ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 18

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

'ആരോ നീട്ടിയ കൈയിൽ പിടിച്ച് അവൾ ബസിലെ സ്റ്റെപ്പിൽ കയറി നിന്നു.. അപ്പൊ തന്നെ ബസ് എടുത്തു... നന്നേ കിതച്ചത് കൊണ്ട് നെഞ്ചത്ത് കൈ വെച്ച് കുറച്ച് നേരം അവിടെ തന്നെ കണ്ണടച്ച് നിന്നിട്ട് തലഉയർത്തി നേരെ നോക്കിയതും ..അവളുടെ നോട്ടം എത്തിയത് അയാളുടെമനോഹരമായ പുഞ്ചിരിയാൽ ആണ്..😊..' "ഹരി.... "ഉറക്കത്തിൽ അവളുടെ ചുണ്ടുകൾ ഉരുവിട്ടുകൊണ്ടേ ഇരുന്നു... വേണ്ട..... ഹരിയെ ഒന്നും ചെയ്യല്ലേ....... കണ്ണ് തുറക്ക് ഹരി..... " "ശ്രീ.......... " "ഹരി................" ധനു ഉറക്കത്തിൽ നിന്ന് ചാടി എണീറ്റു..... " എന്താ.. എന്താ.. ധനു.... എന്താ പറ്റിയെ.... " സച്ചി ടേബിൾലാമ്പ് ഓൺ ആക്കികൊണ്ട് ധനുവിന്റെ അടുത്തേക്ക് എണീറ്റ് ഇരുന്നു... ധനു ടേബിളിൽ ഇരുന്ന വെള്ളം കൈ എത്തിച്ച് എടുത്ത് മതിയാവോളം കുടിച്ചു.... എന്നിട്ട് മുഖം ഒന്ന് അമർത്തി തുടച്ചു... " ധനു.... " സച്ചി ധനുവിന്റെ തോളിൽ കൈ വച്ച് കുലുക്കി.. " ഒന്നും ഇല്ല സച്ചി...... ഞാ... ഞാൻ ഒരു സ്വപനം കണ്ടതാ...." " അതിനാണോ... താൻ കിടന്ന് ഇങ്ങനെ വെപ്രാള പെടുന്നെ.... വാ കിടക്ക്..... "

" സച്ചി കിടന്നോ....... ഞാൻ കുറച്ച് കഴിഞ്ഞ് കിടന്നോളാം...... " " താൻ സമയം നോക്കിക്കേ... മൂന്ന് മണി ആയിട്ടുള്ളു.....ഈ സമയത്ത് എങ്ങോട്ട് പോകാന.. അല്ല ഇങ്ങനെ ഉറക്കം കെടുത്താൻ കരുതി എന്തു സ്വപ്നമാ കണ്ടത് 🙄🙄" " അത്... സച്ചി........ " " വേണ്ട.. ഞാൻ വെറുതെ ചോദിച്ചതാ..... തനിക്ക് പറയാൻ താല്പര്യം ഇല്ലെങ്കിൽ പറയണ്ട... വാ കിടക്കാം...... " സച്ചി ബെഡിലേക്ക് കിടന്നു അടുത്തായി ധനുവും.... കുറച്ച് സമയം കഴിഞ്ഞതും... " സച്ചി ഉറങ്ങിയില്ലേ.... " " താൻ ഇങ്ങനെ ഉറങ്ങാതെ കിടക്കുമ്പോ ഞാൻ എങ്ങനെയാ ഉറങ്ങാ.... "മുകളിലെ സീലിംഗ് ഫാനിലേക്ക് നോക്കികൊണ്ട് സച്ചി പറഞ്ഞു.. ധനു തല ചെരിച്ച് സച്ചിയെ നോക്കി..... സച്ചി അപ്പോഴും മുകളിലേക്ക് നോക്കി കിടപ്പാണ്. "സച്ചി എനിക്ക് കുറച്ച് കാര്യങ്ങൾ സച്ചിയോട് സംസാരിക്കാൻ ഉണ്ട്...സച്ചി കുറച്ച് കാര്യങ്ങൾ അറിയാൻ ഉണ്ട് .പക്ഷെ... എനിക്ക് കുറച്ച് സമയം വേണം...." " എനിക്കറിയാം... തനിക്ക് എന്നോട് എന്ധോക്കെയോ പറയാൻ ഉണ്ടെന്ന്.... താൻ എന്ധോക്കെയോ എന്നിൽ നിന്ന് മറക്കുന്നുണ്ടെന്നും... ഒരിക്കലും എന്നോട് പറയാൻഞാൻ ആവശ്യപ്പെടില്ല.... തനിക്ക് എന്നോട് പറയണം എന്ന് തോന്നുമ്പോൾ മാത്രം പറഞ്ഞാൽ മതി.....എനിക്ക് ഒന്നേ പറയാനൊള്ളു മുൻപും തന്നോട് പറഞ്ഞിട്ടുള്ളതാ....

ജീവിതകാലം മുഴുവൻ എന്റെ കൂടെ ഉണ്ടാവണം.... എന്റെ നെഞ്ചോരം ചേർന്ന് ഈ ശ്വാസം നിലക്കുന്നത് വരെ " സച്ചി ധനുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... ഈ സ്നേഹത്തിനു മുമ്പിൽ ഞാൻ തൊറ്റുപോകുന്നു സച്ചി...അതുകൊണ്ടാണ് ഒരു അകലം പാലിച്ച് ഞാൻ നിന്നത്.. പക്ഷേ തന്നെ അന്ന് കാണാതായപ്പോ, തന്നെ എനിക്ക് നഷ്ടപ്പെടുമോ എന്ന് ഒരു തോന്നൽ വന്നപ്പോ, ഇത്രയും ആഴത്തിൽ താൻ എന്റെ ഹൃദയത്തിൽ പതിഞ്ഞെന്ന് എനിക്ക് മനസിലായത്..... എല്ലാം മറന്ന് സച്ചിയുടെമാത്രം ആയത് അതുകൊണ്ടാണ്... പേടിയാണ് സച്ചി..... ഞാൻ തന്നെ സ്നേഹിച്ചുപോകുന്ധോറും എനിക്ക് സച്ചിയെ നഷ്ടപ്പെടുമോ എന്നുള്ള പേടി....പൂർത്തീകരിക്കാനായി ഒന്ന് കൂടി ഉണ്ട് സച്ചി....... "താൻ എന്താടോ ഇങ്ങനെ ചിന്തിച്ചിരിക്കുന്നെ "തന്നെ നോക്കിയുള്ള കിടപ്പ് കണ്ടതും സച്ചി ധനുവിന്റെ നേരെ കൈ വിരൽ ഞൊടിച്ചു.... " ഒന്നും ഇല്ല സച്ചി... ഓരോന്ന് ആലോചിച്ച്...... കിടന്നതാ..... സച്ചി ഉറങ്ങിക്കോ " അവളുടെ കണ്ണുകളിലെ നീർതിളക്കം അവനറിയാതെ അവൾ തുടച്ചു.....

" കൊള്ളാം.....🙄🙄തന്റെ സ്വപ്നം കാണൽ കാരണം എന്റെ ഉറക്കം ഒക്കെ പോയി....😁😁😁.. തനിക്ക് ഒരു കാര്യം അറിയോ... സത്യത്തിൽ തന്നെ അക്‌സെപ്റ്റ് ചെയ്യാൻ പറ്റുമോന്ന് പോലും എനിക്ക് അറിയില്ലായിരുന്നു...😄എന്റെ സങ്കല്പം പോലും വളരെ ഡിഫറെൻറ് ആയിരുന്നു.. എന്റെ ജയേട്ടൻ പറയും എന്റെ കോൺസെപ്റ്റിൽ ഉള്ള ആളെ അച്ചിൽ വച്ച് വാർത്ത് എടുക്കണം എന്ന്.😁😁... എനിക്ക് അങ്ങനെ ഒക്കെ സങ്കല്പം വരാൻ കാരണം ഉണ്ടെന്ന് കൂട്ടിക്കോ... " സച്ചി ധനുവിനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് തുടർന്നു.... " പക്ഷേ ധനു.. ഞാൻ അങ്ങനെ ഒരു പെൺകുട്ടിയെ കെട്ടിയിരുന്നെങ്കിൽ ഇപ്പൊ ഞാൻ ഇന്ന് അനുഭവിക്കുന്ന ഈ സന്തോഷം എനിക്ക് കിട്ടില്ല.... ഒരാളെ നമ്മുടെ ഇഷ്ടങ്ങളിലേക്ക് മാറ്റി സ്നേഹിക്കുന്നതിനേക്കാൾ അയാളുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞു സ്നേഹിക്കണം എന്ന് പഠിപ്പിച്ചത് രണ്ട് പേരാണ് ഒന്ന് താനും... മറ്റൊന്ന്....." " മറ്റൊന്ന്....... " ധനു സച്ചിയുടെ കൈമുട്ടിന്റെ ഭാഗത്തേക്ക് കയറി കിടന്നു കൊണ്ട് സച്ചിയെ നോക്കി " അയാളെ കുറിച്ച് പറയാനാണെങ്കിൽ ഒരു പാട് ഉണ്ട് ധനു..... ഇപ്പൊ പറയാൻ ഒരു മൂഡില്ല...... എനിക്ക് ഇപ്പൊ റൊമാന്റിക് ആവാനുള്ള ഒരു മൂഡ് ആണ് ഉള്ളത് 😜😜😜" " എനിക്ക് ഇപ്പൊ കരാട്ടെ പ്രാക്ടീസ് ചെയ്യാനുള്ള മൂഡ് ആണ് ഉള്ളത്.....😄😄"

" അങ്ങനെ ആണെങ്കിൽ എന്റെ മൂഡ് പോയി 🙄🙄🙄" " സച്ചിക്ക് എന്നെ പേടിയാണോ....😜😜😜" " തന്നെ പേടി ഒന്നും ഇല്ല..... തന്റെ കൈയിലെ ഈ വിദ്യയോട് പേടിയാ..... എന്റെ ഒരു ഉമ്മയിൽ അലിയാവുന്ന വിദ്യയെ ഒള്ളു തന്റെ കൈയിൽ അത് വേറെ കാര്യം..... ഇപ്പൊ മനസിലായില്ലേ എനിക്ക് കോമഡി പറയാനും പഠിപ്പിക്കാനും മാത്രമല്ല റൊമാന്റിക് ആവാനും അറിയാമെന്ന് 😍😍😍" " ഉവ്വ ഉവ്വ.....😄" " ധനു നീ ഒരു കാര്യം ശ്രെദ്ധിച്ചോ..... എന്റെ കൂടെ കൂടി നീയും കോമഡി ഒക്കെ പറയാൻ തുടങ്ങി 😂😂"ധനു സച്ചിയുടെ നെഞ്ചിന്നിട്ട് ഒരു കുത്ത് കൊടുത്തു.... സച്ചി മെല്ലെ കൈക്കൊണ്ട് നെഞ്ചിൽ ഒന്ന് തിരുമ്മികൊണ്ട് ധനുവിനെ കൂർപ്പിച്ചു നോക്കി എന്നാൽ ഉടനെ അതൊരു പുഞ്ചിരിയിലേക്ക് മാറി ഒന്നുകൂടി ധനുവിനെ ചേർത്ത് പിടിച്ചു... . "you are a little crazy, a little different. And your smile makes my day. Be mine forever......with love❤️"

അവൾ അവന്റെ നെഞ്ചിൽ ചുംബിച്ചു...... " Dhanu.... You are my destiny.......you are my world...... Forever.... ❤️" അവൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.... " എനിക്ക് ഇപ്പൊ നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ഓർമ വരുന്നു സച്ചി..😁😁😁" " എന്റെ പോന്നു ധനു നീ അതെന്നെ ഓർമിപ്പിക്കല്ലേ...😬😬.. എന്റെ മൂക്ക് 😤😤" " എനിക്ക് ഇപ്പൊ ചിരി വരാ... ഇങ്ങനെ ഇരന്നു അടിവാങ്ങുന്നത് ഞാൻ ആദ്യമായാ കണ്ടത് 😂😂😂😂" " അതൊക്കെ ഓർമിപ്പിച്ച് എന്നെ സാഡ് ആകല്ലേ ധനു 🙄🙄🙄.....ഇങ്ങനത്തെ റൊമാന്റിക് മൂഡിൽഅതൊന്നും അല്ല... നേരത്തെ പറഞ്ഞപോലെ ഒക്കെ ഒന്ന് പറ..😍 സച്ചിയേട്ടൻ അതൊക്കെ ഒന്ന് കേൾക്കട്ടെ...." " അയ്യെടാ..😄ഒരു സച്ചിയേട്ടൻ..... " ധനു ഒന്ന് തിരിഞ്ഞുകിടന്നു... ഇതുപോലെ എന്നും നിറഞ്ഞ പുഞ്ചിരിയോടെ നിന്റെ മുഖവും മനസും എനിക്ക് കാണണം ധനു...... സച്ചി മനസ്സിൽ പറഞ്ഞുകൊണ്ട് തിരിഞ്ഞ് ധനുവിനെ ഇടുപ്പിലൂടെ ചുറ്റിപിടിച്ചു....അവൾ അവന്റെ കൈയുടെ മുകളിലായി അവളുടെ കൈ ചേർത്ത് പിടിച്ചു...രണ്ടുപേരും പതിയെ ഉറക്കത്തിലേക്ക് വീണു.....

രാവിലെ അലറാം കേട്ടതും അത് എടുത്ത് ഓഫ്‌ ചെയ്ത് എണീറ്റ് മുടി ഒക്കെ വാരിക്കട്ടി സച്ചിയെ ഒന്ന് നോക്കിയിട്ട് കേബോർഡിൽ നിന്ന് ഡ്രെസ്സും എടുത്ത് നേരെ ഫ്രഷ് ആവാൻ പോയി.ഫ്രഷ് ആയി വന്നതും തല തോർത്തി സിന്ദൂരവും ഇട്ട് സച്ചിയുടെ അടുത്ത് ഇരുന്ന് നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത് ബ്ലാങ്കറ്റ് എടുത്ത് ഒന്നുകൂടി പുതപ്പിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു... അടുക്കളയിൽ എല്ലാവരും ഉണ്ട്..... രണ്ട് അമ്മമാരും അമ്മായിയും ഗീതയും ധനുകൂടി അവരുടെ കൂടെ കൂടി.... ധനുവും ഗീതയും കാലത്തെ ബ്രേക്ക്‌ഫാസ്റ്റ് നു കറി ഉണ്ടാക്കുന്ന തിരക്കിൽ ആണ്.... എല്ലാവരും കൂടി ധനുവിന്റെ വീട്ടിൽ കൂടിയേക്കുന്ന വിവരം അറിഞ്ഞ് സിത്താരക്ക് ഇരുപ്പൊറക്കാഞ്ഞിട്ട് മുംബൈയിൽ നിന്ന് വീഡിയോ കോളിലൂടെ സിത്താരയും ഇവരുടെ കൂടെ കൂടിയിട്ടുണ്ട്..😁 ഈ കുറഞ്ഞ കാലം കൊണ്ട് തന്നെ മൂന്നുപേരും തമ്മിൽ ഒരു സ്നേഹബന്ധം ഉടലെടുത്തിരുന്നു...... " ഡി സിത്തു... നീ അവിടെ ഒരു പണിയും ഇല്ലാതെ ഇരിക്കുമ്പോലെ ആണോ ഇവരുടെ കാര്യം....

അവര് എന്ധെങ്കിലും ചെയ്യട്ടെ.. നീ ആയിട്ട് അത് മുടക്കല്ലേ...." ഭാനുമതി ധനുവിനെയും ഗീതയെയും നോക്കി കണ്ണടച്ച്കാണിച്ചുകൊണ്ട് സിത്താരയോടായി പറഞ്ഞു.. " ഓ 😏 അമ്മയുടെ മരുമക്കളുടെ കൈയിലൊന്നും ഞാൻ കയറി പിടിച്ചിട്ടല്ലോ പണി ചെയ്യാതെ ഇരിക്കാൻ 😏😏അല്ലെങ്കിക്കും എനിക്ക് അവിടെ ഒരു വിലയും ഇല്ലല്ലോ...... " "എന്റെ മോൾക്ക് എപ്പോഴെങ്കിലും മനസിലായല്ലോ..😜😜" " ഗീതേ, ധനു.... നിങ്ങൾ മരുമക്കൾ പോരെടുക്കണം എന്നാണ് എന്റെ ഒരു ഇത്....😤😤നിങ്ങൾ എന്തു പറയുന്നു.... " " ഡി സിത്തു.... നീ കുടുംബകലഹം ഉണ്ടാക്കാൻ നടക്കണോ....🤭" ഗീത ഭാനുവിനെ ചേർത്തു നിർത്തി സിത്താര യോട് പറഞ്ഞു... " നീ ഒരു കാര്യം മറക്കരുത്..... എന്റെ ഫ്രണ്ട് ആയ ശേഷം ആണ് നീ എന്റെ അമ്മയുടെ മരിമോൾ ആയത്... അത് നീ മറക്കരുത്....😬😬" സിത്താര പറയുന്നത് കേട്ട് ധനു അടക്കം അടുക്കളയിൽ നിന്നവർ ഒക്കെ ചിരിച്ചു.. " അല്ല ധനുവിന്റെ അമ്മേ.... അമ്മായി... എല്ലാവർക്കും സുഖം അല്ലേ.... " " പിന്നെ സുഖം.....😁😁" രണ്ടുപേരും കൈ വീശി കാണിച്ചു... " ധനു... സച്ചി എന്തു പറയുന്നു..... " " സുഖം ചേച്ചി..... " " വിഷ്ണുവിന്റെ കാര്യം ഒക്കെ ഞാൻ അറിഞ്ഞു...😁😁എന്തായാലും എൻഗേജ്മെന്റ് നു ഞാൻ വരും കല്യാണം കഴിഞ്ഞിട്ടേ പോകു 😁😁😂"

(" സിത്തു.. അവരെ വെറുപ്പിച്ചു കഴിഞ്ഞെങ്കിൽ വന്നേ.. എനിക്ക് ഓഫീസിൽ പോവാൻ ഉള്ളതാ..ചായ എടുത്ത് വക്ക് " കിഷോർ സിത്താര യുടെ പുറകിൽ നിന്ന് എല്ലാവർക്കും കൈ കാണിച്ചുകൊണ്ട് സിത്തുവിനോടായി പറഞ്ഞു... ) " എന്ന ശെരി ഞാൻ വാക്കുവാ...... എന്റെ ചേട്ടനെയും അനിയനെയും നിങ്ങൾ നോക്കണം..... താഴെവെച്ചാൽ ഉറുമ്പരിക്കും തലയിൽ വെച്ചാൽ പേനരിക്കും എന്നൊക്കെ പറഞ്ഞത് നോക്കി വളത്തിയതാ അവര് എന്നെ 😁.. ആ സച്ചിയുടെ പേര് വെട്ടിയേറെ 😜അവൻ ഉറുമ്പ് കടുപ്പിക്കാനേ നോക്കിയിട്ടുള്ളു... അനിയൻ ആയത് കൊണ്ട് ആ ഒരു അഹങ്കാരം അവന് ഉണ്ട്.... ("സിത്തു..... വാ... " കിഷോർ വിളി തുടങ്ങി....)അപ്പൊ പിന്നെ വിളിക്കാം ബൈ 😄" സിത്തു വച്ചതും എല്ലാവരും കൂട്ട ചിരി തുടങ്ങി.... " സച്ചിയും സിത്തുവും ചേരില്ല... അവൻ ചെറുതായിരുന്നപ്പോ ഇവൾ എല്ലാ പണിയും അവനെ കൊണ്ട് എടുപ്പിക്കും 😄😄സച്ചി ആണെങ്കിൽ കൂട്ടിന് വിഷ്ണുവിനെയും കൂട്ടും.... " ക്യാബേജ് അരിയുന്നതിനിടയിൽ പ്രഭ പറഞ്ഞു.. " ധനു ഈ ചായ സച്ചിക്ക് കൊടുക്ക്..... ഗീതേ... ജയൻ എണീറ്റിട്ടില്ലല്ലോ മോള് അവന് ചായ കൊണ്ട് കൊടുക്ക്.. ബാക്കി ഞാൻ ചെയ്തോളാം " രാധിക രണ്ടുപേരുടെയും കൈയിൽ ചായ കപ്പ്‌ കൊടുത്തു......

സച്ചി എണീറ്റ് ഫ്രഷ് ആയി മുറിയിൽ നിന്ന് ഇറങ്ങാൻ നേരം കണ്ടു ചായയും ആയി വരുന്ന ധനുവിനെ..😁ധനുവിനെ ഒന്ന് ഞെട്ടിക്കാം എന്ന് കരുതി സച്ചി വാതിലിനു പിന്നിലേക്ക് ഒളിച്ചു നിന്നു... " മോളെ ഇതാർക്കാ ചായ......😁😁" അങ്ങോട്ട് വന്ന രാധാകൃഷ്ണൻ ചോദിച്ചു.. " സച്ചിക്ക് ആണ് അച്ഛാ...... " " മോള് പോയി ആ പത്രം ഒന്ന് എടുത്തിട്ട് വരാമോ.... ഞാൻ സച്ചിക്ക് ചായ കൊടുത്തോളാം... " " ശെരി അച്ഛാ....😊" ധനു ചായകപ്പ് രാധാകൃഷ്ണന്റെ കൈയിൽ കൊടുത്തിട്ട് പത്രം എടുക്കാൻ ഗേറ്റിന്റെ അടുത്തേക്ക് പോയി.. രാധാകൃഷ്ണൻ ചായയും കൊണ്ട് റൂമിലേക്ക് പോയതും ധനു ആണെന്ന് കരുതി സച്ചി വാതിലിന്റെ മറവിൽ നിന്ന് ചാടി വട്ടം പിടിച്ചു..😄😄പ്രതീക്ഷിക്കാത്തത് ആയത് കൊണ്ട് രാധാകൃഷ്ണൻ ഞെട്ടി കൈയിൽ നിന്ന് ചായ കപ്പ് താഴെ വീണു പൊട്ടി.... അപ്പോഴാണ് സച്ചിയും താൻ വട്ടം പിടിച്ച് നിർത്തിയേക്കുന്നത് ധനു അല്ലെന്നു അറിയുന്നത് 😂😂😂😂😂😂 ശബ്ദം കേട്ട് എല്ലാവരും റൂമിലേക്ക് ഓടി വന്നു.... " എന്താ... എന്താ.. കൃഷ്ണേട്ട........ എന്തുപറ്റി.😳.. എന്താ ചായ കപ്പ്‌ ഒക്കെ പൊട്ടികിടക്കുന്നെ " അടുക്കളയിൽ നിന്നും വന്ന ഭാനു അവിടെ നിക്കുന്ന സച്ചിയേയും രാധാകൃഷ്ണനെയും മാറി മാറി നോക്കി.. " എന്താ സച്ചി... എന്താ അമ്മാവാ...... "

വിഷ്ണുവും വന്നു.. 😂 നിന്റെ കൂടി ഒരു കുറവ് ഉണ്ടായിരുന്നുള്ളു 🙄😬😬സച്ചി മനസിൽ പറഞ്ഞു.. " അടക്ക ആയാൽ മടിയിൽ വക്കാം അടക്കാമരം ആണെങ്കിലോ 🙄🙄" " വെട്ടി ഒടിച്ചു വക്കണം അമ്മാവാ 😄😄" വിഷ്ണു പറഞ്ഞതും രാധാകൃഷ്ണൻ അവനെ ഒന്ന് തുറുപ്പിച്ചു നോക്കി... അതോടെ വിഷ്ണു പുറത്തേക്ക് വലിഞ്ഞു.... " ഇതെങ്ങനെയാ പൊട്ടിയെ..... " അടുത്തത് ജയൻ.... " അത് ഏട്ടാ.. ഞാനും അച്ഛനും കൂട്ടിടിച്ചതാ.... അച്ഛൻ റൂമിലേക്ക് വന്നത് ഞാൻ കണ്ടില്ല... അല്ലേ അച്ഛാ 😒😒😒" സച്ചി ദയനീയ മായി രാധാകൃഷ്ണനെ നോക്കി.... "മ്മ്മ്.... ഇവന് വലിയ ഒരു കണ്ണട വാങ്ങി കൊടുക്ക്....." രാധാകൃഷ്ണൻ അത്രയും പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി.... ധനു ഇതൊന്നും അറിയാതെ പത്രവും എടുത്ത് വരുമ്പോൾ ഉമ്മറത്തേക്ക് വരുന്ന രാധാകൃഷ്ണനെ കണ്ടു... " അച്ഛാ.. ഇന്നാ പത്രം......😊" " മോളെ...... കാരാട്ട മാത്രം പഠിച്ചിട്ട് കാര്യം ഇല്ല.... ഒരു ഇൻഷുറൻസ് കൂടി എടുത്തേരെ.....🙄അവന്റ കൂടെ ഇനി ജീവിക്കാൻ ഉള്ളതല്ലേ...... " " അച്ഛൻ ഇതെന്ധോക്കെയാ പറയുന്നേ.... എനിക്ക് മനസിലായില്ല.....😊" " മോള് റൂമിലേക്ക് ചെല്ലുമ്പോൾ അവനോട് ചോദിച്ചു നോക്ക്......" രാധാകൃഷ്ണൻ അത്രയും പറഞ്ഞുകൊണ്ട് അവിടെ ഉണ്ടായിരുന്ന ചെയറിൽ ഇരുന്ന് പത്രം വായിക്കാൻ തുടങ്ങി....

ധനു റൂമിലേക്ക് ചെല്ലുമ്പോൾ ഗീത പൊട്ടിയ കപ്പും എടുത്ത് കൊണ്ട് പോവോന്നതാണ് കണ്ടത്...ഗീത ധനുവിനെ നോക്കി ചിരിച്ചു. സച്ചി കട്ടിലിൽ തലക്കും കൈ കൊടുത്ത് ഇരിക്കുന്നത് കണ്ട് ധനു സച്ചിയുടെ അടുത്തേക്ക് ചെന്ന് അടുത്തായി ഇരുന്നു.. " സച്ചി......🙄" ധനു സച്ചിയുടെ തോളിൽ തട്ടി വിളിച്ചതും സച്ചി മുഖം ഉയർത്തി ധനുവിനെ നോക്കി..... പിന്നെ ഒറ്റ ചിരിയായിരുന്നു 😂😂😂🤣🤣 ധനു അന്തംവിട്ട് സച്ചിയെ നോക്കി ഇരുപ്പാണ്...ധനുവിന്റെ ഇരുപ്പ് കണ്ടതും സച്ചി നടന്നത് എല്ലാം പറഞ്ഞു...... സച്ചി വീണ്ടും ചിരിക്കാൻ തുടങ്ങി 😂😂🤣😂 ധനു സച്ചിയെ തന്നെ നോക്കി.. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന രീതിയിൽ....... ************** "ധനു എപ്പോഴാ പോകുന്നെ......" എന്തോ ആലോച്ചു കൊണ്ട് ഉമ്മറത്തെ പടികളിൽ ഇരുന്ന ധനുവിന്റെ അടുത്തായി ജയ് വന്നിരുന്നു.. " ഇന്ന് വൈകിട്ട് സച്ചിയുടെ വീട്ടിലേക്ക് പോവും...എന്നിട്ട് നാളെ ജോലി സ്ഥലത്തേക്ക് പോവാനാ തീരുമാനം... എന്താ ഡാ... നീചോദിച്ചേ.... " " ഒന്നും ഇല്ല.... ഞാൻ ചോദിച്ചെന്നെ ഒള്ളു.... " " മ്മ്.... " ധനു ഒന്ന് മൂളി.... "

എന്താ.... എന്തു പറ്റി... ഒരു വിഷമം പോലെ.... " "ഇന്ന് ഞാൻ ഹരിയെ സ്വപ്നം കണ്ടെടാ...... പക്ഷേ...... എന്തോ ഒന്ന് ഹരി എന്നോട് പറയാൻ ആഗ്രഹിക്കുന്നത് പോലെ എനിക്ക് തോന്നി.... വിവാഹം കഴിഞ്ഞതിൽ പിന്നെ പണ്ടത്തെ പോലെ എന്റെ സ്വപ്നത്തിൽ വരാറില്ല.... എന്നാൽ .. പിന്നീട് ഞാൻ കാണുന്നസ്വപ്നം എല്ലാം ഹരിയെ ആദ്യമായി കാണുന്നതും ... ഹരിയെ അവസാനമായി കാണുന്നതുമാണ്... അന്ന് ചോരയിൽ കുളിച്ച് കിടന്ന ഹരി എന്നോട് എന്തോ പറയാൻ ശ്രെമിക്കുന്നത് ഞാൻ അറിഞ്ഞിരുന്നു.. പക്ഷേ അന്ന് എന്റെ ബോധം ഇൻജെക്ഷന്റെ ഡോസിൽ പതിയെ മറഞ്ഞു പോയി..... കണ്ണുകൾ അടഞ്ഞുപോയി...അത് കൊണ്ട് അതെനിക്ക് മനസിലായില്ല.."ധനുവിന്റെ ശബ്ദം ഇടറുന്നതോടൊപ്പം കണ്ണുകളും നിറഞ്ഞു.... " ചേച്ചി....😒..." " ജയ് ...... എനിക്ക് ഇതൊക്കെ വെറും ഒരു ഓർമകൾക്കപ്പുറം ഹരി ഇന്നും കൂടെ ഉണ്ട് എന്നുള്ള ഉറപ്പാണ്....

ഹരിയെ ഞാനും എന്നെ ഹരിയും മറക്കില്ല എന്നുള്ളതിന്റെ തിരിച്ചറിവാണ് ഇതെന്ന് വിശ്വസിക്കാനാ എനിക്ക് ഇഷ്ടം..... " " ധനു... സച്ചിയേട്ടനോ........... " " സച്ചി..... എനിക്ക് ആരാണ് എന്ന് എനിക്കറിയില്ല.... ഒരു നല്ല ഭർത്താവ്, ഒരു നല്ല കേൾവിക്കാരൻ, നല്ല കൂട്ടുകാരൻ......... ഒന്നിൽ മാത്രം എനിക്ക് സച്ചിയെ ഒതുക്കി നിർത്താൻ കഴിയില്ല.... ഞാൻ പറയാതെ എന്റെ മനസ് മനസിലാക്കാൻ സച്ചിക്ക് സാധിക്കുന്നുണ്ട്... പലപ്പോഴും സച്ചിയിൽ എവിടെ ഒക്കെയോ എനിക്ക് ഹരിയെ ഫീൽ ചെയ്യുന്നുണ്ട് " " ധനു.............. " അകത്തു നിന്ന് രാധിക വിളിച്ചു... " ജയ് ഞാൻ അകത്തോട്ടു ചെല്ലട്ടെ..... " ജയ് ഒന്ന് മൂളി..... ജയ് ധനു പോയ വഴിയേ നോക്കി " ഹരിയേട്ടൻ പറയാൻ ബാക്കി വച്ചതും നീ കേൾക്കാൻ ബാക്കി വച്ചതും ഒന്നാണ് ധനു.. I LOVE YOU SREE 💔 ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story