ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 17

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

 " റോഷൻ..... " " എന്താ ധനു..... " സച്ചി ധനുവിനെ നോക്കി... " ഒന്നുമില്ല...... റോഷന്റെ ഫോട്ടോ എന്ധെങ്കിലും ഉണ്ടോ.... " വിഷ്ണു വേഗം മൊബൈലിൽ വന്ന ഫോട്ടോ എടുത്ത് കാണിച്ചുകൊടുത്തു...ധനു ഒരുനിമിഷം ആ ഫോട്ടോയിലേക്ക് നോക്കി അതെ മുഖം....😠 " ധനു.... ഞാൻ ഇറങ്ങാ.... അച്ഛനോടും അമ്മയോടും ഒക്കെ പറഞ്ഞേരെ...😊... ഇനി അകത്തേക്ക് കയറുന്നില്ല.... " ധനു ശെരി എന്ന രീതിയിൽ തലയാട്ടി...സച്ചിവേഗം കാർ എടുത്തു. അടുത്ത് നിക്കുന്ന ശ്രീകുട്ടിയെ നോക്കി ചിരിച്ചിട്ട് വിഷ്ണുവും കാറിൽ കയറി... അവര് പോയതും ധനുവും ശ്രീകുട്ടിയും കൂടി അകത്തേക്ക് പോയി... ************ സച്ചി വരുമ്പോൾ റോഷനും മായി എങ്ങനെ ആണ് പരിചയം എന്നൊക്കെ ചോദിക്കണം.. അവർ സുഹൃത്തുക്കൾ ആണോ എന്ന് അറിയണം ....വീട് എത്തിയത് മുതൽ ധനു ഓരോ ചിന്തയിൽ ആണ്......രഘുവിനോടും ജയ്യോടും പോലും ഇതിനെ കുറിച്ച് പറഞ്ഞിട്ടുമില്ല. വൈകിട്ട് ധനുവും രാധികയും ഭാനുവും പ്രഭയും അടുക്കളയിൽ പണിയിലാണ്.. കുറച്ച് കഴിഞ്ഞതും കേട്ടു സച്ചിയുടെ കാറിന്റെ ശബ്ദം....പോയി എന്ധോക്കെയോ ചോദിക്കണം എന്നുണ്ടെങ്കിലും എല്ലാവരും ഉള്ളത് കൊണ്ട് ഒരു മടി ധനുവിന് ഉണ്ടായിരുന്നു. " മോളെ... സച്ചിയും വിഷ്ണുവും വന്നു...

അവർക്ക് ചായ എടുത്ത് കൊടുക്ക്..... " പ്രഭ പറഞ്ഞതും ധനു വേഗം ചായക്കുള്ള വെള്ളം പാത്രത്തിൽ എടുത്ത് സ്റ്റവ്വിൽ വെച്ചു. ചായ രണ്ട് കപ്പിലായി പകർത്തി ഒരു ഗ്ലാസ്സ് വിഷ്ണുവിന് കൊടുത്തിട്ട് സച്ചിയുടെ അടുത്തേക്ക് ചെന്നു. സച്ചി വന്നവഴി റൂമിലേക്ക് ചെന്ന് .നേരെ ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിലേക്ക് പോയി കുളികഴിഞ്ഞ് ഒരു മുണ്ടും ഉടുത്ത് തലയും തോർത്തി ബാത്റൂമിൽ നിന്നിറങ്ങിയതും ധനു ചായയുമായി റൂമിലേക്ക് വന്നതും ഒരുമിച്ചായിരുന്നു 😊 " സച്ചി ചായ... "ധനു സച്ചിക്ക് നേരെ ചായ നീട്ടി.. " ധനു താൻ കറക്റ്റ് ടൈമിൽ ആണല്ലോ.. ഇപ്പൊ ചായകുടിക്കണം എന്ന് ഞാൻ വിചാരിച്ചതെ ഒള്ളു .....😁😁😁" സച്ചി ചായയും വാങ്ങി ബെഡിലേക്ക് ഇരുന്നു.. ധനു സച്ചിയുടെ അടുത്തായി ഇരുന്നു.. " സച്ചി... ഇന്ന് മരിച്ചെന്ന് പറഞ്ഞില്ലേ.. അയാളെ എങ്ങനെയാ പരിചയം എന്ന് പറഞ്ഞെ..." " അതോ..... ഞങ്ങൾ കോളേജിൽ പഠിക്കുമ്പോൾ ഉള്ള പരിചയം ആണ്..ഒരുമിച്ച് പഠിച്ചിട്ടൊന്നും ഇല്ല...😄അവൻ SN കോളേജിൽ ആയിരുന്നു. ഞങ്ങൾ അതിനടുത്തുള്ള ബോയ്സ് കോളേജിലും...

"കൈയിൽ ഇരുന്ന ചായ രണ്ട് കവിൾ കുടിച്ചു.. " എങ്ങനെയാ മരിച്ചത്..... " " സൂയിസൈഡ് ആണെന്നാണ് പറഞ്ഞുകേട്ടത്..... പിന്നെ എന്തോ കേസിൽ ഒക്കെ പെട്ട് ഒളുവിൽ ആയിരുന്നു എന്നൊക്കെ അറിഞ്ഞു.... എന്ധോക്കെ ആയാലും വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല...😁" "അയാളുമായിട്ട് സച്ചിക്ക് കോൺടാക്ട് ഉണ്ടായിരുന്നോ....." ധനു സച്ചിയെ തന്നെ നോക്കി കൊണ്ട് ചോദിച്ചു.. "ഇല്ലടോ..... കോളേജ് ഒക്കെ കഴിഞ്ഞെപ്പിന്നെ ഒരു കോൺടാക്ടും ഇല്ല.... പിന്നെ ബന്ധം സൂക്ഷിക്കാൻ കരുതി friendship ഒന്നും ഉണ്ടായിരുന്നില്ല.... ഞങ്ങൾ പിജി ക്ക് പഠിക്കുമ്പോൾ ഫ്ലാറ്റ് എടുത്തായിരുന്നു താമസം.... ഞങ്ങളുടെ ഫ്ലാറ്റിന്റെ അടുത്ത് തന്നെ ആയിരുന്നു അവരുടെയും ഫ്ലാറ്റ്... അങ്ങനെയാ പരിചയം " " അവരെന്നു പറയുമ്പോൾ 🤨🤨" " താൻ എന്താടോ...... പോലീസ് കാരൊക്കെ ചോദിക്കും പോലെ.....😜😜" " അല്ല സച്ചി... അറിയാൻ ഒരു ആഗ്രഹം കൊണ്ട് ചോദിച്ചത.... " ധനു മുഖത്ത് ചിരി വരുത്തി...😊😊😊 " അവിടെ റോഷന്റെ ഒപ്പം ഷാരോൺ എന്ന് പേരുള്ള ഒരു student കൂടി ഉണ്ടായിരുന്നു...കള്ളും കഞ്ചാവും ഒക്കെ ആയിരുന്നു അവരുടെ മെയിൻ ഹോബിസ്.... അത് കൊണ്ട് വലിയ കൂട്ടിനൊന്നും പോയിരുന്നില്ല..... കുറച്ച് നാൾ മുൻപ് ഷാരോണും മരിച്ചു.. ഇപ്പൊ ഇവനും....

ചില പാപങ്ങൾ അങ്ങനെ ആണ് ധനു... ഒരിക്കലും തിരുത്താൻ പറ്റില്ല.... അതിന് ഒരിക്കലും മാപ്പും കിട്ടില്ല... അതിന്റെ ശിക്ഷ അനുഭവിക്ക തന്നെ വേണം.....😏😏" സച്ചി കൈയിൽ ഇരുന്ന ഗ്ലാസ്സ് കൈക്കൊണ്ട് ഒന്ന് അമർത്തി.... ധനുവും എന്തോ ആലോചനയിൽ ആയിരുന്നു.. സച്ചി തട്ടിവിളിച്ചപ്പോൾ ആണ് ധനു ഒന്ന് ഞെട്ടി സച്ചിയെ നോക്കിയത്. " എന്താടോ... ഒരു ആലോചന 😁" " ഒന്നും ഇല്ല സച്ചി... പാപത്തിന്റെ ശമ്പളം മരണമാണെന്ന് എവിടെയോ വായിച്ചത് ഓർത്തതാ..... അല്ല സച്ചിക്ക് വേറെ ഫ്രണ്ട്‌സ് ഒന്നും ഉണ്ടായിരുന്നില്ലേ... " " ഞാനും വിഷ്ണുവും ആയിരുന്നു അന്നും കൂട്ട്...😁പിന്നെ പെൺപിള്ളേരെ കാണണം എങ്കിൽ SN കോളേജിലേക്ക് പോണം... 😜😜അങ്ങനെ കിട്ടിയ ഒരു കൂട്ട് ഉണ്ട് നന്ദു.....നന്ദുവും റോഷന്റെയും ഷാരോണിന്റെയും ബാക്കി ആണെന്നറിഞ്ഞപ്പോ പിന്നെ അവനായിട്ടുള്ള കൂട്ടും നിർത്തി... അല്ല ധനു എവിടെയാ പഠിച്ചേ.... "സച്ചി എന്തോ ഓർത്തപോലെ ചോദിച്ചു.. " ഞാൻ പഠിച്ചത്. S..... " ധനു... സച്ചിയെ വിളിച്ചിട്ട് വാ..... അച്ഛൻ വിളിക്കുന്നുണ്ട് ഹാളിലേക്ക് വരാൻ പറഞ്ഞു ".... ധനു പറഞ്ഞു തുടങ്ങിയതും ഗീത റൂമിലേക്ക് വന്നു... " ഇപ്പൊ വരാം ഗീതേച്ചി.....😁" ഗീത അവരെ നോക്കി ചിരിച്ചുകൊണ്ട് മുറിയിൽ നിന്നു പോയി ..

" ധനു.. ഇന്നാ കപ്പ്‌... ഞാൻ ഒരു ടീഷർട്ട് എടുത്ത് ഇടട്ടെ.... " സച്ചി ധനുവിന്റെ കൈയിൽ ചായകുടിച്ച കപ്പ്‌ കൊടുത്തുകൊണ്ട് ഡ്രസ്സ്‌ എടുക്കാൻ കബോർഡിന് അരികിലേക്ക് പോയി.. " സച്ചി.. ഞാൻ ഇത് അടുക്കളയിൽ കൊണ്ടുവക്കട്ടെ.... സച്ചി ഹാളിലേക്ക് പൊക്കോ.. ഞാൻ അങ്ങോട്ട് വന്നോളാം... " ധനു നേരെ അടുക്കളയിലേക്ക് നടന്നു. ധനുവിന്റെ മുഖത്ത് എന്തിനോ എന്നില്ലാതെ ഒരു ആശ്വാസം പ്രകടമായിരുന്നു. ഹാളിൽ എല്ലാവരും ഹാജർ ആയിരുന്നു..കുറച്ച് കഴിഞ്ഞതും സച്ചിയും ധനുവും വന്നു.. " വിഷ്ണുവിന്റെ കാര്യം പറയാൻ വിളിപ്പിച്ചതാ.....😁എന്തായാലും പെണ്ണിനെ ഇഷ്ടപ്പെട്ടു....അവർക്ക് ഇവനെയും ഇഷ്ടപ്പെട്ടു...... ജാതകം ഒക്കെ നോക്കി വേഗം നടത്തിയാലോ എന്ന് ഒരു ചിന്ത ഉണ്ട്.... " രവീന്ദ്രൻ എല്ലാവരെയും നോക്കി.. " രവി..... നല്ല കാര്യം... ഇവനെ ഇങ്ങനെ കയറൂരി വിടന്നതിലും നല്ലത് കെട്ടിക്കുന്നതാ....😂😂😂" രാധാകൃഷ്ണൻ വിഷ്ണുവിനെ നോക്കി ചിരിച്ചു.. " ഡാ സച്ചി... നിന്റെ അച്ഛനും ചേട്ടനും എന്നെ കാണുമ്പോൾ എന്ധെങ്കിലും പ്രശ്നം ഉണ്ടോ 😬😬😬" " നീ തന്നെ ചോദിക്ക്.... എന്നെ കാണുമ്പോഴേ അവർക്ക് പ്രേശ്നമാ....😁😁പിന്നെ നിന്നെ കാണുമ്പോൾ പറയണ്ട ആവശ്യം ഉണ്ടോ....😂😂😂" " അത് ശെരിയ... നിന്റെ കൂടെ കൂടിയ എന്റെ സകല വിലയും പോയത്....😬"

" പിന്നെ... ട്വന്റിടു ക്യാരറ്റ് സ്വർണം അല്ലായിരുന്നോ നീ...😏😏😏ഒന്ന് പോയെടാ... " ക്യാരറ്റ് അല്ലടാ 😬😬ബീറ്റ്റൂട്ട്.... " " എന്താ അവിടെ...... " രാധാകൃഷ്ണൻ ചോദിച്ചതും രണ്ടുപേരും സംസാരo നിർത്തി... " ഒന്നും ഇല്ല അച്ഛാ... ശ്രീക്കുട്ടി നല്ല കുട്ടി ആണെന്ന് പറഞ്ഞതാ ഇവൻ 😁😁" സച്ചി വിഷ്ണുവിനെ ചൂണ്ടി പറഞ്ഞു.. " അല്ലെങ്കിലും ഇവന് ഏത് പെങ്കൊച്ചാ നല്ലതല്ലാത്തത്...😂😂" ജയൻ പറഞ്ഞതും വിഷ്ണു ജയനെ കണ്ണുരുട്ടി നോക്കി... " അധികം ഉരുട്ടേണ്ടടാ..... കണ്ണ് പൊട്ടിപോവും.. അന്ധനായ നിനക്ക് പിന്നെ പെണ്ണ് കിട്ടില്ല....😁😁😁" " അച്ഛാ.. അച്ഛനും ഇവരുടെ കൂടെ ചേർന്ന്.. സ്വന്തം മകനെ കളിയാക്കുകയാണോ...😬😬" " എനിക്ക് പണ്ടേ എന്റർടൈൻമെന്റ് ഭയങ്കര ഇഷ്ടമാട ..... " " അത് സ്വന്തം മോന്റെ നെഞ്ചത്ത് ചവിട്ടി തന്നെ വേണോ.....എന്നാ ചോദിച്ചേ... " " എന്റർടൈൻമെന്റ് ന്റെ കാര്യത്തിൽ മോന്റെ നെഞ്ച് ആശാന്റെ നെഞ്ച് എന്നൊന്നും ഇല്ലടാ..ഒക്കെ ഒരുപോലെയാ 😁😁😁😁" ബാക്കി ഉള്ളവർ അച്ഛന്റെയും മകന്റെയും വാചക കസർത്തു കണ്ട് ചിരിച്ച് ഒരു വഴിയായി.. ഇതിനിടയിൽ സച്ചിയുടെ കണ്ണ് ധനുവിൽ ഒന്ന് പാറി വീണു... ധനു ജയുടെ അടുത്ത് ഇരുന്നുകൊണ്ട് വിഷ്ണുവിന്റെ സംസാരം കേട്ട് ചിരിയാണ് 😂😂😂😂😂ധനു ചിരിച്ചുകൊണ്ട് നോക്കിയത് നേരെ സച്ചിയേയും..

സച്ചി ധനുവിനെ നോക്കി സൈറ്റ് അടിച്ചുകൊണ്ട് 😉😉ചുണ്ട് കൂർപ്പിച് ഉമ്മ 😘😘എന്ന് കാണിക്കാൻ തുടങ്ങി.... ധനു നോക്കി പേടിപ്പിച്ചുകൊണ്ട് നോക്കാതെ ഇരുന്നു.. " ഡി.. ചേച്ചി..... നിന്റെ കെട്ടിയോൻ ഇരുന്ന് ചോര ഊറ്റുന്നുണ്ടല്ലോ....😁😁" ജയ് ധനുവിന് കേൾക്കാൻ പാകത്തിനു പറഞ്ഞു.. " വാദ്യാർക്ക് വട്ടാടാ 😁😁" " ഈ വട്ട് നിന്നെ കൊണ്ടേ പോകു മോളെ.... " ജയ് പറഞ്ഞതും ധനു പയ്യെ അവന്റെ കയ്യിൽ തല്ലി..ഇടക്കണ്ണിട്ട് സച്ചിയെ നോക്കാനും മറന്നില്ല എന്നാൽ സച്ചിയുടെ ഈ കോപ്രായങ്ങൾ എല്ലാം ധനുവും ജയ്യും കൂടാതെ മറ്റൊരാൾ കൂടി ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.. രാധാകൃഷ്ണൻ 😂😂😂😂സച്ചിയുടെ അച്ഛൻ..ആള് കുറെ നേരം മുഖത്ത് വച്ചിരിക്കുന്ന കണ്ണട മാറ്റിയും വച്ചും സച്ചിയെ നോക്കി " നിനക്ക് എന്താടാ.. വെല്ല കോച്ചി വാതവും പിടിച്ചോ.. ചുണ്ടൊക്കെ ഉന്തിനിക്കുന്നു.. " 😂😂😂രാധാകൃഷ്ണന്റെ ഒച്ച പൊന്തിയതും എല്ലാവരുടെയും നോട്ടം സച്ചിയിൽ ആയി... " ഓ അച്ഛനായി പോയി...😬😬😬" സച്ചി വേഗം പഴയ പോലെ ഇരുന്നു.. " എന്താ അച്ഛാ..... എന്താ..... "

ജയൻ കാര്യം തിരക്കി.. " എന്റെ ഏട്ട.... വയസായില്ലേ.... കണ്ണൊന്നും പിടിക്കുന്നില്ല.....😁.. അതാ ഇങ്ങനെ ഓരോന്ന് കണ്ടെന്നും പറഞ്ഞത് ഇരിക്കുന്നത്... " " കണ്ണ് പറ്റാത്തത് നിന്റെ..... " " എന്റെ അച്ഛനാണെന്നു പറ അച്ഛാ..😁😁" " നിങ്ങളുടെ വീട്ടിൽ നല്ല രസം ആയിരിക്കും അല്ലേ 😁😁😁സച്ചിയെപോലെയും വിഷ്ണുവിനെ പോലെയും രണ്ട് പേരുള്ളത് കൊണ്ട്... " " എന്റെ കാർത്തികേയ.... അങ്ങനെ ഒന്നും പറയല്ലേ.... കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ ഈ ജന്മത്തിലെ മക്കൾ ആവും എന്നാണല്ലോ..😂😂ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു വിധി വരല്ലേ എന്നാ ഞങ്ങളുടെ പ്രാത്ഥന... അല്ലേ രവി അളിയാ.... " ഇത് കേട്ട്... വിഷ്ണുവും സച്ചിയും ഒഴികെ ബാക്കി എല്ലാവരും ചിരിച്ചു.. " അതെ ജയേട്ടൻ ചിരിക്കേണ്ട... മക്കൾ എന്ന് പറഞ്ഞ ജയേട്ടനും പെടും 😂😂😂😂" അപ്പോഴും വിഷ്ണുവിന്റെ ആസ്ഥാനത്തെ കോമഡി........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story