ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 13

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

" സച്ചി.. എണീക്ക്.........സച്ചി... " " ധനു കുറച്ച് നേരം കൂടി കിടക്കട്ടെ......" സച്ചി തിരിഞ്ഞു കിടന്നു... " ആഹ്ഹ... അത് കൊള്ളാലോ.....കരാട്ടെ പഠിക്കണം എന്നൊക്കെ പറഞ്ഞിട്ട്.... സമയം 5മണി ആയി " ധനു ഏളിക്ക് കൈ കുത്തികൊണ്ട് ചോദിച്ചു... " അഞ്ചുമണിയോ...🙄🙄😳😳ഇത്ര നേരത്തെയോ......... " സച്ചി ചാടി എണീറ്റു കൊണ്ട് ചോദിച്ചു.. " ഇപ്പൊ എണീറ്റാലെ കാര്യം ഒള്ളു... വാ.... വിഷ്ണുനെയും വിളിച്ച് എണീപ്പിച്ചിട്ട് 5.30 ആവുമ്പോഴേക്കും ഹാളിലേക്ക് വാ.... " ധനു അതും പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി.. " ഏത് നേരത്താണാവോ..ഈ എനിക്ക് കരാട്ടെ പഠിക്കണം എന്ന് പറയാൻ പോയത്....😬.." സച്ചി തലക്കുകൈ കൊടുത്ത് ഇരുന്നു... " അയ്യോ.. ധനു 😳😳😳... ഡാ വിഷ്ണു..... " കുറച്ച് കഴിഞ്ഞതും സച്ചി വിഷ്ണുവിനെ വിളിച്ചുകൊണ്ടു മുറിയിലേക്ക് ഓടി... അങ്ങനെ വിഷ്ണുവിനെയും കുത്തിപ്പൊക്കി...... സച്ചിയും വിഷ്ണുവും കൃത്യസമയത്ത് ഗാർഡനിൽ എത്തി.... " അതെ ധനു.... ഞങ്ങൾക്ക് വലിയ പ്രയാസം ഉള്ള self ഡിഫെൻസ് സ്റ്റെപ് ഒന്നും വേണ്ട നിസാരം എന്ധെങ്കിലും മതി... "

വിഷ്ണു തുടക്കം തന്നെ നിവേദനം സമർപ്പിച്ചു.. " നോക്കാം 😁😁ആദ്യം രണ്ടുപേരും ഒരു 30 പുഷ് അപ്പ്‌ എടുത്തേ ഒന്ന് കാണട്ടെ.... " " എന്റെ ധനു രാവിലെ തന്നെ 30 പുഷ് അപ്പ്‌ എന്നൊക്കെ പറഞ്ഞാൽ... "😒😒 സച്ചി ദയനീയമായി ധനുവിനെ നോക്കി... " എന്നാൽ ഒരു പണി ചെയ് 50 പ്രാവശ്യം പുഷ്അപ് എടുക്ക്....😊' " തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കും പോലെ അല്ലേ ഇത്.... " വിഷ്ണു ധനുവിനോടായി പറഞ്ഞു.. "നിങ്ങൾക്ക് പറ്റുമെങ്കിൽ ചെയ്യ് എനിക്ക് വേറെ പണി ഉള്ളതാ.....😬😬" ധനുവിന് ഇവരുടെ കോപ്രായം കണ്ടിട്ട് ക്ഷമ നശിച്ച് തുടങ്ങി " ധനു പോവല്ലേ.... ഞങ്ങൾ ചെയ്യാം.... " വിഷ്ണുവും സച്ചിയും പിന്നെ ഒരു യുദ്ധമായിരുന്നു... മേലനങ്ങി പണി എടുക്കാത്തവരാ....😂😂😂ഇവിടെ കിടന്ന് ഓരോരോ കാട്ടികൂട്ടലുകൾ....... വീണ്ടും ധനു ഒന്ന് രണ്ട് ആക്ഷൻസ് പഠിപ്പിച്ചു അത്രയും ചെയ്തപ്പോഴേക്കും രണ്ടുപേരും ഒരു പരുവമായി...... " ഡാ സച്ചി... ഞാൻ നിർത്തിട്ടോ.... ഇനി ഈ പണിക്ക് ഞാൻ ഇല്ല.... നീ തന്നെ വേണമെങ്കിൽ നോക്കിക്കോ🙄🙄🙄.... "

വിഷ്ണു അണച്ച് അണച്ച് ആ ഗാർഡനിൽ തന്നെ കിടന്നുകൊണ്ട് സച്ചിയെ നോക്കി പറഞ്ഞു.... " ശെരിയാ..... ഇനി ഇങ്ങനെ പോയാൽ ശേരിയാവില്ല... നമുക്ക് പറ്റിയ പണി അല്ല ഇത്....😵😵😵 " സച്ചിയും വിഷ്ണുവിന് അടുത്ത് കിടന്നു " സച്ചി.. എന്റെ ഒരു കയ്യ് അകലത്തിൽ നീ മാറി കിടന്നോ 😬😬😬😬അതാ നിനക്ക് നല്ലത്...അവനോട് ഞാൻ ആദ്യമേ പറഞ്ഞതാ... " " ഞാൻ നിർത്തി.... ഇനി ഈവക പരിപാടി ഒന്നും ഇല്ല.. നേരിട്ട് അവളോട് കാര്യം പറയാൻ പോകാണ്... " " നീ എന്തു പറയാൻ പോകുന്നെന്ന്.... " വിഷ്ണു കൈ രണ്ടും നിലത്തു കുത്തി എണീറ്റുകൊണ്ട് സംശയത്തോടെ ചോദിച്ചു... " അതൊക്കെ ഉണ്ട്.... നീ നോക്കിക്കോ..... Wait and see....😁😁" സച്ചി എളിക്കും കൈ കുത്തി എണീറ്റുപോയി " മിക്കവാറും ഇവന് വേണ്ടി ഹോസ്പിറ്റലിൽ ഒരു റൂം തന്നെ ബുക്ക്‌ ചെയ്യേണ്ടി വരും 🙄🙄🙄" വിഷ്ണു സച്ചിപ്പോയ വഴിയെ നോക്കി ആരോടെന്നില്ലാതെ പറഞ്ഞു.. അടുക്കളയിൽ കൊണ്ടുപിടിച്ച പണിയിൽ ആണ് ധനു... സച്ചി നേരെ അടുക്കളയിലേക്ക് ധനുവിന്റ അടുത്തേക്ക് ചെന്നു... " ധനു........ " സച്ചി സൗമ്യമായി വിളിച്ചു 😂😂

" പേടിച്ചു പോയല്ലോ സച്ചി.....🙄എന്താ.... " പെട്ടന്ന് സച്ചിയുടെ വിളികേട്ടതും ധനു ഞെട്ടി തിരിഞ്ഞുനോക്കി.. " അത് പിന്നെ... എനിക്ക് ഒരു കാര്യം പറയാനുണ്ട്...... " " എന്താ...... " ധനു പാത്രം കഴുകൽ ഒക്കെ നിർതിയിട്ട് സച്ചിയുടെ നേരെ തിരിഞ്ഞു നിന്നു... " i........ " സച്ചി പറഞ്ഞു തുടങ്ങിയതും ധനുവിന്റെ ഫോൺ ബെൽ അടിച്ചു.... ധനു സ്ലാബിൽ വച്ചിരുന്ന ഫോൺ എടുത്തു... സിത്താരാ കാളിങ്..... " ആഹാ നാത്തൂൻ ആണല്ലോ...😁😁.. " ധനു സച്ചിയെ നോക്കി കൊണ്ട് ഫോൺ എടുത്ത് ലൗഡ്സ്പീക്കറിൽ ഇട്ടു .. " ഇവൾക്ക് വിളിക്കാൻ തോന്നിയ സമയം 😬" സച്ചി പിറുപിറുത്തുകൊണ്ട് ഫോണിലേക്ക് നോക്കി... " ഹലോ.... സിത്തുവേച്ചി.... " " നാത്തൂനേ....😁😁😁😁സുഖം അല്ലേ.... " " പിന്നല്ലാതെ 😁സുഖം തന്നെയാ... ചേച്ചിക്കും കാച്ചുനും കിഷോറേട്ടനും സുഖം അല്ലേ.... " " അതെ എല്ലാവർക്കും സുഖം ഏട്ടൻ രാവിലെതന്നെ ജോഗിങ്ങിനു പോയി... കാച്ചു എണീറ്റിട്ടില്ല...

പിന്നെ സച്ചി എന്തു പറയുന്നു... " " ഞാൻ എന്തു പറയാൻ നിനക്ക് എന്നെ ഒന്നും വിളിക്കാൻ സമയം ഇല്ലല്ലോ ധനുവിനെ ഒക്കെ അല്ലേ വിളിക്കു..... " സച്ചി ധനു പറയുന്നതിന് മുൻപ് കേറി പറഞ്ഞു " നിന്നെ വിളിക്കുമ്പോൾ ഒക്കെ നീ busy ആയിരിക്കും പിന്നെ എങ്ങനെയാ.... നീ ആണെങ്കി തിരിച്ചു വിളിക്ക കൂടി ഇല്ല.... അതൊക്കെ പോട്ടെ 😄എന്റെ അനിയൻ നേരെത്തെ ഒക്കെ എണീക്കാൻ തുടങ്ങിയോ ... " " പിന്നല്ലാതെ...😁😁ഇപ്പൊ ഒറ്റാം തടി അല്ലല്ലോ പെങ്ങളെ.... അപ്പോപ്പിന്നെ കുറച്ച് ഉത്തരവാദിത്വo ഒക്കെ കാണിക്കണ്ടേ... " സച്ചി ധനുവിനെ നോക്കി.സച്ചിയുടെ പറച്ചിൽ കേട്ട് ധനു വരെ അന്ധം വിട്ടുപോയി... " ഇത് എന്റെ അനിയൻ അല്ല.... എന്റെ അനിയൻ ഇങ്ങനെ അല്ല...... " " എന്റെ പൊന്നുപെങ്ങളെ... ഇങ്ങനെ വെറുപ്പിക്കാതെ.....😬😬" " നിന്നോട് പറഞ്ഞിട്ടും കാര്യം ഒന്നും ഇല്ല 😬..

നീ ധനുവിന്റെ കൈയിൽ കൊടുത്തേ.... " സച്ചി നേരെ ധനുവിന്റ കൈയിൽ ഫോൺ കൊടുത്തു... " സിത്തുവേച്ചി..... പറ.. " " ധനു.... ജോലി ഒക്കെ എങ്ങനെ പോകുന്നു.....വീട്ടിൽ നിന്ന് വിളിക്കാറുണ്ടോ " " കുഴപ്പം ഇല്ല ചേച്ചി... ഗീതേച്ചി മിക്കദിവസവും വിളിക്കാറുണ്ട് 😁" " അവള് പറയാറുണ്ട് അവള് വിളിച്ചപ്പോ പറഞ്ഞു അവര് അവിടെ വന്നകാര്യo.... അടുത്ത ലീവിന് അവിടേക്ക് വരാം.... പിന്നെ വിഷ്ണുവിന്റെ കല്യാണം ഉറപ്പിക്കാണെങ്കിൽ അതും കൂടാലോ " "ശെരിയ....." " ധനു ഞാൻ വെക്കാണെ... കിഷോറേട്ടൻ വന്നു..... പിന്നെ വിളിക്കാം... Bye... " " ശരിയേച്ചി... ബൈ... " സച്ചി ആണെകിൽ ധനുവിനെ തന്നെ നോക്കി നോക്കികൊണ്ട് നിൽക്കാണ്.. " സച്ചി പോയി.. കുളിക്ക്.. ഞാൻ ബ്രേക്ക്‌ ഫാസ്റ്റ് എടുത്ത് വക്കാം.... "ധനു ഫോൺ വച്ചുകൊണ്ട് സച്ചിയെ നോക്കി.. " ധനു എനിക്ക് ഒരു കാര്യം പറയാനുണ്ട്.... " " എന്തുകാര്യം....🤨🤨" " കുറച്ച് ചീപ്പ് ആണെന്നറിയാം... എന്നാലും... ചില കാര്യങ്ങൾ നീട്ടി വക്കരുത് എന്നല്ലേ പറയാറ്.. " " സച്ചി കാര്യം പറ.... " " i love you ധനു❤️..... "

ധനു സച്ചിയെനോക്കി ഒന്ന് ചിരിച്ചു.... " സച്ചി പോയി കുളിക്ക് വിയർപ്പ് താഴണ്ട.... ചെല്ല്... " ധനു സച്ചിയെ കടന്നു പോവാൻ തുടങ്ങിയതും സച്ചി ധനുവിന്റെ കൈയിൽ പിടിച്ച് നിർത്തി... " ധനു i am serious....എനിക്ക് തന്നെ accept ചെയ്യാൻ സാധിക്കില്ല എന്നാണ് കരുതിയത്.. കാരണം എന്റെ ഒരു ഇമേജിനേഷൻ ഇൽ ഉള്ള ഒരു പെൺകുട്ടിയെ അല്ലയിരുന്നു താൻ.. പക്ഷേ തന്നെ അടുത്തറിഞ്ഞപ്പോ... എപ്പോഴോ തന്നെ സ്നേഹിക്കാൻ തുടങ്ങി..താൻ ഇല്ലാതെ ഇനി എനിക്ക് പറ്റില്ലെടോ... എനിക്ക് എങ്ങനെ ഇത് ഒക്കെ എക്സ്പ്രസ്സ്‌ ചെയ്യണം എന്നറിയില്ല... പഠിക്കുന്ന കാലത്തൊക്കെ പെൺകുട്ടികളോട് ഒക്കെ ഒരു ക്രഷ് തോന്നി പ്രൊപ്പോസ് ഒക്കെ ചെയ്തിട്ടുണ്ട്... പക്ഷേ തന്നോട്.... ഉള്ളത്......😍 എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ലടോ...i am deeply love with you Dhanu....❤️❤️" സച്ചിയുടെ ഓരോ വാക്കുകളും അവളുടെ ഹൃദയത്തിലേക്ക് ഒഴുകി കൊണ്ടിരുന്നു..അത്രക്ക് ആർദ്രമായാണ് സച്ചി പറഞ്ഞത്... ധനു പോലും പ്രതേക്ഷിക്കാതെ സച്ചി ധനുവിന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.....

ഇത് വരെ സച്ചിയുടെ അനക്കം ഒന്നും കിട്ടാത്തത് കൊണ്ട് സച്ചിയെ അന്നെഷിച്ചു അടുക്കളയിലേക്ക് വന്ന വിഷ്ണു അവിടുത്തെ കാഴ്ച കണ്ട് ഡോറിന് പിന്നിലേക്ക് മാറി.. " സ്ത്രീകളുടെ ദേഹത്തു കൈ വെക്കുന്നവന്റെ കൈ അല്ല തലയാണ് വെട്ടേണ്ടത്.... അപ്പൊ പിന്നെ ഇങ്ങനെ കിസ്സ് അടിക്കുന്ന ഇവനെ ധനു ഇന്ന് പീസ് പീസ് ആക്കും....😳😳😳😳" വിഷ്ണു ഓരോന്നും മനസ്സിൽ ഓർത്തുകൊണ്ട് കൈവിരൽ കൊണ്ട് കണക്ക് കൂട്ടാൻ തുടങ്ങി.. ധനു തന്നെ സച്ചിയെ ഉന്തിമാറ്റികൊണ്ട് അടുക്കളയിൽ നിന്ന് ഇറങ്ങിപ്പോയി.... ധനു പോകുന്നത് കണ്ടതും വിഷ്ണു സച്ചിയുടെ അടുത്തേക്ക് ഓടി " അളിയാ... നീ ജീവനോടെ ഉണ്ടോടാ....😳" സച്ചി വിഷ്ണുവിനെ നോക്കി... " നീ എന്നെ ഇങ്ങനെ നോക്കണ്ട...😁 ഞാൻ എല്ലാം കണ്ടു.... നിനക്ക് ഇത്ര ധൈര്യം എവിടെ നിന്ന് കിട്ടി... " " അതൊക്ക ആ സമയത്ത് തന്നെ വന്നുമോനെ..😁😁.. " " ഞാൻ വിചാരിച്ചു.. ധനു നിന്നെ പഞ്ഞിക്കിടുമെന്ന്....😄😄😂" " ഞാനും അങ്ങനെയാ വിചാരിച്ചേ.. പക്ഷേ.. കുഴപ്പം ഒന്നും ഉണ്ടായില്ല... ഇനി അതിക്കും വലുതാണോ എനിക്ക് വേണ്ടി കരുതിവച്ചിരിക്കുന്നത് എന്ന് ആർക്കറിയാം 😁😁

വരുന്നത് വരട്ടെ.. എന്തായാലും മനസിലുള്ളത് പറഞ്ഞല്ലോ... " " മതി മതി.. time ആയി.... ഞാൻ പോയി കുളിക്കട്ടേ... കോളേജിൽ പോവാൻ ഉള്ളത... " വിഷ്ണു അതും പറഞ്ഞുകൊണ്ട് റൂമിലേക്ക് പോയി... പുറകെ സച്ചിയും.. സച്ചി റൂമിലേക്ക് വന്നതും ധനു അവിടെ നിന്ന് ഇറങ്ങിപ്പോയി.. സച്ചിയോട് മിണ്ടിയാതെ ഇല്ല... ധനുകാറിൽ കയറിയപ്പോഴും റിതം അക്കാദമിയിൽ എത്തി ഇറങ്ങിയപ്പോഴും സച്ചിയെ നോക്കിയത് കൂടി ഇല്ല... സച്ചിക്ക് അത് കണ്ടിട്ട് വല്ലാതെ വിഷമം ആയെന്നു മനസിലാക്കിയ വിഷ്ണു സച്ചിയുടെ തോളിൽ തട്ടി.. " അളിയാ..... ധനുവിന് കുറച്ച് time കൊടുക്ക്.. എല്ലാം ശേരിയാവും... ഇനി നിന്നെ കളിപ്പിക്കാൻ ആണെങ്കിലോ....😊😊 " വിഷ്ണു പറഞ്ഞതും സച്ചി അവനെ നോക്കി ചിരിച്ചു.. " ഒന്നും വേണ്ടായിരുന്നു... എന്റെ ഇഷ്ടം അവളായിട്ട് സ്വയം അറിഞ്ഞാൽ മതിയായിരുന്നു... ധനു മിണ്ടാതെ ഇരിക്കുമ്പോൾ എന്തോ പോലെ.... " " അതൊക്കെ പോട്ടെ.... നീ എനിക്ക് ആ ശ്രീകുട്ടിയുടെ number ഒപ്പിച്ചു തരോ.... " " അതെന്തിനാ...🧐🧐🧐" " ചുമ്മാ...ഒന്ന് ആളെ ടെസ്റ്റ്‌ ചെയ്യാൻ 😄😄😄"

" അവൻ പെണ്ണുകൂടി കാണാൻ പോയിട്ടില്ല.. അപ്പോഴാ നമ്പർ... നീ വണ്ടി എടുത്തേ... എടുക്ക്... " സച്ചി വിഷ്ണുവിന്റെ ആഗ്രഹം അങ്ങ് മുളയിലേ നുള്ളി... " വെറുതെ അല്ലടാ ധനു നിന്നോട് മിണ്ടാതെ നടക്കുന്നത് 😬😬" " അത് ഞാൻ അങ്ങ് സഹിച്ചു... നീ ഡയലോഗ് അടിക്കാതെ വണ്ടി എടുക്ക്... " സച്ചി പറഞ്ഞത് ഒട്ടും ദഹിക്കാതെ സച്ചി കാർ സ്റ്റാർട്ട്‌ ആക്കി..😁😁😁😁😂😂😂 പതിവ് പോലെ ഉച്ചയോട് കൂടി ധനു ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞ് നേരെ വീട്ടിലേക്ക് ചെന്നു.. വൈകിട്ട് ആയപ്പോഴേക്കും വിഷ്ണുവും സച്ചിയും എത്തി....... സച്ചി പലതവണ മിണ്ടാൻ ശ്രെമിച്ചെങ്കിലും ധനു ഒഴിഞ്ഞുമാറി... രാത്രിയിലെ ഫുഡ്‌ ഒക്കെ അവർക്ക് എടുത്ത് വച്ചിട്ട് ധനു നേരെ പോയി കിടന്നു.. സച്ചി ഫോൺ ബെല്ലടിച്ചതും അത് കൊണ്ട് നേരെ ഗാർഡനിലേക്ക് പോയി.. കുറച്ച് കഴിഞ്ഞ് റൂമിലേക്ക് നടന്നു.. സച്ചി റൂമിലേക്ക് വരുന്നത് കണ്ടതും ധനു വേഗം കണ്ണടച്ചു കിടന്നു.... സച്ചി മറുവശത്തായി വന്ന് കിടന്നു.. ദിവസവും കിടക്കുന്നതിനു വിപരീതം ആയത് കൊണ്ട് തന്നെ രണ്ടുപേർക്കും ഉറങ്ങാൻ കഴിഞ്ഞില്ല....

എന്ധോക്കെയോ ആലോചിച്ച് രണ്ടുപേരും എപ്പോഴോ മയങ്ങി.. രാവിലെ കണ്ണുതുറക്കുമ്പോൾ തന്റെ അടുത്തായി തന്നെ ഒരു കൈ കൊണ്ട് ചുറ്റിപിടിച്ചു ഉറങ്ങുന്ന സച്ചിയെ ധനു കണ്ണ് ചിമ്മാതെ നോക്കി കിടന്നു... " ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്ത് തീർക്കാൻ ഉണ്ട് സച്ചി... അതിനിടയിലേക്ക് സച്ചിയെ കൂടി വലിച്ചിടാൻ എനിക്ക് മനസ് വരുന്നില്ല.. അത്കൊണ്ട് ആണ് തനിക്ക് എന്നോട് ഉള്ള ഇഷ്ടം ഞാൻ കണ്ടില്ല എന്ന് നടിക്കുന്നത് .... തന്നെ കണ്ടപ്പോഴേ എനിക്ക് എവിടെയോ കണ്ടുമറന്ന ഒരു മുഖം പോലെ തോന്നിയതാണ് എവിടെവച്ച് എപ്പോ എന്നൊന്നും എനിക്ക് അറിയില്ല.പക്ഷേ എവിടെ വച്ചോ നമ്മൾ കണ്ടിട്ടുണ്ട്...... ഇനി രണ്ട് പ്രധാന കാര്യങ്ങൾ എനിക്ക് ചെയ്ത് തീർക്കാനുണ്ട് ചിലപ്പോ എന്നെ തന്നെ നഷ്ടപെട്ടെന്ന് വന്നേക്കാം... എന്നെ സ്‌നേഹിച്ചുപോയാൽ സച്ചി ഒരുപാട് വിഷമിക്കും വേർപാടിന്റെ വേദന നന്നായി അനുഭവിച്ചവളാണ് ഞാൻ... അതുകൊണ്ട് എല്ലാം കഴിഞ്ഞിട്ട് എല്ലാം നേരെ ആയിട്ട് എന്റെ ഇഷ്ടം ഞാൻ സച്ചിയോട് പറയാം.അന്ന് സച്ചിയോട് എന്റെ ജീവിതത്തിൽ നടന്നതെല്ലാം ഞാൻ പറയും എന്നെ അന്ന് സച്ചിക്ക് അംഗീകരിക്കാൻ കഴിയുമെങ്കിൽ നല്ലൊരു ഭാര്യ ആയി ഞാൻ സച്ചിക്ക് ഒപ്പം ഉണ്ടാവും.....

"ധനു സച്ചിയെ നോക്കി മനസിൽ പറഞ്ഞുകൊണ്ട് അവന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.... ധനു സച്ചിയുടെ കൈ പതിയെ മാറ്റികൊണ്ട് എണീക്കാൻ പോയതും സച്ചി അവളെ ഒന്നുകൂടി ചേർത്തു കിടത്തി... " താൻ മനസിൽ എന്താ ചിന്തിച്ചിരിക്കുന്നത് എന്ന് എനിക്കറിയില്ല..... താൻ ഒരു സൂപ്പർ woman ആണ്..... തനിക്ക് എന്തൊക്കെയോ പ്രേശ്നങ്ങൾ ഉണ്ടെന്നറിയാം.... എന്നോട് പറയണം എന്ന് ഞാൻ ഒരിക്കലും ആവശ്യപ്പെടില്ല.... പക്ഷേ എന്നെ വിട്ട് പോവരുത്... ഒരിക്കലും...... മണ്ണോടു ചേരുന്നത് വരെ... എന്റെ ഒപ്പം ഉണ്ടാവണം..... എനിക്ക് കൂട്ടായിട്ട്❤️..... " ധനുവിന്റെ കഴുത്തിൽ ചുണ്ടുകൾ ചേർത്തുകൊണ്ട് സച്ചി ഒന്നുകൂടി അവളോട് ചേർന്ന് കിടന്നു... ധനുവിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു... തന്നെ ഇത്രയും സച്ചി സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞതിൽ ഉപരി താൻ സച്ചിയെ കുറിച്ച് വിചാരിച്ചിരുന്നതെല്ലാം തെറ്റാണല്ലോ എന്നോർത്ത്.....തന്നെ സച്ചി മനസിലാക്കിയ പോലെ താൻ സച്ചിയെ മനസിലാക്കിയില്ലല്ലോ എന്നോർത്ത്..... കുറെ നേരം രണ്ടുപേരും ഒന്നും പരസ്പരം മിണ്ടാതെ കിടന്നു..

" സച്ചി... സമയം ഒരുപാടായി... ഞാൻ എണീക്കട്ടെ...." "എണീക്കുന്നത് ഒക്കെ കൊള്ളാം... ഇപ്പോ നമ്മൾ രണ്ടുപേരും ഒരു understand ഇൽ ആയ സ്ഥിതിക്ക് 😁😁😁" " ആയ സ്ഥിതിക്ക് ....🤨🤨" " ഞാൻ ഉറങ്ങിയപ്പോൾ നെറ്റിയിൽ തന്നത് ഉണർന്നിരിക്കുമ്പോഴും തരാം....😂😂" " അയ്യെടാ... എണീറ്റ് ഫ്രഷ് ആയി അടുക്കളയിലേക്ക് വാ.... പുട്ട് ഉണ്ടാക്കാം... " " ദർശനമേ പുണ്യം സ്പർശനമേ പാപം എന്നാണല്ലോ പറഞ്ഞിരിക്കുന്നത്....😁" ധനു സച്ചി പറയുന്നത് കേട്ട് ചിരിച്ചു.. " കൂട്ടുകാരനെ കൂടി വിളിച്ചോ..... അല്ല ഇന്ന് parctice ഒന്നും ഇല്ലേ... " " വേണ്ട ധനു 😁😁അത് വെറും ഷോ...😁.. മേലനങ്ങാൻ വയ്യ...മാസ്റ്റർ ❤️.😁😁" " ഉവ്വ ഉവ്വ.... എന്നാൽ രണ്ടുപേരും അടുക്കളയിലേക്ക് വന്നേരെ.... " ധനു അതും പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി... ധനു കുളി ഒക്കെ കഴിഞ്ഞ് കണ്ണാടിക്ക് മുന്നിൽ നിന്ന് തല തോർത്തുമ്പോൾ ആണ് ഫോൺ ബെല്ലടിച്ചത്...ടൗൽ തലയിൽ ചുറ്റികൊണ്ട് ബെഡിൽ കിടന്ന ഫോൺ എടുത്തു.. രഘു കാളിങ്..... " ഹലോ രഘുവേട്ട....😁"

" ഹലോ ധനു..... പോവാൻ ഇറങ്ങിയോ " " ഇല്ല.... കുളി കഴിഞ്ഞതേ ഒള്ളു....ശ്രീകുട്ടിയുടെ കാര്യം പറയാൻ വിളിച്ചതാണോ .. " " ധനു ഞാൻ വിളിച്ചത് മറ്റൊരു കാര്യം പറയാനാ... " " എന്താ രഘുവേട്ട..... " രഘുവിന്റെ ശബ്ദത്തിലെ ഗൗരവം കേട്ടപ്പോൾ തന്നെ ധനു ചോദിച്ചു... " ധനു.. റോഷനെ കുറിച്ച് വിവരം കിട്ടിയിട്ടുണ്ട്..." "എന്തു വിവരം ...... " " സലിമർ ലോഡ്ജ്....... അവിടെ ഒളിച്ചു കഴിയുന്നു.... കള്ളക്കടത്തു കേസിൽ പോലീസിന്റെ കൈയിൽ നിന്നും രക്ഷപെട്ട് ഒളിചിരിക്കുന്നതാ.. " " ആരാ വിവരം തന്നത്... നമ്മുടെ പഴയ ആള് തന്നെ ആണോ... " " yes... നമ്മുടെ ഇൻവിസിബിൾ messenger.." " മ്മ് ജയ്യോട് പറഞ്ഞോ.... രഘുവേട്ട.... " " പറഞ്ഞു.. നാളെ വൈകിട്ട് നമുക്ക് ആ chapter ക്ലോസ് ചെയ്യണംഇനിയും വേറെ അവസരം കിട്ടില്ല ...... " "ഞാൻ വരും... സച്ചിയോട് ഒന്ന് സംസാരിക്കട്ടെ...... എന്തായാലും നാളെ കഴിഞ്ഞാൽ അങ്ങോട്ട് വരാൻ ഉള്ളതല്ലേ.... എന്തായാലും സച്ചി സമ്മതിക്കും.." " എന്നാൽ ശെരി.... ട്രെയിന് വന്നാൽ മതി... റെയിൽവേ സ്റ്റേഷനിൽ ഞാൻ വരാം... "

" okk... രഘുവേട്ട... " ധനു ഫോൺകട്ട്‌ ചെയ്തുകൊണ്ട് കുറച്ച് നേരം ബെഡിൽ ഇരുന്നു.. " ധനു ഇത് വരെ റെഡി ആയില്ലേ... വാ പോകാം.... " മുറിയിലേക്ക് വന്ന സച്ചി ഷിർട്ടിന്റെ കൈ മടക്കി മുകളിലേക്ക് വെക്കുന്നതിനിടയിൽ പറഞ്ഞു " സച്ചി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.... " "എന്താടോ......" " ഞാൻ ഇന്ന് വീട്ടിൽ പോയാലോ എന്ന് ആലോചിക്കാ.... " " അതെന്താ പെട്ടന്ന് ഇന്ന് പോകണം എന്ന്. രണ്ട് ദിവസം കഴിയുമ്പോ നമ്മൾ അങ്ങോട്ട് അല്ലേ പോകുന്നെ... " സച്ചി സംശയത്തോടെ ചോദിച്ചു.. " കല്യാണം കഴിഞ്ഞതിൽ പിന്നെ ഞാൻ അവിടെ നിന്നിട്ടില്ലല്ലോ... അതാ.... ". " തന്റെ ഇഷ്ടം പോലെ ചെയ്യ്.... ഞാൻ കൊണ്ടാക്കണോ.... " " വേണ്ട.....ഞാൻ ട്രെയിന് പൊക്കോളാം.... " " മ്മ് ഞാൻ എന്തായാലും റെയിൽവേ സ്റ്റേഷൻ വരെ കൊണ്ടാക്കി തരാം... " "മ്മ്മ്മ്മ്..." " റെഡി ആയിക്കോ.... പോണവഴി ആക്കാം.. പിന്നെ അക്കാദമിയിൽ വിളിച്ച് പറഞ്ഞേരെ ലീവ് ആണെന്ന്." സച്ചി അത്രയും പറഞ്ഞുകൊണ്ട് വിഷ്ണുവിന്റെ അടുത്തേക്ക് പോയി... ധനു വേഗം അക്കാദമിയിലേക്ക് വിളിച്ച് ലീവ് പറഞ്ഞു.. പിന്നെ നേരെ റെഡി ആയി ഇറങ്ങി.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story