ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 16

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

അമ്പലത്തിൽ നിന്ന് തൊഴുത് ഇറങ്ങിയപ്പോൾ മുതൽ സച്ചി ആരെയോ തിരയുന്നത് ധനുവിന്റെ കണ്ണിൽ പെട്ടു. " സച്ചി ആരെയാ നോക്കുന്നെ 🤨🤨🤨" " അതെ.. ധനു.... ഞാൻ ഒരു സംശയം പറയട്ടെ... തൊഴുത് ഇറങ്ങിയത് മുതൽ രഘുവിനെയും പിന്നെ ദീപ്തിയെയും കാണുന്നില്ല.....🤔എന്റെ ബലമായ സംശയം അവര് തമ്മിൽ എന്തോ ചുറ്റിക്കളി ഉണ്ടോ എന്നാ.... താൻ ഇത് ചോദിക്കാൻ ഒന്നും നിക്കണ്ട... ഞാൻ പറഞ്ഞന്നേ ഒള്ളു... " സച്ചി സ്വകാര്യം പോലെ പറഞ്ഞു തീർന്നതും ധനു സച്ചിയെ നോക്കി ചിരിച്ചു..😁😁😁😁 " എന്നാൽ ഞാൻ ഒരു കാര്യം പറയട്ടെ... അവര് തമ്മിൽ ഏഴ് വർഷമായിട്ട് പ്രണയത്തിലാ.... ഞങ്ങൾക്ക് അഞ്ചുപേർക്ക് മാത്രമേ ഇത് അറിയൂ.. ഇപ്പൊ സച്ചിക്കും 😁അതുകൊണ്ട് സച്ചിയായിട്ട് ആരോടും പറയാൻ നിക്കണ്ട... " ധനുവും സച്ചിയോട് സ്വകാര്യം പോലെ പറഞ്ഞുകൊണ്ട് പടികൾ ഇറങ്ങി.. " അത് ശെരി അപ്പൊ ഞാൻ ആണ് കഥയറിയാതെ ആട്ടം ഇത്രയും നേരം കണ്ടുകൊണ്ടിരുന്നത്... " സച്ചി ആരോടെന്നില്ലാതെ പറഞ്ഞു... " എന്താണ് 😄അളിയാ... തന്നെ നിന്ന് സംസാരിക്കുന്നെ.... " പടികൾ ഇറങ്ങിവന്ന ജയ് സച്ചിയുടെ തോളിലൂടെ കൈ ഇട്ടു.. " ഒന്നും ഇല്ല അളിയാ.... ഞാൻ നെടുമുടി വേണു ചേട്ടനെ മനസ്സിൽ വിചാരിച്ചതാ....🙄"

"എന്താന്ന്‌ 🤨🤨.." ജയ് സംശയത്തോടെ സച്ചിയെ നോക്കി.. " അറിഞ്ഞില്ല.... ആരും പറഞ്ഞില്ല..... ഈ ഡയലോഗ്...ഓർത്തതാണെന്ന് " " ഇതെന്തിനാ ഇപ്പൊ ഇവിടെ പറഞ്ഞത്..." വീണ്ടും ജയ് സച്ചിയെ നോക്കി.. " അളിയാ.. നിനക്ക് അറിയാൻ പ്രായം ആയിട്ടില്ല....😂അറിയാൻ പ്രായമാവുമ്പോൾ പറഞ്ഞു തരാട്ടോ... " സച്ചി കൂടുതൽ ഒന്നും ചോദിക്കാൻ അവസരം കൊടുക്കാതെ ജയ്യേയും കൂട്ടി ശ്രീക്കുട്ടിയുടെയും ധനുവിന്റെയും അടുത്തേക്ക് പോയി.. " നല്ല മഴ വരാൻ സാധ്യത ഉണ്ട്...ഇവരിത് എവിടെ പോയി കിടക്കാ 😬😬" ശ്രീക്കുട്ടി ചുറ്റും രഘുവിനെയും ദീപ്തിയെയും തിരയുന്ന തിരക്കിൽ ആണ്. കുറച്ച് കഴിഞ്ഞതും രഘുവും ദീപ്തിയും വന്നു.....എല്ലാവരും കൂടി വീട്ടിലേക്ക് നടന്നു... എളുപ്പവഴി നോക്കി പാടവരമ്പിലൂടെ എല്ലാവരും സംസാരിച്ച് വരുന്നതിനിടയിൽ ആണ് തന്റെ ചെറു കൈ വിരലിൽ ധനു അവളുടെ ചെറു കൈവിരൽ ചേർത്തത് സച്ചി ശ്രെദ്ധിച്ചത്...😊സച്ചി നോക്കിയതും ധനു ചുണ്ടുകൊണ്ട് ഉമ്മ എന്ന് കാണിച്ചു.... ഏറ്റവും പുറകിൽ ആയത് കൊണ്ട് തന്നെ ആരും ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ട് സച്ചി ധനുവിനെ പുറകിൽ നിന്ന് ചുറ്റിപിടിച്ചു... പക്ഷേ മുട്ടുകൈ കൊണ്ട് സച്ചിയുടെ വയറിനു കിട്ടിയ ചെറിയ തലോടലിൽ 😂😂😂😂

സച്ചി ഡീസന്റ് ആയി നടന്നു.. ചെറിയ കാറ്റോട് കൂടി ചാറ്റൽ മഴ ഉള്ളത് കൊണ്ട് തന്നെ എല്ലാവരും ചെറുതായി നനഞ്ഞിരുന്നു....രഘുവും ദീപ്തിയും കണ്ണുകൾ കൊണ്ട് ഇടക്ക് ഇടക്ക് കഥകൾ കൈ മാറുന്നുണ്ട്.... " ദെ.. അവിടെ... മൊത്തം വെള്ളം ആണ്..അതിലെ പോകാൻ പറ്റുമെന്നു തോന്നുന്നില്ല . " ജയ് നടത്തം നിർത്തി മുന്നോട്ട് കൈ ചൂണ്ടി പറഞ്ഞതും എല്ലാവരും മുന്നോട്ട് നോക്കി.. പാടത്തേക്ക് വെള്ളം പോകുന്നതിനു വേണ്ടി തിരിച്ചിരിക്കുന്ന തോട് മഴയത്തു നിറഞ്ഞ് കവിഞ്ഞ് ഒഴുകി ഇരിക്കുന്നത് കൊണ്ട് തോടിനടുത്തുള്ള പാടത്തിന്റെ വരമ്പ് ഉൾപ്പെടെ മുങ്ങിയ അവസ്ഥയിൽ ആണ്.. അത് കടന്ന് വേണം മൺപാതയിലേക്ക് കയറാൻ. രഘുവും സച്ചിയും ജയ്യും മുണ്ട് വേഗം മടക്കി കുത്തി...😄 ധനുവും ശ്രീകുട്ടിയും ദീപ്തിയും സാരി കുറച്ച് പൊക്കി പിടിച്ച് അവരുടെ പുറകെ നടന്നു. " നിങ്ങൾ അവിടെ നിന്നോ 😂😂വെള്ളം എല്ലാം വറ്റുമ്പോ വന്നാൽ മതി... " ജയ് അതും പറഞ്ഞുകൊണ്ട് വരമ്പ് ചാടി ചാടി മൺപാതയിലേക്ക് കയറി.. " അയ്യെടാ 😬😬നിനക്ക് മാത്രം അല്ല.. എനിക്കും ചാടാൻ പറ്റും.... "

ശ്രീക്കുട്ടി സാരി മുട്ടു വരെ പൊക്കി പിടിച്ചുകൊണ്ട് സുഖമായി ചാടി പോയി....😂😂😂😂 " ഡാ വിഷ്ണു... നിനക്ക് പറ്റിയത് തന്നെയാണ് എന്ന് എനിക്ക് തോന്നുന്നുണ്ട്.. നീ കൂടി വേണായിരുന്നു... മിസ് ആയി അളിയാ..😂😂😂😂" ശ്രീക്കുട്ടിയുടെ പോക്ക് കണ്ട് സച്ചി മനസിൽ പറഞ്ഞു.. രഘു ചുറ്റും നോക്കി ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി ദീപ്തിയുടെ അരയിൽ പിടിച്ച് പൊക്കി മൻപാതയിൽ കൊണ്ട് നിർത്തി... "ധനു വാ....." രഘു വിളിച്ചതും സച്ചി തടഞ്ഞു.... " ഞാൻ കൊണ്ടുവരാം.....😄" സച്ചി പറഞ്ഞത് കേട്ട് ധനു പുറകിൽ നിൽക്കുന്ന സച്ചിയെ സംശയത്തോടെ തിരിഞ്ഞുനോക്കി സച്ചി നല്ലൊരു 😁😁ചിരി പാസാക്കികൊണ്ട് മടക്കി ഉടുത്ത മുണ്ട് ഒന്നുകൂടി മുറുക്കി ഉടുത്തുകൊണ്ട് ധനുവിനെകൈയിൽ കോരി എടുത്ത് പൊക്കി നടന്നു... " സച്ചി..... " ധനു വിളിച്ചതും ചുണ്ട് കൂർപ്പിച്ച് ഉമ്മ 😗😗എന്ന് കാട്ടി. ഇത് കണ്ടു നിന്ന രഘുവും ജയ്യും ശ്രീകുട്ടിയും ദീപ്തിയും ചിരിക്കാൻ തുടങ്ങി... അത് കണ്ട് സച്ചിയും ചിരിച്ചു... ധനുവിന് എല്ലാവരും തന്നെ കളിയാക്കുന്നത് കണ്ടതും ധനു സച്ചിയെ നോക്കി കണ്ണ് ഉരുട്ടി.. 😳😳പക്ഷേ.... നിമിഷ നേരം കൊണ്ട് സച്ചിയുടെ ചുണ്ടിലെ പുഞ്ചിരി ധനുവിന്റെ ചുണ്ടലേക്കും പടർന്നു.. വീട്ടിൽ എത്തിയതും ധനു നേരെ റൂമിലേക്ക് പോയി.

ജയ് ജയ്യുടെ റൂമിലേക്കും ...സച്ചി ഹാളിലിരുന്നു ചായകുടിക്കുന്ന കാർത്തികേയനെ കണ്ടതും കുറച്ച് നേരം സംസാരിച്ച്ഇന്നലെ വന്നകാര്യമൊക്കെ പറഞ്ഞിരുന്നു.." സച്ചി പോയി ഡ്രസ്സ്‌ മാറിയിട്ട് വാ.... ചായ എടുത്ത് വക്കാം.."രാധിക പറഞ്ഞതും സച്ചി അവരെ നോക്കി ചിരിച്ചുകൊണ്ട് റൂമിലേക്ക് നടന്നു. സച്ചി റൂമിലേക്ക് ചെല്ലുമ്പോൾ ഡ്രസ്സ്‌ ഒക്കെ മാറി മുടി വാരി കെട്ടികൊണ്ട് ഡ്രസിങ് റൂമിൽ നിന്ന് വരുന്ന ധനുവിനെയാണ് കണ്ടത് ...സച്ചി ഡോർ അടക്കുന്ന ശബ്ദം കേട്ട് ധനു തല ഉയർത്തി നോക്കി.... എന്താ എന്ന രീതിയിൽ ധനു ഒരു പുരികം ഉയർത്തി 🤨🤨 ചോദിച്ചതും സച്ചി ഒന്നും ഇല്ല എന്ന് കണ്ണ് ചിമ്മി കാണിച്ചുകൊണ്ട് 😊 ഡോറിന്റെ കുറ്റി ഇട്ടിട്ട് ധനുവിന്റെ അടുത്തേക്ക് ചെന്നു.. ധനു സച്ചിയെ ഒന്ന് നോക്കിയിട്ട് പോകാൻ തുടങ്ങിയതും സച്ചി ധനുവിന്റെ കൈയിൽ പിടിച്ച് നിർത്തി.ധനു സച്ചിയേയും കയ്യെയും മാറി മാറി നോക്കി..സച്ചി പയ്യെ പയ്യെ ധനുവിനടുത്തേക്ക് വന്നു..😁😁 ഇത് വരെ പാടവരമ്പത്ത് വച്ച് നടന്നതിന്റെ കിക് വിട്ടിട്ടില്ല എന്ന് മനസിലായതും സച്ചിയുടെ കൈ വിടുവിച്ച് കട്ടിലിലേക്ക് ഒരു ഉന്ത് വച്ച് കൊടുത്തു...

സച്ചി വീണതും ധനു സച്ചിയെ നോക്കി ഒരു കണ്ണ് ഇറുക്കി 😜കീഴ്ച്ചുണ്ട് കടിച്ചുകൊണ്ട് കൈവീശി കാണിച്ച് ഡോർ തുറക്കാൻ പോയതും സച്ചി അവളുടെ മുടിയിൽ പിടിച്ച് വലിച്ച് ബെഡിലേക്ക് ഇട്ടു...സച്ചിയുടെ ദേഹത്തേക്ക് വീണതും സച്ചി രണ്ട് കൊണ്ട് ചേർത്ത് പിടിച്ച് തിരിഞ്ഞ് ധനുവിന് മുകളിലായി വന്നു. ഒരു നിമിഷം രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു...ആ കണ്ണിലെ കുറുമ്പും പ്രണയവും അവൻ നോക്കി കാണുകയായിരുന്നു.. 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 മിന്നുന്നുണ്ടേ... മുല്ലപോലെകുരുന്നുകണ്ണിലെ കുറുമ്പു കണ്ടു ഞാൻ കൂടെ..... നീയില്ലാതെയായാൽനൂറായി നുറുങ്ങിടും കണ്ണാടിയാണു ഞാൻ ഹോ..ഹോ.. പൊന്നുതിരും സന്ധ്യകളിൽഎന്നെതിരെ നീ വരവേ....അനുരാഗം എന്നുള്ളം... കട്ടെടുത്തില്ലേ വാക്കിൽ... നീ.. മിണ്ടാതെ കാത്തതുംനോക്കിൽ... തൂകുന്നിന്നു താനേ നീയെൻ... നീലാകാശമാകുമോ ഞാനോ... മേഘങ്ങളായ് അലയാമതിൽആഹാ ....ഉം... തെന്നുന്നെന്തേ സ്വർണ്ണമീനേകുരുന്നു കണ്ണിലേ.. കുറുമ്പു കണ്ടു ഞാൻ കൂടെ... നീയില്ലാതെയായാൽനൂറായി നുറുങ്ങിടും കണ്ണാടിയാണു ഞാൻഓ ..ഓ... മഞ്ഞലിയും രാവുകളേതൊട്ടുഴിയും... വെണ്ണിലവിൽ പ്രിയമോടെ നാമൊന്നായ് ചേർന്നുറങ്ങുമ്പോൾ മാറിൽ താരാട്ടായൊരീണമോ എന്നെ... മൂടും പൂം പുതപ്പായ് നെഞ്ചിൻ... താഴ്വാരങ്ങളാകെയും നീയാം... പൂ ചൂടുന്നീ നേരം....നനാ നനാ നാ ...നാനാന നാ... വാക്കിൽ... നീ മിണ്ടാതെ കാത്തതും നോക്കിൽ തൂകുന്നിന്നു താനേ നീയെൻ... നീലാകാശമാകുമോ....ഏ..ഹേ...ഏ ... 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶

അവനെ തന്നെ മറന്നുകൊണ്ട് അവളുടെ കണ്ണിലേക്കു ലയിച്ചു... അവന്റെ നോട്ടം താങ്ങാൻ ആവാതെ ധനു മെല്ലെ മിഴികൾ കൂമ്പി...അവൻ പതിയെ അവളെക്കാൾ അമർന്നു അവളുടെ ചുണ്ടുകളെ ലക്ഷ്യമാക്കി നീങ്ങിയതും.. ധനു കൈകൾക്കൊണ്ട് അവന്റെ നെഞ്ചിൽ കൈ വച്ച് തള്ളി.... " ധനു.. Please..... " അവന്റെ നോട്ടത്തിലും വാക്കിലും തന്റെ എതിർപ്പുകൾ ഇല്ലാതാവുന്നത് അവൾ അറിഞ്ഞു.... അധരങ്ങൾ തമ്മിൽ കോർക്കാൻ തുടങ്ങിയതും " ടാ.. സച്ചി..😂😂😂അളിയാ.. വാതിൽ തുറക്കട..ഞാനാടാ വിഷ്ണു.... " വിഷ്ണു വാതിലിൽ ഇട്ട് തട്ടാൻ തുടങ്ങി... " ഓ 😬😬നശിപ്പിച്ചു.... " സച്ചി ശ്വാസം ഒന്ന് വലിച്ച് വിട്ട് ധനുവിനെ നോക്കി....ധനുവും സച്ചിയെ നോക്കി കിടക്കുകയാണ്... " സച്ചി.......😂😂😂" " ദാ വരുന്നെടാ..... " സച്ചി എണീറ്റ് വാതിൽ തുറന്നു.. "അളിയാ..... 😂😂😂😂" " ഒന്ന് ഉമ്മ വെക്കാൻ പോലും സമ്മതിക്കില്ല അല്ലേ...😬😬.. അതിനാണോ.. അവിടെ നിന്ന് രാവിലെ തന്നെ പോന്നത്....😬" 😂😂😂😂 സച്ചിയുടെ വർത്തമാനം കേട്ട് പകച്ചു നിൽക്കുകയാണ് വിഷ്ണു.. ധനു ആണെങ്കിൽ ബാക്കിൽ നിന്ന് വിഷ്ണുവിന്റെ എക്സ്പ്രഷൻ ഒക്കെ കണ്ടിട്ട് ചിരിച്ചുകൊണ്ട് നിൽക്കാണ്.. " എടാ.. അളിയാ... സച്ചി... നീ ഇത് എന്ധോക്കെയാ പറയുന്നേ....🙄🙄🙄" സച്ചിക്കും ആ സമയമാണ് ബോധോദയം വന്നത്..

" നീ പേടിച്ചോ 😂😂😂നിന്നെ വട്ടാക്കാൻ പറഞ്ഞതല്ലേ 😂😂😂😂😂നിന്നെ പറ്റിക്കാൻ.... " സച്ചി വിഷ്ണുവിനെ കെട്ടിപിടിച്ചുകൊണ്ട് ഒന്ന് കറങ്ങി ധനുവിനെ നോക്കി കണ്ണ് ചിമ്മി.. " ഞാൻ പോയി ചായ എടുക്കാം...... നിങ്ങൾ സംസാരിച്ച് ഇരിക്ക്... " ധനു റൂമിൽ നിന്ന് അടുക്കളയിലേക്ക് പോയി " വിട് വിട്.... നിന്റെ ചാട്ടം എങ്ങോട്ട് ആണെന്ന് എനിക്കറിയാം.....😬😬അവളുടെ കൈക്കൊണ്ട് ചാവാതെ നോക്കിക്കോ... " " ഒന്ന് പോട...😂😂അവന്റെ ഒരു തമാശ.... " " തമാശ അല്ല.... അന്ന് നിന്നെ കാണാതെ ആയപ്പോ എന്നെ പോലെ തന്നെ അതും കുറെ വിഷമിച്ചു.. പാവം.... നിന്നെ ഒന്ന് പൊട്ടിക്കണം എന്ന് കരുതിയാ ഞാൻ വന്നേ.. പിന്നെ ധനുവിന്റെ ചിരിച്ച മുഖം കണ്ടപ്പോ... വേണ്ടാന്ന് വെച്ചതാ.... " " നീ അതാണോ ഉദേശിച്ചേ.....😁😁ഞാൻ വിചാരിച്ചു..... " " നീ വിചാരിച്ചത് തന്നെയാ ഞാനും വിചാരിച്ചേ 😬 വാ ചായകുടിക്കാം..... " വിഷ്ണു നടന്നു..പിന്നെ ഒന്ന് തിരിഞ്ഞു നോക്കി " പിന്നെ നെറ്റിയിൽ ആയെക്കുന്ന കുങ്കുമം കൂടി തൂത്ത് കളഞ്ഞേരെ..... " സച്ചി വിഷ്ണുവിനെ ഒന്ന് നോക്കി ചിരിച്ചുകൊണ്ട് മുണ്ടിന്റെ അറ്റം കൊണ്ട് നെറ്റിയിലെ കുങ്കുമം തൂത്തുകളഞ്ഞു..

രാത്രി ആയപ്പോഴേക്കും സച്ചിയുടെ വീട്ടിൽ നിന്നും വിഷ്ണുവിന്റെ വീട്ടിൽ നിന്നും ആളുകൾ എത്തി...വീട്ടു മുറ്റത്ത് വണ്ടി വന്നു നിന്നതും കാർത്തികേയനും രാധികയും വിഷ്ണുവും സച്ചിയും ജയ്യും എല്ലാവരും ഇറങ്ങി വന്നു. " നിങ്ങൾ എന്താ ഇത്ര വൈകിയത്......😁" കാർത്തികേയൻ കാറിൽ നിന്ന് ഇറങ്ങിയ രാധാകൃഷ്ണന്റെയും രവീന്ദ്രന്റെയും അടുത്തേക്ക് ചെന്നു " ഒന്നും പറയണ്ട കാർത്തികേയ.... ഭയങ്കര ബ്ലോക്ക്‌ ആയിരുന്നു..... എപ്പോ ഇറങ്ങിയത് ആണെന്നറിയാമോ വീട്ടിൽ നിന്ന്.... " " വാ..... അകത്തേക്ക് വാ.. എന്നിട്ട് സംസാരിക്കാം 😁😁" കാർത്തികേയൻ എല്ലാവരെയും അകത്തേക്ക് ക്ഷെണിച്ചു.. " അമ്മേ, അമ്മായി... ഗീതേച്ചി... ജയേട്ടാ.. വാ... " ധനു എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് വിളിച്ചു... " അതെ... നിങ്ങൾ എങ്ങോട്ടാ..... " അവരുടെ ഒപ്പം കയറി പോവാൻ തുടങ്ങിയ സച്ചിയേയും വിഷ്ണുവിനെയും ജയൻ വിളിച്ചു.. വിഷ്ണു എന്താ എന്നർത്ഥത്തിൽ ജയനെ നോക്കി🙄🙄 " ഇങ്ങോട്ട് വാ... വന്ന് ഈ ലഗ്ഗെജ് ഒക്കെ എടുക്ക്....😄"കാറിന്റെ അടുത്തേക്ക് പോയി കാറിന്റെ ഡിക്കി തുറന്നതും വിഷ്ണുവും സച്ചിയും ജയനെ നോക്കി.... ജയനും അവരെ തന്നെ മാറി മാറി നോക്കി... " നിങ്ങൾ ഒക്കെ ഇവിടെ രണ്ട് ദിവസം തന്നെ അല്ലേ നിക്കാൻ വന്നത്. രണ്ട് മാസം ഒന്നും അല്ലല്ലോ....😳"

" നീ എന്താടാ വിഷ്ണു അങ്ങനെ ചോദിച്ചേ.... " " ഈ ലഗ്ഗെജ് കണ്ടിട്ട് ചോദിച്ചതാ....🤭". " നിന്ന് ഡയലോഗ് അടിക്കാതെ ഇതൊക്കെ എടുത്ത് അകത്തു വക്കെടാ.... "അവരെ നോക്കി പുച്ഛിച്ചുകൊണ്ട് ജയൻ രണ്ടുമൂന്ന് ബാഗ് എടുത്ത് അകത്തേക്ക് പോയി.. പുറകെ ബാക്കി എല്ലാം എടുത്ത് സച്ചിയും വിഷ്ണുവും.. എല്ലാവരും വൈകിവന്നത് കൊണ്ട് നേരെ റൂമിൽ പോയി ഫ്രഷ് ആയി വന്ന് ഫുഡ്‌ കഴിക്കാൻ ഇരുന്നു....ഫുഡ്‌ കഴിച്ച് കുറച്ച് നേരം വർത്തമാനം പറഞ്ഞിരുന്നുകൊണ്ട് എല്ലാവരും പോയി കിടന്നു.. രാവിലെ തന്നെ എല്ലാവരും ഒരുങ്ങി രഘുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.... അവിടെ എത്തി എല്ലാവരെയും പരിചയപെട്ടു.. " ഇനി ചെക്കനും പെണ്ണിനും എന്ധെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അവരങ്ങോട് മാറി നിന്ന് സംസാരിക്കട്ടെ... " ജയൻ പറഞ്ഞതും വിഷ്ണു നന്ദിയോടെ ജയനെ നോക്കി... " ഡാ.. സച്ചി.. നിന്റെ ചേട്ടനെക്കൊണ്ട്... എനിക്ക് ഇപ്പോഴാടാ ഒരു ഉപകാരം ഉണ്ടായത്....😁😁" വിഷ്ണു സച്ചിക്ക് കേൾക്കാൻ കരുതി പറഞ്ഞതും സച്ചി ഒന്ന് ചിരിച്ചു.. ശ്രീകുട്ടിയും വിഷ്ണുവും പുറത്ത് ഇറങ്ങി അവിടെ ഉള്ള മാവിന്റെ ചുവട്ടിലേക്ക് മാറി നിന്നു. " ശ്രീക്കുട്ടി.. എന്നെ കണ്ടിട്ടുണ്ടോ ഇതിനു മുൻപ്...😁😁😁" " ഉവ്വ.... ധനുവിന്റെ കല്യാണത്തിന്.... " " സംസാരത്തിൽ ഇത്തിരികൂടി നാണം ഒക്കെ ആവാം...🙄"

" ശ്രെമിക്കാം..... " "കരാട്ടെ പഠിച്ചിട്ടുണ്ടോ.....😁😁" " ഇല്ല..... " അപ്പൊ അടികൊള്ളില്ല എന്ന് ഉറപ്പ് (വിഷ്ണു ആത്മ ) " ഫുഡ്‌ ഒക്കെ വക്കാൻ അറിയോ.... "😊 " അത്യാവശ്യം ഒക്കെ വക്കും..." അപ്പൊ ധനു സച്ചിയെ അടുക്കളയിൽ കയറ്റും പോലെ എന്നെ കയറ്റില്ല എന്ന് വിശ്വസിക്കാം.. (വിഷ്ണു ആത്മ ) " ജോലിക്ക് പോണം എന്നുണ്ടോ.... "വിഷ്ണു ഒളികണ്ണിട്ട് ശ്രീകുട്ടിയെ നോക്കി.. " അങ്ങനെ പ്രത്യേകിച്ച് അഭിപ്രായo ഒന്നും ഇല്ല.. വിട്ടാൽ പോകും വീട്ടില്ലെങ്കിൽ പോകില്ല... " " എന്റെ കോമഡികൾ കേൾക്കാനും.... അതിനെ പ്രോത്സാഹിപ്പിക്കാനും... തണുപ്പുള്ള രാത്രികളിൽ എനിക്ക് ചൂടൻ കട്ടൻചായയുംചിപ്സും ഉണ്ടാക്കി കൊണ്ട് തരാനും... എന്റെ കൂർക്കവലി കേട്ട് ഉറങ്ങാനും... സമ്മതമാണെങ്കിൽ....... എന്റെ കൂടെ പോരെ എന്റെ കെട്ടിയോളായിട്ട് 😜😜" " സമ്മതമല്ലെങ്കിൽ....🤨🤨" " അയ്യോ അങ്ങനെ മാത്രം പറയല്ലേ...ഞാൻ ചുമ്മാ പറഞ്ഞതാ നേരത്തെ കൂർക്കം വലിക്കുമെന്നും ചായ ഉണ്ടാക്കി തരണം എന്നൊക്കെ.. ഒരു പഞ്ചിന് പറഞ്ഞതാ 😁😁.. എന്റെ കെട്ടിയോളായിട്ട് തന്നെ സങ്കൽപ്പിച്ചു പോയി... നമ്മൾ തമ്മിൽ നല്ല ചേർച്ചയാണെടോ😁സത്യം 😂😁... താനും സംസ്‌കൃതം ഞാനും സംസ്‌കൃതo... Okk ആല്ലേ..😁😁😁😁😁" " ധനു പറഞ്ഞപ്പോൾ ഇത്രയൊന്നും ഞാൻ പ്രതീക്ഷിച്ചില്ല...

വിഷ്ണുവേട്ട.... "ശ്രീകുട്ടി വിഷ്ണുവിനെ നോക്കി ചിരിച്ചതും വിഷ്ണുവിന്റെ മനസിൽ ഒരു പേര് മാത്രം അലയടിച്ചു വിഷ്ണുവേട്ടൻ....😁😍... വിഷ്ണുവേട്ടൻ....😍😍😂😂😂😂😂😂 അങ്ങനെ ആ പേരിൽ അർമാദിച്ചു നിന്നപ്പോൾ ആണ് വിഷ്ണുവിന്റെ ഫോൺ ബെൽ അടിച്ചത്... കാൾ എടുത്തിട്ട് സംസാരിച്ചിട്ട് ശ്രീകുട്ടിയെയും കൂട്ടി അകത്തേക്ക് പോയി... വിഷ്ണു നേരെ സച്ചിയെ പോയി പുറത്തേക്ക് വിളിച്ചു.. " എന്താടാ..... " " ഡാ... നീ അറിയില്ലേ... റോഷനെ .... SN കോളേജിൽ പഠിച്ചത്. അവൻ മരിച്ചു.. സൂയിസൈഡ് ആണ് എന്നാ അറിഞ്ഞത്...." " ആണോ.. എന്നായിരുന്നു സംഭവം... " " ഇന്നലെ ആണെന്ന് തോന്നുന്നു.... നമുക്ക് കാണാൻ പോണ്ടേ... " " പോവാം...അല്ല ആരാ നിന്നെ വിളിച്ചു പറഞ്ഞത്..." " ഗിരി ആണ്.... അവൻ ഇപ്പൊ ന്യൂസ്‌ കണ്ടതാണെന്ന്.. കണ്ട ഉടനെ നമ്മളെ വിളിച്ചു പറഞ്ഞതാ... " " എന്താ സച്ചി.... എന്താ... " ഇവരുടെ മാറി നിന്നുള്ള സംസാരം കണ്ട് ധനു അവിടേക്ക് വന്നു.. " ഒന്നും ഇല്ലടോ..ഞങ്ങൾക്ക് അറിയാവുന്ന ഒരു ഫ്രണ്ട് മരിച്ചു.. കാണാൻ പോകുന്ന കാര്യം പറഞ്ഞതാ... " " ആരാ.. എവിടെ ഉള്ളതാ.... " ധനു സംശയത്തോടെ ചോദിച്ചു.. " ഞങളുടെ college ടൈമിൽ ഉള്ള പരിചയമാ... പേര് റോഷൻ... "....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story