ഒരിളം തെന്നലായ്: ഭാഗം 5

orilam thennalay

എഴുത്തുകാരി: SAFNU

അത്‌ കേട്ടതും സഖാവിൽ ഒരു നിരാശ പടർന്നു...!! സഖാവിന്റെ മുഖം മങ്ങിയത് കണ്ടതും നന്ദു നെറ്റി ചുളിച്ച് സൂരജിനെ നോക്കി... "എന്താ.. എന്താ പറ്റിയെ?? എന്തിനാ സഖാവിന്റെ മുഖം പെട്ടെന്ന് മങ്ങിയെ...??" നന്ദു സൂരജിന്റെയും സഖാവിന്റെയും നേരെ ചോദിച്ചു.. "അത്‌ നന്ദു... ഋഷിക്ക്...." "അയ്യോ... ക്ലാസ്സിന് ടൈം ആയി... ഞാൻ പോട്ടെ... പിന്നെ കാണാട്ടോ...." സൂരജ് പറയുന്നതിനിടക്ക് കേറി നന്ദു അതും പറഞ്ഞോണ്ട് അവിടെന്ന് പോയി... ............................. ദീർഘ നേരത്തെ മൗനത്തിന് ശേഷം സൂരജ് തന്നെ സംസാരത്തിന് തുടക്കം കുറിച്ചു.... "ഋഷി...." സഖാവിന്റെ അടുത്തേക്ക് ഇരുന്ന് തോളിലും കൈ ഇട്ട് കൊണ്ട് സൂരജ് വിളിച്ചതും സഖാവ് മറുപടി എന്നോണം ഒന്ന് മൂളി കൊടുത്തു.... "ഋഷി.... നന്ദു നമ്മള് വിചാരിക്കും പോലെ ഒന്നും അല്ല... അതിന് ഈ പ്രേമവും കോപ്പും ഒന്നും ചേരത്തില്ലടാ...." "ഇല്ലടാ... നന്ദൂന് എന്നെ സ്നേഹിക്കാതിരിക്കാൻ പറ്റൊടാ...??" "എടാ ഋഷി... നീ എന്താടാ ഇങ്ങനെ.... നന്ദു..!" "എനിക്കറിയില്ലെടാ.... നന്ദൂനെ കണ്ട മുതൽ എനിക്ക് എന്നെ തന്നെ നഷ്ട്ടപെട്ട് തുടങ്ങിയിടുണ്ട്...."

"അതൊക്കെ എനിക്ക് മനസിലാവും ഋഷി... പക്ഷേ നിനക്ക് തോന്നുന്നുണ്ടോ നീലിമക്ക് നിന്നെ ഇഷ്ട്ടമുള്ള സ്ഥിതിക്ക് നന്ദു നിന്നെ ...??" "എന്ന് കരുതി എന്റെ പ്രണയം ഞാൻ കുഴിച്ച് മൂടണം എന്നാണോ....?? " "അങ്ങനെ അല്ല ഋഷി.... എനിക്കുറപ്പുണ്ട് നീ ഇതിന് നല്ലൊരു പരിഹാരം കണ്ടെത്തുമെന്ന്.... എന്റെ കൂട്ടുകാരൻ എടുക്കുന്ന തീരുമാനങ്ങൾ ഒന്നും ഒരിക്കലും തെറ്റാറില്ല... " ©________© നന്ദു വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട്.... കാര്യമായിട്ട് എന്തോ ചർച്ച നടക്കാണെന്ന് കണ്ടതും നന്ദു പിന്നാപ്പുറത്തെ വാതിൽ വഴി അകത്തേക്ക് കടന്നു.... റൂമിലോട്ട് പോവാൻ നിന്നപ്പോഴാണ് യശോദാ വല്യമ്മയുടെ സംസാരം നന്ദു കേട്ടത്... "ഇനി ആലോചിച്ചു നിൽക്കാൻ മാത്രം ഒന്നും ഇല്ല ഗോപി... നമ്മള് ഇത് നേരത്തെ ഉറപ്പിച്ച് വെച്ചതല്ലേ... പിന്നെന്താ നിനക്ക് ഇപ്പോ ഒരു മനംമാറ്റം..!!" "ഏയ്... അങ്ങനെ അല്ല ഏട്ടത്തി...നീലു മോളോട് ചോദിച്ചിട്ട് പോരെ.... പിള്ളേരെ ജീവിതം അല്ലെ...അവരല്ലേ ജീവിക്കാനുള്ളത് അത് കൊണ്ട് തീരുമാനവും അച്ചുവിന്റെയും നീലുന്റെയും ആവട്ടെ എന്നേ ഞാൻ പറഞ്ഞോള്ളൂ...."

"ഓഹ്... അതിപ്പോ അച്ചൂന് നീലുനോട്‌ ഇഷ്ട്ടകുറവൊന്നും ഇല്ല... അല്ലെടാ...."യശോദ ദർശനെ നോക്കി കൊണ്ട് ചോദിച്ചു... അവൻ അതിന് ഒഴുകുന്ന മട്ടിൽ തലയാട്ടി... യശോദ ഒന്ന് കനപ്പിച്ച് നോക്കിയതും ദർശൻ എല്ലാവരെയും നോക്കി കൊണ്ട് "എനിക്ക് ഇഷ്ട്ട കുറവൊന്നും ഇല്ല " ന്ന് പറഞ്ഞു... "ആഹ്... അച്ചൂട്ടന് കുഴപ്പമില്ല... പിന്നെ നീലൂന്റെ കാര്യം ആദ്യം ഒന്ന് ബലം പിടിക്കും പെണ്ണിന്റെ സ്വഭാവം അങ്ങനെ അല്ലെ..."ദീപ ഒന്ന് ചിരിച്ചോണ്ട് പറഞ്ഞു.. "ദീപേ... മോള് സമ്മതിച്ചില്ലെങ്കിലോ...??"യശോദ കുറച്ച് ടെൻഷനോട് ചോദിച്ചു.. "ഞാൻ അവളോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിക്കോളാം... അപ്പോ മോള് സമ്മതിക്കാതിരിക്കില്ല..."ദീപയത് പറഞ്ഞപ്പോയാണ് യശോദക്ക് ശ്വാസം നേരെ വീണത്... ഇതെല്ലാം കേട്ട് കഴിഞ്ഞപ്പോയെക്കും നന്ദൂന് എന്തോ പോലെയായി... വേഗം മുകളോട് പോവാൻ നിന്നതും വല്ല്യച്ഛന്റെ വാക്കുകൾ കേട്ട് നന്ദു അവിടെ തന്നെ നിന്നു.... "ഗോപി നീ നിന്റെ ഒരു മകളെ കുറിച്ച് മാത്രേ ഇപ്പോഴും ചിന്തിച്ചിടൊള്ളൂ... നിനക്ക് നീലൂന്റെ അതെ പ്രായമുള്ള ഒരു മകൾ കൂടെ ഉണ്ട് എന്നോർക്കുന്നത് നല്ലതാ..."

അതിന് മറുപടി നൽകിയത് ഇളയമ്മയായിരുന്നു (ദീപ). "ദാസേട്ടൻ ഇപ്പോ എന്തിനാ ഇക്കാര്യമൊക്കെ വലിചിഴക്കുന്നെ... ആ അമ്പലവാസിയുടെ മോളെയും എന്റെ കുഞ്ഞിനെയും ഒന്നും താരതമ്യം ചെയ്യണ്ട...!!" "എന്താ ദീപേ നീ ഈ പറയുന്നേ... അതിന്റെ അമ്മേടെ സ്ഥാനത്ത് നിന്ന് ഇതെല്ലാം ചെയ്യേണ്ട നീയാണ് ഇങ്ങനെയൊക്കെ...!!"വല്യച്ഛൻ അത്രയും പറഞ്ഞ് ഗോപിയെ (നന്ദൂന്റെ അച്ഛനെ) നോക്കി... "ഏട്ടാ നിങ്ങളെ ദീപയെ കുറ്റം പറഞ്ഞിടൊന്നും കാര്യമില്ല.... അവളെ സ്ഥാനത്ത് ഞാൻ ആണെങ്കിലും ഇങ്ങനെയൊക്കെ ചെയ്യൂ...."യാശോദ കൂട്ടിചേർത്തു "ഞാൻ നിന്റെ അഭിപ്രായം അല്ല ചോദിച്ചത്... ഗോപി നിനക്ക് എന്താ പറയാനുള്ളത്...!!!" വല്യച്ഛൻ അച്ഛന് നേരെ തിരിഞ്ഞു... "ഗോപിയോട്ടന് ഒന്നും പറയാൻ ഇല്ല.... ഈ കാര്യത്തിൽ ഇനിയൊരു ചർച്ച വേണ്ട..." അച്ഛൻ എന്തോ പറയാൻ തുഞ്ഞിനതും ഇളയമ്മ ഇടയിൽ കേറി പറഞ്ഞു.. "അങ്ങനെ പറഞ്ഞാൽ എങ്ങനെയാ.... അതും ഗോപിയുടെ മകൾ തന്നെയാ...."_വല്ല്യച്ഛൻ "ഞാൻ ഒരു കാര്യം പറഞ്ഞേക്കാം....ഗോപിയേട്ടന് ഇക്കാര്യത്തിൽ ഒന്നും പറയാനില്ല...!!

ഇനി ആ വൈശാലിയുടെ വീട്ടിൽ നിന്നും ആരെങ്കിലും വന്നാൽ ആ പെണ്ണിനെ അവരെ കൂടെ അങ്ങോട്ട് പറഞ്ഞയക്കും....!! ഇത്രയും കാലം നമ്മളല്ലേ അവളെ തീറ്റിപോറ്റിയത്..... ഇനിയുള്ള കാലം അവരങ്ങോട്ട് നോക്കട്ടെ.....!!! " അത്രയും പറഞ്ഞ് ദീപ അകത്തേക്ക് പോയി.... "ഗോപി ഇതത്ര നല്ലതിനല്ല..... ഒരുദിവസം ഇതിനെല്ലാം നിന്റെ ഭാര്യ അനുഭവിക്കും... അത്രക്കും വാക്കുകൾ കൊണ്ട് വേദനിപ്പിച്ചിടുണ്ട് ആ കുട്ടിയെ...ഓർത്ത് വെച്ചോ....!!" വല്ല്യച്ഛൻ ഇത്രയൊക്കെ പറഞ്ഞിട്ടും അച്ഛൻ തിരിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല എന്ന് കണ്ടതും നന്ദൂന്റെ കണ്ണുകൾ കാർമേഘം പോലെ മൂട്ടി കെട്ടി....സ്വസ്തമായൊന്ന് കരയാൻ വേണ്ടി നന്ദു തറവാട്ടിന്റെ പിഞ്ഞാപുറത്തുള്ള കുളപടവിൽ പോയി ഇരുന്നു....ഇല്യമ്മയുടെയും വല്യച്ഛന്റെയും സംസാരവും അച്ഛന്റെ മൗനവും എല്ലാം ഒരിക്കൽ കൂടെ മനസ്സിലേക്ക് വന്നതും പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘം പോലെ അവ പെയ്തിറങ്ങി..... എത്ര കരഞ്ഞിട്ടും തീരാത്ത സങ്കടം പോലെ......!!! ©________© "നന്ദു......!!" പിന്നിൽ നിന്നുള്ള വിളിയിൽ തന്നെ നന്ദൂന് മനസ്സിലായിരുന്നു അതാരാണെന്ന്....

ദർശൻ കാണാതിരിക്കാൻ വേണ്ടി നന്ദു കണ്ണുകൾ അമർത്തി തുടച്ചു... "അച്ചുയേട്ടനോ.....എന്താ ഇവിടെ...??" "ഒന്നുല്ല നന്ദു നീ ഇങ്ങോട്ട് വരുന്നത് കണ്ടു,,,അവരെല്ലാം പറഞ്ഞത് നന്ദു കേട്ടല്ലേ...."നന്ദൂന്റെ അപ്പുറത്തായി ഇരുന്ന് കൊണ്ട് ദർശൻ ചോദിച്ചു.. "അ...ആര് പറഞ്ഞത് അച്ചുവേട്ടന് ഇത് എന്തൊക്കെയാ പറയുന്നേ... ഞാൻ ഇതേ ഇപ്പോ ക്ലാസ്സ്‌ കഴിഞ്ഞ് വന്നതേയുള്ളു...." "നന്ദു നീ എന്നോട് കള്ളമൊന്നും പറയണ്ട,,, എനിക്കറിയാം നീ എല്ലാം കേട്ടെന്ന്..." "അത്‌....അച്ചുവേട്ടാ അവരൊക്കെ പറഞ്ഞത് സത്യമല്ലേ..." "എന്ത് സത്യം...?? നീയെന്താ നന്ദു ഇങ്ങനെയൊരു പാവമായി പോയത്... അവര് നാക്കിന് ലൈസൻസ് ഇല്ലാതെ എന്തെങ്കിലും പറയുപ്പോൾ തിരിച്ചും നാലെണ്ണം അങ്ങോട്ട്‌ പറഞ്ഞൂടെ....ഇതൊരുമാതിരി...!!" "ആഹാ കൊള്ളാലോ... നല്ല ആളാ... സത്യം പറ അച്ചുവേട്ടന് അച്ചുവേട്ടന്റെ അമ്മയെ ഇപ്പോഴും പേടിയല്ലേ..." നന്ദു ദർശനെ കളിയാക്കവണ്ണം ചോദിച്ചു .... "ഒന്ന് പോടി അടക്കാകുരുവി..."ദർശൻ അവളെ തലക്ക് ഒരു കൊട്ട് കൊടുത്തു... "അച്ചുവേട്ടന് ശെരിക്കും ഈ വിവാഹത്തിന് സമ്മതമാണോ..??"

"അങ്ങനെ ചോദിച്ചാൽ എനിക്ക് സമ്മതകുറവൊന്നും ഇല്ല... നീലൂന്റെ കാര്യത്തിലാണ് ഒരു ടെൻഷൻ..." "അച്ചുവേട്ടൻ നല്ല പയ്യാനൊക്കെ തന്നെയാ... പക്ഷേ...??" അത്രയും പറഞ്ഞ് നന്ദു ദർശന്റെ മുഖത്തേക്ക് നോക്കി.. "പക്ഷേ...??"ദർശൻ നെറ്റി ചുളിച്ച് ചോദിച്ചു.. "നീലൂന് വേറെ ഒരാളെ ഇഷ്ട്ടമുണ്ടെങ്കിൽ.... ഞാൻ ഉദേശിച്ചത്‌ എന്താണെന്ന് വെച്ചാൽ നീലുന് ഈ വിവാഹത്തിന് സമ്മതമല്ലെങ്കിൽ...." "അങ്ങനെ ഇപ്പോ അതൊന്നും നമ്മളെ കൈയ്യില്ലല്ലോ നന്ദു... നീലു പറയട്ടെ അവൾക്ക് ഞാനുമായുള്ള വിവാഹത്തിന് സമ്മതമാണോ എന്ന് എന്നിട്ടല്ലേ ബാക്കിയുള്ള കാര്യങ്ങൾ..." ©_________© രാത്രി എത്ര കിടന്നിട്ടും ഉറക്കം വരുന്നില്ലായിരുന്നു നന്ദൂന്...നീലു ഈ വിവാഹത്തിന് സമ്മതിക്കോ...?? സമ്മതിക്കുമെങ്കിൽ സഖാവോ...?? നീലുവിനോട് രാവിലെ സംസാരിക്കാം എന്നും പറഞ്ഞോണ്ട് നന്ദു ഉറങ്ങാൻ പോയി... ........................ ഇതേ അവസ്ഥ തന്നെയായിരുന്നു സഖാവിനും.... ആകാശത്തേക്കും നോക്കി ഭവാനിയമ്മയുടെ മടിയിൽ തലചായ്‌ച്ച് കിടക്കാണ് സഖാവ്.... "എന്ത് പറ്റിയെടാ കണ്ണാ.... നിന്റെ മുഖത്തൊരു തെളിച്ചമില്ലല്ലോ..."

സഖാവിന്റെ മുടിഴിയകളിൽ തലോടി കൊണ്ട് ഭവാനിയമ്മ ചോദിച്ചു... "അമ്മേ ഞാൻ ഇന്നലെ ഒരാളെ പറ്റി പറഞ്ഞിരുന്നില്ലേ..." "ഉവ്വ്....അതാരാണെന് ചോദിച്ചിട്ട് നീ പറഞ്ഞില്ലല്ലോ..." "ആളെ അമ്മക്ക് അറിയാം..." "അത്‌ ഇപ്പോ ആരാടാ...??" "ഗോപാലൻ മാഷിന്റെ മകളാണ്..." "ആര് നീലു കൊച്ചോ....എനിക്കപ്പോയെ ഒരു സംശയമുണ്ടായിരുന്നു,,, ഇങ്ങോട്ടുള്ള ആ കുട്ടിയുടെ ഇടക്കിടെയുള്ള വരവ് കണ്ടപ്പോൾ..." "നീലു ഇങ്ങോട്ട് വരുകയോ...?? എപ്പോ എന്നിട്ട് ഞാൻ കാണാറില്ലല്ലോ.."??" സഖാവ് ഒരു ഞെട്ടാലോടെ അതും ചോദിച്ചോണ്ട് ഭവാനിയമ്മയുടെ മടിയിൽ നിന്നും എഴുനേറ്റു.... "ആഹ്... നീ ഇല്ലാത്ത സമയം നോക്കിയാണ് ആ കുട്ടി ഇങ്ങോട്ട് വരാറ്... പോവുപ്പോൾ ആ കുട്ടി വന്ന കാര്യം നിന്നോട് പറയരുതെന്നും പറയാറുണ്ട്...." "നല്ല കുട്ടിയാടാ... ഇവിടെ ഒറ്റക്കിരിക്കുന്ന എനിക്ക് ആ കുട്ടിയൊരു ആശ്വാസമാണ്....മോള് വന്നാൽ എനിക്ക് മിണ്ടീം പറഞ്ഞിരിക്കാൻ ഒരാളായല്ലോ..." ഭവാനിയമ്മ അതും പറഞ്ഞോണ്ട് അകത്തേക്ക് പോയി... നീലു തന്നെ ഇത്രയധികം സ്നേഹിക്കുന്നുണ്ടോ...?? പക്ഷേ എന്റെ പ്രണയം നന്ദുവിനോടാണ്...❤️!! ഞാൻ കാരണം സഹോദരിമാരുടെ ഇടയിൽ ഒരു വിളളൽ സംഭവിക്കുമോ...??  ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story