ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 1

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

" ഏയ്...ബസ് നിർത്ത് ഒരാള് കൂടി കയറാൻ ഉണ്ട്... ✋️" അവൾ ബസിനു പുറകിൽ കൂടി ഓടിക്കൊണ്ട് പറഞ്ഞു... ഓടി അണച്ചതുകൊണ്ട് അവൾ നിരാശയോടെ അവിടെ തന്നെ നിന്നു. കുറച്ച് ദൂരം എത്തിയതും ബസ് സ്ലോ ആക്കി... അത് കണ്ടതും വീണ്ടും ബസ് ലക്ഷ്യമാക്കി ഓടി... കിതച്ചുകൊണ്ട് ബിസിനടുത്തെത്തി... പെട്ടന്ന് ആരോ നീട്ടിയ കൈയിൽ പിടിച്ച് അവൾ ബസിലെ സ്റ്റെപ്പിൽ കയറി നിന്നു.. അപ്പൊ തന്നെ ബസ് എടുത്തു... നന്നേ കിതച്ചത് കൊണ്ട് നെഞ്ചത്ത് കൈ വെച്ച് കുറച്ച് നേരം അവിടെ തന്നെ കണ്ണടച്ച് നിന്നിട്ട് തലഉയർത്തി മുന്നിലേക്ക് നോക്കി... എന്നാൽ അവളെ സഹായിച്ച ആള് നിന്നിടം ശൂന്യമായിരുന്നു.. ധനുശ്രീ ഉറക്കത്തിൽ നിന്നും ചാടി എണീറ്റു.....

ഫോൺ എടുത്ത് നോക്കിയപ്പോൾ സമയം 5.30 am... കുറച്ച് നേരം ഹെഡ്ബോർഡിൽ ചാരി ഇരുന്നുകൊണ്ട് കണ്ണും മുഖവും ഒന്ന് അമർത്തി കൈക്കൊണ്ട് തുടച്ച ശേഷം എണീറ്റ് ഫ്രഷ് ആവാൻ പോയി കുളി കഴിഞ്ഞ് അമ്മയോട് പറഞ്ഞുകൊണ്ട് അമ്പലത്തിൽ പോകാൻ വേണ്ടി ശ്രീകുട്ടിയെ കാത്ത് മുറ്റത്തേക്ക് ഇറങ്ങി നിന്നു കുറെ നേരം കഴിഞ്ഞതും ഓടി പിടിച്ചു വരുന്ന ശ്രീകുട്ടിയെ കണ്ടപ്പോൾ ധനുവിന് ചിരി വന്നെങ്കിലും ധനു ഗൗരവ ഭാവത്തിൽ നിന്നു " സോറി..... ധനു 😁😁😁ഇന്ന് നേരത്തെ ഇറങ്ങിയതാ.... എന്റെ ചേട്ടൻ എന്നു പറയുന്നവൻ എന്നെ പറ്റിച്ചതാടി.... " " പിന്നെ..... അങ്ങേരുടെ സ്വഭാവം നിനക്ക് അറിയാവുന്നതല്ലേ... പിന്നെ നീ അല്ലാതെ.. അങ്ങേരെ നോക്കി നിക്കോ...അല്ല അങ്ങേര് എപ്പോ എത്തി... " " ഇന്ന് രാവിലെ...വന്നവഴി അമ്പലത്തിൽ വരണം എന്നൊക്കെ പറഞ്ഞ് നേരെ പോയി കുളിച്ച് റെഡി ആയി വന്നു...ആള് നടന്ന് വരാൻ ഇരുന്നതാ...😄നീ ഉണ്ടെന്ന് പറഞ്ഞപ്പോൾ 😁പുള്ളി വരുന്നില്ല എന്ന് പറഞ്ഞ് നേരെ വണ്ടി എടുത്ത് പോയി " " അല്ലെങ്കിലും നിന്റെ ചേട്ടനെ ഞാൻ കാണാൻ ഇരിക്കാ ......😬" " മോളെ....😁വേണ്ട....നിങ്ങളുടെ ഈ ഈ തല്ലുപിടുത്തം എന്തിനാണ് എനിക്കറിയാം........ "

" വാ പോവാം... ഇനി നിന്നാൽ ശരിയാവില്ല....😁" ധനു ശ്രീകുട്ടിയെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് നടന്നു.. അമ്പലത്തിൽ ചെന്നപ്പോൾ തന്നെ കണ്ടു തൊഴുത് ഇറങ്ങുന്ന രഘുവിനെ... ധനു രഘുവിനെ കണ്ടതും മുഖം തിരിച്ചു.. രഘു തിരിച്ചും... ശ്രീകുട്ടിയും ധനുവും തൊഴുത് ഇറങ്ങി നടന്നതും.... ധനുവിനെ ആരോപിടിച്ചു വലിച്ച് അവിടെ ഉണ്ടായിരുന്ന ആലിന്റെ ബാക്കിലേക്ക് നിർത്തി... തന്റെ മുമ്പിൽ കയ്യും കെട്ടി നിൽക്കുന്ന രഘുവിനെ കണ്ടപ്പോൾ തന്നെ ധനു വേറെ എവിടേക്കോ മുഖം തിരിച്ച് പിടിച്ചു.. "എന്താണ് ധനു കുട്ടി 😁... മുഖം കടുന്നൽ കുത്തിയ പോലെ ഇരിക്കുന്നേ..." " രഘുനാഥിന് എന്റെ പേരൊക്കെ ഓർമ ഉണ്ടോ 😏😏.. " .. " ഓ.... പെണ്ണെ ചുമ്മാ കളിക്കാതെ... തരാനുള്ളത് ഇങ്ങു എടുക്ക്......😁😁" " എന്തു.....🤨🤨" " ഡി.... കളിക്കല്ലേ.... ഞാൻ ഇന്ന് വരുമെന്ന് നിനക്ക് ഇന്നലെ മെസ്സേജ് ആയതല്ലേ.... പിന്നെ എന്താ ഒന്നും അറിയാത്ത പോലെ....😇" " രഘുവേട്ട.... എത്ര നാളെന്നു വച്ചാ ഇങ്ങനെ..... ഒന്ന് കെട്ടികൊണ്ട് പോയി കൂടെ ദീപ്തിയെ..... എന്നും ഈ കത്ത് മാത്രം അങ്ങോട്ടും ഇങ്ങോട്ടും കൊടുത്ത്....😬😬എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്.... ഇന്നാ പിടിക്ക് ഇതില്ലാണ്ട് ഇനി... മനസമാധാനം കളയണ്ട.... "

ധനു കൈയിൽ പിടിച്ചിരിക്കുന്ന കത്ത് രഘുവിന് നേരെ നീട്ടി... " എനിക്കറിയാമായിരുന്നു 😁😁നീ കൊണ്ടുവരുമെന്ന്.... ഞാൻ വിളിക്കാതിരുന്നത് വെറുതെ അല്ല എന്റെ പെങ്ങളൂട്ടി... ഫയർമാൻ എന്നൊക്കെ പറയുന്നത് എളുപ്പം ആണെങ്കിലും അത് ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഞങ്ങൾക്ക് മാത്രം അറിയുള്ളു.... പിന്നെ നിന്റെ അമ്മാവന്റെ മോള് ദീപ്തിയെ വിളിക്കാത്തതിൽ അവളിക്ക് ഒരു പ്രശ്നവും ഇല്ല 😁😁ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ ഞാനും അവളുമായുള്ള ബന്ധം വർഷം 7ആയില്ലേ.... അവളുടെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കുന്നതിനു മുൻപ് നമുക്ക് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഇല്ലേ.... " "മ്മ്മ് " ധനു ഒന്ന് മൂളി " അല്ല അതൊക്കെ പോട്ടെ.... ഇന്നെന്താ അമ്പലത്തിൽ....😂" " അതോ.... ഇന്ന് പെണ്ണുകാണൽ ആണ് മോനേ...21-)0 മത്തെ 😂😂😂" " ആഹാ.... കൊള്ളാലോ... ഇതിനെങ്കിലും ok പറയോ....😁😁😁" രഘു " നോക്കട്ടെ പറ്റാണെങ്കിൽ 😁😁😁😁പിന്നെ രഘുവേട്ട കഴിഞ്ഞ ദിവസം പെണ്ണുകാണാൻ വന്നിരുന്നു ദീപ്തിയെ.... അത് പറയാൻ വന്നപ്പോളേക്കും രഘുവേട്ടൻ പോയി അതാ ഞാൻ പിന്നെ വിളിക്കാതിരുന്നത് " " അതെനിക്ക് മനസിലായി.....😁അതുകൊണ്ടാണ് നീ എന്നോട് മിണ്ടാതെ ഇരുന്നതെന്നും.... "

" പിന്നെ ഇന്നും ഞാൻ ആ സ്വപ്നം കണ്ടു രഘുവേട്ട..... " ധനു ഒരു ആദിയോടെ പറഞ്ഞു " എന്തായാലും നടന്ന സംഭവം അല്ലേ.... അത് കണ്ടു എന്ന് വച്ചു കുഴപ്പം ഒന്നും ഇല്ല മോളെ... " " അല്ല ഇത് വരെ കഴിഞ്ഞില്ലേ ചങ്കുകളുടെ വഴക്ക്.... " ശ്രീക്കുട്ടിയുടെ ഒച്ച കേട്ട് രണ്ടുപേരും തിരിഞ്ഞു നോക്കി പൊടി ഞങ്ങൾ തമ്മിൽ ഒരു വഴക്കും ഇല്ല... അല്ലേ പെങ്ങളൂട്ടി... "😊😊രഘു ധനു വിനെ ചേർത്ത് പിടിച്ചു... " എന്തായിരുന്നു രണ്ടുപേരുടെയും രാവിലത്തെ ഷോ 😏😏😏.. അല്ലെങ്കിലും പണ്ടുമുതലേ നിങ്ങൾ രണ്ടുപേരും ആണല്ലോ കൂട്ട്..... "ശ്രീക്കുട്ടി തിരിഞ്ഞു നടന്നു.. " അയ്യേ... നീ ഇല്ലാതെ ഞങ്ങൾക്ക് എന്തു ആഘോഷം അല്ലേ.... രഘുവേട്ട....😄😄" ധനു ശ്രീകുട്ടിയുടെ അടുത്തേക്ക് ഓടി പോയി അവളുടെ തോളിൽ പിടിച്ചു നിർത്തികൊണ്ട് പറഞ്ഞു... " എന്റെ ഏട്ടത്തി അമ്മ മിഷൻ എവിടെ വരെ ആയി....😂😂. " ശ്രീക്കുട്ടി കുറുമ്പോടെ ചോദിച്ചു... " ഇപ്പോഴും കത്തിലാണ് മോളെ.... ഇത് വരെ വണ്ടിപിടിച്ച് ഫോൺ കമ്പനിയിൽ നിന്റെ ചേട്ടൻ എത്തിയിട്ടില്ല....😁😁" ധനു പറഞ്ഞത് കേട്ട് രഘു ചിരിച്ചു.. " വാ പോവാം....രണ്ടുപേരും കേറിക്കോ... " " *********** " സച്ചി..... ഈ കാണാൻ പോകുന്ന പെങ്കൊച്ചിനെ എങ്കിലും ഓക്കേ പറഞ്ഞില്ലെങ്കിൽ ഉണ്ടല്ലോ.....😬😬

" രാവിലെ തന്നെ ഭാനു കലിപ്പിൽ ആണ്.. " എന്റെ അമ്മേ.... ഞാൻ പറഞ്ഞല്ലോ എന്നെ അനുസരിക്കുന്ന ഒരു പെണ്ണ് മതി.... "😏 " എല്ലാ ഭാര്യമാരും ഭർത്താക്കാൻ മാരെ അനുസരിക്കുന്നവരാടാ.... " 🤦‍♀️🤦‍♀️ "ഉവ്വ...😏കണ്ടറിയണം........ " സച്ചി.. " എന്താ ഇവിടെ.......😁😁😁" "ആഹാ... നിന്റെ ഒരു കുറവ് കൂടി ഉണ്ടായിരുന്നുള്ളു ഇവിടെ....😄കൂട്ടുകാരനോട് മര്യാദക്ക് ഞങ്ങൾ പറയുന്നത് കേട്ടോളാൻ പറഞ്ഞേരെ...." രാധാകൃഷ്ണൻ (സച്ചിയുടെ അച്ഛൻ )അത്രയും പറഞ്ഞുകൊണ്ട് റൂമിലേക്ക് പോയി " എന്താടാ...😁 നീ ഇതും മുടക്കോ.... " വിഷ്ണു. " ഡാ 🧐ഞാൻ മുടക്കുന്നതാണോടാ...... എന്റെ കൺസെപ്റ്റിൽ വേണം എനിക്ക് കെട്ടാൻ... "സച്ചി " മ്മ്മ് ഇവന്റെ കോൺസെപ്റ്റിൽ ഒരു അച്ച് വെച്ച് വാർത്തെടുക്കണം..😏😏. " പത്രം വായിച്ചുകൊണ്ടിരിക്കുന്ന സച്ചിയുടെ ചേട്ടൻ ജയാനന്ദ് എന്ന ജയൻ " ഹും 😬എന്റെ കോൺസെപ്റ്റിന് എന്താ പ്രശ്നം.... " " പ്രശ്നം മാത്രം ഒള്ളു... " ഗീത (സച്ചിയുടെ ഏട്ടത്തി ) " ഇവന്റെ പറച്ചിൽ കേട്ടാൽ ഇവനാണ് ഇവന്റെ അടക്കം എല്ലാവരുടെയും കാര്യങ്ങൾ ചെയുന്നതെന്ന് 😏"ജയൻ " ചേട്ടൻ അത് പറയണ്ട...

ഞാൻ ഇളയതായത് കൊണ്ട് ചേട്ടന്റെയും എന്റെ ചേച്ചിയുടെയും അവളുടെ കൊച്ചങ്ങളുടെ കാര്യങ്ങൾ വരെ നിങ്ങൾ ഒക്കെ എന്നെകൊണ്ട് നോക്കിച്ചിട്ടുണ്ട് 😬😬😬" " മതി മതി.....വിഷ്ണു ഇവന്റെ കൂടെ ചെല്ല്... അരമണിക്കൂറിനകം ഇവിടെ നിന്ന് ഇറങ്ങണം... " ഭാനു അവസാനം എന്നപോലെ പറഞ്ഞു. വിഷ്ണു സച്ചിയേയും വിളിച്ചുകൊണ്ടു അവന്റെ റൂമിലേക്ക് പോയി.. പിന്നെ പെട്ടന്ന് റെഡി ആയി താഴേക്ക് വന്നു.. അര മണിക്കൂർ കൊണ്ട് റെഡി ആയി എല്ലാവരും ഇറങ്ങി...... ********** " ചേട്ടാ.... ഈ മേലേടത്ത് കാർത്തികേയന്റെ വീട് എവിടെയാ.... " റോഡരികിൽ ഉള്ള ഒരു കടയിലെ ആളോട് കാറിൽ ഇരുന്നുകൊണ്ട് ജയൻ ചോദിച്ചു.... " ആ..... അത്.... ഇവിടുന്നു പോയിട്ട് ഇടത്തോട്ട് ഒരു വളവുണ്ട് അവിടെ ചെല്ലുമ്പോൾ ഒരു ചെറിയ ഒരു ഇറക്കം ഉണ്ട് അതിലെ നേരെ പോയാൽ മതി.... "😊 " thankyou ചേട്ടാ 😊" ജയൻ കാർ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട് എടുത്തു.. കാറ് മേലെടത്ത് ചെന്ന് നിന്നു.... ജയനും ഭാനുവും രാധാകൃഷ്ണനും വിഷ്ണുവും സച്ചിയും ഗീതയും ഇറങ്ങി.. "

ആഹാ വീട് കൊള്ളാലോ......😁.. " വിഷ്ണു ചുറ്റും നോക്കിയിട്ട് പറഞ്ഞു പണ്ടത്തെ ഒരു തറവാട് ടൈപ്പ് ആയത് കൊണ്ട് തന്നെ നല്ല ഭംഗി ആയിരുന്നു കാണാൻ... വണ്ടിയുടെ സൗണ്ട് കേട്ടതും കാർത്തികേയൻ പുറത്തേക്ക് ഇറങ്ങി വന്നു.. " കുമാരൻ പറഞ്ഞ ആൾക്കാരല്ലേ....😁😁" കാർത്തികേയൻ അവരോട് ചോദിച്ചു.. " അതേ 😁" രാധാകൃഷ്ണൻ " വരൂ... കയറി വാ.... " കാർത്തികേയൻ അവരെ അകത്തേക്ക് ക്ഷെണിച്ചു... അവരെല്ലാവരും അകത്തു കയറി ഹാളിൽ ഉള്ള സോഫയിൽആയി ഇരുന്നു. " വഴികണ്ടുപിടിക്കാൻ ബുദ്ധിമുട്ടായോ 😊" കാർത്തികേയൻ അവർക്ക് ഓപ്പോസിറ്റ് ഉള്ള സോഫയിൽ ഇരുന്നു.അവിടെ അടുത്ത് തന്നെ രാധികനിന്നു (ധനുവിന്റെ അമ്മ ) " കുറച്ച്.....😄...ഞങ്ങളെ പരിചയ പെടുത്തിയില്ലല്ലോ 😄 എന്റെ പേര് രാധാകൃഷ്ണൻ ഞാൻ vehicle ഡിപ്പാർട്മെന്റിൽ ആയിരുന്നു .. ഇത് എന്റെ ഭാര്യ ഭാനുമതി.എനിക്ക് മൂന്ന് മക്കളാ ഒരാള് ദേ ഇരിക്കുന്നു ജയാനന്ദ് ഇവിടെ വിജിലൻസ് ഓഫീസിൽ ആണ് അവന്റെ ഭാര്യ ആണ് അപ്പുറത് ഇരിക്കുന്നത് ഗീതാഞ്‌ജലി.പിന്നെ ഒരു മോള് അവള് husband ആയിട്ട് മുംബയിൽ ആണ് മോളുടെ പേര് സിത്താര അവളുടെ husband ബാങ്കിലെ ഉദ്യോഗസ്ഥൻ ആണ് കിഷോർഅവർക്ക് ഒരു മകൻ ഉണ്ട് കൈലാസ് .ഇത് എന്റെ ഇളയ പുത്രൻ സച്ചിദാനന്ദ്....

ഇവനാണ് ചെറുക്കൻ... പിന്നെ അവന്റെ അപ്പുറത് ഇരിക്കുന്നവൻ എന്റെ അനിയത്തിയുടെ മകൻ ആണ് വിഷ്ണു സച്ചിയുടെ കൂട്ടുകാരൻ കൂടിയ... " " ആണോ....സച്ചി എന്തു ചെയ്യുന്നു... " കാർത്തികേയൻ സച്ചിയെ നോക്കി " അങ്കിൾ... ഞാൻ... കോളേജിൽ ലാക്ചറർ ആണ്.... പിന്നെ ചെറിയ രീതിയിൽ ബിസിനസ്‌ നോക്കുന്നുണ്ട്.... " " ആഹാ 😁എന്റെ പേര് അറിയാലോ കാർത്തികേയൻ. ഞാൻ ഇവിടുത്തെ വില്ലേജ് ഓഫീസർ ആയിരുന്നു.... ഇപ്പോൾ റിട്ടയർ ആയി...സ്ഥലം ഉള്ളത് കൊണ്ട് കൃഷി ഒക്കെ ആയി നടക്കുന്നു.. ഇത് എന്റെ ഭാര്യ രാധിക... ഞങ്ങൾക്ക് രണ്ടു മക്കൾ ആണ് ഒരാള് ധനുശ്രീ നിങ്ങൾ കാണാൻ വന്ന കുട്ടി ഒരാള് ധനജ്ഞയ് അവൻ ഇപ്പോൾ degree last വർഷം ആയി... " " എന്നാ പെൺകുട്ടിയെ വിളിച്ചോ 😁... "രാധാകൃഷ്ണൻ " രാധു മോളെ വിളിക്ക്.... " രാധിക പോയി ധനുവിനെ കൂട്ടികൊണ്ട് വന്നു.. ബ്ലൂ കളറിൽ golden വർക്ക്‌ ഉള്ള ഒരു ഷിഫൺ സാരി ആണ് വേഷം കാതിൽ ഒരു ചെറിയ സ്റ്റഡ് കമ്മൽ കഴുത്തിൽ ഒരു സിമ്പിൾ ചെയിൻ കയ്യിൽ സിമ്പിൾ ബ്ലൂ കളർ വള... " മോളെ ചായ കൊടുക്ക്... " ധനു എല്ലാവർക്കും ചായ കൊടുത്തു... എന്നിട്ട് രാധികയുടെ അടുത്ത് വന്നു നിന്നു.. " മോളെ ഇതാണ് ചെറുക്കൻ.... "

ഭാനു ധനുവിനെ നോക്കി പറഞ്ഞു.. ധനു സച്ചിയെ നോക്കി ചിരിച്ചു...സച്ചി തിരിച്ചും.. ഈ സമയത്താണ് പുറത്ത് പോയ ധനജ്ഞയ് എന്ന ജയ് വീട്ടിലേക്ക് കയറി വന്നത്...😁 ആളുകളെ കണ്ടതും ജയ് ഒന്ന് ചിരിച്ചു കാണിച്ചുകൊണ്ട് ധനുവിന്റെ അടുത്ത് വന്നു നിന്നു.. " ഇതാണ് എന്റെ ഇളയ മോൻ ധനജ്ഞയ് " കാർത്തികേയൻ ജയ്യേ പരിചയപ്പെടുത്തി... " എന്തായാലും പെൺകുട്ടിയെ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു....😁 "ഭാനു എല്ലാവരെയും നോക്കി പറഞ്ഞു. " ഇനി ഇവർക്ക് എന്ധെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിച്ചോട്ടെ.... " കാർത്തികേയൻ സച്ചിയെ നോക്കി പറഞ്ഞു.. സച്ചിയുടെ മുഖത്ത് ആയിരം ബൾബുകൾ കത്തിയ പ്രകാശം ആയിരുന്നെങ്കിൽ ബാക്കി ഉള്ള അഞ്ചുപേരുടെയും മുഖത്തു അത്ര പരിചയം ഇല്ലാത്ത expression ആയിരുന്നു.. " എനിക്ക്.😁😁.......... " സച്ചി പറയാൻ തുടങ്ങിയപ്പോഴും രാധാകൃഷ്ണൻസച്ചിയുടെ കൈയിൽ പിടിച്ചുകൊണ്ട് ഇടയിൽ കയറി " ഇവന് അങ്ങനെ ഒന്നും ഇല്ല 😁😁ഞങ്ങൾ പറയുന്നതാണ് അവന്റെ തീരുമാനം... അല്ലേ... മോനേ 😁😁😁" രാധാകൃഷ്ണൻ കാർത്തികേയനെ നോക്കി ചിരിച്ചു.. തുടരും ❤️

Share this story