ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 8

രചന: റിൻസി പ്രിൻസ്‌

മൊത്തത്തിൽ ഒരു അവലോകനം നടത്തിയപ്പോൾ ബാഹ്യ സൗന്ദര്യത്തിൽ ഇഷ്ടപ്പെടാതിരിക്കാൻ യാതൊരു സാധ്യതകളും അവൾ മുൻപിൽ കണ്ടില്ല ...

" ശ്വേതേച്ചി...

  സച്ചുവിന്റെ വിളി കേട്ടാണ് ബോധത്തിലേക്ക് തിരികെ വന്നത്.  പെട്ടെന്ന് തന്നെ അമ്മച്ചിയുടെ കാര്യം ഓർത്തു,  ഒരു നിമിഷം കുറ്റബോധം തോന്നി.  അമ്മച്ചി വയ്യാതിരിക്കുന്ന സമയത്ത് താൻ ഇങ്ങനെയൊക്കെ ചിന്തിച്ചത് മോശമല്ലെ,  വിചാരമല്ലല്ലോ വികാരത്തെ പലപ്പോഴും ഭരിക്കുന്നത് എന്ന് ആ നിമിഷം തോന്നി,  വിചാരത്തെ വികാരം കീഴടക്കുന്ന ചില നിമിഷങ്ങൾ ഉണ്ടല്ലോ,  അത്തരം ഒരു അവസ്ഥയിലായിരുന്നു താനെന്നു തോന്നി.  പെട്ടെന്ന് ഓടി ഉമ്മറത്തേക്ക് ചെന്നു, അമ്മച്ചി അവശതകൾ ഒക്കെ മറന്നു വീണ്ടും ജോലികളിൽ ഏർപ്പെട്ട് തുടങ്ങിയിരുന്നു,  പെട്ടെന്ന് ആള് പറഞ്ഞത് ആണ് ഓർത്തത്,

നിർബന്ധപൂർവ്വം അമ്മച്ചി അവിടേക്ക് മാറ്റിയിരുത്തി, ഓരോ ജോലികളും ഞാനും മുൻകൈയെടുത്ത് ചെയ്യാൻ തുടങ്ങി . പിറ്റേന്ന് സ്കൂളിലേക്ക് ചെന്നപ്പോൾ ദീപയോട് പറയാൻ ഒരുപാട് കഥകൾ ഉണ്ടായിരുന്നു.  ശ്വാസം വിടാതെ എല്ലാം ഒറ്റ ദിവസം തന്നെ അവളോട് പറഞ്ഞു, എല്ലാം കേട്ട് അവൾ അമ്പരന്നു പോയിരുന്നു, ഒരു ദിവസം കൊണ്ട് എന്തൊക്കെ കാര്യങ്ങളാണ് തന്റെ ജീവിതത്തിൽ സംഭവിച്ചത് എന്ന പകപ്പായിരുന്നു അവൾക്കും,

" ആ ചേട്ടന് അറിയില്ലല്ലോ ഇതല്ലേ..?

അവൾ അത്ഭുതത്തോടെ തന്നോട് ചോദിച്ചു,

"ഇല്ല..

"പറയണ്ടേ..

" പറയാനും മാത്രം ഉള്ള ധൈര്യം ഒന്നും എനിക്കില്ല,  ഞാനത് പറഞ്ഞാൽ വീട്ടിൽ എങ്ങാനും അറിഞ്ഞാലോ,അമ്മച്ചി മാത്രമല്ല ആ ചേട്ടന്റെ മമ്മി അറിഞ്ഞാലും പ്രശ്നമല്ലേ,  അവരെന്നെ ഒത്തിരി സഹായിച്ചിട്ടുള്ളത് ആണ്, ചെയ്യുന്നത് ശരിയാണോന്ന് ഒരു സംശയം പോലെ ...

ദീപയോട് പറഞ്ഞു

" നിന്റെ ഇഷ്ടം ആ ചേട്ടന് അറിയണ്ടേ..?

": നേരിട്ടല്ലാതെ അറിയിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടായിരുന്നെങ്കിൽ, അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം, നമുക്ക് ഇത് മഞ്ജിമയോട് പറയാം,  അവൾ ആവുമ്പോ ഈ കാര്യത്തിൽ എക്സ്പെർട്ട് ആണ്. 

ദീപ ഒരു ഉപായം പറഞ്ഞു.

" അത് വേണ്ടടി, അവളോട് പറഞ്ഞാൽ ക്ലാസ്സിൽ എല്ലാവരും അറിയും, ഫാദറിന്റെയോ മറ്റോ ചെവിയിൽ എത്തിയ പിന്നെ അമ്മച്ചി അറിയും.. ഞാൻ ഒന്നാമത് നിങ്ങളെപ്പോലെ ഒന്നുമല്ലല്ലോ, ഫീസ് ഇല്ലാതെ അല്ലെ ഇവിടെ പഠിക്കുന്നത്.  അപ്പോൾ ഞാനിങ്ങനെ എന്തെങ്കിലും ആയിട്ട് അറിഞ്ഞാൽ ഫാദറും അതൊരു പ്രശ്നമായിട്ട് എടുക്കില്ലെ,..?  മാത്രമല്ല ഞാൻ അത്യാവശ്യം പഠിക്കുന്നുന്ന് ഉള്ളതുകൊണ്ട് എന്നെ ഇവിടെ പഠിപ്പിക്കുന്നത്.   ഇതൊക്കെ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ പഠിതത്തിൽ ഉഴപ്പമെന്ന് പേടിച്ചിട്ട് അമ്മയോടോ മറ്റോ പറഞ്ഞാൽ വീട്ടിൽ അറിയും, ഓർക്കുമ്പോൾ എനിക്ക് ഒരു ടെൻഷൻ.

ഭയത്തോടെ പറഞ്ഞു..

"  നമുക്ക് മഞ്ചിമയോട് പറയാം,  ആരോടും പറയരുതെന്ന് പറയാം. അവൾ ഇത്രയും കേസുകൾ ഒന്നും ആരോടും പറയില്ല, ഈ ക്ലാസ്സിലെ സകലമാന പെമ്പിള്ളാരുടെയും ലൈന് അവൾക്കറിയാം,  അവൾക്ക് പിന്നെ ഒരു മൂന്നാല് പ്രേമം ഉള്ളോണ്ട് അവൾക്ക് അതിന്റേതായിട്ടുള്ള എക്സ്പീരിയൻസ് ഉണ്ട്.

ദീപ പറഞ്ഞു..

"   മൂന്നാല് പ്രേമമോ....?

അത്ഭുതത്തോടെ ദീപയുടെ മുഖത്തേക്ക് നോക്കി,

"   അവൾക്ക് ഓരോ റൂട്ടിലും ഓരോ പ്രേമമാടി, ബസ്സിൽ ഒരു പ്രേമം, പിന്നെ ട്യൂഷൻ സെന്ററിൽ വേറൊരെണ്ണം, അവളുടെ വീടിനടുത്ത് ഒരെണ്ണം.  ഇങ്ങനെ ഇപ്പോൾ നിലവിൽ തന്നെ മൂന്നെണ്ണമുണ്ട്,

" അപ്പോൾ അവൾ ആരെയാ കല്യാണം കഴിക്കുന്നെ...?

ഞെട്ടാലോട് ചോദിച്ചു...

" ഇത് കല്യാണം കഴിക്കാൻ വേണ്ടിയുള്ള പ്രേമം ഒന്നുമല്ല അവളെ ചുമ്മാ ടൈംപാസിന് നോക്കുന്നത് ആണ്, നിനക്ക് ടൈം പാസ് ആണോ.?  സീരിയസ് ആണോ..?

ദീപ ചോദിച്ചു..

" ഒന്ന് പോടീ ടൈംപാസ്, ടൈംപാസ് ഒന്നുമല്ല, എനിക്ക് ഭയങ്കര ഇഷ്ടമാണ്, ആദ്യം കണ്ടപ്പോൾ തന്നെ ഇഷ്ടമായി.  ഞാൻ  ആളെ മാത്രമേ കല്യാണം കഴിക്കു, 

" നിന്നെ ഇഷ്ടമല്ലെങ്കിലോ..?

ആ ചോദ്യം ഒരു ചോദ്യം തന്നെയായിരുന്നു എന്ന് അവൾക്ക് തോന്നി..

അങ്ങനെയൊരു കാര്യത്തെപ്പറ്റി താൻ ഇതുവരെ ആലോചിച്ചിട്ടില്ല ഒരു പക്ഷേ തന്നെ ഇഷ്ടമല്ലെന്നാണ് അവൻ പറയുന്നതെങ്കിൽ പിന്നെ എന്തായിരിക്കും തന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്ന മറുപടി ,

"അങ്ങനെ വരുമോ..?

ഒരിക്കൽക്കൂടി ദീപയോട് ചോദിച്ചു,

"  ഒന്നും പറയാൻ പറ്റില്ല ചിലപ്പോൾ പുള്ളിക്ക് വേറെ ലൈൻ ഉണ്ടെങ്കിലോ..?  അതുകൊണ്ട് നിന്നോട് ഇഷ്ടം ഇല്ലെന്ന് പറയാണെങ്കിലോ..?  അങ്ങനെയൊക്കെ നമ്മൾ ചിന്തിക്കേണ്ട...?

ദീപ ചോദിച്ചപ്പോൾ നെഞ്ചോന്ന് വിങ്ങി...

" അങ്ങനെയാണെങ്കിൽ നീ ഇത് വിടില്ലേടി...

"എനിക്ക് പുള്ളിയെ ഒത്തിരി ഇഷ്ടമായി, . ഇനി കല്യാണം കഴിക്കാണെങ്കിൽ പുള്ളിയെ മാത്രെ കല്യാണം കഴിക്കു,

ഉറപ്പോടെ പറഞ്ഞു...

" ഇതൊക്കെ ഇപ്പൊൾ തോന്നു,നമ്മുടെ കുട്ടികളല്ലേ കുറച്ചുകൂടെ കഴിയുമ്പോൾ ഇങ്ങനെ ഒന്നും തോന്നുന്നില്ല.  എന്നോട് സ്നേഹ ചേച്ചി പറഞ്ഞിട്ടുള്ളത് ആണ്..

ദീപ പറഞ്ഞു..

"അത് സ്നേഹ ചേച്ചിക്ക് എങ്ങനെ അറിയാം...?

"  ചേച്ചിക്ക് ഒരു ചേച്ചി ഉണ്ടായിരുന്നല്ലോ ആ ചേച്ചിക്ക് സ്കൂളിൽ പഠിക്കുന്ന ടൈമിൽ ഒരു ചേട്ടനുമായിട്ട് ഭയങ്കര ഇഷ്ടമായിരുന്നു,  ട്യൂഷൻ സെന്ററിലോ മറ്റോ ഉള്ളതായിരുന്നു, സ്കൂൾ ഒക്കെ കഴിഞ്ഞ് കോളേജിൽ പോകുമ്പോഴും അത് ഉണ്ടായിരുന്നു,  പക്ഷേ ആ ചേച്ചി കല്യാണം കഴിച്ചത് വേറൊരു ചേട്ടനെ, അതെന്താണെന്ന് സ്നേഹ ചേച്ചി ചേച്ചിയോട് ചോദിച്ചപ്പോൾ പറഞ്ഞുവത്രേ. നമ്മൾ പഠിക്കുന്ന സമയത്ത് തോന്നുന്നത് ഒന്നും അത്ര സീരിയസ് അല്ലന്ന്, നമ്മൾ വലിയ കുട്ടികളാകുമ്പോൾ അതൊക്കെ മറന്നുപോകുമെന്ന്,

ദീപ വലിയു ഒരു അറിവ് പങ്കുവെച്ചു,

" ഇതെങ്ങനെ മറന്നു പോകല്ലേടി... എനിക്ക് ഉറപ്പാ,  കാരണം എനിക്ക് ആദ്യം കണ്ടപ്പോൾ തന്നെ ഇഷ്ടമായി,  അങ്ങനെ നമുക്ക് ഒരുവട്ടം കാണുമ്പോൾ ഒരാളെ ഇഷ്ടാവോ? എനിക്ക് അങ്ങനെ ഒരാളെ പെട്ടെന്ന് ഇഷ്ടപ്പെടാൻ പറ്റില്ല , പക്ഷേ ഇത് അങ്ങനെയല്ല ഫസ്റ്റ് കണ്ടപ്പോൾ തന്നെ എനിക്ക് എന്തോ വല്ലാത്തൊരു ഫീലിംഗ്സ്...

"  എന്ത് ഫീലിംഗ്സ്...?

ദീപ ചോദിച്ചു..

" ആളുടെ അടുത്ത്  നിൽക്കുമ്പോൾ എന്റെ കൈയൊക്കെ അങ്ങ് തണുത്ത് പോവുകയാണ്, പിന്നെ ദേഹത്ത് മൊത്തം ഒരു വിറയലും,  ഒരു വല്ലാത്ത ഫീല്..  ഇതുവരെ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല,  പുള്ളിയോട് സംസാരിക്കുമ്പോൾ എനിക്ക് നെഞ്ചിനകത്ത് ഒക്കെ ഒരു വേദന തോന്നുന്നു, ദേഹത്ത് മൊത്തം ഒരു വിറയൽ, കൈയൊക്കെ തണുത്ത് ഐസ്സു കട്ട പോലെയാ,  പിന്നെ പുള്ളി എന്നോട് സംസാരിക്കുന്ന സമയത്ത് എനിക്ക് വേറൊരു ഫീലാ. ഞാൻ ഇങ്ങനെ ഒരു പട്ടം പോലെ പറന്നു പോകുന്ന പോലെ തോന്നും ആകാശത്തുകൂടെ..

എല്ലാം കേട്ട് വാ പൊളിച്ചു നിൽക്കുകയാണ് ദീപ

" ആ ചേട്ടന് മൊബൈൽ ഉണ്ടോ..?

" മൊബൈൽ ഉണ്ട്. ഇന്ന് ഫോൺ വിളിക്കുന്നത്  കണ്ടു, ആരെയോ വിളിക്കുന്നത് കണ്ടു...

" എങ്കിൽ നമുക്ക് ഇത് എന്താണെങ്കിലും മഞ്ജിമയോട് പറയാം,

ദീപ കൈയ്യിൽ പിടിച്ചു...

" അവൾക്ക് മൊബൈൽ ഉണ്ട്  അപ്പോൾ എങ്ങനെയെങ്കിലും നമ്പർ സംഘടിപ്പിച്ച അവളുടെ കയ്യിൽ കൊടുത്ത് അവളെ കൊണ്ട് വിളിച്ചു പറയിപ്പിക്കാം അല്ലേ,

"  അതൊന്നും വേണ്ട നമ്മുടെ ആര്യ അവളുടെ ലൈനെ അവളുടെ മൊബൈലിൽ നിന്ന് വിളിച്ചത് ആണ്, എന്നിട്ട് എന്തായി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ആര്യയുടെ ലൈനും ആയിട്ട് ഇവൾക്ക് ലൈനായി,  മെസ്സേജ് അയച്ച് കമ്പനി ആയതാ... അതുകൊണ്ട് അത്തരം പരീക്ഷണങ്ങൾ ഒന്നും ചെയ്യാൻ നിൽക്കണ്ട, ഞാൻ അതല്ല ഉദ്ദേശിച്ചത്,   മൊബൈൽ വഴി എങ്ങനെയാണ് പ്രേമം പറയുന്നത് എന്നൊക്കെ അവൾക്ക് അറിയായിരിക്കും,  നമുക്ക് അവളോട് ചോദിക്കാം..  എന്നിട്ട് നമുക്ക് കോയിൻ ബോക്സിൽ നിന്ന് വിളിക്കാം.   ആദ്യം നമുക്ക് പേരൊന്നും പറയണ്ട, പേരൊന്നുമില്ലാതെ പറയുമ്പോൾ ആരാണെന്ന് പുള്ളിക്ക് അറിയില്ലല്ലോ.

" പേരൊന്നും അറിയാതിരുന്നാൽ ഞാനാണെന്ന് മനസ്സിലാവില്ലല്ലോ,

"  എടി പൊട്ടി നമുക്ക് ആദ്യം ആളെ വിളിച്ച് ആൾക്ക് വല്ല പ്രേമം ഉണ്ടോന്ന് അറിയാം. അല്ലാതെ നമ്മൾ ആദ്യമേ ചാടിക്കയറി നിന്റെ പേര് പറയുമ്പോഴല്ലേ പ്രശ്നം വരുന്നത്.  ഇതാവുമ്പോ കാര്യം എളുപ്പമല്ലേ, 

" അപ്പോൾ അങ്ങനെ ചെയ്യാല്ലേ..?

" അങ്ങനെ ചെയ്യാം,

"  പക്ഷേ ഒരു പ്രധാന പ്രശ്നം ഉണ്ട്, പുള്ളിയുടെ ഫോൺ നമ്പർ എങ്ങനെ ഒപ്പിക്കും..?

ദീപ ചോദിച്ചപ്പോൾ അതൊരു വലിയ ടാസ്ക് ആണെന്ന് അവളും ചിന്തിച്ചു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story