ഒരിളം തെന്നലായ്: ഭാഗം 7

orilam thennalay

എഴുത്തുകാരി: SAFNU

അടുക്കളയിൽ നീലൂന്റെയും ദർശന്റെയും വിവാഹ കാര്യം പറഞ്ഞോണ്ട് ജോലി ചെയ്യാണ് ദീപയും യശോദായും.... "ആഹ്... നീ പറഞ്ഞത് ശെരിയാണ് ദീപേ...നീലു മോൾക്ക്‌ നീ പറഞ്ഞാൽ അനുസരിക്കാതിരിക്കാൻ പറ്റില്ലല്ലോ.... മാത്രമല്ല അവര് ചെറുപ്പം മുതലേ അറിയുന്ന പിള്ളേര് അല്ലെ...." "ഏട്ടത്തി പറഞ്ഞത് നേരാ..." "മോളോട് സംസാരിക്കാൻ രാവിലെ ഞാൻ അച്ചൂട്ടനെ പറഞ്ഞ് വീട്ടിരുന്നു .... ചെക്കനെ പിന്നെ കണ്ടിടില്ല...." " അമ്മേ എന്താ ഇവിടെ ഒരു ചർച്ച..." അതും പറഞ്ഞോണ്ട് ദർശൻ അടുക്കളയിലോട്ട് വന്ന് തിണ്ണയിൽ കേറി ഇരുന്നു.... "ആഹാ വന്നോ നീ....നിങ്ങളെ വിവാഹ കാര്യത്തെ കുറിച്ച് സംസാരിക്കായിരുന്നു അല്ലാതെ ഈ പ്രായത്തിൽ ഞങ്ങൾക്ക് എന്ത് ചർച്ച...!!" ഒരു കപ്പ് ചായ ദർശന് കൈയ്യിൽ വെച്ച് കൊടുത്തോണ്ട് യശോദാ പറഞ്ഞു...."ഓഹ്... അതായിരുന്നോ "എന്ന മട്ടിൽ ദർശനും....!! "അല്ല ചെറുക്കാ... നീ ഇത് എവിടെ പോയതായിരുന്നു ....!!"

"ഞാൻ അച്ഛന്റെ കൂടെ കമ്പനി വരെ പോയതായിരുന്നു.... അവിടെ ചെന്നപ്പോൾ അച്ഛൻ ജോലി തന്നു..."ഇത്രയും കാലം പഠിക്കാന്നും പറഞ്ഞോണ്ട് കുറേ ഉഴപ്പി നടന്നതല്ലേ... ഇനി മര്യാദക്ക് ജോലി ചെയ്യെന്നും " പറഞ്ഞോണ്ട്.... "അത്‌ നന്നായി....!!"_ യശോദ "എടാ നീ മോളോട് സംസാരിച്ചോ...?? മോളെന്ത് പറഞ്ഞു...??"_ദീപ "ഇളയമ്മേടെ മോള് അല്ലെ.... ഒറ്റയടിക്ക് സമ്മതമല്ല എന്ന് പറഞ്ഞു...!!" ദർശൻ ഒരു തമാശ രൂപേണെ ദീപയോടായി പറഞ്ഞു.... ഇനി വല്ലതും ചോദിക്കുന്നതിന് മുന്പേ ദർശൻ വേഗം എസ്‌കേപ്പ് ആയി.... ©__________© നീലു ഷെൽഫിൽ ബുക്ക്സ് എല്ലാം എടുത്ത് വെക്കുപ്പോഴാണ് ദീപയുടെ വരവ്..... "നീലു....!!" "ആഹ് അമ്മയോ.... ഇന്ന് എന്താ നന്ദൂനെ ചൊറിയാൻ പോവുന്നില്ലേ....!!"ദീപയുടെ മുഖത്ത് നോക്കാതെയാണ് നീലു മറുപടി പറഞ്ഞത്... "നോക്ക് നീലു ഞാൻ നിന്നോട് ഒരു പ്രധാനപെട്ട കാര്യം പറയാനാണ് വന്നത്...." "ആഹ്... പറ " ഒരു ഒഴുകുന്ന മട്ടിൽ അവൾ പറഞ്ഞു.... "നോക്ക് മോളെ ഇത് തമാശയല്ല.... നിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ഒരു കാര്യമാണ്....!!അത് പറയുമ്പോൾ നീ ഇങ്ങനെ അലസത കാണിക്കരുത്...."

"ഓഹ്..... എന്നാ പറ...!!" നീലു കണ്ണും അടച്ച് ശ്വാസം ഒന്ന് വിട്ട് കൈയ്യിലുള്ള ബുക്ക്‌ ഷെൽഫിൽ വെച്ച് കൈയ്യും കെട്ടി ദീപക്ക് മുമ്പിൽ നിന്നു.... "നിനക്ക് ദേഷ്യം വരുന്നുണ്ടെന്ന് അമ്മക്ക് അറിയാം....! പക്ഷേ നിനക്ക് അച്ചുനേക്കാൾ നല്ലൊരു പയ്യനെ വേറെ കിട്ടില്ല... എന്ന് നീയോർക്കണം....!!" "ഓഹ്... ഈ കാര്യം പറയാനായിരുന്നോ അമ്മ എഴുന്നള്ളിയത്.... ഇതിനുള്ള മറുപടി ഞാൻ നിങ്ങടെ അച്ചൂട്ടന് കൊടുതത്താ.....!!" "നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല നീലു...." "ഇല്ലാ....!!"ദീപ വീണ്ടും ഓരോന്ന് പറയാൻ തുടങ്ങി... എന്നാൽ ഇതൊന്നും തന്നെ ബാധിക്കില്ല എന്ന കണക്കെ നീലു തന്റെ ജോലിയിൽ ഏർപ്പെട്ടു..... "നീലു....!!"ഇപ്രാവശ്യം ദീപ കുറച്ച് ദേഷ്യത്തോടെയായിരുന്നു വിളിച്ചത്... "അമ്മ കിടന്നലറിയിട്ടൊന്നും കാര്യമില്ല..... എന്റെ സമ്മതമില്ലാതെ ഈ വിവാഹം നടക്കുന്നത് എനിക്കൊന്ന് കാണണമല്ലോ.....!!" അത്രയും പറഞ്ഞ് കൊണ്ട് ഷെൽഫ് വലിച്ചടച്ച് നീലു താഴോട്ട് പോയി.... ©__________© പൂമുഖത്ത് ഓരോന്ന് ആലോചിച്ച് കട്ടൻ ചായയും മോന്തി കുടിക്കുന്ന നീലുവിനെ കണ്ടതും ഗോപാലൻ മാഷ് ഒരു ചെറുചിരിയാലേ അങ്ങോട്ട് ചെന്നു ...

"മോളെ.....!!" "എന്താ അച്ഛാ...അല്ല ഇന്ന് സ്കൂളീന് നേരത്തെ വന്നോ..." "ആഹ്... മനസ്സിന് ഒരു അസ്വസ്ഥത... അപ്പോ നേരെ ഇങ്ങോട്ട് പോന്നു....മോള് എന്തെടുക്കുവാ...." "ഒന്നും ഇല്ല ചുമ്മാ...." "എന്നാ വാ നമ്മടെ പറമ്പിലും പാടത്തുമ്മൊക്കെ ഒന്ന് പോയി വരാം...." "അതിനെന്താ പോവാല്ലോ..." ..അച്ഛന്റെയും കൈയ്യും പിടിച്ച് പാടവരമ്പിലൂടെ നടക്കാണ് നീലു... ഒപ്പം ഓരോ കൊച്ചു വർത്തമാനവും പറയുന്നുണ്ട് അച്ഛൻ....!!ഇടക്കെപ്പോയെ ദർശന്റെ പേര് വന്നതും നീലു രാവിലെ നടന്ന കാര്യമോർത്ത് ഒന്ന് കോടിചിരിച്ചു... "അല്ല മാഷും മോളും ഇതെങ്ങോട്ടാ....!!"വഴിയരികത്തു കൂടെ പോവുന്ന മാഷിന്റെ കൂട്ടുക്കാരൻ അയ്യപ്പൻ ചോദിച്ചു.... "ഒന്നുല്ല്യ അയ്യപ്പാ.... ചുമ്മാ ഒന്ന് നടക്കാൻ ഇറങ്ങിയതാ..." അച്ഛൻ ഏറെ സമയം കൂട്ടുകാരനോട്‌ സംസാരിച്ചോണ്ടിരുന്നു....എത്രയായിട്ടും അച്ഛൻ വരാത്തത് കണ്ടതും നീലു "മതി സംസാരിച്ചെത്തെന്നും "പറഞ്ഞോണ്ട് അച്ഛനെ വലിച്ചോണ്ട് പോന്നു... ഒപ്പം അയ്യപ്പനെ നോക്കി ഒന്ന് പുഞ്ചിരിക്കാനും മറന്നില്ല.... "നല്ല ആളാ അച്ഛൻ.... എന്നെ ഇവിടെ പോസ്റ്റാക്കിയിട്ട് കൂട്ടുകാരനോട് സംസാരിക്കാൻ പോയേക്കുന്നു...."

"അത്‌ അവനെ കണ്ടപ്പോൾ സംസാരിച്ച് പോയതാ....!!" "അച്ഛൻ വാ.... വീട്ടിലേക്ക് പോവാം...സന്ധ്യ ആവാറായി...." "ആഹ്... നിന്റെ അമ്മക്ക് ഇത് മതി ഒരു വഴക്കിന്...."അച്ഛൻ ചിരിച്ചോണ്ട് പറഞ്ഞു.... "അല്ലെങ്കിൽ അമ്മ എന്നാ വഴക്ക് ഉണ്ടാകാത്തത്.... എന്നും നന്ദൂനോട്‌ രണ്ട് വർത്താനം പറഞ്ഞില്ലെങ്കിൽ അമ്മക്ക് ഉറങ്ങാൻ പറ്റില്ലല്ലോ. .!!" അല്പം ഈർഷത്തോടെ നീലു പറഞ്ഞു... "നിന്റെ അമ്മയെ കുറിച്ച് നിനക്കറിയാൻ പാടില്ലാത്തോണ്ടാ.... അവളൊരു പാവാണ്‌...കുറച്ച് ദേഷ്യപെടും എന്നൊള്ളു....!!" "അച്ഛന് എങ്ങനെയാ ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നു.... കഷ്ടം....!!" അതും പറഞ്ഞോണ്ട് നീലു മുഖം തിരിച്ചു.... "ഇനി അമ്മേടെ പേരും പറഞ്ഞ് മോള് എന്നോട് പിണങ്ങേണ്ട..!! " "അച്ഛനോട് ഞാൻ പിണങ്ങൊന്നും ഇല്ല... ഞാൻ അച്ഛന്റെ പൊന്നല്ലേ...." "പിന്നല്ലാതെ... നീ എന്റെ പൊന്നല്ലേ...."അവളെ തലയിൽ തലോടി കൊണ്ട് അച്ഛൻ പറഞ്ഞു... "മോള്... ഈ അച്ഛന് വേണ്ടി ഒരു കാര്യം ചെയ്ത് തരോ...!!" "ഒരു കര്യോ.... അച്ഛൻ എന്ത് വേണെങ്കിലും പറഞ്ഞോ...!!" "ന്റെ കുട്ടി ഈ വിവാഹത്തിന് സമ്മതിക്കണം.... അച്ചു നല്ലോന്നാ.....!!" "അത്‌ അച്ഛാ...ഞാൻ.... അച്ചുവേട്ടൻ നല്ല ആളൊക്കെ തന്നെയാ.... പക്ഷേ.... എനിക്ക്...." "നിനക്ക്.... മോളെ.... നിന്റെ മനസ്സിൽ.. .... വേറെ ആരെങ്കിലും ഉ.... ഉണ്ടോ...!!"

മാഷിന്റെ വാക്കുകളിൽ ഇടർച്ചയുയണ്ടായിരുന്നു... അച്ഛനോട് എല്ലാം തുറന്ന് പറയണം എന്നുണ്ട്...താൻ സഖാവിന്റെ പ്രണയത്തിനായി കാത്തിരിക്കുകയാണെന്നും....❤️ ഒരുനാൾ തീർച്ചയായും എന്നിൽ ആ പ്രണയം പൂക്കുമെന്നും....!! പക്ഷേ അച്ഛന്റെ വാക്കിനെ ഇത് വരെ ധിക്കരിച്ചിടില്ല... ഇനി ധിക്കരിക്കുകയുമില്ല.... അത്രത്തോളം ഇഷ്ട്ടമാണ് അച്ഛനെ.... ഒരു പക്ഷേ തന്റെതാണ് ചൂണ്ടി കാണിക്കാൻ അച്ഛൻ മാത്രമേയൊള്ളു എന്നറിയുന്നത് കൊണ്ടാവാം....!! ഇന്ന് സ്വന്തം എന്ന് തോന്നുന്ന ആരും നാളെ നമ്മുക്ക് സ്വന്തം അല്ലല്ലോ....!! "മോള് ഒന്നും പറഞ്ഞില്ല....!!"നീലൂന്റെ തോളിൽ കൈ വെച്ചോണ്ട് മാഷ് ചോദിച്ചു... "അത് പിന്നെ അച്ഛാ.... ഞാൻ എനിക്ക് സമ്മതമാണ്.....!!"പെട്ടെന്ന് എന്തൊ ഒരു ഉൾപ്രേരണയിൽ നീലുവത് പറഞ്ഞതും മാഷ് ഒന്ന് പുഞ്ചിരിച്ചു.... "അച്ഛന് ഒരു പേടിയുയണ്ടായിരുന്നു ന്റെ കുട്ടി സമ്മതിക്കൂല്ല്യേ എന്ന് വിചാരിച്ച്.... ഇപ്പോ ആ സങ്കടമെല്ലാം മാറി.... ഇനി അച്ഛന് സ്വസ്ഥമായി വീട്ടിലോട്ട് പോവാം....!!" മാഷ് അതും പറഞ്ഞോണ്ട് മുന്നോട്ട് നടന്നു.... അല്പം നടന്നതും നീലുനെ കാണാതായത്തും മാഷ് പിന്നിലേക്ക് നോക്കി....

അവിടെ തന്നെ നിൽക്കുന്ന നിലൂനെ കണ്ടതും ഒന്ന് ചിരിച്ചു...... "അവിടെ നിൽക്കുന്നതൊക്കെ കൊള്ളാം.... നല്ല മഴക്കുള്ള കോളുണ്ട്.... വേഗം വീട്ടിലോട്ട് പോരാൻ നോക്ക്....!!" അത്രയും പറഞ്ഞ് മാഷ് കുടയും നിവർത്തി മുന്നോട് നടന്നു..... സഖാവിന്റെ മാത്രം പെണ്ണാവാൻ ഏറെ കൊതിച്ചിരുന്നു....❣️ ഇപ്പോഴും കൊതിക്കുന്നുണ്ട്.... എന്നിട്ടാണോ താൻ ഇപ്പോ മറ്റൊരുത്തന്റെ ഭാര്യയാവാൻ സമ്മതം മൂളിയത്.....!!ഇത്രയും അഹമ്പതിച്ച് പോയോ താൻ....!! ഉള്ളിൽ തന്നോട് തന്നെ ഒരായിരം തവണ ചോദിച്ചു നോക്കി..... അച്ഛൻ നടന്നകലുന്നത് കണ്ടതും ഉള്ളിൽ വീണ്ടും സങ്കടം ഉടലെടുത്തു....പെട്ടെന്ന് കാർമേഘം മൂടി കെട്ടിയതും മഴ ആർത്ത് പെയ്തതും ഒരുമിച്ചായിരുന്നു.... ഉള്ളിലെ സങ്കടം മഴയോടൊപ്പം ഒലിച്ച് പോവട്ടെ എന്ന് കരുതി അനങ്ങാതെ അവിടെ തന്നെ നിന്നു..... പാടത്തെ പണിക്കാർ ഓരോരുത്തരായി മഴ കൊള്ളാതിരിക്കാൻ ഓടി കയറുന്നുണ്ട്..... 

"ആഹ്... വരുന്നുണ്ടല്ലോ ഗോപേട്ടൻ....!!" നല്ല മഴയത്ത് കുടയും ചൂടി വരുന്ന ഗോപാലൻ മാഷിനെ കണ്ടതും ദീപ ദാസ്നോടായി പറഞ്ഞു.... കുട അടച്ച് തിണ്ണയിൽ വെച്ച് തീർത്തും ഒരു പുഞ്ചിരിയോടെ മാഷ് അകത്തേക്ക് കയറി.... "നീ എവടെ പോയതായിരുന്നു ഗോപാ....നീ വയ്യാതെ വന്നെന്നും പറഞ്ഞോണ്ട് യശോദ വിളിച്ചിരുന്നു.... കമ്പനി തിരക്കുകൾക്കിടയിൽ നിന്നെ കാണാൻ വന്നപ്പോൾ നീ ഇവിടെ ഇല്ല...!!"_ ദാസ് "ഞാനും നീലു മോളും കൂടെ ഒന്ന് പാടത്തും പറമ്പിലൊക്കെ പോയതായിരുന്നു.. കുറെ ആയി ആ വഴിക്കൊക്കെ ഒന്ന് പോയിട്ട്...." "എന്നിട്ട് മോളെവിടെ ഗോപേട്ടാ..."_ ദീപ "അത് ശെരിയാണല്ലോ... നീലു എന്ത്യേ...!"__ദാസ് "പെണ്ണ് ആ പാടത്ത് നിൽപ്പുണ്ട്.... കാർമേഘം മൂടി കെട്ടിയപ്പോൾ ഞാൻ വിളിച്ചിരുന്നു....!!"__ മാഷ് "വന്നിടുണ്ടാവില്ല... അതാണല്ലോ ശീലം....!!"_ദീപ കുറച്ച് കടുപ്പിച്ചാണ് അത് പറഞ്ഞത്...;

"ഓഹ് അവള് കുറച്ച് മഴ കൊണ്ടെന്ന് കരുതി എന്താ ദീപേ....!!"__മാഷ് "സാധാരണ അവൾക്ക് മഴയൊന്നും ഇഷ്ട്ടമല്ലാത്തതാണ്....ഇതെന്താ ഇന്ന് ഇപ്പോ മഴ നനയാനൊക്കെ ഒരു ആഗ്രഹം....!! ഇനി പനി പിടിച്ച് ഒരു കിടപ്പായിരിക്കും...."__ദീപ വേവലാതിയുടെ പറഞ്ഞു.... "എടാ അച്ചു... അവനിങ്ങ് വിളിച്ചേ യശോദേ...!!"അകത്തേക്ക് നോക്കി കൊണ്ട് ദാസൻ വിളിച്ച് പറഞ്ഞു.... "അവനിവിടെ ഇല്ലല്ലോ ദാസേട്ടാ.....!!" അകത്ത് നിന്ന് സാരി തലപ്പ് കൊണ്ട് കൈ തുടച്ച് വരുന്ന യശോദ ദാസ്നോടായി പറഞ്ഞു. ദർശൻ പുറത്ത് പോയി വരുപ്പോഴാണ് റോഡിൽ നിന്നും ഒരു മിന്നായം പോലെ നീലൂനെ കാണുന്നത്... കുടയും നിവർത്തി പാടവരമ്പിലേക്ക് ഇറങ്ങി അവളെ കുടയിലോട്ട് വലിച്ചു..... ഒരു വഴക്കോ അടിയോ പ്രതീക്ഷിച്ച ദർശൻ അനങ്ങാതെ തന്റെ നെഞ്ചോരം ചേർന്ന് നിൽക്കുന്നവളെ കണ്ട് ആകെ അമ്പരന്നു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story