ഒരിളം തെന്നലായ്: ഭാഗം 48

orilam thennalay

എഴുത്തുകാരി: SAFNU

പെട്ടെന്ന് കൈ തണ്ടയിൽ ദർശന്റെ പിടി വീണതും നീലു ഞെട്ടലോടെ ദർശനെ നോക്കി...താൻ ആണെന്ന് മനസ്സിലായോ ദർശന്...?? മറു കൈ കൊണ്ട് തലയിലെ തട്ടം മുഖത്തേക്ക് ഒന്നും കൂടെ ഇട്ട് കൊണ്ട് നീലു ചിന്തിച്ചു...അവള് അവന്റെ കൈ പിടിയിൽ നിന്നും കൈ മാറ്റാൻ ശ്രമിക്കുന്നുണ്ട്... അതിനനുസരിച്ചു അവൻ പിടി മുറുക്കാനും... അപ്രതീക്ഷിതമായി ദർശൻ ആ ഷാൾ വലിച്ചൂരിയതും നീലുവൊന്ന് ഞെട്ടി... "നീ എത്രയൊക്കെ മൂടി കെട്ടി നടന്നാലും എനിക്ക് നിന്നെ തിരിച്ചറിയാൻ പറ്റും..." നീലൂന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ദർശൻ പറഞ്ഞതും നീലു വേഗം മുഖം വെട്ടിച്ചു... പെട്ടെന്ന് അമ്പലത്തിനകത്തേക്ക് കലി തുള്ളി വരുന്ന മൂർത്തിയെയും അയാളെ ആൾക്കാരെയും കണ്ട് നീലു ഒന്ന് പതറി... നീലൂന്റെ നോട്ടം കണ്ട് ദർശനും ആ ഭാഗത്തേക്ക് നോക്കി... മൂർത്തിയെ കണ്ടതും ദർശൻ വേഗം സഖാവും കൂട്ടരും നിന്നിരുന്ന സ്ഥലത്തേക്ക് നോക്കി.. അവരും മൂർത്തിയുടെ വരവ് കണ്ട് അന്തളിച്ച് നില്ക്കാണ്..... ദർശന്റെ ശ്രദ്ധ മാറിയതും നീലു അവന്റെ പിടി വിട്ട് അവിടെന്ന് പോവാൻ വേണ്ടി നിന്നെങ്കിലും അത് മുൻകൂട്ടി കണ്ടവേണോണം ദർശൻ അവളെ കൈ പിടിച്ചു ഒരു സൈഡിലേക്ക് മാറ്റി...

"ഡോ..താൻ എന്താടോ ഈ ചെയ്യൂ..." "ശൂ...!!" ബാക്കി പറയുന്നത്തിന് മുമ്പ് അവൻ അവളെ ചുണ്ടിൽ തന്റെ വിരൽ ചേർത്ത് വെച്ചു....ശേഷം അവരെ ശ്രദ്ധിക്കാൻ തുടങ്ങി.... "അയ്യോ മുത്തശ്ശൻ നിങ്ങള്.... നിങ്ങള് വേഗം ഇവിടുന്ന് പോവാൻ നോക്ക്... " അവരെ നോക്കി കൊണ്ട് രേഖ പറഞ്ഞതും അവരെല്ലാം രേഖയെ ഒന്ന് നോക്കി... "നിങ്ങളൊക്കെ എന്താ ഇങ്ങനെ നോക്കുന്നെ... വേഗം ചെല്ല്... പിന്നെ എന്റെ കാര്യം ഓർത്ത് ടെൻഷൻ ആവണ്ടാ... ഞാൻ എന്തെങ്കിലും കള്ളം പറഞ്ഞു പിടിച്ചു നിന്നോളാം... നിങ്ങള് ചെല്ല് ഇപ്പോ... ചേച്ചി ചേച്ചിയെങ്കിലും ഒന്ന് പറ ഇവരോട്..." രേഖ നിർബന്ധിച്ചതും ശിവയും സൂരജ്ഉം സഖാവും നന്ദുവും കൂടെ അവിടെന്ന് വണ്ടിയുടെ അടുത്തേക്ക് പോവാൻ തുടങ്ങി.... ഇടക്ക് അവരെല്ലാം പിന്നിലേക്ക് തിരിഞ്ഞു നോക്കുണ്ട്... മൂർത്തി അവരുടെ പിന്നാലെ തന്നെയുണ്ട് എന്ന് കണ്ടതും സഖാവ് നന്ദൂന്റെ കൈ പിടിച്ച് ഓടാൻ തുടങ്ങി.... "ആഹ്... ആഹ്.. അയ്യേ... അല്ല കിച്ചുവേട്ടാ അച്ചുവേ... അച്ചുവേട്ടൻ എവിടെ...??" ഓടുന്നതിനിടയിൽ കിതച്ചോണ്ട് ശിവ ചോദിച്ചപ്പോഴാണ് കിച്ചുവും അക്കാര്യം ശ്രദ്ധിക്കുന്നത്.... "പറഞ്ഞപോലെ അവൻ... അവനെവിടെ...??" അപ്പോ തന്നെ ശിവയുടെ ഫോണിലേക്ക് ദർശന്റെ കാൾ വന്നു...

ആഹ്..അല്ല എവിടെ ഞങ്ങൾ.." "നിങ്ങള് പൊക്കോളൂ... ഞാൻ വരാം..." "ഹലോ ദർഷാ നീ സൈഫ് അല്ലെ..." സൂരജ് ഫോൺ ശിവന്റെ കൈയ്യിൽ നിന്നും വാങ്ങി കൊണ്ട് ചോദിച്ചു... "ഞാൻ സൈഫ് ഒക്കെ തന്നെയാ നിങ്ങള് വേഗം പോവാൻ നോക്ക്... പിന്നാലെ ഞാനും വരാം..." അത്രയും പറഞ്ഞു കാൾ കട്ടാക്കി... ഇതേസമയം... മൂർത്തിയുടെ വരവ് കണ്ട് അവിടെത്തെ പൂജാരി അങ്ങോട്ട് വന്നു... "എന്താ മൂർത്തി ഇത് വടിവാൾ കൊണ്ടാണോ അമ്പലത്തിൽ...!! നിന്റെ ഗുണ്ടായിസമൊന്നും ഈ അമ്പലമുറ്റത്തു നടക്കില്ല...!!" മൂർത്തിയുടെ മുമ്പിൽ തടസമായി നിന്ന് കൊണ്ട് പൂജാരി പറഞ്ഞതും മൂർത്തി അയാളെ തട്ടി മാറ്റി... അത് കണ്ട് അവിടെയുണ്ടായിരുന്ന ബാക്കിയുള്ള ആൾകാരെല്ലാം അവിടെ ചുറ്റും കൂടി...ചുറ്റും കൂടി നിന്നവർ ഓരോന്ന് പിറുപിറുക്കൻ തുടങ്ങി...മൂർത്തിക്ക് അതൊക്കെ കണ്ട് ആകെ തലപെരുകുന്നുണ്ട്... "സാർ... ഇത് പ്രശ്നമാവുമെന്നാ തോന്നുന്നേ...??" മൂർത്തിയുടെ ചെവിയിൽ അയാളുടെ കൂടത്തിൽ ഉള്ള ഒരാൾ വന്ന് പറഞ്ഞതും മൂർത്തി ആ പൂജാരിയെ നോക്കി... മൂർത്തി അയാളുടെ ആൾക്കാരോട് വേഗം അവിടെന്ന് പോകാൻ പറഞ്ഞു... "ഇത് ഞാൻ കരുതികൂട്ടി ചെയ്തതല്ല...

നിങ്ങൾക്ക് എല്ലാവർക്കും ഇവിടുന്ന് പോവാം...!!" മൂർത്തി അവിടെ കൂടി നിന്ന ആളുകളോട് പറഞ്ഞതും അവരൊന്നും ഒന്നും പറയാതെ അവിടെന്ന് പോയി... മൂർത്തി പൂജാരിയെ പിടിച്ചെഴുനേൽപ്പിച്ച് അവിടെയുള്ള ഒരു ഇരിപ്പിടത്തിൽ ഇരുത്തി... "ക്ഷമിക്കണം... അമ്പലത്തിനുള്ളിലേക്ക് ആയുധങ്ങളുമായി വരാൻ പാടില്ലെന്ന് അറിയാം... പക്ഷേ ഞങ്ങളെ വീട്ടിൽ ഉള്ള പെണ്ണിനെയാണ് അവര് കടത്തി കൊണ്ട് പോവാൻ ശ്രമിക്കുന്നത്..." അവിടെ നിന്നും ഓടി മറയാൻ ശ്രമിക്കുന്ന സഖാവിനെയും കൂട്ടരെയും കണ്ട് കൊണ്ട് അമർഷത്തോടെ മൂർത്തി പറഞ്ഞതും പൂജാരിയും അവരെ നോക്കി... "അതേതാ കുട്ടി... നിങ്ങളെ വീട്ടിലേയോ..?? പക്ഷേ ഇതിന് മുമ്പ് കണ്ടിട്ടില്ലല്ലോ..??" പൂജാരി ഓടി അകലാൻ ശ്രമിക്കുന്ന അവരെ നോക്കി കൊണ്ട് പറഞ്ഞു... "വൈശാലിയുടെ മകൾ ആണ് അത്...ലീഗൽ ആയി ഞങ്ങള് അവളെ കൊണ്ട് വന്നതായിരുന്നു... പക്ഷേ ഇപ്പോ..." "ഹേ... മൂർത്തി ഒരു നിമിഷം... ആരുടെ മകൾ ആണെന്നാ പറഞ്ഞത്..." "വൈശാലിയുടെ മകൾ...??" "ഹേയ് മൂർത്തി നീ എന്ത് മണ്ടത്തരമാ ഈ പറയുന്നേ... വൈശാലിയുടെ മകൾ എന്റെ അടുത്തായിരുന്നില്ലേ ദേ പൂജ കഴിഞ്ഞു ഇപ്പോ ഇറങ്ങിയിട്ടേയൊള്ളൂ...

ആ കുട്ടി ഇവിടെ തന്നെയുണ്ട്...!!" പൂജാരി ഓർത്തടുത്ത പോൽ പറഞ്ഞു... "എന്ത് പൂജയോ... അതിന് അവരിപ്പോ അല്ലെ ഇങ്ങോട്ട് വന്നത് അപ്പോയെക്കും പൂജയൊക്കെ...??" മൂർത്തി നെറ്റി ചുളിച്ചോണ്ട് ചോദിച്ചു... "ഇപ്പോയോ... എന്തൊക്കെയാ മൂർത്തി നീ പറയുന്നേ...?? ആ കുട്ടി ഇന്നലെ ഇങ്ങോട്ട് വന്നതാ നാട്ടിൽ ആയിരുന്നു... നിന്റെ മകനില്ലേ രാമചന്ദ്ര പ്രസാദ് അവനാണ് ഇന്നലെ ആ കുട്ടിയെ ഇവിടെ ആക്കി കൊടുത്ത് പോയത്...ആ കുട്ടി എല്ലാ വർഷവും ഇവിടെ പൂജക്ക്‌ വരാറുണ്ട്... ഇന്ന് വൈശാലിയുടെ ഓർമ ദിവസമല്ലേ...!!" പൂജാരി ഓരോ കാര്യം പറയുപ്പോഴും മൂർത്തി എന്തൊക്കെയാ ഇയാളിത് പറയുന്നതെന്ന് കരുതി പൂജാരിയെ നോക്കി.... "അതെങ്ങനെ ശെരിയാവും.... വൈശാലിയുടെ മകൾ ആദ്യമായിട്ടാണ് ഈ നാട്ടിലേക്ക് വരുന്നത് തന്നെ... പിന്നെ അങ്ങ് എന്തൊക്കെയാ ഈ പറയുന്നെ..." "നിനക്ക് ഞാൻ കളവ് പറയാണെന് തോന്നുന്നുണ്ടോ മൂർത്തി... ഈശ്വരന്റെ മുമ്പിൽ വെച്ച് ഞാൻ എന്തിന് കള്ളം പറയണം...!!"

"പക്ഷേ..." "ആ കുട്ടിയെ കാണിച്ച് തന്നാൽ തീരുന്ന പ്രശ്‌നമല്ലേയൊള്ളൂ... നീ വാ..." പൂജാരി മൂർത്തിയോട് അയാളുടെ പിന്നാലെ വരാൻ വേണ്ടി പറഞ്ഞു... "നീലു വാ പോവാം..." ദർശൻ നീലൂന്റെ കൈ പിടിച്ചോണ്ട് പറഞ്ഞതും അവള് അവന്റെ കൈകൾക്കുള്ളിൽ നിന്നും അവളെ കൈ എടുക്കാൻ വേണ്ടി നോക്കാണ്.... "നോക്ക് നീലു നിന്റെ വാശി ഇപ്പോഴല്ല കാണിക്കേണ്ടത്...ഇപ്പോ വേഗം ഇവിടുന്ന് പോവാൻ ആണ് നോക്കണ്ടത്....ഇവിടെ നിൽക്കുന്നത് അത്ര സൈഫ് അല്ല..." നീലൂന്റെ കോപ്രായം കണ്ടതും ശകാരം കണക്കെ ദർശൻ പറഞ്ഞു...പക്ഷേ അതൊന്നും കേൾക്കാതെ നീലു അവളെ കൈ എടുക്കാൻ ശ്രമിക്കാണ്.... അത് കണ്ടതും ദർശന് ദേഷ്യം വന്നു.... "എന്നാ എന്താണെന്നു വെച്ചാൽ ചെയ്യ്..." അവളെ കൈയ്യിൽ നിന്നും പിടി വിട്ട് അവൻ ദേഷ്യത്തോടെ പറഞ്ഞു... "നിനക്കെന്താ ഒരു പ്രാവിശ്യം പറഞ്ഞാൽ മനസ്സിലാവില്ലേ.." ദർശൻ "എനിക്കറിയാം എങ്ങനെ പോവണമെന്ന്... ഇങ്ങോട്ട് വന്നത് തനിച്ചാണെങ്കിൽ തിരിച്ചു പോവാനും എനിക്ക് അറിയാം...!!" നീലു കൈ കുടഞ്ഞോണ്ട് അതെ ദേഷ്യത്തോടെ പറഞ്ഞു... "എന്നാ ചെല്ല്... വേഗം ചെല്ല്.... അവിടെ ആ മൂർത്തിയുടെ ആൾക്കാർ മുഴുവൻ നിൽപ്പുണ്ട്...

അവരെ മുമ്പിൽ തന്നെ ചെന്ന് പെട്ടോ...??" ദർശനും നീലുവും തമ്മിൽ നല്ലൊരു തറക്കം തന്നെ നടക്കാണ് രണ്ടാളും പരസ്പരം വിട്ട് കൊടുക്കാതെ ഓരോന്ന് പറഞ്ഞു തർക്കിക്കാണ്.... പെട്ടെന്ന് അവരെ നേരെ വരുന്ന മൂർത്തിയെയും പൂജാരിയെയും കണ്ട് രണ്ടാളും മുമ്പിലേക്ക് നോക്കി.... പൂജാരി നീലൂനെ ചൂണ്ടി ഓരോന്ന് പറയുപ്പോഴും നീലു വേഗം ദർശന്റെ പിന്നിലേക്ക് മാറി നിന്നു.... "നീലു ആ പൂജാരിക്ക് നിന്നെഎങ്ങനെ അറിയാം...??" പിന്നിലേക്ക് തല ചെരിച്ച് കൊണ്ട് ദർശൻ ചോദിച്ചു... "അയാൾ ആയിരുന്നു എല്ലാ പ്രാവിശ്യവും ഞാൻ പൂജക്ക്‌ വരുപ്പോ ഇവിടെ ഉണ്ടാവാർ...!!" "നീലു അവര് ഇങ്ങോട്ടേക്കു വരുപ്പോഴേക്കും നമ്മക്ക് ഇവിടുന്ന് പോവണം..." ദർശൻ നീലൂന്റെ കൈ പിടിച്ചോണ്ട് പറഞ്ഞതും അവളും ശെരിയെന്ന മട്ടിൽ തലയാട്ടി.... പക്ഷേ അപ്പോയെക്കും മൂർത്തി വന്ന് നീലൂന്റെ കൈയ്യിൽ പിടിത്തമിട്ടിരുന്നു.... "നീയാണോ എന്റെ വൈശാലിയുടെ മകൾ...??" നീലൂന്റെ കണ്ണിലേക്ക് ഉറ്റു നോക്കി കൊണ്ട് അയാളത് ചോദിച്ചതും ദർശൻ നീലൂന്റെ മേലിലുള്ള അയാളെ കൈ എടുത്ത് മാറ്റി.... "നീലു വാ പോവാം..." ദർശൻ ഒരു ഭാവമാറ്റാവും ഇല്ലാതെ പറഞ്ഞതും നീലു അവനെ കണ്ണുംമിഴിച്ച് നോക്കി....

"എന്താടി നോക്കി നിൽക്കുന്നെ വാ പോവാം..." അവളെ നോട്ടം കണ്ട് ദർശൻ ചൂടായതും നീലു ഞെട്ടി കൊണ്ട് തലയാട്ടി... "പിന്നെ മൂർത്തി സാറിനോട് ഒരു പ്രതേകകാര്യം കൂടെ പറയാനുണ്ട്...ഇനി ഇതാണ് വൈശാലിയുടെ മകളെന്നും പറഞ്ഞു ഇവളെ ഇവിടെ പിടിച്ച് നിർത്താൻ ആണ് പ്ലാൻനെങ്കിൽ അത് നടക്കില്ല..." "ഹേയ് അതിന് നീ ആരാടാ...??" മൂർത്തി ദർശന് നേരെ വിരൽ ചൂണ്ടി കൊണ്ട് ചോദിച്ചതും ദർശൻ അയാളുടെ വിരൽ പിടിച്ച് താഴ്ത്തി... "അത് തന്നെ ബോധിപ്പിക്കേണ്ട ആവിശ്യം എനിക്കില്ല... ഇനി സാർ അത് അറിഞ്ഞിട്ടേ പോവൂ എന്നാണെങ്കിൽ ഒക്കെ... ഞാൻ ഇവളെ കെട്ടാൻ പോവുന്ന ചെറുക്കനാ... ഇനി വേറെ എന്തെങ്കിലും അറിയണോ മൂർത്തി സാറിന്...??" "നിന്റെ കുടുംബം മുഴുവൻ ഞങ്ങളെ ഇട്ട് മണ്ടൻമാർ ആകാൻ നോക്കി അല്ലെ... വൈശാലിയുടെ മകളെ ഞങ്ങളിൽ നിന്നും മറച്ച് വെച്ചു... ഇപ്പോ ഈശ്വരനായിട്ടാ എന്റെ പേരകുട്ടിയെ എന്റെ മുമ്പിൽ കാണിച്ചത്.... ഇനി ഞങ്ങള് ഇവളേ ആർക്കും വിട്ട് കൊടുക്കില്ല...." നീലൂന്റെ കൈയ്യിൽ പിടി മുറുക്കി കൊണ്ട് മൂർത്തി പറഞ്ഞതും ദർശൻ അയാളെ നോക്കി ഒന്ന് പുച്ഛിച്ചു.... "ഓഹോ സാർ എന്ത് ധൈര്യത്തിലാ ഇപ്പോ കൊണ്ട് പോവുന്നെ...??"

നെഞ്ചിന് മീതെ കൈ കെട്ടി കൊണ്ട് ദർശൻ ചോദിച്ചതും മൂർത്തിയും ഒന്ന് കോടി ചിരിച്ചു... "ഞാൻ കൊടുത്ത കേസിന്റെ ധൈര്യത്തിൽ...!!" മൂർത്തി അതും പറഞ്ഞു നീലൂനെ പിടിച്ച് അവരെ സൈഡിലേക്ക് നിർത്തി...പക്ഷേ ദർശൻ ഒന്നും പറയാതെ കൈയ്യും കെട്ടി അവിടെ നിന്നു.... അവരെ നിൽപ്പ് എല്ലാം കണ്ട് ആളുകൾ എല്ലാം തടിച്ച് കൂടിയിട്ടുണ്ട്... കുറച്ചു കഴിഞ്ഞതും അവിടേക്ക് വക്കീലും അവരെ വീട്ടിൽ ഉള്ള കുറച്ചു പേരും അങ്ങോട്ട് വന്നു.... ദർശൻ വക്കീലിന്റെ കൈയ്യിൽ നിന്നും ആ ഡോക്യുമെന്റ് വാങ്ങി മൂർത്തിക്ക് നേരെ നീട്ടി പിടിച്ചു....മൂർത്തിയുടെ കൂടെയുള്ള ഒരുത്തൻ അത് വാങ്ങി മൂർത്തിയെ വായിച്ച് കേൾപ്പിച്ചു... കേസ് നമ്പർ ## പ്രകാരം മേൽ പറഞ്ഞിട്ടുള്ള കേസ് പിൻവലിച്ചിരിക്കുന്നു എന്നും വൈശാലിയുടെ മകളെ മേൽ ഇനി ഒരു അവകാശവും പറഞ്ഞു വരില്ലെന്നും ഞാൻ 0/00/000 ഇതിനോടകം സമ്മതിച്ചിരിക്കുന്നു... അതിന് താഴെ മൂർത്തിയുടെ സൈൻ കൂടെ കണ്ടതും മൂർത്തി നെറ്റി ചുളിച്ച് ദർശനെയും വക്കീലിനെയും നോക്കി.... "ഒരു വെള്ളകടലാസ്സിൽ എഴുതി കള്ള ഒപ്പും ഇട്ടേന്ന് കരുതി ഇതൊന്നും സത്യമാവാൻ പോവുന്നില്ല....!! എന്റെ പേരകുട്ടിയെ ഞാൻ കൊണ്ട് പോവുക തന്നെ ചെയ്യും...

" നീലൂനെ തന്നോട് ചേർത്ത് പിടിച്ച് കൊണ്ട് മൂർത്തി പറഞ്ഞതും ദർശന് അയാളെ അവസ്ഥ ആലോചിച്ചിട്ട് ചിരിയാണ് വന്നത്....അവൻ നീലൂനെ അയാളിൽ നിന്ന് പിടിച്ച് മാറ്റാൻ നോക്കിയതും അയാളത് തടഞ്ഞു.... പെട്ടെന്ന് അവിടേക്ക് പോലീസ് വാഹനം വന്നതും മൂർത്തി അത് ഒട്ടും പ്രതീക്ഷിക്കാത്തത് ആയത് കൊണ്ട് ഒന്ന് ഞെട്ടി.... "എന്താ എന്താ ഇവിടെ പ്രശ്നം...??" അവിടത്തെ സ്ഥലം SI വന്ന് ചോദിച്ചതും ദർശനും വക്കീലും പോയി കാര്യങ്ങൾ അവതരിപ്പിച്ചു.... തെളിവിനു ആ ഡോക്യുമെന്റ് എല്ലം കാണിച്ചു കൊടുത്തു... അയാൾ അതൊക്കെ ഒന്ന് കണ്ണോടിച്ച ശേഷം മൂർത്തിയുടെ അടുത്ത് ചെന്നു.... "താൻ എന്താടോ ചെയ്യുന്നേ ആ കുട്ടിയുടെ മേലിൽ നിന്ന് കൈയെടുക്ക്..." SI "ഇത് എന്റെ വൈശാലിയുടെ മകളാണ്... ഇവര് ഓരോന്ന് പറഞ്ഞു ഉണ്ടാകുകയാ..." മൂർത്തി "തന്നോട് ഞാൻ മര്യദക്ക് അല്ലെടോ പറഞ്ഞെ... ഇവിടെ കിടന്ന് ചിലക്കുന്നതിന് മുമ്പ് ആദ്യം ഈ ഡോക്യുമെന്റ് ഒന്ന് വായിച്ച് നോക്ക്... താൻ തന്നെയല്ലേ ഇതിൽ സൈൻ ചെയ്തതും എന്നിട്ട് ഇപ്പോ പോക്കിത്തരാം കാണിക്കുന്നോ...??" "സാർ കാര്യം അറിയാതെയാ സംസാരിക്കുന്നെ ഞാൻ അല്ല ഇതിൽ സൈൻ ചെയ്തത്..."

"ഞാൻ അല്ല മിസ്റ്റർ മൂർത്തി താങ്കൾ ആണ് കാര്യം അറിയാതെ സംസാരിക്കുന്നത്... ഇത് ഹൈ കോർട്ടിൽ നിന്നും വന്ന അവിടെത്തെ സീൽ ഉള്ള മുദ്രപത്രമാണ് ഇതിനെങ്ങനെ ഞാൻ വിശ്വസിക്കാതിരിക്കും... ഇപ്പോ നിങ്ങള് എന്റെ കൂടെ സ്റ്റേഷനിലോട്ട് വന്നേ മതിയാവൂ.... എഴുതി ഒപ്പിട്ട് വെച്ചിട്ട് ഇപ്പോ കൊള്ളതിരതിരം കാണിക്കുപ്പോ ഓർക്കണമായിരുന്നു... എന്തായാലും അകത്തു കിടക്കാനുള്ള വകുപ്പുണ്ട്...ഒന്നാമത് കിഡ്നാപ്പിംഗ് പിന്നെ ഇവിടെ നാട്ടിലെ അല്ലറ ചില്ലറ പ്രശ്നങ്ങൾ അങ്ങനെ നീണ്ട കിടക്കല്ലേ ലിസ്റ്റ്... ഇപ്പോ സാർ ചെന്ന് ജീപ്പിൽ കേറിയാട്ടെ....!!" മൂർത്തിയുടെ കൈയ്യിൽ വിലങ്ങു അണിയിച്ച് കൊണ്ട് SI പറഞ്ഞതും അവരെ വീട്ടുകാർ എല്ലാം ഞെട്ടലോടെ ആണ് അത് നോക്കി കണ്ടത്.... വക്കലിനും ആ കാഴ്ച അത്ര സുഗമുള്ളതായിരുന്നില്ല.... എത്രയൊക്കെ തെറ്റുകാരൻ ആണെന്ന് പറഞ്ഞലും സ്വന്തം അച്ഛൻ അച്ഛനല്ലാതെ ആവുകയില്ലല്ലോ.... തെല്ലൊരു വിഷമം അദ്ദേഹത്തിന്റെ മുഖത്തു നിന്നു ദർശന് മനസ്സിലാക്കാൻ പറ്റിയിരുന്നു.... മൂർത്തിയെ അവിടെന്ന് കൊണ്ട് പോയതിന് ശേഷം ദർശൻ നീലൂനേം കൊണ്ട് നാട്ടിലേക്ക് തിരിച്ചു.... അതിനിടയിൽ ആണ് സഖാവിന്റെ കാൾ വന്നത്...

. "ആഹ്... ദർശാ.. നീ എന്താ ഫോൺ എടുക്കാഞ്ഞത് നിനക്ക് ഇപ്പോ കുഴപ്പമൊന്നും ഇല്ലല്ലോ... നീ ഇപ്പോ എവിടെയാ...??" ഫോൺ എടുത്തയുടനെ സഖാവ് ചോദിച്ചു... "ഒന്ന് നിർത്തി നിർത്തി ചോദിക്ക് ഋഷി... ഞങ്ങള് ഇപ്പോ സൈഫ് ഒക്കെ തന്നെയാടാ... ഞങ്ങള് ഇപ്പോ നാട്ടിലേക്ക് വന്നോണ്ടിരിക്കാ...!!" "ഞങ്ങളോ...?? നിന്റെ കൂടെ ആരാ... വക്കീലുണ്ടോ..??" സഖാവ് "അല്ലടാ... നീലു... നീലുവുണ്ട് കൂടെ..." "നീലുവോ... അവള്...അവളെങ്ങനെ നിന്റെ കൂടെ...??" "അതൊക്കെ അവിടെ എത്തിയിട്ട് പറയാം..." ദർശൻ ഫോൺ കട്ട് ചെയ്ത് ഡ്രൈവിങ്ങിൽ കൺസ്ട്രക്ഷൻ ചെയ്തു... "നീലു നിനക്ക് വിശക്കുന്നുണ്ടോ... ഉണ്ടെങ്കിൽ വല്ലതും കഴിച്ചിട്ട് പോവാം..." ഡ്രൈവിങ്ങിനിടയിൽ ദർശൻ ചോദിച്ചതും നീലു അതൊന്നും കേൾക്കാതെ മറ്റേതോ ലോകത്ത് ആയിരുന്നു... "നീലു നിന്നോടാ ചോദിച്ചത്..." അവളെ കൈക്കു മുകളിൽ കൈ വെച്ചോണ്ട് അവൻ ചോദിച്ചതും അവളൊന്നു ഞെട്ടി... "ഹേ.. ന്ത്...??" "വല്ലതും കഴിക്കാൻ വേണോന്ന്...!!" "വേണ്ട..." അത് കേട്ടതും ദർശൻ വണ്ടി സൈഡ് ആക്കി... "എനിക്ക് വേണ്ടാനാ പറഞ്ഞത്..." അവനെ നോക്കി കൊണ്ട് വീണ്ടും അവള് പറഞ്ഞു... പക്ഷേ അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി ഇരുന്നു...

ദർശന്റെ ആ പ്രവൃത്തി അവളിൽ തെല്ലൊരു ജാള്യതയുണ്ടാക്കി.... "നീലു രണ്ട് ദിവസം കഴിഞ്ഞാൽ നമ്മുടെ വിവാഹമാ.... വിവാഹം കഴിഞ്ഞാലും നീ എന്നോട് ഈ അകൽച്ച കാണിക്കുമോ...??" " അറിയാലോ പിന്നെന്തിനാ ഈ ചോദ്യം..?? " "എന്നാലും നീ മാറ്റി പറയുമെന്ന് വെറുതെയെങ്കിലും ഒന്ന് കൊതിച്ചു പോയി... അതാ ചോദിച്ചേ...!!" "ഞാൻ പറഞ്ഞോ ഇങ്ങനെ വേണ്ടാത്തത് ഓരോന്ന് മോഹിക്കാൻ..??" "നീലു നിനക്ക് എന്താ എന്നോട് ഇത്ര ദേഷ്യം...?? ഇതിനും മാത്രം ഞാൻ നിന്നോട് എന്ത് തെറ്റാ ചെയ്തേ...?? ഒന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് എന്നോട് മാത്രം കാണിക്കുന്ന അകൽച്ച എന്തിനാണെന്ന്....!!" അത്യാധികം അമർഷതേടെയും ഉള്ളിൽ അടഞ്ഞു കിടക്കുന്ന സങ്കടതീടെയുമായിരുന്നു ദർശൻ അത് ചോദിച്ചത്.... അല്ലെങ്കിൽ തന്നെ എത്ര കാലമെന്ന് വെച്ചിട്ടാ ഇത് ഇങ്ങനെ....!! പക്ഷേ നീലുവിൽ മൗനമായിരുന്നു മറുപടി... അവന്റെ സങ്കടം നീലൂന് മനസ്സിലാവുമായിരുന്നു... അവന്റെ പ്രണയവും ആ നിമിഷം അവൾക്ക് കാണാൻ കഴുമായിരുന്നു....

ആ കണ്ണുകളിൽ താൻ മാത്രമാണെന്ന് അവളോട് ഉള്ള് മന്ത്രിക്കുന്ന പോൽ തോന്നിയവൾക്ക്.... "നീലു നീ ഒരു പ്രാവിശ്യം ഒരൊറ്റ പ്രാവിശ്യം അതിനുള്ള റീസൻ ഒന്ന് എന്നോട് പറഞ്ഞിരുന്നെങ്കിൽ അല്ലെങ്കിൽ നിനക്ക് ഇപ്പോഴും സമയമുണ്ട് നിനക്ക് ഇപ്പോ വേണമെങ്കിൽ എന്നോട് ആ റീസൻ പറയാം... എങ്കിൽ ഞാൻ ഈ വിവാഹത്തിൽ നിന്ന് പിന്മാറാം....!!" പക്ഷേ അപ്പോഴും മൗനം മാത്രം...!! "നീലു നീ എന്തെങ്കിലും ഒന്ന് പറ..." ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും ദർശൻ ഉറക്കെ അലറി കൊണ്ട് പറഞ്ഞതും നീലു അവനെ നോക്കി.... "ഒരു കാരണവുമില്ലെന്ന് ഞാൻ പറഞ്ഞില്ലേ പിന്നെന്താ...!! " നീലുവും അത്രയധികം ദേഷ്യത്തോടെ തിരിച്ചു പറഞ്ഞതും ദർശൻ അവളെ വലുച്ചടുപ്പിച്ച് അവളെ അധരങ്ങൾ കവർനെടുത്തു...നീലുവും അത് ഒട്ടും പ്രതീക്ഷിക്കാത്ത ഒന്ന് ആയത് കൊണ്ട് തന്നെ അവൾക്ക് ഒന്ന് എതിർക്കാൻ പോലും കഴിഞ്ഞില്ല...കണ്ണ് രണ്ടും ബുൾസൈ പോലെ പുറത്തേക്ക് ഉന്തി തള്ളി വന്നിട്ടുണ്ട്... പക്ഷേ ദർശൻ അതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന മട്ടിൽ ഇത് വരെ അവളോട് ഉണ്ടായിരുന്ന അമർഷമെല്ലാം അവളെ അധരങ്ങളോട് പകരം ചോദിക്കുവായിരുന്നു...ഏതാനും മൂകമായ നിമിഷങ്ങൾ...

അവൾക്ക് ശ്വാസം എടുക്കാൻ കഴിയാതെ വന്നതും ദർശൻ പതിയെ അവളെ അധരങ്ങളെ സ്വാതന്ത്യമാക്കി....പക്ഷേ അവള് തലതാഴ്ത്തി ഇരിക്കുനത് കണ്ടതും ദർശനും ഒരു കുറ്റബോധം ഉള്ളിൽ തോന്നി... തനിക്ക് മുമ്പിൽ ഒരിക്കലും താഴുന്ന പെണ്ണല്ല അവന്റെ നീലു പക്ഷേ ഇപ്പോ അവളെ ഇരിപ്പ് കാണുപ്പോൾ എന്തോ ഉള്ളിൽ കൊളുത്തി വലിക്കും പോലെ... "നീലു സോറിഡി... നിന്നോട്... നിന്നോട് ഇങ്ങനെ പെരുമാറണം എന്ന് വിചാരിച്ചതല്ല... പക്ഷേ നീ തന്നെ ഒന്ന് ആലോചിച്ചു നോക്ക്... എത്രയെന്ന് വെച്ചിട്ടാ നീ എന്നോട് ഇങ്ങനെ പെരുമാറുന്നത്... എന്റെ അവസ്ഥ നീ എന്താ മനസ്സിലാകാത്തത്... എനിക്കും ഉണ്ട് ഫീലിംഗ്.... നീ നിന്റെ ഫീലിംഗ്സ്ന് മാത്രേ ഇമ്പോര്ടന്റ്റ്‌ കൊടുക്കുന്നോള്ളു....നിന്നെ സ്നേഹിക്കുന്നവരെ നീ മനസ്സിലാകുന്നില്ല....!!!" "ഞാൻ മനസ്സിലാക്കുന്നില്ല അല്ലെ... ഞാൻ ഇത് കേൾക്കാൻ അർഹതയുള്ളവളാ...." തലഴുയർത്തി കണ്ണ് തുടച്ചോണ്ട് നീല് പറഞ്ഞു... "മറ്റുള്ളവരെ മനസ്സിലാകുന്നില്ല... ഹ്മ്മ് ഞാൻ ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു എന്റേതാവുമെന്ന് കൊതിച്ചിരുന്നു പക്ഷേ പെട്ടെന്ന് അയാൾ നന്ദൂന്റേം കൈ പിടിച്ച് തറവാടിന്റെ പടി ഇറങ്ങുപ്പോൾ ഉള്ളോഞ്ഞ് പിടഞ്ഞിരുന്നു...

പക്ഷേ അപ്പോഴും വിട്ട് കൊടുത്തിട്ടേയൊള്ളൂ...എന്നിട്ട് ഞാൻ ആരെയും മനസ്സിലാകുന്നില്ല അല്ലെ....??" "നീലു ഞാൻ അങ്ങനെ...." "എനിക്ക് ഒന്നും കേൾക്കണ്ട... ഞാൻ പറഞ്ഞെന്നെയൊള്ളൂ.... പിന്നെ നേരത്തെ ഒരു കാര്യം ചോദിച്ചിരുന്നില്ലേ ഈ വിവാഹത്തിന് സമ്മതമാണോന്ന്... ഞാൻ അല്ലെന്ന് പറഞ്ഞാൽ നടക്കാതിരിക്കോ ഈ മാര്യേജ്... ഇല്ലല്ലോ...?? താൻ എന്നെ ഭീഷണിപെടുത്തി ഈ വിവാഹം നടത്തില്ലേ....??" "നീലു നീ വിചാരിക്കും പോലെ അല്ല... അത് അന്ന് ഞാൻ നിന്നെ ഇട്ട് ഒന്ന് വട്ടം കറക്കാൻ വേണ്ടി..." "അതെ... അറിയാം അക്കാര്യം പറഞ്ഞാൽ ഞാൻ വിവാഹത്തിന് സമ്മതിക്കാതിരിക്കില്ല എന്ന് തനിക്ക് നല്ല പോലെ അറിയാം..." "പക്ഷേ നീലു നീ എന്ത് കൊണ്ടാ ഈ വിവാഹത്തിന് സമ്മതിക്കാത്തത് എന്ന് മാത്രം ഇപ്പോഴും പറഞ്ഞില്ല.... അതാണ് എനിക്ക് കേൾക്കേണ്ടത്...." "അത്... അ.." "ആഹ് അതാണ് എനിക്ക് അറിയേണ്ടത്... അത് മാത്രം കേട്ടാൽ മതിയെനിക്ക്... നിനക്ക് പറയാൻ ബുദ്ധിമുട്ട് ഉണ്ടാവും കാരണം അതിനൊരു റീസൻ ഇല്ല...

നീ ഓരോന്ന് പറഞ്ഞു എന്നെ ഒഴിവാക്കാൻ നോക്കാണ്.... ആദ്യം നിനക്ക് ഒരു കാരണം പറയാമായിരുന്നു ഋഷി...!! പക്ഷേ ഇനി അത് നടക്കില്ല...." നീലുവിന് ഒന്നും പറയാൻ ഇല്ലായിരുന്നു... ശെരിക്കും സത്യം അതല്ലേ എന്തിനാ ദർശനെ ഇങ്ങനെ മാറ്റി നിർത്തുന്നതെന്ന് ചോദിച്ചാൽ ഉത്തരമില്ല... പക്ഷേ തന്നെ അവൻ പതിൻമടങ്ങ് ആയി സ്നേഹിക്കുണ്ടെന്ന് അറിയാം... ദർശന്റെ സ്നേഹം സ്വീകരിക്കൻ പോലും തനിക്ക് അർഹതയുണ്ടോന്ന് നീലു ചിന്തിച്ചു... അവന്റെ മുഖത്തേക്ക് നോക്കും തോറും അവൾക്ക് കുറ്റബോധം തോന്നി... അലെങ്കിലും കിട്ടില്ല എന്നുറപ്പുള്ളതാണ് എന്നും മനുഷ്യന് വേണ്ടത്...സഖാവിനെ ഒരുപാട് സ്നേഹിച്ചു.. പക്ഷേ ദൈവം വിധിച്ചത് മറ്റൊന്ന്...അന്ന് തന്നെ സ്നേഹിക്കാനൊക്കെ ആരെങ്കിലുമുണ്ടോന്ന ചോദ്യത്തിന് ഇന്ന് മറുപടി കിട്ടിയിരിക്കുന്നു... "എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടോ...??" നീലു അവന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ചോദിച്ചതും ദർശൻ ഒരതിശയത്തോടെ അവളെ നോക്കി.. കാരണം ഇപ്പോ അവളെ കണ്ണുകളിൽ അവനോടുള്ള പ്രണയമായിരുന്നു.... "പ്രണയിക്കുണ്ട്... പക്ഷേ അത് എത്രതോളമുണ്ടെന്ന് അറിയില്ല...മണ്ണിലേക്ക് വെക്കും വരെ പ്രണയിച്ച് കൊണ്ടിരിക്കും....!!"

അവനും അതെ പ്രണയരാഗത്തോടെ അവളെ നോക്കി കൊണ്ട് പറഞ്ഞതും അവള് അവനെ ഇറുക്കെ കെട്ടിപിടിച്ചു.... ഞെട്ടൽ വിട്ട് മാറാതെ ദർശൻ സ്തംഭിച്ച് നിന്നു... "ഞാൻ സ്നേഹിച്ചവരൊക്കെ എന്നെ ഒറ്റപ്പെടുത്തിയിട്ടേ... അത് പോലെ എന്നെ ഒറ്റപ്പെടുത്തിയെക്കരുത് എന്ന് എനിക്ക് വാക്ക് തരണം...." അവനോട് ചേർന്ന് നിൽക്കുന്ന സമയവും അവള് മൊഴിഞ്ഞോണ്ടിരുന്നു... അവരുടെ തിരിച്ചു നാട്ടിലേക്കുള്ള യാത്ര ഒരു നല്ല നാളിനുള്ളതായിരുന്നു.... തിരിച്ചു ആ വീട്ടിന്റെ അകത്തേക്ക് കയറുപ്പോൾ നന്ദൂന് ആദ്യം അങ്ങോട്ട്‌ വന്നതിനേക്കാളും സന്തോഷം തോന്നി... എന്തോ മനസ്സിൽനെല്ലാം വല്ലാത്തൊരു കുളിർമ പോലെ അത് ഒരുപക്ഷെ നന്ദൂന്റെ ജീവിതത്തിലെ ഒരു വലിയ പ്രശ്നം തന്നെ ഒഴിഞ്ഞു മാറിയത് കൊണ്ടാവാം....!! നന്ദു വന്നതും ഭവാനിയമ്മയും വാസുവും കൂടെ അവളെ പൊതിഞ്ഞു... രേവതി കാരണം ഇങ്ങനെയൊക്കെ സംഭവിച്ചതിന് ഭവാനിയമ്മ നന്ദൂനോട്‌ ഒരുപാട് തവണ ക്ഷമ ചോദിച്ചു... പക്ഷേ നന്ദൂന് അതെല്ലാം ഒരുത്ഭുതമായിരുന്നു... അമ്മ ഒരു തെറ്റും ചെയ്തിട്ടില്ലന്ന് നന്ദൂന് അറിയാമായിരുന്നു....രാത്രിയായിട്ടും നന്ദൂനെ ഭവാനിയമ്മ വിട്ടിട്ടില്ല...ഓരോ കാര്യവും പറഞ്ഞു ഇരിക്കാണ്...

"എന്റെ ഭവാനിയമ്മേ ഏട്ടത്തിയെ ഇനിയെങ്കിലും ഒന്ന് വെറുതെ വിട്ടേക്ക്.... പാവം ഏട്ടൻ കുറേ നേരമായി മുറിയിലേക്ക് പോയിട്ട്..." ശിവ മേലോട്ടും നോക്കി പറഞ്ഞതും സൂരജ് എന്തോന്നടെയ്നും പറഞ്ഞു അവന്റെ തലക്ക് ഒരു കൊട്ട് കൊടുത്തു... "അല്ല പിന്നെ ഞാൻ കാര്യം പറഞ്ഞതല്ലേ ഏട്ടൻ കുറേ നേരമായി മുറിയിലോട്ട് പോയിട്ട്...." ബൗളിലുള്ള ചിപ്സ് വായിലേക്ക് ഇട്ടോണ്ട് ശിവ പറഞ്ഞതും നന്ദു അവനോട് മിണ്ടാതിരികേടാനും പറഞ്ഞു അവനെ നോക്കി... അത് കണ്ടതും ഭവാനിയമ്മക്ക് ചിരി വന്നു.... "നന്ദൂ..." മുകളിൽ നിന്നും സഖാവിന്റെ വിളി വന്നു.... "ആഹ് പറഞ്ഞില്ലേ ഇപ്പോ എങ്ങനെ ഇരിക്ക്ണ്..." ശിവ കോളർ പൊക്കി കൊണ്ട് ചോദിച്ചു... "എന്നാ മോള് ചെല്ല്..." ഭവാനിയമ്മ പറഞ്ഞതും നന്ദു മുകളിലേക്കു പോയി.... നന്ദു മുറിയിലേക്ക് വന്നതും സഖാവ് ഫോണിലും കുത്തി കൊണ്ടിരിക്കാണ്....നന്ദു ഡോറും ലോക്ക് ചെയ്ത് സഖാവിനരികിൽ പോയി ഇരുന്നു.... സഖാവ് ഏതോ ഫ്രണ്ടുമായി ചാറ്റിങ്ങിൽ ആയിരുന്നു... ഉറക്കം വന്ന് കണ്ണടയുപ്പോൾ നന്ദു ഒന്ന് ഞെട്ടി ഉണരും.... അത് കണ്ടതും സഖാവ് ഫോൺ ഓഫ്‌ ആക്കി നന്ദൂന് അരികിൽ കിടന്നു....നന്ദു തിരിഞ്ഞ് കിടന്ന് സഖാവിന്റെ നെഞ്ചോട് ചേർന്ന് കിടന്നു... "എത്ര ദിവസമായെന്ന് അറിയോ ഈ നെഞ്ചോട് ചേർന്ന് കിടക്കാൻ ആഗ്രഹിക്കുന്നു..." അത് കേട്ടതും സഖാവ് അവളെ ചുറ്റി പൊതിഞ്ഞു.......തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story