ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 14

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

" ധനു അവിടെ എത്തുമ്പോൾ വിളിക്കാൻ മറക്കരുത്......... "സച്ചി കാറിൽ നിന്നും ബാഗ് എടുക്കുന്നതിനിടയിൽ പറഞ്ഞു. " ഇല്ല.... " " എന്താ വിളിക്കില്ലെന്ന..🙄🙄" " വിളിക്കാൻ മറക്കില്ലന്ന്....😁" " മ്മ് ഞാൻ കരുതി 😂😂😂" " തമാശക്ക് ഒരു കുറവും ഇല്ല അല്ലേ..സച്ചി . " "😁😁😁😁"സച്ചി ഒന്ന് ചിരിച്ചു... " സച്ചി ട്രെയിൻ വരാറായി .. ഞാൻ പ്ലാറ്റ്ഫോമിലേക്ക് പോട്ടെ....... " ധനു സച്ചിയുടെ കൈയിൽ നിന്ന് ബാഗ് വാങ്ങിച്ചു... " ട്രെയിൻ വരുന്നത് വരെ ഞാനും കൂടെ ഇരിക്കാം.. " സച്ചി ധനുവിന്റെ കൈയിൽ നിന്ന് ബാഗ് തിരികെ വാങ്ങിച്ച് നടന്നു.. " വേണ്ട 😊 സച്ചി പൊക്കോ..... " " അതെ 😬.. എല്ലാവരും എന്നെ മറക്കുന്നു... ഞാൻ നിക്കണോ അതോ പോണോ... " കാറിന്റെ ഡോർ തുറന്നുകൊണ്ട് വിഷ്ണു ചോദിച്ചു.. " സച്ചി ചെല്ല് ഞാൻ പൊക്കോളാം."ധനു വീണ്ടും സച്ചിയുടെ കൈയിൽ നിന്ന് ബാഗ് തിരികെ വാങ്ങി " എന്ന ശെരി.... ഞാൻ പോയേക്കാം...😁😁ഒന്നും കിട്ടിയില്ല... " " അത് സാരമില്ല.. ധനു പൊക്കോ ഞാൻ കൊടുത്തോളാം... " വിഷ്ണു പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു. ഇവനെ ഒക്കെ ഏത് നേരത്താണാവോ കൂടെ കൂട്ടാൻ തുടങ്ങിയത്...😬

സച്ചി മനസ്സിൽ നന്നായി വിഷ്ണു വിനെ ഓർത്തു . " ധനു.... സൂക്ഷിച്ചു പോണേ.... അവിടെ എത്തുമ്പോൾ വിളിക്കാൻ മറക്കല്ലേ.... " സച്ചി ഒന്നുകൂടി ധനുവിനെ ഓർമിപ്പിച്ചുകൊണ്ട് കാറിലേക്ക് കയറി... ധനു വിളിക്കാം എന്ന രീതിയിൽ തലയാട്ടി.... വിഷ്ണുവും ധനുവിനോട്‌ യാത്രപറഞ്ഞ ശേഷം വണ്ടി സ്റ്റാർട്ട്‌ ആക്കി.... സച്ചി യുടെ കാർ കണ്ണിൽ നിന്ന്‌ മാറുന്നത് വരെ ധനു നോക്കി നിന്നു.. ********** "രഘുവേട്ടൻ കുറെ നേരം ആയോ വന്നിട്ട്...." " ഇല്ല ധനു... നീ എത്താറായി എന്ന് വിളിച്ചപ്പോഴാ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്.... വാ കേറ്... " രഘു അവന്റെ ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി.. ധനു അവന്റെ പുറകിലായി കേറി ഇരുന്നു... " ധനു...... "വണ്ടി ഓടിക്കുന്നതിനിടയിൽ രഘു വിളിച്ചു " എന്താ രഘുവേട്ട..... " " നീ happy അല്ലേ.......അല്ലാതെ ആർക്കോ വേണ്ടി കെട്ടിയാടുന്ന വേഷം അല്ലാലോ.. " " രഘുവേട്ടൻ എന്താ ഉദ്ദേശിച്ചത്..... സച്ചിയുടെ കാര്യം ആണോ.... " " അതെ... " " .. നമ്മൾ കരുതിയ പോലെ ഒന്ന് അല്ല സച്ചി.നമ്മളെ നന്നായി മനസിലാക്കുന്ന ഒരാളാണ്... " " സച്ചിയോട്.. എന്ധെങ്കിലും പറഞ്ഞോ..... "

" ഇല്ല....ഒന്നും പറഞ്ഞിട്ടില്ല എല്ലാം ചെയ്ത് തീർത്തിട്ട് .... പറയാം എന്ന് കരുതി..... എന്നെ സച്ചിക്ക് മനസിലാവും എന്ന് വിശ്വസിക്കുന്നു.. " "മ്മ്മ്മ് "രഘു ഒന്ന് മൂളി ധനുവിന്റ വീടിനു മുമ്പിൽ ബുള്ളറ്റ് എത്തിയതും സൗണ്ട് കേട്ട് ജയ് ഇറങ്ങി വന്നു.... ധനു ബുള്ളറ്റിൽ നിന്ന് ഇറങ്ങി. രഘു വണ്ടി സൈഡിലേക്ക് ഒതുക്കി വച്ചു കൊണ്ട് ഇറങ്ങി ധനുവിന്റെ അടുത്തേക്ക് ചെന്നു.. " ജയ് അച്ഛനും അമ്മയും ഇവിടെ ഇല്ലേ.... " ധനു അകത്തേക്ക് നോക്കികൊണ്ട് ചോദിച്ചു.. "അച്ഛനും അമ്മയും പുറത്ത് പോയേക്കാ. ......." " ഞാൻ വരുന്ന കാര്യം അവരോട് പറഞ്ഞിരുന്നോ നീ.... " "ഇല്ല പറയാൻ പറ്റിയില്ല... അവര് രാവിലെ പോയതാ .... " "രഘുവേട്ട.. വാ ചായ കുടിച്ചിട്ട് പോവാം.." അവർ അകത്തേക്ക് കയറാൻ പോയതും കാർത്തികേയന്റെ കാർ ഗേറ്റ് കടന്ന് മുറ്റത്തേക്ക് വന്നു നിന്നു...കാർത്തികേയനും രാധികയും കാറിൽ നിന്ന് ഇറങ്ങി " മോള് എപ്പോ വന്നു.... സച്ചി എന്തെ.... "ധനുവിനെ കണ്ട വഴി രാധിക അടുത്തേക്ക് ചെന്നു. " ഞാൻ ഇപ്പൊ വന്നോളു അമ്മേ.... സച്ചി വന്നില്ല.... സച്ചിക്ക് ലീവ് കിട്ടിയില്ല... "

" മോൾക്ക് ലീവ് ആണോ .. " കാർത്തികേയൻ ധനുവിനോട് ചോദിച്ചു.. "ലീവ് ഒന്നും ഇല്ല അച്ഛാ.......സച്ചി പറഞ്ഞു രണ്ട് ദിവസം വീട്ടിൽ പോയി നിന്നോളാൻ കല്യാണം കഴിഞ്ഞതിൽ പിന്നെ നിന്നിട്ടില്ലല്ലോ അതാ... അല്ല നിങ്ങൾ ഇതെങ്ങോട്ട് പോയതാ..." " ഞങ്ങൾ അമ്പലത്തിൽ പോയതാ..... ഒന്ന് രണ്ട് അമ്പലത്തിൽ പോയി അതാ വൈകിയത്... അല്ല രഘുവിനെ ഈ വഴിക്ക് കാണാറില്ലലോ..." "തിരക്കല്ലേ അച്ഛാ അതാ...."രഘു കാർത്തികേയനെ നോക്കി ചിരിച്ചു " ഉവ്വ ഉവ്വ...വാ ചായകുടിക്കാം.. രാധു ചായ എടുക്ക്... " " ഞാൻ എടുക്കാം അച്ഛാ... എല്ലാവരും അകത്തേക്ക് വാ... " ധനു അകത്തേക്ക് കയറി.. ചായകുടി ഒക്കെ കഴിഞ്ഞ് ഡ്രസ്സ്‌ മാറാൻ റൂമിലേക്ക് വന്നപ്പോഴാണ് ധനു സച്ചിയെ വിളിച്ചില്ലല്ലോ എന്നോർത്തത്... ഹാൻഡ്‌ബാഗിൽ നിന്ന് ഫോൺ എടുത്ത് സച്ചിയെ വിളിക്കാൻ തുടങ്ങിയതും ഫോണിലേക്ക് സച്ചിയുടെ call വന്നു.. " ഹലോ സച്ചി ... " " താൻ എത്തിയോ.... " " കുറച്ച് നേരം ആയി ഫോൺ വിളിക്കാൻ എടുത്തപ്പോഴേക്കും സച്ചി ഇങ്ങോട്ട് വിളിച്ചു... " " താൻ ഇത്ര സമയമായിട്ടും വിളിക്കാതെ ഇരുന്നപ്പോ ഞാൻ ആകപ്പാടെ ടെൻഷൻ അടിച്ചുപോയി😊... " " ആണോ... സച്ചിയേട്ടാ 😍" " എന്താ വിളിച്ചേ 😳😳" " സച്ചിയേട്ടാന്നു 😍😁" ധനു ചിരിച്ചുകൊണ്ട് പറഞ്ഞു..

" മാസ്റ്റർ 😍😍" " എന്താടോ....😁😁😁" " ഇത്രപെട്ടന്ന് സൂര്യകിരീടം വീണ് ഉടയും എന്ന് കരുതിയില്ല..🙄🙄🙄🙄.. " " എന്റെ സച്ചി...... ഇതൊക്കെ എവിടെ നിന്ന് കിട്ടുന്നു..എല്ലാം സ്റ്റോക്ക് ആണല്ലോ... " " ഇതൊക്കെ എന്റെ ആത്മാർത്ഥ സുഹൃത്ത് വിഷ്ണുവിന്റെ കോൺട്രിബൂഷൻസ് ആണ് മോളെ...😁😁" " തോന്നി.... രണ്ടും ചേരും.... സച്ചി കോളേജിൽ അല്ലേ.. ക്ലാസ്സ്‌ ഇല്ലേ "😄 " ക്ലാസുണ്ട്... ഇപ്പൊ ഇന്റർവെൽ ആണ്.... ചായ കുടിക്കാൻ ക്യാന്റീനിൽ വന്നിരിക്ക... " " എന്ന ചായകുടി നടക്കട്ടെ...വിഷ്ണു എന്തേ.... " " അവൻ ഇവിടെ ഇരുന്ന് ചായ കുടിക്കുന്നുണ്ട്..." " എന്ന ശെരി ഞാൻ പോയി ഒന്ന് ഫ്രഷ് ആവട്ടെ..... " " ധനു.... " " എന്താ സച്ചി... " " i miss you master ❤️.... " " miss you too.....❤️"ധനു ഒന്ന് ചിരിച്ചു " എന്ന ശെരി പിന്നെ വിളിക്കാം... " " മ്മ് " ധനു ഫോൺ വച്ചുകൊണ്ട് കുളിക്കാൻ പോയി.. " ഇങ്ങനെയും ഉണ്ടോ 😬😬മോശം മോശം... "സച്ചിയുടെ ഫോൺ വിളി കേട്ട ശേഷം വിഷ്ണുവിന്റെ ഡയലോഗ് " കുടിച്ചിട്ട് എണീറ്റ് പോട വിഷ്ണു... " " ഡാ.. നീ ഇത്ര പഞ്ചാര ആണോടാ 😂😂" " സ്വന്തം ഭാര്യയുടെ അടുത്തല്ലേ... അതുകൊണ്ട് കുഴപ്പം ഇല്ല....

"ചായ കുടിച്ചുകൊണ്ട് സച്ചി പറഞ്ഞു.. " ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ...അവളെ നിലക്ക് നിർത്തും അങ്ങനെ ഇങ്ങനെ എന്നായിരുന്നല്ലോ അവളുടെ ഒറ്റ പഞ്ചിൽ നീ നന്നായതല്ലേ... " വിഷ്ണു ഇരുന്ന് ചിരിച്ചു.. " നിനക്ക് അറിയില്ലേ വിഷ്ണു എന്നെ... പിന്നെ എന്റെ ഭാര്യ ആവുന്ന ആളുടെ കാര്യത്തിൽ എന്റെ അഭിപ്രായo വ്യത്യസ്തമാവാൻ കാരണം നമ്മൾ പിജിക്ക് പഠിക്കുമ്പോൾ എനിക്ക് കിട്ടിയ ഒരു ഫ്രണ്ടിനെ കുറിച്ച് പറഞ്ഞിട്ടില്ലേ അവൻ കാരണം ആണ്.. അവൻ പാവം അവന്റെ lover ആണെങ്കിൽ കില്ലാടിയും അവര് തമ്മിൽ എന്ധോരു understanding ആണെന്ന് അറിയാമോ.. അത് ഒന്ന് ഞാനും പരീക്ഷിച്ചതാ..😁😁😁😁ഞാൻ ഭയങ്കരserious ആയിട്ട് നിന്നത് എനിക്ക് കിട്ടുന്നത് പൂച്ചകുഞ്ഞ് ആവാൻ വേണ്ടിയാ.. അപ്പൊ അവരുടെ റിവേഴ്‌സ് പറ്റേൺ ആവുമല്ലോ ലൈഫ് സ്മൂത്ത്‌ ആവുമല്ലോ.. പക്ഷേ കിട്ടിയതോ ഒന്നൊന്നര മൊതലിനെ 😂😂😂പക്ഷേ ഞാൻ ഇപ്പൊ ഹാപ്പി ആണെടാ.... വിഷ്ണു...... Very ഹാപ്പി... " സച്ചി പറഞ്ഞുകഴിഞ്ഞതും വിഷ്ണു അവന്റെ തോളിൽ ചിരിച്ചുകൊണ്ട് തട്ടി... **********

മൂന്നുപേരും സലിമാർ ലോഡ്ജിന്റെ മുമ്പിൽ എത്തി. ഉള്ളിലേക്ക് കയറിയ ലോഡ്ജ് ആയത് കൊണ്ട് തന്നെ അളനക്കം കുറവാണ് " രഘുവേട്ട....വാ പോകാം.... "ജയ് രഘുവിന്റ തോളിൽ തട്ടി... " ഒരു മിനിറ്റ്... ഒരു call വരാൻ ഉണ്ട്.. Wait... " രഘുവിന്റെ കൈയിൽ ഉണ്ടായിരുന്ന ഫോൺ സ്വിച്ച് ഓഫ്‌ മാറ്റി... അഞ്ചു മിനിറ്റ് കഴിഞ്ഞതും അതിലേക്ക് ഒരു നമ്പറിൽ നിന്നും call വന്നു.. രഘു അത് എടുത്തതും " നിങ്ങൾ എത്തിയോ.... " " yes.... " " സി സി അരമണിക്കൂർത്തേക്ക് ബ്ലോക്ക്‌ ചെയ്തിട്ടുണ്ട്...second floor റൂം നമ്പർ 38.. " " ok...... " മറുഭാഗത്തു നിന്നുള്ള call കട്ട്‌ ആയി... ധനുവും ജയ്യും രഘുവും പരസ്പരം നോക്കി.. " എന്നാലും ഇത് ആരാവും.... " ജയ് നെറ്റിയിൽ കൈ വിരൽ കൊണ്ട് അമർത്തി.. " അറിയില്ല.... ഒന്ന് മാത്രം അറിയാം....ഹരിയുടെ ഫ്രണ്ട് ആണെന്നുള്ളത് വിശ്വസിക്കാം ജീവൻ പോകുന്നത് വരെ ഒറ്റില്ല എന്നുള്ളത് .... " രഘു അതും പറഞ്ഞുകൊണ്ട് ഫോൺ പാന്റിന്റെ പോക്കറ്റിലേക്ക് ഇട്ടു.. രഘു നേരത്തെ തന്നെ ആ ലോഡ്ജിന്റെ പരിസരം മൊത്തം നിരീക്ഷിച്ചത് കൊണ്ട് ഉള്ളിൽ കയാറാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല..മൂന്നുപേരും ബാക്ക് സൈഡിലെ പൈപ്പ് കണക്ഷൻ കൊടുത്തിട്ടിക്കുന്ന ഭാഗത്തു കൂടെ കയറി ഒന്നാം നിലയിൽ എത്തി..അവിടെ നിന്നും സ്റ്റൈർ വഴി രണ്ടാം നിലയിലേക്ക്.... "

അതാണ്‌ മുറി..റൂം നമ്പർ 38. " ധനു രഘുവിനെയും ജയ്യെയും കാണിച്ചു കൊടുത്തു... " രഘുവേട്ട ഞാൻ പോവാം....ഹിമയോട് ക്രൂരത കാണിച്ചതും ഒരു മൃഗത്തെ പോലെ അവളെ ഇല്ലാതാക്കിയത് ഇവൻ കൂടിചേർന്നാണ്.. കണ്ണടയുമ്പോൾ ഹിമ എന്റെ കൈ പിടിച്ച് പറഞ്ഞത് ഈ മൂന്ന്പേരുടെ പേരാണ്.... " ജയ് പോവാൻ തുടങ്ങിയതും ധനു തടഞ്ഞു... " . ജയ്... ഞാൻകൂടി വരാം .... റോഷൻ അവൻ എന്റെ കൈക്കൊണ്ട് ചാവണം....ആനന്ദ് പുറകിലൂടെ വന്ന് എന്റെ ദേഹത്തു ഡ്രഗ് ഇൻജെക്ട് ചെയ്ത് കേറ്റിയപ്പോഴും ഞാൻ റോഷന്റെ കാല് പിടിച്ചു പറഞ്ഞതാ ഹരിയെ ഒന്നും ചെയ്യല്ലേ എന്ന്...എന്റെ കണ്ണ് അടഞ്ഞ് പോയാകുമ്പോഴും ഞാൻ കണ്ടത് എന്റെ ഹരിയെ കുത്തുന്ന റോഷനെയുo ഷാരോണിനെയും ആണ്... " ധനുവിന്റെ കണ്ണുകൾ ഹരിയുടെ ഓർമകളിൽ നിറഞ്ഞു.. " ധനു, ജയ്....." രഘു അവരുടെ കൈയിൽ മുറുകെ പിടിച്ചു.. " രഘുവേട്ട സമയം ഇല്ല.. ഇനി 20 മിനിറ്റ് മാത്രം.. അതിനുള്ളിൽ.. " മൂന്നുപേരുടെയും വേഷം അവിടുത്തെ റൂംബോയുടെ വസ്ത്രം പോലെ ആയിരുന്നു ..

ധനു ഒരു ക്യാപ് വച്ച് മുടി ഉള്ളിലേക്ക് ആക്കി ഒതുക്കി വച്ചു.. " ധനു.... ഡ്രിങ്ക്സ് പകർത്തിയ ശേഷം രണ്ട് മിനിറ്റ് മുൻപ്മാത്രം ഒഴിക്കുക അല്ലെങ്കിൽ ഈ poison ന്റെ റിയാക്ഷൻ കാരണം അതിന്റെ കളർ മാറാൻ ചാൻസ് ഉണ്ട്.. " രഘു അതും പറഞ്ഞുകൊണ്ട് ഒരു ചെറിയ കുപ്പി ധനുവിന് നേരെ നീട്ടി.. ധനു അത് വാങ്ങി പോക്കറ്റിൽ ഇട്ടു.. ജയ് ആരും കാണാതെ മുകളിലെ കൗണ്ടറിൽ നിന്ന് ഒരു ബീയർ കുപ്പി സങ്കടിപ്പിച്ചു..ധനു അവിടെ ഇരുന്ന സെർവ് ചെയ്യാൻ വച്ചിരിക്കുന്ന ട്രെയിൽ ബിയർ എടുത്ത് വച്ചു... ജയ് സൈഡിലായി മാറി നിന്നു.... ധനു ഡോറിൽ തട്ടി .... അവളുടെ മുഖം കാണാതിരിക്കാൻ തലയിൽ വച്ചിരിക്കുന്ന ക്യാപ്പ് ഒന്നുകൂടി മുഖത്തോട് താഴ്ത്തി വച്ചു... ഡോറിന്റെ ഹോളിലൂടെ പോലീസ് അല്ല എന്ന് ഉറപ്പ് വരുത്തികൊണ്ട് ഒരു മിനിറ്റ് കഴിഞ്ഞതുംചുണ്ടിൽ എരിയുന്ന സികേറെറ്റ് മായി മദ്യത്തിന്റെ ഗന്ധവുമായി റോഷൻ ഡോർ തുറന്നു... " സർ..... ബിയർ..... "ധനു തല അല്പം മാത്രം ഉയർത്തി " ഞാൻ ചോദിച്ചില്ലല്ലോ.... "റോഷൻ അവളെ അടിമുടി നോക്കി " ഓർഡർ കിട്ടിയിരുന്നു അതാ... " " ഞാൻ ഓർഡർ കൊടുത്തിട്ടില്ല എന്തായാലും കൊണ്ടുവന്നതല്ലേ... അകത്തേക്ക് വച്ചേരെ.... " ധനു അതുകൊണ്ട് അകത്തെ ടേബിളിൽ വച്ചു...

" ഒരു ഗ്ലാസിൽ പകർത്തി വച്ചേരെ.. " ധനു ഒരു ഗ്ലാസിൽ ബിയർ പകർത്തി അതിനുശേഷം പോക്കറ്റിൽ നിന്നും കുപ്പി എടുക്കാൻ പോയതും.. " നിന്റെ പേരെന്താടാ...... നിനക്ക് ചെവി കേൾക്കില്ലേ.... "റോഷൻ ചോദിച്ചതും ധനു കുപ്പി പോക്കറ്റിൽ തന്നെ വച്ചു.. "ചെവി കേൾക്കാം......." " പിന്നെ എന്താ ഡാ പേര് പറയാൻ താമസം... ഡാ.. നിന്നോടാ.. നിന്റെ സൗണ്ട് എന്താ പെണ്ണുങ്ങളെ പോലെ.... " ധനു ഒന്നും മിണ്ടാതെ കൈ രണ്ടും ടേബിളിൽ കുത്തി നിന്നു.. ":ഡാ ഇങ്ങോട്ട് തിരിഞ്ഞു നിൽക്കട...." റോഷൻ ശക്തിയിൽ ധനുവിനെ തിരിച്ച് നിർത്തിയതും ധനുവിന്റെ തലയിലെ ക്യാപ് ഊരിപോയി മുടി എല്ലാം അവളുടെ മുഖത്തുകൂടി വീണു..ധനു കൈക്കൊണ്ട് മുടി ഒതുക്കി വച്ചശേഷം റോഷനെ നോക്കി... " ധനു നീ... " റോഷൻ പരിഭ്രമിച്ചുകൊണ്ട് ഒരടി പുറകോട്ട് മാറി " അതെ ഞാൻ തന്നെ.... " ധനു പറഞ്ഞു തീർന്നതും അവൾ റോഷനെ ചവിട്ടാൻ ആഞ്ഞു റോഷൻ അതിൽ നിന്നും മാറി അവളുടെ കഴുത്തിൽ മുറുക്കി പിടിച്ച് ചുമരോട് ചേർത്തു... " നിന്റെ മറ്റവൻ ചത്തുഒടുങ്ങിയിട്ടും നിന്റെ നെഗളിപ്പ് തീർന്നില്ല അല്ലേടി....

അവന്റെ കുടുംബത്തെ ഒറ്റ ദിവസം കൊണ്ട് തീർത്തതാ ഞങ്ങൾ... ആ എന്നോടൊക്കെ വേണോ മോളെ നിന്റെ ഒക്കെ പ്രഹസനം... " റോഷന്റെ കൈ യിൽ ഇരുന്ന് അവളുടെ കഴുത്ത് ഞെരിഞ്ഞു... മുറിയിലേക്ക് കാറ്റ് പോലെ കടന്ന് വന്ന ജയും രഘുവും റോഷനെ പിടിച്ചു മാറ്റി...കൈ രണ്ടും പുറകിൽ ലോക്ക് ചെയ്തു.. ജയ് വേഗം ധനുവിനെ പിടിച്ചു.. " ഞങ്ങൾ നിന്നെ ഒന്ന് അടിക്കാത്തത് പോലും നിന്നെ പേടിച്ചിട്ടല്ല......നിന്നെ പച്ചക്ക് വെട്ടി അരിയണം എന്നുണ്ട്.. പക്ഷേ അതിന് പുറകെ നടക്കാൻ ഞങ്ങൾക്ക് സമയം ഇല്ല.. അതുകൊണ്ട് ഒരു സൂയിസൈഡിൽ ഒതുക്കാം എന്ന് കരുതി.. പിന്നെ പെട്ടന്നൊന്നും ചാവില്ല.. Internal ആയിട്ട് നിന്റെ എല്ലാ ഓർഗാൻസും പയ്യെ പയ്യെ നശിച്ച് ഒരു പത്തു മിനിറ്റ് എടുത്ത് ഉരുകി ഉരുകി ചാവൊള്ളൂ... " ജയ് അവന്റെ മുമ്പിലേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു.. " നീയോ.... നീ അന്ന് ചത്തില്ലെടാ ചെക്കാ....ചേച്ചിയും അനിയനും കൈയിൽ ഒരു കരാട്ടെ ഉണ്ടെന്ന് കരുതി ഇറങ്ങിയേക്ക. എന്നെ കൊല്ലാനുള്ള ധൈര്യം ഒന്നും നിങ്ങൾക്ക് ഇല്ല... ഷാരോൺ പോയി... ഒരു ആക്‌സിന്റിൽ എന്നാൽ ഞാനും ആനന്ദുo ഉണ്ട്..." " ഷാരോൺ പോയതല്ലടാ... ഞങ്ങൾ പറഞ്ഞയച്ചതാ..... നിന്റെ കഴിഞ്ഞാൽ പിന്നെ ഉള്ളത് ആനന്ദ്.... " രഘുപറഞ്ഞത് കേട്ട് റോഷൻ ഒന്ന് പേടിച്ചു...

" ധനു,ജയ്...അത് മിക്സ്‌ ചെയ്ത് എടുത്ത് ഇവന്റെ വായിലേക്ക് ഒഴിച്ച് കൊടുക്ക്.... നീ പേടിക്കണ്ട റോഷ... ഇത് ആൽക്കഹോളിൽ ഒക്കെ ചേർക്കുന്ന ഒരു ഡ്രഗ് ആണ്.. അതിന്റെ പത്തു ഇരട്ടി സ്ട്രോങ്ങ്‌ ആയിട്ട് ഉള്ളത്... അതങ്ങ് കുടിച്ച് അങ്ങ് കൂട്ടുകാരന്റെ അടുത്തേക്ക് പൊക്കോ... " രഘു പറഞ്ഞുകഴിഞ്ഞതും ബിയർ ഗ്ലാസിൽ പകർത്തി അതിലേക്ക് പോയ്സൺ ഒഴിച്ച് റോഷനെ കൊണ്ട് കുടുപ്പിച്ചു.... കുറച്ച് അകത്തു ചെന്നപ്പോഴേക്കും റോഷൻ തളർന്നു.. ബാക്കി കൂടി കുടുപ്പിച്ച് റോഷനെ ബെഡിൽ കിടത്തി... മൂന്നുപേരും കൂടി അവിടെ എല്ലാം വൃത്തിയാക്കി.... ഒരു എവിഡൻസിനും ഇടക്കൊടുക്കാതെ... . " ഇനി മൂന്ന് മിനിറ്റ് കൂടി ഒള്ളു... വാ പോവാം"രഘു പറഞ്ഞതും മൂന്ന് പേരും വന്നവഴിയേ ആരും കാണാതെ താഴെ ഇറങ്ങി.. രഘുവിന്റെ വാങ്ളറിൽ കയറി... രഘു മുമ്പോട്ട് വണ്ടി എടുത്തു... " ചേച്ചി.... കഴുത്ത് വേദനിക്കുന്നുണ്ടോ.... " ധനു ഇല്ല എന്ന് തലയാട്ടി സീറ്റിൽ ചാരി ഇരുന്നു..ആരും പിന്നെ പരസ്പരം മിണ്ടിയില്ല . മഴ ശക്തിയോടെ പെയ്യാൻ തുടങ്ങിയിരുന്നു...... അര മണിക്കൂറിനു ശേഷം വീട് എത്തി...

.രഘുവിനോട് യാത്ര പറഞ്ഞ് ധനുവും ജയും വീട്ടിലേക്ക് നടന്നു.. കൈയിൽ ഇരുന്ന സ്പെയർ കി ഉപയോഗിച്ച് ബാക്ക് വശത്തെ വാതിൽ തുറന്ന് ധനു നേരെ റൂമിലേക്ക് പോയി... ധനു പോയത് ഒന്ന് നോക്കി നിന്നിട്ട് ജയ്യും അവന്റെ റൂമിലേക്ക് പോയി വാതിൽ അടച്ചു.. ഇട്ടിരുന്ന വസ്ത്രത്തോടെ അവൾ ബാത്‌റൂമിലേക്ക് കയറി ഷവർ on ചെയ്ത് അതിന് താഴെ നിന്നു... പുറത്ത് ആർത്തു പെയ്യുന്ന മഴ അതിലും തണുപ്പിൽ ഷവറിൽ നിന്നും വീഴുന്ന വെള്ളം അതിനൊന്നും ധനുവിന്റെ ഉള്ളിലെ തീയെയും ചൂടിനെയും ശമിപ്പിക്കാൻ കഴിഞ്ഞില്ല.... കുറെ നേരം കഴിഞ്ഞ് കുളിച്ച് ഡ്രസ്സ്‌ മാറി ധനു റൂമിലേക്ക് വന്നു... ഫോൺ എടുത്ത് നോക്കിയപ്പോ 2 മണി... അപ്പോഴാണ് ഫോണിൽ വിഷ്ണുവിന്റെ 45 missed call കണ്ടത്.. ധനു ആ നിമിഷം തന്നെ തിരിച്ചു വിളിച്ചു.. രണ്ട് ബെൽ അടിച്ചപ്പോഴേക്കുംവിഷ്ണു call എടുത്തു " ഹലോ വിഷ്ണു... " " ധനു.. ഞാൻ കുറെ നേരം വിളിച്ചു.... സച്ചി അങ്ങോട്ട് വന്നായിരുന്നോ... " "സച്ചി ഇവിടേക്ക് വന്നില്ല..... എന്താ വിഷ്ണു... ഞാൻ ഇപ്പൊ കണ്ടോള്ളൂ വിഷ്ണു നിന്റെ Missed call. ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല.. "

വിഷ്ണുവിന്റെ ശബ്ദത്തിലെ ആകുലത കേട്ടതും ധനു ചോദിച്ചു " ഞാൻ കുറെ നേരമായി സച്ചിയെ വിളിക്കുന്നു.. അവൻ ഫോൺ എടുക്കുന്നില്ല... തന്നെ വിളിച്ചപ്പോ നീയും എടുത്തില്ല . അമ്മാവനെ വിളിച്ചപ്പോ അവിടെയും അവൻ എത്തിയിട്ടില്ല എന്ന പറഞ്ഞത്... " " വിഷ്ണു നീ ടെൻഷൻ അടുപ്പിക്കാതെ കര്യം പറ...വിഷ്ണു.. " " ധനു നിന്നെ കാണണം എന്ന് പറഞ്ഞ്ബൈക്കും എടുത്ത് ഇവിടെ നിന്നു ഉച്ചക്ക് ഇറങ്ങിയതാ... ഇന്നലെ രാത്രി വരാൻ ഇരുന്നപ്പോ ഞാൻ സമ്മതിച്ചില്ല... അതാ ഇന്ന് ഇവിടെന്നു പോന്നത്... എത്തേണ്ട സമയം കഴിഞ്ഞിട്ടും വിളിക്കാത്തത് കൊണ്ടാ... ഞാൻ നിങ്ങളെ ഒക്കെ വിളിച്ചത്..അവന്റെ ഫോൺ സ്വിച്ച് ഓഫ്‌ എന്ന പറയുന്നേ.. എനിക്ക് എന്തോ......😒😒😒😒. " " വിഷ്ണു ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ.... " ധനു അതും പറഞ്ഞുകൊണ്ട് call കട്ട്‌ ചെയ്തു... ധനുവിന്റെ കയ്യും കാലും എല്ലാം വിറക്കാൻ തുടങ്ങി.... ധനു സച്ചിയുടെ ഫോണിലേക്ക് വിളിക്കാൻ തുടങ്ങി... " സച്ചി.. നീ എവിടെയാ.....😭😭" ധനുവിന്റെ കണ്ണുനീർ കാഴ്ചയെ മറച്ചു എങ്കിലും ഒന്നുകൂടി ഫോണിലൂടെ സച്ചിയെ വിളിക്കാൻ തുടങ്ങി..

നിരാശ ആയിരുന്നു ഫലം.. ധനു വേഗം ജയ്യുടെ മുറിയിലേക്ക് ചെന്നു കാര്യം പറഞ്ഞു.. " ചേച്ചി കരയാതെ ഇരിക്ക്... ഞാനും ഒന്ന് വിളിച്ചു നോക്കട്ടെ.... മഴ ആയത് കൊണ്ടാവും... " " ജയ് നീ ഇത് എന്താ പറയണേ.... ഉച്ചക്ക് അവിടെ നിന്ന് ഇറങ്ങിയ ആളാ.. ഇപ്പൊ സമയം 2 മണി കഴിഞ്ഞു...എന്ധെങ്കിലും അപകടം പറ്റിയിട്ടുണ്ടാവോ . " ധനു ജയുടെ ഷോൾഡറിൽ തല വച്ചു.. " ചേച്ചി കരയാതെ ഇരിക്ക്......... ഞാൻ വിളിക്കാണ്.. സച്ചിയേട്ടന് ഒന്നും പറ്റില്ല...വരുന്ന വഴിക്ക് എന്ധെങ്കിലും അത്യാവശ്യംഉണ്ടായിട്ട് ഉണ്ടാവും.." ജയ് ഫോൺ വിളിച്ചുകൊണ്ടേ ഇരുന്നു... Swich ഓഫ്‌ എന്നായിരുന്നു മറുപടി.. " വയ്യ ജയ്... ഒരിക്കൽക്കൂടി ഇനി ഒരിക്കൽക്കൂടി ഒരു നഷ്ടം കൂടി എനിക്ക് താങ്ങാൻ പറ്റില്ല.....😭😭😭.. " ജയ്യേ മുറുകെ പിടിച്ച് ധനു കരയാൻ തുടങ്ങി.. പുറത്ത് ഒരു ബൈക്ക് വന്ന് നിന്നത് അറിഞ്ഞ് ജയ്യേ ഒന്ന് നോക്കിയിട്ട് ജയ്യിൽ നിന്ന് അകന്ന് മാറി ധനു ഓടി വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി.. പുറകെ ജയ്യും ... മുറ്റത്ത് ബൈക്കിന്റെ അടുത്ത് നിൽക്കുന്ന സച്ചിയെ കണ്ടതും ധനു ഓടി ചെന്നു കെട്ടിപിടിച്ചു.....

സച്ചിയെ കണ്ട സന്തോഷത്തിൽ ധനുവിന്റെ കണ്ണുകൾ നിറഞ്ഞു... " സർപ്രൈസ് ധനു... നീ ഇത് വരെ ഉറങ്ങിയില്ലായിരുന്നോ..😁😁😁😁നീ ഞെട്ടി അല്ലേ 😁😁😁.. " സച്ചിക്ക് അത് പറഞ്ഞത് മാത്രമേ ഓർമ ഒള്ളു ധനു അവന്റെ അടുത്ത് നിന്ന് മറി ഒരെണ്ണം കവിളിൽ പൊട്ടിച്ചു..💥💥💥 സച്ചി കണ്ണ് മിഴിച്ച് ധനുവിനെയും പുറകിൽ നിന്ന ജയ്യെയും നോക്കി... ധനു ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി... ജയ് സച്ചിയെ നോക്കി ഒന്ന് ചിരിച്ചു.. " എന്തിനാടാ അളിയാ.. അവൾ എന്നെ തല്ലിയത്... അവൾക്ക് ഒരു സർപ്രൈസ് കൊടുക്കാൻ നോക്കിയതല്ലേ ഞാൻ... " " ബെസ്റ്റ് സമയത്താ അളിയൻ സർപ്രൈസ് കൊണ്ട് വന്നത്..😜. വിഷ്ണു അളിയൻ വിളിചിരിന്നു ഉച്ചക്ക് അവിടെ നിന്ന് പോന്നത് ആണെന്നും വിളിച്ചിട്ട് കിട്ടുന്നതും ഇല്ല എന്നൊക്കെ പറഞ്ഞു..ഞാനും ധനുവും മാറി മാറി വിളിച്ചു...

ഫോൺ സ്വിച്ച് ഓഫ്‌ എന്ന കേട്ടത്.. ധനു ഇവിടെ ഭയങ്കര കരച്ചിൽ ആയിരുന്നു ഈ നേരം വരെ ... വണ്ടിയുടെ ഒച്ച കേട്ടപ്പോ ഓടി വന്നതാ..അപ്പൊ അളിയൻ സർപ്രൈസ് എന്ന് പറഞ്ഞാൽ അവൾ എങ്ങനെയാ അടിക്കാതെ ഇരിക്ക 😂😂😂ഒരടിയിൽ ഒതുക്കിയത് നന്നായി " " എന്റെ ജയ് അളിയാ ഫോണിന്റെ ബാൽട്ടറി ചാർജ് തീർന്നു..പിന്നെ ഞാൻ വരുന്നവഴിയിൽ ഒരു ഫെസ്റ്റ് നടക്കുന്നത് കണ്ടു അവിടെ കയറി..അവിടെ ചെന്നപ്പോ എന്റെ ഒരു പഴയ ഫ്രണ്ടിനെയും കണ്ടു ..... അത് മാത്രം അല്ല ഭയങ്കര മഴ ആയിരുന്നു അവിടെ..... അതാ ഇത്രയും late ആയത്..." " എന്തായാലും അളിയൻ അകത്തേക്ക് വാ.. ബാക്കി കയ്യോടെ വാങ്ങിച്ചോ... " രണ്ടുപേരും അകത്തേക്ക് കയറി... ജയ് ഡോർ അടച്ചു കൊണ്ട് റൂമിലേക്ക് പോയി... പോകുന്ന വഴിയിൽ സച്ചിക്ക് all the best ഉം പറയാൻ മറന്നില്ല........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story