ഒരിളം തെന്നലായ്: ഭാഗം 50

orilam thennalay

എഴുത്തുകാരി: SAFNU

"ഉറങ്ങിയോ പെണ്ണേ...!!" തന്റെ നെഞ്ചോരം ചേർന്ന് കിടക്കുന്നവളെ തലോടി കൊണ്ട് സഖാവ് ചോദിച്ചതും അവള് അവനോട് ഒന്നും കൂടെ ചേർന്ന് കിടന്ന് ഇല്ലെന്ന് പറഞ്ഞു... "ഉറക്കം വരുന്നില്ലേ... സമയം ഒരുപാട് ആയില്ലേ..??" "കണ്ണേട്ടാ..." അവൾ മൃദുവായി വിളിച്ചു.. "പറ പെണ്ണേ.."അവനെ അതെ താളത്തിൽ ചോദിച്ചു.. "എന്നെ എങ്ങോട്ടെങ്കിലും ഇപ്പോ കൊണ്ടൊക്കോ..??" അവന്റെ നെഞ്ചിൽ തലയുയർത്തി കൊണ്ട് അവൾ ചോദിച്ചതും അവൻ എങ്ങോട്ടെന്നും പറഞ്ഞു അവളെ നോക്കി... "എങ്ങോട്ടെങ്കിലും..." "ആണോ.." കുസൃതിയോടെ അവളോട് ചോദിച്ചു.. "ആന്നെ..." "എന്നാ വാ..." ബൈക്കിന്റെ കീയുമെടുത്ത് അവളെ കൈയ്യും പിടിച്ചോണ്ട് അവൻ മുന്നോട്ടു നടന്നു... "ഏയ്‌ നീയിത് എങ്ങോട്ടാ..." നന്ദു ഭവാനിയമ്മയുടെ മുറിയിലേക്ക് പോവാൻ നേരം സഖാവ് അവളെ കൈ പിടിച്ചോണ്ട് ചോദിച്ചു... "അത് പിന്നെ കണ്ണേട്ടാ അമ്മയോട് പറയേണ്ട..?" "ഇങ്ങനെ ഒരു മണ്ടി..." അവളെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തോണ്ട് അവൻ പറഞ്ഞതും അവള് തല ഉഴിഞ്ഞോണ്ട് സഖാവിനെ കൂർപ്പിച്ച് നോക്കി... "ഇങ്ങനെ ഉണ്ടകണ്ണ് വെച്ച് നോക്കൊന്നും വേണ്ട... ഞാൻ കാര്യമല്ലേ പറഞ്ഞത്...

സമയം മൂന്നു മണി ആവാറായി.. അപ്പോഴാ പെണ്ണ് അമ്മയെ വിളിക്കുന്നെ... നീ ഇങ്ങോട്ട് വന്നേ...!!" സഖാവ് നന്ദൂന്റെ കൈയ്യും പിടിച്ചോണ്ട് ബൈക്കിനടത്തേക്ക് കൊണ്ട് പോയി... വണ്ടി സ്റ്റാർട്ട്‌ ചെയ്ത് അവര് മുന്നോട്ട് നീങ്ങി... നല്ല തണുപ്പ് ഉള്ളത് കൊണ്ട് തന്നെ നന്ദു സഖാവിനെ ഇറുക്കെ പിടിച്ചിരുന്നു... "ഹൂ.. നല്ല തണുപ്പ് അല്ലെ കണ്ണേട്ടാ..." "വെളുപ്പാൻ കാലത്ത് പിന്നെ തണുപ്പ് കാണാതിരിക്കോ...ഇനി ഈ പേരും പറഞ്ഞു നാളെ വല്ല അസുഖും വരുത്തി വെക്കാഞ്ഞാൽ മതിയായിരുന്നു...." "നിക്ക് അസുഖോനും വരൂല്ല്യ..." നന്ദു ചുണ്ട് കൂർപ്പിച്ചോണ്ട് പറഞ്ഞതും സഖാവിന് ചിരി ഇങ്ങെത്തിയിരുന്നു... "ഉവ്വ്... എന്തേലും ഒരു ചെറിയ കാര്യം കിട്ടിയാൽ മതി അപ്പോ പെണ്ണിന് വല്ല അസുഖും വരും..." തണുത്ത ഇളം തെന്നൽ വീശുപ്പോയൊക്കെ അവൾ അവനോട് ചേർന്ന് നിന്നു.... കൊച്ചു കൊച്ചു തമാശകളും പരിഭാവങ്ങളും പറഞ്ഞു അവർ യാത്ര തുടർന്നു.... "നന്ദു പെണ്ണേ ഇറങ്ങ്.." സഖാവ് തട്ടി വിളിച്ചതും നന്ദു കണ്ണൊന്നു വലിച്ച് തുറന്ന് ചുറ്റും നോക്കി... തിരമാലകൾ അലയടിക്കുന്ന ശബ്ദം കേട്ടതും നന്ദു ഒന്ന് ചുറ്റും നോക്കി... തണുത്ത കാറ്റ് വീശിയതും അവൾ ഒന്ന് മുരടനക്കി കൈ രണ്ടും ചേർത്ത് പിടിച്ചു...

"വാ.." നന്ദൂന്റെ കൈ പിടിച്ചു സഖാവ് മുന്നോട്ട് നടന്നു... "ന്ത് രസാലോ ഇതൊക്കെ കാണാൻ..." നന്ദു കൗതുകത്തോടെ അവിടെയൊക്കെ നോക്കി പറഞ്ഞു... "കണ്ണേട്ടാ... ഞാൻ ഒരു തവണ നീലൂന്റെ കൂടെ ഇങ്ങോട്ട് വന്നിട്ടുണ്ട്... അന്ന് നീലു അങ്ങോട്ട് ഒന്നും പോവാൻ സമ്മതിച്ചില്ല... പക്ഷേ ഞാൻ ഇന്ന് അങ്ങോട്ട് പോവും..." കൊച്ചു കുട്ടികളെ പോലെ തിരയിലേക്കൊക്കെ ചൂണ്ടി കൊണ്ട് നന്ദു പറഞ്ഞതും സഖാവ് ഒരു കൗതുകത്തോടെ നന്ദൂന്റെ കുഞ്ഞു മുഖത്തേക്ക് നോക്കി... എന്തോ കൊച്ചു കുഞ്ഞുങ്ങളെ ലാളിക്കും പോൽ ലാളിക്കാൻ തോന്നി അവന്....!! "എന്താ കണ്ണേട്ടൻ ഇങ്ങനെ നോക്കുന്നെ...??" സഖാവിന്റെ നോട്ടം താങ്ങാൻ ആവാതെ അവൾ ചോദിച്ചതും കുസൃതിയോടെ സഖാവ് അവളെ കവിളിൽ മുത്തി... "എന്നാ ഇവിടേം വേണം..." ഇടത്തെ കവിളിൽ ചൂണ്ടി കൊണ്ട് അതെ കുസൃതിയോടെ അവൾ പറഞ്ഞതും സഖാവ് അവളെ മുഖം കൈക്കുള്ളിൽ എടുത്ത് ആ കുഞ്ഞ് മുഖം ചുംബനങ്ങൾ കൊണ്ട് മൂടി.... നാണത്താൽ അവളെ മുഖം ചുവന്ന് തുടുത്തപ്പോൾ ഒരു കടി വെച്ച് കൊടുക്കാൻ തോന്നിയവന്.... "മതി പെണ്ണേ വാ പോവാം.."

അവൾ അരതള്ളി വരുന്ന തിരമാലയോടൊപ്പം കളി കൊണ്ടിരിക്കുപ്പോൾ സഖാവ് വിളിച്ചു പറഞ്ഞു... "കുറച്ചൂടെ കഴിയട്ടെ കണ്ണേട്ടാ.." അത് കേട്ടതും സഖാവ് ഈ പെണ്ണിതെന്നും പറഞ്ഞു നന്ദൂന്റെ കൈ പിടിച്ചു ബൈക്കിനടുത്തേക്ക് നടന്നു... "ഈ കണ്ണേട്ടൻ.." പിന്നിൽ നിന്ന് നന്ദു ഓരോന്ന് പിറുപിറുകുന്നുണ്ട്.... "നന്ദു എന്തെങ്കിലും പറഞ്ഞോ...??" "ഹും... ഞാൻ ഒന്നും പറഞ്ഞില്ല..." പെണ്ണ് ദേഷ്യത്തിലാ... "അവിടെ അങ്ങനെ കളിച്ചോണ്ട് നിന്നാൽ മതിയോ... വീട്ടിൽ പോണ്ടേ..!!" "എന്നാലും ഇച്ചിരി നേരം കൂടെ " "ആഹാ... ഇങ്ങനെ പറഞ്ഞു നീ ഇവിടെ നിക്കത്തെയൊള്ളു വന്നേ നീ..." സഖാവ് ബൈക്കിൽ ഇരുന്നോണ്ട് പറഞ്ഞതും അവളും കുറച്ചു ദേഷ്യം മുഖത്ത് വരുത്തി കൊണ്ട് പിന്നിൽ കയറി.. "നന്ദൂ...!!" "ആഹ് മോളെ നിനക്കുള്ള വിളിയെത്തി വേഗം ചെല്ല്..." ഭവാനിയമ്മ ചെറു ചിരിയോടെ പറഞ്ഞു... "ഇന്ന് എന്താണാവോ ഏട്ടത്തി കാണാതായത്..." വാസു "ഒന്ന് പോ പെണ്ണേ... നീ എന്നെ കളിയാക്കൊന്നും വേണ്ട...." "നന്ദൂ..."" "രണ്ടാമത്തെ വിളിയുമെത്തി വേഗം ചെല്ല് ഏട്ടത്തി.." വാസു പറഞ്ഞതും നന്ദു കൈ സാരി തലപ്പിൽ തുടച്ചു മുറിയിലേക്ക് പോയി... "എന്തിനാ കണ്ണേട്ടാ വിളിച്ചു കൂവുന്നേ ഞാൻ ഇവിടെന്നെ ഇല്ല്യേ..." നന്ദു ഊരക്കും കൈ കൊടുത്തോണ്ട് സഖാവിനെ കൂർപ്പിച്ച് നോക്കി കൊണ്ട് പറഞ്ഞു... "നീ ഇങ്ങ് വന്നേ പെണ്ണേ.." "ഹ്മ്മ്... ഇതിനാണോ വിളിച്ചേ... കാര്യം പറ കണ്ണേട്ടാ അവിടെ ഒരുപാട് ജോലിയുള്ളതാ..."

"അത് ശെരി ഇപ്പോ നിനക്ക് എന്റെ അടുത്ത് ഒന്ന് ഇരിക്കാൻ പോലും സമയമില്ലേ...??" "നല്ല കഥ.. ഞാൻ നേരം വെളുക്കുവോളം കണ്ണേട്ടന്റെ അടുത്തായിരുന്നില്ലേ..." "ച്ചിം ചുമ്മാ...പിന്നെ എന്റെ വാച്ച് കണ്ടായിരുന്നോ നീ... ഇവിടെ വെച്ചതായിരുന്നു..." "അതല്ലേ ആ ഷെൽഫിൽ ഉള്ളെ..." "ഷെൽഫിലോ എന്നിട്ട് എവിടെ.." സഖാവ് ഷെൽഫെല്ലാം നോക്കി കൈ മലർത്തി... "മാറങ്ങോട്ട്... ഹ്മ്മ്.. ഇതാ വാച്ച്.." നന്ദു സഖാവിനെ കൂർപ്പിച്ചു നോക്കി വാച്ച് സഖാവിന് നേരെ നീട്ടി... "ആഹാ ഇത് ഇവിടെ ഉണ്ടായിരുന്നോ... ഞാൻ കണ്ടില്ല ഭാര്യേ.." അവളെ ചുറ്റി പിടിച്ചോണ്ട് അവൻ പറഞ്ഞതും അവൾ അവന്റെ കൈ തട്ടി മാറ്റി... "ഓഫീസിൽ പോവാനുള്ളത് അല്ലെ... ഞാൻ കഴിക്കാൻ എടുത്ത് വെക്കാം.. വേഗം താഴേക്ക് വാ..." നന്ദു സഖാവിനെ തട്ടി മാറ്റി കൊണ്ട് പറഞ്ഞതും സഖാവ് ഒരു ചിരിയോടെ ചൂളമടിച്ച് വാച്ച് കെട്ടാൻ തുടങ്ങി... സഖാവ് ഒരുക്കമെല്ലാം കഴിഞ്ഞ് സ്റ്റെപ്പിറങ്ങാൻ നേരം പെട്ടെന്ന് വാസു വീഴാൻ പോവുന്നത് കണ്ടതും സഖാവ് വാസൂനെ ചെന്ന് പിടിച്ചു... "വ.. വാസു എവിടെ നോക്കിയാ നടക്കുന്നെ..." സഖാവ് അവളെ നേരെ നിർത്തി കൊണ്ട് ചോദിച്ചു "അത് ഞാൻ പെട്ടെന്ന് വീഴാൻ പോ.."

"അല്ല ഇതെന്താ പതിവില്ലാതെ ഇന്ന് സാരിയൊക്കെ ഉടുത്ത്..." സഖാവ് വാസു പറയുന്നതിനിടക്ക് അവളെ നോക്കി കൊണ്ട് ചോദിച്ചു.. അപ്പോയെക്കും അവിടേക്ക് ഭവാനിയമ്മയും നന്ദുവും ശിവയുമെല്ലാം എത്തിയിരുന്നു... "അത് ഏട്ടാ... ശിവ പറഞ്ഞു ഇനി മുതൽ ഏട്ടത്തിയെ പോലെ സാരി ഉടുത്താൽ മതിയെന്ന്... എനിക്ക് ഇതൊന്നും ഉടുത്ത് ശീലമില്ല.. അപ്പോ പെട്ടെന്ന് വീഴാൻ പോയതാ..." സഖാവിനെ ഒന്ന് നോക്കിയും പിന്നെ ശിവയെ ഒന്ന് ഇടം കണ്ണിട്ട് നോക്കി കൊണ്ടും വാസു പറഞ്ഞതും ഭവാനിയമ്മക്കും നന്ദൂനും ചിരി ഇങ്ങ് എത്തിയിരുന്നു... പക്ഷേ സഖാവ് ശിവയെ കൂർപ്പിച്ച് ഒന്ന് നോക്കി... "ഞാൻ അല്ല ഏട്ടാ... ഇവള് ചുമ്മാ..." സഖാവിന്റെ നോട്ടം കണ്ടോണ്ട് ശിവ അവടെ നിന്ന് കൈ കൊണ്ടും കാൽ കൊണ്ടും ഓരോ കോപ്രായങ്ങൾ കാണിച്ചോണ്ട് പറഞ്ഞു... "അവന്റെ ഒരു സാരി... നിക്കടാ അവിടെ.."നും പറഞ്ഞു സഖാവ് ശിവയുടെ പിന്നാലെ ഓടി അതിനേക്കാൾ സ്പീഡിൽ ശിവയും..... "നന്ദൂ..." പ്രണയാർത്ഥത്തോടെ അവന്റെ വിളി അവളെ കാതിൽ വന്ന് പതിഞ്ഞതും ഒരു പൂച്ചകുഞ്ഞിനെ പോലെ അവൾ അവനിലേക്ക് ഒന്നൂടെ പറ്റി ചേർന്ന് കിടന്നു.... "നന്ദു... നിനക്ക് എന്റേത്മാത്രം ആവണ്ടേ..." മൃദുവായി അവളെ മുടിയിഴകളിൽ തലോടി കൊണ്ട് ചോദിച്ചതും അവൾ നാണത്തോട് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി...

അത് സമ്മതമാണെന്ന കണക്കിൽ അവന്റെ കൈകൾ അവളെ അരയിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു.... ഇക്കിളിയായതും അവളൊന്നു ഉയർന്നു....പതിയെ അവളെ റോസാഇതളുകൾ പോൽ ഉള്ള ചുണ്ടുകളിൽ അവന്റെ ചുണ്ടുകൾ അമർന്നു... ചുണ്ടുകൾ തമ്മിൽ ഇയച്ചേർന്ന നിമിഷം... എത്ര നുണഞ്ഞിട്ടും മതി വരാത്ത പോൽ വീണ്ടും അവൻ ആ തേൻ നുകർനോണ്ടിരുന്നു...അവളെ കൈകൾ അവൻ ഇട്ടിരുന്ന ഷർട്ടിൽ പിടി മുറുക്കി....പതിയെ ഷർട്ടിന്റെ ബട്ടൺസ് അഴിഞ്ഞ് വീണു കൂടുതൽ അവളിലേക്ക് അവൻ ആയ്നിറങ്ങി....അവൾ അവനിലേക്കും... ചുണ്ടുകൾ വേർപെടുത്താൻ അവൾ തുനിനെങ്കിലും അവൻ അവളെ കൂടുതൽ തന്നിലേക്ക് അടുപ്പിച്ചു... ഒരിക്കലും വേർപിരിയാൻ ആഗ്രഹിക്കാത്ത പോൽ....!! സഖാവിന്റെ കൈകൾ നന്ദൂന്റെ സാരിയിൽ പിടിത്തമിട്ടു... തടസ്സം സൃഷ്ടിച്ചപോൽ അവ തറയിലേക്ക് ഉതിർന്നു വീണു... അവളിലെ പെണ്ണിനെ അവൻ അറിഞ്ഞോണ്ടിരുന്ന ഓരോ നിമിഷവും....!! അവന്റെ ചുണ്ടുകൾ അവളിലെ ഓരോ അണുവും നുണഞ്ഞൊടിരുന്നു...!! നീ ഒരു വികാരമാണ് പെണ്ണേ... അടുക്കും തോറും അകലാൻ കഴിയാത്ത അനന്ത വികാരം...!!

ഇടക്ക് എപ്പോയോ അവന്റെ നാവും മൊഴിഞ്ഞോണ്ടിരുന്നു...!!  "അമ്മ എന്താ വരാൻ പറഞ്ഞെ...അതും ഇവിടേക്ക്.." ഹോസ്പിറ്റൽ ചുറ്റും വേവലാതിയോടെ ഒന്ന് കണ്ണോടിച്ചു സഖാവ് ചോദിച്ചതും ഭവാനിയമ്മ സഖാവിന്റെ കവിളിൽ തലോടി കൊണ്ട് നിറഞ്ഞ കണ്ണോടെ നോക്കി... "ഭവാനിയമ്മേ നന്ദുയെവിടെ..." ഭവാനിയമ്മയുടെ കൈകൾ പിടിച്ചോണ്ട് സഖാവ് ചോദിച്ചതും അമ്മ ഡോക്ടറെ മുറിയിലേക്ക് ഒന്ന് കണ്ണോടിച്ചു... "എനിക്ക് ഒരു പേരകുഞ്ഞ് വരാൻ പോവാ..." സന്തോഷം കൊണ്ട് ഭവാനിയമ്മ പറഞ്ഞതും സഖാവ് ഭവാനിയമ്മയെ നോക്കി... സത്യാണോ എന്നാ മട്ടിൽ സഖാവ് നോക്കി... "ആഡാ കണ്ണാ.." തലയാട്ടി കൊണ്ട് ഭവാനിയമ്മ പറഞ്ഞതും അവൻ അമ്മേടെ കൈകൾ കൂട്ടി പിടിച്ചു ഒന്നമർത്തി ചുംബിച്ചു... "അമ്മ.. നന്ദു എവിടെ..??" സന്തോഷം കൊണ്ട് കണ്ണെല്ലാം നിറയുന്നുണ്ടായിരുന്നു... "അവിടെയുണ്ട്... ഡോക്ടർ ഒന്ന് റസ്റ്റ്‌ എടുക്കാൻ പറഞ്ഞു.." സഖാവ് അത് കേട്ടതും വേഗം അങ്ങോട്ട്‌ പോയി... ഡോർ തള്ളി തുറന്ന് നന്ദൂന്റെ അടുത്തേക്ക് പോയി...സഖാവിനെ കണ്ടതും നന്ദു മെല്ലെ എഴുനേൽക്കാൻ നോക്കി... പക്ഷേ സഖാവ് വന്ന് അവളെ എടുത്ത് വട്ടം കറക്കി....

"കണ്ണേട്ടാ എന്താ ഈ ചെയ്യുന്നേ... എന്നെ താഴെ ഇറക്ക്... നോക്ക് കണ്ണേട്ടാ ആളുകൾ ശ്രദ്ധിക്കുന്നു..." നന്ദു പറയുന്നതൊന്നും ശ്രദ്ധിക്കാതെ സഖാവ് അവളെ മുഖം ചുംബനങ്ങൾ കൊണ്ട് മൂടി.... "ഞാൻ... ഞാൻ ഇന്ന് എത്ര സന്തോഷവാനാണെന് അറിയോ... നന്ദൂ.." അവളെ വയറിൽ മുഖം പൂഴ്ത്തി കൊണ്ട് അവൻ പറഞ്ഞതും അവളും മെല്ലെ അവന്റെ മുടിഴിയകളിൽ തലോടി കൊണ്ടിരുന്നു.... ഇന്നേക്ക് ആറാം മാസമായി നന്ദൂന്... പതിവ് പോലെ നന്ദു സഖാവിന്റെ വരവും കാത്ത് സിറ്റ് ഔട്ടിൽ ഇരിക്കാണ്... കൈ കൊണ്ട് ഉന്തി വന്ന വയർ തടവുന്നുമുണ്ട്... "മോള് കിടന്നില്ലേ..." ഭവാനിയമ്മ "ഇല്ലമ്മേ അമ്മ കിടന്നോ... കണ്ണേട്ടൻ ഇപ്പോ വരുവായിരികും..." "മോള് ചെല്ല് അവൻ വരുപ്പോ ഞാൻ കതക് തുറന്ന് കൊടുത്തോളം... ഈ സമയമൊന്നും അധികം ഉറക്കമൊഴിക്കേണ്ട.." "അതൊന്നും കുഴപ്പമില്ലമ്മേ..." നന്ദു ചെറു ചിരിയോടെ അതും പറഞ്ഞു മുറ്റത്തേക്ക് നോക്കി ഇരുന്നു... സഖാവ് നന്ദൂനെ കുറിച്ചും വരാൻ പോകുന്ന തന്റെ കുഞ്ഞിനെ കുറിച്ചുമെല്ലാം ആലോചിച്ചു ഡ്രൈവ് ചെയ്യാണ്... ചുണ്ടിൽ മായാതെ ചെറു പുഞ്ചിരി കൂടെ ഉണ്ടായിരുന്നു... പെട്ടെന്ന് മുമ്പിൽ ഒരു നിഴൽ വെട്ടം കണ്ടതും സഖാവ് പെട്ടെന്ന് ബ്രയ്ക്ക് പിടിച്ചു... സഖാവ് സീറ്റ് ബെൽറ്റ്‌ ഊരി ഡോർ തുറന്നു പുറത്തേക്കിറങ്ങി...വെട്ടം മുഖത്തേക്ക് തട്ടിയതും പതിയെ ആ മുഖം മുമ്പിൽ തെളിഞ്ഞു വന്നു.... "അക്ബർ.." സഖാവിന്റെ നാവ് ആ പേര് മൊഴിഞ്ഞതും അവൻ ഒരു പുച്ഛചിരിയോടെ സഖാവിനടുത്തേക്ക് നടന്നു വന്നു...........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story