ഒരിളം തെന്നലായ്: ഭാഗം 46

orilam thennalay

എഴുത്തുകാരി: SAFNU

ദർശൻ പോവുന്നതിന് മുമ്പ് നീലൂന്റെ അടുത്ത് പോവാനും മറന്നില്ല...അവൻ ചെന്ന് നീലൂന്റെ നെറ്റിയിൽ ഒന്ന് ചൂട് പിടിച്ചു കൊടുത്തു... ദർശൻ സഖാവിന്റെ അടുത്ത് എത്തിയതും ദർശന്റെ വരവ് കാത്തെന്നപോൽ അവരൊക്കെ ഉമ്മറത്തു തന്നെ നിൽപ്പുണ്ടായിരുന്നു... ശിവയും സൂരജ്ഉം ബാക്ക് ഡോർ തുറന്നു പിന്നിൽ ഇരുന്നു... സഖാവ് ഭവാനിയമ്മയെ ഒന്ന് നോക്കി പിന്നെ ഹാളിൽ ഇരിക്കുന്ന രേവതിയെയും ദയയെയും ഒന്ന് കനപ്പിച്ച് നോക്കി.... "അമ്മേ... ഞാൻ നന്ദൂനേം കൊണ്ട് തിരിച്ചു വരുപ്പോൾ അവരിവിടെ ഉണ്ടാവാൻ പാടില്ല... അതിപ്പോ അമ്മ അവരെ ഇവിടുന്ന് ഇറക്കി വിട്ടിട്ടാണെങ്കിലും ശെരി... എന്റെ നന്ദൂന് ഇവരെ മുഖം കാണാൻ ഇടവരുത്തരുത്...!!" അത്രയും ഭവാനിയമ്മയോട് പറഞ്ഞു സഖാവ് കാറിൽ കേറിയിരുന്നു...സഖാവ് ഭവാനിയമ്മയുടെ മുഖത്ത് നോക്കിയാണ് പറഞ്ഞതെങ്കിലും അത് തങ്ങളോടുള്ള പറച്ചിൽ ആണെന്ന് ദയക്ക് മനസ്സിലായിരുന്നു... ദർശൻ ഭവാനിയമ്മയെ നോക്കി...പോയിട്ട് വരാമെന്ന മട്ടിൽ.."ചേച്ചി ഇത് കഴിക്കാൻ...!!" മുമ്പിലേക്ക് ഭക്ഷണപാത്രം നീട്ടി കൊണ്ട് ഒരു പെൺകുട്ടി വന്ന് പറഞ്ഞതും നന്ദു ഒരിറ്റ് ദയനീയതയോടെ ആ കുട്ടിയെ നോക്കി... ദാവണിയായിരുന്നു ആ കുട്ടിയുടെ വേഷം... മുടിയിൽ മുല്ലപൂവെല്ലാം വെച്ചിട്ടുണ്ട്... മാത്രമല്ല ആ കുട്ടി തമിഴ് പറയുന്നത് കൊണ്ട് തന്നെ നന്ദൂന് ഒന്നും തന്നെ മനസ്സിലാവുണ്ടായിരുന്നില്ല.... "ചേച്ചി എന്താ ഒന്നും മിണ്ടാത്തത്...??" വീണ്ടും ആ കുട്ടിയുടെ ചോദ്യമുഴർന്നു...

"അത്.. എനി... എനിക്ക് ഒന്നും മ..." നന്ദു "അത് ശെരി അപ്പോ തമിഴ് മനസിലാവാഞ്ഞിട്ട് ആണല്ലേ..." പെട്ടെന്ന് ആ കുട്ടി മലയാളം പറയുന്നത് കേട്ടതും നന്ദു തെല്ലോന്നു ഞെട്ടി... അത് കണ്ടാവേണോണം ചെറു ചിരിയോടെ അവള് പറയാൻ തുടങ്ങി... "ചേച്ചി ഇങ്ങനെ ഞെട്ടി നോക്കുകയൊന്നും വേണ്ടാ... എനിക്ക് മലയാളമൊക്കെ അറിയാം... പക്ഷേ ഇവിടെ മലയാളം സംസാരിച്ചാൽ മുത്തശ്ശൻ വഴക്ക് പറയും..." നന്ദൂന്റെ അടുത്ത് ബെഡിൽ ഇരുന്നോണ്ട് അവള് പറഞ്ഞു.. "ശെരിക്കും മലയാളം അറിയോ...??" നന്ദൂന് കൗതുകം കൂടി... "ഹ്മ്മ് ഏറെ കുറേ അറിയാം... എന്റെ അച്ഛനെ ചേച്ചിക്ക് അറിയാമായിരിക്കും... അഡ്വ : രാമചന്ദ്ര പ്രസാദ്...!!" "വക്കീലിന്റെ മകളാണോ..??" "ആഹ്... ശെരിക്കും ബന്ധം വെച്ച് പറയുകയാണെങ്കിൽ നമ്മളൊക്കെ കസിൻസ് ആയി വരും..." മുടിയിലെ മുല്ലപൂവ് ഒന്നൂടെ ശെരിയാക്കി കൊണ്ട് അവള് പറഞ്ഞു... "അപ്പോ അമ്മയുടെ..." "ആഹ് വൈശാലി അമ്മായീടെ ജേഷ്ഠൻ ആണ് അച്ഛൻ... ഞാനും ആറ് മുതൽ പത്താം തരം വരെ പഠിച്ചത് കേരളത്തലായിരുന്നു... ഞാനും അമ്മയും അച്ഛന്റെ കൂടെയായിരുന്നു...പിന്നെ അച്ഛൻ ഒരു സീനിയർ അഡ്വക്കറ്റ് ആയത് കൊണ്ട് തന്നെ ശത്രുകൾക്കാണോ പഞ്ചം...അച്ഛന് ശത്രുകളൊക്കെ കൂടിയപ്പോൾ അച്ഛൻ തന്നെയാ ഞങ്ങളെ ഇവിടെ കൊണ്ടെന് താമസിപ്പിച്ചത്...

സത്യം പറയാലോ ഇവിടെ പുറത്തിറങ്ങാൻ പോലും മുത്തശ്ശന്റെ സമ്മതം വേണം... അത് കൊണ്ട് തന്നെ ഇവിടുന്ന് ഇറങ്ങി ഓടാനൊക്കെ തോന്നാറുണ്ട്...!!" കഥ പറയുന്ന പോലെ അവള് പറയുന്നതൊക്കെ കേട്ട് നന്ദു ബെഡിന്റെ ഒരറ്റത് ഓരോന്ന് ആലോചിച്ചു ഇരിന്നു... "ആ പിന്നെ ചേച്ചി മോശായി പോയിട്ടോ...?" അത് കേട്ടതും അത് വരെ ഓരോന്ന് ആലോചിച്ചിരുന്ന നന്ദു പെട്ടെന്ന് ഇവളിതെന്താ പറയുന്നതെന്നും ആലോചിച്ചു അവളെ നോക്കി... "നമ്മൾ ഇത്രയൊക്കെ പരിചയപെടിട്ടും ചേച്ചിക്ക് അറ്റ് ലീസ്റ്റ് എന്റെ പേര് എങ്കിലും ചോദിക്കമായിരുന്നു..." അവള് സങ്കടം വരുന്നപോലെ പറഞ്ഞതും നന്ദു സ്വയം ഓരോന്ന് പിറുപിറുത്ത് അവളോട് സോറി പറഞ്ഞു അവളെ പേര് ചോദിച്ചു... "ആഹ് ചോദിച്ച സ്ഥിതിക്ക് ഏതായാലും പേര് പറയാം.. എന്റെ പേര് രേഖ... പിന്നെ ചേച്ചീടെ പേര് എനിക്കറിയാം കേട്ടോ നന്ദിതയെന്നല്ലേ..." രേഖ ചിരിയോടെ പറഞ്ഞതും നന്ദു അതെയെന്ന് തലയാട്ടി... "ചേച്ചിടെ മുഖം ആകെ വിഷമിച്ചിരിക്കാണല്ലോ എന്ത് പറ്റി...??" നന്ദു മുഖം കൈയ്യിൽ എടുത്തോണ്ട് രേഖ ചോദിച്ചു... അത് കേട്ടതും നന്ദു കരച്ചിലോടെ അവളെ കെട്ടിപ്പുണർന്നു... "ചേ.. ചേച്ചി എന്ത് പറ്റി... എന്തിനാ ഇങ്ങനെ സങ്കടപെടുന്നെ...??" നന്ദൂന്റെ പെട്ടെന്നുള്ള മാറ്റം കണ്ടതും രേഖ ചോദിച്ചു...

"എ... എനിക്ക് കണ്ണേട്ടനെ കാണാൻ തോന്നുവാ...കണ്ണേട്ടന്റെ ശബ്ദമെങ്കിലും കേട്ടാൽ മതി...!!" വിതുമ്പി കൊണ്ടുള്ള നന്ദൂന്റെ സംസാരം കേട്ടതും രേഖ നന്ദൂന്റെ കൈ പിടിച്ച് ജനലിന്റെ അടുത്തേക്ക് കൊണ്ട് പോയി... "ചേച്ചി നോക്ക്..." ജനൽ തുറന്നു താഴേക്ക് നോക്കി കൊണ്ട് രേഖ പറഞ്ഞു...നന്ദു അങ്ങോട്ട് നോക്കിയതും വീട് ചുറ്റും കുറേ ഗുണ്ടകളെ പോലെ തോന്നിപിക്കുന്ന ആളുകളാണ് ഉള്ളത്.. അവരെയൊക്കെ കൈയ്യിൽ ഓരോ ആയുധങ്ങളുമുണ്ട്.... അത് കണ്ടതും നന്ദുവൊന്ന് ഞെട്ടി... "കണ്ടോ ചേച്ചി ഇവിടെത്തെ അവസ്ഥ... ഇവരെയൊക്കെ മറികടന്ന് ചേച്ചീടെ കണ്ണേട്ടൻ എങ്ങനെ ഇവിടെ എത്താനാ....??" അതും കൂടെ കേട്ടതും നന്ദൂന്റെ കരച്ചിൽ കൂടി... "അയ്യോ ചേച്ചി ഞാൻ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല... യാഥാർഥ്യം ചേച്ചിക്ക് കാണിച്ച് തന്നു എന്നെയൊള്ളൂ... " നന്ദൂന്റെ കണ്ണുകൾ തുടച്ചോണ്ട് രേഖ പറഞ്ഞു... പെട്ടെന്ന് ഡോറിൽ കൊട്ട് വീണതും നന്ദു ഒന്ന് ഞെട്ടി... അത് കണ്ടതും രേഖ ഇപ്പോ വരാമെന്ന് പറഞ്ഞു പോയി ഡോർ തുറന്നു... അകത്തേക്ക് ഒരു 40 വയസ്സ് തോന്നികുന്ന ഒരു സ്ത്രീ വന്നതും നന്ദു പേടിയോടെ അവരെ നോക്കി... "അയ്യോ ചേച്ചി പേടിക്കൊന്നും വേണ്ട ഇത് എന്റെ അമ്മയാ... ചേച്ചിയെ കുറിച്ചുള്ള എല്ലാ കാര്യവും അമ്മക്കറിയാം..."

രേഖ ഒരു ചെറു ചിരിയോടെ പറഞ്ഞതും നന്ദു അവരെ മുഖത്തേക്ക് നോക്കി...പുഞ്ചിരിക്കുന്ന മുഖവുമായി അവര് നന്ദൂന്റെ അടുത്തേക്ക് വന്നു... "മോള് എന്തെങ്കിലും കഴിച്ചോ...??" "വേണ്ടാ... വിശപ്പില്ല..." "അത് ചുമ്മാ പറയുകയാ... വന്നിട്ട് ഈ നേരം വരെ ആയിട്ടും മോള് ഒന്നും കഴിച്ചില്ലല്ലോ...??" "അമ്മ ചേച്ചി ആകെ വിഷമത്തിലാ...??" രേഖ "ഞങ്ങള് എല്ലാം ഇവിടെ ഇല്ല്യേ പിന്നെന്തിനാ മോള് വിഷമിക്കുന്നെ...??", "അതുണ്ടല്ലോ അമ്മേ ചേച്ചിക്ക് ചേച്ചീടെ കണ്ണേട്ടനെ കാണണം അല്ലോ...?"? കള്ള ചിരിയോടെ രേഖ പറഞ്ഞതും അവരും ചെറു ചിരിയോടെ നന്ദുവിലേക്ക് തിരിഞ്ഞു... "അതൊക്കെ കാണും അല്ലാതെ ഇവിടെ മോള് കാലാകാലം നിൽകുകയൊന്നും ഇല്ലല്ലോ... നിങ്ങളെ സ്നേഹം സത്യമാണെങ്കിൽ ഇവിടെയുള്ള ആളുകളൊന്നും ഒരു തടസവും നിൽക്കില്ല.... മോളെ ഭർത്താവ് എന്തായാലും മോളെ വന്ന് കൊണ്ട് പോവും..."അവരുടെ വാക്കുകൾ നന്ദൂന് അൽപമെങ്കിലും ആശ്വാസമെകി....!! "രേഖ..." മുത്തശ്ശന്റെ ശബ്ദം കേട്ടതും രേഖ നന്ദൂനെ ഒന്ന് നോക്കി പോയി കതക് തുറന്നു... "എന്നാ പാട്ടി.." (എന്താ മുത്തശ്ശ...) അത് കേട്ടതും അയാൾ ഉള്ളിലേക്ക് ഒന്ന് ഏന്തി നോക്കി... "വൈശാലി പോണ്ണ് എത്താവത് സാപിട്ടാ...?" (വൈശാലിയുടെ മോള് വല്ലത്തും കഴിച്ചോ...??) കുറച്ചു ദേഷ്യത്തോടെ അയാൾ ചോദിച്ചു...

"അതാ.. അന്ത അക്ക സാപിട്ടാൻ ഇരികലാ..." (ആഹ്.. ആ ചേച്ചി കഴിക്കാൻ ഇരിക്കുവായിരുന്നു..") നന്ദൂനെ നോക്കി കൊണ്ട് രേഖ പറഞ്ഞു.. "ഇന്നേക്ക് നീ അവളെ കൂടെ താൻ ഇരിക്കണം...എൻകേയും പോവ കൂടാതെ..." (നീ ഇന്ന് അവളെ അടുത്ത് തന്നെ ഉണ്ടാവണം... എങ്ങോട്ടും പോവരുത്.. കേട്ടോ..??) ഗംഭീരമുള്ള ആ ശബ്ദം കേട്ടതും രേഖ ശെരിയെന്ന മട്ടിൽ തലയാട്ടി.... അയാൾ പോയതും മക്കള് കിടന്നോനും പറഞ്ഞു രേഖയുടെ അമ്മ മുറിയിൽ നിന്നും പോയി... രേഖ കതകടച്ചു നന്ദൂന്റെ അടുത്തേക്ക് പോയി... "മുത്തശന് ഭയങ്കര പേടി ചേച്ചി ഇവിടുന്ന് ഓടി പോവൊന്ന്..." ചിരിയോടെ രേഖ പറഞ്ഞു... പക്ഷേ നന്ദു ചിരിക്കാനൊന്നും പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല....അവള് ജനവാതിൽ തുറന്നു മാനത്തേക്ക് നോക്കി... പൂർണ്ണ ചന്ദ്രൻ അവളോട് ഒരായിരം കാര്യങ്ങൾ പറയുന്ന പോലെ തോന്നിയവൾക്ക്...!! .. "അമ്മ ഇനി എന്താ ചെയ്യാൻ പോവുന്നെ.. മടുത്തെനിക്ക്...!! ഇത്രയും നാണക്കേട് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല... അമ്മ ഋഷിയേട്ടൻ പറഞ്ഞു കേട്ടില്ലേ... പറഞ്ഞത് അമ്മായിയോട് ആണെങ്കിലും അത് നമ്മളെ മുഖത്തേക്ക് കാറി തുപ്പുന്ന രീതിയിൽ ആയിരുന്നു പറഞ്ഞിരുന്നത്... അമ്മ ഇതൊന്നും പോരെ ഞാൻ നാളെ രാവിലെ തന്നെ ഇവിടുന്ന് പോവും അമ്മക്ക് വരാൻ താല്പര്യമില്ലെങ്കിൽ ഇവിടെ കടിച്ച് തൂങ്ങി നിന്നോളൂ...

പക്ഷേ കൂടിന് ഞാൻ ഉണ്ടാവില്ലെന്ന് മാത്രം..." ദയ കിട്ടിയ സാധനങ്ങളൊക്കെ അവളെ ബാഗിൽ കുത്തി കയറ്റി കൊണ്ട് പറഞ്ഞു... "ചേച്ചീടെ കൂടെ ഞാനുമുണ്ട്..." ധന്യയും അവളെ പക്ഷം ചേർന്നു... രേവതി അതെല്ലാം കേട്ട് ഒന്നും മിണ്ടാതെ ഭവാനിയമ്മയുടെ അടുത്തേക്ക് പോയി...തലക്ക് താങ്ങ് കൊടുത്തിരിക്കുന്ന ഭവാനിയമ്മയെ കണ്ടതും രേവതി ഒന്ന് മുരടനനക്കി...അത് കേട്ടവേണോണം ഭവാനിയമ്മ തിരിഞ്ഞ് നോക്കി...രേവതിയാണെന്ന് കണ്ടതും ഭവാനിയമ്മ അവിടെന്ന് എണീറ്റ് പോയി... "ഏട്ടത്തി...!!" രേവതിയുടെ ശബ്ദം കേട്ടതും ഭവാനിയമ്മ അവിടെ നിന്നു... "എനിക്ക് കൂടുതൽ ഒന്നും പറയാനില്ല രേവതി... നിങ്ങള് ഇങ്ങോട്ട് വന്നപ്പോ ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു... പക്ഷേ അതെന്റെ മക്കളെ സന്തോഷം കെടുത്തി കൊണ്ടാണെന്നു ഞാൻ അറിഞ്ഞില്ല... എന്റെ കണ്ണന്റെ ജീവനാണ് ആ കുട്ടി... ആ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ കണ്ണൻ വെറുതെ ഇരിക്കുമെന്ന് വിചാരിക്കണ്ടാ....!!" ഭവാനിയമ്മ അത്രയും പറഞ്ഞു മുറിയിലേക്ക് പോയി കതക് അടച്ചു... ഭവാനിയമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ഒരിക്കലും അവരോട് ഇങ്ങനെയൊക്കെ പറയനണമെന്ന് കരുതിയതല്ല അവരായിട്ട് ഇങ്ങനെ പറയിപ്പിച്ചതാണ്. "ഡാ ശിവ എണീക്ക്..." കിച്ചു ശിവയെ തട്ടി വിളിച്ചതും ശിവ ഉറക്ക ചവടോടെ എണീറ്റു... "സ്ഥലം എത്തിയോ..." കണ്ണ് തിരുമ്പി കൊണ്ട് ശിവ ചുറ്റുമൊക്കെ നോക്കി കൊണ്ട് ചോദിച്ചു... "ഇല്ലടാ വാ ഒരു ചായ കുടിക്കാം..." "ങേ.. അപ്പോ നേരം വെളുത്തോ.."

"ഹ്മ്മ് ബെസ്റ്റ്.. സമയം നാലര ആവുനെയൊള്ളൂ.. നീ വാ.." കിച്ചു അതും പറഞ്ഞു അവിടെയുള്ള ചെറിയ ഒരു തട്ടുകടയിലേക്ക് കേറി...ശിവ അവിടെ ചെന്ന് ഒന്ന് മുഖം കഴുകി ചുറ്റുമൊക്കെ നോക്കി... കാട് മൂടി കിടക്കുന്ന പ്രദേശം...നല്ല മഞ്ഞ് ഉണ്ട്... ഒടുക്കത്തെ തണുപ്പും...ശിവ കൈ രണ്ടും കൂടിയുരുമി തട്ട് കടയിലേക്ക് കയറി... "അല്ല കണ്ണേട്ടൻ എവിടെ...??" ചൂട് കട്ടൻ ചായ മുത്തി കുടിക്കുന്നതിനിടയിൽ ശിവ ചോദിച്ചു... "ഋഷി വരുന്നില്ലെന്ന് പറഞ്ഞു.. പിന്നെ ഞാൻ നിർബന്ധിചില്ല..." കാറിലേക്ക് ചൂണ്ടി കാണിച്ച് കൊണ്ട് ദർശൻ പറഞ്ഞതും ശിവ കാറിനടുത്തേക്ക് പോയി... സഖാവ് കണ്ണടച്ച് കിടക്കണെന് കണ്ടതും ശിവ തിരിച്ചു പോരാൻ വേണ്ടി നിന്നു... പെട്ടെന്ന് സഖാവിന്റെ ഫോണിൽ വെട്ടം പകർന്നതും ശിവ അതെടുത്തു നോക്കി... നന്ദൂന്റെ ഒരു ചിരിച്ച് നിൽക്കുന്ന ഫോട്ടോ കണ്ടതും ശിവ ഫോൺ ഓഫ് ചെയ്ത് അത് അവിടെ തന്നെ വെച്ചു... കഴിപ്പേല്ലാം കഴിഞ്ഞ് അവര് യാത്ര തിരിച്ചു... "കിച്ചു ഇനി ഇവിടെ രണ്ട് റോഡ് ഉണ്ട് അതിൽ ഏതാ... നീ വക്കീലിന് ഒന്ന് വിളിച്ചു നോക്ക്..." രണ്ട് വഴി കണ്ടതും ദർശൻ വണ്ടിയൊന്ന് ഒതുക്കി കൊണ്ട് ചോദിച്ചു... "ആഹ്.." സൂരജ് ഫോൺ എടുത്ത് വകീലിന് വിളിച്ചെങ്കിലും കാൾ എടുക്കുന്നില്ല... "ശേ... റേഞ്ച്ഉം കിട്ടുന്നില്ല...ഇവിടെയുള്ള ആരോടെങ്കിലും വഴി ചോദിക്കാം..."

"അതിന് ഈ പട്ടികാട്ടിൽ ആരോട് വഴി ചോദിക്കാനാ..." പുറത്തേക്ക് ഒക്കെ നോക്കി കൊണ്ട് ശിവ പറഞ്ഞതും ദർശൻ പുറത്തേക്കിറങ്ങി ചുറ്റുപാടും നോക്കാൻ തുടങ്ങി... "ശിവ പറഞ്ഞത് ശെരിയാ... ഇവിടെ ഒരു മനുഷ്യ കുഞ്ഞിനെ പോലും കാണാൻ ഇല്ലല്ലോ..." ഊരക്കും കൈ കൊടുത്തോണ്ട് ദർശൻ പറഞ്ഞു... "ആഹ്... അവിടെ ഒരു വെട്ടം കാണുന്നുണ്ട്..." സൂരജ് അതും പറഞ്ഞു ആ വെട്ടം കാണുന്ന ഇടത്തേക്ക് പോയി.. കുറച്ചു കഴിഞ്ഞതും അവൻ വന്ന് വണ്ടിയെടുത്തു... "ലെഫ്റ്റിലേക്ക് പോയാൽ ആ മൂർത്തിയുടെ ഏരിയ ആണ്..." അതും പറഞ്ഞു അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു.. "അമ്മേ എന്നിട്ട് എന്താ എന്നോട് ഒരു വാക്ക് പറയാഞ്ഞത്..." നീലു രാവിലെ എണീറ്റപ്പോ തന്നെ കേൾക്കുന്നത് അവരൊക്കെ നന്ദൂനെ കൊണ്ട് വരാൻ തമിഴ്നാട്ടിലേക്ക് പോയെന്ന വിവരമാണ്... "നീലു നീ ഇങ്ങനെ ദേഷ്യപെടാതെ നീ നല്ല ഉറക്കിൽ ആയിരുന്നു.. അതാ അച്ചു നിന്നെ വിളിക്കാഞ്ഞത്..." ദീപ അത് കേട്ടതും നീലു ഫോൺ എടുത്ത് ദർശന് കാൾ ചെയ്തു.. പക്ഷേ കാൾ എടുക്കുന്നില്ല...അതൊക്കെ കൂടെ കണ്ടതും നീലു വക്കീലിന് കാൾ ചെയ്തു... "ഹലോ..." "നീലു... ആഹ് നീ പറ..." "അങ്കിൾ ഞാൻ അങ്ങോട്ട്‌ വരുന്നുണ്ട്...!!" "നീലു നീ എന്ത് വിഡ്ഢിതമാണ് പറയുന്നേ...നീ ഇപ്പോ ഇങ്ങോട്ട് വന്നാൽ പ്രശ്നം വഷളാവുകയെയൊള്ളൂ..."

"അങ്കിൾ ഓരോന്ന് പറഞ്ഞു എന്നെ കൺവീൻസ് ചെയ്യാനൊന്നും നോക്കണ്ട... എന്റെ തീരുമാനത്തിൽ ഒരു മാറ്റാവുമുണ്ടാക്കാൻ പോവുന്നില്ല..." അത്രയും പറഞ്ഞു നീലു ഫോൺ കട്ട് ചെയ്തു... "നീലു നീയിത് എങ്ങോട്ടാ..." ബാഗ് എല്ലാം പാക്ക് ചെയ്യുന്ന നീലൂനെ കണ്ടതും ദീപ വേവലാതിയോടെ ചോദിച്ചു... "അമ്മ എതിർക്കുമെന്ന് അറിയാം... പക്ഷേ എനിക്ക് പോവാതിരിക്കാൻ പറ്റില്ല...ഞാൻ ആ മൂർത്തിയുടെ അടുത്തേക്ക് പോവാണ്..." "നീലു നീ എന്തൊക്കെയാ ഈ പറയുന്നേ... മൂർത്തിയുടെ അടുത്തേക്കോ... എന്തിന്...??" ദീപ ഞെട്ടലോടെ ചോദിച്ചു... "അതൊക്കെ വന്നിട്ട് അമ്മയോട് വിശദമായി പറയാം... ഇപ്പോ എന്നെ പോവാൻ അനുവദിക്കണം..." "ഇല്ല... ഞാൻ ഇതിന് സമ്മതിക്കില്ല... നിന്റെ വിവാഹമാ അടുത്ത് വരുന്നത്... അച്ചു ഓരോന്ന് പറഞ്ഞു പോയി.. നീ നിന്നേം കൂടെ ഇല്ല.. നീ പോവണ്ട..." "അമ്മ ഇതൊക്കെ പറയുള്ളൂന്ന് അറിയാം... പക്ഷേ ഞാൻ പോവാൻ തീരുമാനിച്ചാൽ ഞാൻ പോയിരിക്കും... കാരണം എനിക്ക് അത്രയ്ക്കും പ്രധാനപെട്ട ഒരു ദിവസമാണിത്...." ദീപയുടെയോ മാഷിന്റെയോ വാക്കിനു വില കൽപ്പിക്കാതെ നീലു യാത്ര തിരിച്ചു... . "വക്കീൽ ആണോലോ..??" പെട്ടെന്ന് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടതും സ്ക്രീനിലേക്ക് നോക്കി കൊണ്ട് ദർശൻ പറഞ്ഞു... "നീ കാൾ എടുക്ക്..." കിച്ചു "ആഹ് വക്കീലെ ഞാൻ വിളിക്കാൻ ഇരിക്കുവായിരുന്നു... ഞങ്ങള് ദാ ഇവിടെ എത്തിയിട്ടുണ്ട്.." "ആഹ് ഒക്കെ അതല്ല ദർഷാ ഞാൻ വേറൊരു കാര്യം പറയാനാ വിളിച്ചേ..."

"വക്കീൽ പറ..." "നീലു ഇങ്ങോട്ട് യാത്ര പുറപ്പെട്ടുട്ടുണ്ട്...!!" "എ... എന്ത്...??" "ദർശാ എന്ത് പറ്റി..." സൂരജ് "ഞാൻ പറയുന്നതൊന്ന് ദർശൻ കേൾക്ക്... നീലു ഇപ്പോ ഇങ്ങോട്ട് വന്നാൽ പ്രശ്നം കൂടുകയേയോള്ളൂ ദർശൻ എന്തെങ്കിലും പറഞ്ഞു നീലൂന്റെ വരവ് തടയണം... ഞാൻ പറഞ്ഞൽ അവള് കേൾക്കില്ല അതാ ഞാൻ ദർശനോട് പറഞ്ഞത്..." ദർശൻ അത് കേട്ടതും ദേഷ്യത്തോടെ കാൾ കട്ട് ചെയ്തു... "എന്താടാ ദർശാ പ്രശ്നം...??" ദർശന്റെ മുഖം കണ്ടതും സൂരജ്ഉം ശിവയും ഒപ്പം ചോദിച്ചു.. "നീലു ഇങ്ങോട്ട് വരുന്നുണ്ടെന്ന്..!!" "ങേ... നീലുവോ അവളെന്ത് മണ്ടത്തരമാ ചെയ്യുന്നേ..." സൂരജ് "അത് തന്നെയാ ഞാനും ആലോചിക്കുന്നേ.. അവളെന്ത് ഭാവിച്ചാ ഇത്.. " ദേഷ്യത്തോടെ ദർശൻ പറഞ്ഞു.. "നീ... നീ ഒന്ന് നീലിമക്ക് വിളിക്ക്..." "ഞാൻ പറഞ്ഞാൽ അവള് അനുസരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..??" "അതിപ്പോ...??" "കൂടുതൽ ആലോചിക്കണ്ട അവള് ഞാൻ പറയുന്നത് കേൾക്കാൻ പോലും കൂട്ടാകില്ല..." "അതൊക്കെ ശെരിയാ എന്നാലും നീ ഒന്ന് വിളിച്ച് നോക്ക്.." അത് കേട്ടതും ദർശൻ നീലൂന്റെ ഫോണിലേക്ക് വിളിച്ചു... പക്ഷേ കാൾ എടുക്കുന്നില്ലെന്ന് കണ്ടതും ദർശൻ ഫോൺ ഓഫ് ആക്കി പോക്കറ്റിലേക്ക് ഇട്ടു... "നീ വണ്ടിയെടുക്ക്... " ദർശൻ പറഞ്ഞതും സൂരജ് വണ്ടി സ്റ്റാർട്ട്‌ ചെയ്തു... തിരക്ക് പിടിച്ച ഒരു കവലയിൽ അവര് വണ്ടി ഒതുക്കി...

"ഇതെന്താ ഇവിടെ നിർത്തിയെ...??" ശിവ ചോദിച്ചതും സൂരജ്ഉം ദർശനും പുറത്തേക്കിറങ്ങി കാൾ ചെയ്യുന്ന സഖാവിനെ ചൂണ്ടി കാണിച്ചു... "ഏട്ടായി ഇതാർകാ വിളിക്കുന്നെ..?? " "വക്കീലിനാണ്... ഇതാണ് വക്കീൽ പറഞ്ഞു സ്ഥലം..." ചുറ്റും നോക്കി കൊണ്ട് സൂരജ് പറഞ്ഞു... "ഓഹ് അപ്പോ ഇതാണ് മൂർത്തിയുടെ ഇടം അല്ലെ... ഹ്മ്മ് കൊള്ളാം... ഞാൻ കാണാറുള്ള തമിഴ് പടത്തിലെ പോലെ തന്നെയുണ്ട്..." കാറിൽ നിന്നിറങ്ങി ഒന്ന് മൂരി നിവർത്തി കൊണ്ട് ശിവ പറഞ്ഞു... "ഡാ ശിവ നമ്മള് നന്ദൂനെ കൊണ്ട് പോവാൻ വന്ന ആൾകാർ ആണെന്ന് അറിഞ്ഞാൽ പിന്നെ തല കാണില്ല...." "കിച്ചുവേട്ടാ പറഞ്ഞു പേടിപ്പിക്കാതെ.." ശിവ പേടിയോടെ ചുറ്റുമൊക്കെ നോക്കി വേഗം കാറിലേക്ക് കേറി ഡോർ അടച്ചു... അത് കണ്ടതും ദർശനും സൂരജിനും ചിരി വന്നു... സഖാവ് കാൾ കട്ട് ചെയ്ത് തിരിച്ചു ഡ്രൈവിങ് സീറ്റിൽ വന്നിരുന്നു... "ഋഷി വക്കീൽ എന്ത് പറഞ്ഞു.." "വക്കീൽ സ്പോട്ട് പറഞ്ഞിട്ടുണ്ട് അവിടെ ഉണ്ടാക്കും..." അതും പറഞ്ഞു സഖാവ് കാറെടുത്തു... സഖാവ് പറഞ്ഞ പോലെ തന്നെ വഴിൽ അവരെയും കാത്ത് വക്കീലുണ്ടായിരുന്നു...അദ്ദേഹം വന്ന് കാറിൽ കയറി... വക്കീൽ പറഞ്ഞ വഴിയിലൂടെ വണ്ടിയെടുത്തു... "ദാ.. അതാണ് ഞങ്ങളെ തറവാട്...!!"

വണ്ടി സൈഡിലേക്ക് ഒതുക്കിയതും മുമ്പിൽ പ്രൗഡ്ഢിയോടെ തലഴുയർത്തി നിൽക്കുന്ന ആ വലിയ വീട് ചൂണ്ടി കാണിച്ചു കൊണ്ട് വക്കീൽ പറഞ്ഞു... ശിവ ആ വീടിന്റെ വലിപ്പം കണ്ട് കണ്ണ് തള്ളി നില്ക്കാണ്... പക്ഷേ സഖാവ് അവിടെ ചുറ്റി പറ്റി നിൽക്കുന്ന ആളുകളെ ശ്രദ്ധിക്കുകയായിരുന്നു... അവരെ ഒറ്റ നോട്ടത്തിൽ തന്നെ കണ്ടാൽ മനസ്സിലാവും അതൊക്കെ മൂർത്തി ഏർപ്പാട് ആക്കിയ ഗുണ്ടകൾ ആണെന്ന്... "അതൊക്കെ അച്ഛൻ ഏർപ്പാട് ആക്കിയ ആൾകാരാ...അതിനകത്തേക്ക് പുറത്തന്ന് വരുന്ന ആളുകൾക്ക് പ്രവേശണമില്ല..." സഖാവിന്റെ നോട്ടം കണ്ടതും വക്കീൽ പറഞ്ഞു... അപ്പോഴാണ് അവരൊക്കെ അത് ശ്രദ്ധിക്കുന്നത്... അവരുടെ കൈയ്യിലുള്ള വടിവാൾ എല്ലാം കണ്ടതും ശിവ അറിയാതെ ഒന്ന് തല പൊതിഞ്ഞു പിടിച്ചു... "നിങ്ങള്ക്ക് ഇപ്പോ ഞാൻ ഇവിടെ അടുത്ത് താമസം ശെരിയാക്കിയിട്ടുണ്ട്...." "ഹ്മ്മ്..." സഖാവ് ഒന്നും കൂടെ അവിടെമാകെ നിരീക്ഷിച്ച് കാറെടുത്തു... "ഓഹ് ഇപ്പോഴാ ഒന്ന് സമാധാനം ആയെ..." ഫ്രഷ് ആയി വന്ന് ബെഡിലേക്ക് ചാടി കിടന്നോണ്ട് ശിവ പറഞ്ഞതും കിച്ചു അവന്റെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തു... "നന്ദൂനെ ഇവിടുന്ന് കൊണ്ട് പോവോളും മനുഷ്യന് ഇവിടെ സമാധാനമുണ്ടാവില്ല അപ്പോഴാ അവന്റെ..."

കിച്ചു "അതൊക്കെ നമ്മുക്ക് പുഷ്പ്പം പോലെ കൊണ്ട് വരവുന്നതേയുള്ളൂ ഇതൊക്കെ എന്ത്..." ഗൂളിൻ ഗ്ലാസ്‌ എടുത്ത് വെച്ചോണ്ട് ശിവ സ്റ്റൈയ്ലിൽ പറഞ്ഞു.. "ഹ്മ്മ് ഉവുഉവ്വേ... ഞാൻ കണ്ടു ആ ഗുണ്ടകളെ കണ്ടപ്പോ തലയിലോട്ട് കൈ പോവുന്നത്..." കിച്ചു പറഞ്ഞതും ഗൂളിൻ ഗ്ലാസ് ഊരി അവരെ നോക്കി ഇളിച്ചു... "അതിപ്പോ ആർക്കാ സ്വന്തം ജീവനിൽ കൊത്തിയില്ലാത്തത്..." ശിവ "അതൊക്കെ പോട്ടെ ഏട്ടായി എവിടെ..?" സഖാവിനെ അവിടെയൊന്നും കാണാതെ വന്നതും ശിവ ചോദിച്ചു.. "ഋഷി കാറുമെടുത് പോയിട്ടുണ്ട്.." "ദൈവമേ എങ്ങോട്ട്..🙆🏻‍♂️ " "ആ തറവാടിന്റെ മുമ്പിലേക്ക് ഞാൻ കുറേ പറഞ്ഞത്താ പോവണ്ടാന്ന് കേൾക്കണ്ടേ... പിന്നെ അവന്റെ വിഷമം എനിക്കറിയാം... നന്ദു ഇത്രയും അടുത്തുണ്ടായിട്ട് ഒരു നോക്ക് കാണാൻ പോലും അവന് പറ്റുന്നില്ലാലോ..." കിച്ചു പറഞ്ഞതും അവരും അത് ചിന്തിച്ചു... സഖാവ് കാറിൽ നിന്നും പുറത്തേക്കിറങ്ങി ഫോൺ എടുത്ത് വക്കീലിന് വിളിച്ചു... കുറച്ചു കഴിഞ്ഞതും അവിടെയുള്ള രണ്ടാം നിലയിൽ ഒരു മുറിയിൽ വെളിച്ചം വന്നതും സഖാവ് നേരിയ പ്രതീക്ഷയോടെ അങ്ങോട്ട് നോക്കി. 

"ചേച്ചി..." മുട്ടിൽ മുഖം വെച്ചു കിടക്കുന്ന നന്ദൂnനെ രേഖ തട്ടി വിളിച്ചു.. "ആഹ്.." "ചേച്ചിക്ക് ചേച്ചീടെ കണ്ണേട്ടന്റെ ശബ്ദം കേൾക്കണ്ടേ... കണ്ണേട്ടനെ കാണണ്ടേ..??" കണ്ണും വിടർത്തി കൊണ്ട് ചിരിയോടെ രേഖ ചോദിച്ചതും നന്ദു നിറഞ്ഞ വന്ന കണ്ണാലെ അതേയെന്ന് തലയാട്ടി... അത്‌ കണ്ടതും രേഖ ചിരിയോടെ കൈയ്യിലുള്ള ഫോൺ നന്ദൂനെ ഏൽപ്പിച്ചു ജനവാതിലിന്റെ അടുത്തേക്ക് കൈ ചൂണ്ടി... നന്ദു വേഗം ബെഡിൽ നിന്നും എഴുനേറ്റ് ജനലിനരികിലേക്ക് ഓടി ദൂരെ നിന്ന് ഇങ്ങോട്ട് തന്നെ ലുക്ക് വീട്ടിരിക്കുന്ന സഖാവിനെ കണ്ടതും നന്ദു കിതാപ്പോടെ ഫോൺ ചെവിയോട് അടുപ്പിച്ചു... "ന... നന്ദു....!!" സഖാവിന്റെ ശബ്ദം കാതിലേക്ക് തുളച്ചു കയറിയതും നന്ദൂന് ജീവൻ തിരിച്ചു കിട്ടിയ പോൽ ആയിരുന്നു... "പെണ്ണെ...എന്തെങ്കിലും ഒന്ന് പറ... നിന്റെ ശബ്ദം കേൾക്കാൻ കൊതിയാവാ..." സഖാവ് വീണ്ടും പറഞ്ഞതും നന്ദു വാ പൊത്തി കരയാണ്... "നന്ദു കരയല്ലേ..." അത്‌ കേട്ടതും നന്ദു മുഖം അമർത്തി തുടച്ചു താഴെയുള്ള സഖാവിനെ നോക്കി... "കണ്ണേട്ടാ...." "എത്ര നേരമായെന്ന് അറിയോ ഈ ഒരു വിളി കേൾക്കാൻ കാത്ത് നില്കുന്നു..." പാതിരാ കാറ്റ് വീശും ആ മറവിൽ അവര് രണ്ട് പേരും ഒരുപാട് സംസാരിച്ചിരുന്നു.........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story