ഒരിളം തെന്നലായ്: ഭാഗം 6

orilam thennalay

എഴുത്തുകാരി: SAFNU

"അമ്മമ്മേ എഴുന്നേൽക്ക്, ദേ ഇത് കഴിച്ചേ..." മുമ്പിൽ ഒരു ഗ്ലാസ്‌ വെള്ളവും കൈയിൽ മെഡിസിനും പിടിച്ച് കൊണ്ട് നന്ദു അമ്മമ്മയെ വിളിച്ചു.. "ഈ പെണ്ണ്...!! എനിക്ക് ഇതിനുമാത്രം അസുഖമൊന്നും ഇല്ല കുട്ട്യേ... ഞാൻ തന്നെ ഇതൊക്കെ എടുത്ത് കുടിച്ചോളാം... നീ പോവാൻ നോക്ക്..." അമ്മമ്മ എണീറ്റ് ഇരുന്ന് കൊണ്ട് പറഞ്ഞു... "ആഹ്... നല്ല ആളാ ഇപ്പോ ഞാൻ എടുത്ത് കഴിച്ചോളാം എന്നൊക്കെ പറയും... എന്നിട്ട് ഞാൻ ക്ലാസ്സ്‌ കഴിഞ്ഞ് വരുപ്പോ ഒന്നും കുടിക്കാതെ ഇവിടെ ക്ഷീണിച്ചു ഇരിപ്പുണ്ടാവും.... അതോണ്ട് എന്റെ അമ്മമ്മ ഇതൊന്ന് കുടിച്ചേ....!!" അമ്മമ്മ മടിയോടെ മരുന്നിലേക്ക് നോക്കി... "ഇത്രയും മരുന്ന് ഈ കൊച്ചു വെളുപ്പാൻ കാലത്ത് തന്നെ കുടിക്കണോ..." "ഹ്മ്മ്...മടിച്ചി.... ഇത് വേഗം കഴിച്ചേ....അല്ലെങ്കിൽ അസുഖം കൂടി ഇതിനേക്കാൾ കയ്പ്പുള്ള മരുന്ന് കുടിക്കേണ്ടി വരും..." അത് കേട്ടതും ഒറ്റ ഇരിപ്പിൽ അതെല്ലാം അമ്മമ്മ അകത്താക്കി...

അത് കണ്ട് നന്ദൂന് ചിരി വന്നു... "എന്നേ കൊണ്ട് ഈ കൈപ്പുള്ളത് കുടിപ്പിച്ചിട്ട് ചിരിക്കുന്നത് കണ്ടില്ലേ പെണ്ണ്..."അവളെ കൈയ്യിൽ ഒരു പിച്ച് കൊടുത്തോണ്ട് അമ്മമ്മ പറഞ്ഞു... "ഞാൻ തൊഴുത്തിലോട്ട് ഒന്ന് പോയി നോക്കട്ടെ.... ഇന്നലെ രാത്രി തൊഴുത്തീന് മണികുട്ടിയുടെ ശബ്ദമൊക്കെ കേട്ടിരുന്നു..." "നീ ഇപ്പോ അങ്ങോട്ട്‌ പോണ്ട കുട്ട്യേ....ഇപ്പോ നീ പോയാൽ ദേഹം മൊത്തം അഴുകാക്കിയേ തിരിച്ചു വരൂ....അതിനെ ആ സരയു നോക്കിക്കോളും..." "ഇല്ല അമ്മമ്മേ... ദേ ഒരു രണ്ട് മിനുട്ട് ഇപ്പോ വരും..." നന്ദു അതും പറഞ്ഞോണ്ട് തൊഴുത്തിലോട്ട് പോയി.... ©________© "നന്ദൂട്ട്യേ... നീയിത് എന്താ ചെയ്യ്ണ് ... അത് അവിടെ വെച്ചേക്ക്... ഞാൻ ചെയ്തോളാം..." മണിക്കുട്ടിക്കുള്ള വൈകോൽ എടുക്കുന്ന നന്ദൂനെ കണ്ടതും സരയുയമ്മ അടുക്കളേൽ നിന്നും വിളിച്ച് കൂവി... "ആഹ് ഇതും കൂടെയൊള്ളു ഇത് ഞാൻ ചെയ്തോളാം സരയുയമ്മേ..." "ഈ കുട്ടിയോട് പറഞ്ഞാലും മനസിലാവില്ല....

"തലയിൽ കൈ വെച്ചോണ്ട് സരയുയമ്മ നന്ദൂന്റെ അടുത്തേക്ക് പോയി കൈയിൽ ഉണ്ടായിരുന്ന വൈകോൽ വാങ്ങി.... "ഇത് ഞാൻ ചെയ്തോളാം എന്ന് പറഞ്ഞതല്ലേ... അപ്പോയെക്കും വാങ്ങി..."നന്ദു ചുണ്ടും കൂർപ്പിച്ചോണ്ട് പറഞ്ഞു....നന്ദു ഇട്ടിരുന്ന ഡ്രസ്സിലേക്ക് നോക്കിയതും തലയിൽ കൈ വെച്ചു.... "ഈശ്വരാ..." "കണ്ടോ... ഇപ്പോ ദേഹം മൊത്തം അഴുകായില്ലേ...ഞാൻ അപ്പോയെ പറഞ്ഞതല്ലേ..." "ഇനി ഇപ്പോ എന്ത് ചെയ്യും...."നന്ദു സരയുയമ്മയെ നോക്കി.. "ദേ ഇതും കൂടെ ആ മണിക്കുട്ടിക്ക് ഇട്ട് കൊടുത്ത് പോര്.... അല്ല പിന്നെ...പറഞ്ഞാൽ അനുസരണ ഇല്ലല്ലോ..." ശകാരം എന്നോണം സരയുയമ്മ നന്ദൂനെ നോക്കി കൊണ്ട് പറഞ്ഞു... ©_________©

"നീലു....!!"മുകളിലെ ബാൽക്കണിയിൽ കാര്യമായിട്ട് കമ്പനി കാര്യങ്ങൾ നോക്കികൊണ്ടിരിക്കുപ്പോൾ ആണ് ദർശൻ പിന്നിൽ നിന്നും വിളിച്ചത്... മറുപടി എന്നോണം നീലു ഒന്ന് മൂളി കൊടുത്തു... "ഇന്ന് കോളേജ് ഇല്ല..." "ഹ്മ്മ്‌..." "എന്നാ ആ ഫയൽ എനിക്ക് തന്നേക്ക് ഞാൻ നോക്കിക്കോളാം നിനക്ക് ബുദ്ധിമുട്ടാവില്ലേ..??കോളേജിൽ പോവാൻ ഉള്ളത് അല്ലെ....!!" "ഹും.....എന്നും ഇതൊക്കെ ചെയ്തിട്ടാണ് ഞാൻ എന്നും കോളേജിൽ പോവാറ്.... എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല...എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അത്‌ പറഞ്ഞിട്ട് പോവാം..." നീലു അല്പം ഈർഷത്തോടെ പറഞ്ഞതും ദർശന് താൻ അവിടെ നില്കുന്നത് നീലൂന് ഒട്ടും ഇഷ്ട്ടമായില്ല എന്ന് മനസ്സിലായി.... ഇതിന്റെ പേരിൽ ഒരു വഴക്ക് വേണ്ട എന്ന് കരുതി ദർശൻ പോവാൻ വേണ്ടി നിന്നു.... "താൻ ഒന്ന് അവിടെ നിന്നെ.... ഇനി ഞാൻ തന്നോട് സംസാരിച്ചില്ലെന്നും പറഞ്ഞ് അമ്മ എന്റെ മെക്കെട്ട് കേറും...."

അത്‌ കേട്ടതും ദർശന് ചിരി വന്നു.... "താൻ എന്തിനാടോ ചിരിക്കുന്നെ... അതിനുമാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ...."അതും പറഞ്ഞോണ്ട് നീലു ദർശന്റെ നേരെ നടന്നതും തറയിൽ ഉണ്ടായിരുന്ന വെള്ളം വഴുതി നീലു നേരെ ദർശന്റെ മോലോട്ട് വീണു.....തന്നെ ഇറുക്കി പിടിച്ചിരിക്കുന്ന ദർശനെ കണ്ടതും നീലു ദേഷ്യം കാരണം ചാടി എണീറ്റു....ദർശനെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് തോന്നിയതും വേഗം റൂമിലേക്ക് പോകാൻ നിന്നതും ദർശൻ പിന്നിൽ നിന്നും വിളിച്ചു... "നീലു അവിടെ നിക്കെടോ....!!" "എനിക്ക് കോളേജിൽ പോവാൻ ടൈം ആയി... എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പിന്നെ സംസാരിക്കാം..."അത്രയും പറഞ്ഞ് നീലു പോവാൻ വേണ്ടി നിന്നതും.... "ഇത്രയും സമയം അതൊന്നുമല്ലല്ലോ പറഞ്ഞത് ഇപ്പോ കോളേജിൽ പോവാൻ ടൈം ആയോ..."ദർശൻ കളിയാക്ക വണ്ണം അവളോടായി ചോദിച്ചു... "അതൊന്നും തന്നെ ബോധിപ്പിക്കേണ്ട ആവിശ്യമില്ല...." "ഞാൻ നിന്നോട് ഒരു വഴക്കിന്ന് വന്നതല്ല.... നേരെ കാര്യം പറയാം...." ദർശൻ പറഞ്ഞിട്ടേ പോവൂ എന്ന് കണ്ടതും നീലു കൈയ്യും കെട്ടി ദർശന്റെ മുമ്പിൽ നിന്നു... "ഹ്മ്മ്‌ പറ.....!!"

"നിനക്ക് ഞാനുമായുള്ള വിവാഹത്തിന് സമ്മതമാണോ...?? " കുറച്ച് വെരീടോടെയാണ് ദർശൻ ചോദിച്ചത്.... "ഒരിക്കലും സമ്മതമല്ല...." വളരെ കൂളായിട്ടാണ് നീലു മറുപടി പറഞ്ഞത്... "വൈ...." "അതിന് പ്രതേകിച്ച് കാരണമൊന്നും ഇല്ല.. ഇഷ്ട്ടല്ല അത്രതന്നെ...." "ഒന്നൂഡി ആലോചിച്ചിടാവാം..." "ഇതിൽ പ്രതേകിച്ചു ആലോചിക്കാൻ ഒന്നും ഇല്ല...എന്റെ ഒപ്പീനിയൻ ഞാൻ പറഞ്ഞു... ഇനി തനിക് വേണെകിൽ ഈ വിവാഹത്തിൽ നിന്നും പിന്മാറാം.... അല്ലെങ്കിൽ മണ്ഡപത്തിൽ വധുവിന്റെ സ്ഥാനത്ത് വേറെ വല്ലവള്ളെയും അന്വേഷിക്ക്... " ഒരുതരം പുച്ഛത്തോടെയുള്ള അവളുടെ വാക്കുകൾ കേട്ടതും ദർശന് ചോദിച്ച് വാങ്ങിയ സംതൃപ്തിയായിരുന്നു....എന്നാലും തന്നെ ഒഴിവാക്കാനുള്ള കാരണം എന്താണെന്നറിയാതെ നീലുവിനെ വിടില്ല എന്ന മട്ടിൽ ദർശനും.... "നീലു നീ ആരെങ്കിലും സ്നേഹിക്കുന്നുണ്ടോ.. അത്‌ കൊണ്ടാണോ നിനക്ക് ഈ ബന്ധത്തിന് താല്പര്യമില്ലാത്തത്...." "ഞാൻ തന്നോട് ഒരു പ്രാവിശ്യം പറഞ്ഞു എനിക്ക് ഈ വിവാഹത്തിന് താല്പര്യമില്ലായെന്ന് പിന്നെയും എന്തിനാ ഇങ്ങനെ കുത്തി കുത്തി ചോദിക്കുന്നെ...."

"നീ എന്നെ ഒഴിവാക്കുന്നതിനുള്ള കാരണം എന്താണെന്ന് എനിക്കറിയണം..." "തന്റെ അമ്മേടെ സ്വഭാവം തന്നെ അല്ലാതെന്ത്....!!" "എന്റെ അമ്മേടെ സ്വഭാവമോ...???" "ആഹ്... യശോദാ വല്യമ്മയുടെ സ്വഭാവം തന്നെ...." "അതിന് നമ്മളല്ലേ ജീവിക്കുന്നത് അതിൽ അമ്മെക്കെന്താ റോൾ...!!" അതിന് ഒരു പുച്ഛചിരിയായിരുന്നു മറുപടിയായി ലഭിച്ചത്..... .................................... നീലുവിനോട് വിവാഹത്തെ കുറിച്ച് സംസാരിക്കാൻ വേണ്ടി ദേഹത്തുള്ള അഴുക്കെല്ലാം കളഞ്ഞ് നീലുവിനെ അന്വേഷിച്ചു ഇറങ്ങിയതായിരുന്നു നന്ദു... ബാൽക്കണിയിൽ നടന്ന് കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ എല്ലാം കണ്ടപ്പോൾ ഇത് തനിക്ക് കൂടെ ഉള്ള മറുപടിയാണെന്ന് അറിഞ്ഞതും നേരെ റൂമിലോട്ട് പോയി ഷാളും ബാഗുമെടുത്ത് ബസ് സ്റ്റോപ്പിലേക്ക് പോയി..... "സർ........" സഖാവിന്റെ ശബ്ദം കേട്ടതും ക്ലാസ്സിൽ ശ്രെദ്ധിച്ചോണ്ടിരുന്ന നന്ദു പെട്ടെന്ന് പുറത്തേക്ക് നോക്കി....

സാറിനോട് സംസാരിക്കുന്ന സഖാവിനെ കണ്ടതും നന്ദുവിന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു... "Nandhitha come here..!!"സാറിന്റെ ശബ്ദം കേട്ടതും നന്ദു ഞെട്ടി ബെഞ്ചിൽ നിന്നും എണീറ്റ് സാറിന്റെ അടുത്തേക്ക് പേടിയോടെ വേച്ചു വേച്ചു നടന്നു.... "അപ്പോ ശെരി...."സഖാവ് സാറിനോട് അതും പറഞ്ഞോണ്ട് നന്ദൂനെ നോക്കി... "പോവാം...." "ആഹ്... അത്‌ സാർ.... ക്ലാസ്സ്‌...."നന്ദു അതും പറഞ്ഞ് സാറിന്റെ നേരെ തിരിഞ്ഞതും സാർ പോയിട്ട് അവിടെ ഒരു ഈച്ച പോലും ഇല്ലായിരുന്നു... സഖാവ് നന്ദൂന്റെ കൈയ്യും വലിച്ചോണ്ട് ലൈബ്രറിയിലോട്ട് പോയി... "എന്തിനാ ഇപ്പോ എന്നെ ഇങ്ങോട്ട് കൊണ്ടൊന്നെ.??" നന്ദു ആവലാതിയോടെ ചോദിച്ചു... "കൊല്ലാൻ.....!!" "അയ്ശ് അപ്പോ വളർത്താൻ അല്ലെ...!!" ലൈബ്രറിയിലോട്ട് കയറി വരുന്ന ആരതിയും സൂരജ്ഉം കൂടെ നന്ദൂനെ കളിയാക്ക വണ്ണം പറഞ്ഞു...സൈഡിലോട്ട് നോക്കിയതും അവിടെ പാർട്ടിയിലെ ഒട്ടുമിക്ക പിള്ളേരെ കണ്ടതും നന്ദു ...

"ഹോ.... എല്ലാരും ഉണ്ടായിരുന്നോ...!!"എന്നും പറഞ്ഞോണ്ട് നെഞ്ചിൽ കൈ വെച്ചു.... "പിന്നെ ഞങ്ങള് ഇല്ലാതെ.... നന്ദു പിന്നെന്താ കരുതി ഋഷി നിന്നെ ചുമ്മാ കാണാൻ വിളിച്ചതാണെന്നോ..." സൂരജ് നന്ദുവിന്റെ ഒപോസിറ്റായിടുള്ള ബെഞ്ചിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.... "ദേ നന്ദൂനെ കളിയാക്കണ്ടട്ടോ.... പെട്ടെന്ന് വിളിച്ചോണ്ട് വരുപ്പോൾ അവൾക്കും ഒരു ടെൻഷൻ ഉണ്ടാവില്ലേ.....!!" സൂരജിന്റെ തൊട്ടടുത്തായി ഇരുന്ന് കൊണ്ട് ആരതി പറഞ്ഞു... "അതിന് ഞാൻ നിന്നെ അല്ലല്ലോ പറഞ്ഞേ...!!" സൂരജ്ഉം വിട്ട് കൊടുത്തില്ല.... "നീ എന്താടാ ഇങ്ങനെ..."ആരതി "ഹിയ്യോ ഇനി എന്റെ പേരും പറഞ്ഞ് നിങ്ങള് രണ്ടാളും വഴക്ക് കൂടേണ്ട...." "ശ്യോ ഈ നന്ദു എന്തൊരു സ്വീറ്റ് ആണെന്ന് നോക്കിയേ.......ഇങ്ങനെയൊരു മിണ്ടാപൂച്ചയെ ഞാൻ ആദ്യായിട്ട് കാണാ.... നന്ദൂനെ കെട്ടാൻ പോവുന്നവൻ ഭയങ്കര ലക്കി ആണ് കേട്ടോ..."

നന്ദൂന്റെ കവിൾ പിടിച്ചോണ്ട് ആരു പറഞ്ഞതും സൂരജ്.... "കണ്ട് പഠിക്ക്,, പെൺപിള്ളേർ ആയാൽ അങ്ങനെ വേണം,, അല്ലാതെ നിന്നെ പോലെ എപ്പോഴും വായിടലക്കൽ അല്ല...." "ആരു ചേച്ചി പാവമാണ് എനിക്കൊത്തിരി ഇഷ്ട്ടാണ്...!!"_നന്ദു "കണ്ടേ... എന്റെ ഫാൻസിന്റെ പവർ...""_സൂരജിന് നേരെ പുച്ഛിച്ചു കൊണ്ട് ആരതി പറഞ്ഞു "പറഞ്ഞ് ചെയ്യിപ്പിച്ചതല്ലെന്ന് തോന്നതെയില്ല...!!"സൂരജ് മുകളിലോട്ടും നോക്കി ഒരു ആത്മ പറഞ്ഞതും ആരു അവന്റെ കൈയ്യിൽ ഒന്ന് പിച്ചി... നന്ദു അവരുടെ കോപ്രായങ്ങളൊക്കെ കണ്ട് ചിരിച്ചോണ്ട് തിരിഞ്ഞതും തന്നെ തന്നെ നോക്കി നിൽക്കുന്ന സഖാവിനെ കണ്ടതും നന്ദു ചിരി നിർത്തി വേഗം തലതായ്ത്തി... "നിങ്ങളെ തല്ലും ബഹളമൊക്കെ കഴിഞ്ഞിരുന്നേൽ നമ്മക്ക് കാര്യത്തിലോട്ട് കടക്കാമായിരുന്നു..."സഖാവ് സൂരജിനെയും ആരതിയെയും നോക്കി കൊണ്ട് പറഞ്ഞതും അവര് രണ്ടും ഡീസന്റ് ആയി സഖാവിലേക്ക് ശ്രെദ്ധ ചെലുത്തി...

"നന്ദു.... ഇലക്ഷൻ ആണ് വരുന്നത് അപ്പോ നിന്റെ ഒരു സഹായം വേണം ഞങ്ങൾക്ക്...!!" "എന്നെ കൊണ്ട് എന്ത് സഹായം....??"നന്ദു ഒന്നും മനസ്സിലാവാതെ സഖാവിന് നേരെ തിരിഞ്ഞു... "അത്‌ നന്ദു നീ നല്ല വരികൾ എഴുതുന്ന ആളല്ലേ... അപ്പോ ഞങ്ങളെ പാർട്ടിക്കായ് ഇലക്ഷന് നീ വേണം ഇപ്രാവശ്യം ഒരു കവിത എഴുതാൻ....!!"_ആരതി "ഞാൻ തട്ടി കൂട്ടുന്ന വരികളോ....ഹിയ്യോ എനിക്ക് പറ്റത്തില്ല...." എന്നും പറഞ്ഞോണ്ട് നന്ദു അവിടെന്ന് എണീറ്റ് പോവാനൊരുങ്ങി.... "നന്ദു പ്ലീസ്‌ ഞങ്ങൾക്ക് വേണ്ടിയല്ലേ...."_ ആരതി നന്ദുവിനെ അവിടെ പിടിച്ച് നിർത്തി കൊണ്ട് ഒരു യാചന കണക്കെ ചോദിച്ചു.... "ആരതി അവളെ നിർബന്ധിക്കണ്ട.... നന്ദൂന് ഇഷ്ട്ടമുണ്ടെങ്കിൽ അവള് ചെയ്യട്ടെ....." സഖാവ് അതും പറഞ്ഞോണ്ട് അവിടെന്ന് എണീറ്റു പോയി, പിന്നാലെ സൂരജ്ഉം...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story