ഒരിളം തെന്നലായ്: ഭാഗം 47

orilam thennalay

എഴുത്തുകാരി: SAFNU

"വക്കീൽ എന്താ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്..." രാവിലെ തന്നെ വക്കീലിന്റെ വരവ് കണ്ടതും ദർശൻ ചോദിച്ചു.. "ഞാൻ പറഞ്ഞിരുന്നില്ലേ അച്ഛൻ കൊടുത്ത കേസിനെ കുറിച്ചു...അച്ഛൻ അത് പിൻവലിച്ചാൽ മാത്രമേ നിങ്ങൾക്ക് നന്ദൂനെ ഇവിടുന്ന് കൊണ്ട് പോവാൻ പറ്റൂ..." "പക്ഷേ മൂർത്തി അത് പിൻവലിക്കോ..??" സൂരജ് നെറ്റി ചുളിച്ചോണ്ട് ചോദിച്ചു.. "ഒരിക്കലുമില്ല... പക്ഷേ ഞാൻ പറഞ്ഞിരുന്നില്ലേ നമ്മള് കുറച്ചു റിസ്ക് എടുത്താൽ നമ്മളെ കൊണ്ട് പറ്റും... അത് എത്രത്തോളം വർക്ക്‌ ഔട്ട് ആവുമെന്ന് അറിയില്ല എന്നാലും ശ്രമിക്കാം..." "വക്കീൽ കാര്യം പറ..." ദർശൻ അതും ചോദിച്ചു ചെയർ വലിച്ചിട്ടു അതിൽ ഇരുന്നു... "ഹ്മ്മ്... ദർശാ നീ പോയി ഞാൻ പറഞ്ഞ ഡോക്യുമെന്റ് ഉണ്ടാക്കണം പറ്റുകയാണെങ്കിൽ ഇന്ന് തന്നെ... ഡോക്യുമെന്റിൽ ഇൻക്ലൂട് ചെയ്യേണ്ട കാര്യം ഞാൻ മെസ്സേജ് ചെയ്യാം..." "അല്ല വക്കീലിന്റെ പ്ലാൻ പറ..." സൂരജ് "ഞാൻ പറഞ്ഞപോലെ അച്ഛൻ കൊടുത്ത പുതിയ കേസിൽ യാതൊരു വിധ അഥവാ നമ്മുക്ക് എതിരെ ഒന്നും തന്നെ കൊടുത്തിട്ടില്ല...

ആ സ്ഥിതിക്ക് അച്ഛൻ കേസ് പിൻ വലിച്ചാൽ തീരാവുന്ന പ്രശ്നമേ ഇവിടെയൊള്ളൂ പക്ഷേ അച്ഛൻ അത് ചെയ്യില്ലെന്ന് നിങ്ങൾക്കും എനിക്കുമറിയാം... മറ്റന്നാൾ കുടുംബക്ഷേത്രത്തിൽ ഒരു പൂജയുണ്ട് അതിന്റെ തിരക്കിൽ ആവും അച്ഛൻ ഇപ്പോ അപ്പോ കുറെയേറെ നമ്മുക്ക് ഈ അവസരം മുതലാക്കാം...അച്ഛനെ കൊണ്ട് അച്ഛൻ അറിയാതെ കേസ് പിൻവലിക്കുന്ന ട് ഫയലിൽ സൈൻ ചെയ്യിക്കണം... ഈ തിരക്കിനിടയിൽ അത് നടക്കുമെന്നാണ് എന്റെ വിശ്വാസം... ഒരു പക്ഷേ ഇത് നടന്നില്ലെങ്കിൽ പിന്നെ എനിക്ക് നിങ്ങളെ സഹായിക്കാൻ പറ്റിയെന്നു വരില്ല... അത് കൊണ്ട് ഈ ഒരവസരം നിങ്ങള് മാക്സിമം പ്രയോജനപെടുത്തണം..!! "നാളെ ആവുപ്പോയെക്കും ദർശൻ അത് എന്റെ കൈയ്യിൽ ഏൽപ്പിക്കണം... നാളെ അച്ഛന് നല്ല തിരക്ക് പിടിച്ച ദിവസമായിരിക്കും... അതിനിടയിൽ ഞാൻ അച്ഛനോട്‌ എന്തെങ്കിലുമൊക്കെ പറഞ്ഞു അതിൽ സൈൻ ചെയ്യിക്കാം...അത് കഴിഞ്ഞാൽ നിങ്ങള് ഉടനെ നന്ദൂനേം കൊണ്ട് ഇവിടുന്ന് പോവണം..." അത് കേട്ടതും അവരെല്ലാം എല്ലാം ഉറപ്പിച്ച മട്ടിൽ തലയാട്ടി.. ഒരുച്ച ആയപ്പോയെക്കും ദർശൻ വക്കീൽ പറഞ്ഞ പ്രകാരമുള്ള ഡോക്യുമെന്റ് റെഡിയാക്കി കൊടുത്തിരുന്നു... വക്കീൽ അതും കാറിലേക്ക് വെച്ച് തിരിഞ്ഞതും ഫോണിലേക്ക് കാൾ വന്നു... നീലുവാണെന് അറിഞ്ഞതും വക്കീൽ വേഗം ഫോൺ എടുത്തു...

"ഞാൻ നിനക്ക് വിളിക്കാൻ വേണ്ടി നിൽക്കുവായിരുന്നു... ഇന്നലെ ഞാനും ദർശനും നിന്നെ മാറി മാറി എത്ര തവണ വിളിച്ചു... നീ എന്തിനാ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചേ..." ഫോൺ എടുത്തയുടനെ ഹലോനും കൂടെ പറയാൻ സാവകാശം കൊടുക്കാതെ നീലൂനോട്‌ ഓരോന്ന് പറഞ്ഞോണ്ടിരുന്നു... "ഓഹ് അങ്കിൾ ഒരു ഗ്യാപ് താ എന്നാലല്ലേ എനിക്ക് എന്തെങ്കിലും പറയാൻ പറ്റൂ...." "നിനക്ക് ഒരടി വെച്ച് തരുകയാ വേണ്ടത്... നീ എന്താ ഇന്നലെ വിളിച്ചിട്ട് എടുക്കാഞ്ഞത്...?? ദർശനും വിളിച്ചിരുന്നല്ലോ..??" "ആഹ് അത് കൊണ്ട് തന്നെയാ ഫോൺ സ്വിച്ച് ഓഫീസിൽ ചെയ്ത് വെച്ചത്..." "നിനക്കെന്താ നീലു അവനോട് ഇത്ര ദേഷ്യമെന്ന എനിക്ക് മനസ്സിലാവാത്തത്..." "അതിനുള്ള കാരണം ഞാൻ ഒരു തവണ അങ്കിളിനോട് പറഞ്ഞു കഴിഞ്ഞു... എനിക്ക് ഇഷ്ട്ടമല്ല അയാളെ...!!" "ഇപ്പോ നീ ഇങ്ങനെയൊക്കെ പറഞ്ഞു ഒരുനാൾ അവനില്ലാതാവണം അപ്പോ മനസ്സിലാവും..." "ഓഹ് അങ്കിൾ ഇങ്ങനെ പുരാണം പറയുന്നതൊന്ന് നിർത്ത്... അങ്കിൾ ഇവിടെയുള്ളതെന്ന് പറ ഞാൻ അങ്ങോട്ട് വരാം..." "അത് വേണ്ട ഇപ്പോ നീ ഇങ്ങോട്ട് വന്നാൽ പ്രശ്നവും... നീ അവിടെ നിൽക്ക് ഞാൻ അങ്ങോട്ട്‌ വരാം..."

നീലു പറഞ്ഞു കൊടുത്ത സ്പോട്ടിലേക്ക് വക്കീൽ വന്നു... "നീ എന്ത് പണിയാ നീലു ഈ കാണിച്ചേ നീ ഇപ്പോ എന്തിനാ ഇങ്ങോട്ട് വന്നത്... നിനക്കറിയാവുന്നതല്ലേ ഇവിടത്തെ പ്രശ്നങ്ങൾ ഇതിനിടയിൽ നീയും കൂടെ ഇങ്ങോട്ട് വന്നാൽ..." അവളെ കണ്ടയുടനെ വക്കീൽ പറഞ്ഞു... "അങ്കിൾ ഈ ദിവസത്തിന്റെ പ്രതേകത ഒരുപക്ഷെ അങ്കിൾ മറന്ന് കാണും... പക്ഷേ ഞാൻ മറന്നിട്ടില്ല...!!" "അതിനും മാത്രം എന്ത് പ്രതേകതയാ ഇന്നത്തെ ദിവസ.......വൈശാലി..." ആദ്യം ഒന്ന് ദേഷ്യപെട്ടെങ്കിലും പെട്ടെന്ന് അത് ഓർത്ത പോൽ വക്കീലിന്റെ ശബ്ദം ഇടറി... "അപ്പോ അങ്കിൾ മറന്നിട്ടില്ല... ഹ്മ്മ് ഇന്നേക്ക് അമ്മ മരിച്ചിട്ട് 14 ആയി...!!!" ഇടറിയ ശബ്ദതാൽ നീലു പറഞ്ഞു... അത് പറയുപ്പോൾ അവളുടെ കണ്ണിൽ നിന്നും രണ്ടിറ്റ് ചുടുണ്ണീർ പൊഴിഞ്ഞു... "മോളെ... ഞാൻ പെട്ടെന്ന് ഓർത്തില്ല...." നീലൂനെ ചേർത്ത് പിടിച്ച് അവളെ നെറുകിൽ തലോടി കൊണ്ട് വക്കീൽ പറഞ്ഞു... "പോട്ടെ അങ്കിൾ... അങ്കിളിന് ഒരുപാട് ജോലിയുള്ളത്, അതിനിടയിൽ ഓർക്കാൻ വിട്ട് പോയതായിരിക്കും...പിന്നെ ഞാൻ ഇവിടെക്ക് വന്ന കാര്യം ആരും അറിയാൻ പോണില്ല... വന്ന് കാര്യം കഴിഞ്ഞാൽ എല്ലാ പ്രാവിശ്യത്തെയും പോലെ ഞാൻ അപ്പോ തന്നെ തിരിച്ചു പോവും...പ്രോമിസ്...!!"

വക്കീലിന്റെ കൈയ്യിൽ തൊട്ട് അവള് സത്യമടിച്ചു... വൈശാലിയുടെ എല്ലാ ആണ്ടിനും നീലു തമിഴ്നാട്ടിലേക്ക് വരാറുണ്ട്... വന്ന് അമ്പലത്തിലെ പൂജ കഴിഞ്ഞാൽ അവള് തിരിച്ചു നാട്ടിലേക്ക് തിരിച്ചു പോവും... ഇക്കാര്യം തറവാട്ടിൽ ആർക്കും തന്നെ അറിയില്ല.... വക്കീലും അമ്പലത്തിലെ പൂജാരിയും ഒഴിക്കെ...!! ഓരോന്ന് ഓർത്ത് വക്കീൽ നീലൂനേം കൊണ്ട് അമ്പലത്തിലേക്ക് പോയി... "നീ പൂജ എല്ലാം കഴിഞ്ഞിട്ട് വിളിക്ക്... ഞാൻ അപ്പോ വരാം.. ഇപ്പോ കുറച്ചു തിരക്കുണ്ട്...!!" വക്കീൽ പറഞ്ഞതും നീലു ശെരിയെന്ന മട്ടിൽ തലയാട്ടി... വക്കീൽ നേരെ ചെന്നത് വീട്ടിലേക്ക് ആയിരുന്നു... എല്ലാവരും നല്ല തിരക്കിൽ ആണ്... മൂർത്തി ഏതോ ബിസിനസ് മീറ്റിങ്ങിൽ ആണ്... ചുറ്റും അഞ്ചാറു പേരുണ്ട്... ഇത് തന്നെയാണ് പറ്റിയ അവസരമെന്ന് വക്കീലിന് തോന്നി... അവര് പോവുവോളം വക്കീൽ വെയിറ്റ് ചെയ്തു... "ഏയ് കേശു അപ്പ മുറിയിൽ ഇല്ലയേ..??" (ഡാ കേശു അച്ഛൻ മുറിയിലില്ലേ..?) മൂർത്തിയുടെ പണിക്കാരനായ ഒരുത്തനോട് മൂർത്തിയുടെ മുറിയിലേക്ക് നോക്കി കൊണ്ട് വക്കീൽ ചോദിച്ചു... "സാർ... മൊതലാളി അങ്ക് തോട്ടത്തിലങ്ക് പോയിരിക്ക്... അങ്കിറിക്റ മൊത്ത തേങ്ങയേ എണ്ണി കയപ്പ് പരിശോധിക്കിറേ..."

(സാറേ... മൊതലാളി അവിടെ തോട്ടത്തിലേക്ക് പോയിട്ടുണ്ട്...അവിടെ തേങ്ങയുടെ മൊത്തം കണക്ക് പരിശോധിക്കാണ്...) അയാൾ അത് പറഞ്ഞതും വക്കീൽ എന്നാ പോക്കോനും പറഞ്ഞു അയാളെ പറഞ്ഞയച്ചു.... വക്കീൽ കുറേ നേരം കാത്തിരുന്നതിന് ശേഷമാണ് മൂർത്തി തറവാട്ടിലേക്ക് തിരിച്ചെത്തിയത്... ചുറ്റും ഓരോ ഫയൽ എല്ലാം നോക്കി കൊണ്ട് രണ്ട് മൂന്നു പേര് ചുറ്റുമുണ്ട്...മൂർത്തി സോഫയിൽ വന്നിരുന്നതും അവര് രണ്ട് പേരും ഇടവും വലവും നിന്ന് കൊണ്ട് ഓരോന്ന് ഫയലിൽ തൊട്ട് കൊണ്ട് പറയുന്നുണ്ട്... വക്കീൽ തന്റെ കൈയ്യിൽ ഉള്ള ഡോക്യുമെന്റിലേക്ക് ഒരു നോട്ടം നോക്കി... ശേഷം മൂർത്തിയുടെ അടുത്ത നിൽക്കുന്ന ആ ഓഫീസറിലേക്കും... ആ ഓഫിസർ അവിടെന്ന് പോവാൻ വേണ്ടി വക്കീൽ വെയിറ്റ് ചെയ്തു.... അൽപ്പ സമയത്തിന് ശേഷം അയാൾ അവിടെന്ന് എന്തോ ഫയൽ എടുക്കാൻ വേണ്ടി മുറിയിലേക്ക് പോയി... ടേബിൾ വെച്ചിരുന്ന ആ ഫയൽ കണ്ടതും വക്കീൽ പതിയെ ചെന്ന് തന്റെ കൈയ്യിൽ ഉള്ള ഡോക്യുമെന്റ് അതിനുള്ളിൽ വെച്ച് കൊടുത്തു...അയാളുടെ കാൽ പെരുമാറ്റം കേട്ടതും വക്കീൽ ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ മുകളിലേക്ക് കയറി പോയി അവിടെ നിന്നും അയാളെ വീക്ഷിക്കാൻ തുടങ്ങി... ഒരു നേരിയ പ്രതീക്ഷയോടെ...!!

ഒരു ചെറിയ അശ്രദ്ധഅതി ഈ ഒരു അവസരം കൈയ്യിന്ന് പോവാൻ...!! ആ ഓഫിസർ ആ ഫയൽ ഒന്ന് മറിച്ച് നോക്കിയാൽ അതോടെ തീരുമെന്ന് വക്കീലിന് നല്ല പോലെ അറിയാം.... അതൊക്കെ മനസ്സിൽ കണക്ക് കൂട്ടി കൊണ്ടായിരുന്നു വക്കീൽ മുകളിൽ നിന്നും അയാളെ നിരീക്ഷിച്ചത്... അയാൾ വന്ന് കൈയ്യിലുള്ള ഫയലിന്റെ കൂടത്തിൽ അതും വെച്ച് മൂർത്തിയുടെ അടുത്തേക്ക് പോയി.. അവര് ഏതാണ്ട് ഒക്കെ സംസാരിച്ച് മൂർത്തിക്ക് നേരെ ആ ഫയൽസ് എല്ലാം നീട്ടി... അത് കണ്ടതും വക്കീലിന്റെ നെഞ്ചിടിപ്പ് കൂടി.... പ്രതീക്ഷ അറ്റ് പോവുന്ന ഏതാനും നിമിഷങ്ങൾ....പക്ഷേ ദൈവാതീനം കൊണ്ടാണെന്നു പറയട്ടെ മൂർത്തി മുകളിലുള്ള രണ്ട് ഫയൽ മാത്രം ഒന്ന് കാണോടിച്ച് ബാക്കി ഉള്ളത്തിലെല്ലാം സൈൻ ചെയ്യാൻ തുടങ്ങി അത് കണ്ടതും വക്കീൽ ആശ്വാസമെന്ന കണക്കെ നെഞ്ചിൽ കൈ വെച്ചു..... മൂർത്തി എല്ലാ ഫയലിലും സൈൻ ചെയ്ത് അതെല്ലാം അയാളെ ഏൽപ്പിച്ചു... അയാൾ അതെല്ലാം ബാഗിലെക്ക് എടുത്ത് വെച്ചതും വക്കീൽ ശിവക്ക് മെസ്സേജ് അയച്ചു... അപ്പോൾ തന്നെ അയാളെ ഫോൺ ബെല്ലടിച്ചതും അയാളെ ഫോൺ നോക്കി ഒന്ന് നെറ്റി ചുളിക്കുന്നുണ്ട്...

അത് കണ്ടാവേണോണം വക്കീൽ പതിയെ താഴേക്ക് ഇറങ്ങി... അയാൾ ഫോൺ എടുക്കാൻ നിന്നതും അപ്പോയെക്കും ഫോൺ കട്ട് ആയി... അയാൾ ഫോൺ പോക്കറ്റിലേക്ക് ഇടാൻ നേരം വീണ്ടും ഫോൺ റിങ് ചെയ്തു... അയാൾ കാൾ അറ്റൻഡ് ചെയ്ത് കുറേ ഹലോ... ഹലോ.. ന്ന് പറയുന്നുണ്ട് പെട്ടെന്ന് ഫോൺ കട്ട് ആയതും അയാൾ ആ ബാഗ് അവിടെ വെച്ച് പുറത്തേക്കിറങ്ങി കാൾ ചെയ്യാൻ തുടങ്ങി... ആ സമയം നോക്കി വക്കീൽ ആ ബാഗിനുള്ളിൽ നിന്ന് ആ ഫയൽ എടുത്ത് അവരുടെ ഡോക്യുമെന്റ് പുറത്തേക്കെടുത്തു.... മൂർത്തി അതിൽ സൈൻ ചെയ്തത് കണ്ടതും പ്ലാൻ വിജയിച്ചുവെന്ന് വക്കീൽ അവർക്ക് മെസ്സേജ് അയച്ചു.... അയാൾ കാൾ കട്ട് ചെയ്തു ഓരോന്ന് പിറുപിറുത്ത് അകത്തേക്ക് വരുന്നത് കണ്ടതും വക്കീൽ വേഗം ബാക്കി ഫയൽ ഉള്ളിലേക്കിട്ട് അവിടെന്ന് വേഗം പോയി.... "ഇനി എന്താ അടുത്ത പരിപാടി...??" സൂരജ് ചോദിച്ചതും വക്കീൽ ചെയറിൽ നിന്നുമെഴുനേറ്റു... "എന്റെ കിച്ചുവേട്ട ഇതൊക്കെ എന്ത് ചോദിക്കാനിരിക്കുന്നു ഇനി നേരെ ഏട്ടത്തിയെ നമ്മള് അവിടെന്ന് പോക്കുന്നു അത്ര തന്നെ... അതൊക്കെ നിസാരം അല്ലെ... കഴിഞ്ഞ പ്രാവിശ്യം ഞാൻ ഉണ്ടായത് കൊണ്ട് ആ ഓഫീസറെ പിടിച്ച് നിർത്തി... ഹോ എന്റെയൊക്കെ ഒരു കാര്യം..." സൂരജിന്റെ ബാക്കിൽ നിന്ന് കൊണ്ട് ശിവ പതിയെ ഓരോന്ന് പറയാൻ തുടങ്ങി...

"സത്യമാ നിന്റെ ഈ ഉരുളക്കുപ്പേരി പോലുള്ള നാവ് ഇല്ലായിരുന്നുവെങ്കിൽ ആ ഓഫീസറെ പിടിച്ച് നിർത്താൻ കഴിയില്ലായിരുന്നു..." സൂരജ് അവന് മറുപടി കൊടുത്തു... "ആഹ് കളിയാക്ക് കളിയാക്ക്...അടുത്ത പ്ലാനിന് എന്റെ പട്ടി വന്ന് സഹായിക്കും അല്ല പിന്നെ... മനുഷ്യന് ഇവിടെ പുല്ല് വിലയില്ലെന്ന് വെച്ചാൽ..." ചായ കപ്പും പിടിച്ചോണ്ട് ശിവ അതും പറഞ്ഞു കിച്ചണിലേക്ക് പോയി... അത് കണ്ടതും സൂരജിന് ചിരി വന്നു... "അങ്ങനെ നമ്മള് വിചാരിച്ച പോലെ തന്നെ കാര്യങ്ങൾ നടന്നു... ഇനി നാളെ രേഖ നന്ദൂനെയും കൊണ്ട് അമ്പലത്തിലേക്ക് വരും... " "അപ്പോ നാളെയാണോ പൂജ.." ദർശൻ "അല്ല അത് മറ്റന്നാൾ...അച്ഛനോട്‌ നാളെ എന്തെങ്കിലും പറഞ്ഞു രേഖ നന്ദൂനെയും കൊണ്ട് അമ്പലത്തിലേക്ക് കൊണ്ട് വരും....അവിടെ വെച്ച് നിങ്ങള് നന്ദൂനേം കൊണ്ട് നാട്ടിലേക്ക് പോവണം...ഇവിടെത്തെ പ്രശ്നങ്ങൾ ആലോചിച്ചു നിങ്ങള് ടെൻഷൻ അടിക്കണ്ട... ഇവിടെത്തെ കാര്യങ്ങൾ എല്ലാം ഞാൻ മാനേജ് ചെയ്തോളാം..." "ഹ്മ്മ്..." പിന്നെ ഓരോന്ന് സംസാരിച്ച് വക്കീൽ. അവിടെന്ന് പോവാൻ നേരം ദർശൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു... "വക്കീലെ നീലു വിളിച്ചിരുന്നോ...??"

ആ മുഖത്തെ ടെൻഷനും വേവലാതിയുമെല്ലാം വക്കീലിന് മനസ്സിലായിരുന്നു... "അതോർത്തു ദർശൻ ടെൻഷൻ ആവണ്ട... അവൾക്ക് ഒരു പ്രശ്നവുമില്ല..." "അപ്പോ അങ്കിൾ നീലു ഇവിടെയുണ്ടോ.." അതിന് ഒരു പുഞ്ചിരി മാത്രം ചെയ്തോള്ളൂ... വക്കീലിന് അറിയാം നീലു ഇപ്പോ ഇവിടെ ഉണ്ടെന്ന് പറഞ്ഞാൽ ഒരുപക്ഷെ ദർശൻ അവളേം കൂട്ടി മാത്രമേ നാട്ടിലേക്ക് തിരിച്ചു പോവൂയെന്ന് പക്ഷേ അത് അപകടകരമാണ്... നീലു മറ്റന്നാൾ ആണ് തിരിച്ചു പോവുന്നത് നന്ദൂനേം കൊണ്ട് നാളെ അവര് പോവുപ്പോൾ ദർശൻ പോയില്ലെങ്കിൽ പിന്നെ മൂർത്തി അവനെ വെറുതെ വിടില്ല... അതൊക്കെ മുൻ കൂട്ടി കണ്ടത് കൊണ്ടാണ് വക്കീൽ ദർശനിൽ നിന്ന് അക്കാര്യം മറച്ചു വെച്ചത്...... "അയ്യോ എന്തിനാ ഇതൊക്കെ.." രേഖ കൈയ്യിൽ ഉള്ള പൂവും ഡ്രെസ്സും സിമ്പിൾ ഓർണമെൻറ്സുമെല്ലാം നന്ദൂന് നേരെ നീട്ടിയതും നന്ദു പറഞ്ഞു.. "ഇതൊക്കെ ചേച്ചിക്കുള്ളത്താ..ഇതൊക്കെ ഇട്ടോണ്ട് വേഗം വാ ചേച്ചി..." "എനിക്കോ... എനിക്കെന്തിനാ..." "അതൊക്കെ പിന്നെ പറയാം ഇപ്പോ ഇതൊക്കെ ഉടുത്തോണ്ട് വാ..." "നീ കാര്യം പറ രേഖ... ഇതൊക്കെ എന്തിനാ.." "ഓഹ് അപ്പോ കാര്യം അറിഞ്ഞാലേ ചേച്ചി ഉടുക്കൊള്ളൂ അല്ലെ.. എന്നാ ഒരു ക്ലൂ തരാം ഞാൻ ഇന്നും കൂടെയാ ചേച്ചീടെ കൂടെയുണ്ടാവൂ പിന്നെ ചേച്ചി ചേച്ചീടെ കണ്ണേട്ടന്റെ കൂടെയായിരിക്കും..." അത് കേട്ടതും നന്ദൂ സത്യമാണോ എന്ന മട്ടിൽ രേഖയെ നോക്കി...

"ഇങ്ങനെ നോക്കാതെ ഞാൻ സത്യമാ പറഞ്ഞത്... നമ്മൾ അമ്പലത്തിലേക്ക് ആണെന്ന് പറഞ്ഞു ഇവിടുന്ന് ഇറങ്ങുന്നു... വഴിൽ ചേച്ചീടെ കണ്ണേട്ടൻ നിൽപ്പുണ്ടാവും... പിന്നെ ഇതൊക്കെ എന്തിനാണെന്ന് വെച്ചാൽ മുത്തശ്ശന് സംശയമൊന്നും തോന്നത്തിരിക്കാനാ..." "ഹ്മ്മ്..." "എന്താ ഒരു സന്തോഷമില്ലാത്തത് ഇപ്പോ എന്താ ഇവിടുന്ന് പോവണ്ടാന്ന് തോന്നുന്നുണ്ടോ..??" നന്ദൂന്റെ മുഖം കണ്ടതും രേഖ തമാശയോടെ ചോദിച്ചു... അതിന് മറുപടിയായി നന്ദു അവളെ ഇറുക്കെ കെട്ടിപ്പുണർന്നു.... "ചേ...ച്ചി..." നന്ദുവിൽ നിന്നും അങ്ങനെ ഒന്ന് അവള് പ്രതീക്ഷിചിരുന്നില്ല... "രണ്ട് മൂന്നു ദിവസം മാത്രമാണ് നീ എന്റെ കൂടെ ഉണ്ടായിരുന്നുവെങ്കിലും നീ എനിക്ക് സ്വന്തം അനിയത്തി കുട്ടിയെ പോലെ തന്നെ ആയിരുന്നു..." "എനിക്കും ചേച്ചി അത് പോലെ തന്നെയാ..." നന്ദൂനെ തിരിച്ചും കെട്ടിപിടിച്ചോണ്ട് രേഖ പറഞ്ഞു... രണ്ട്പേരുടെയും കൺകോൺ നിറഞ്ഞിരുന്നു... "ആഹ് ചേച്ചികുട്ടി ഇനി വേഗം പോയി റെഡിയാക്ക്... പോവാനുള്ളത് അല്ലെ..!!" തന്നിൽ നിന്നും നന്ദൂനെ അടർത്തി മാറ്റി കൊണ്ട് രേഖ പറഞ്ഞതും നന്ദു കണ്ണുനീർ തുടച്ചു ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിലേക്ക് പോയി... രേഖ തന്നെയായിരുന്നു നന്ദൂന് ഓർണമെൻറ്സും പൂവുമെല്ലാം അണിയിച്ച് കൊടുത്തത്....

"ഹയ്‌വാ ഇപ്പോ എന്ത് സുന്ദരി ആയെന്ന് അറിയോ ന്റെചേച്ചി... ആരെയും കണ്ണ് തട്ടത്തിരിക്കട്ടെ..." രണ്ട് കൈയ്യും നന്ദൂന് നേരെ നീട്ടി വിരൽ മടക്കി പൊട്ടിച്ചോണ്ട് രേഖ പറഞ്ഞതും നന്ദൂന് ചിരി വന്നു... "ആഹ് ഇനി വേഗം പോവാം.." രേഖ നന്ദൂന്റെ കൈയ്യിൽ പിടിച്ച് താഴേക്ക് കൊണ്ട് പോയി... "നിങ്ങ ഇരുവരും എങ് പോർ...??" (നിങ്ങള് രണ്ട്പേരും എങ്ങോട്ടാ...??) ഹാളിൽ എത്തിയതും മൂർത്തിയുടെ കണ്ണിൽപെടാതെ പോവാൻ നോക്കിയപ്പോ ആണ് പിന്നിൽ നിന്ന് മൂർത്തിയുടെ ശബ്ദം കേട്ടത്... അത് കേട്ടതും നന്ദുവൊന്ന് ഞെട്ടി... അതറിഞ്ഞവേണോണം രേഖ നന്ദൂന്റെ കൈയ്യിൽ അമർത്തി പിടിച്ചു... "അത് ഞാനും അക്കാവും കോവിലകത്തക്ക് പോകലമാ നിനച്ചിരിക്ക്..!!" (അത് ഞങ്ങള് രണ്ടാളും ഒന്ന് അമ്പലം വരെ പോയി വരാമെന്ന് വിചാരിച്ചു...) രേഖ മൂർത്തിയെ നോക്കി കൊണ്ട് പറഞ്ഞു.. "ഇപ്പോവാതം എണ്ണ കാരണത്തിനാലേ റു കോവിലക പോക്ക്‌ എള്ളാം...എപ്പടിയും നാലേക്ക് കോവിലകം പൂജക്ക്‌ പോവാ മാറ്റെം...!!" (ഇപ്പോ എന്തിനാ ഒരു അമ്പല പോക്ക് എല്ലാം... നാളെ എന്തായാലും പൂജക്കും വേണ്ടി പോവില്ലേ...")മൂർത്തിയുടെ ഗംഭീരമുള്ള ശബ്ദം കേട്ടതും രേഖ നന്ദൂനെ നോക്കി....

"അത്‌ വന്ത് ഇന്ത അക്കാക്ക് ഇങ്കെയെല്ലാം പാകറക്കത്തിക്ക് വേണ്ടു...!!" (അത് പിന്നെ ചേച്ചിക്ക് ഇവിടെയൊക്കെ കാണണമെന്ന് പറഞ്ഞത് കൊണ്ടാ...") രേഖ "ഹ്മ്മ്... പോകളാം... അപ്പുറത്തിരിക്ക്.. കേശു..." (ഹ്മ്മ്... എന്നാ പൊക്കോള്ളു.. ആഹ് പിന്നെ കേശു,..." ) അവര് പോവാൻ നിന്നതും മൂർത്തി അയാളെ പണിക്കാരനെ വിളിച്ചു... അത് കേട്ടതും രേഖ നെറ്റി ചുളിച്ച് അയാളെ നോക്കി... "എന്നാ സാർ..."" (എന്താ സാർ..") "ആഹ്... നീ നമ്മെ റണ്ട് മൂന്ന് ആൾകാർ കൂട്ടിൻണ്ട്ര് ഇവങ്ക കൂടെ താൻ സെല്ല്... കോവിലിക്ക്ഗാവേ..." (നീ നമ്മടെ രണ്ട് മൂന്നു പിള്ളേരേം കൊണ്ട് ഇവരെ കൂടെ ചെല്ല്... അമ്പലത്തിലേക്ക് ആണ്..) രേഖയെയും നന്ദൂനെയും നോക്കി കൊണ്ട് മൂർത്തി പറഞ്ഞതും ആകെ ടെൻഷൻ ആയി..ഈ ഗുണ്ടകൾ കൂടെ ഉണ്ടായാൽ എങ്ങനെയാ നന്ദൂനെ സഖാവിനെ ഏൽപ്പിക്കുക എന്നാലോചിച്ച് രേഖ നന്ദൂനെ നോക്കി... അതെ ഭവത്തോടെ തന്നെയായിരുന്നു നന്ദുവും ആ സമയം അവളെ നോക്കിയത്... "അപ്പടിയൊന്നും വേണ്ടതാൻ പാട്ടി... ഞാങ്ങ ഉടനെ താൻ വരും..." (അതൊന്നും വേണ്ടാ മുത്തശ്ശ... ഞങ്ങള് പെട്ടെന്ന് വരും...) രേഖ "ഞാൻ സൊല്ലരിത് മധ്റും കേൾക്ക്... ഇങ്ങേ ഒന്നും സൊല്ലാതെ...!!" (ഞാൻ പറഞ്ഞത് അങ്ങോട്ട് കേട്ടാൽ മതി... ഇങ്ങോട്ട് ഒന്നും പറയണ്ട...") അത് കേട്ടതും രേഖ അനുസരണയോടെ തലയാട്ടി നന്ദൂനേം കൊണ്ട് വണ്ടിയിൽ കയറി..

. "രേഖ... ഇനി ഇപ്പോ എന്താ ചെയ്യാ..." മുമ്പിൽ ഇരിക്കുന്ന മൂർത്തിയുടെ ആൾക്കാരെ നോക്കി നന്ദു പതിയെ വേദനയോടെ ചോദിച്ചു.. "ചേച്ചി ടെൻഷൻ അടിക്കാതെ അമ്പലത്തിൽ എത്തിയിട്ടേ ഇനി എന്തെങ്കിലും ചെയ്യാൻ പറ്റൂ... ചേച്ചി വിഷമിക്കാതിരിക്കി..." വണ്ടി ഗൈറ്റ് കടന്ന് മുന്നോട്ടു എടുത്തതും രേഖ ദർശന് മെസ്സേജ് അയച്ചു...  "ഇവിടെ വന്ന് നിൽക്കാനല്ലേ പറഞ്ഞത്,,ഇതിപ്പോ സമയം എത്രയായി... അല്ല ഇനി അവര് പറഞ്ഞ അമ്പലത്തിലേക്ക് വേറെ വല്ല വഴിയുമുണ്ടോ...??" സൂരജ് റോഡിൽ ഇറങ്ങി ചുറ്റുമൊക്കെ നോക്കി കൊണ്ട് പറഞ്ഞു... "വക്കീൽ പറഞ്ഞ വഴി ഇത് തന്നെയല്ലേ..." ശിവ "ദർശാ നീ വക്കീലിനോ അല്ലെങ്കിൽ അയാളെ മകൾക്കോ ഒന്ന് വിളിച്ചു നോക്ക്...!!" "ആഹ്.." സഖാവ് പറഞ്ഞതും ദർശൻ ഫോൺ എടുത്തു വിളിക്കാൻ വേണ്ടി ഒരുങ്ങിയതും മെസ്സേജ് വന്നതും ഒപ്പമായിരുന്നു... "ഡാ... അവരെ ഒപ്പം മൂർത്തിയുടെ ആൾക്കാരുണ്ടെന്ന്..." ഫോണിലുള്ള മെസ്സേജ് അവർക്ക് നേരെ നീട്ടി കൊണ്ട് ദർശൻ പറഞ്ഞതും അവരാകെ ടെൻഷൻ ആയി... "ഛെ... ഇനി എന്താപ്പോ ചെയ്യാ..." സൂരജ് "നിങ്ങള് എല്ലാം വന്ന് വണ്ടീൽ കേർ..." സഖാവ് ഡ്രൈവിങ് സീറ്റിലേക്ക് ഇരുന്ന് കൊണ്ട് പറഞ്ഞു

"അല്ല ഏട്ടായി ഇത് എങ്ങോട്ടാ... ആ ഗുണ്ടകളെ ഇടി കൊണ്ട് ചാവാനോ..." സഖാവിന്റെ പ്ലാൻ എന്താണെന്നു അറിയാതെ ശിവ ചോദിച്ചു.. "നീ വന്ന് വണ്ടീൽ കേർ..." സഖാവ് പറഞ്ഞതും ശിവ പിന്നെ ഒന്നും ആലോചിക്കാതെ വന്ന് കാറിൽ കേറി... അമ്പലത്തിൽ എത്തിയതും അവർക്ക് പുറകെ തന്നെയുണ്ടായിരുന്നു മൂർത്തിയുടെ ആൾക്കാർ... അമ്പലത്തിലേക്ക് കയറാൻ നേരം വടിവാളും പിടിച്ച് അവർക്ക് പിന്നാലെ വരുന്ന ഗുണ്ടകളെ കണ്ടതും രേഖ അവന്മാർക്ക് നേരെ തിരിഞ്ഞു... "ഹ്മ്മ്.. എന്നാ...കോവിലകക്കുള്ളിൽ ഉങ്ക മാതിരി ഗുണ്ടകൾകെന്നാ കാര്യം...??" (ഹ്മ്മ് എന്താണ്... അല്ല ഗുണ്ടകൾക്കെന്താ അമ്പലത്തിനകത്തു കാര്യം...??") അവന്മാർക്ക് നേരെ തിരിഞ്ഞു നിന്ന് നെഞ്ചിന് മീതെ കൈയ്യും കെട്ടി കൊണ്ട് രേഖ ചോദിച്ചു... "സാർ ന്താ സൊന്ന് എപ്പോതും ഉങ്കളെ കൂടെയാ വേണമെന്ന്..." (സാർ പറഞ്ഞു എപ്പോഴും നിങ്ങളെ കൂടെ ഉണ്ടാവണമെന്ന്..) അതിൽ ഒരുത്തൻ പറഞ്ഞു.. "ആഹാ ആണാ അപ്പടി ഉങ്കളെ വിളയാട്ടം കടവുൾ മുഞ്ഞാടി വേണ്ടുമാ... ഞങ്ങ പോയി ഉൻകളയ്ക്ക് കാട്ടിട്ട് വരാ...നീങ്ങെ ഇങ്ങയാ ഇരിക്ക്...!!" (എന്ന് വെച്ച് നിങ്ങളെ ഗുണ്ടായിസം ഭഗവാന്റെ മുമ്പിൽ ആണോ നടത്തേണ്ടത്...

ഞങ്ങള് പോയി തൊഴുതിട്ട് വരാം... ഇവിടെ നിന്നാൽ മതി..." ) അവന്മാരെ നേരെ വിരൽ ചൂണ്ടി കൊണ്ട് രേഖ പറഞ്ഞതും അവന്മാര് എല്ലാം അനുസരണയോടെ തലയാട്ടി പടിക്കൽ തന്നെ നിന്നു... നന്ദു ഇവൾക്ക് ഇങ്ങനെയൊക്കെ സംസാരിക്കാൻ അറിയോ എന്ന മട്ടിൽ രേഖയെ നോക്കിയതും രേഖ നന്ദൂനെ നോക്കി സൈറ്റ് അടിച്ച് ചുമ്മായെന്ന് കാണിച്ചു നന്ദൂനേം കൊണ്ട് അമ്പലത്തിനകത്തേക്ക് പ്രവേശിച്ചു.... "ചേച്ചി ഇവിടെ നിൽക്ക് ഞാൻ അവർക്ക് ഒന്ന് വിളിച്ചു നോക്കട്ടെ.. " അതും പറഞ്ഞു രേഖ ഫോൺ എടുത്തു ദർശന് വിളിച്ചു... "ആഹ്... എവിടെ ഞങ്ങള് അമ്പലത്തിനകത്തുണ്ട്..." ഫോൺ എടുത്തയുടനെ ദർശൻ പറഞ്ഞതും രേഖ എവിടെയൊന്നും ചോദിച്ചു അവിടെയൊക്കെ ഒന്ന് കണ്ണോടിച്ചു... പെട്ടെന്നു അവരെ നാല് പേരെയും കണ്ടതും രേഖ കൈയുയർയത്തി കാണിച്ചു... അത് കണ്ടാവേണോണം അവര് നാല് പേരും രേഖയുടെ അടുത്തേക്ക് ചെന്നു... "ആ മൂർത്തിയുടെ ആൾകാർ എവിടെ...??" സൂരജ് ചോദിച്ചു.. "പുറത്തു നിൽപ്പുണ്ട്..." രേഖ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു..അപ്പോഴും സഖാവിന്റെ കണ്ണുകൾ തിരിഞ്ഞത് നന്ദൂനെയായിരുന്നു...

"നന്ദു... നന്ദു എവിടെ...??" സഖാവ് "ചേച്ചി... ആഹ് ചേച്ചി...!!" രേഖ നോക്കിയതും ചുറ്റുമൊക്കെ കണ്ണോടിക്കുന്ന നന്ദൂnനെ കണ്ടതും അവള് വിളിച്ചു..വിളി കേട്ടതും നന്ദു ഒന്ന് തിരിഞ്ഞു നോക്കി... രേഖയുടെ ഒപ്പം നിൽക്കുന്ന ആളുകളെ കണ്ടതും നന്ദൂന്റെ കണ്ണുകൾ നിറഞ്ഞു... നന്ദു ഓടി ചെന്ന് സഖാവിനെ പൂണ്ടകം കൊട്ടിപ്പുണർന്നു...!! അതാഗ്രഹിച്ചപ്പോൾ സഖാവും അവളെ കൈകൾ കൊണ്ട് പൊതിഞ്ഞു.... നന്ദൂന് കണ്ടമാത്രയിൽ എന്തല്ലാമോ പറയണമെന്നുണ്ടായിരുന്നു... പക്ഷേ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി... സഖാവ് aa കുഞ്ഞു വട്ടമുഖം ചുംബനം കൊണ്ട് മൂടി....അത് കണ്ടതും ബാക്കിയൊക്കെ ഫോണുമെടുത്ത് നാല് വഴിക്ക് തിരിഞ്ഞു.... ശിവയും സൂരജ്ഉം വാസൂനും ആരതിക്കും വിളിക്കാനുണ്ടെന്ന് പറഞ്ഞു ഫോൺ എടുത്ത് പോയി...ദർശന്റെ നിൽപ്പ് കണ്ടതും രേഖ അവന്റെ അടുത്തേക്ക് പോയി... "അല്ല അവർക്കൊക്കെ ഓരോരുത്തർ ഉണ്ടല്ലോ വിളിക്കാൻ തനിക്ക് ആരും ഇല്ല്യേ.." രേഖ ചോദിച്ചതും ദർശൻ ഒന്ന് ചിരിച്ചു....

"ചിരിയൊക്കെ ഉണ്ടല്ലോ... അപ്പോ ആരോ ഉണ്ട്..." അവന്റർ മുഖത്തെ കള്ള ചിരി കണ്ടതും രേഖ പറഞ്ഞു.. "ഹ്മ്മ് ഉണ്ട്...പക്ഷേ ആള് ഞാൻ ഫോൺ വിളിച്ചാൽ എടുക്കില്ല..." "അതെന്താ നിങ്ങള് തമ്മിൽ തെറ്റിയോ..??" "ഹ്മ്മ്... മിണ്ടാറില്ല പിന്നെയല്ലേ തെറ്റാ...!!" "ഓഹ് അപ്പോ എന്തോ വലിയ സ്റ്റോറിയുണ്ടല്ലോ എന്നാ പറ തന്റെ ലൗ സ്റ്റോറി പറ... ഇവിടെ ഇരുന്നിട്ട് പ്രതേകിച്ച് വേറെ പണിയൊന്നും ഇല്ലല്ലോ...!!" "ലൗ സ്റ്റോറിയോ..??" അത് കേട്ടതും ദർശന് ചിരി വന്നു... ലൗ ഉണ്ടായിട്ടില്ല എന്നിട്ടല്ലേ ലൗ സ്റ്റോറി...!! അവൻ ഓർത്തു....പെട്ടെന്ന് അവന് രേഖയോട് ഇപ്പോ വരാമെന്നും പറഞ്ഞു അവിടെന്ന് പോയി...... ഇതേ സമയം ആ അമ്പലത്തിൽ തന്നെയായിരുന്നു നീലുവും പൂജക്ക്‌ വേണ്ടി വന്നത്... നീലു പൂജയെല്ലാം കഴിഞ്ഞ് പോവാൻ വേണ്ടി നിന്നപ്പോഴാണ് ദർശനെ കാണുന്നത്... പെട്ടെന്ന് ദർശനെ അവിടെ കണ്ടത് കൊണ്ട് നീലു ഒന്ന് ഞെട്ടിയിരുന്നു... അപ്പോഴാണ് നീലു ദർശന്റെ അടുത്തുള്ള പെൺകുട്ടിയെ ശ്രദ്ധിക്കുന്നത്.... ദർശനോട് ചിരിച്ചൊക്കെ വളരെ ക്ലോസ് ആയി പെരുമാറുന്നത് കണ്ടതും നീലു ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി പിടിച്ചു... പിന്നെയാണ് താൻ എന്തൊക്കെയാ ഈ ആലോചിച്ചു കൂടുന്നതെന്ന് അവൾക്ക് തന്നെ ഓർമ വന്നത്...

വേഗം അവിടെന്ന് ദൃഷ്ട്ടി മാറ്റി മറ്റെങ്ങോ നോക്കി നിന്നു... പെട്ടെന്ന് ദർശന്റെ നോട്ടം തന്നിൽ വന്ന് പതിച്ചതും നീലു പരിഭ്രാന്തിയോടെ നിന്ന് തിരിയാൻ തുടങ്ങി... അവൻ ആ പെൺകൊച്ചിനോട് ഇപ്പോ വരാമെന്നും പറഞ്ഞു നീലൂന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി.. അത് കണ്ടവേണോണം നീലു മുഖം ഒരു ഷാൾ കൊണ്ട് മറച്ചു ബാഗുമെടുത്ത് അവിടെന്ന് സ്പീഡിൽ നടക്കാൻ തുടങ്ങി... പെട്ടെന്ന് കൈയ്യിൽ ദർശന്റെ പിടിത്തം വീണതും നീലു ഞെട്ടലോടെ അവനെ നോക്കി.... കുറച്ചു കഴിഞ്ഞതും അവരെല്ലാം നന്ദൂന്റേം സഖാവിന്റേം അടുത്തേക്ക് ചെന്നു... "ഏട്ടത്തി എന്ത് കോലാ ഇത്...??" താടക്കും കൈ കൊടുത്തോണ്ട് ശിവ പറഞ്ഞതും നന്ദു സ്വയമൊന്ന് നോക്കി... "കൊള്ളില്ലേ കുഞ്ഞാ...??" "പിന്നെ ഇപ്പോ കണ്ടാൽ ഒരു തമിഴ് ലുക്ക് ഒക്കെ ഉണ്ട്..." "അയ്യോ.." പുറത്തേക്ക് നോക്കി കൊണ്ട് രേഖ പേടിയോടെ പറഞ്ഞതും അവരെല്ലാം അങ്ങോട്ടേക്ക് നോക്കി... അമ്പലത്തിലേക്ക് വരുന്ന മൂർത്തിയെയും അയാളെ ഗുണ്ടകളെയും കണ്ട് അവരെ ഉള്ളിൽ എല്ലാം വെള്ളിടി വെട്ടി....!! ...തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story