ഒരിളം തെന്നലായ്: ഭാഗം 9

orilam thennalay

എഴുത്തുകാരി: SAFNU

നന്ദു ഒരു ചെറുചിരിയോടെ അങ്ങോട്ട്‌ നടന്നു ... എന്നാൽ തന്നെ കണ്ടിട്ടും കാണാത്ത മട്ടിൽ സഖാവ് ദൃതിയിൽ ബൈക്കുമെടുത്തോണ്ട് അവിടെന്ന് പോയി...എന്നോട് ഇത്രക്ക് ദേഷ്യമാണോ...??? സഖാവ് പോയതിന് പിന്നാലെ നന്ദു കണ്ണും തുടച്ചോണ്ട് തിരിഞ്ഞതും നേരെ നോക്കിയത് ശരണിന്റെ മുഖത്തേക്ക് ആയിരുന്നു... "ഹേയ് നന്ദു ഒന്ന് അവിടെ നിന്നെ....!!" തന്റെ അടുത്തേക്ക് വരുന്ന ശരണിനെ കണ്ടതും നന്ദു കണ്ണ് തുടച്ചു... "നന്ദു എന്ത് പറ്റി കണ്ണൊക്കെ നിറഞ്ഞിടുണ്ടല്ലോ...??!!" "ഏ... ഏയ്‌ അത് കണ്ണിൽ പൊടി കേറിയതാ... വേറെ ഒന്നും ഇല്ല ....!!" "അല്ലെന്ന് അറിയാം... എന്തിനാ ചുമ്മാ കള്ളം പറയുന്നേ...എന്നോട് പറഞ്ഞൂടെ....ഞാൻ തന്റെ നല്ലൊരു ഫ്രണ്ട് അല്ലെ...!!" "ഒന്നൂല്യ ശരൺ....ഞാൻ പോവാ...!!" നന്ദു അതും പറഞ്ഞോണ്ട് മുന്നോട് നടന്നു... "ഏയ്‌... നന്ദു ഞാനുണ്ട്...!!" ശരൺ അതും പറഞ്ഞ് നന്ദൂന്റെ പിന്നാലെ കൂടി.... "ശരൺ എങ്ങോട്ടാ.... ഞാൻ ലൈബ്രറിയിലോട്ടാ...നിനക്ക് പ്രാക്ടീസ് ഉള്ളതല്ലേ... എന്നും പോവാറുണ്ടല്ലോ....!" നന്ദു ലൈബ്രറിയിലോട്ട് കേറാൻ നേരം ചോദിച്ചു...

"ഓഹ്.... അത് ... അതൊക്കെ ഒരു ദിവസം ഇല്ലാന്ന് കരുതി ഒന്നും സംഭവിക്കാനൊന്നും പോവുന്നില്ല..." ഒരോഴുകുന്ന മട്ടിൽ ശരൺ അതും പറഞ്ഞോണ്ട് നന്ദൂന്റെ കൈയ്യിൽ ഉള്ള ബുക്ക്‌ വാങ്ങി ഒരു ബെഞ്ചിൽ പോയിരുന്നു.... "ഇവനിത് എന്ത് പറ്റി" എന്ന കണക്കെ നന്ദുവും അവന്റെ ഓപ്പോസിറ്റ് ഉള്ള ബെഞ്ചിൽ ഇരുന്നു.... "നന്ദു.... ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ...!!" ശരൺ പുസ്തകത്തിൽ നിന്നും തലയുയർത്തി കൊണ്ട് ചോദിച്ചു... "അതെന്താ ശരൺ അങ്ങനെ ചോദിച്ചേ... ഞാൻ ശരണിനോട് കളവ് പറയുമെന്ന് തോന്നുന്നുണ്ടോ...??" നന്ദു ചുണ്ട് ചുളുക്കി കൊണ്ട് ചോദിച്ചതും ശരൺ ചിരിച്ചോണ്ട് ഇല്ല എന്ന് തലയാട്ടി .... "പിന്നെ...??" "നന്ദൂന് ആ സഖാവുമായി എന്തെങ്കിലും റിലേഷൻ ഉണ്ടോ...!!" "ആഹ്... ഉണ്ടല്ലോ...!!" സഖാവിന്റെ പേര് കേട്ടപ്പോൾ തന്നെ നന്ദു ഒരുതരം സന്തോഷത്തോടെ ചിരിച്ചോണ്ട് തലയാട്ടി.... "ഉണ്ടെന്നോ....!! എന്ത് റിലേഷൻ...??" ശരൺ ഞെട്ടലോടെ നന്ദുവിന്റെ നേരെ ചോദിച്ചു... "എന്ത് റിലേഷനാണെന്ന് ചോദിച്ചാൽ... ഹ്മ്മ്മ്... അത്‌ ഇപ്പോ....!!" നന്ദു ഇരുന്ന് ആലോചിക്കാൻ നിന്നതും ശരണിന് ഉള്ളിൽ ആധിയായിരുന്നു.... "ഇപ്പോ....!!"

"ആഹ്... എന്റെ നല്ലൊരു ഫ്രണ്ട് ആണ്...." "ഹോ... അതായിരുന്നോ... ഞാൻ കരുതി...!!" "എന്ത് കരുതിയെന്ന്...!!" "ഏയ് അതൊന്നും ഇല്ല.... നീ അത്‌ വിട്....!!" "നന്ദു ഞാൻ വേറൊരു കാര്യം ചോദിക്കട്ടേ...!!" "ഓഹ്... അതിനെന്താ ശരൺ ചോദിച്ചോ.... എനിക്ക് സംസാരിച്ചിരിക്കാനൊക്കെ ഒരുപാട് ഇഷ്ട്ടാ.... പക്ഷേ എന്താ സംസാരിക്കേണ്ടതെന്ന് അറിയില്ല....!!" നന്ദു ചുണ്ടും ചുളുക്കി പറഞ്ഞതും ശരൺ വാ പൊത്തി ചിരിക്കാൻ തുടങ്ങി.... "എന്തിനാ ചിരിക്കുന്നേ..... ചിരിക്കല്ലേ....!!" നന്ദു അത്‌ പറഞ്ഞപ്പോൾ ശരൺ കൂടുതൽ ചിരിക്കാൻ തുടങ്ങി....."എന്നാ ചിരിക്ക്....!!" നന്ദു മുഖം തിരിച്ചതും ശരൺ പണിപാളിയോന്നും പറഞ്ഞോണ്ട് ചിരി നിർത്തി.... "നന്ദു.... നന്ദു.... നോക്ക് ഞാൻ ചിരി നിർത്തി ആഹ്... ഞാൻ നേരത്തെ ചോദിക്കാന് പറഞ്ഞ കാര്യമിതാണ്...!!" "ആഹ്... എന്നാ പറ....!!" "നന്ദൂന്റെ മാകസിനിലെ കവിത ഞാൻ വായിച്ചുട്ടോ.... എന്തൊരു ഫീൽ ആണ്.... എന്റെ പൊന്നോ....അല്ല ഇതൊക്കെ എവിടുന്ന് വരുന്നു....!!" "അതൊക്കെ ഉണ്ട്.... നമ്മുക്ക് ഏറ്റവും ഇഷ്ട്ടപെട്ടായാളെ മനസ്സിൽ വിചാരിച്ച് എഴുതിയാൽ മതി.... വരികള്ളൊക്കെ താനെ കിട്ടും .....!!"

"ഓഹ്... അപ്പോ അങ്ങനെയാണല്ലേ.... നോക്കട്ടെ നമ്മുക്കും ഇതൊക്കെ പറ്റോന്ന്...." .. നന്ദു ക്ലാസ്സ്‌ കഴിഞ്ഞ് വരാന്തയിലൂടെ നടക്കുപ്പോഴാണ് സൂരജിനെ കണ്ടത്.... പിന്നെ ഒന്നും നോക്കിയില്ല... ഒപ്പമുള്ള ശരണിനെ പോലും വകവെക്കാതെ സൂരജിന്റെ അടുത്തേക്ക് ഓടി..... "സൂരജേട്ടാ....!!" "ഹേയ്... നന്ദു എന്താ ഇവിടെ ഇത് വരെ പോയില്ലേ...." "ആഹ്... പോവാൻ വേണ്ടി നിൽക്കാ.... അല്ല സൂരജേട്ടനും എന്നോട് ദേഷ്യമുണ്ടോ...!!" "ദേഷ്യോ... എന്തിന്....!!" "അല്ല... ഇന്നലെ നിങ്ങള് പറഞ്ഞപ്പോൾ പറ്റില്ലെന്ന് പറ...!!" "ഓഹ്... അത്‌ അതൊക്കെ നന്ദൂന്റെ ഇഷ്ട്ടല്ലേ.... ഋഷിക്ക് നന്ദൂന്റെ വരികൾ ഒരുപാട് ഇഷ്ട്ടായി... അവനെന്നല്ല ക്യാമ്പസിലെ ഒട്ടുമിക്ക പിള്ളേർക്കും നന്ദൂന്റെ വരികളോട് ഒരു ചെറിയ ഇഷ്ട്ടമുണ്ട്... അപ്പോ ഞങ്ങള് ചോദിചെന്നേയൊള്ളു....!!അല്ല നന്ദൂനോട്‌ ദേഷ്യമുണ്ടെന്ന് ആരാ പറഞ്ഞേ...??" "അത്‌ പിന്നെ ആരും പറഞ്ഞില്ല.... സഖാവ്...!!" "ഋഷിയോ... ഋഷി എന്തെങ്കിലും പറഞ്ഞോ....!!" "ഏയ് ഒന്നും പറഞ്ഞില്ല അത്‌ തന്നെയാ....!! എന്നും കണ്ടാൽ എന്തെങ്കിലും സംസാരിക്കാറുള്ളതാ....

പക്ഷേ ഇന്ന് ഞാൻ ഓടി ചെന്നെങ്കിലും സഖാവ് ഒന്നും പറയാതെ അവിടെന്ന് പോയി.... ദേ ഞാൻ എഴുതിയിടുണ്ട്....!!" നന്ദു ബാഗിൽ നിന്നും ഒരു നോട്ട് എടുത്ത് കൊണ്ട് പറഞ്ഞു.... "സഖാവിനോട് പറയണേ....!!" "എപ്പോ ലഞ്ച് ടൈമിൽ ആണോ... ഋഷി പോയത്....!!" സൂരജ് ചോദിച്ചതും അതിന് മറുപടി എന്നോണം നന്ദു തലയാട്ടി.... "ഹോ... നന്ദു ഋഷിയെ തെറ്റ് ധരിക്കല്ലേ.... ഋഷി അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞോണ്ട് വീട്ടിൽ നിന്നും വിളിച്ചപ്പോ പോയതാ.... ഞാൻ അങ്ങോട്ട് പോവാൻ നിക്കാ....വീട്ടിൽ ആരും ഇല്ലല്ലോ ഭവാനിയമ്മ ഒറ്റക്കല്ലേ എല്ലാം കൂടെ കേട്ടപ്പോൾ അവനതിന്റെ ടെൻഷനിൽ ആയിരുന്നു.... അതായിരിക്കും നന്ദൂനെ ശ്രദ്ധിക്കാനത്......!!" "ഞാൻ.... അത്‌...എന്നിട്ട് ഇപ്പോ സഖാവിന്റെ അമ്മക്ക് എങ്ങനെയുണ്ട്....!!" "ആഹ്.... കുഴപ്പമൊന്നും ഇല്ലന്നാ അവൻ പറഞ്ഞേ... ഇപ്പോ ഋഷിയെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല....എന്തായാലും ഒന്ന് അവിടെ വരെ പോവണം.... നന്ദൂന് ബസിന് ടൈമായില്ലേ... പോവുന്നില്ലേ...!!" "ഹ്മ്മ്... പോണം...!!" "ഒക്കെ... ശ്രദ്ധിച്ച് പോണൊ..." അതിന് മറുപടിയായി നന്ദു ഒന്ന് തലയാട്ടി.. "നീലു ഇപ്പോ എങ്ങനെയുണ്ട്...??"

ബെഡിൽ കണ്ണുകളടച്ച് ചാരിയിരിക്കുന്ന നീലുനെ കണ്ടതും നന്ദു തൊട്ടപ്പുറത്തായി ഇരുന്ന് കൊണ്ട് ചോദിച്ചു... "ആഹ്.... നീ വന്നോ.... കുഴപ്പല്ല... നീ വല്ലതും കഴിച്ചായിരുന്നോ....!!" "പിന്നല്ലാതെ...അവളതിനൊക്കെ ഫസ്റ്റ് അല്ലെ....!!" നന്ദു പറയുന്നതിനിടക്ക് കേറി ദർശൻ പറഞ്ഞതും നന്ദു അത് കേട്ട് ഒന്ന് ചിരിച്ചെങ്കിലും നീലു കലിപ്പിൽ ദർശനെ നോക്കി... "തന്നെ ഇപ്പോ ആരെങ്കിലും ഇങ്ങോട്ട് ക്ഷണിച്ചോ....!!" നീലു പല്ലും കടിച്ചോണ്ട് ദേഷ്യത്തിൽ ചോദിച്ചു.... "അയ്യോ... എന്റെ ഭാര്യേ ആ പല്ല് അങ്ങനെ കടിച്ച് പൊട്ടിക്കല്ലേ... പിന്നെ കാണാൻ ഒട്ടും ചന്തമുണ്ടാവില്ല....!!" "ആരഡോ തന്റെ ഭാര്യ.... എന്റെ കൈയ്യിന്റെ ചൂട് അറിയേണ്ടെങ്കിൽ മര്യാദക്ക് ഇവിടെന്ന് പൊക്കോണം....!!" "ഒക്കെ.... ആഹ് ഞാൻ ഇത് തരാൻ വേണ്ടി വന്നതാ....!!" ദർശൻ കൈയ്യിലുള്ള ജ്യൂസ് നീലൂന്റെ നേർക്ക് നീട്ടി.... "അച്ചുവേട്ടാ....എന്താ അത്....!!"__നന്ദു "അത് ജ്യൂസാണ്... എന്താ നിനക്ക് വേണോ....!!"__ദർശൻ "ഏയ്യ് വേണ്ട...!!" "ഇന്നാ ഇത് കുടിക്ക്...." ദർശൻ നീലൂന്റെ മുമ്പിലോട്ട് ഒന്നും കൂടെ നീട്ടി.... "ഓഹ്.... തന്റെ കെട്ട്യോൾക്ക് കൊണ്ട് കൊടുക്ക്.... കുടിപ്പിക്കാൻ വന്നേക്കുന്നു....!!"

നീലു വിത്ത്‌ പുച്ഛം.. "അവൾക്ക് തന്നെയാ കൊടുക്കുന്നെ....!!" "ഡോ... താൻ കുറെ നേരായി എന്റെ മേൽ അധികാരം സ്ഥാപിക്കുന്നു... ഇനിയെങ്ങാനും ഇമ്മാതിരി വിളച്ചിലെടുത്താൽ ....!!" നീലു പരമാവധി ദേഷ്യം അടക്കി പിടിച്ച് കൊണ്ട് പറഞ്ഞതും ദർശൻ അവളെ വീണ്ടും കലിപ്പാക്കാൻ നോക്കും.... "വിളച്ചിലെടുത്താൽ ബാക്കി പറ ഭാര്യേ....!!" "ഇയാളെ കൊണ്ട് ഇത് വല്ല്യ ശല്ല്യായല്ലോ... ഹും...!!" നീലു ദേഷ്യം കാരണം കൈയ്യിൽ ഉണ്ടായിരുന്ന പിലോ എടുത്ത് ദർശന്റെ മുഖത്തേക്ക് എറിഞ്ഞതും "ക്യാച്ച്.." എന്നും പറഞ്ഞോണ്ട് ദർശൻ അത് പിടിച്ചു... അതും കൂടെ ആയതും അവൾ ഉറഞ്ഞ് തുള്ളി റൂമിൽ നിന്നും പുറത്തേക്ക് പോയി....ഇതെല്ലാം ഒരു ചിരിയോടെ ദർശൻ ആസ്വദിക്കുകയായിരുന്നു.... "അച്ചുവേട്ടാ... എന്തിനാ നീലൂനെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നെ... കഷ്ട്ടമുണ്ട്ട്ടോ....!!" "ഇതൊക്കെ അവളെ ഇഷ്ട്ടം പിടിച്ച് വാങ്ങാനല്ലേ...!!" "ആഹ്... നല്ല ആളാ... ഇങ്ങനെ പോയാൽ നീലു അച്ചുവേട്ടന്റെ തല തല്ലിപൊളിക്കും....!!" നന്ദു വായ പൊത്തി പിടിച്ചു കൊണ്ട് പറഞ്ഞതും ദർശൻ അവളെ തലക്ക് ഇട്ട് ഒരു കൊട്ട് കൊടുത്തു.

കോളിങ്ങ് ബെല്ലിന്റെ ശബ്ദം കേട്ടതും ഋഷി തന്റെ കൈക്കുള്ളിൽ വെച്ച അമ്മയുടെ കൈ പതിയെ എടുത്ത് മറ്റി പുതച്ച് കൊടുത്തു.... ഡോർ തുറന്നതും സൂരജ് കൈയ്യിൽ കുറച്ച് സാധനങ്ങളുമായി പുറത്ത് നിൽപ്പുണ്ട്..... "ആഹ്... നീ വന്നോ.... വാ കേറ്...!!" "അല്ലെടാ.... ഭവാനിയമ്മക്ക് ഇപ്പോ എങ്ങനെയുണ്ട്...!!" "കുഴപ്പൊന്നും ഇല്ലടാ... എന്നാലും ഒരു പേടി.... അമ്മ തനിച്ചല്ലേ വീട്ടിൽ..." "നീ വന്നതിന് ശേഷം നിന്നെ വിട്ടിടുണ്ടാവില്ല.... അല്ലെ...!!" "ഹ്മ്മ്.... ശിവ പോയ പോലെ ഞാനും അമ്മയെ വിട്ട് വേറെ വല്ല ബാംഗ്ലൂരിലോട്ടും പോവും എന്നും പറഞ്ഞോണ്ട് ഇരിക്കയിരുന്നു... എന്ത് ചെയ്യാനാടാ....!!" "ഈ ചെറുക്കനൊന്ന് വിളിച്ചൂടെ....അല്ല എന്നിട്ട് അവനറിഞ്ഞോ ഇത് വല്ലതും...." "വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല...അവനിങ്ങോട്ട് വരട്ടെ... വെച്ചിട്ടുണ്ട്..." "ഹ്മ്മ്... സിനിമ പിടിത്തന്നും പറഞ്ഞ് ബാംഗ്ലൂരിലോട്ട് വണ്ടി കേറിയിട്ട് 7,8 മാസായി.... ഇവനിതെന്താ നാട്ടിലൊട്ടൊന്നും വരണ്ടേ...."__സൂരജ് "അവിടെ വല്ലതും ഒപ്പിച്ചിടുണ്ടെന്ന് ആർക്കറിയാം...." "അതൊന്നും ഉണ്ടാവില്ല... നീ വളർത്തിയതല്ലേ അവനെ..... ആഹ്... പിന്നെ ഇന്ന് നീ കിച്ചണിൽ കേറണ്ട...

. ഇന്നേക്കുള്ളത് അമ്മ കൊടുത്ത് വിട്ടിട്ടുണ്ട്...." "ആഹ്....!!" "പിന്നെടാ... നീ നന്ദൂനെ കണ്ടിരുന്നോ...??" "ആഹ്.... ശൊ.... അത്‌ ഞാൻ മറന്നു ....അമ്മക്ക് വെയ്യെന്ന് കേട്ടപ്പോൾ ഞാൻ ആ ഒരു....!!" "എനിക്ക് മനസിലാവുമെടാ.... ആൾക്ക് നല്ല വിഷമായിടുണ്ട്... നിനക്ക് പുള്ളിക്കാരിയോട് ദേഷ്യമാണെന്നും പറഞ്ഞോണ്ട് എന്റെ അടുത്തോട്ട് വന്നിരുന്നു.... കാര്യം പറഞ്ഞപ്പോൾ ആള് വേഗം പോയി...!!" "ഹ്മ്മ്...!!" "കണ്ണാ....ശിവാ എവിടെ രണ്ടാളും....!!" ഭവാനിയമ്മേടെ ശബ്ദം കേട്ടതും സഖാവ് സൂരജിനെ നോക്കി ഒന്ന് ശ്വാസമെടുത്ത് എണീറ്റു.... "ഇതാ അവസ്ഥ.... ഡോക്ടർ പറഞ്ഞത് തനിയെ ഇരുന്നിട്ടാണെന്നാ.... സംസാരിക്കാൻ ഒന്നും ആരുമില്ലാതാവുപ്പോൾ പഴയ കാര്യങ്ങൾ ഓർത്തിടുണ്ടാവും .... എന്ത് ചെയ്യാനാ.... അമ്മയെ നല്ലവണ്ണം സംസാരിപ്പിക്കാൻ പറഞ്ഞിടുണ്ട്.... അത്‌ കൊണ്ട് ഇനി രണ്ട് ദിവത്തേക്ക് ക്യാമ്പസിലോട്ട് നോക്കണ്ട...." "കണ്ണാ....!!" "ആഹ്... ദേ വരുന്നമ്മേ...!!"

 "നീലു....ആഹ്... നീയായിരുന്നോ....!!" "പിന്നെ നീലുവെന്ത് കരുതി അച്ചുവേട്ടനായിരിക്കുമെന്നോ...!!" നന്ദു ചിരിച്ചോണ്ട് പറഞ്ഞതും നീലൂന്റെ മുഖം മാറി.... "ഇത് പറയാനാണോ നീ ഇങ്ങോട്ട് വന്നത്....!!" "അ... അതല്ല നീലു.... സഖാവിന്റെ അമ്മക്ക് സുഖമില്ലെന്ന് സൂരജേട്ടൻ പറഞ്ഞായിരുന്നു... അപ്പോ അത്‌ പറയാൻ വേണ്ടി വന്നതാ....!!" "പറഞ്ഞ് കഴിഞ്ഞല്ലോ.... എന്നാ പോ....!!" നന്ദൂനെ പുറത്താക്കി നീലു വാതിൽ അടച്ചു.... "നീലൂന് ഇത് എന്ത് പറ്റി.... എന്നോട് ഇങ്ങനെ ദേഷ്യപെടാറില്ലല്ലോ...!!" അതും പറഞ്ഞോണ്ട് നന്ദു ഡോറിന്ന് മുമ്പിൽ നിന്നു... ദർശൻ അത്‌ വഴി അവന്റെ റൂമിലോട്ട് പോവാൻ നിന്നപ്പോയാണ് നീലൂന്റെ റൂമിന്റെ മുമ്പിൽ നിന്നും ചിന്തിച്ചോണ്ടിരിക്കുന്ന നന്ദൂനെ കണ്ടത്.... "എന്താണ് കാളിയാംകാടി നീലിന്റെ റൂമിന്റെ മുമ്പിൽ നിന്നും ഒരാലോചന....!!" "ഏയ്... ഒന്നുല്ല...!!" നന്ദു ചുമൽകൂച്ചി ഒന്നും ഇല്ലെന്ന് പറഞ്ഞു..

. "നന്ദു... നന്ദു.....!!" സ്കൂട്ടി യുടെ കീ വിരലിലിട്ട് കറക്കി കൊണ്ട് നീലു നന്ദൂനെ നോക്കി നടക്കാണ്..... "ആഹ്... ബെസ്റ്റ് നീ ഇവിടെ ഇരിക്കാണോ..." മണിക്കുട്ടിയെ തൊഴുത്തിൽ കെട്ടുന്ന നന്ദൂനെ കണ്ടതും നീലു അവിടെ നിന്നും വിളിച്ച് പറഞ്ഞു... "ഇന്ന് കോളേജ് ഒന്നും ഇല്ലല്ലോ.... അപ്പോ ഇവളെയടുത്തേക്ക് ഒന്ന് വന്ന് നോക്കിയതാ...നീലു എങ്ങോട്ടെങ്കിലും പോവാൻ നിൽക്കണോ...!!" "ആഹ്...സഖാവിന്റെ വീട്ടിലോട്ട് പോവണ്ടേ....!!" "സഖാവിന്റെ വീട്ടിലൊട്ടോ...??" "ആഹ്... നീയല്ലേ പറഞ്ഞേ സഖാവിന്റെ അമ്മക്ക് സുഖമില്ലെനൊക്കെ.... വാ... അവിടെ വരെ ഒന്ന് പോയിട്ട് വരാം...!!"........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story