ഒരിളം തെന്നലായ്: ഭാഗം 49

orilam thennalay

എഴുത്തുകാരി: SAFNU

തറവാട് ഒന്നാകെ വിവാഹത്തിന് വേണ്ടി ഒരുങ്ങുകയാണ്... ചെറിയ രീതിയിൽ ആണ് വിവാഹമെങ്കിലും ദർശന്റെ നിർബന്ധപ്രകാരം അത് അങ്ങോട്ട് വലുതാക്കി...വിവാഹത്തിന് ഇനി ആകെ രണ്ട് ദിവസമേയൊള്ളൂ... മാഷും ദീപയും പോയി നന്ദൂനെ രണ്ട് ദിവസം മുമ്പ് കൂടി കൊണ്ട് വന്നു... സഖാവ് ആദ്യം ഒന്ന് വിസമ്മതിച്ചെങ്കിലും പിന്നെ അവരെ കൂടെ മകൾ അല്ലെ നന്ദു അപ്പോ അവർക്കും അവളെ കാര്യമൊക്കെ നോക്കാൻ അവകാശം ഇല്ലെന്ന് കരുതി സഖാവ് നന്ദൂനോട്‌ പോവാൻ പറഞ്ഞു... പക്ഷേ സഖാവ് എന്നും പോയി നന്ദൂനെ കാണും അത് കണ്ട് കളിയാക്കാൻ ശിവയും... വാസു ഭവാനിയമ്മയോടും സഖാവിനോടും നന്ദൂനോടുമെല്ലാം കൂട്ട് ആയിരുന്നു... ഇതിനിടക്ക് നീലു തന്നെ എല്ലാ കാര്യവും തറവാട്ടിൽ പറഞ്ഞു... ദർശൻ കുറേ എതിർത്തെങ്കിലും നീലു എന്നായാലും അവരൊക്കെ അറിയേണ്ട സത്യമല്ലേന്ന് പറഞ്ഞു രണ്ടും കല്പിച്ചു എല്ലാവരോടുമായി ഇക്കാര്യം പറഞ്ഞു... വലിയൊരു പൊട്ടിത്തെറി നീലു പ്രതീക്ഷിച്ചത് തന്നെയായിരുന്നു അത് പോലെ തന്നെ നടക്കുകയും ചെയ്തു....ഇതൊക്കെ കേട്ടയുടനെ ആദ്യം പൊട്ടിതെറിച്ചത് വല്യമ്മക്ക് ആയിരുന്നു... "ഇത്രേം വലിയൊരു സത്യം എന്ത് കൊണ്ട് നിങ്ങള് ഞങ്ങളിൽ നിന്നും മറച്ചു വെച്ചു... ഗോപു നിനക്ക് ദീപയോട് എങ്കിലും ഒന്ന് പറയാമായിരുന്നു..."

വല്യമ്മ തിരിഞ്ഞത് അച്ഛന്റെ നേരെയായിരുന്നു...പക്ഷേ നീലൂന് അറിയേണ്ടത് അമ്മയുടെ ഭാഗമായിരുന്നു... പക്ഷേ ദീപ ഒന്നും തന്നെ പറയാതെ നിറഞ്ഞ കണ്ണോടെ മുറിയിലേക്ക് പോയി...അന്നത്തെ ദിവസം പിന്നെ നീലു എത്രയൊക്കെ ശ്രമിച്ചിട്ടും ദീപ ഒന്നും തന്നെ അവളോട് സംസാരിക്കാൻ തയാറായില്ല.... അത് അവളെ കൂടുതൽ വിഷമത്തിലാക്കി.... പിറ്റേ ദിവസം ദീപയും മാഷും നേരെ ചെന്നത് നന്ദൂനെ കാണാനായിരുന്നു... നന്ദൂന്റെ മുമ്പിൽ പോയി എത്രയൊക്കെ കരയരുതെന്ന് മനസ്സിൽ ഉറപ്പിച്ചെങ്കിലും ദീപക്ക് ഉള്ളിലെ സങ്കടം മറച്ചു വെക്കാൻ ആയില്ല....നന്ദൂവും ഇക്കാര്യം അറിഞ്ഞപ്പോൾ ആദ്യം ഒരു ഞെട്ടൽ ആയിരുന്നു ഉള്ള് നിറയെ... പതിയെ സഖാവ് കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു... ചെറുതിൽ ഇളയമ്മ നീലൂനെ ചേർത്ത നിർത്തുപ്പോഴും ഉറക്കുപ്പോഴുമല്ലാം ഒരുപാട് ആഗ്രഹിച്ചിരുന്നു അടുത്ത ജന്മത്തിൽ എങ്കിലും ഇളയമ്മയുടെ മകൾ ആവാൻ....പക്ഷേ ഇപ്പോയതാ എല്ലാം ഒരു സ്വപ്നം പോലെ തോനുവാ... ദീപ നന്ദൂനെ ചെന്ന് മാറോടു അണച്ചപ്പോൾ ആ മാതൃവത്സലം നന്ദുവും മനസ്സിലാക്കിയിരുന്നു...പിന്നെ അങ്ങോട്ട് അമ്മയുടെയും മകളുടെയും നാളുകൾ ആയിരുന്നു... ഒരുപക്ഷെ ഇതൊക്കെ കണ്ട് ഏറെ സന്തോഷിച്ചതും സങ്കടപെട്ടതും നീലുവാണ്...

നന്ദൂനോടുള്ള പെരുമാറ്റവും തന്നോട് കാണിക്കുന്ന അകൽച്ചയുമെല്ലാം നീലൂന് ഒരുതരം വീർപ്പു മുട്ടൽ ആയിരുന്നു... "നീലു നീയെന്താ കരയുന്നെ..." നീലു കരയാണെന് കണ്ടതും അന്ന് ദർശൻ ചോദിച്ചു... പക്ഷേ നീലു മറുപടി പറയാതെ നന്ദുവും അമ്മയും നിൽക്കുന്ന കാഴ്ച നോക്കി നില്കാണ് കണ്ടത്... അതിൽ നിന്ന് തന്നെ ദർശന് കാര്യം മനസ്സിലായിരുന്നു... അവൻ അവളെ ചേർത്ത് പിടിച്ചു... "നിനക്ക് ആരും ഇല്ലെന്ന് തോന്നൽ ഒരിക്കലും ഉണ്ടാവാൻ പാടില്ല കേട്ടോ... നിന്റെ കൂടെ എപ്പോഴും ഞാൻ ഉണ്ടാവും.... പിന്നെ നിനക്ക് എപ്പോയെങ്കിലും ഒറ്റ പെടാണെന് തോന്നിയാൽ ദേ എന്നെ വന്ന് ഇങ്ങനെ കെട്ടിപിടിച്ചാൽ മതി...." അത് കേട്ടതും നീലു കണ്ണൊക്കെ തുടച്ചു ചിരിയോടെ അവന്റെ നെഞ്ചിനിട്ട് ഒരു കുത്ത് വെച്ച് കൊടുത്തു... അവൻ നെഞ്ചും തടവി അവളെ കൂർപ്പിച്ച് നോക്കിയതും പെട്ടെന്ന് രണ്ടാളും പൊട്ടിച്ചിരിച്ചു.... നാളെയാണ് അച്ചൂന്റെയും നീലൂന്റെയും വിവാഹം എല്ലാവരുടെയും പിണക്കമൊക്കെ മാറി സന്തോഷത്തോടെയുള്ളൊരു വിവാഹമാണ് നാളെ നടക്കാൻ പോവുന്നത്... "നന്ദു നീ ഈ ബോക്സ്‌ ഒന്ന് മുകളിൽ കൊണ്ട് വെക്കോ..." ദീപ നന്ദൂന് നേരെ ഒരു ബോക്സ്‌ നീട്ടി കൊണ്ട് പറഞ്ഞതും നന്ദു ശെരി ഇളയമ്മെന്നും പറഞ്ഞു പോവാൻ വേണ്ടി നിന്നതും ദീപ അവളെ ചെവി പിടിച്ചു തിരിച്ചു...

"അമ്മേന്ന് വിളികേഡി പെണ്ണേ...ഇളയമ്മന്നാ വിളിയൊക്കെ പണ്ട്... ഇപ്പോ ഞാൻ നിന്റെ അമ്മയാ..." "അയ്യോ അമ്മേ വിട് വേദനിക്കുന്നു.." നന്ദു ചുണ്ട് കൂർപ്പിച്ചോണ്ട് പറഞ്ഞതും ദീപ ചെറു ചിരിയോടെ അവളെ വിട്ടു.... നന്ദു ബോക്സ്‌ നീലൂന്റെ മുറിയിൽ വെച്ച് അവളെ മുറിയിലേക്ക് പോയതും ഫോൺ ബെല്ലടിച്ചതും ഒപ്പമായിരുന്നു... സഖാവ് ആണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ നന്ദു ഓടി ചെന്ന് ഫോൺ എടുത്തു... "ഹലോ.. കണ്ണേട്ടാ ഇന്നലെ രാത്രി വിളിക്കാന്ന് പറഞ്ഞു വിളിച്ചില്ലല്ലോ..." കാൾ എടുത്തയുടനെ നന്ദു പരാതി പറഞ്ഞു...അത് കേട്ടതും സഖാവ് ചിരിക്കാൻ തുടങ്ങി... "ഞാൻ എന്ത് പറഞ്ഞാലും ചിരിച്ചോണം..." കുറുമ്പോടെ അവൾ പറഞ്ഞതും സഖാവ് വീണ്ടും ചിരിക്കാൻ തുടങ്ങി.. "എന്നാ കണ്ണേട്ടൻ അവിടെ ചിരിച്ചിരുന്നോ ഞാൻ വെക്കുവാ എനിക്ക് ഇവിടെ ഒരുപാട് ജോലിയുള്ളതാ..." നന്ദു ചുണ്ടും കൂർപ്പിച്ച് ഫോൺ കട്ട് ചെയ്ത് തിരിഞ്ഞതും നേരെ ആരോയെ ചെന്നിടിച്ചു.. നന്ദു നെറ്റി ഉഴിഞ്ഞോണ്ട് മുമ്പിലേക്ക് നോക്കിയതും നെഞ്ചിൽ കൈയ്യും കെട്ടി കള്ള ചിരിയോടെ നിൽക്കുന്ന സഖാവിനെ കണ്ടതും നന്ദുവൊന്ന് ഞെട്ടി....

"എന്താ ഭാര്യേ നീ ഇങ്ങനെ നോക്കുന്നെ.. " അവളെ അരയിലൂടെ കൈയ്യിട്ട് ചേർത്ത് പിടിച്ചോണ്ട് സഖാവ് ചോദിച്ചതും നന്ദു കുറുമ്പോടെ കുതറി മാറാൻ നോക്കി... "അടങ്ങി നിക്കെടി പെണ്ണേ..." "എന്തിനാ എന്നെ കളിയാക്കി ചിരിച്ചേ..." "അത് ചുമ്മാ..." സൈറ്റ് അടിച്ചോണ്ട് സഖാവ് പറഞ്ഞതും നന്ദു ആണോന്നാ മട്ടിൽ നോക്കി... "ആഡി പെണ്ണേ... അല്ല ദർശൻ എവിടെ... താഴെ കണ്ടില്ലല്ലോ..??" "നമ്മള് ഇവിടെയൊക്കെ തന്നെയുണ്ട് ഋഷി..." ചിരിയോടെ അതും പറഞ്ഞോണ്ട് അച്ചുവും നീലുവും അങ്ങോട്ട്‌ വന്നു... അത് കണ്ടതും നന്ദു സഖാവിന്റെ കൈ പിടിയിൽ നിന്നും വേഗം മാറി നിന്നു.. "നിങ്ങള് ഇവിടെ ഉണ്ടായിരുന്നോ.. അല്ല നിഖിലും ഫാമിലിയുമൊക്കെ എപ്പോയാ എത്താ...??" "ഇന്ന് നൈറ്റ് എത്തും... പിന്നെ നീ പോയി കളയല്ലേ കുറേ പണിയുള്ളതാ..." രാത്രി ആയപ്പോയെക്കും നിഖിലും നിമ്മിയും ഫാമിലിയുമൊക്കെ എത്തിയിരുന്നു.... " ഹേയ് നിമ്മി... " നിമ്മിടെ വരവ് കണ്ടയുടനെ നന്ദു വിളിച്ചു... "ഹലോ... നന്ദൂസേ പിന്നെ എന്തൊക്കെയാടി അല്ല നീയാകെ തടിച്ച് പോയല്ലോ..." നന്ദൂനെ ഓടി ചെന്ന് ഹഗ് ചെയ്തോണ്ട് നിമ്മി പറഞ്ഞതും നന്ദു ആണോന്ന മട്ടിൽ സ്വയമൊന്ന് നോക്കി... "ഞാൻ ചുമ്മാ പറഞ്ഞതാടി പെണ്ണേ... നീ അത് വിട് അല്ല കല്യാണപെണ്ണ് എവിടെ..." നിമ്മി അതും ചോദിച്ചോണ്ട് നീലൂന്റെ മുറിയിലേക്ക് പോയി...

അത് കണ്ട് വാ പൊളിച്ച് നില്ക്കാണ് നന്ദുവും നവ്യയും... "നവ്യേച്ചി ഇത് എന്ത് പറ്റി വരുന്ന വഴിയിൽ അവളെ തല എവിടെങ്കിലും വെച്ചിടിച്ചോ.. അല്ല ആ പോക്ക് കണ്ടോണ്ട് ചോദിച്ചതാ..." നന്ദു അവൾ പോയ വഴിയെ നോക്കി കൊണ്ട് പറഞ്ഞതും നിവ്യയും അതെ ഭവത്തോടെ അവളെ നോക്കി... "മിക്കവാറും അവള് നീലൂന്റെ കൈയ്യിന് അടി ചോദിച്ചു മേടിക്കുമെന്നാ തോന്നുന്നേ..." നിവ്യ അതും പറഞ്ഞു നീലൂന്റെ മുറിയിലേക്ക് പോയതും രണ്ടും കൂടെ ഇരുന്നു കത്തിയടിക്കുന്നത് കണ്ടതും നന്ദൂന്റേം നിവ്യയുടേയുമൊക്കെ കിളി പറന്നിരുന്നു... "നിങ്ങള് എന്താ അവിടെ നിന്ന് കളഞ്ഞേ ഇങ്ങോട്ട് കേറി വാ നിവ്യ..." നിമ്മിയും നീലുവും സംസാരിക്കുന്നതിനിടയിൽ ഡോറിനടുത്തു നിൽക്കുന്ന നന്ദൂനെയും നിവ്യയെയും കണ്ടോണ്ട് നീലു പറഞ്ഞു... അത് കേട്ടതും അവര് രണ്ട് പേരും അവർക്കടുത്തായി വന്നിരുന്നു.... "എടി നിമ്മി നിങ്ങളെ അടിയും വഴക്കുമൊക്കെ തീർന്നോ..." നന്ദു നിമ്മീടെ അടുത്തായി ഇരുന്നോണ്ട് മെല്ലെ അവളോട് ചോദിച്ചതും അവള് ചിരിച്ചോണ്ട് അതെയെന്ന് തലയാട്ടി... "ങേ അതെപ്പോ..??

എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ..??" "അതൊക്കെ നടന്നു..." നിമ്മി സൈറ്റ് അടിച്ചോണ്ട് പറഞ്ഞു... ഇപ്പോ തറവാട്ടിൽ പഴയ പോലെ തന്നെ എല്ലാവരുമായി... നിഖിൽ പഴയതൊന്നും മനസ്സിൽ വെക്കാതെയാണ് നന്ദൂനോടും സഖാവിനോടുമെല്ലാം പെരുമാറിയത്.... അത് നന്ദൂന് വലിയൊരു സമാധാനം ആയിരുന്നു.... "അച്ചുവേട്ടാനെ യശോദമ്മായി വിളിക്കുന്നുണ്ട്...??" സഖാവിനോടും നിഖിലിനോടും അപ്പൂനോടുമൊക്കെ സംസാരിച്ചോണ്ടിരിക്കുപ്പോൾ ആണ് ശ്വാത വന്ന് അമ്മ വിളിക്കുന്നുണ്ടെന്ന് പറഞ്ഞത്... അവരോട് ഇപ്പോ വരാമെന്നും പറഞ്ഞു അവൻ യശോദയുടെ അടുത്തേക്ക് പോയി... "അമ്മ വിളിച്ചിരുന്നോ..??" "നീ ആ കതക് ഒന്ന് അടച്ചേ..." "എന്താ അമ്മ പ്രശ്നം..??" "നീ ഇപ്പോ ആ കതക് അടക്ക്... നിന്നോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്..!!" അത് കേട്ടതും ദർശൻ പോയി കതകടച്ചു യശോദയുടെ അടുത്ത് പോയി ഇരുന്നു.... "ഹ്മ്മ് അമ്മ പറ...!!" "എന്നും അമ്മ നിനക്കൊരു നല്ല ഭാവി ഉണ്ടായിക്കോട്ടെ എന്ന് കരുതിയാ നിന്നോട് ഓരോന്ന് പറയാർ... പക്ഷേ നീ അതൊന്നും വിലക്ക് എടുക്കാറില്ല..." "അമ്മ എന്തൊക്കെയാ പറഞ്ഞു വരുന്നേ... അമ്മ പറയുന്ന എനിക്ക് ശെരിയെന്നു തോന്നിയ കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട്... പിന്നെന്താ....!!" "ഹ്മ്മ് ശെരിയാ പക്ഷേ ഈ വിവാഹം..??" "ഈ വിവാഹത്തിന് എന്താ കുഴപ്പം..??

അമ്മ തന്നെ അല്ലെ എനിക്ക് നീലൂനെ മാത്രം മതിയെന്ന് പറഞ്ഞത്... ആദ്യമൊക്കെ നീലൂന് സമതമായിരുന്നു പക്ഷേ ഇപ്പോ എല്ലാം ശെരിയായി..." "ഒന്നും ശെരിയായിട്ടില്ല ഇനി ആണ്..." "അമ്മ എന്തൊക്കെയാ ഈ പറയുന്നേ ഒരുമാതിരി അർത്ഥം വെച്ചോണ്ട് സംസാരിക്കുന്നെ.. അമ്മ കാര്യം പറ..." "ആദ്യം ഞാൻ ചോദിച്ചതിന് ഉത്തരം പറയണം എന്നിട്ട് നിന്റർ ചോദ്യത്തിന് ഞാൻ മറുപടി തരും.... ഹ്മ്മ് പറ നീലൂന്റെ പേരിലുള്ള സ്വത്ത്‌ മുഴുവൻ അവള് നന്ദൂന്റെ പേരിൽ എഴുതി വെച്ചോ...??" "ഇതാണോ അമ്മക്ക് അറിയേണ്ടത്...??" "ഞാൻ ചോദിച്ചതിന് മറുപടി പറ അച്ചു...." "ഹ്മ്മ് എഴുതി വെച്ചു... അത് ഇന്നും ഇന്നലെയുമൊന്നുമല്ല... അതൊക്കെ കഴിഞ്ഞിട്ട് ഒരു വർഷമായി.... അല്ല ഇപ്പോ എന്തിനാ അമ്മ ഇതൊക്കെ അന്വേഷിക്കുന്നെ...??" "എന്തിനാ അന്വേഷിക്കുന്നതെന്നോ... പിന്നെ ഞാൻ അല്ലതെ വേറെ ആരാ ഇത് അന്വേഷികേണ്ടത്... അവള് എന്ത് മണ്ടത്തരമാ ചെയ്ത് വെച്ചുക്കുനതെന്ന് അറിയോ... എത്ര കോടിയുടെ സ്വത്ത അവള് ഒറ്റയടിക്ക് ആ പെണ്ണിന്റെ പേരിൽ എഴുതി വെച്ചതെന്ന് വല്ല വിചാരമുണ്ടോ...?? " "അമ്മ ഇക്കാര്യം പറയാനാണ് വിളിപ്പിച്ചതെങ്കിലും ഞാൻ പോവാണ്...പിന്നെ അവളെ പേരിലുള്ള സ്വത്ത്‌ ആർക്ക് എപ്പോ എങ്ങനെ കൊടുക്കണമെന്ന് തീരുമാനിക്കേണ്ടത് അവളാണ്...അല്ലാതെ അമ്മയല്ല...!!"

"നീ എന്താടാ അച്ചു ഇങ്ങനെയായെ... അവൾക്കുളത് എന്ന് വെച്ചാൽ നിനക്കും കൂടെ അവകാശപെട്ടത് അല്ലെ... അപ്പോ നീ ചോദിക്കേണ്ടായിരുന്നോ ഇതൊക്കെ ആ പെണ്ണിന് എഴുതി കൊടുകുപ്പോൾ..." യശോദ ദേഷ്യത്തോടെ പറഞ്ഞു... "അമ്മ ഇത് എന്ത് അറിഞ്ഞിട്ടാ ee സംസാരിക്കുന്നെ.. അന്നൊന്നും നീലൂന് എന്നെ കണ്ണിൽ പിടിക്കത്തില്ലായിരുന്നു.. അഥവാ അന്ന് അവള് ഞാൻ പറയുന്നത് അനുസരിക്കുമായിരുന്നെങ്കിലും ഞാൻ അക്കാര്യത്തിൽ ഇടപെടില്ല... കാരണം അത് അവളെ അവകാശമാണ്... ഇനി അതൊന്നും പറഞ്ഞു അമ്മ പ്രശ്നമുണ്ടക്കരുത്... നാളെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ദിവസമാണ്... അമ്മയായിട്ട് ഒരു ഇടം കോൽ ഇടരുത്..." "അച്ചു.. ഞാൻ പറയുന്നത് കേൾക്ക് നീ... ആ പെണ്ണിന്റെ പേരിൽ സ്വത്ത്‌ എല്ലാം ഉണ്ടാവുമല്ലോ എന്ന് കരുതിയാ ഞാൻ ഈ വിവാഹം നടത്താൻ തിരിക്കു കാണിച്ചേ... പക്ഷേ ഇപ്പോഴല്ലേ ഞാൻ അറിഞ്ഞത് അത് ഇക്കാര്യമൊക്കെ... നിനക്ക് ഇതിനേക്കാൾ നല്ല ഒരു പെണ്ണിനെ അമ്മ കണ്ടെത്തി തരും...." അത് പറഞ്ഞു തീരലും യശോദയുടെ കരണം പുകച്ചു ഒന്ന് കിട്ടിയിരുന്നു...

യശോദ മുഖത്തു കൈ വെച്ച് മുമ്പിലേക്ക് നോക്കി...യശോദയെ പോലെ തന്നെ പകച്ച് നില്ക്കാണ് ദർശനും..... "നീയൊക്കെ ഒരു അമ്മയാണോ...?? നാളെ വിവാഹമുള്ള മകന് കൊടുക്കാൻ പറ്റിയ ഉപദേശമാണോ നീ ഈ പറഞ്ഞു കൊടുക്കുന്നെ....!!! " ദേഷ്യതാൽ വിറച്ചു കൊണ്ട് ദാസ് അത് ചോദിച്ചതും ദർശന് വല്ല്യ പതർച്ച ഒന്നും തോന്നിയില്ല കാരണം നീലൂനെ ഒഴിവാക്കാൻ പറഞ്ഞ ആ നിമിഷം അവനും ഒന്ന് ആലോചിച്ചതാ പക്ഷേ സ്വന്തം അമ്മയായി പോയി.... "യശോദേ എന്നാ ഇനി നിന്റെ പണത്തിനോടുള്ള ആർത്തി തീരുക...!! സ്വന്തം മക്കൾക്ക് നല്ലൊരു ജീവിതം ഉണ്ടായി കാണാനാ എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുക എന്നാ നീയോ... ഇത്രയും കാലം നിന്റെ കൂടെയല്ലേ ജീവിച്ചത് എന്ന് ആലോചിക്കുപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോനുന്നു...." "ഏട്ടാ ഞാൻ..." "നീ ഇനി ഒന്നും പറയണ്ട... പറഞ്ഞിടത്തോളം മതി... എന്റെ മകന് ഏറ്റവും യോജിചവളെ തന്നെ അവൻ കണ്ടെത്തി... അവരിനി സന്തോഷത്തോടെ ജീവിക്കുകയും ചെയ്യും... നിനക്ക് എന്താ ചെയ്യാൻ പറ്റുക എന്ന് ഞാൻ ഒന്ന് നോക്കട്ടെ... പിന്നെ ഒരു കാര്യം കൂടെ... നീ മോളോട് പോയി ആവിശ്യമില്ലാത എന്തെങ്കിലും പറഞ്ഞു അതിനെ വിഷമിപ്പിച്ചുന്ന് കേട്ടാൽ പിന്നെ നിന്റെ സ്ഥാനം ഈ തറവാടിന് പുറത്തായിരിക്കും...

ഇത് ദാസിന്റെ വാക്കാ... മറക്കണ്ട... ഡാ അച്ചു നീ താഴേക്ക് ചെല്ല്...." യശോദയെ നോക്കി ഒന്ന് കനപ്പിച്ച് പറഞ്ഞു ദർശന്റെ തോളിൽ തട്ടി കൊണ്ട് ദാസ് പറഞ്ഞു.... അവര് പോയതും യശോദക്ക് ദേഷ്യം ഇരിച്ച് കയറിയിരുന്നു.... പിന്നെ ദാസ് പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യുമെന്ന് അറിയാവുന്നത് കൊണ്ട് ദേഷ്യം എല്ലാം കുറച്ചു ഒന്ന് ശ്വാസം വിട്ട് ചെറു ചിരിയോടെ താഴേക്ക് പോയി.... ദർശന്റെ വരവ് കണ്ടതും എല്ലാവരും ഒന്ന് ആക്കി ചിരിച്ചു...അത് കണ്ടതും ദർശൻ ഒന്ന് നെറ്റി ചുളിച്ചു... "എന്താടാ എല്ലാത്തിനും ഒരു ഇളക്കം...??" "അല്ല എന്താ കല്യാണതലോന്ന് ചെക്കനും പെണ്ണിനും ഒരു കുശുകുശുമ്പ് എന്തായിരുന്നെടാ അവിടെ...??" അപ്പു ചോദിച്ചതും അവരൊക്കെ അതേയെന്ന മട്ടിൽ കളിയാക്കി ചിരിച്ചു... "കല്യാണപെണ്ണോ...?? നീലു എവിടെ.."ദർശൻ പുറകിലെകോക്കോ നോക്കി കൊണ്ട് ചോദിച്ചു... "അവള് നിന്റെ അടുത്തല്ലായിരുന്നോ ഇത്രയും നേരം...?? പിന്നെ ഞങ്ങൾക്ക് എങ്ങനെ അറിയാനാ.." നിഖിൽ "എന്റെ അടുത്തോ.. ഏയ്‌ ഞാൻ അമ്മേടെ അടുത്തായിരുന്നു... അല്ല നീലു എവിടെ..??"

"ങേ അപ്പോ അവള് നിന്റെ അടുത്തേക്ക് വന്നില്ലേ... നിന്നേം അന്വേഷിച്ച് അവള് ഇങ്ങോട്ട് വന്നായിരുന്നു.. ഞങ്ങള് പറഞ്ഞു നീ മുറിയിലേക്ക് പോയിയെന്ന് എന്നിട്ട് നീലു അങ്ങോട്ട് വന്നതായിരുന്നല്ലോ... നീ കണ്ടില്ലേ.." സഖാവ് "ഇല്ലടാ ഞാൻ അമ്മയുമായി സംസാരി... ഓഹ് ഷിറ്റ് ഞാൻ ഇപ്പോ വരാം...!!" നീലു അങ്ങോട്ട് വന്നിട്ടുണ്ടെങ്കിൽ അമ്മയുമായി സംസാരിക്കുന്നത് കേട്ടിട്ടുണ്ടാവുമെന്ന് ദർശന് ഉറപ്പായിരുന്നു അവൻ വേഗം മുകളിലേക്ക് പോവാൻ വേണ്ടി നിന്നതും നിമ്മി അങ്ങോട്ട് വന്നു... "ആഹ്.. നിമ്മി നീലൂനെ കണ്ടോ..??" കൈയ്യിലെ മൈലാഞ്ചി ഊതി കൊണ്ട് വരുന്ന നിമ്മിയെ കണ്ടതും അവൻ ചോദിച്ചു.. "ആഹ് മുകളിൽ ബാൽക്കണിയിലുണ്ട്... ആള് കരയാണെന് തോനുന്നു... എന്തെങ്കിലും പ്രശ്നമുണ്ടോ..??" "ഏയ്‌ ഒന്നുല്ല്യ.. എന്നാ ഞാൻ ഇപ്പോ വരാം.." ദർശൻ അതും പറഞ്ഞോണ്ട് മുകളിലേക്ക് പോയി.... അവൻ ബാൽക്കണിയിൽ ചെന്നതും നിമ്മി പറഞ്ഞ പോലെ തന്നെ ആള് കരയാണ്... ദർശൻ പതിയെ അങ്ങോട്ട് ചെന്നതും കാൽ പെരുമാറ്റം കേട്ട് നീലു വേഗം കണ്ണ് തുടച്ചു.... "ആഹ്.. അച്ചുവേട്ടനെ.. അച്ചുവേട്ടൻ എന്താ ഇവിടെ...??" കണ്ണൊക്കെ തുടച്ചു മുഖത് ചിരി വരുത്തി കൊണ്ട് നീലു ചോദിച്ചതും ദർശൻ ഒന്നും പറയാതെ കൈയ്യും കെട്ടി അവളെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.... "അ... അച്ചുവേട്ടൻ എന്താ ഇങ്ങനെ നോക്കുന്നെ...??" തെല്ലൊന്ന് പതറി കൊണ്ട് നീലു ചോദിച്ചു... "നീ അമ്മ പറയുന്നത് കേട്ടായിരുന്നു അല്ലെ..."

അതെ ഭവത്തോടെ ദർശൻ ചോദിച്ചു... "എൻ... എന്ത് കേട്ടാന്ന്... എന്തൊക്കെയാ അച്ചുവേട്ടൻ പറയുന്നേ...??" "നീ എന്നെ കളിപ്പിക്കാൻ നോക്കണ്ട... ഞാനും അമ്മയും സംസാരിച്ചത് നീ കേട്ടുവല്ലേ എന്നാ ചോദിച്ചത്.." ശബ്ദം കനത്തതും നീലു തലതാഴ്ത്തി കൊണ്ട് അതെയെന്ന് തലയാട്ടി... "ഓഹ് അപ്പോ അതിനായിരിക്കുമല്ലേ ഇവിടെ കിടന്ന് മോങ്ങുന്നത്..!!" "അച്ചുവേട്ടാ അത്..." "ഓഹ് തുടങ്ങി... ഇതിനും നല്ലത് ആ പഴയ നീലു തന്നെയായിരുന്നു... ഇതിപ്പോ തൊട്ടതിനും പിടിച്ചതിനുമൊക്കെ കരയാനിരുന്നാൽ പിന്നെ ..." "വല്യമ്മ പറഞ്ഞതും ഒരു കണക്കിന് ശെരിയല്ലേ അച്ചുവേട്ടന് എന്നേക്കാൾ ന..." "ആഹ് പറയെടി നല്ലൊരു പെൺകുട്ടിയെ കിട്ടും അല്ലെ... അതേടി കിട്ടും നിന്നെക്കാൾ നല്ല പെൺപിള്ളേരെ കിട്ടും... പക്ഷേ അവളുമാരെ നോക്കാത്തത് എന്ത് കൊണ്ടാണെന്നു അറിയോ.. നിന്നോട് മുടിഞ്ഞ പ്രേമമായത് കൊണ്ടാ മനസിലായോടി കുട്ടിതെങ്കാവേ..." അവളെ നെറ്റിയിൽ നെറ്റി മുടിച്ചോണ്ട് അവൻ പറഞ്ഞതും അവള് സന്തോഷം കൊണ്ട് അവനെ കെട്ടിപിടിച്ചു... "അളിയാ ഞാൻ അപ്പോയെ പറഞ്ഞില്ലേ ഇവിടെ ഒരു റൊമാൻസിന് ചാൻസ് ഉണ്ടെന്ന് അപ്പോ നീ എന്താ പറഞ്ഞെ ടെ ഇപ്പോ നോക്ക്... രണ്ടും കൂടെ നിൽക്കുന്ന നിൽപ്പ്..."

സഖാവിന്റെ തോളിൽ കൈയ്യിട്ട് അപ്പു പറയുന്നത് കേട്ടതും നീലു വേഗം മാറി നിൽക്കാൻ നോക്കിയെങ്കിലും ദർശൻ പിടി വിടാതെ അങ്ങനെ തന്നെ നിർത്തി... അത് കണ്ടതും നീലു കണ്ണോണ്ട് അവരെ കാണിച്ച് കൊടുത്തെങ്കിലും ദർശൻ ഒന്ന് സൈറ്റ് അടിച്ച് വീണ്ടും അവളെ അവനിലേക്ക് അടുപ്പിച്ചു..... അങ്ങനെ എല്ലാവരുടെയും അനുഗ്രഹത്തോടെ അഗ്നിയെ സാക്ഷിയാക്കി ദർശൻ നീലൂന്റെ കഴുത്തിൽ താലി ചാർത്തി...താലി മാറിൽ ചേർന്ന നിമിഷം നീലു ആ പഴയ കാര്യങ്ങളൊക്കെ ഒന്ന് ഓർത്തെടുത്തു... ഒരുപാട് ഇഷ്ട്ടമല്ലെന്ന് പറഞ്ഞിട്ടും പിന്നെയും പിന്നാലെ വന്ന് ഒടുവിൽ ഇഷ്ട്ടമാണെന്ന് പറഞ്ഞതും ഇന്ന് ഈ നിമിഷം വരെയുള്ളതുമായ എല്ലാകാര്യങ്ങളും.... ഇപ്പോ അവൾ അച്ചൂന്റെ മാത്രം നീലു ആണ്...!!❣️ "ഇപ്പോ തന്നെ പോവണോ മോളെ...??" പരിപാടി എല്ലാം കഴിഞ്ഞു രാത്രിയായതും നന്ദൂനെ തിരിച്ചു വീട്ടിലേക്ക് കൊണ്ട് പോവാൻ ദീപയോട് ഭവാനിയമ്മ ചോദിച്ചതും ദീപ നന്ദൂനെ നോക്കി കൊണ്ട് ചോദിച്ചു... "അത് ദീപേ.." "രണ്ടൂസം കൂടെ നിൽക്കായിരുന്നില്ലേ..." അത് കേട്ടതും ഭവാനിയമ്മ സഖാവിനെ നോക്കി... സഖാവ് വേഗം അവിടെന്ന് എണീറ്റ് പോയി...നന്ദു ആണെങ്കിൽ സഖാവിന് പിന്നാലെയും...!! "ദീപേ... അവന് മോള് ഇല്ലാതെ പറ്റില്ല...

വീട്ടിൽ വന്നാൽ അവൻ മുറിയിലേക്ക് പോയാൽ പിന്നെ മിനിറ്റിന് മിനിറ്റിന് നന്ദൂനും വിളി വരും... അവളിവിടെ ഇല്ല ചെക്കാന്ന് പറഞ്ഞാൽ പിന്നെ ഒറ്റ പോക്കാ... ഞാൻ എന്ത് ചെയ്യാനാ ദീപേ... എനിക്ക് എതിർപ്പുണ്ടായിട്ടല്ല...കണ്ണന് മോള് ഇല്ലാതെ പറ്റണില്ല അതാ... ഞാൻ അവനോട് ഒന്നൂടെ സംസാരിച്ച് നോക്കട്ടെ..." സഖാവിന് നന്ദൂനോടുള്ള സ്നേഹം ദീപക്ക് മനസ്സിലാവുമായിരുന്നു... "അത് വേണ്ട ഭവാനിയമ്മേ...എനിക്ക് മനസ്സിലാവും... ഞാൻ മോളോട് ഡ്രസ്സ്‌ എല്ലാം എടുത്ത് വെക്കാൻ പറയാം.." ദീപ ഒരു ചിരിയോടെ നന്ദൂന്റെ മുറിയിലേക്ക് പോയി... "കണ്ണേട്ടാ... കണ്ണേട്ടാ... എന്ത് പോക്കാ അവിടെന്ന് പൊന്നേ..." സഖാവിന്റെ പിന്നാലെ ചെന്നൊണ്ട് നന്ദു ചോദിച്ചു... "നീ പോരുന്നുണ്ടോ നന്ദു...പരിപാടി എല്ലാം കഴിഞ്ഞില്ലേ... ഇനി വാ നമ്മുക്ക് വീട്ടിലേക്ക് പോവം..." "ഞാൻ വരാലോ.. അതിനെതിനാ കണ്ണേട്ടൻ ദേഷ്യപെടുന്നെ.. ഹേ.." "പിന്നെ ദേഷ്യപെടാതെ ഇനി ഒന്നും രണ്ടും പറഞ്ഞു നിന്നെ ഇവിടെ പിടിച്ചു നിർത്തും നിന്റെ കസിൻസ്..." "ഓഹ് അതായിരുന്നോ... സത്യം പറഞ്ഞാൽ എനിക്കും കണ്ണേട്ടന്റെ കൂടെ പോരാൻ ആണ് തോന്നുന്നേ.." "പിന്നെന്തിനാടി പെണ്ണേ ഇവിടെ നിൽക്കുന്നെ.. നീ പോയി ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്തേ..." സഖാവ് അതും പറഞ്ഞോണ്ട് നന്ദൂനേം കൊണ്ട് മുറിയിലേക്ക് പോയി........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story