ഒരിളം തെന്നലായ്: ഭാഗം 8

orilam thennalay

എഴുത്തുകാരി: SAFNU

ദർശൻ പുറത്ത് പോയി വരുപ്പോഴാണ് റോഡിൽ നിന്നും ഒരു മിന്നായം പോലെ നീലൂനെ കാണുന്നത്... കുടയും നിവർത്തി പാടവരമ്പിലേക്ക് ഇറങ്ങി അവളെ കുടയിലോട്ട് വലിച്ചു..... ഒരു വഴക്കോ അടിയോ പ്രതീക്ഷിച്ച ദർശൻ അങ്ങാതെ തന്റെ നെഞ്ചോരം ചേർന്ന് നിൽക്കുന്നവളെ കണ്ട് ആകെ അമ്പരന്നു..... "നീലു...." ദർശൻ അവളുടെ തോളിൽ കൈ വെച്ച് മെല്ലെ വിളിച്ചു.....അതിന് മറുപടി എന്നോണം അവൾ ഒന്നൂടെ തന്നിലേക്ക് ചേർന്ന് നിന്നു... നടക്കുന്നത് എല്ലാം ഒരു സ്വപ്നമാണോ എന്ന് പോലും തോന്നി പോയി അവന്ന്.....!! തന്നെ കണ്ടാൽ കടിച്ച് കീറാൻ വരുന്ന പെണ്ണാണ് ഇപ്പോ തന്റെ നെഞ്ചോരം ഒരു പൂച്ച കുട്ടിയെ പോലെ ഒതുങ്ങി നിൽക്കുന്നതെന്ന് വിശ്വസിക്കാനായില്ല.....!! "നീലു.... വീട്ടിൽ പോവേണ്ടേ..." "ഹ്മ്മ്.....!!" ഒരു മൂളൽ മാത്രമാണ് അവളുടെ ഭാഗത്ത് നിന്ന് ലഭിച്ചത്.. "ഓഹ്.... അതിനിടക്ക് ഈ ചെറുക്കനിതെവിടെ പോയി....." ദാസ് യശോദയോടായി ചോദിച്ചു.. "എനിക്കെങ്ങനെ അറിയാനാ ഏട്ടാ.....അവൻ ഇത് വരെ ഇവിടെ ഉണ്ടായിരുന്നു...!"__യശോദ "ആഹ്... അവര് വന്നല്ലോ...!!"അതും പറഞ്ഞോണ്ട് ദാസ് എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു...ദർശന്റെ കൂടെ ബൈക്കിൽ വരുന്ന നീലൂനെ കണ്ടതും യശോദയും ദീപയും ആകെ ഞെട്ടി പണ്ടാരമടങ്ങി നിൽക്കാണ്.... പിന്നെ അതൊരു പുഞ്ചിരിയിലേക്ക് വഴ്മാറി....'

ദർശൻ ബൈക്ക് നിർത്തിയതും ദീപ ഓടി നീലുന്റെ അടുത്ത് പോയെങ്കിലും അവളതൊന്നും മൈന്റ് ചെയ്യാതെ നേരെ അകത്തേക്ക് പോയി... പിന്നാലെ പോവാൻ നിന്ന ദീപയെ മാഷ് തടഞ്ഞു...... "അല്ല മോള്....ആകെ നനഞ്ഞാണ് പോയത്.... മഴ കൊണ്ടല്ലേ വന്നത് പനി എങ്ങാനും പിടിക്കും...!!"_ദീപ "അവളത്തിന് കൊച്ചു കുട്ടിയൊന്നുമല്ല ദീപേ....!!"_ദാസ് "എന്നാലും ഇതെന്താ ഇപ്പോ പെണ്ണിന് ഇങ്ങനെ ഒരു മാറ്റം ഞാൻ അച്ചൂട്ടനുമായുള്ള വിവാഹകാര്യം പറഞ്ഞപ്പോൾ എന്റെ നേരെ ചാടി കടിക്കാൻ വന്നതാ....!!"__ദീപ ഞെട്ടൽ വിട്ട് മാറാതെ പറഞ്ഞു... "അതിന് മോൾക്ക്‌ വിവാഹത്തിന്ന് സമ്മതമല്ലെന്ന് ആരാ പറഞ്ഞേ...!!ഞാൻ നീലുനോട് സംസാരിച്ചിട്ടാ വരണത്.... അവൾക്കത്തിന് പൂർണ്ണ സമ്മതമാണ്...."__മാഷ് ഒരു തരം സംതൃപ്തിയോടെ അവരോടായി പറഞ്ഞു.... "ആഹ്.... അവള് അച്ഛന്റെ മോള് തന്നെയാ....!!"__ദീപ ഒരു ചിരിയോടെ പറഞ്ഞു...

"അതൊക്കെ അവിടെ നിക്കട്ടെ ദീപേ...മോള് സമ്മതിച്ചില്ലേ... ഇനി ഉടനെ രണ്ടിന്റെയും നിശ്ചയം നടത്തണം...!!"__യശോദ "അതൊക്കെ നടത്താം.... ആദ്യം സരസ്വതിയും കുടുംബവും ജയരാജനും പിള്ളേരുമൊക്കെ വരട്ടെ....എന്നിട്ട് പോരെ വിവാഹവും നിശ്ചയമൊക്കെ.....!!" ദാസ് (സരസ്വതി : മാഷിന്റെ വലിയ സഹോദരി, ജയരാജൻ :മാഷിന്റെ അനിയൻ..... ഇരുവരും കുടുംബവുമൊത്ത് വിദേശത്താണ് ) "പിന്നല്ലാതെ അവരില്ലാതെ നമ്മക്കെന്ത് ആഘോഷം... ഇന്ന് തന്നെ അവരെയൊക്കെ വിളിച്ച് കാര്യം പറയണം.....!!" ദീപ ... നീലു മുറിയിൽ പോയി കതക്ക് ലോക്ക് ചെയ്ത് നേരെ ഷെൽഫിൽ വെച്ചിരുന്ന തന്റെ ഡയറി എടുത്തു.... അന്നേരം ഒരുതരം മരവിച്ച അവസ്ഥയായിരുന്നു....തലപെരുക്കും പോലെ.... ഒരുപക്ഷെ മഴ കൊണ്ടത് കൊണ്ടാവാം....എങ്കിലും തലയൊന്നമർത്തി പിടിച്ച് ഒന്ന് നീട്ടി ശ്വാസം വിട്ടു... ഒരു പെന്നെടുത്ത ഡയറിയിൽ എഴുതി... എൻ ഉള്ളം തഴുകുന്ന ഇളം തെന്നലെ....നിൻ ഹൃദയത്തിനുള്ളിൽ എനിക്കായ് ഒരുക്കി വെച്ച ആ ഇടമൊന്ന് കാണിച്ചു തരൂ.....

അവിടെയൊന്നണയാൻ ഈ പ്രണയിനി വല്ലാതെ ആശിച്ചു പോവുന്നു.....!! അത്രയും എഴുതി ആ ഡയറി അടച്ച് വെച്ചു .... പെട്ടെന്ന് പഴയ കാര്യങ്ങൾ ഓർത്തതും ആരോടെനില്ലാതെ ദേഷ്യം വരാൻ തുടങ്ങി.....ഒപ്പം ഇന്ന് അച്ഛൻ വിവാഹത്തെ കുറിച്ച് പറഞ്ഞതും താൻ സമ്മതം മൂളിയതും എല്ലാം കൂടെ ആയതും ആകെ ഭ്രാന്ത് ആവാൻ തുടങ്ങി.... ... "എന്നോട് ദേഷ്യമായിരിക്കോ..." സഖാവിന്റെ കാര്യമോർത്തോണ്ട് നന്ദു നഖവും കടിച്ച് പുറത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു... "എനിക്ക് ദേഷ്യമൊന്നും ഇല്ല കുട്ട്യേ....!!" അമ്മമ്മ തന്നോടാണെന്ന് കരുതി മറുപടി പറഞ്ഞതും നന്ദു തന്നെ കളിയാക്കാണെന്ന് കരുതി അമ്മമ്മക്ക് നേരെ പൊട്ടിത്തെറിച്ചു.... "ദേ അമ്മമ്മേ ഞാൻ കാര്യമായിട്ട് ഇവിടെ വിഷമിച്ചിരിക്കുപ്പോൾ എന്നെ കളിയാക്കുന്നോ...കളിയാക്കിക്കോ കളിയാക്കിക്കോ.... ഇനി കാൽ വേദനിക്കുന്നു കുറച്ച് തൈലം പുരട്ടി കൊണ്ടാ നന്ദു... എന്നും പറഞ്ഞോണ്ട് വാ അപ്പോ മറുപടി തരാം....!!"__നന്ദു അത്രയും പറഞ്ഞ് കുറുമ്പോടെ മുഖം തിരിച്ചു.... "ഈ കുട്ടിക്ക് ഇതെന്ത് പറ്റി...??

ദേഷ്യമാണോന്ന് ചോദിച്ചപ്പോ അല്ലാന്ന് പറഞ്ഞത് ഇത്ര വല്ല്യ തെറ്റാണോ....!!" അപ്പോഴാണ് നന്ദു തന്റെ ആത്മ കുറച്ച് ഉറക്കെയാണെന്ന് അറിഞ്ഞത്.... ഛെ.... അമ്മമ്മ വിചാരിച്ച് കാണും ഞാൻ അമ്മമ്മയോടാണ് ചോദിച്ചതെന്ന്..... ഞാൻ എന്തൊരു പൊട്ടിയാണ്.... "സോറി അമ്മമ്മേ....ഞാൻ സഖാവിന്റെ കാര്യമോർത്ത് പറഞ്ഞ് പോയതാ....അതിന്റെ ഇടക്ക് അമ്മമ്മ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ കരുതി എന്നെ കളിയാക്കിയതാണെന്ന്....!!" "ഓഹ്.... ഒന്ന് പോ.. പെണ്ണെ നീ ആദ്യമയിടാണല്ലോ എന്നോട് വഴക്കടിക്കുന്നത്...അമ്മമ്മ അതൊക്കെ എപ്പോയെ വിട്ടു.....!!" "എന്ന അമ്മമ്മ കിടന്നോ.... എനിക്ക് പോയിട്ട് കുറച്ച് എഴുതാനുണ്ട്....!!" അമ്മമ്മക്ക് പുതച്ചു കൊടുത്ത് നന്ദു റൂമിലോട്ട് പോയി.... ഛെ... എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളല്ലേ സഖാവും ആരു ചേച്ചിയും സൂരജേട്ടനുമൊക്കെ എന്നിട്ട് അവര് ആദ്യമായി ഒരു കാര്യം പറഞ്ഞപ്പോൾ ഞാൻ അങ്ങനെ പറയേണ്ടായിരുന്നു..... മോശായി പോയി....അല്ല ഞാൻ ഇപ്പോ എന്താ എഴുതാ.... ഓരോന്ന് ആലോചിച്ചിരുന്നു സമയം പോയതറിഞ്ഞില്ല....

രാവിലെ സൂര്യ കിരണങ്ങൾ മുഖത്തേക്ക് കുത്തിയതും നന്ദു കണ്ണുകൾ വലിച്ച് തുറന്നു ... ഉറക്ക ചവടോടെ ക്ലോക്കിലോട്ട് നോക്കി...എന്റെ ഈശ്വരാ.... ഇന്നും വൈകിയോ.....മുടി വാരി കെട്ടി ഡ്രെസ്സും എടുത്തോണ്ട് വേഗം കുളിക്കാൻ പോയി.... "ഇന്നലെ മഴ നനഞ്ഞ് റൂമിലോട്ട് പോയതാ പെണ്ണ്,, രാത്രി കഴിക്കാനും വന്നിട്ടില്ല.... പനി പിടിച്ച് കിടക്കലെന്ന് ആർക്കറിയാം...."ദീപ പിറുപിറുത് കൊണ്ട് നീലൂന്റെ റൂം തുറന്നു.... വെളിച്ചം വെച്ചിട്ടും റൂം മുഴുവൻ ഇരുട്ട് പരന്ന് കിടക്കുന്നുണ്ട്... "ഈ പെണ്ണിത് കർട്ടൻ എങ്കിലും ഒന്ന് മാറ്റി കൂടെ.... കിടക്കുന്ന കിടപ്പ് കണ്ടില്ലേ....!!" കട്ടിലിന്റെ ഒരറ്റത്ത് ചുരുണ്ട് പുതച്ചു മൂടി കിടക്കുന്ന നീലൂനെ കണ്ടതും ദീപ അവളെ തട്ടി വിളിച്ചു... "ഹ്മ്മ്..." ഒരു നരങ്ങളോടെ അവൾ തിരിഞ്ഞ് കിടന്നു.... അവളെ വിളിച്ചിട്ട് കാര്യമില്ലെന്ന് അറിഞ്ഞതും ദീപ കർട്ടൻ മാറ്റി..... "അയ്ശ്....!" കണ്ണിലേക്ക് വെളിച്ചം കുത്തി കേറിയതും അവളത് കൈ വെച്ച് തടഞ്ഞു..... "നീലു... എണീക്ക്....!!" "ആഹ്.... അച്ചിം....!!! " നീലു തുമ്പിയത്തും ദീപ വേവലാതിയോടെ അവളെ അടുത്തേക്ക് ചെന്നു ബെഡിൽ ഇരുന്നു...

നെറ്റിയും കഴുത്തെല്ലാം ചൂട് ഉണ്ടോന്ന് തൊട്ട് നോക്കി.... "ഈശ്വരാ നല്ല ചൂട് ഉണ്ടല്ലോ... എനിക്കപ്പോയെ തോന്നിയതാ... മഴയും കൊണ്ടുള്ള വരവ് കണ്ടപ്പോൾ....!!" "ഒന്നുല്ല അമ്മേ മാറ് എനിക്ക് കോളേജിൽ പോണം...!!" അതും പറഞ്ഞോണ്ട് നീലു എണീക്കാൻ നോക്കി.... "ആഹാ... ഇത്രക്ക് പനിയുണ്ടായിട്ട് നീ കോളേജിൽ പോവുന്നോ..? ചുമയുമുണ്ട്... ഇന്ന് നീ എവിടേക്കും പോവണ്ട... അവിടെ ഇരിക്ക് ഞാൻ ചുക്ക് കാപ്പി ഉണ്ടാക്കി കൊണ്ടോരാം...!!" "അമ്മേ... എനിക്കൊന്നും ഇല്ല.... ആഹ്... അച്ചിം...!!" നീലു പറയുന്നതിനോടൊപ്പം തുമ്മിയതും ദീപ "ആഹ് നിനക്ക് ഒന്നും ഇല്ലാനിടാണല്ലോ നീ കിടന്ന് തുമ്മുന്നത്...." ..."നന്ദൂസ്.....!!" നന്ദു പുസ്തകങ്ങൾക്കിടയിൽ എന്തോ തപ്പി കൊണ്ടിരിക്കുപ്പോൾ ആണ് ദർശൻ റൂമിലോട്ട് വന്നത്..... "ആഹ് അച്ചുവേട്ടനോ...!!" "എന്താ തിരയുന്നെ .... എന്തെങ്കിലും കാണാതെ പോയോ...!!" "ആഹ് ഞാൻ ഇവിടെ എവിടെയോ നീർമാതളം പൂത്തക്കാലം വെച്ചിരുന്നു അതെവിടെ പോയി എന്തോ..?" "അത് നന്ദു എഴുതിയ ബുക്ക് ആണോ....!!" "എന്റെ ഈശ്വരാ... അച്ചുവേട്ടൻ തീരെ പുസ്തകങ്ങളുമായി ബന്ധമില്ലേ....!!" "നമ്മുകെവിടെന്നാ അതൊക്കെ വായിക്കാൻ നേരം....!!" "ആഹാ.... എന്നാ ഇന്ന് തന്നെ അച്ചുവേട്ടൻ അത് വായിക്കണം.... എന്റേതൊന്നും അല്ല....

മാധവികുട്ടിയുടെ ഫെയ്മസ് പുസ്തകങ്ങളിൽ ഒന്നാണ് നീർമാതളം പൂത്തക്കാലം..." "അല്ല നന്ദു ഇതിനെന്താ ഇത്രക്ക് പ്രതേകത വായിക്കാൻ ഇന്ട്രെസ്റ് ഉള്ള വല്ല ടോപിക്കുമാണോ...!" "മാധവികുട്ടിയുടെ ബാല്യകൗമാരങ്ങളുടെ ഓർമ്മകൾ അമ്പത്തിയൊന്ന് ഭാഗങ്ങളിലായ് കുറിച്ചിടുണ്ട്... എനിക്കൊതിരി ഇഷ്ട്ടാണ്... ഞാൻ ഇടക്ക് സമയം കിട്ടുപ്പോയൊക്കെ വായിക്കാറുണ്ട്....!!" "അല്ല ഇന്ന് കോളേജ് പോക്കൊന്നും ഇല്ല്യേ...!!" "പിന്നല്ലാതെ പോണം...നീലു എവിടെ ആണാവോ...!!" "അപ്പോ നന്ദു ഒന്നും അറിഞ്ഞില്ലേ... ആൾക്ക് പനിയാണ്...!!" "എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ...!!" "ഓഹ്... പിന്നെ ഞാൻ തന്നെ അറിയുന്നത് ഇപ്പോഴാ...!!" "അച്ചുവേട്ടന്റെ പോലെയാണോ ഞാൻ... എന്തായാലും ഞാൻ ഒന്ന് പോയി നോക്കട്ടെ....!!" നന്ദു ദൃതിയിൽ അവിടെന്ന് പോവാൻ നിന്നു... "പിന്നെ ഒരു ഗുഡ് ന്യൂസ്‌ ഉണ്ട്....!!" "എന്താ അത്...!!" നന്ദു തിരിഞ്ഞ് നിന്ന് ചോദിച്ചു... "നിന്റെ വീരശൂര പരാക്രമി വിവാഹത്തിന് സമ്മതം മൂളി....!!" "ആര് നീലുവോ.... ഒന്ന് പോ.. അച്ചുവേട്ടാ.. രാവിലത്തന്നെ തമാശ പറഞ്ഞോണ്ട് വന്നോളും...!!" നന്ദു ഒരു ചിരിയോടെ പറഞ്ഞതും ദർശൻ ഇന്നലെ നടന്നതെല്ലാം പറഞ്ഞു...

 "ഇപ്പോ വിശ്വാസം ആയോ...!!" "ഉവ്വ്.... എന്നാലും അച്ചുവേട്ടാ ഇതെങ്ങനെ...!!" "ആർക്കറിയാം നിന്റെ നീലൂന്റെ തല എവിടെ വെച്ച് ഇടിച്ചെന്ന് തോന്നുന്നു...!!" ദർശൻ തമാശ രൂപേണെ പറഞ്ഞതും നന്ദു ചുണ്ടും കൂർപ്പിച്ച് അവന്റെ കൈയ്യിൽ ഒരു അടി വെച്ച് കൊടുത്തു... ... "നീലു എന്ത് പറ്റി അച്ചുവേട്ടൻ പറഞ്ഞു പനിയാണെന്ന്...." നന്ദു നീലൂന്റെ നെറ്റിയിൽ തൊട്ട് ചോദിച്ചു... "അത് കുഴപ്പല്ല്യ ഒന്ന് റസ്റ്റ്‌ എടുത്താൽ മാറിക്കോളും...." " എന്നാ നീലു നീ റസ്റ്റ്‌ എടുക്ക് ഞാൻ തനിയെ പൊക്കോളാം.... " നന്ദു അതും പറഞ്ഞോണ്ട് ബാഗുമെടുത്ത് പുറത്തേക്കിറങ്ങി..... "അല്ല എങ്ങനെ പോവുന്നു ബസിനാണോ പോവുന്നത്...!!" മുമ്പിൽ ബൈക്ക് നിർത്തി കൊണ്ട് ദർശൻ ചോദിച്ചതും നന്ദു അതെയെന്ന് തലയാട്ടി.... "എന്റെ പൊന്ന് നന്ദു എന്തിനാ വെറുതെ കാശ് കളയുന്നത്.... ദേ നിന്റെ ഏട്ടൻ ഇവിടെ വടി പോലെ നിൽക്കുപ്പോൾ കാശ് കളയേണ്ട ആവിശ്യമില്ല..... നിനക്ക് ഇത്രക്കും നിർബന്ധമുണ്ടെകിൽ ദേ ആ കാശ് എനിക്ക് തന്നേക്ക് ഞാൻ ഡ്രോപ്പ് ചെയ്യാം....!!" "വേണ്ട അച്ചുവേട്ടാ ഇളയമ്മ എങ്ങാനും കണ്ടാൽ അത്‌ മതി ഒരു വഴക്കിന്...." "ഞാൻ കമ്പനിയിലോട്ട് പോവാണ് വേണേൽ പോര്....!!" "ആ... മോളെ അവന്റെ കൂടെ പൊക്കോ... നീലു ഇല്ലാത്തതല്ലേ...!!" വല്ല്യച്ഛൻ മുറ്റത്തെ ചെടി നനക്കുന്നതിനിടയിൽ പറഞ്ഞു....

"ശെരി വല്യച്ഛാ...." . "ഓഹ് അപ്പോ വല്യച്ഛൻ പറഞ്ഞാലേ കേൾക്കാത്തൊള്ളൂ....!!" ബൈക്ക് ഓടിക്കുന്നതിനിടയിൽ ദർശൻ നന്ദൂനെ സൈഡ് മിററിലൂടെ നോക്കി കൊണ്ട് പറഞ്ഞു... മറുപടി എന്നോണം നന്ദു ഒന്ന് ചിരിച്ചു....കോളേജിന്റെ മുമ്പിൽ ബൈക്ക് നിർത്തിയതും നന്ദു ഇറങ്ങി ദർശന് ബാഗിൽ നിന്നും കാശ് എടുത്ത് കൊടുത്തു.... അത്‌ കണ്ടതും ദർശൻ അന്തം വിട്ട് നന്ദൂനെ നോക്കി.... "അല്ല നിനക്ക് ശെരിക്കും വട്ടാണോ...!!" "അതെന്താ അച്ചുവേട്ടൻ അങ്ങനെ ചോദിച്ചേ...!!" "ഒന്ന് പോയെ കൊച്ചേ... അവള് കാശും കൊണ്ട് വന്നേക്കുന്നു....!!" ദർശൻ അതും പറഞ്ഞോണ്ട് അവിടെന്ന് പോയി.... അവൻ പോയ വഴിലോട്ട് നോക്കി പിന്നെ കാശിലോട്ടും നോക്കി ഒരു ദീർഘ ശ്വാസം വിട്ട് കോളേജിലോട്ട് പ്രവേശിച്ചു.....ആദ്യ കണിയേനോണം തന്നെ കണ്ടത് സഖാവിനെയാണ്....navy പിങ്ക് കളർ ഷർട്ടും അതിന് ചേരണ കരയുള്ള മുണ്ടുമായിരുന്നു വേഷം..... മൊബൈൽ ചെവിയോട് ചേർത്ത് ആരോടോ സംസാരിക്കുന്നുണ്ടെങ്കിലും നോട്ടം മുഴുവൻ തന്നിലേക്കായിരുന്നു.....

തന്നെ വിടാതെയുള്ള ആ നോട്ടം തനിക്ക് ഒരു അസ്വസ്ഥതമായെന്ന് സഖാവിന് മനസിലായത് കൊണ്ടാവാം പെട്ടെന്ന് നോട്ടം മാറ്റിയത്..... ക്ലാസ്സിൽ എത്തിയതും സമയമാവാത്തത് കൊണ്ട് കൂടുതൽ കുട്ടിക്കള്ളൊന്നും വന്നിടില്ലായിരുന്നു...നന്ദു ഫസ്റ്റ് ബെഞ്ചിൽ ഇരുന്ന് ബാഗിൽ ഉണ്ടായിരുന്ന ബുക്ക് എടുത്ത് വായിക്കാൻ തുടങ്ങി.... "ഹലോ....!!" തന്റെ തൊടടുത്ത് ആരുടെയോ സമീപനം തോന്നിയത്തും നന്ദു തിരിഞ്ഞ് നോക്കി....തന്റെ പിന്നിലെ ബെഞ്ചിൽ കൈയ്യും കുത്തി കൊണ്ട് ഏന്തി നോക്കുന്ന ക്ലാസ്സിലെ ശരണിനെ കണ്ടതും നന്ദു ഒന്ന് ചിരിച്ചു കൊടുത്തു...... "എന്താ വായിക്കുന്നത്.....!!" നന്ദു നോവലിന്റെ പുറം ചട്ട കാണിച്ചു കൊടുത്തു.... "ഓഹ് നഷ്ട്ടപെട്ട നീലാംബരി ..... അല്ല ഇന്ന് മറ്റെ ആളില്ലേ..." "ഇല്ല....!!" നന്ദു അതും പറഞ്ഞോണ്ട് വായന തുടർന്നു... "അതെ .. എന്തെങ്കിലും സംസാരിക്കാട്ടോ..!!" ശരൺ നന്ദൂനോടായി പറഞ്ഞതും നന്ദു "എന്ത് സംസാരിക്കാനാ...." എന്നും പറഞ്ഞോണ്ട് അവന്ന് നേരെ തിരിഞ്ഞു.... "അല്ല നമ്മള് ക്ലാസ്സ്‌ മൈറ്റ് അല്ലെ അപ്പോ എന്തെകിലുമൊക്കെ സംസാരിച്ചൂടെ...

മാത്രമല്ല ഈ ക്ലാസ്സിൽ താൻ മാത്രാ ഇങ്ങനെ മിണ്ടാപൂച്ചയെ പോലെയൊള്ളു...!!" "അല്ല ശരണിന്റെ....." "ഹോ... എന്റെ പേര് അറിയാലോ സമാധാനം...!!" നന്ദു പറയുന്നിതിനിടക്ക് കേറി ശരൺ പറഞ്ഞതും നന്ദൂന് ചിരി അടക്കാൻ കഴിഞ്ഞില്ല....പിന്നെ അങ്ങോട്ട്‌ രണ്ടും ഒടുക്കത്തെ സംസാരമായിരുന്നു.... സാർ വന്നപ്പോഴാണ് സംസാരം നിർത്തിയത് തന്നെ..... ലഞ്ച് ബ്രയ്ക്ക്ന് ആരു ചേച്ചിയെ കണ്ടപ്പോഴാണ് ഇന്നലെ പാർട്ടിക്ക് വേണ്ടി എഴുതിയ കവിതയെ കുറിച്ച് ഓർമ വന്നത്....ബാഗിൽ നിന്നും അതും എടുത്തോണ്ട് വന്നപ്പോയെക്കും ആരു ചേച്ചിയേ അവിടെയൊന്നും കാണുന്നില്ല.... ഗൗണ്ടിലെ സഖാവിന്റെ ബൈക്കിനടുത് നിന്ന് ഫോൺ വിളിക്കുന്ന സഖാവിനെ കണ്ടതും നന്ദു ഒരു ചെറുചിരിയോടെ അങ്ങോട്ട്‌ നടന്നു എന്നാൽ തന്നെ കണ്ടിട്ടും കാണാത്ത മട്ടിൽ സഖാവ് അവിടെന്ന് ബൈക്കുമെടുത്തോണ്ട് പോയി....സഖാവിന്റെ ആ ചെയ്തി നന്ദുവിൽ സങ്കടമുണ്ടാക്കി......എന്നോട് ഇത്രക്ക് ദേഷ്യമാണോ...??? ..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story