ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 11

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

ദൂരെ ആരോ തന്റെ വണ്ടിക്ക്‌ കൈ കാണിക്കുന്നത് ഷാരോൺ കണ്ടു...അയാളുടെ മുമ്പിൽ വണ്ടി എത്തിയതും ഷാരോൺ വണ്ടി നിർത്തി ഗ്ലാസ് താഴേക്ക് മാറ്റി തല പുറത്തേക്ക് ഇട്ടു... " sir എന്റെ വണ്ടി പഞ്ചർ ആയി....ഇനി ടൗണിലേക്ക് പോകാൻ വേറെ വണ്ടി ഒന്നും കിട്ടുമെന്ന് തോന്നുന്നില്ല..എന്നെ അവിടെ വരെ ഒന്ന് ഡ്രോപ്പ് ചെയ്യുമോ.... "ജയ് കാറിന്റെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് ചോദിച്ചു.. " മ്മ്മ്...... പുലിവാൽ ഒന്നും അല്ലാലോ അല്ലേ..... " ഷാരോൺ ചുറ്റും നോക്കി " അല്ല sir..... Please... " " വാ കയറിക്കോ..... " ഷാരോൺ കോ ഡ്രൈവർ സീറ്റിലേക്ക് കണ്ണുകൊണ്ട് കാണിച്ചു.ജയ് ഡോർ തുറന്നടച്ച നേരം സെക്കൻഡ് വ്യത്യാസം ഇല്ലാതെ തന്നെ ബാക്കിലെ രണ്ട് ഡോറുകളും തുറന്നടഞ്ഞു.... ഷാരോൺ ബാക്കിലേക്ക് തിരിയാൻ പോയതും ജയ് അവന്റെ രണ്ടുകയ്യും ലോക്ക് ചെയ്തു.... " you....... ബ്ലഡി..😬😬😬"...... ഷാരോൺ പറഞ്ഞു തുടങ്ങിയതും അവന്റെ മുഖത്തിനിട്ട് ഒരു അടികിട്ടി... തലക്കുടഞ്ഞുകൊണ്ട് അവൻ നോക്കിയപ്പോൾ കണ്ടു അവനെ പകയോടെ നോക്കുന്ന ധനുവിന്റെ കണ്ണുകളെ... " ധനു.......... " ഷാരോൺ അറിയാതെ വിളിച്ചു... " എന്നെ ഓർമ ഉണ്ട് അല്ലേ😠..... ഞാൻ വിചാരിച്ചു മറന്നു കാണും എന്ന്....

പക്ഷേ ഞങ്ങൾക്ക് അങ്ങനെ മറക്കാൻ പറ്റുമോ.. അല്ലേ രഘുവേട്ട....😠" അപ്പുറത്തിരിക്കുന്ന രഘുവിനെ കണ്ടതോടെ ഷാരോണിന്റെ കണ്ണിൽ ഭയം വന്നു മൂടി... " എന്നെ ഒന്നും ചെയ്യരുത് please..... " ഷാരോൺ കൂതറാൻ ശ്രെമിച്ചു... ഒച്ച ഉണ്ടാക്കാൻ തുടങ്ങി... " ഇതിലും ഉച്ചത്തിൽ ഞാൻ വിളിച്ചിരുന്നു 😠ഹരിയെ ഒന്നും ചെയ്യല്ലേ എന്ന് പറഞ്ഞ്... നിന്റെയും റോഷന്റെയു കാൽക്കൽ കിടന്ന് ......പിന്നെ നിങ്ങളുടെ മൂന്നാമൻ ആനന്ദ് അവൻ ഇപ്പോഴും എനിക്ക് ഒരു ചോദ്യചിഹ്നമാണ് അവനെ ഞാൻ കണ്ടെത്തും..... അന്ന് നീ എനിക്ക് തന്ന ഒരു സമ്മാനം ഇല്ലെ....ഒരുമാസം ആണ് ഞാൻ നീ എനിക്ക് ഇൻജെക്ട് ചെയ്തു തന്ന മരുന്നിന്റെ സെടേഷനിൽ കഴിഞ്ഞത്.... ഇന്ന് ഞാൻ അത് ഹൈ ഡോസിൽ നിനക്ക് ഇൻജെക്ട് ചെയ്യാൻ പോവാണ്....ഒരിക്കലും ഉണരാതെ ഇരിക്കാൻ... പയ്യെ പയ്യെ ശ്വാസം കിട്ടാതെ നീ തീരും.... അങ്ങനെയും നിന്നെ തീർക്കാൻ ഞങ്ങൾക്ക് ഉദ്ദേശം ഇല്ല....😏😏 നിമയെ നീ കൊന്നില്ലേ.... ശ്വാസം മുട്ടിച്ച് അത്പോലെ ഒരു തുള്ളി ശ്വാസത്തിനു വേണ്ടി നീയും അലയണം... " ധനു പറഞ്ഞുനിർത്തിയതും രഘു പിന്നിൽ നിന്ന് പ്ലാസ്റ്റിക് കവർ കൊണ്ട് അവന്റെ മുഖം മൂടി....

ഷാരോണിനു ശ്വാസം കിട്ടാതെ വന്ന സമയം ധനുവും ജയ്യും കൂടി അവന്റെ ശരീരത്തിലേക്ക് high ഡോസിൽ ഡ്രഗ് കയറ്റി...മദ്യപിച്ചിരുന്നത് കൊണ്ട് . ഏതാനും നിമിഷങ്ങൾക്ക് ശേഷം ഷാരോൺ മരിച്ചു.... " ജയ് ആ കയ്യിലിരിക്കുന്ന സ്പ്രേ ഇവിടെ എല്ലാം സ്പ്രേ ചെയ്യ്...... ഒരു തെളിവ് പോലും കിട്ടരുത് ഇവനെ കണ്ടെത്തിയാൽ.... " ധനു പറഞ്ഞതാനിസരിച്ച് ജയ്യ് എല്ലായിടത്തും സ്പ്രേ ചെയ്തു... "ഇവിടെ നിന്ന് നൂറ് മീറ്റർ മാറി ആണ് അപകട മേഖല.... " രഘു അതും പറഞ്ഞുകൊണ്ട് ധനുവിനെയും ജയ്യെയും നോക്കി.. അടുത്ത ദിവസം news ചാനലിൽ സ്ക്രോൾ news ആയി വന്നു വ്യവസായ പ്രമുഖൻ വർഗീസിന്റെ മകൻ ഷാരോൺ വർഗീസ് (25) മരിച്ചു. മദ്യപിച്ച് വാഹനം ഓടിച്ച് നിയന്ത്രണം കിട്ടിയതെ കൊക്കയിലേക്ക് വീണു മരിച്ചെന്നാണ് പോലീസ് നിഗമനം കാറിന്റെ ഭൂരിഭാഗവും കത്തി നശിച്ച നിലയിൽ ആയിരുന്നു.... ⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️ " ധനു.....🙄എനിക്ക് അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കാ ഈ വണ്ടിയിൽ കേറി ഇരിക്കുമ്പോൾ മാത്രം എന്താ ഇത്രയും കണ്ണടച്ച് ഇരുന്ന് ആലോചിക്കാൻ.... " സച്ചി ധനുവിനെ തട്ടിവിളിച്ചുകൊണ്ട് ചോദിച്ചു... " ഞാൻ... ഒന്ന് ഉറങ്ങി പോയി.... അല്ലാതെ ഒന്നും ആലോചിരുന്നതല്ല..."സച്ചി കാണാതെ ധനു കണ്ണ് വേഗം തുടച്ചു... "

രാത്രി എന്താ പണി... ഉറക്കം ഒന്നും ഇല്ലെ ധനു 😁😁😁...... " വിഷ്ണുവിന്റെ അസ്ഥാനത്തുള്ള ചോദ്യത്തിന് സച്ചി പുറത്തിട്ടു ഒന്ന് കൊടുത്തു.. " ധനു ഫുഡ്‌ കഴിച്ചിട്ട് പോവാം.... " അതും പറഞ്ഞുകൊണ്ട് സച്ചിയും വിഷ്ണുവും നടന്നു.. പുറകെ ധനുവും.. മൂന്ന് പേരും ഫുഡ്‌ ഒക്കെ കഴിച്ച് തിരിച്ച് വീട്ടിലേക്ക് പോന്നു.. വീടിന്റെ ഫ്രണ്ടിൽ എത്തിയതും " സച്ചി വീട്ടിൽ നിന്ന് ആരൊക്കെയോ വന്നിട്ടുണ്ടെന്നു തോന്നുന്നു.. ദേ വണ്ടി കിടക്കുന്നു....🙄" വിഷ്ണു കാറിൽലിരുന്നുകൊണ്ട് എത്തി നോക്കി.. " അത് വീട്ടിലെ വണ്ടി അല്ലല്ലോ 🤔🤔"സച്ചിയും നോക്കി... " ഇത് ഞാൻ എവിടെയോ കണ്ടിട്ടുണ്ട്.... എവിടെ ആണെന്ന് വച്ചാൽ....🤔🤔ആ കിട്ടിപ്പോയി... ഇന്ന് നമ്മുടെ വണ്ടിക്ക് മുമ്പിൽ ചാടിയില്ലേ.....അവരുടെ വണ്ടിയാ.... പാവങ്ങൾ sorry പറയാൻ വന്നതാവും 😄😄" വിഷ്ണു സച്ചിയെ നോക്കി " എന്തായാലും അകത്തേക്ക് വണ്ടി എടുക്ക്... " സച്ചി ധനു പറഞ്ഞത് കേട്ട് വണ്ടി പോർച്ചിൽ കൊണ്ട് ചെന്ന് നിർത്തി.. മൂന്നുപേരും വണ്ടിയിൽ നിന്ന് ഇറങ്ങി.... " അയ്യോ ചേട്ടൻ മാരെ... Sorry പറയാൻ ഒന്നും വരണ്ട ആവശ്യം ഉണ്ടായിരുന്നില്ല.....😄😄😄

ഞങ്ങൾ അതൊക്കെ അപ്പോഴേ വിട്ടു അല്ലേ സച്ചി 😁😁😁...ഇനി ഇങ്ങനെ ഒന്നും വണ്ടി ഓടിക്കരുത് കേട്ടോ.... " വിഷ്ണു അവിടെ നിന്ന രണ്ട് പേരുടെ അടുത്ത് ചെന്ന് നിന്നുകൊണ്ട് പറഞ്ഞു... " അതെ ഞങ്ങൾ കാശ് തരാനല്ല വാങ്ങാൻ വന്നതാ.... "😬😬രണ്ടുപേരിൽ തടി ഉള്ള ആൾ പറഞ്ഞു.. " എന്താണെന്നു...🙄🙄🙄" സച്ചി അവരെ നോക്കി.. " നിങ്ങളുടെ കാർ ഇടിച്ച് ഞങ്ങളുടെ കാറിന്റെ ലൈറ്റ് പോയി... അത് മാറി വക്കണം അതിന് 5000 രൂപ വേണം... "തടിയന്റെ കൂടെ ഉള്ള എലുമ്പൻ " 5000 രൂപയോ.....🙄🙄🙄"വിഷ്ണു സച്ചിയെ നോക്കി.... " മ്മ്മ് ശെരി തരാം.. പ്രശ്നം ഉണ്ടാക്കരുത്.... " സച്ചി പറഞ്ഞുകൊണ്ട് പേഴ്‌സ് എടുത്തു.. " സച്ചി നീ എന്താ കാണിക്കുന്നെ.... ഇങ്ങനെ ചോദിച്ചു വരുന്നവർക്കൊക്കെ പൈസ കൊടുക്കാൻ നടന്നാൽ... എങ്ങനെയാ ശെരി ആവുന്നേ..... "ധനു സച്ചിയെ തടഞ്ഞു... " അവരെ കണ്ടാൽ തന്നെ പേടി ആകും... ഒരൂ ഇടിക്കുള്ളത് ഒന്നും ഇല്ല ഞാൻ.. ധനു മാറിക്കെ വേറെ പ്രശ്നം ഒന്നും ഇല്ലല്ലോ.... " സച്ചി പേഴ്സിൽ നിന്നും പൈസ എടുത്തു... " സച്ചി.. വേണ്ട...🙄ഞാൻ ഒന്ന് സംസാരിച്ചു നോക്കട്ടേ... "

" മോളെ മോള് ഇടപെടേണ്ട..... മോളുടെ കെട്ടിയോൻ അല്ലേ ഇത്...ആണോ..😄 അതോ..? "😳😳😳😳😳😳 ആ ചേട്ടന് ചോദിച്ചത് മാത്രമേ ഓർമ ഉള്ളു... തൊട്ടപ്പുറത്തു നിൽക്കുന്ന എലുമ്പൻ ഓടാൻ പോകുന്ന പോലെ താഴെ കിടക്കുന്നു.... ഈ സമയം വിഷ്ണു സച്ചിയെ വലിച്ചുകൊണ്ട് സൈഡിലേക്ക് മാറി നിന്നു. " നീ എന്തിനാടാ എന്നെ വലിച്ച് നീക്കിയെ...😬😬" " ഡാ സച്ചി.... എന്നോട് ഇങ്ങനെ തന്നെ പറയണം 😬നിനക്ക്കൂടി അതിന്റെ ഇടയിൽ പെട്ട് കിട്ടണ്ട എന്ന് കരുതിയ നിന്നെ പിടിച്ച് മാറ്റിയത്..🙄..... " " സോറിഡാ.... ഞാൻ വല്ലാതെ നിന്നെ തെറ്റുധരിച്ചു...😁😁😁😁" സച്ചി വിഷ്ണുവിനെ നോക്കി നന്നായി ചിരിച്ചു.. ധനു ആണെങ്കിൽ രണ്ടുപേരെയും വന്നേക്കാൾ സ്പീഡിൽ ഓടിച്ച് വിട്ടിരുന്നു.... "കഷ്ടം... നിങ്ങൾ ഒക്കെ എന്തു മനുഷ്യരാ....😏 ഇത്ര പേടി ആണോ...." ധനു അവരെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി പോയി.. "നിന്റെ ഭാര്യക്ക് അങ്ങനെ ഒക്കെ പറയാം... കേടാവുന്നത് നമ്മുടെ അല്ല എന്റെ തടിയാ😬..." വിഷ്ണു ധനു പോയ വഴിയേ നോക്കികൊണ്ട് സച്ചിയോട് പറഞ്ഞു.. ***************

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്ന് പോയികൊണ്ടിരുന്നു....മഞ്ഞുകാലത്തെ വരവേൽക്കാൻ പ്രകൃതി ഒരുങ്ങി കൊണ്ടിരുന്നു... അതിന് സമ്മതം അറിയിച്ചു എന്നോണം മഞ്ഞുതുള്ളികൾ ഇലകളിൽ പ്രത്യക്ഷപെടാൻ തുടങ്ങി.... ധനുവും സച്ചിയും വിഷ്ണുവും പണ്ടത്തെക്കാൾ ഒത്തിരി അടുത്തു.... റിതം അക്കാദമിൽ കുട്ടികൾ കൂടി വന്നത് കൊണ്ട് ധനു വിന് രണ്ട് നേരവും ക്ലാസ്സ്‌ എടുക്കേണ്ടതായി വന്നു..... സച്ചിയുടെയും വിഷ്ണുവിന്റെയും കോളേജ് ജീവിതം പണ്ടത്തെ പോലെ തന്നെ സൂപ്പർ ആയി പോയികൊണ്ടിരുന്നു.. പതിവ് പോലെ ജോലികഴിഞ്ഞ് വീട്ടിൽ വന്ന് ഫ്രഷ് ആയി മൂന്ന് പേരും അടുക്കളയിൽ കയറി... " ധനു..... കറി റെഡി ആയോ😊.."സച്ചി ചപ്പാത്തി പരത്തുന്നതിനിടയിൽ ചോദിച്ചു.. "ഇപ്പൊ കഴിയും സച്ചി........😊" ധനു കറി സ്റ്റവ്വിൽ നിന്നും ഇറക്കി വച്ചു... പിന്നെ വിഷ്ണുവിന് ചപ്പാത്തി ചുടുന്ന പണി ആയിരുന്നു.. " ഈ പണി തട്ടുകട ഇട്ട് ചെയ്‌യായിരുന്നെങ്കിൽ കുറച്ച് പൈസ കിട്ടിയേനെ അല്ലേ സച്ചി 😁😁😁" " ഓ ഏക്കർ കണക്കിന് സ്ഥലത്തിന്റെ ഒറ്റ ഒരുതനാ തട്ടുകട ഇടുന്ന കാര്യം പറയുന്നേ....😄😄" " ഉവ്വ ഉവ്വ...... രണ്ടുപേരും വാചകം നിർത്തി പാചകം ശ്രെദ്ധിക്കു..... " ധനു ഇടുപ്പിൽ കൈ വച്ചുകൊണ്ട് രണ്ടുപേരെയും നോക്കി.. " ഉത്തരവ്... " 😂😂😂😂😂

സച്ചിയും വിഷ്ണുവും ചിരിക്കാൻ തുടങ്ങി.. മൂവരും 😁സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ആണ് പുറത്ത് കാളിങ് ബെൽ ശബ്ദം കേട്ടത്... " ഞാൻ പോയി നോക്കാം... നിങ്ങൾ നിങ്ങളുടെ പണി നോക്കു മാഷുമ്മാരെ.... " ധനു നേരെ ഹാളിലേക്ക് ചെന്ന് വാതിൽ തുറന്നു.. വാതിൽ തുറന്നവരെ കണ്ടതും ധനു ഞെട്ടി... 😳😳😳😳😳 കാർത്തികേയനും രാധികയും ജയ്യും രാധാകൃഷ്ണനും, ഭാനുമതിയും ജയനും ഗീതയും എല്ലാവരും ധനുവിനെ നോക്കി ചിരിച്ചു " അമ്മ, അച്ഛാ... ജയ്... ജയേട്ടാ, ഗീതേച്ചി....അച്ഛാ,അമ്മേ...." ധനു എല്ലാവരെയും 😄😄😄കണ്ട സന്തോഷത്തിൽ ഉറക്കെ വിളിച്ചു... ഒച്ച കേട്ട് സച്ചിയും വിഷ്ണുവും ഹാളിലേക്ക് വന്നു... ആപ്രിൻ കെട്ടിനിൽക്കുന്ന സച്ചിയേയും വിഷ്ണുവിനെയും അവരെല്ലാവരും അന്ധം വിട്ട് നോക്കി.. " നിങ്ങളുടെ എന്താ ഒരൂ മുന്നറിയിപ്പും ഇല്ലാതെ വന്നത് 😁😁😁" സച്ചി അവരുടെ അടുത്തേക്ക് ഓടി ചെന്നു.. " എന്തു കോലം ആണെടാ 😜😜വീട്ടിൽ വച്ച് നിന്റെ അമ്മ ഒരൂ പാത്രം എടുത്ത് അടുക്കളയിൽ വക്കാൻ പറഞ്ഞാൽ വെക്കാത്തവനാ.. എവിടെ 😜😂😂😂😂"

രാധാകൃഷ്ണൻ പറഞ്ഞുകൊണ്ട് ചിരിക്കാൻ തുടങ്ങി... കൂടെ മറ്റുള്ളോരും.. " ഓ എന്നെ കാണുമ്പോൾ ചൊറിഞ്ഞില്ലെങ്കിൽ ഒരൂ സുഖവും ഇല്ല അല്ലേ 😬😬😬" സച്ചി രാധാകൃഷ്ണനെ നോക്കി.. " just a രസം... My boy.... " " ചേട്ടാ... പഴയ സാധങ്ങൾ വാങ്ങാൻ ആരും വീട്ടിൽ വരാറില്ലേ...😄😄😄😄😂😂😁" " ഡാ.. സച്ചി....എനിക്ക് കൂടി നീ ഷെയർ വാങ്ങി തരും എന്ന് എനിക്കറിയാം... എന്നെ വിട്ടേരെ.... " ജയൻ എസ്‌കേപ്പ് ആയി 😁😁 " ഡാ.. സച്ചി നിനക്ക് കൂടുന്നുണ്ട്.... "ഭാനു സച്ചിക്ക് നേരെ കൈ ഓങ്ങി.. എല്ലാവരും ചിരിക്കാൻ തുടങ്ങി.... " മോന് സുഖം ആണോ.... " കാർത്തികേയൻ സച്ചിയുടെ അടുത്തേക്ക് ചെന്നു... " അങ്കിൾന് മാത്രം സ്നേഹം ഒള്ളു... എന്നോട്... അയ്യോ ഇവിടെ നിൽക്കാതെ കയറി ഇരിക്കാൻ നോക്ക്.. അച്ഛാ അമ്മേ.. ചേട്ടാ ഏട്ടത്തി, ആന്റി.. ഡാ ജെയ് വാടാ... ഇരിക്ക് " സച്ചി എല്ലാവരെയും അകത്തേക്ക് വിളിച്ചു " എന്റെ അച്ഛനും അമ്മയും വന്നില്ലേ..😒😒😒🤔🤔🤔🤔" വിഷ്ണു ചുറ്റും നോക്കി... " പറയാൻ മറന്നു വിഷ്ണു... നിന്റെ അച്ഛനും അമ്മയും നാളെ വരും... ഇന്ന് നിന്റെ അച്ഛന് എന്തോ മീറ്റിംഗ് ഉണ്ടെന്ന്... അത്കൊണ്ട് ഞങ്ങളോട് പൊക്കോളാൻ പറഞ്ഞു... " കാർത്തികേയൻ വിഷ്ണുവിനെ നോക്കി പറഞ്ഞു... "ഞാൻ കുടിക്കാൻ എന്ധെങ്കിലും എടുക്കാം... "

ധനു അതും പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി... "ഞാൻ കൂടി വരാം..." ഗീത അടുക്കളയിലേക്ക് പോകാൻ എണീറ്റതും സച്ചി തടഞ്ഞു.. "ഏട്ടത്തി ഇവിടെ ഇരുന്നോ... ഞാൻ പൊക്കോളാം... ധനു 😊ഞാനും വരാം... " സച്ചിയും ധനുവിന് പുറകെ പോയി... എല്ലാവർക്കും രണ്ടുപേരും കൂടി ജ്യൂസ് കൊണ്ടുകൊടുത്തു... " അളിയാ.. ജയ്... പഠിത്തം ഒക്കെ എങ്ങനെ പോകുന്നു....😁." സച്ചി ജയുടെ അടുത്തേക്ക് വന്നിരുന്നു കൊണ്ട് ചോദിച്ചു.. " കുഴപ്പം ഇല്ല സച്ചി അളിയാ... നന്നായി പോകുന്നുണ്ട്.....😁😁" " എന്തു doubt ഉണ്ടെങ്കിലും എന്നോട് ചോദിക്കാൻ വരണ്ട..😄😄😄ഞാൻ b. Com പഠിച്ചിട്ടില്ല " വിഷ്ണു ജയുടെ തോളിൽ തട്ടികൊണ്ട് പറഞ്ഞു.. " എന്തു പ്രഹസനം ആണ് വിഷ്ണു 🤦‍♂️🤦‍♂️🤦‍♂️" സച്ചിവിഷ്ണുവിനെ നോക്കി " just ജോക്ക് അളിയാ 😁😂😂😂" എല്ലാവരും ചിരിക്കാൻ തുടങ്ങി... " ശെരിക്കും സച്ചിയുടെയും ധനുവിന്റെയും കല്യാണം നടക്കേണ്ടത് ആയിരുന്നില്ല..... പ്രതീക്ഷിക്കാതെ അപ്രതീക്ഷിതമായി നടന്ന കല്യാണം ആണ് ഇവരുടെ....അല്ലെങ്കിൽ ബ്രോക്കറുടെ കൈയിലെ ഫോട്ടോ മാറി നമ്മുടെ കൈയിൽ കിട്ടില്ലല്ലോ..... " രാധാകൃഷ്ണൻ പറഞ്ഞത് മനസിലാവാതെ എല്ലാവരും പരസ്പരം നോക്കി.

. " എന്താ അച്ഛാ.. അങ്ങനെ പറഞ്ഞെ.." ജയൻ ചോദിച്ചു.. "അന്ന് ബ്രോക്കർ കുമാരൻ നമുക്ക് തന്നത് വേറെ കൂട്ടർക്കു കൊടുക്കാൻ വച്ചാ ഫോട്ടോ ആണ്... സച്ചിക്ക് വേണ്ടി നോക്കിയ കുട്ടി വേറെ ആയിരുന്നു... കുമാരനു മാറിപോയതാ...." " എന്തായാലും കുമാരനു മാറിയെങ്കിലും നമുക്ക് കറക്റ്റ് ആയുള്ള ആളെയാ കിട്ടിയേക്കുന്നെ😄" ഭാനു ധനുവിന്റെ തലയിൽ തലോടി അത് കണ്ടതും രാധിക കാത്തികേയന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ട് കാർത്തികേയനെ നോക്കി ചിരിച്ചു 😊😊😊 " ഇനി വിഷ്ണുവിന്റെ കല്യാണം നോക്കണം.... സച്ചിയുടെ കഴിഞ്ഞില്ലേ... " രാധാകൃഷ്ണൻ എല്ലാവരോടുമായി പറഞ്ഞു.. "എന്റെ അമ്മാവാ... ഇതൊന്നു എന്റെ വീട്ടിൽ ഉള്ളവരോട് പറയോ..😬അവർക്ക് ഇപ്പോഴും എനിക്ക് കല്യാണ പ്രായം ആയിട്ടില്ല എന്നാണ് പറയുന്നത് " " വിഷമിക്കാതെടാ..... മോനേ.... ഇപ്പോഴേ അടിച്ചുപൊളിക്കാൻ പറ്റു.. കല്യാണം കഴിഞ്ഞാൽ.. പിന്നെ... അവാർഡ് പടം ആണ്... എന്നെ ഒക്കെ കണ്ടില്ലേ...😂😂😂"ജയൻ പറഞ്ഞുകൊണ്ട് ഗീതയെ നോക്കി ഗീത ആണെങ്കിൽ ശേരിയാക്കി തരാട്ടോ എന്ന 😬😬😬എക്സ്പ്രഷൻ ഇട്ടു.. എല്ലാവർക്കും വേണ്ട ചപ്പാത്തി കൂടി വിഷ്ണുവും സച്ചിയും കൂടി പരത്തി...😄😄😂😂😂😂😂😂

എല്ലാവരും ഫുഡും കഴിച്ച് വീണ്ടും ടീവി കാണാൻ ഇരിപ്പായി..എന്നാൽ പെണ്ണുങ്ങൾ എല്ലാം വാർത്തമാനത്തിൽ മുഴുകി " എല്ലാവരും പോയി കിടക്കാൻ നോക്ക് ബാക്കി നാളെ സംസാരിക്കാം സമയം ഒരുപാടായി... " രാധാകൃഷ്ണൻ അവസാനതീരുമാനം എന്നോണം പറഞ്ഞു.. നാലു മുറികൾ ഉള്ളആ വീട്ടിൽ ഒരൂ മുറിയിൽ രാധാകൃഷ്ണനും ഭാനുവിനും, രണ്ടാമത്തെ മുറി കാർത്തികേയനും രാധികയും, വിഷ്ണുവിന്റെ മുറിയിൽ ജയനും ഗീതയും കയ്യേറി... " ഡാ സച്ചി.. നമുക്ക് മൂന്ന് പേർക്കും എനിക്കും നിനക്കും ജയ് അളിയനും ദേ ഇവിടെ ഈ ഹാളിൽ കിടക്കാം 😄😄നീ എന്തു പറയുന്നു സച്ചി.... " " വിഷ്ണു നിനക്ക് ഒന്നും തോന്നരുത്....😁😁😁നീയും ജയ്യും ഇവിടെ കിടന്നോ... ഞാൻ റൂമിൽ കിടക്കാൻ പോവാ... " " ഡാ അളിയാ... കുറെ നാളായില്ലേടാ നമ്മൾ ഒരുമിച്ച് കിടന്നിട്ട്.. "

വിഷ്ണു അവന്റെ ആത്മാർത്ഥ സുഹൃത്ത് ചതിച്ചതിൽ ഉള്ള വിഷമം അറിയിച്ചു... " അതെ... ധനുവിന്റെ കൂടെ കിടന്ന് കിടന്ന് അവളില്ലാതെ ഉറങ്ങാൻ പറ്റാതെ ആയെടാ 😁😁😁😁അതാ. നീ ഇന്ന് ജയ്യേ കൂട്ട്...😁😁😁അപ്പൊ ശെരി അളിയാ.. നാളെ കാണാം.. " " അല്ലെങ്കിലും നീ ഇങ്ങനെയെ ചെയ്യൂ എന്നെനിക്കറിയാമെടാ...😬😬ഞാനും കെട്ടും അന്ന്.. അന്ന് നിനക്ക് കാണിച്ചു തരാടാ.. " വിഷ്ണു തിരിഞ്ഞു ജയ്യേ നോക്കിയതും ജയ് വാ പൊത്തി പിടിച്ച് ചിരിയോട് ചിരി 😂😂😂🤭🤭🤭🤭🤭 " വേണമെങ്കിൽ വന്ന് കിടക്കട ചെറുക്കാ... " വിഷ്ണു താഴെ വിരിച്ച ബെഡിൽ കിടന്ന് കൊണ്ട് ജയ്യേ വിളിച്ചു... ജയ് അപ്പൊ തന്നെ അവന്റെ അടുത്ത് ചെന്ന് അവനെ കെട്ടിപിടിച്ചു കിടന്നു..😁😁😁 സച്ചി റൂമിൽ ചെല്ലുമ്പോൾ ധനു ബെഡിൽ കിടന്നിരുന്നു.. ഇവള് ഇത്ര പെട്ടന്ന് ഉറങ്ങിയോ 🤔(സച്ചി ആത്മ ) ലൈറ്റ് ഓഫ്‌ ആകികൊണ്ട് സച്ചി ബെഡിന്റെ മറുവശത്തു രണ്ടുകയ്യും തലയുടെ പിന്നിൽ വച്ചുകൊണ്ട് കിടന്നു.. കുറച്ച് കഴിഞ്ഞതും ധനുവിന്റെ അനക്കം ഒന്നും ഇല്ലാത്തത് കൊണ്ട് സച്ചി പയ്യെ തിരിഞ്ഞ് ധനുവിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കിടന്നു 😜😜

സച്ചി കൈ ഉയർത്തി ധനുവിന്റെ തോളിൽ വക്കാൻ കൊണ്ടുപോകും അടുത്ത് എത്തുമ്പോൾ കൈ വലിക്കും... വേണോ വേണ്ടേ എന്ന ചിന്തയിൽ സച്ചി കുറെ നേരം ആ പ്രവർത്തി തുടർന്നു.... ഇവള് ഞാൻ വന്ന് കിടന്നത് അറിഞ്ഞില്ലേ 🙄(സച്ചി ആത്മ) സച്ചി വീണ്ടും പഴയ പോലെ കിടന്നുകൊണ്ട് തല ചെരിച്ച് ധനുവിനെ നോക്കി.. അവിടെ no റിയാക്ഷൻ..😄😄 സച്ചി ഉറങ്ങാൻ കണ്ണുകൾ അടച്ചു കിടന്നു... കുറച്ച് കഴിഞ്ഞതും കൈതണ്ടയിൽ ഒരൂ ഭാരം തോന്നിയത് കൊണ്ട് സച്ചി kannu😁തുറന്നു നോക്കി... " വാദ്യാര് ഇത് വരെ ഉറങ്ങിയില്ലേ..... " ധനു കണ്ണുകൾ തുറക്കാതെ ചോദിച്ചു.. "ഇത് വരെ ഉറങ്ങിയില്ലായിരുന്നു ഇനി ഉറങ്ങും 😁😁😁.." " സച്ചി ധനുവിനെ ഒന്നുകൂടി നോക്കികൊണ്ട് കണ്ണുകൾ അടച്ചു............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story