ഒരിളം തെന്നലായ്: ഭാഗം 51

orilam thennalay

എഴുത്തുകാരി: SAFNU

സഖാവ് നന്ദൂനെ കുറിച്ചും അവർക്ക് വരാൻ പോകുന്ന കുഞ്ഞിനെ കുറിച്ചുമെല്ലാം ആലോചിച്ചു ഡ്രൈവ് ചെയ്യാണ്... ചുണ്ടിൽ മായാതെ ചെറു പുഞ്ചിരി കൂടെ ഉണ്ടായിരുന്നു... പെട്ടെന്ന് മുമ്പിൽ ഒരു നിഴൽ വെട്ടം കണ്ടതും സഖാവ് പെട്ടെന്ന് ബ്രയ്ക്ക് പിടിച്ചു... സഖാവ് സീറ്റ് ബെൽറ്റ്‌ ഊരി ഡോർ തുറന്നു പുറത്തേക്കിറങ്ങി...വെട്ടം മുഖത്തേക്ക് തട്ടിയതും പതിയെ ആ മുഖം മുമ്പിൽ തെളിഞ്ഞു വന്നു.... "അക്ബർ.." സഖാവിന്റെ നാവ് ആ പേര് മൊഴിഞ്ഞതും അവൻ ഒരു പുച്ഛചിരിയോടെ സഖാവിനടുത്തേക്ക് നടന്നു വന്നു.... "ഓഹ് അപ്പോ ഋഷി നീ എന്നെ മറന്നിട്ടില്ല അല്ലെ..." "നിന്നെ അങ്ങനെ മറക്കാൻ പറ്റോ അക്ബറെ.." അവൻ ചോദിച്ച അതെ ടൂണിൽ സഖാവ് തിരിച്ചും പറഞ്ഞു...അപ്പോയെക്കും സഖാവിന്റെ പിന്നിലും ഇരു സൈഡിലും അക്ബറിന്റെ ആൾക്കാർ വന്ന് നിന്നു... അത് കണ്ടതും സഖാവ് ഒന്ന് കോടിചിരിച്ചു... "സത്യം പറയാലോ ഋഷി.. നിന്റെ ധൈര്യം ഞാൻ സമ്മതിച്ചിരിക്കുന്നു...ഈ രാത്രിയിൽ എന്നെ പോലൊരു ശത്രു നിന്റെ മുമ്പിൽ കത്തി കാണിച്ച് നിന്റെ മുമ്പിൽ നിന്നാലും നീ പുച്ഛിച്ചു തള്ളുമെന് അറിയാം...പക്ഷേ എന്ത് ചെയ്യാനാ ഇനി നിന്റെ ഈ ദേഷ്യത്തിനും ധൈര്യത്തിനുമൊന്നും അധികം ആയുസ്സ് ഇല്ല..."നും പറഞ്ഞു അക്ബർ കത്തിയെടുത്ത് സഖാവിന്റെ നേരെ ആഞ്ഞു കുത്താൻ നോക്കിയതും സഖാവ് അത് കണ്ടറിഞ്ഞവേണോണം അത് ബ്ലോക്ക്‌ ചെയ്തു....

"ഹ്മ്മ് കൊള്ളാം ഋഷി... പക്ഷേ ഈ അധിബുദ്ധി നിനക്ക് ആഭത്ത് ആണ്..." "അക്ബറെ നീ ഇപ്പോ ഒരു സീൻ ക്രീയേറ്റ് ചെയ്യാനാണ് വന്നതെങ്കിലും..." "വന്നെന്തെങ്കിലും... നീ എന്താടാ ഋഷി എന്നെ അങ്ങ് ഒലത്തി കളയോ..??" "അങ്ങനെ നീയായിട്ട് വന്ന് പ്രശ്നമിണ്ടാകാനാണ് പ്ലാൻ എങ്കിലും തല്ല് കൊള്ളാൻ നീ തയ്യാറുമാണെങ്കിൽ പിന്നെ നീ അടി കൊണ്ടേ പോവു...." "സമ്മതിച്ചിരിക്കുന്നു ഋഷി... അല്ല ഇത്രയും പേര് ചുറ്റും നിൽക്കുപ്പോൾ തന്നെ വേണോ നിന്റെ ഈ പറച്ചില്...!!" "അതെന്താഡാ നിന്റെ ആളുകളെ നിനക്ക് തന്നെ വിശ്വാസമില്ല്യേ.." സഖാവ് പുച്ഛത്തോടെ ചോദിച്ചതും അവന് ദേഷ്യം ഇരിച്ച് കയറിയിരുന്നു... "അടിച്ച് കൊല്ലടാ ഈ പന്ന** " അവൻ അവന്റെ ആളുകളോട് അലറിയതും അവരോരുത്തരുമായി സഖാവിന്റെ അടുത്ത് വന്ന് ഇടിക്കാൻ തുടങ്ങി....സഖാവ് അതിനെയെല്ലാം മറികടന്നു അവരുമായി നല്ലൊരു ഫൈറ്റിംഗിൽ തന്നെയാണ്... . "മോള് ചെല്ല്... ഇങ്ങനെ കാലും നീട്ടി ഇരുന്നാൽ നീര് വരും.. അല്ലെങ്കിലെ കാലെല്ലാം നീര് വന്ന് ഇങ്ങെത്തിയിട്ടുണ്ട്..." ഭവാനിയമ്മ പറഞ്ഞതും നന്ദു തൂണിൽ താങ്ങ് കൊടുത്തു എഴുനേറ്റ് നിന്നു... "കണ്ണേട്ടൻ വരട്ടെമ്മേ.. എന്നിട്ട് കിടന്നോളാം ഞാൻ..." "ഈ പെണ്ണിത് എത്ര പറഞ്ഞാലും കേൾക്കില്ല... ദേ കണ്ണൻ വന്നാൽ മോൾക്ക്‌ വഴക്ക് കേൾക്കും..." "ഭവാനി കൊച്ചേ... ഏട്ടൻ വന്നില്ലേ..??" ശിവ അതും ചോദിച്ചോണ്ട് സിറ്റ് ഔട്ടിലേക്ക് വന്നു.. അവന് പിന്നാലെ വാസുവുമുണ്ട്...!! "ഇല്ലടാ... നീയൊന്ന് വിളിച്ചു നോക്ക്... സമയം ഇത്ര ആയില്ലേ...??"

ഭവാനിയമ്മ ഗൈറ്റിനടുത്തേക്ക് നോക്കി കൊണ്ട് പറഞ്ഞതും ശിവ ഫോൺ എടുത്തു സഖാവിന് വിളിച്ചു... "ഛെ... ഈ ഏട്ടൻ ഇത് എവിടെ പോയി കിടക്കാ... റിങ് ചെയുന്നുണ്ട്.. പക്ഷേ ഫോൺ എടുക്കുന്നില്ല..." "നീ ഒന്നൂടെ ഒന്ന് വിളിച്ചു നോക്ക് ചെറുക്കാ.." ഭവാനിയമ്മ പറഞ്ഞതും ശിവ വീണ്ടും വിളിച്ചു നോക്കി... "ഇല്ല അമ്മേ ഏട്ടൻ എടുക്കുന്നില്ല... ചിലപ്പോൾ എന്തെങ്കിലും ഇമോപര്ടന്റ്റ് വർക്ക്‌ എങ്ങാനുമുണ്ടാവും അതാവും ലൈറ്റ്.. ഞാൻ ഒന്ന് കിച്ചുവേട്ടന് വിളിച്ചു നോക്കട്ടെ..!!" അതും പറഞ്ഞ് ശിവ സൂരജിന് വിളിച്ചു... "ഹലോ എന്താടാ ശിവ ഈ നേരത്ത്..." ഫോൺ എടുത്തയുടനെ സൂരജ് ചോദിച്ചു.. "ഏട്ടൻ ഫോൺ എടുക്കുന്നില്ല...അതാ വിളിച്ചേ...ഓഫീസിൽ നിന്ന് ഇറങ്ങിയില്ലേ നിങ്ങള് രണ്ടും.." "കുറച്ച് മുമ്പ് ഞാൻ ഇറങ്ങിയല്ലോ.. എന്നെ പിന്നാലെ ഋഷിയുമുണ്ടായിരുന്നാലോ... അല്ല അവൻ എത്താനുള്ള നേരം കഴിഞ്ഞല്ലോ... എന്താടാ ഇത് വരെ ഋഷി എത്തിയില്ലേ..." "ഏയ്‌... ഇല്ല.. കിച്ചുവേട്ടൻ ഇപ്പോ എവിടെയാ.." എന്തോ പന്തികേട് തോന്നിയത്തും ശിവ കുറച്ചു മാറി നിന്ന് സംസാരിക്കാൻ തുടങ്ങി.... നന്ദു ആണെങ്കിൽ ഗൈറ്റിന്റെ നേരെ സഖാവിന്റെ വരവും കാത്ത് കണ്ണും നട്ടിരിക്കാണ്... "ഞാൻ വീട്ടിൽ ആഡാ... നീ വെക്ക് ഞാൻ ഒന്ന് അവന് വിളിച്ചു നോക്കട്ടെ..." അതും പറഞ്ഞു സൂരജ് കാൾ കട്ട് ചെയ്തു...

സൂരജ് സഖാവിന് ഒരുപാട് തവണ വിളിച്ചെങ്കിലും കാൾ എടുക്കുന്നില്ല... തിരിച്ചു ശിവക്ക് തന്നെ വിളിച്ചു... "ആഹ്... കിച്ചുവേട്ട ഏട്ടന് വിളിച്ചിട്ട് കിട്ടിയോ..???" "ഇല്ലടാ കാൾ എടുക്കുന്നില്ല...ഇനി വണ്ടി എങ്ങാനും പഞ്ചറായോനും അറിയില്ല... നീ ഒരു കാര്യം ചെയ്യ് ഞാൻ ഇപ്പോ അങ്ങോട്ട് വരാം... നമ്മുക്ക് ഓഫീസ് വരെ ഒന്ന് പോയി നോക്കാം..." അതും പറഞ്ഞു സൂരജ് കാൾ കട്ട് ചെയ്തു... "എന്തായെടാ ശിവ... കിച്ചു എന്താ പറഞ്ഞെ..."ശിവ ഡ്രസ്സ്‌ ചെഞ്ച് ചെയ്യാൻ വേണ്ടി മുറിയിലേക്ക് പോവാൻ ഒരുങ്ങിയതും ഭവാനിയമ്മ ചോദിച്ചു.. "അത് അമ്മേ ഏട്ടൻ ഓഫീസിൽ ആണേ... ഞാൻ ഏതായാലും ഒന്ന് പുറത്തു പോയി വരാം..." വെറുതെ അവരെ കൂടെ ടെൻഷൻ ആകണ്ടല്ലോന്ന് കരുതി ശിവ അതും പറഞ്ഞു മുകളിലേക്ക് പോയി ഡ്രസ്സ്‌ ചെയ്ഞ്ച് ചെയ്തു വന്നു... "കുഞ്ഞാ... കണ്ണേട്ടന് ഒരു കുഴപ്പും ഇല്ലല്ലോ..." പേടിയോടെ നന്ദു ചോദിച്ചതും ശിവക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു... "ഇല്ല ഏട്ടത്തി ഒരു കുഴപ്പുമില്ല... ഏട്ടത്തി പോയി കിടക്കാൻ നോക്ക്... ഉറക്കമൊഴിക്കണ്ട..." അതും പറഞ്ഞു ബൈക്കിന്റെ കീയുമെടുത്ത് ശിവ വേഗം സൂരജിന്റെ അടുത്തേക്ക് പോയി... അവര് പോവുന്ന ഇടതെല്ലാം സഖാവിനെ അന്വേഷിച്ച് കൊണ്ടിരുന്നു...പെട്ടെന്ന് വഴിയിൽ ഒരാൾക്കൂട്ടം കണ്ടതും രണ്ട് പേരും പരിഭ്രാന്തിയോടെ അങ്ങോട്ട് ഓടി...

ആൾക്കൂട്ടത്തെ വകഞ്ഞ് മാറ്റി അവർ മുമ്പിലേക്ക് നോക്കിയതും ചോരയിൽ മുങ്ങി കുളിച്ച് നിൽക്കുന്ന അക്ബറിനെയാണ്.. അടുത്തായി കൈയ്യിൽ ഒരു കത്തിയുമായി നിൽക്കുന്ന സഖാവിനെ കണ്ടതും സൂരജ് ഓടി ചെന്ന് അവന്റെ കൈയ്യിലുള്ള കത്തി വലിച്ചു എറിഞ്ഞു... "ഋഷി... എ...എന്താടാ ഇതൊക്കെ.." വിറക്കുന്ന വാക്കുകളോടെ സൂരജ് ചോദിച്ചതും സഖാവ് എന്താ ചെയ്യേന്ന് അറിയാതെ ആകെ വട്ട് പിടിച്ചു നിൽക്കാണ്...അക്ബർ നിയന്ത്രണം വിട്ട് തന്നെ കത്തിയുമായി കുത്താൻ വേണ്ടി വന്നതും സ്വയം രക്ഷക്കും വേണ്ടി ചെയ്തതാണ്.. പക്ഷേ അതിപ്പോ...!! പെട്ടെന്ന് തന്നെ അവിടേക്ക് പോലീസ് വാഹനം ചീറി പാഞ്ഞ് വന്നു...അതിൽ നിന്നും സ്ഥലം SI വന്നിറങ്ങിയതും സൂരജ് ഒന്ന് ഞെട്ടി കൊണ്ട് സഖാവിനെ നോക്കി... അന്ന് നടന്ന സമരത്തിൽ സഖാവിനെ അറസ്റ്റ് ചെയ്ത അതെ ഉദ്യോഗസ്ഥൻ... അന്ന് ഇയാളുമായി കുറേ പ്രശ്നമുണ്ടായതാണ്... അത് കൊണ്ട് തന്നെ ഈ ഒരവസരം അയാൾ നന്നായി മുതലെടുക്കുമെന്ന് സൂരജ് ഉറപ്പുണ്ടായിരുന്നു.... SI വന്നു അവിടെ കൂടി നിന്നവരാരോടുമായി ഓരോന്ന് സംസാരിക്കുന്നുണ്ട്... ഇടക്ക് ഒരു പുച്ഛചിരിയോടെ സഖാവിനെ നോക്കുന്നുമുണ്ട്... "എടാ ഋഷി.... നീ എന്ത് ആലോചിച്ച ഇതൊക്കെ ചെയ്തേ...നിന്റെ വരവും കാത്ത് നന്ദു അവിടെ നിൽക്കുന്നുണ്ട്..."

"എടാ കിച്ചു ഞാൻ... എന്താടാ പറ്റി പോയി... ഞാൻ അറിഞ്ഞോണ്ട് അല്ല ഒന്നും..." ബാക്കി പറയാൻ പോലും സമ്മതിക്കാതെ SI സഖാവിന്റെ ഷർട്ടിൽ പിടിത്തമിട്ടു... "ഇനി ബാക്കിയൊക്കെ സ്റ്റേഷനിൽ ചെന്നിട്ട്... " "സാറേ... ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ട..." SI ന്റെ കൈ തട്ടി മാറ്റി കൊണ്ട് സൂരജ് പറഞ്ഞതും അയാളൊന്ന് അവനെ കൂർപ്പിച്ച് നോക്കി.... "അധികം വിളച്ചിലെടുക്കല്ലേ...നിന്നേം കൂടെ പിടിച്ചു അകത്തിടും... കൊലപാതകമാ... നീയൊക്കെ അഴിയെണ്ണും...!!" സൂരജിന്റെ കൈ എടുത്ത് മാറ്റി കൊണ്ട് SI പറഞ്ഞതും അവൻ ദേഷ്യത്തിൽ അയാൾക്കിട്ട് ഒന്ന് പൊട്ടിക്കാൻ വേണ്ടി തുനിഞ്ഞതും ശിവ അവനെ പിടിച്ചു വെച്ചു...ആ സമയം അയാൾ എന്തോ വലുത് നേടിയെടുത്ത പോൽ സഖാവിന്റെ കൈയ്യിൽ വിലങ്ങ് അണിയിച്ച് അവിടെന്ന് കൊണ്ട് പോയി... "വിടടാ എന്നെ..." കുതറി മാറാൻ നോക്കി കൊണ്ട് സൂരജ് പറഞ്ഞതും ശിവ പേടിയോടെ സൂരജിൽ നിന്നും പിടി വിട്ടു... "കിച്ചുവേട്ടൻ എന്ത് മണ്ടത്തരമാ കാണിക്കുന്നേ..." "പിന്നെ ഞാൻ എന്താ ചെയ്യണ്ടേത്...ഋഷിയെ അവന്മാർ പിടിച്ചു കൊണ്ട് പോവുപ്പോൾ കൈയ്യും കെട്ടി നോക്കി നിൽക്കണോ...!!" "നമ്മള് ഇപ്പോ അതിബുദ്ധി കാണിച്ച് എന്തെങ്കിലും ചെയ്താൽ പിന്നെ അയാൾ പറഞ്ഞപോലെ നമ്മളേം പിടിച്ചു അകത്തിടും... ഇവിടെ വക്കീലും കോടതിയുമൊക്കെ ഇല്ലേ... ഏട്ടനെ പുറത്തിറക്കാൻ പറ്റോന്ന് നമ്മുക്കൊന്ന് നോക്കാം..." അത് കേട്ടതും സൂരജ് ഒന്ന് അടങ്ങി...

പെട്ടെന്ന് ശിവയുടെ ഫോൺ റിങ് ചെയ്തതും അവൻ ഫോൺ എടുത്തു നോക്കി... "കിച്ചുവേട്ട..എന്ത് പറയും..." "നീ എന്തെങ്കിലും പറഞ്ഞു ഫോൺ വെക്ക്..." "അതിപ്പോ..??" "ഓഹ്... നീ ഫോൺ എടുക്ക്..." അത് കേട്ടതും ശിവ കാൾ എടുത്തു...കാൾ എടുത്തയുടനെ സംസാരിച്ചത് നന്ദുവായിരുന്നു... "കുഞ്ഞാ... കണ്ണേട്ടൻ ഓഫീസിൽ തന്നെ ഇല്ലേ... വേഗം വരാൻ പറയട്ടെ..." നന്ദൂന്റെ കരുതലോടെയുള്ള പറച്ചിൽ കേട്ടതും ശിവന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.... "എടാ കുഞ്ഞാ നീ എന്താ ഒന്നും മിണ്ടാതെ.." "ഹേ.. അത് ഏട്ടത്തി.. ആഹ് ഏട്ടൻ ഇവിടെയുണ്ട്... ഞാ... ഞാൻ വേഗം വരാൻ പറയാം..." ബാക്കി കേൾക്കാൻ കൂടെ നിൽക്കാതെ ശിവ വേഗം കാൾ കട്ട് ചെയ്തു.. ഇരുളിന്റെ മറവിൽ നിൽക്കുപ്പോഴും ഉള്ള് നിറയെ നന്ദൂന്റെ മുഖമാണ്... പിന്നെ വരാൻ പോവുന്ന പൈതലിന്റെയും...!! അറിഞ്ഞോണ്ട് അല്ല ചെയ്തത്... പറ്റി പോയി....സമയം അതിവേഗത്തിൽ കടന്നു പോയി... നന്ദൂന്റെ ശബ്ദം കേട്ടാണ് സഖാവ് കണ്ണുകൾ വലിച്ച് തുറന്നത്.... പെട്ടെന്ന് മുമ്പിലേക്ക് നോക്കിയതും പുറത്തേക്ക് ഉന്തി വന്ന വയറുമായി തന്റെ അടുത്തേക്ക് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി വരുന്ന നന്ദൂനെയാണ്.... ആ കാഴ്ച കണ്ടതും അവ താങ്ങാൻ ആവാതെ സഖാവ് തല വെട്ടിച്ചു..... "കണ്ണേട്ടാ... എന്താ... എന്താ ഇതൊക്കെ..."

സെല്ലിന്റെ കമ്പിയിൽ തന്റെ കൈക്ക് മുകളിൽ കൈ വെച്ചോണ്ട് നന്ദു ചോദിച്ചതും സഖാവിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു... "ഇവര്... ഇവരൊക്കെ എന്തൊക്കെ പറയുന്നുണ്ട്... അത് സത്യം ആവല്ലേ ന്നാ ന്റെ പ്രാർത്ഥന..." നിറഞ്ഞ കണ്ണുകളോടെ അവൾ പറഞ്ഞതും അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു... "അങ്ങനെ അല്ലെന്ന് എന്നോട് ഒന്ന് പറയോ കണ്ണേട്ടാ... ഒരിക്ക മതി..." "അതാ സത്യം..." അത് കേട്ടതും നന്ദു ഞെട്ടലോടെ സഖാവിന്റെ കൈക്ക് മുകളിൽ നിന്ന് കൈ എടുത്തു... "നന്ദു...പെണ്ണേ ഒന്നും അറിഞ്ഞോണ്ടല്ല... പറ്റി പോയി....." പക്ഷേ നന്ദു അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല... നന്ദു ആകെ ഞെട്ടലിൽ ആയിരുന്നു... പോലീസ് സ്റ്റേഷനിൽ എത്തുവോളം അവരൊന്നും പറഞ്ഞത് സത്യമാവല്ലേ എന്നായിരുന്നു അവളെ പ്രാർത്ഥന... പക്ഷേ സ്വന്തം പ്രാണന്റെ വായിൽ നിന്ന് തന്നെ അത് കേട്ടതും നന്ദു ആകെ ഒരു അവസ്ഥയിൽ ആയിരുന്നു.... "കണ്ണേട്ടൻ... കണ്ണേട്ടൻ എന്നെ പറ്റിക്കാൻ വേണ്ടി പറയല്ലേ... നിക്കറിയാം..." വീണ്ടും നന്ദു ഓരോന്ന് പുലമ്പി കൊണ്ടിരുന്നു... സഖാവിന് അതൊന്നും കണ്ട് നിൽക്കാനുള്ള ശേഷി ഇല്ലായിരുന്നു.... 

പ്രതി കുറ്റം സമ്മതിച്ചത് കൊണ്ടും സ്വയം രക്ഷക്ക് വേണ്ടിയാണ് ഇത്തരമൊരു കൊലപാതകം നടന്നതെന്നും കൈയബദ്ധത്തിൽ സംഭവിച്ച ഒരു കൊലപാതകമായത് കൊണ്ടും പ്രതിക്ക് രണ്ട് വർഷത്തെ കഠിന തടവ് നൽകി കൊണ്ട് കോടതി ഈ കേസ് ക്ലോസ് ചെയ്തതായി അറിയിക്കുന്നു... അന്ന് ചെവിയിൽ മുഴങ്ങി കേട്ടത് നന്ദൂന്റെ നേർത്ത കരച്ചിൽ മാത്രമാണ്...!! ഇന്നും മുഴങ്ങുനുണ്ട് ആ കരച്ചിൽ....!! രണ്ട് വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് സഖാവ് ഇന്ന് പുറത്തു ഇറങ്ങാണ്.... ഇത് വരെ സൂരജ്ഉം ദർശനും ഭവാനിയമ്മയും ശിവയുമല്ലാതെ ആരും തന്നെ തന്നെ കാണാൻ വന്നിട്ടില്ല.... സഖാവ് ഏറെ കാണാൻ കൊതിച്ച ആ മുഖം പോലും....!! അതൊക്കെ ഓർത്ത് സഖാവ് പുറത്തേക്കിറങ്ങിയതും സൂരജ് വന്നു സഖാവിനെ ഇറുക്കെ കെട്ടിപിടിച്ചു..കൂടെ ദർശനും ശിവയുമുണ്ട്..... ഒരുപാട് നേരം അവരെല്ലാം സംസാരിച്ചോണ്ടിരുന്നു.... എല്ലാത്തിനും സഖാവ് ഒരു മൂളൽ മാത്രമാണ് മറുപടി നൽകിയത്....!! അത് കണ്ടതും പിന്നെ അവര് സഖാവിനെ അധികം ബുദ്ധിമുട്ടിച്ചില്ല.... എല്ലാവരും വണ്ടിയിൽ കയറി ഇരുന്നു.... വാഹനം മുന്നോട്ട് പോവും തോറും പല ഓർമകളും സഖാവിന്റെ ഉള്ളിലൂടെ കടന്ന് പോയി.... വണ്ടി വീട്ടിന്റെ ഗെയ്റ്റിനടുത്തേക്ക് എത്തിയതും സഖാവിന്റെ ഉള്ളൊന്ന് പിടഞ്ഞു...........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story