതിരി ആളെ ഭ്രാന്ത് പിടിപ്പിക്കുന്ന സംസാരം കൊണ്ട് വന്നാലുണ്ടല്ലോ ദേ ഈ കൈകൊണ്ട് നിനക്ക് അടി കിട്ടിയിട്ടില്ല...നീ ചോദിച്ചു മേടിക്കരുത്... പിന്നെ എനിക്കും നിന്റെ കൂടെ വരാൻ താല്പര്യമുണ്ടായിട്ടല്ല... സാഹചര്യം അങ്ങനെ ആയി പോയത് കൊണ്ടാ...." ദർശൻ ദേഷ്യത്തോടെ പറഞ്ഞതും നീലുവും പേടിച്ചിരുന്നു... കാരണം ഇങ്ങനെ ദർശൻ ദേഷ്യപെടുന്നത് ആദ്യമായിട്ട് കാണാ... അത് കൊണ്ട് തന്നെ നീലു പേടിയോടെ ദർശനെ നോക്കി.. "ഹ്മ്മ് അല്ല നിന്റെ ഫോൺ എവിടെ...??" ദർശൻ ചോദിച്ചയുടനെ തന്നെ നീലു അനുസരണയോടെ ടോപിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് കാണിച്ചു... "ഇത് എന്താ നീ കാണാൻ വേണ്ടി കൊണ്ട് നടക്കണോ... ഒരത്യാവിശ്യത്തിന് വിളിച്ചാൽ നീ ഫോൺ എടുക്കില്ലല്ലോ... അഡ്വക്കറ്റ് നിന്നെ എത്ര തവണ വിളിച്ചു... നീ എന്താ ഫോൺ എടുക്കാഞ്ഞേ..!! " അത് കേട്ടതും നീലു തലതാഴ്ത്തി ഇരുന്നു.. "എന്താ ഇപ്പോ ഒന്നും പറയാനില്ലേ... അല്ലെങ്കിൽ നൂറു നാവാണല്ലോ..??" ദർശൻ നീലൂന് നേരെ വീണ്ടും ചോദ്യമുഴർത്തി... "അത്....ഞാൻ...ഫോൺ സൈലന്റിൽ ഇട്ടേക്കുവായിരുന്നു.. അപ്പോ ശ്രദ്ധിച്ചില്ല...!!"

നീലു തലതാഴ്ത്തി കൊണ്ട് മറുപടി പറഞ്ഞതും ദർശൻ ഒന്ന് മൂളി കൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു... സഖാവിന്റെ വീട്ടിന്നു മുമ്പിൽ വണ്ടി നിർത്തിയതും നീലു നെറ്റി ചുളിച്ച് പുറത്തേക്ക് നോക്കി.. "നീലു ഇറങ്ങ്...!!" അത് കേട്ടതും നീലു കാറിൽ നിന്നുമിറങ്ങി... "അ... അതെ എന്താ ഇവിടെ..??" നീലു അൽപ്പം ചമ്മലോടെ ചോദിച്ചു... "നീ വാ..." നീലൂന്റെ കൈ പിടിച്ച് ദർശൻ അകത്തേക്ക് പോയി... അവിടെ ദേഷ്യത്തോടെ നിൽക്കുന്ന സഖാവിനെ കണ്ടതും നീലു ഒന്ന് അവിടം വീക്ഷിച്ചു... ഭവാനിയമ്മ കരഞ്ഞ് ആകെ തളർന്നു ഇരിക്കാണ് സൂരജും ശിവയും കൂടെ ഒരിടത്തേക്ക് മാറി നിന്ന് സംസാരിക്കുന്നുണ്ട്... ആരതിയുടെ കൂടെ എന്തോ ഒരു പെൺകുട്ടി നിൽപ്പുണ്ട് പിന്നെ സൂരജിന്റെ അമ്മയും അനിയത്തിയുമുണ്ട്...അൽപ്പം മാറി നിന്ന് കരയുന്ന ദയയെയും കണ്ടതും നീലു കാര്യമറിയാതെ ദർശന് പിന്നാലെ നടന്നു... ദർശൻ സഖാവിനരികിലേക്ക് പോയതും നീലു നേരെ ഭവാനിയമ്മയുടെ അടുത്തേക്ക് പോയി... "ഭവാനിയമ്മേ..." നീലു വിളിച്ചതും ഭവാനിയമ്മ ഒന്ന് നീലുനെ നോക്കി... "എല്ലാർക്കും എന്ത് പറ്റി ഭവാനിയമ്മേ..." നീലു ഒന്നും ചോദിച്ചിട്ട് ഭവാനിയമ്മക്ക് ഉത്തരമുണ്ടായിരുന്നില്ല.... അത് കണ്ടതും നീലു എണീറ്റ് ആരതിയുടെ അടുത്തേക്ക് പോയി... അവളെ ബാൽക്കണിയിലേക്ക് കൊണ്ട് പോയി...

"ആരതി എന്താ പറ്റിയെ എല്ലാർക്കും.. എന്താ ആരും ഒന്നും പറയാതെ.. എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നുണ്ട് കേട്ടോ.. പിന്നെ... അല്ല നന്ദു... നന്ദു എവിടെ...??" നീലു ദേഷ്യപെട്ട് സംസാരിക്കുന്നതിനിടയിൽ ആണ് പെട്ടെന്ന് നന്ദൂനെ അവിടെയൊന്നും കണ്ടില്ലല്ലോ എന്നോർത്തത്... പെട്ടെന്ന് നീലു അത് ചോദിച്ചതും ആരതി ഒന്ന് പതറി... "അത്... നന്ദു... നന്ദൂനെ..!" "നന്ദൂനെ നന്ദൂന് എന്താ.. നന്ദു എവിടെ.." പരിഭ്രാന്തിയോടെ നീലു ചോദിച്ചു... ആരതിക്ക് അതിൽ നിന്നും വ്യക്തമായിരുന്നു നന്ദു എത്രത്തോളം പ്രിയപ്പെട്ടതാണ് നീലുനെന്ന്...!! "ആരതി താൻ ഒന്ന് പറയെടോ നന്ദു എവിടെ...?" നീലു ആരതിയെ കുലുക്കി കൊണ്ട് ചോദിച്ചതും അവള് കുറച്ചു മുമ്പ് അവിടെ നടന്ന കാര്യങ്ങൾ പറയാൻ തുടങ്ങി... ഫോണിലേക്ക് ദർശന്റെ കാൾ വന്നതും ഡ്രൈവിങ്ങിനിടയിൽ ഒരു ചെറു ചിരിയോടെ സഖാവ് കാൾ അറ്റൻഡ് ചെയ്തു... "ആഹ്.. ദർശാ പറയെടാ..." "ഋഷി നീയിപ്പോ എവിടെയാ..??" "ഞാൻ അമ്മയേം കൊണ്ട് ബീപി ചെക്ക് ചെയ്യാൻ ഹോസ്പിറ്റൽ വരെ ഒന്ന് വന്നതാ...എന്താടാ കാര്യം..??" അത് കേട്ടപ്പോയെ ദർശന് മനസ്സിലായിരുന്നു സഖാവ് ഒന്നും അറിഞ്ഞിട്ടില്ലെന്ന്... "നീ എന്താ ദർശാ ഒന്നും പറയാതെ...??" സഖാവിന്റെ ചോദ്യം വന്നതും ദർശൻ അഡ്വക്കറ്റ് വിളിച്ച കാര്യവും നന്ദൂനെ കൊണ്ട് പോയ കാര്യവുമെല്ലാം പറഞ്ഞു...

പിന്നെ ഒന്നും നോക്കിയില്ല നേരെ വീട്ടിലേക്ക് വരുകയായിരുന്നു... ഭവാനിയമ്മ എത്രയൊക്കെ ചോദിച്ചിട്ടും സഖാവ് ഒരക്ഷരം മിണ്ടാതെ മൂർത്തിയോടുള്ള ദേഷ്യം മുഴുവൻ ഡ്രൈവിങ്ങിന്റെ സ്പീഡ് കൂടി കാണിക്കാണ്... വീട്ടിൽ എത്തി സഖാവ് കാറിന്റെ ഡോർ വലിച്ചടച്ച് അകത്തേക്ക് കടന്നു... അകത്തേക്ക് കയറിയയുടനെ ധന്യ ഓടി ചെന്ന് സഖാവിനെ കെട്ടിപിടിച്ചു കരഞ്ഞോണ്ടിരുന്നു... "ഏട്ടായി... അമ്മയാ അമ്മയാ എല്ലാത്തിനും കാരണം... ചേച്ചി... ചേച്ചി കരഞ്ഞ് പറഞ്ഞത്താ പോവില്ലെന്ന്...!!" വിതുമ്പി കൊണ്ടുള്ള ധന്യയുടെ പറച്ചിൽ കേട്ടതും സഖാവ് ദേഷ്യത്തോടെ രേവതിയുടെ മുറിയിലേക്ക് പോയി... ഡോർ ചവിട്ടി തുറന്നതും ഫോൺ കോളിൽ ആയിരുന്നു രേവതി തിരിഞ്ഞു നോക്കി...സഖാവിന്റെ മുഖം കണ്ടപ്പോയെ രേവതിക്ക് കാര്യങ്ങൾ പിടി കിട്ടിയിരുന്നു... അതൊന്നും വകവെക്കാതെ ഒന്നും നടന്നിട്ടില്ല എന്ന മട്ടിൽ രേവതി സംസാരിക്കാൻ തുടങ്ങി.. "ആഹ്... നീ വന്നോ ഋഷി... ഞാൻ നിനക്ക് വിളിക്കാൻ ഇരിക്കുവായിരുന്നു... നിന്റെ ഭാര്യേടെ അമ്മേടെ വീട്ടുക്കാർ വന്ന് അവളെ കൊണ്ട് പോയി... ഞാൻ പോവണ്ടെന്ന് ആ കൊച്ചിനോട് പറഞ്ഞതാ പക്ഷേ അവളെ ബന്ധുക്കൾ പറഞ്ഞാൽ പിന്നെ നമ്മുക്കെന്തെങ്കിലും പറയാൻ പറ്റോ...??" ഫോൺ കട്ട് ആക്കി കൊണ്ട് രേവതി അതും പറഞ്ഞു ഹാളിലേക്ക് നടന്നു...

അവിടെ അപ്പോയെക്കും ശിവയും വാസുവും സൂരജ്ഉം എല്ലാം എത്തിയിരുന്നു... "എന്ത് ചെയ്യാനാ... എനിക്ക് ആ കൊച്ചിനോട് ദേഷ്യമൊന്നും ഇല്ല... പിന്നെ ഇവിടെ വന്ന് അവളെ ബന്ധുക്കൾ ഇത് വരെ പ്രശ്നമൊന്നും ഉണ്ടാക്കിയിട്ടില്ല... പെട്ടെന്ന് വന്ന് ഇങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ടെങ്കിൽ അത് വന്ന് കേറിയവരുടെ ഓരോ ഗുണങ്ങളാ....!!" ഓരോന്ന് പറഞ്ഞു അവസാനാം വാസൂനെ നോക്കി കൊണ്ട് ആയിരുന്നു രേവതിയത് പറഞ്ഞത്...അത് കേട്ടതും ശിവ അവർക്ക് നേരെ തിരിയാൻ വേണ്ടി നിന്നതും സൂരജ് അവനെ പിടിച്ചു വെച്ചു... "ശിവ നീ അടങ്ങ്..." സൂരജ് "പിന്നെ ഞാൻ ന്ത് ചെയ്യണം അവര് പറയുന്നതൊക്കെ കേട്ട് നിൽക്കണോ...??"" ദേഷ്യത്തോടെ ശിവ ചോദിച്ചതും സൂരജ് അവന്റെ കൈയ്യിൽ നിന്നും പിടി വിട്ടു... പിന്നെയും രേവതി നന്ദൂനെ കുറിച്ച് ഓരോന്ന് പറയാൻ തുടങ്ങി...സഖാവ് അതൊക്കെ കേട്ട് തലപെരുത്ത് നില്ക്കാ... പെട്ടെന്ന് ഒരടി വീണ ശബ്ദം കേട്ടതും എല്ലാവരും ഞെട്ടി സഖാവിനെ നോക്കി... മുണ്ടെല്ലാം മടക്കി കുത്തി മുഷ്ടിയെല്ലാം നരമ്പ് തറഞ്ഞ് നിൽക്കുന്നത് കണ്ടതും സൂരജ് പോലുമൊന്ന് ഭയന്നു...തൊട്ടപ്പുറത്തേക്ക് നോക്കിയതും കവിളിൽ കൈ വെച്ച് അന്താളിപ്പോടെയും അതിലേറെ ഭയത്തോടെയും സഖാവിനെ നോക്കുന്ന രേവതിയെയായിരുന്നു....

"വയസ്സിനു മൂത്തതല്ലേ എന്ന് കരുതി മാത്രാ ഇത്രയും കാലം നിങ്ങള് ചെയ്യുന്നതെല്ലാം കണ്ടിട്ടും കണ്ണടച്ചത്... പക്ഷേ.. ഇപ്പോ... ഇപ്പോ നിങ്ങള് ചെയ്തത് ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റാ.... എന്റെ നന്ദൂനെ കുറച്ചു പറയാൻ എന്ത് അവകാശ നിങ്ങൾക്കുള്ളത്... അവളെ പേരുചരിക്കാൻ പോലും അർഹതയില്ല നിങ്ങൾക്ക്...!! സ്ത്രീയെ ബഹുമാനിക്കാൻ മാത്രമാണ് ഞങ്ങളെ അമ്മ പഠിപ്പിച്ചിട്ടുള്ളത്... പക്ഷേ നിങ്ങളൊരു സ്ത്രീയാണെന്ന് പറയാൻ പോലും അറപ്പ് തോന്നാ..." അവരെ മുഖത്ത് നോക്കി അത് പറഞ്ഞപ്പോയെക്കും ദയ അമ്മയെന്നും വിളിച്ചു അങ്ങോട്ട് ഓടി എത്തിയിരുന്നു.... "അമ്മ... അമ്മ... ഋഷിയേട്ടൻ എന്താ ചെയ്തേ...അമ്മ... അമ്മയെ മുഖതേക്കടിച്ചോ..??" ദയ രേവതിയുടെ മുഖമെല്ലാം തൊട്ടു നോക്കി കൊണ്ട് വെഭ്രാളത്തോടെ സഖാവിനെ നോക്കി കൊണ്ട് ചോദിച്ചു... "അത് കുറഞ്ഞ് പോയെന്നാ എനിക്ക് തോന്നുന്നേ...!!" ശിവ അതും പറഞ്ഞു ദയക്ക് മുമ്പിൽ ആയി പോയി നിന്ന് അവളെ രണ്ട് കവിളിലും മാറി മാറി അടിച്ചു...പെട്ടന്ന് ആയത് കൊണ്ട് തന്നെ ദയ ആകെ ഷോക്ക് ആയി ശിവയെ നോക്കി... "ഇത് ഞാൻ വന്ന് അന്നേ നിനക്കിട്ട് ഓങ്ങി വെച്ചതാ.... ഇപ്പോയാ തരാൻ പറ്റിയെ...!!" ശിവ അതും പറഞ്ഞു ദയയെ കൂർപ്പിച്ചിച്ച് നോക്കി...അവളെ കവിളിലും കൈ വെച്ചോണ്ടുള്ള നോട്ടം കണ്ടതും ശിവക്ക് ഒരണ്ണം കൂടെ കൊടുക്കണമെന്നുണ്ടായിരുന്നു...

"ശിവാ...!!" ഭവാനിയമ്മ വിളിച്ചതും ശിവ തിരിഞ്ഞ് നോക്കി...വേണ്ടെന്ന മട്ടിൽ ഭവാനിയമ്മ നിസ്സഹായാവസ്ഥയോടെ തലയാട്ടിയതും ശിവ അത് കണ്ട് ഒന്ന് കോടി ചിരിച്ചു... "അമ്മ ഒന്നും പറയണ്ട... അമ്മയുടെ ഒരൊറ്റ നിർബന്ധം കൊണ്ട് മാത്രാ ഇവരെ ഇവിടെ താമസിപ്പിച്ചത്... അമ്മയുടെ ബന്ധുക്കള്ളല്ലേ പോട്ടെ എന്ന് വെക്കുപ്പോ ഇവരെന്താ ചെയ്തത് ഏട്ടത്തിയെ കഴിയുന്ന അത്രയും ബുദ്ധിമുട്ടിച്ചു... ഒരിക്ക അമ്മയുടെ ഏട്ടന്റെ ഭാര്യ...ദേ ഈ നിൽക്കുന്ന സ്ത്രീ ഏട്ടത്തിയുടെ താലി വരെ പൊട്ടിച്ചെടുത്തു...!!" അത് കേട്ടതും ഭവാനിയമ്മ ഞെട്ടലോടെ രേവതിയുടെ മുഖത്തേക്ക് നോക്കി... ഇത്രയും വൃത്തികേട് ചെയ്തോ എന്ന മട്ടിൽ...!! ഭവാനിയമ്മ അന്നത്തെ ആ സംഭവം ഓർത്തെടുത്തു...താൻ നന്ദൂനോട്‌ താലി എടുത്തിടാൻ പറഞ്ഞതും അന്ന് എന്തോ ഓർത്ത് കണ്ണ് നിറഞ്ഞ് വന്ന നന്ദൂന്റെ മുഖവുമെല്ലാം....!! അതൊക്കെ ഓർത്തെടുത്തതും ഭവാനിയമ്മ തളർച്ചയോടെ ചെയറിൽ ഇരുന്നു... "ഏട്ടത്തി എല്ലാം സഹിച്ച് മിണ്ടാതിരുന്നതാ... പക്ഷേ ഇന്ന് അമ്മേടെ ഈ ബന്ധുക്കൾ ചെയ്ത തെറ്റ് പൊറുക്കാൻ എനിക്കും ഏട്ടനുമാവില്ല... അമ്മക്ക് തടയാം പക്ഷേ അതിനൊരു ന്യായം വേണെന്ന് മാത്രം....!!" ശിവ അത്രയും പറഞ്ഞു ദേഷ്യത്തോടെ സിറ്റ് ഔട്ടിലേക്ക് പോയി... ഇതൊക്കെ കേട്ടതും നീലു ഒരുതരം മരവിപ്പോടെ അവിടെ ഇരുന്നു...

"നീലിമ സഖാവിന്റെ കാര്യം ഞാൻ പറയാതെ തന്നെ തനിക്കു അറിയാലോ... നന്ദുവെന്ന് വെച്ചാൽ ജീവനാ...സഖാവ് എടുത്തു ചാടി എന്തെങ്കിലും ചെയ്യുമെന്നാ ഞങ്ങളെ പേടി..." "എനിക്കറിയാം ആരതി അവര് തമ്മിലുള്ള സ്നേഹത്തിന്റെ ആഴം...!!" "അവര് ഇന്ന് തന്നെ പുറപ്പെടുമെന്നാ കേട്ടത്... അഡ്വക്കറ്റ് വിളിച്ചിരുന്നു എന്നാ പറഞ്ഞത്...." ആരതി പറഞ്ഞത്തിന് നീലു ഒന്ന് മൂളുക മാത്രം ചെയ്തു... നീലു ഹാളിലേക്ക് വന്നതും എല്ലാവരും അങ്ങങ്ങായി ഓരോയിടത് ഇരിക്കാണ്... സഖാവിന്റെ മുഖത്തു എന്ത് ഭാവമാണെന് മനസ്സിലാവുന്നുണ്ടായിരുന്നില്ല... ശിവ മുറിയിലേക്ക് ചെന്ന് ട്രാവലിംഗ് ബാഗെടുത്ത് രണ്ട് മൂന്നു ഷർട്ടും പാന്റും അതിലേക്ക് കുത്തി കയറ്റി.... "ശിവ ഇന്ന് തന്നെ പോവോ...??" വാസു ഡോറിനരികിൽ വന്ന് നിന്നോണ്ട് ചോദിച്ചു.. ശിവ അതിന് ഒന്ന് മൂളി കൊടുത്തു... "എന്നോട് ദേഷ്യണോ ശിവ ആന്റി പറഞ്ഞപോലെ ഞാൻ വന്നത് കൊണ്ടാണോ ഏട്ടത്തിക്ക് ഇങ്ങ..." ബാക്കി പറയുന്നതിന് മുമ്പ് അവളെ ചുണ്ടുകൾ വിതുമ്പിയിരുന്നു... "വാസു.... എന്താ നീയിങ്ങനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് കരുതി... നീയും കൂടെ ഇങ്ങനെ തുടങ്ങിയാൽ എങ്ങനെയാ... കുറച്ചു ബോൾഡ് ആവണം എന്ന് ഞാൻ നിന്നോട് പലപ്പോഴും പറയാറുണ്ട്...

തൊട്ടതിനും പിടച്ചിത്തിനുമെല്ലാം ഇങ്ങനെ കരയാനിരുന്നാൽ പിന്നെ ഇതിനെ നേരം കാണൂ...." വാസൂനെ ചേർത്ത് നിർത്തി കൊണ്ട് ശിവ പറഞ്ഞു... ഒരു ചേർത്ത് പിടിക്കലിൽ തീരാവുന്നതുള്ളൂ ആ പൊട്ടി പെണ്ണിന്റെ സങ്കടം...!! .... "നീലു,ആന്റി, വാസു..എന്നാ ഞാൻ പോട്ടെ... അമ്മ വിളിക്കാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി..." ആരതി അവരെ അടുത്ത് വന്ന് അത് പറഞ്ഞതും നീലു അതേയെന്ന മട്ടിൽ തലയാട്ടി... "മോള് ഒറ്റക്കാണോ പോവുന്നെ.. സന്ധ്യാ ആവാറായില്ലേ..." പ്രസീത ആരതിയുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു... "അതൊന്നും കുഴപ്പല്യ ആന്റി...ഇവിടുന്ന് വേഗം ബസ് കിട്ടും.." "അതൊന്നും വേണ്ടാ.. നേരം ഒരുപാടായി.. ഞാൻ കിച്ചൂനോട്‌ ഒന്ന് കൊണ്ട് വിടാൻ പറയാം.. ഇപ്പോഴത്തെ കാലത്ത് ഒന്നും ഇന്നേരത് പുറത്തിറിങ്ങി നടക്കാൻ പറ്റത്തില്ല... അവനോട് ഒന്ന് വീട് വരെ കൊണ്ടാക്കാൻ പറഞ്ഞേക്ക് മോള്.." അത് കേട്ടതും ആരതി പുഞ്ചിരിയോടെ ഒന്ന് തലയാട്ടി ഹാളിലേക്ക് പോയി... ചെന്ന് പെട്ടത് തന്നെ സൂരജിന്റെ മുമ്പിലും... "എന്നാ വാ ഞാൻ വീട് വരെ ട്രോപ്പ് ചെയ്യാം..." സൂരജ് "വേണ്ട കിച്ചുവേട്ട... കുറച്ചു കഴിഞ്ഞാൽ പോവാനുള്ളതല്ലേ ഞാൻ അച്ഛനെ വിളിച്ചു പറഞ്ഞോളാം.. അച്ഛൻ വന്നോളും..." "അതൊന്നും ശെരിയാവില്ല... നീ വന്നേ..."

സൂരജ് ആരതിയുടെ കൈയ്യും പിടിച്ച് കാറിന്റെ അടുത്തേക്ക് പോയി...വീട് എത്തുവോളം രണ്ട് പേരും ഒന്നും സംസാരിച്ചില്ല...സൂരജ് ഒന്നും മിണ്ടിയില്ല എന്ന് വേണം പറയാൻ... സഖാവിനൊരു പ്രശ്നമുണ്ടായാൽ അത് സഖാവിനെക്കാൾ ബാധിക്കുക സൂരജിനെ ആയിരിക്കും... അവരുടെ സൗഹൃദം അത്രയും പവിത്രമേറിയതായിരുന്നു... വീട് എത്തിയതും മുമ്പിൽ തന്നെ ആതിയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു...ഡോർ തുറക്കാൻ നേരം ആരതി ഒന്ന് ആലോചിച്ചു പിന്നെ സൂരജിന്റെ നേരെ തിരിഞ്ഞു... "എന്നോട് എന്തെങ്കിലും ഒന്ന് പറയോ...!!" സൂരജിന്റെ മൗനം അത്രത്തോളം അവളെ വേദനിപ്പിച്ചിരുന്നു... "കിച്ചുവേട്ടൻ ഇങ്ങനെ മിണ്ടാതിരുന്നിട്ട് കിച്ചുവേട്ടന് എന്നെ ഇഷ്ടമില്ലാന്നൊക്കെ തോന്നാ...!!" കരച്ചിലിന്റെ വക്കോളമെത്തിയുള്ള ആരതിയുടെ പറച്ചിൽ കേട്ടതും സൂരജ് അവളെ ഇരു കവിളിലും കൈ വെച്ചു... "അതൊക്കെ നിന്റെ തോന്നലാ... ഋഷി അങ്ങനെ ഇരിക്കുപ്പോൾ എനി...എനിക്ക് എങ്ങനെയാടി നിന്നോട് സംസാരിക്കാൻ തോന്നുന്നത്... പുറത്ത് അവന് കരയുന്നില്ല എന്നെയൊള്ളൂ... ഉള്ളിലവൻ വിങ്ങാണ്... അത് എനിക്ക് മനസ്സിലാവും..." "കിച്ചുവേട്ടൻ അവിടെ ചെന്നിട്ട് എനിക്ക് ഒന്ന് വിളിക്കണേ..." അതും പറഞ്ഞു ആരതി കണ്ണും തുടച്ച് കാറിൽ നിന്നുമിറങ്ങി...അവള് അകത്തേക്ക് കയറുവോളം സൂരജ് അവളെ ഇമവെട്ടാതെ നോക്കി നിന്നു... .

. "ദർശാ... നീ വീട്ടിൽ പറയുന്നില്ലേ പോവുന്ന കാര്യം... " സന്ധ്യ ആവാൻ നേരത്ത് സിറ്റ് ഔട്ടിൽ ഓരോന്ന് ആലോചിച്ചു ഇരിക്കുന്ന ദർശനെ കണ്ടതും സൂരജ് ചോദിച്ചു... "ആഹ് അല്ല നീ വന്നോ..??" "ഹ്മ്മ്... അല്ല നീ പറ...!!" "പറയണം... നീലൂനേ അവിടെ കൊണ്ടാക്കിയിട്ട് വേണം അപ്പോ പറയാമെന്നു വിചാരിച്ചു...പക്ഷേ..??" "പക്ഷേ...??" "അമ്മ അറിഞ്ഞാൽ സമ്മതിക്കില്ല...ഒന്നാമത് അമ്മക്ക് നന്ദൂനെ പിടിക്കത്തില്ല... പിന്നെ വിവാഹ തിയതിയും അടുത്ത് വരാണ്... അപ്പോ തമിഴ് നാട് വരെയൊക്കെന്ന് പറഞ്ഞാൽ അമ്മ ചുമ്മാതിരിക്കില്ല..!!" "ഹ്മ്മ്..." "പക്ഷേ നന്ദൂനെ നമ്മൾക്ക് അവിടെന്ന് കൊണ്ട് വരാൻ കഴിയുമെങ്കിൽ തീർച്ചയായും കുറേ കാര്യങ്ങൾ കലങ്ങി മറയും... എല്ലാത്തിനും ഒരു അവസാനം കൂടെയവും നാളെത്തെ ദിവസം...!!" അങ്ങനെയെങ്കിലും നീലൂന്റെ എല്ലാ സങ്കടത്തിനും ഒരറുത്തിയുണ്ടാവട്ടെയെന്ന് ദർശൻ ചിന്തിച്ചു...ദർശൻ എല്ലാം ഉറപ്പിച്ച മട്ടിലായിരുന്നു...!! "എന്നാ ഞാൻ നീലുനേം കൊണ്ട് ചെല്ലട്ടെ... സമയം ഒരുപാടായില്ലേ ..." ദർശൻ ഫോൺ പോക്കറ്റിലേക്കിട്ടോണ്ട് പറഞ്ഞു... അവൻ നീലൂനെ വിളിക്കാൻ ഹാളിലേക്ക് പോയി... "നീലു.. ആഹ് വാസു നീലുനെ കണ്ടായിരുന്നോ.,.??" വാസൂനെ കണ്ടതും ദർശൻ ചോദിച്ചു... "ദേ ആ മുറിയിലുണ്ട്..." വാസു മുറി ചൂണ്ടി കാണിച്ചോണ്ട് പറഞ്ഞതും ദർശൻ അങ്ങോട്ട്‌ വെച്ച് പിടിച്ചു... ദർശൻ അകത്തേക്കു കയറാൻ വേണ്ടി നിന്നതും പ്രസീത പുറത്തേക്കിറങ്ങാൻ വേണ്ടി നിന്നതും ഒരുമിച്ചായിരുന്നു...

"മോനോ... നീലൂന്റെ അടുത്തേക്ക് വന്നതാവുമല്ലേ... ആ കുട്ടി ഉറങ്ങിയെന്നാ തോന്നുന്നേ.. പാവം കുറേ കരഞ്ഞു...!!" പ്രസീത നീലൂനെ നോക്കി കൊണ്ട് പറഞ്ഞു... "എന്നാ മോന് ഇവിടെ നിൽക്ക്... ഞാൻ പോയി..." ദർശന് നേരെ ഒരുപുഞ്ചിരി നൽകി കൊണ്ട് അവര് പോയി... ബെഡിൽ ചാരി ഇരുന്ന് കണ്ണുകളടച്ച് ഉറങ്ങുന്ന നീലൂനെ കണ്ടതും ദർശൻ അവളെ അടുത്ത് പോയി ഇരുന്നു... കണ്ണെല്ലാം കരഞ്ഞ് വീർത്തു വന്നിട്ടുണ്ട്... പെട്ടെന്ന് നെറ്റിയിൽ ഒരു കല്ലിപ്പ് കണ്ടതും അവൻ പതിയെ അവിടെയൊന്നു തൊട്ടു...അതിന്റെ പരിണാമ ഫലം എന്നോണം അവള് ഒന്ന് മുഖം വേദനയോടെ തിരിച്ചു... നല്ല പോലെ നെറ്റി വീർത്തിട്ടുണ്ട്....അപ്പോഴത്തെ ദേഷ്യത്തിൽ അത് ശ്രദ്ധിക്കാനും വിട്ട് പോയി... ദർശൻ പതിയെ അവളെ വാരിയെടുത്ത് കാറിൽ കൊണ്ട് പോയി ഇരുത്തി... ശിവയോടും സൂരജിനോടും പെട്ടെന്ന് വരാമെന്ന് പറഞ്ഞു അവൻ തറവാട്ടിലേക്ക് വണ്ടി തിരിച്ചു.... അവരെ വരവ് കാത്തെന്നപോലെ എല്ലാവരും ഉമ്മറത്തു തന്നെ നിൽപ്പുണ്ട്... ദർശൻ വണ്ടി നിർത്തി നീലൂനെയും എടുത്ത് അകത്തേക്കു കയറി... അവരൊക്കെ ഓരോന്ന് ചോദിക്കുന്നുടെങ്കിലും ദർശൻ അതിനൊന്നും മറുപടി പറയാതെ നീലൂനെ അവളെ മുറിയിൽ കൊണ്ട് വന്ന് കിടത്തി ഡോർ ചാരി വരാന്തയിലേക്ക് ഇറങ്ങി...

നീ എന്താടാ ചെറുക്കാ ഒന്നും പറയാതെ നിന്നോട് അല്ലെ ഞങ്ങൾ ഇങ്ങനെ ചോദിക്കുന്നെ... ഇത്രയും നേരം നീ എവിടെയായിരുന്നു...??" യശോദ അവന് നേരെ ചോദിച്ചു... "ഏട്ടത്തി അവരിപ്പോ ഇങ്ങോട്ട് എത്തിയിട്ടല്ലേയൊള്ളൂ... അച്ചുവോന്ന് ഫ്രഷായിട്ടൊക്കെ വരട്ടെ... എന്നിട്ട് മതി ചോദ്യവും പറച്ചിലുമെല്ലാം....??" ദീപ "അത് തന്നെ യശോദേ അവനൊന്നു ഫ്രഷ് ആവട്ടെ.." ദാസും കൂടെ പറഞ്ഞതും യശോദയുടെ വാ അടഞ്ഞു... ദർശൻ ഫ്രഷ് ആയി താഴേക്ക് പോയി... "അച്ചു ഇരിക്ക് നീ അത്തായം കഴിച്ചിട്ടില്ലെന്ന് അറിയാം..." ദീപ അവന് ഭക്ഷണം വിളമ്പുനത്തിനിടയിൽ പറഞ്ഞു... "ആഹ്... അല്ല ചെറിയമ്മേ അമ്മയെവിടെ...??" "ഏട്ടത്തി മുറിയിലുണ്ട്... ഞാൻ ഇപ്പോ വിളിച്ചിട്ട് വരാം..."

ദീപ അതും പറഞ്ഞു യശോദയുടെ അടുത്തേക്ക് പോയി... കുറച്ചു കഴിഞ്ഞതും എല്ലാവരും ഹാളിൽ എത്തി... "അച്ഛാ... ഞാൻ ഇന്ന് രാത്രി തമിഴ്നാട്ടിലേക്ക് പോവാണ്..." ദർശൻ അത് പറഞ്ഞതും എല്ലാവരും ഒന്ന് ഞെട്ടി... "അത് അച്ചു അവിടേക്ക് പോവാൻ മാത്രം ഇപ്പോ എന്താ ഇത്ര അത്യാവശ്യം...??" ദർശൻ അവിടെ നടന്ന കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു... "ആ പെണ്ണിനെ വല്ലവരും കൊണ്ട് പോയെന്ന് കരുതി.... അല്ല നീ എന്തിനാ വേണ്ടാത്ത ഓരോ പ്രശ്നങ്ങൾ തലയിൽ കയറ്റി വെക്കുന്നെ...?? വിവാഹമൊക്കെ അടുത്ത് ആയി നിൽക്കാ... അതിനിടയിൽ ഓരോ മാരണങ്ങൾ കൊണ്ട് വന്നോളും..." യശോദ ദേഷ്യത്തിൽ ആയിരുന്നു... അത്‌ ദർശൻ പ്രതീക്ഷിചതുമായിരുന്നു...ഇതൊക്കെ കേട്ടതും ദാസ് ദേഷ്യത്തിൽ ആയിരുന്നു... "ഡാ അച്ചു നീ പോയിട്ട് വാ... ഇവിടെ ആരും നിന്നെ തടയില്ല..." ദാസ് അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.. "ദേ മനുഷ്യ... നിങ്ങള് ഇത് എന്ത് വാർത്താനമാ പറയുന്നേ.. അവന്.." "ഇങ്ങോട്ട് ഒന്നും പറയണ്ട... അവന് പോവും...!!" ദാസിന്റെ ശബ്ദം ഉഴർന്നു..........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story