ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 9

ormappottukal

രചന: റിൻസി പ്രിൻസ്‌

അപ്പോൾ അങ്ങനെ ചെയ്യാല്ലേ..?

" അങ്ങനെ ചെയ്യാം,

"  പക്ഷേ ഒരു പ്രധാന പ്രശ്നം ഉണ്ട്, പുള്ളിയുടെ ഫോൺ നമ്പർ എങ്ങനെ ഒപ്പിക്കും..?

ദീപ ചോദിച്ചപ്പോൾ അതൊരു വലിയ ടാസ്ക് ആണെന്ന് അവളും ചിന്തിച്ചു..

"അതിനൊരു വഴിയുണ്ട് പെട്ടെന്ന് ഓർമ്മിച്ചത് പോലെ...

ശ്വേത പറഞ്ഞു.

" എന്ത്...? നമ്മുടെ അനീറ്റ ഇല്ലേ..?  അവളുടെ ബ്രദറും ആളും ഫ്രണ്ട്സ് ആണെന്നാണ് എന്നോട് പറഞ്ഞത്, പക്ഷേ ഞാൻ അനീറ്റയുമായി വലിയ കൂട്ട് ഒന്നും ഉണ്ടായിരുന്നില്ല,  ഒരു പള്ളിയിൽ ആണെന്ന് പറഞ്ഞാലും ഭയങ്കര ജാഡ ടീമായിരുന്നു, ഞാൻ അതുകൊണ്ട് വലുതായിട്ട് മിണ്ടാൻ ഒന്നും പോയിട്ടില്ല.  നമ്മുടെ ക്ലാസിലാണ് എങ്കിലും ഞാൻ അവളും ആയിട്ട് എന്തെങ്കിലും ചോദിച്ചു പറഞ്ഞു എന്നല്ലാതെ വലിയ അടുപ്പം ഒന്നുമില്ല,

"  അനീറ്റയുമായിട്ടു നിനക്ക് കമ്പനി ആവണം അത്രയല്ലേ ഉള്ളൂ, അതിനൊരു വഴിയുണ്ട് അത് മഞ്ജിമ തന്നെയാണ്,  അനീറ്റ അവളുടെ ഗ്യാങ്ങ് തന്നെയാണ്. നമ്മുക്ക് നോക്കാം...

ഗ്രൗണ്ടിൽ നിന്നും അവൾക്കൊപ്പം ഇറങ്ങുമ്പോൾ മനസ്സിൽ എവിടെയൊക്കെയോ ചെറിയ പ്രതീക്ഷ നാമ്പിട്ടിരുന്നു,

" നിക്കടി..

ക്ലാസ്സ് റൂമിലേക്ക് ഉള്ള സ്റ്റെപ്പ് ഇറങ്ങുന്നതിന് തൊട്ടുമുൻപ് പത്താം ക്ലാസിനോട് ചേർന്നുള്ള പ്രേയർ റൂമിന് അരികിലേക്ക് പോയി അവിടെ വെച്ചിരിക്കുന്ന തിരുസ്വരൂപത്തിന് മുന്നിൽ നിന്ന് നന്നായി ഒന്നു പ്രാർത്ഥിച്ചു,

"  ഇന്നുവരെ ഒരു കാര്യത്തിന് വേണ്ടിയും ഇങ്ങനെ പ്രാർത്ഥിച്ചിട്ടില്ല.  പക്ഷേ ഇത് എന്റെ മനസ്സിൽ പതിഞ്ഞുപോയി,  എനിക്ക് തന്നെ തന്നേക്കണേ,   എന്തൊക്കെ പ്രശ്നങ്ങളും പ്രതിസന്ധികളും വന്നാലും അതൊക്കെ തരണം ചെയ്ത് ഞാൻ ഇഷ്ടപ്പെട്ട ആളെ എന്റെ സ്വന്തമാക്കാൻ പറ്റണെ... "

അങ്ങനെ പ്രാർത്ഥിച്ച് കുരിശു വരച്ചാണ് അവിടെ നിന്നും ഇറങ്ങിയത്, ഉച്ചസമയം ആയതുകൊണ്ട് തന്നെ എല്ലാവരും അവിടെ ഇവിടെയാണ്,  അവിടെ നിന്നും മഞ്ജിമയെ കണ്ടെത്താൻ തന്നെ സമയം എടുത്തിരുന്നു,

അവരെ എട്ടുപേര് അടങ്ങുന്ന ഒരു ഗ്യാങ് ആണ്,  എപ്പോഴും ഉച്ചത്തിലുള്ള ചിരിയും കളിതമാശയും ഒക്കെയായി ക്ലാസിൽ തന്നെ ഉണ്ട്,   പഠിപ്പിസ്റ്റുകൾക്കൊന്നും അവരെട്ടുപേരോടും വലിയ താല്പര്യമില്ല എന്നതാണ് സത്യം,  തങ്ങൾ ചെല്ലുമ്പോൾ ക്ലാസ്സിൽ അവരില്ല പിന്നെ ഓഡിറ്റോറിയത്തിന് അരികിലേക്ക് പോയപ്പോൾ അവിടെ എട്ടുപേരും കൂടി എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞ് നിൽക്കുകയാണ്,

" മഞ്ജു ഒന്നു വന്നേ...

ദീപയാണ് വിളിച്ചത്,  അവള് വിളിച്ചപ്പോൾ തന്നെ മഞ്ജിമ ഓടിയെത്തി. അവൾ അങ്ങനെയാണ് ക്ലാസിലുള്ള സകല പിള്ളാരുമായും നല്ല കമ്പനിയാണ് മഞ്ജിമ, അവൾ ഓടി അരികിലേക്ക് വന്നപ്പോൾ ദീപ തന്നെയാണ് കാര്യങ്ങൾ അവളോട് വിശദീകരിച്ചു പറഞ്ഞത്..

"  നീ കൊള്ളാലോടി ഒറ്റ ദിവസം കൊണ്ട് ഒരു ലൈൻ സെറ്റ് ആക്കിയോ..? 

തന്റെ മുഖത്തേക്ക് നോക്കി മഞ്ജിമ ചോദിച്ചു, 

'പുള്ളി കാണാൻ എങ്ങനെ ഗ്ലാമർ ആണോ..?

ഇഷ്ട വിഷയമായതു കൊണ്ടുതന്നെ മുഖമൊക്കെ വലിയ ആശ്ചര്യത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

" എന്റെ കണ്ണിൽ സുന്ദരനാ മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല,  പിന്നെ പുള്ളിയെ കണ്ട് ഇഷ്ടപ്പെട്ടത് ഒന്നുമല്ല ഞാൻ, അതിനു വേറെ കുറെ കാര്യങ്ങളുണ്ട്, അത് ഞാൻ നിന്നോട് പിന്നെ പറയാം.   നിന്റെ ഒരു ഹെൽപ്പ് വേണം.

" എന്താണെന്ന് പറ

" ഇത്തരം കാര്യങ്ങളിൽ എന്റെ കമ്പ്ലീറ്റ് സപ്പോർട്ട് ഉണ്ടാവും,  അത് പിന്നെ നമ്മുടെ അനീറ്റ ഇല്ലെ,  അനീറ്റയുടെ ചേട്ടന്റെ ഫ്രണ്ടാണ് ആൾ, എനിക്ക് ആളുടെ നമ്പർ ഒന്ന് വേണം, പക്ഷേ ഞാൻ അനീറ്റയുമായി വലിയ കമ്പനി ഒന്നും ഇല്ലല്ലോ,  അതുകൊണ്ട് നീ അതൊന്നു വാങ്ങിത്തരുമോ..?

" ഞാനങ്ങനെ ചോദിക്കുന്നെ,  ഒരു കാര്യം ചെയ്യാം നീ അനീറ്റയും തമ്മിൽ ആദ്യം ഒന്ന് കമ്പനി ആവു,  ഞാന് അവളെ നിന്നെയും കൂടി ആദ്യം ഒന്നു മുട്ടിക്കാം നമ്മൾ ഒരു ക്ലാസ്സിലുള്ളവരല്ലേ,  അതുകൊണ്ട് നമ്മൾ തമ്മിൽ പരസ്പരം ഒരു ഫ്രണ്ട്ഷിപ്പ് ഉള്ളത് നല്ല കാര്യമല്ലേ..? മാത്രമല്ല നിങ്ങള് ഒരു പള്ളിയിലൊക്കെ പോകുന്നവരല്ലേ,

"  അതേടി പക്ഷേ അവളെന്നോട് മിണ്ടുന്നു ടൈപ്പ് ഒന്നുമല്ല,

" അത് നിന്റെ വെറും തോന്നലാ. നമ്മൾ ഈ ജാഡ ആണെന്ന് വിചാരിക്കുന്നവർ  ചിലപ്പോൾ വെറും പാവം ആയിരിക്കും,  നമ്മുടെ തോന്നൽ മാത്രമായിരിക്കും അവരോട് കുറെ നാൾ സംസാരിക്കുമ്പോൾ നമുക്ക് അവരെ ശരിക്കും പാവമാണെന്ന് മനസ്സിലാവുള്ളൂ,  അങ്ങനെയാണ്,  അവൾക്കൊരു ജാഡ ലുക്ക് ഉണ്ടെന്നേ ഉള്ളൂ, സംസാരിച്ചു വരുമ്പോൾ ഒരു പാവം ആണെടോ, അവളുമാരുടെ ഒക്കെ വിചാരം നീ വലിയ പഠിപ്പിസ്റ്റ് ആയതുകൊണ്ട് അവരോടൊന്നും മിണ്ടാത്തത്  ആണെന്നാണ്, എല്ലാരും ആയിട്ടും ഇപ്പൊൾ തന്നെ പരിചയപ്പെടാം  വാ...

പെട്ടെന്ന് മഞ്ജിമ ഞങ്ങളുടെ കൈകൾ പിടിച്ചുകൊണ്ട് അവർക്ക് അരികിലേക്ക് പോയിരുന്നു,  ഈ കാര്യങ്ങൾ ഒന്നും പറയാതെ തന്നെ അവരുടെ പരിപാടികളിൽ ഒക്കെ ഞങ്ങളെയും കൂടി ഉൾപ്പെടുത്തിയിരുന്നു   അങ്ങനെയാ എട്ടംഗ സംഘത്തിൽ ഞങ്ങൾ കൂടി ചേർന്നതോടെ 10 പേരായി മാറുകയായിരുന്നു. ഇതിനിടയിൽ അനീറ്റയെയും ഗാങിൽ ഉള്ള മറ്റുള്ളവരെയും എല്ലാം വിശദമായി തന്നെ പരിചയപ്പെടുകയും ചെയ്തു, ഒരു ക്ലാസ്സിൽ ആണെങ്കിലും ഇവരുമായി ഇത്രയും കാലം എന്തിനാണ് ആവശ്യമില്ലാത്ത ഒരു അകലം സൂക്ഷിച്ചിരുന്നത് എന്ന ചിന്ത ആ നിമിഷം മനസ്സിലേക്ക് നിറഞ്ഞു വന്നു. ഞാൻ പൊതുവേ അല്പം അന്തർമുഖ ആയിരുന്നു ക്ലാസിലുള്ളവരോട് പോലും വളരെ കുറച്ചു മാത്രമേ ഇടപെടാറുണ്ടായിരുന്നുള്ളൂ,  സ്വയം അങ്ങനെ ആയതാണ് എന്നതാണ് സത്യം   ഒരുപക്ഷേ അത്  എന്റെ അപകർഷതാബോധം ആയിരിക്കാം, എങ്കിലും ഞാൻ അറിഞ്ഞുകൊണ്ട് തന്നെ പലരുമായും ഒരു അകലം സൂക്ഷിച്ചിരുന്നു. അത് ആവശ്യമില്ലായിരുന്നു എന്ന് മനസ്സിലാകുന്നത് ഈ ഒരു ഘട്ടത്തിലാണ്, അവരുമായി അത്രയും കമ്പനിയിൽ ആയപ്പോഴായിരുന്നു ഈ 9 വർഷങ്ങൾ എത്ര മനോഹരമായി കൂട്ടുകെട്ടുകൾ ആണ് വേണ്ടെന്നുവച്ചത് എന്ന സത്യം മനസ്സിലാക്കിയത്, വളരെ വൈകി പോയ ഒരു സൗഹൃദം. എന്ത് കാര്യത്തിനും കൂടെ നിൽക്കുന്നവർ,  അവരോട് വളരെ പെട്ടെന്ന് തന്നെ കാര്യങ്ങൾ പറയാൻ സാധിച്ചു.  കാര്യം കേട്ടതും അനീറ്റ അത്ഭുതത്തോടെയാണ് എന്നെ നോക്കിയത്,  എന്നെപ്പോലെ ഒരാൾക്ക് ഇങ്ങനെയൊരു ഇഷ്ടമോ എന്ന് ഭാവമായിരുന്നു ആ നോട്ടത്തിൽ നിറഞ്ഞു നിന്നിരുന്നത്,

" സാം ചേട്ടായിയെ ഞങ്ങൾക്കൊക്കെ അറിയാം,  പള്ളിയിലുള്ള എല്ലാവരും ആയിട്ടും പുള്ളി നല്ല കമ്പനിയാ,

"  ആൾക്ക് വേറെ വല്ല ലൈനും ഉണ്ടോ..?

ചോദ്യം ചോദിച്ചത് മഞ്ജിമ ആണ്..

"അങ്ങനെയൊന്നും പറഞ്ഞു കേട്ടിട്ടില്ല,  പിന്നെ വേണമെങ്കിൽ ഞാൻ ചോദിച്ചു നോക്കാം..

" മനസ്സിലാവാത്ത രീതിയിൽ നീ ഒന്ന് ചോദിച്ചു നോക്കൂ,  പിന്നെ അറിയാതെ പോലും ആ സമയത്ത് നീ ഇവളുടെ പേര് പറയരുത്,

വലിയ പരിജ്ഞാനം ഉള്ളവരെ പോലെ മഞ്ജിമ ഉപദേശിച്ചു.

" മനസ്സിലാവാത്ത രീതിയിൽ ഒന്നും ചോദിക്കാൻ എനിക്കറിയില്ല,  ഞാൻ ഡയറക്റ്റ് ആയിട്ട് ചോദിക്കും,

അനീറ്റ തറപ്പിച്ചു പറഞ്ഞു,

"  അങ്ങനെ ചോദിക്കേണ്ട അങ്ങനെ ചോദിക്കുമ്പോൾ ഡൗട്ട് വരില്ലേ..?

ദീപയുടെ അഭിപ്രായം ശരിയാണെന്ന് മഞ്ജിമയ്ക്കും തോന്നിയിരുന്നു,

" എടി വേറെ എന്തെങ്കിലും കാര്യം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നീ എങ്ങനെയെങ്കിലും ചോദിച്ചാൽ മതി,  ഒരു ഉദാഹരണത്തിന് നീ ഒരു സിനിമ പാട്ട് കണ്ടു. അതിനെപ്പറ്റി ആളിനോട് സംസാരിക്കാൻ aac പറയുന്നത്. ആ സമയത്ത് നീ ചോദിച്ചാൽ മതി,  

"  ഇന്നലെ തട്ടത്തിൻ മറയത്തിലെ പാട്ട് ചേട്ടായി പാടുന്ന കേട്ടിരുന്നു അത് കാണാൻ പോണം എന്ന് പറയുന്നത് കേട്ടു,

അനീറ്റ പറഞ്ഞു..

" കറക്റ്റ്  സംഭവം ആണ്,  പ്രണയത്തെപ്പറ്റി ആണല്ലോ പറയുന്നത്, ആ സിനിമയെക്കുറിച്ച് പറഞ്ഞു എന്തെങ്കിലും നീ പുള്ളിയോട് പറഞ്ഞാൽ മതി,   പിന്നെ ആ സിനിമയുടെ കഥ ഞാൻ നിനക്ക് പറഞ്ഞുതരാം,

" നീയാ സിനിമ കണ്ടോ..?
.
പെട്ടെന്ന് ദീപ മഞ്ജുവിനോട് ചോദിച്ചു,

"' ഞാനും ചേട്ടനും കൂടി അത് റിലീസ് ആയ പിറ്റേ ദിവസം തന്നെ പോയി കണ്ടു,  അടിപൊളി അടുത്തകാലത്ത് കണ്ടിട്ടില്ല ഇതുപോലെ ഒന്ന്, പ്രണയം എന്നൊക്കെ പറഞ്ഞാൽ ഇതാണ്.. എന്റെ സാറെ,   ആ നിവിൻ പോളി,   ആ പാട്ട് എന്തൊരു ഫീൽ ആണെന്ന് അറിയോ?

"അനുരാഗത്തിൻ വേളയിൽ ആ പാട്ട്  ആണ് പുള്ളിയുടെ റിങ്ടോൺ..

അനീറ്റ പെട്ടെന്ന് ഓർമിച്ച് പറഞ്ഞു, 

"എങ്കിൽ പിന്നെ അതുതന്നെയാണ് ചാൻസ്.നീ അവിടെ ഇരിക്കുമ്പോൾ എപ്പോഴെങ്കിലും ഒരു ഫോൺ വന്നാൽ ഉടനെ ചോദിച്ചോ ആരോടെങ്കിലും ഇഷ്ടമുണ്ടോ എന്ന്. മഞ്ജു ഇങ്ങനെ ഉപദേശങ്ങൾ കൊടുക്കുകയാണ്, കാര്യങ്ങൾ അവരെറ്റെടുത്തതോടെ അല്പം സമാധാനം തോന്നിയിരുന്നു.  ആളിന്റെ മനസ്സ് അറിയാമല്ലോ........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story