ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 10

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

"നിങ്ങൾ രണ്ടുപേരും ഇത് വരെ റെഡി ആയില്ലേ......🙄" ധനു റെഡി ആയി വന്നുകൊണ്ട് വിഷ്ണുവിന്റെ റൂമിന്റെ ഡോറിൽ തട്ടികൊണ്ട് സച്ചിയോടും വിഷ്ണുവിനോടും ചോദിച്ചു.. " ഞങ്ങൾ എപ്പോഴേ റെഡിയാ ധനു...😁😁" വിഷ്ണു ഒരു ബ്ലു ഷർട്ടും ബ്ലു ജീൻസും ധരിച്ചുകൊണ്ട് റൂമിനു പുറത്തേക്ക് വന്നു കുറച്ച് കഴിഞ്ഞ് ഒരു ഗ്രീൻ ഷർട്ടും ബ്ലാക്ക് ജീൻസും ധരിച്ച് സച്ചിയും.. രണ്ടുപേരും ഷർട്ട്‌ ഇൻസർട്ട് ചെയ്ത് ഫോർമൽ സ്റ്റൈൽ ഇൽ ആണ് നിൽപ്പ് .... " time ആയി വാ ഇറങ്ങാം.... "ധനു അവരോട് പറഞ്ഞു കൊണ്ട് ബാഗ് ഒക്കെ എടുത്ത് പുറത്തേക്ക് ഇറങ്ങി.... പുറകെ വിഷ്ണുവും സച്ചിയും. സച്ചി കാർ എടുക്കാൻ പോയപ്പോഴേക്കും ധനു വീട് ഒക്കെ പൂട്ടി വന്നു....... സച്ചിക്കടുത്തു കോ ഡ്രൈവർ സീറ്റിൽ വിഷ്ണുവും പുറകിൽ ആയി ധനുവും കയറി ഇരുന്നു. " ഡാ വിഷ്ണു.... നമുക്ക് ആ ഉൾവഴിയിലൂടെ പോയാലോ...🙄" " ഒന്ന് പോയേ സച്ചി 😏ആ വഴി കുറച്ച് ലോങ്ങ്‌ ആണെന്ന് നിനക്ക് അറിയില്ലേ...നീ മെയിൻ റോഡിൽ കൂടി വിട്... വേഗം എത്താം.... " വിഷ്ണു പറഞ്ഞത് കേട്ട് ഡ്രൈവ് ചെയുന്നതിനിടെ സച്ചി വിഷ്ണുവിനെ നോക്കി..

" ഈ വിഷ്ണു പറഞ്ഞാൽ പറഞ്ഞതാ..... ഇന്ന് നമ്മൾ പതിവിലും നേരത്തെ ആയത് കൊണ്ട് റോഡിൽ ബ്ലോക്ക്‌ ഒന്നും കാണില്ല....😁😁വിട് മോനേ ദിനേശാ " വിഷ്ണു സച്ചിയുടെ തോളിൽ തട്ടി കുറച്ച് ദൂരം പോയതും സച്ചിയുടെ വണ്ടി ട്രാഫിക്കിൽ പെട്ടു..സച്ചി വിഷ്ണുവിനെ നോക്കി 😬😬😬😬😬 വിഷ്ണു ആണെങ്കിൽ.... സച്ചിയെ നോക്കി നന്നായി ഒന്ന് ചിരിച്ചു കാണിച്ചു..😁😁😁😁 " എന്നും ഈ ട്രാഫിക് കാരണം നേരെ ചൊവ്വേ ഒരു സ്ഥലത്തും എത്താൻ പറ്റില്ല...😬😬😠" സച്ചി ഹോൺ തുടർച്ചയായി അടിച്ചുകൊണ്ട് പറഞ്ഞു.. " ഛേ.... നമുക്ക് ആ ഉൾവഴിയിൽ കൂടി പോയാൽ മതിയായിരുന്നു.... 😤😤കുറച്ച് ദൂരം കൂടുതൽ ആണെങ്കിലും ഇതുപോലെ ബ്ലോക്ക്‌ ഒന്നും കാണില്ലായിരുന്നു.... " വിഷ്ണു തല പുറത്തേക്ക് ഇട്ടുകൊണ്ട് എത്തി നോക്കി... " ഡാ വിഷ്ണു😬 നീ മിണ്ടരുത്..... നിന്റെ ഒറ്റ ഒരുത്തന്റെ വാക്ക് കേട്ടാണ്... ഈ വഴി വന്നത്..... എന്നിട്ട് അവന്റെ ഓരോ ഡയലോഗ്...😬😬😬" " നിങ്ങൾ പരസ്പരം ഇങ്ങനെ കിടന്ന് പറയാതെ പോകാൻ വേറെ വഴി ഉണ്ടോ എന്ന് നോക്ക്..... ധനു പറഞ്ഞത് കേട്ട് രണ്ടുപേരും മിണ്ടാതെ ഇരുന്നു....എന്തിനാ വെറുതെ 😂

പിന്നെ ഒരുവിധം യൂ ടേൺ ഒക്കെ എടുത്ത് ഉൾവഴി കേറി. ഇതേ സമയം ഒരു ബൊലേറോ ഒരു മുന്നറിയിപ്പും കൊടുക്കാതെ അവരുടെ വണ്ടി ക്രോസ്സ് ചെയ്ത് കടന്നത്.. " സച്ചി...... " വിഷ്ണുവും ധനുവും ഒരേ സ്വരത്തിൽ വിളിച്ചു.. സച്ചി മറ്റേ വണ്ടിയിൽ ഇടിക്കാതെ ഇരിക്കാൻ വണ്ടി വേഗം സൈഡിലേക്ക് തിരിച്ചു.. ആ വണ്ടിയുടെ നിയന്ത്രണം വിട്ട് അവിടെ ഉണ്ടായിരുന്ന ഒരു മതിലിൽ ഇടിച്ചുഇടിച്ചില്ല എന്ന മട്ടിൽ നിന്നു. സച്ചിയുടെ കാർ ആ വണ്ടിയുടെ പുറകിലും.. " ഇവൻമാര് എവിടെ നോക്കിയാ വണ്ടി ഓടിക്കുന്നെ... ഇപ്പൊ മനുഷ്യനെ കൊന്നേനെലോ 😠😠😠" വിഷ്ണു ദേഷ്യപ്പെട്ടു കാർ തുറന്ന് ഇറങ്ങാൻ പോയതും സച്ചി തടഞ്ഞു.. "നീ ഇത് എങ്ങോട്ടാ..... വെറുതെ വേണ്ടാത്ത പ്രേശ്നങ്ങൾ ഉണ്ടാക്കണ്ട.... വാ പോവാം...ഓരോ പുലിവാല്...." സച്ചി അതും പറഞ്ഞുകൊണ്ട് വണ്ടി എടുത്ത് പോന്നു.. " സച്ചി നീ എന്താ ഈ ചെയ്തത്.... അവരോട് ചോദിക്കാതെ ഇരുന്നതെന്താ..... അവരല്ലേ ഇങ്ങോട്ട് വന്ന് കയറിയത്.... " ധനു സച്ചിയോടായി ചോദിച്ചു. " പറഞ്ഞുകൊടുക്ക് ധനു... ഇവൻ ഇങ്ങനെയാ 😬😬

ചിലസമയത്തു എനിക്ക് തന്നെ ഇവന്റെ സ്വഭാവം പിടിക്കുന്നില്ല.... " " നിങ്ങൾക്ക് അങ്ങനെ പറയാം....ഇതിന്റെ പേരിൽ ഇനി എന്ധെങ്കിലും ഉണ്ടായാൽ പിന്നെ അതിന്റെ പുറകെ ഞാൻ നടക്കേണ്ടി വരും... എനിക്ക് അതിന് ഒരു താല്പര്യവും ഇല്ല... പിന്നെ നമുക്ക് ഒന്നും പറ്റിയില്ലല്ലോ..... " സച്ചി പറഞ്ഞത് കേട്ട് ധനുവും വിഷ്ണുവും മുഖത്തോട് മുഖം നോക്കി കൃത്യ സമയത്ത് തന്നെ ധനുവിന്റെ അക്കാദമി യുടെ മുമ്പിൽ വണ്ടി വന്നു നിന്നു... ധനുവിനെ അവിടെ ആക്കിയിട്ട് അവർ നേരെ അവരുടെ കോളേജിലേക്ക് വിട്ടു...😜 TM കോളേജിന്റെ ഗേറ്റ് കടന്ന് സച്ചിയുടെ കാർ ഉള്ളിലേക്ക് കടന്നു... സ്റ്റാറൂമിൽ ചെന്നു രജിസ്റ്ററിൽ സൈൻ ചെയ്ത് എല്ലാ ടീച്ചർമാരെയും കണ്ട് സംസാരിച്ചശേഷം വിഷ്ണുവും സച്ചിയും ക്ലാസ്സുകളിലേക്ക് പോയി... " ഗുഡ്മോർണിംഗ് sir 😁😁" സച്ചിയെ കണ്ട വഴി എല്ലാവരും എണീറ്റ് നിന്നു. " good morning 😁 sit ഡൌൺ... എല്ലാവർക്കും സുഖം അല്ലേ " " സാർ ഒരുമാസം ലീവ് എടുത്ത് പോയതിൽ പിന്നെ ഒരു രസവും ഉണ്ടായിരുന്നില്ല... ഇപ്പോഴാണ് ഒന്ന് ഉഷാറായത് 😄😄"

രാഹുൽ (student ) " മതിയെടാ... മതിയെടാ 😂😂എന്നെ പൊക്കിയത്....." സച്ചി ടേബിളിന്റെ ഒരു വശത്തായി ഇരുന്നുകൊണ്ട് പറഞ്ഞു.. " കാര്യമായിട്ടും സാർ....😁സാറിന്റെ മാര്യേജ് കഴിഞ്ഞെന്നു കേട്ടല്ലോ..... ഈ പെൺപടകൾ എല്ലാം വിഷമത്തിൽ ആയിരുന്നു ആ വാർത്ത കേട്ടിട്ട് " ക്ലാസ്സിലെ മറ്റൊരു student ആയ വിബിൻ പെൺകുട്ടികളുടെ ഭാഗത്തേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു... സച്ചി അത് കണ്ട് ഒന്ന് ചിരിച്ചു....😊 " കേട്ടത് ശെരിയാണ്.. എന്റെ കല്യാണം ഒക്കെ കഴിഞ്ഞു....😄പെട്ടന്നായത് കൊണ്ട് ആരെയും അറിയിക്കാൻ പറ്റിയില്ല..... " " സാറിന്റെ സങ്കല്പത്തിലെ പോലെ തന്നെയുള്ള ആളെ ആണോ സാറിന് കിട്ടിയത്....😄😄😄😄" രാഹുൽ ചിരിക്കാൻ തുടങ്ങി... " മോനേ..... ക്ലാസ്സ്‌ കഴിയുമ്പോൾ എനിക്ക് നിന്നെ ഒന്ന് കാണണം കേട്ടോടാ രാഹുലെ ....... സങ്കല്പത്തിലെ പോലെ അല്ല.. അതുക്കും മേലെ ആണ് മക്കളെ എന്റെ ഭാര്യ....😄" സച്ചി ഒരു നിമിഷം ധനുവിന്റെ സ്വഭാവത്തെ കുറിച്ച് ഒന്ന് ഓർത്തു.. " sir വൈഫിന്റെ പേരെന്താ...... " പെൺ തരികളുടെ ഇടയിൽ നിന്നായിരുന്നു ആ ചോദ്യം

" പേര് ധനുശ്രീ...... ഇനി നിങ്ങൾ ചോദിക്കാൻ പോകുന്നത് എന്താണെന്നു എനിക്കറിയാം.. ചോദ്യം വരുന്നതിനു മുന്പേ ഞാൻ തന്നെ ഉത്തരം പറഞ്ഞേക്കാം...😄 ധനുശ്രീ ഇവിടെ അടുത്ത് റിതം എന്ന് പറയുന്ന ഒരു അക്കാദമിയിൽ പഠിപ്പിക്കാൻ കയറി... " " അപ്പൊ സാറിന്റെ വൈഫും ടീച്ചർ ആണല്ലേ.... എന്താ സബ്ജെക്ട്..... " " ഒരു മാസ്റ്റർ ആണ്..... കരാട്ടെ മാസ്റ്റർ 😄... " എന്ധോക്കെ ആയിരുന്നു മലപ്പുറം കത്തി അമ്പും വില്ലും...😏കോളേജിൽ വന്നപ്പോ ഗൗരവക്കാരൻ ദേഷ്യക്കാരൻ സ്റുഡന്റ്‌സ്നെ വരച്ചവരയിൽ നിർത്തുന്നവൻ... പക്ഷേ പാവം സച്ചി... എത്ര എന്ന് വച്ചാ ഇങ്ങനെ പിടിച്ചു നിൽക്കുന്നെ....അവസാനം ധനുവിന്റെ അടുത്ത് ചീറ്റിയ പോലെ എല്ലാ ഐഡിയകളും ഇവിടെയും പാളി.. എന്നാൽ പോകെ പോകെ സച്ചിയും അവരിൽ ഒരാളായി.സച്ചി അവരുടെ പ്രിയപ്പെട്ട സാറും.😍 "സാറെ ഇനി വിഷ്ണു സർന്റെ കല്യാണം എന്നാ....". വീണ്ടും പെൺ തരികളുടെ ഇടയിൽ നിന്നും " അവനെ കെട്ടിക്കുന്നില്ല.... സന്യാസിപ്പിക്കാൻ വിടാൻ പോവാ 😁😁😁😁...

ഞാൻ ചുമ്മാ പറഞ്ഞതാട്ടോ... അവനോടൊന്നും പോയി പറഞ്ഞേക്കല്ലേ.... " സച്ചി ചിരിച്ചത് കണ്ട് കുട്ടികളും കൂടെ ചിരിച്ചു... എന്തോ സച്ചിയോട് ചോദിക്കാൻ വന്ന വിഷ്ണു സച്ചി പറഞ്ഞതെല്ലാം പുറത്തെ വാതിലിൽ ചാരി നിന്ന് കേൾക്കുന്നുണ്ട് 🙄എല്ലാം കേട്ട് ഒരു ദീർഘനിശ്വാസം എടുത്ത് കൊണ്ട് ഒന്നും ചോദിക്കാൻ നിക്കാതെ വിഷ്ണു അവന്റെ ക്ലാസിലേക്ക് പോയി " ആഹ്... മതി.. മതി... ഇനി നമുക്ക് പാഠത്തിലേക്ക് കടക്കാം..ഒരു മാസത്തെ പെന്റിങ് ഉണ്ട് ..our next chapter is 'Lottery ticket by Anton chekov' നിങ്ങൾ ഈ പാഠം ചെറിയ ക്ലാസ്സിൽ അതായത് പ്ലസ് one ഇൽ ഒക്കെ പഠിച്ചിട്ടുണ്ടാകും.....അത് കൊണ്ട് ഡിഗ്രി ലെവൽ ഇംഗ്ലീഷ് literature നിങ്ങൾക്ക് എളുപ്പം ആയിരിക്കും..ആരും ഇപ്പൊ ടെക്സ്റ്റ്‌ എടുക്കണ്ട ഞാൻ ഈ സ്റ്റോറിയുടെ സമ്മറി പറഞ്ഞു തരാംഅത് കേട്ട് കഴിഞ്ഞിട്ട് ടെക്സ്റ്റ്‌ എടുത്ത് വായിച്ചാൽ മതി .

The Lottery Ticket” is a short story by Anton Chekhov about a middle-class couple that believes they have won the lottery. Ivan Dmitritch is skeptical of his wife spending money on lottery tickets and believes she is wasting money on them. However, he agrees to read the winning numbers to her. When he does, the first series of numbers matches, and they get excited before Ivan looks at the last number. They begin to daydream about how they will spend the $75,000 they won. Ivan then realizes that his wife could either abandon him or control him with the money, and he begins to get angry. His wife begins to worry that Ivan will spend all the money—which is, after all, her money. She begins to hate him for desiring her winnings. They argue, and then Ivan realizes the last number doesn’t match. The first four numbers in the series do, but since the last two do not, they win nothing. They are no longer angry at each other as their hope for winning disappears. At the end of the story, Ivan talks about how terrible his life is, and he says he is going to hang himself from a tree outside. The story shows how people’s lives and what’s important to them can quickly change with the sudden onset of wealth." സച്ചി പറഞ്ഞു കഴിഞ്ഞതും സ്റ്റുഡന്റസ്നെ നോക്കി.... എല്ലാവരും താല്പര്യത്തോടെ കേട്ട് ഇരിക്കുന്നത് കണ്ടതും സച്ചിക്ക് വല്ലാത്ത സന്തോഷം തോന്നി..

ചില അധ്യാപകർ വാക്കുകൾ കൊണ്ട് വിസ്മയo തീർക്കുന്നവർ ആണ്. നന്നായി മനസിലാക്കി കൊടുക്കുക അതും വളരെ ലളിതമായി....വിദ്യ പകർന്നു കൊടുക്കുന്നതും ഒരു കല തന്നെ ആണ്... " അപ്പൊ.. എല്ലാവർക്കും മനസിലായല്ലോ....😄😄😄" സച്ചി എല്ലാവരോടും ആയി ചോദിച്ചു. " സാർ പഠിപ്പിക്കുന്നത് ആര് മറക്കാനാ സാറെ.... ഇനി ബുക്ക്‌ വായിച്ചില്ലെങ്കിലും കുഴപ്പം ഇല്ല 😁😁" ഒരു അധ്യാപകനെ സംബന്ധിച്ച് കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ ആണ്.... അപ്പോഴേക്കും ബെൽ അടിച്ചു... " അപ്പൊ ഇനി നാളെ first hour കാണാം..... Have a nice day.... " സച്ചി അതും പറഞ്ഞുകൊണ്ട് ക്ലാസ്സിൽ നിന്ന് ഇറങ്ങി.. ********* " ധനു..... ഇവരാണ് തന്റെ സ്റ്റുഡന്റസ്..... ഇപ്പൊ പത്തു പേരെ ഒള്ളു..... നമ്മൾ തുടങ്ങിയതേ അല്ലെള്ളു പോകെ പോകെ കുട്ടികൾ വരും...." അവിടെ വന്നിരിക്കുന്ന കുട്ടികളെ കാണിച്ചുകൊണ്ട് രേവതി പറഞ്ഞു. ധനു എല്ലാവരെയും നോക്കി ചിരിച്ചു..😊😊അവർ തിരിച്ചും. " എന്നാൽ നിങ്ങൾ തുടങ്ങിക്കോ... " രേവതി അതും പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി... " ഗുഡ് മോർണിംഗ് ...... "ധനു എല്ലാവരെയും നോക്കി " ഗുഡ്മോർണിംഗ് മാസ്റ്റർ..... " എല്ലാവരും ഒറ്റ ഉച്ചത്തിൽ പറഞ്ഞു.... " എന്റെ പേര് ധനുശ്രീ........ നിങ്ങളുടെ പേര് എങ്ങനെയാ.... "😊

" അപർണ" " മനു " " ദയ " " കൃപ " " ആദിത് " " അശ്വിൻ " " അലക്സ്‌ " " ജിനു " " സ്വപ്ന " " ദീപു " " ഗുഡ്.......😊😊.. നിങ്ങൾ ഡെയിലി എക്സർസൈസ് ചെയ്യാറുണ്ടോ.... " " yes മാസ്റ്റർ..... " കുറച്ച് പേര് പറഞ്ഞു... " എല്ലാവരും warmup ചെയ്യണം... എന്നാലാണ് ബോഡി ഫ്ളക്സ്ബിൾ ആവത്തൊള്ളൂ... എന്തായാലും ഞാൻ എന്ന് ഒരു മെഡിറ്റേഷൻ പൊസിഷൻ കാണിച്ചു തരാം...... കരാട്ടെ ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയുമ്പോ ഇരിക്കുന്ന ഒരു പൊസിഷൻ ആണ് zeiza (സീസാ )പൊസിഷൻ. വലത്തെ കാല് ആദ്യം ഫ്രണ്ടിലേക്ക് വക്കുക ഇടത്തേക്കാല് പുറകോട്ട് മടക്കി മുട്ടികുത്തി ഇരിക്കുക ശേഷം വലത്തേ കാല് പിന്നിലേക്ക് മടക്കി ഇടത്തെ കാലിനു മുകളിൽ ആയി വക്കുക എന്നിട്ട് അങ്ങനെ തന്നെ ഇരിക്കുക.. അപ്പൊ ബോഡി stright ആയിട്ട് ഇരിക്കും ഇതിനെ ആണ് zeiza പൊസിഷൻ എന്ന് പറയുന്നത്..... " ധനു പറയുന്നതിനിടയിൽ അവർക്ക് കാണിച്ചു കൊടുത്തു. പിന്നെ എല്ലാവരെക്കും അത് പഠിപ്പിച്ച് കൊടുക്കൽ ആയിരുന്നു... ഉച്ചയോടെ കൂടി ക്ലാസ്സ്‌ കഴിഞ്ഞ് കുട്ടികൾ എല്ലാവരും പോയി... ധനു രേവതിയുടെ കാബിനിൽ ഇരിക്കുമ്പോൾ ആണ് സച്ചിയുടെ കാൾ വന്നത്.താഴേക്ക് വരാൻ പറഞ്ഞുകൊണ്ട് സച്ചി ഫോൺ കട്ട്‌ ചെയ്തു.. കാറിൽ ഇരുന്ന് ധനുവിനെ wait ചെയുകയാണ് വിഷ്ണുവും സച്ചിയും....

" ഡാ വിഷ്ണു.. നീ എന്താടാ ഒന്നും മിണ്ടാതെ ഇരിക്കുന്നെ 😊" " ഒന്നും ഇല്ല.... സന്യസിക്കാൻ പോയാലോ എന്ന് ആലോചിച്ചിരുന്നതാ....😬" " നീ ഞാൻ പറഞ്ഞത് കേട്ടു അല്ലേ 😁😁😁" " കേൾക്കാതെ ഇരിക്കാൻ എനിക്ക് ചെവിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ..... നീ കാരണം ആണ് ഞാൻ ഇപ്പോഴും പെണ്ണ് കിട്ടാതെ നടക്കുന്നത്.... " " ഞാൻ കാരണോ 🙄🙄" " അതെ... കോളേജിൽ പഠിക്കുമ്പോ നീ ആ ശ്രുതിയെ നോക്കിയപ്പോ ഞാൻ അവളുടെ അനിയത്തി ശ്രേയയെ നോക്കി.... നീ ശ്രുതിയെ തേച്ചപ്പോ ശ്രേയ എന്നെ തേച്ചു.😒 പിന്നെ നീ ആ SN കോളേജിലെ കൃഷ്ണയെ നോക്കിയപ്പോ ഞാൻ അവളുടെ അനിയത്തിയെ നോക്കാതെ കൂട്ടുകാരി വീണയെ നോക്കി.... എന്നിട്ടോ നീ ആ കൃഷ്ണയെ തേച്ചപ്പോ ഞാൻ നിനക്ക് ഒരു കമ്പനി ആവട്ടെ എന്ന് കരുതി വീണയെ തേച്ചു.. അവള് ആണെങ്കിൽ എന്നോട് അനുഭവിക്കുമെടാ എന്നും പറഞ്ഞാ പോയത്... " വിഷ്ണു അവന്റെ കഥന കഥകൾ സച്ചിയോട് പറഞ്ഞു 🤭🤭🤭🤭 " ഡാ....ശ്രുതിയെ തേച്ചത് എന്തുകൊണ്ടാണ് എന്ന് നിനക്കറിയില്ലേ.. അവൾക്ക് എന്നെ ഒരു വിലയും ഇല്ല...

അവളുടെ താളത്തിന് നടക്കാൻ എന്റെ പട്ടിപോലും ചെല്ലില്ല.... പിന്നെ കൃഷ്ണ അവള് ആ മരിച്ചുപോയെ ഷാരോണിന്റെ സെറ്റപ്പ്‌ ആയിരുന്നു.. അവൻ തഴഞ്ഞപ്പോൾ ആണ് എന്റെ അടുത്തേക്ക് ഇളിച്ചുകൊണ്ട് വന്നത്.. ഞാൻ ഒരു പാവം ആയത് കൊണ്ട് അവളെ വിശ്വസിച്ചു.. പിന്നെ അവളുടെയും ഷാരോണിന്റെയും വീഡിയോ നന്ദു കാണിച്ചു തന്നപ്പോൾ ആണ് ഞാൻ അവള് ഇത്ര ചീപ്പ് ആണെന്ന് മനസിലാക്കിയത്.....😬😬🙄🙄🙄 പറ അളിയാ... ഞാൻ ചെയ്തത് തെറ്റാണോ ഡാ... പറയടാ 😄😄" " എന്നെകൊണ്ട് ഒന്നും പറയിക്കരുത്......😬... എന്നാലും ഷാരോൺ എങ്ങനെയാ മരിച്ചത്..... " 🤔🤔 വിഷ്ണു ഗഗനമായി ഒന്ന് ചിന്തിച്ചു... " എനിക്ക് തോന്നുന്നത് വെല്ല പെണ്ണുങ്ങളുടെയും ഉശിരുള്ള ആങ്ങളമാർ പണി കൊടുത്തതാണെന്ന.... " " പക്ഷേ... അവന്റെ ഒരു ആക്‌സിഡന്റ് ആണെന്നല്ലേ അറിഞ്ഞത്.....കുടിച്ച് ഫ്യൂസ് ആയി എവിടെയോ ചെന്നു കയറിയത് ആണെന്ന് 🤨🤨" വിഷ്ണു അവന്റെ സംശയം സച്ചിയോട് ചോദിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ധനു വന്ന് ഡോർ തുറന്ന് കയറിയത്....

" എന്താണ് രണ്ടുപേരും വലിയ ആലോചന.... " അവരുടെ ഇരിപ്പ് കണ്ട് ധനു ചോദിച്ചു... " ഒന്നും ഇല്ല ധനു... ഞങ്ങൾ അറിയുന്ന ഒരു പയ്യൻ മരിച്ച കാര്യം പറഞ്ഞതാ "വിഷ്ണു ധനുവിനോടായി പറഞ്ഞു " ആണോ...നിങ്ങളുടെ കൂടെ പഠിച്ച ആരെങ്കിലും ആണോ....🤨" ധനു അറിയാൻ വേണ്ടി ചോദിച്ചു.. " ഞങ്ങളുടെ കൂടെ പഠിച്ചതൊന്നും അല്ല... അവൻ SN കോളേജിൽ പഠിച്ചതാ...ഒരേ ബാച്ച് ആയിരുന്നു എന്ന് മാത്രം...... " " പേരെന്താ.....🧐" ധനു ആശങ്കയോടെ ചോദിച്ചു.. " ഷാരോൺ... " വണ്ടി എടുക്കുന്നതിനിടയിൽ സച്ചി പറഞ്ഞു..... ഷാരോണിന്റെ പേര് കേട്ടതും ധനുവിന്റെ മുഖഭാവം മാറി... എന്നാൽ അത് സച്ചിയും വിഷ്ണുവും കാണാതെ വിധക്ത മായി മറച്ചു.. " നിങ്ങൾ ഷാരോണിനെ അറിയോ....🤨 " ധനു " ഉവ്വ...... പക്ഷേ വലിയ കൂട്ടൊന്നും ഇല്ല.... " വിഷ്ണു ധനുവിനോട് ആയി പറഞ്ഞു.... ഷാരോണിന്റെ പേര് കേട്ടതുമുതൽ കുറെ ചിന്തകൾ ധനുവിന്റെ മനസിലേക്ക് ഓടി വന്നു. ⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️ " ധനു... ഞാനും ജയും പൊക്കോളാം... നീ വരണ്ട..... "

ധനുവിന്റെ വീടിന്റെ ടെറസിൽ നിന്നുകൊണ്ട് രഘു പറഞ്ഞു... " ഇല്ല രഘുവേട്ട..... മൂവരിൽ ഒരുവനെ നമ്മുടെ കണ്മുൻപിൽ കിട്ടിയിട്ട് അവന്റെ മരണം കാണാതെ ഞാൻ ഇവിടെ ഇരിക്കണം എന്നാണോ രഘുവേട്ടൻ പറയുന്നത്..... " ധനു കത്തുന്ന കണ്ണുകളോടെ രഘുവിനെ നോക്കി ആ നോട്ടത്തിൽ തന്നെ ഉണ്ടായിരുന്നു അവളുടെ മനസിലെ തീയും വിഷമവും. " ചേച്ചി..... ചേച്ചിയുടെ അവസ്ഥ ആലോചിച്ചിട്ടാണ് ഞങ്ങൾ പറഞ്ഞത്... "😒 " ജയ്..... നിന്റെ മനസ്സിൽ എരിയുന്ന കനലിന്റെ അതെ തീവ്രതയിൽ എന്റെ ഉള്ളിലും എരിയുന്നുണ്ട്... അത് കൊണ്ട് ഷാരോണിന്റെ അവസാന ശ്വാസം എനിക്ക് എടുക്കണം..... " മാറത്തൊന്നും പറയാതെ രഘു ധനുവിന്റെ കൈയിൽ പിടിച്ചു.. അവരുടെ കൈയിൽ ജയും... മൂന്ന് പേരും ബ്ലാക്ക് ഹ്യൂഡിയും ഹെൽമെറ്റും ധരിച്ച് വണ്ടി എടുത്തു.. രഘു ബൈക്കും കൊണ്ട് മുമ്പിൽ പോയി പുറകെ മറ്റൊരു ബൈക്കിൽ ധനുവും ജയും... മൂവരും SN കോളേജിന്റെ മുമ്പിൽ വണ്ടി നിർത്തി...

" ധനു.... ഇവിടെ നിന്ന് 30 കിലോമീറ്റർ ആണ് dark residency യിലേക്ക് അവൻ അവിടെനിന്ന് ഇറങ്ങിയിട്ട് ഇപ്പൊ 3 മണിക്കൂർ ആയി.... എന്തായാലും അവൻ തിരിച്ചുവരാൻ സമയം ആയിട്ടുണ്ട്.... " " രഘുവേട്ട.... അങ്ങനെ ആണെങ്കിൽ അവൻ തിരിച്ച് dark residency ഇൽ എത്തരുത്.... അതിന് മുന്പേ അവനെ പരലോകത്തിലേക്ക് പാക്ക് ചെയ്യണം..😠😠.. " ജയ്യുടെ വാക്കുകൾ അത്രക്ക് ഉറച്ചതായിരുന്നു... " ധനു നീ എന്താ ഒന്നും മിണ്ടാത്തെ........" രഘു ധനുവിന്റ മൗനം കണ്ട് ചോദിച്ചു... " രഘുവേട്ട.......നമ്മൾ പുതിയ സിം ഇട്ട ഫോൺ എന്തെ.... " രഘു ഫോൺ എടുത്ത് ധനുവിന് കൊടുത്തു... ധനു അതിൽ നിന്ന് മറ്റൊരു നമ്പറിലേക്ക് വിളിച്ചു.. " ഹലോ ധനു ആണ്..." " മനസിലായി..... " " ഞാൻ പറഞ്ഞകാര്യം..... " " കറക്റ്റ് ആയി ചെയ്തിട്ടുണ്ട്...... കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും.... " " thank you.... " ധനു ഫോൺ കട്ട്‌ ചെയ്ത ശേഷം ഫോൺ എടുത്ത് net ഓണാക്കി.....

അതിൽ gps എടുത്തു... " രഘുവേട്ട..... അവൻ ഇവിടെ ഉണ്ട്....... നമ്മളിൽ നിന്ന് പത്തു കിലോമീറ്റർ അകലെ..... "അവൾ ഫോണിൽ ഡയറക്ഷൻ കാണിച്ചു കൊടുത്തു " അവന്റ വണ്ടിയിൽ എങ്ങനെ... ഇത് കണക്റ്റ് ചെയ്തു...... " രഘു ധനുവിനെ നോക്കി " വിശ്വസിക്കാവുന്ന ആൾ... ആണ് രഘുവേട്ട..... ജീവൻ പോയാലും നമ്മളെ ഒറ്റില്ല.... " ധനുവിന്റെ പറച്ചിൽ കേട്ട് ആളെ തിരിച്ചറിഞ്ഞവണ്ണം രഘുവിന്റെയും ജയുടെയും മുഖത്ത് ചിരിവിരിഞ്ഞു.. അവർ മൂന്ന് പേരും വ്യത്യസ്ത വഴികളിലൂടെ അവർ തിരഞ്ഞെടുത്ത സ്പോർട്ടിൽ എത്തിച്ചേർന്നു..... " ഇവിടെ cctv ഇല്ല എന്ന് ഉറപ്പല്ലേ.... " ജയ് ഒന്നുകൂടി ചുറ്റും നോക്കി.. " നൂറ് ശതമാനം.... " രഘു ജയുടെ കൈയിൽ പിടിച്ചു... ധനുവും രഘുവും ജയും റോഡിന്റെ ഇരുവശങ്ങളിലായി മാറി.. പതിങ്ങിയിരിക്കുന്നഅപകടം മനസിലാവാതെ ഷാരോണിന്റെ കാർ ആ ഉൾവഴിയിലേക്ക് കടന്ന് വന്നുകൊണ്ടിരുന്നു............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story