ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 15

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

" ധനു...... " ജനലഴികളിൽ തലചായ്ച്ച് പുറത്തേക്ക് കണ്ണ് പായിച്ചു നിൽക്കുന്ന അവളുടെ പിന്നിലായി അവൻ വന്ന് നിന്നു... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി അതിന്റെ എങ്ങലുകൾ പുറത്ത് വരാതിക്കവണ്ണം അവൾ ജനാലഴികൾ കൈവിരൽ കൊണ്ട് മുറുക്കിപിടിച്ചു.. " ധനു സോറിഡോ..... " സച്ചി ഇടറുന്ന ശബ്ദത്തോടെ അവളുടെ തോളിൽ കൈ വച്ചതും ക്ഷണനേരം കൊണ്ട് അവൾ തിരിഞ്ഞുനിന്ന് അവനെ കെട്ടിപിടിച്ചു... അവളുടെ കൈകൾ അവന്റെ ഷർട്ടിൽ മുറുകി....അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിനെ നനച്ചു.. അവൻ അറിയുന്നുണ്ടായിരുന്നു അവളുടെ വിഷമത്തിന്റെ തീവ്രത....അവനും അവളെ പൊതിഞ്ഞുപിടിച്ചു... "താൻ പേടിച്ചുപോയോ എനിക്ക് എന്ധെങ്കിലും സംഭവിച്ചെന്നു കരുതി. " അവൾ തലഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി.. കരഞ്ഞുകലങ്ങിയ കണ്ണുകൾ കണ്ടതും അവന്റെ ഉള്ളൊന്നു പിടഞ്ഞു " ഞാൻ അങ്ങനെ ഒന്നും പോവില്ലടോ..😄😄തന്റെ കൂടെ തന്നെ ഉണ്ടാവും... തന്റെ കൈയിൽ നിന്നും കുറെ വാങ്ങി കൂട്ടാൻ ഉള്ളതല്ലേ... 😄😄.

തനിക്ക് ഈ സെന്റി മോഡ് ഒന്നും ചേരില്ലാട്ടോ... എനിക്ക് ആ മാസ്റ്ററെ ആണ് ഇഷ്ടം " സച്ചി അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു.. അപ്പോഴും അവളുടെ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകുന്നുണ്ടായിരുന്നു...അവൻ കൈവിരൽ കൊണ്ട് അവളുടെ കണ്ണുനീർ തുടച്ചു. " എടൊ... ഞാൻ വരുന്ന വഴിയിൽ ഒരു ഫെസ്റ്റ് നടക്കുന്നുണ്ടെന്നു അറിഞ്ഞ് അവിടെ കയറി.. പിന്നെ ഒരു പഴയ ഫ്രണ്ടിനെ കണ്ടു..... അവനോട് സംസാരിച്ചിരുന്നപ്പോ സമയം പോയതറിഞ്ഞില്ല പോരാത്തതിന് മഴയും.. വിളിച്ചു പറയാം എന്ന് കരുതി ഫോൺ എടുത്തപ്പോ ചാർജും തീർന്നു.. അതാ പറ്റിപ്പോയത്.... സോറി " "സച്ചിയെ കൂടി നഷ്ടപ്പെടുത്താൻ വയ്യ എനിക്ക്...😭താൻ എനിക്ക് ഇത്രയും പ്രിയപ്പെട്ടവൻ ആയത് താലിചരടിൽ തീർത്ത ബന്ധം കൊണ്ട് മാത്രമല്ല അതിലപ്പുറം ഉള്ള എന്തോ ആത്മബന്ധം കൊണ്ടാണ്..." സച്ചിയെ നോക്കി മനസ്സിൽ അവൾ മന്ത്രിച്ചു...

"തന്റെ കഴുത്തിൽ ഇതെന്താ.. തിണർത്തു കിടക്കുന്നത്...." സച്ചി വിരൽ കൊണ്ട് അവളുടെ കഴുത്തിൽ തൊട്ടുനോക്കി ധനു സച്ചിയിൽ നിന്ന് അകന്ന് മാറി വീണ്ടും ജനലഴികളിലൂടെ പുറത്തേക്ക് നോക്കി നിന്നു " അത്... ഞാനും ജയ്യും കുറച്ച് ആക്ഷൻസ് പ്രാക്ടീസ് ചെയ്തതാ... അപ്പൊ പറ്റിയതാ... " ഇരുട്ടിലേക്ക് കണ്ണുപായിച്ചുകൊണ്ട് അവൾ പറഞ്ഞു.... അതിന് മറുപടിയെന്നോണം അവന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റിപിടിച്ചു.. അവളുടെ കൈ വിരലുകൾ അവന്റെ കൈവിരലുകളിൽ കോർത്തു ... അവന്റെ നിശ്വാസം അവളുടെ കഴുത്തിലും ചെവിയിൽ തട്ടി അടുത്തുകൊണ്ടിരുന്നു... അവളുടെ കഴുത്തിൽ ആ തിണർത്ത പാടിൽ അവൻ ചുണ്ടുകൾ ചേർത്തു. അതിന്റെ പ്രതിഫലനം എന്നോണം അവളുടെ കൈ അവന്റെ കൈക്കുമുകളിൽ മുറുകി... രണ്ടുപേരും ഒന്നും മിണ്ടാതെ കുറെ നേരം അങ്ങനെ തന്നെ നിന്നു..... പുറത്തെ രാത്രിയുടെ നിശബ്ദതയെ അവരും കൂട്ടുപിടിച്ചു... ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ധനുവിന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി...

സച്ചിയുടെ കൈകൾ വിടുവിച്ച് ധനു ടേബിളിൽ ഇരുന്ന ഫോൺ എടുത്തു.. " സച്ചി വിഷ്ണുവാണ്‌ " ധനു സച്ചിക്ക് നേരെ ഫോൺ നീട്ടി.. " ഹലോ വിഷ്ണു.... " " ഡാ... സച്ചി.. നീ എപ്പോ എത്തി.. എവിടെ ആയിരുന്നെടാ.. ഞാൻ എന്തോരം ടെൻഷൻ അടിച്ചെന്നറിയോടാ... " " ഞാൻ ഇപ്പോ എത്തിയൊള്ളു സോറി അളിയാ......" സച്ചി നടന്നതൊക്കെ വിഷ്ണുവിനോട് പറഞ്ഞു " ഫ്പ നാറി....😬. നിന്നെ ഒക്കെ എന്താ ചെയ്യേണ്ടത് എന്നറിയോ... മുക്കാലിൽ കെട്ടി അടിക്കണം.... അവന്റെ അമ്മുമ്മേടെ ഒരു ഫെസ്റ്റ്.😬.. മനുഷ്യനെ പേടിപ്പിക്കാനായിട്ട് .. ഞാൻ ധനുവിനോട് പറയട്ടെ... അവള് തന്നോളും നിനക്കിട്ട്...." " അത് വന്നപ്പോൾ തന്നെ കിട്ടി.... കവിളത്തിട്ട് " സച്ചി കവിളിൽ തിരുമിക്കൊണ്ട് ധനുവിനെ നോക്കി... " കണക്കായി പോയി 😬😬.... പോയി കിടന്നു ഉറങ്ങാൻ നോക്ക് 2:30കഴിഞ്ഞു.. മനുഷ്യൻ ഒരുപോള കണ്ണടച്ചിട്ടില്ല ഇത് വരെ.. നാളെ വൈകിട്ട് ഞാൻ അങ്ങോട്ട് വരട്ടെ ബാക്കി അപ്പൊ തരാം.... ഞാൻ കിടക്കാൻ പോവാ.. Bye " " ok ഡാ.. " വിഷ്ണുവിന്റെ ശ്വാസം പിടിച്ചുള്ള ഡയലോഗ് കേട്ടതും സച്ചി ചിരിച്ചുകൊണ്ട് ഫോൺ കട്ട്‌ ചെയ്ത് ടേബിളിൽ വച്ചു..

" സച്ചി അടിച്ചത് വേദനിച്ചോ.....😒 ഞാൻ അപ്പോഴത്തെ സങ്കടത്തിൽ, ദേഷ്യത്തിൽ അടിച്ചതാ... "ധനു സച്ചിയുടെ കവിളിൽ കൈ വച്ചു " വേദനിച്ചെങ്കിൽ 🤨🤨🤨" സച്ചി ഒരു പുരികം പൊക്കി ധനുവിനെ നോക്കി ധനു അവന്റെ കവിളിൽ അമർത്തി ചുംബിച്ചു.. " എന്റെ ധനു.... ഇപ്പുറത്തേകവിളിലും അടിക്കാൻ മേലയോരുന്നോ.. രണ്ട് ഉമ്മ കിട്ടിയേനെ...😜😜" " അയ്യടാ.....😊 " ധനു അത്പറഞ്ഞുകൊണ്ട് അവന്റെ അടുത്ത് നിന്നുനീങ്ങിയതും അവളുടെ കയ്യിൽപിടിച്ചുഅവന്റെ അടുത്തേക്ക് വലിച്ചു... അവൾ അവന്റെ നെഞ്ചിൽ തട്ടി നിന്നു... " എന്നോട് ഇനിയും ദേഷ്യം ഉണ്ടോ....😁" " ഉണ്ടെങ്കിൽ..🤨" അവളും അവനെ പോലെ ഒരു പുരികം ഉയർത്തി ചോദിച്ചു... ധനു കുറുമ്പോടെ ചോദിക്കുന്നത് ആദ്യമായി കണ്ടതായിരുന്നു അവൻ... " ഉണ്ടെങ്കിൽ.... " 😊😊😊😊 അവളുടെ കവിളിലൂടെ അവന്റെ കൈകൾ ഊർന്നു ചെവിക്കുപിന്നിലായി പിടിച്ചു.. അവൾ അവനെ ഇമചിമ്മാതെ നോക്കി...

അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് അവന്റെ അധരങ്ങളെ അവളുടെ അധരങ്ങളുമായി കോർത്തു.കണ്ണുകൾ കൂമ്പിയടഞ്ഞു ..ആദ്യചുംബനത്തിന്റെ ലഹരിയിൽ രണ്ടുപേരും ലയിച്ചു.... പതിയെ അവളുടെ ചുണ്ടുകളെ അവൻ മോചിപ്പിച്ചു... "ധനു....ഇങ്ങനെ നിന്നാൽ മതിയോ...... കിടക്കണ്ടേ....." അവളുടെ കണ്ണുകളിൽ ഊതികൊണ്ട് ചോദിച്ചു..... മെല്ലെ കണ്ണ് തുറന്ന് അവൾ അവനെ ഒന്ന് നോക്കി.. " ധനു കിടന്നോ.... ഞാൻ ഈ ഡ്രസ്സ്‌ ഒന്ന് മാറിയിട്ട് ഒന്ന് ഫ്രഷ് ആയിട്ട് വരാം.😊എന്റെ ഡ്രസ്സ്‌ ഒക്കെ ഏത് കാബോർഡിൽ ആണെടോ ഇരിക്കുന്നെ .."സച്ചി ചുറ്റുമൊന്നു നോക്കി ധനു ഇടാനുള്ള ഡ്രസ്സ്‌ എടുത്ത് സച്ചിയുടെ കൈയിൽ കൊടുത്തു. സച്ചി ഫ്രഷ് ആയി വരുമ്പോൾ ധനു ഹെഡ്ബോർഡിൽകണ്ണടച്ചു ചാരിയിരിക്കുന്നത് കണ്ടതും സച്ചി ഒരു കുസൃതിയോടെ അവളുടെ അടുത്തായി ചെന്നിരുന്ന് കാല് പിടിച്ച് വലിച്ചു.. ധനു നേരെ ഊർന്നു ബെഡിലായി കിടന്നു.. പെട്ടന്നായത് കൊണ്ട് ധനു ഒന്ന് ഞെട്ടി. സച്ചിയെ കൂർപ്പിച്ചു നോക്കികൊണ്ട് എണീക്കാൻ പോയതും സച്ചി അവൾക്ക് മുകളിലായി വന്നു രണ്ടുകയ്യും അവൾക്ക് ഇരുസൈഡിലും കുത്തികൊണ്ട് അവളെ ലോക്ക് ചെയ്തു..

അവന്റെ മുടിഇഴകളിൽ നിന്ന് വെള്ളത്തുള്ളികൾ അവളുടെ കവിളിലേക്ക് പതിച്ചു.... ഇരുശരീരവും തമ്മിലുള്ള അകലം കുറഞ്ഞുവന്നു..... വികാരങ്ങൾ തലങ്ങൾ മാറി സഞ്ചരിക്കാൻ തുടങ്ങി... ധനു കണ്ണുകൾ ഇറുക്കി അടച്ച് അവന്റെ ഷർട്ടിൽ മുറുകെ പിടിത്തമിട്ടു.. " ശ്രീ ❤️......" ആർദ്രമായി സച്ചി വിളിച്ചതും ഷർട്ടിൽ പിടിച്ചിരുന്ന ധനുവിന്റെ കൈ അഴഞ്ഞു... കണ്ണുകൾ വലിച്ച് തുറന്നു.... ഒരുവേള ഹരിയുടെ മുഖവും അവന്റെ ഓർമകളും അവളുടെ കണ്ണിലൂടെ മിന്നിമാഞ്ഞു... ധനു തല സൈഡിലേക്ക് ചെരിച്ചു.... "ധനു എന്താ പറ്റിയെ...." ധനുവിന്റെ പെട്ടന്നുള്ള ഭവമാറ്റം കണ്ട് സച്ചി വല്ലാതായി... " ധനു are you ok..... " സച്ചി സൈഡിൽ കിടന്നുകൊണ്ട് ചോദിച്ചു.. " nothing...സച്ചി... I am ok... " " ധനു.... തനിക്ക് ശ്രീ എന്ന് വിളിച്ചത് ഇഷ്ടപെടാഞ്ഞിട്ടാണോ.... അതോ എന്നെ ഇപ്പോഴും അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടാണോ... " " സച്ചി....😬" ധനു ശാസനയോടെ വിളിച്ചു.. സച്ചിയുടെ മുഖം മുഴുവനും ധനു ചുംബനങ്ങൾ കൊണ്ട് മൂടി..... " ശ്രീ എന്ന വിളിയിൽ ഒരുപാട് ഓർമ്മകൾ ഉണ്ട് സച്ചി... സന്തോഷത്തിന്റെയും അതിലേറെ സങ്കടത്തിന്റെയും... "മനസിൽ പറയുമ്പോഴും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായൊരുന്നു....

കാരണം എന്താണെന്നറിഞ്ഞില്ലെങ്കിലും അവൻ അവളുടെ മിഴിനീർ അവന്റെ ചുംബനങ്ങൾ കൊണ്ട് ഒപ്പിയെടുത്തു..... വീണ്ടും ശ്വാസഗതികൾ രണ്ടുപേരുടെയും മാറി തുടങ്ങിയിരുന്നു.... മൂർദ്ധാവിൽ നിന്ന് തുടങ്ങിയ ചുംബനം മാറിലൂടെ അണിവയറിൽ എത്തിനിന്നു..വികാരങ്ങൾ കടിഞ്ഞാൺ പൊട്ടിച്ചുതുടങ്ങിയപ്പോൾ അവളും അവനോട് ചേർന്നു... പലതവണ പിന്തിരിയാൻ ശ്രെമിച്ചെങ്കിലും തന്റെ പാതിയുടെ ഹൃദയം നിറഞ്ഞ സ്നേഹത്തിനു മുമ്പിൽ എതിർപ്പുകൾ എല്ലാം ഇല്ലാതായി... അവളും അവളുടെ ഹൃദയം അവന് കൈമാറി നോവിനെ പിടിച്ചു വച്ച് സ്നേഹർദ്രമായ ഹൃദയം മാത്രം.... എന്നാൽ അവനും അറിയുന്നുണ്ടായിരുന്നു തന്റെ പ്രാണനായവളുടെ ഹൃദയമിടുപ്പിന്റെ വേഗത...കാരണം എന്താണെന്നറിഞ്ഞില്ലെങ്കിലും............. " ധനു..... മോളെ... വാതിൽ തുറക്ക്.. " പുറത്ത് നിന്ന് രാധിക വാതിലിൽ തട്ടി വിളിക്കുന്നത് കേട്ടാണ് സച്ചി കണ്ണുകൾ തുറന്നത്. തന്നോട് പറ്റിച്ചേർന്നു ഒരു പുതപ്പിനുള്ളിൽ കിടന്നുറങ്ങുന്ന ധനുവിനെ ഒന്ന് നോക്കിയിട്ട് പയ്യെ എണീറ്റ് അഴിഞ്ഞുലഞ്ഞ മുണ്ട് എടുത്തുടുത്ത് ടി ഷർട്ടും എടുത്ത് ഇട്ട് കാബോർഡിലെ കണ്ണാടിയിൽ ഒന്ന് പാറി നോക്കികൊണ്ട് അവൻ ചെന്ന് വാതിൽ തുറന്നു...

" ധ.... സച്ചിയോ... 🙄മോൻ ഇതെപ്പോ വന്നു...... " സച്ചിയെ പ്രതീക്ഷിക്കാതെ കണ്ടതുകൊണ്ട് രാധിക ചോദിച്ചു " ഞാൻ വെളുപ്പിന് വന്നതാ ആന്റി.😁😁😁.... " " മോൻ പോയി കിടന്നോ ഞാൻ ധനുവിനെ വിളിക്കാൻ വന്നതാ.... അവൾ ഇന്ന് അമ്പലത്തിൽ പോവണം എന്ന് പറഞ്ഞിരുന്നു...സമയം ആറുമണി ആയി..." " ഞാൻ വിളിച്ചോളാം ആന്റി.....ആന്റി പൊക്കോ....😊😊😊" സച്ചിയെ നോക്കി ഒന്ന് ചിരിച്ചിട്ട് രാധു അടുക്കളയിലേക്ക് പോയി.. സച്ചി റൂമിൽ കയറി ഡോർ അടച്ച് കൊണ്ട് ബെഡിൽ ധനുവിന് അരികിൽ ആയി ഇരുന്നു.. " ധനു..... " സച്ചി ധനുവിന്റെ മുടിയിൽ മെല്ലെ തലോടി... ധനു മെല്ലെ കണ്ണുകൾ തുറന്ന് നോക്കിയത് തന്നെ നോക്കി പുഞ്ചിരിയോടെ ഇരിക്കുന്ന സച്ചിയെ ആണ്... " എന്താണ് വാദ്യാർക്ക് രാവിലെ തന്നെ ഒരു ചിരി.....🧐" " എന്തെ എനിക്ക് ചിരിക്കനും പാടില്ലേ... "സച്ചി ഒന്നുകൂടെ നോക്കി ചിരിച്ചു.. " ചിരി അത്ര നല്ലതിനല്ല....... " " ഇന്നലെ പൂച്ചാക്കുട്ടിയെ പോലെ എന്റെ മുമ്പിൽ നിന്ന പെണ്ണാ..... ഇവൾക്ക് അത്പോലെ സംസാരിച്ചുകൂടെ എന്നാലല്ലേ ഒരു ഫീൽ വരോള്ളു..... "

ധനു കേൾക്കാത്ത രീതിയിൽ സച്ചി പിറുപിറുത്തു 😂😂😂😂😂 " എന്താ തന്നെ ഇരുന്നു പറഞ്ഞുകൊണ്ടിരിക്കുന്നെ.... " ധനു പുതപ്പും പിടിച്ചുകൊണ്ട് ഹെഡ്‌ബോർഡിലേക്ക് ചാരി ഇരുന്നു.... " ഒന്നും ഇല്ല..... അമ്പലത്തിൽ പോവാൻ ഉള്ളതല്ലേ... പോയി കുളിച്ച് റെഡി ആവാൻ പറഞ്ഞതാ... " ധനു എണീറ്റ് പുതപ്പും ചുറ്റി ബാത്‌റൂമിലേക്ക് നടന്നു.. കുളികഴിഞ്ഞുവന്നപ്പോൾ കാണുന്നത് സച്ചി കട്ടിലിൽ കയറികിടക്കുന്നതാണ്. ധനു സച്ചിയെ തട്ടിവിളിച്ചു.. " സച്ചി...എണീറ്റ് കുളിക്ക് അമ്പലത്തിൽ പോവാം... " " എന്ധെങ്കിലും കിട്ടിയാലേ ഞാൻ എഴുന്നേൽക്കു...😁😁😁" " മിക്കവാറും എന്റെ കൈയിൽ നിന്ന് കിട്ടും.നേരത്തെ പറഞ്ഞ ആ ഫീൽ ആണോ വേണ്ടേ... "😄 " ഞാൻ പറഞ്ഞത് കേട്ടോ.....🙄🙄🙄സാരമില്ല..... എന്തായാലും ഇത് പറഞ്ഞറിയിക്കാൻ നിക്കണ്ടല്ലോ 😁😁😁" " മതി മതി.... എണീക്ക് കുളിക്ക് പോയി.. തലയിൽ കെട്ടിയ തോർത്ത്‌ അഴിച്ച് സച്ചിയുടെ മേത്തേക്ക് ഇട്ടുകൊണ്ട് ഉന്തി തള്ളി ബാത്‌റൂമിലേക്ക് വിട്ടു.. സച്ചി കുളി കഴിഞ്ഞുവരുമ്പോൾ സെറ്റ് സാരി ഒക്കെ ഉടുത്ത് കാണാടിയിൽ നോക്കി ഫ്ലീറ്റ് ഒക്കെ ശരിയാക്കുന്ന ധനുവിനെ ഒരു നിമിഷം നോക്കി നിന്ന് പോയി.. സച്ചി നടന്നു ധനുവിന്റെ പിന്നിൽ ചെന്നു നിന്നു...

കണ്ണാടിയിൽ കൂടി തന്റെ പിന്നിൽ വന്നു നിന്ന സച്ചിയെ കണ്ടതും ധനു എന്താ എന്നരീതിയിൽ പുരികം ഉയർത്തി..🤨🤨 സച്ചി ഒന്നും ഇല്ല എന്ന് കണ്ണടച്ച് കാണിച്ചു.. അവിടെ ഇരുന്ന സിന്ദൂരം എടുത്ത്ധനു തൊടാൻ പോയതും സച്ചി അത് വാങ്ങി തൊട്ടുകൊടുത്തു... " ബാക്കി ഒക്കെ ചെയ്യാൻ അറിയാമെങ്കിൽ ഇതും എനിക്ക് തൊട്ട് തരാൻ അറിയാം.. " മീശ പയ്യെ പിരിച്ച് സച്ചിപറഞ്ഞതും " you..... " ധനു തിരിഞ്ഞവഴി സച്ചി അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.... ധനുവിന്റെ കൈകൾ ഈറൻ അണിഞ്ഞ അവന്റെ മുടികളിൽ പിടുത്തമിട്ടു... സാരിക്കിടയിലൂടെ അവളുടെ നഗ്നമായ ഇടുപ്പിൽ അവന്റെ കൈകൾ പതിഞ്ഞു. " ധനു....😁😁😁😁😁" വാതിൽ ഉന്തിതുറന്നു അകത്തേക്ക് വന്ന ദീപ്തി ഒരുനിമിഷം സ്റ്റക്ക് ആയി പോയി.. ധനു സച്ചിയെ തള്ളിമാറ്റി.. " ഞാൻ... ധനുനെ... അമ്പലത്തിൽ... അമ്മായി..... ശ്രീക്കുട്ടി..... ഞാൻ പുറത്ത് നിക്കാം ധനു പോരെ... " ദീപ്തി നിന്ന് പരുങ്ങി കൂടുതൽ ഒന്നും പറയാതെ ദീപ്തി മുറിയിൽ നിന്ന് ഓടി 😂😂😂😂 " എന്താ സച്ചി കാണിച്ചേ... കൂടുന്നുണ്ട് 😬" " കാണിച്ചത് മനസിലായില്ല.... ഒന്നുകൂടി... " സച്ചി അടുത്തേക്ക് വന്നപ്പോഴേക്കും ധനു സച്ചിയെ കട്ടിലിലേക്ക് ഉന്തിയിട്ടു ..

" അമ്പലത്തിൽ വരുന്നുണ്ടെങ്കിൽ ദേ കട്ടിലിൽ എടുത്ത് വച്ചിരിക്കുന്ന മുണ്ടും ഷർട്ടും ഇട്ടേച്ചു വാ ഞാൻ പുറത്ത് നിക്കാം... അതാ നല്ലത് " കട്ടിലിന്റെ ഒരു വശത്തേക്ക് കൈ ചൂണ്ടികൊണ്ട് ധനു മുറിയിൽ നിന്ന് പുറത്തേക്ക് പോയി.. ധനു ഹാളിൽ ചെല്ലുമ്പോ ജയ് റെഡി ആയി സോഫയിൽ ഇരിക്കുന്നത് കണ്ടു.. " ജയ് സച്ചി... ഇപ്പൊ വരും.. നിങ്ങൾ രണ്ടുപേരും പോരെ ഞാൻ വീടിന്റെ ഗേറ്റിന്റെ അരികിൽ ഉണ്ടാവും ദീപ്തിയും ശ്രീകുട്ടിയും അവിടെ നിൽപ്പുണ്ടാകും.. " " ഞാൻ റൂമിൽ നിന്നിറങ്ങിയപ്പോ ദീപ്തിയേച്ചിപുറത്തേക്ക് ഇറങ്ങി ഓടണ കണ്ടു... " ജയ് പറഞ്ഞത് കേട്ട് ഒന്ന് ചിരിച്ചിട്ട് മുറ്റത്തേക്ക് ഇറങ്ങി.. ഗേറ്റിന്റെ അരികിൽ ചെന്നപ്പോഴേ കണ്ടു ശ്രീകുട്ടിയും ദീപ്തിയും നിന്ന് സംസാരിക്കുന്നത്.. " നാത്തൂനും നാത്തൂനും എന്താ ഇത്ര വലിയ സംസാരം... " " ഞങ്ങൾ ഒരു ഉമ്മയുടെ കഥ പറഞ്ഞതാ.. അല്ലേ നാത്തൂനെ..😄😄. " ദീപ്തി ശ്രീകുട്ടിയുടെ അടുത്തേക്ക് ചേർന്നു നിന്നു " മതിയെടി വാരിയത്... 😁അവള് വന്ന് സീൻ പിടിച്ചികൊണ്ട്....😂😂😂😂ഇപ്പൊ കളിയാക്കുന്നോ 😂.. " " എന്നാലും നിന്റെ സച്ചി ഇത്രക്ക് റൊമാന്റിക് ആണോ...😜😜. " " കുറച്ച് കഴിയുമ്പോ വരും നേരിട്ട് ചോദിച്ചോ... ശ്രീക്കുട്ടി 😄😄😄" " രഘുവേട്ടൻ എവിടെ ശ്രീക്കുട്ടി..... "

" ഏട്ടൻ ഇപ്പൊ വരും.... എഴുതിവച്ച ലെറ്റർ എടുക്കാൻ വിട്ടു അതെടുക്കൻ പോയേക്കാ.... " ശ്രീക്കുട്ടി ദീപ്തിയെ നോക്കി ചിരിച്ചു.. " നീ എഴുതിയിട്ടില്ലേ ഇന്ന്.... " ധനു ചോദിച്ചതും ദീപ്തി കൈയിൽ മടക്കിവെച്ച ലെറ്റർ കാണിച്ചു കൊടുത്തു.. " ഇവര് എന്താ ഇങ്ങനെ....🙄അല്ലേ ധനു... നേരിട്ട് എവിടെ എങ്കിലും വെച്ച് കണ്ടാൽ കണ്ട ഭാവം വെക്കില്ല..... ഫോൺ വിളിക്കോ അതും ഇല്ല.... " " എന്റെ ശ്രീക്കുട്ടി അതൊക്കെ ഇവരുടെ നമ്പർ അല്ലേ....." " നാളെ അല്ലേ പെണ്ണുകാണൽ നിന്റെ.. " ദീപ്തി വേഗം വിഷയം മാറ്റി 😄😄 " അതെ... സച്ചിയേട്ടന്റെ കൂട്ടുകാരൻ ആണെന്ന പറഞ്ഞെ... " " ശ്രീക്കുട്ടി.... വിഷ്ണു നിന്നെ കെട്ടാണെങ്കിൽ ഉണ്ടല്ലോ.. നീ ലൈഫ് ലോങ്ങ്‌ ചിരിച്ച് ചിരിച്ച് ഒരു പരുവം ആവും... " 😂😂😂 മൂന്നുപേരും ചിരിച്ചു കൊണ്ട് നിന്നപ്പോഴാണ് അകത്തു നിന്ന് ജയ്യും സച്ചിയും ഇറങ്ങി വന്നത്.. ബ്ലു കളർ ഷർട്ടും അതെ കര മുണ്ടും ആണ് സച്ചിയുടെ വേഷം ജയുടെ ഗ്രീൻ കളറും..അവർ ഗേറ്റിനു അരികിൽ എത്തിയപ്പോഴേക്കും രഘുവും എത്തി " സച്ചി എപ്പോ വന്നു..... " രഘു സച്ചിയെ കണ്ടപാടെ ചോദിച്ചു.. " ഞാൻ വെളുപ്പിന് വന്നു രഘു.. " " അതൊരു വലിയ സ്റ്റോറി ആണ് രഘുവേട്ട... വൈകിട്ട് പറഞ്ഞുതരാം... അല്ലേ അളിയാ..... " 😂😂 " വൈകിട്ട് ഞാൻ ബാക്കി ഉണ്ടാകുവോ എന്നുനോക്കട്ടെ.. വിഷ്ണു വരും അവന്റെ വക എന്താണെന്നു അറിയില്ല... " സച്ചി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു... അതിനിടയിൽ ദീപ്തിയും രഘുവും കണ്ണുകൊണ്ട് ഒരു നോട്ടം കൈമാറാൻ മറന്നില്ല..... ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story