ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 19

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

സച്ചിയുടെ വീട്ടിലേക്ക് പോകാനുള്ള പാക്കിങ്ങിൽ ആണ് ധനു.. " ധനു എല്ലാം എടുത്തുവച്ചു കഴിഞ്ഞോ..... " " കഴിഞ്ഞു സച്ചി....." " അല്ല നേരത്തെ ഞാൻ റൂമിൽ വന്നപ്പോ കണ്ടില്ലലോ തന്നെ ... എവിടേക്ക് പോയതാ... താൻ " സച്ചി കണ്ണാടിയിൽ നോക്കി മുടി ചീക്കുന്നതിനിടയിലായി ചോദിച്ചു. " ഞാൻ ദീപ്തിയുടെ വീട് വരെ പോയേക്കായിരുന്നു ഗീതേച്ചിയും ഉണ്ടായിരുന്നു കൂടെ .." " മ്മ്മ്.......നമ്മൾവീട്ടിലേക്ക് അല്ല പോകുന്നത്.. നേരെ ജോലിസ്ഥലത്തേക്കാ..... " " അതെന്താ സച്ചി... വീട്ടിലേക്ക് പോകും എന്നിട്ടേ ജോലിസ്ഥലത്തേക്ക് പോകോള്ളൂ എന്ന് പറഞ്ഞിട്ട്... " " അങ്ങനെയാ കരുതിയത്... നാളെ തന്നെ കോളേജിൽ ചെല്ലാൻ പറഞ്ഞ് വിളിച്ചിട്ടുണ്ടായിരുന്നു.... അതാ പിന്നെ തീരുമാനം മാറ്റിയത്.... വാ ഇറങ്ങാം..., " സച്ചി ബാഗും എടുത്തുകൊണ്ട് റൂമിനു പുറത്തേക്ക് ഇറങ്ങി, പുറകെ ധനുവും.... " ദാ സച്ചിയും ധനുവും വന്നല്ലോ.....😊എന്നാ ഇനി വൈകിക്കണ്ട മക്കള് ഇറങ്ങിക്കോ......" കാർത്തികേയൻ ധനുവിനോടും സച്ചിയോടും പറഞ്ഞു.... "

ശെരിയ..... ഇറങ്ങിക്കോ....ഇരുട്ടുന്നതിനു മുൻപ് അങ്ങ് എത്തണ്ടേ..... വിഷ്ണു എവിടെ പോയി..🤔🤔🤔" രവീന്ദ്രൻ ചുറ്റും നോക്കി.. " അവൻ ജയ്യേ കൂട്ടി പുറത്തേക്ക് പോകുന്നത് കണ്ടു... ഇപ്പൊ വരുമായിരിക്കും.....😊😊ആ ശ്രീകുട്ടിയെ കാണാൻ പോയതാണോ എന്ന് എനിക്ക് സംശയം ഉണ്ട്🤔🤔..." രാധാകൃഷ്ണൻ പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു..... " ദാ പറഞ്ഞു തീർന്നില്ല.. എത്തിയല്ലോ....😁" മുറ്റത്ത് ജയ്യുടെ ബൈക്ക് വന്നു നിന്നപാടെ ജയൻ അവരുടെ അടുത്തേക്ക് പോയി.. " എന്താ ഇങ്ങനെ നോക്കുന്നെ..... ഇതിനു മുൻപ് എന്നെ കണ്ടിട്ടില്ലേ...😏" വിഷ്ണു ജയനെ തട്ടിമാറ്റി വണ്ടിയിൽ നിന്ന് ഇറങ്ങി ഉമ്മറത്തേക്ക് കയറി.. വിഷ്ണുവിന്റെ പോക്ക് കണ്ട് ജയൻ അറിയാതെ ചിരിച്ചുപോയി " ശ്രീകുട്ടിയെ കണ്ട് വരുന്ന വഴി ആയിരിക്കും 😁 " " അതെ 😁 അച്ഛൻ എങ്ങനെ.......... "വിഷ്ണു സംശയത്തോടെ രവീന്ദ്രനെ നോക്കി " അറിഞ്ഞു എന്നായിരിക്കും..... " 😏 " അതെ...... ഈ സച്ചി എങ്ങാനും പറഞ്ഞതാണോ...😬😬😬" വിഷ്ണു സച്ചിയെ നോക്കി പല്ല് കടിച്ചു.. "ഞാൻ അല്ലടാ....."🙄🙄 "

അവൻ എന്തിനാ പറയുന്നെ.നിന്നെ ഇന്നും ഇന്നലും ആയികാണാൻ തുടങ്ങിയത് അല്ലല്ലോ.. ..പിന്നെ... മത്ത കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ.....😂😂" " അളിയാ...... ഇത് എനിക്ക് വെച്ചതാണോ അതോ എന്റെ മോനിട്ട് വെച്ചതോ 🙄" "നിന്നെ ഞാൻ പറയോ രവി....😁 നീ എന്റെ ഒരേ ഒരു അളിയനല്ലേ........" " അതാണ്‌ എനിക്ക് സംശയം 🙄🙄🙄🙄" " മതി മതി.. നിങ്ങൾ ഇറങ്ങാൻ നോക്ക്.... ഇവര് നിർത്താൻ ഒന്നും ഉദ്ദേശം ഇല്ല.... " അവസാനം ഭാനു ഇടപെട്ടു.... എല്ലാവരോടും യാത്ര പറഞ്ഞ് വിഷ്ണുവും സച്ചിയും ധനുവും യാത്ര തിരിച്ചു.... ************ ഋതുക്കൾ മാറി മാറി വന്നുകൊണ്ടിരുന്നു.... ധനുവിന്റെയും സച്ചിയുടെയും ജീവിതം പണ്ടത്തെക്കാൾ മനോഹരമായി... രണ്ടുപേരും പരസ്പരം പ്രണയിച്ചും.... പരസ്പരം ഇണങ്ങിയും പിണങ്ങിയും മുന്നോട്ട് പോയികൊണ്ടിരുന്നു..... പതിവുപോലെ ജോലിക്ക് പോകാനുള്ള തിരക്കിൽ ആണ് മൂന്ന് പേരും..... " ധനു...... എന്റെ വാല്ലറ്റ് എന്തെ..... ഒരു സാധനവും എവിടെ വച്ചാൽ കാണില്ലല്ലോ.... " സച്ചി കാബോർഡ് മൊത്തം തപ്പാൻ തുടങ്ങി... " സച്ചി..... അവിടെ ടേബിളിന്റെ ഡ്രോയിൽ ഇരുപ്പുണ്ട്...... "ധനു അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു... വിഷ്ണുവും ധനുവും അടുക്കളയിൽ കുക്കിംഗിൽ ആണ്.. "

ധനു..... നീ ചെല്ലാതെ അത് ഇന്ന് കിട്ടില്ല...😁. ഞാൻ നോക്കിക്കോളാം ഇത്.... ഒരു വിസൽ കേൾക്കുമ്പോൾ നിർത്തിയാൽ പോരെ..... "വിഷ്ണുവിന്റെ പറച്ചില് കേട്ടിട്ട് ധനു ചിരിച്ചുകൊണ്ട് മുറിയിലേക്ക് പോയി.. " ഇത് വരെ കിട്ടിയില്ലേ.... സച്ചി.... " സച്ചി റൂം മൊത്തം നോക്കുന്നത് കണ്ടതും ധനു ചോദിച്ചു.. " ഇല്ല ധനു... നീ വന്നോന്നു നോക്ക്.... " ധനു നേരെ ചെന്ന് ടേബിളിലെ രണ്ടാമത്തെ ഡ്രോ തുറന്ന് വാല്ലറ്റ് എടുത്ത് കൊടുത്തു... " ഇവിടെ ഇരുപ്പുണ്ടായിരുന്നോ 😁😁ഞാൻ ആദ്യത്തെ മാത്രം തുറന്നുള്ളു..😁😁😁" " നന്നായി..😬😬.. അടുക്കളയിൽ വിഷ്ണു ഒറ്റയ്ക്ക..ഞാൻ പോയി ബാക്കി ജോലി കൂടി ചെയ്യട്ടെ .. " " അങ്ങനങ്ങു പോയാലോ..... " തിരിഞ്ഞു നടന്ന ധനുവിനെ തടഞ്ഞുകൊണ്ട് സച്ചി പറഞ്ഞു..... " എന്താണ് വാദ്യാരെ... ആളത്ര വെടിപ്പല്ലല്ലോ...🤨🤨🤨" " മാസ്റ്റർക്ക് ഇപ്പൊ തോന്നിയുള്ളു ഞാൻ വെടിപ്പല്ലന്നുള്ള കാര്യം.....😉😉😉" സച്ചി ധനുവിന്റെ ഇടുപ്പിലൂടെ ഒരു കൈ ഇട്ട് ചേർത്തുപിടിച്ചു........ " സച്ചി...... വിട്.. കളിക്കല്ലേ...." സച്ചിയുടെ മുഖം ധനുവിന്റെ മുഖത്തോട് അടുത്തു വന്നു......

ഒരു കൈ കവിളിലൂടെ നീങ്ങി ചെവിക്കുപിന്നിലായി സ്ഥാനം പിടിച്ചു.... രണ്ടുപേരുടെയും ഹൃദയമിടിപ്പ് പതിവിലും വേഗത്തിൽ ഉയർന്നു.... സച്ചിയുടെ അധരങ്ങൾ ധനുവിന്റെ അധരങ്ങളോട് കോർത്തു.... പരസ്പരം മതിമറന്നുള്ള ചുംബനത്തിന്റെ തീവ്രതയിൽ സച്ചിയുടെ കൈധനുവിന്റെ ഇടുപ്പിൽ മുറുകി.... അതിന് പ്രതിഫലനം എന്നോണം ധനുവിന്റെ കൈ വിരലുകൾ സച്ചിയുടെ മുടിഇഴകളിൽ കോർത്തു വലിച്ചു..... വികാരങ്ങളിൽ വേലിയേറ്റം സൃഷ്ടിക്ക പെട്ടപ്പോൾ ചുംബനത്തിന്റെ തീവ്രതയും കൂടി....... ഉമ്മിനീരിൽ രക്ത ചുവ അറിഞ്ഞപ്പോൾ.. ശ്വാസം വിലങ്ങുതടി ആയപ്പോൾ....രണ്ടുപേരും പരസ്പരം അകന്ന് മാറി..... സച്ചി ധനുവിന്റെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി...... പതിയെ അത് ദിശമാറി സഞ്ചരിക്കാൻ തുടങ്ങിയതും ധനു സച്ചിയെ തള്ളി മാറ്റി.. " ഇനി ഇവിടെ നിന്നാൽ ശരിയാവില്ല.... സച്ചിയേട്ടൻ 😍breakfast കഴിക്കാൻ വന്നാട്ടെ..... " ധനു സച്ചിയുടെ വയറിനിട്ട് ഒരു കുത്ത് കൊടുത്തുകൊണ്ട് അടുക്കളയിലേക്ക് ഓടി.... "വിഷ്ണു... ഞാൻ ഉണ്ടാക്കിയെനെലോ....😁..

മാറ് ഞാൻ ചെയ്യാം..."ധനു വിഷ്ണുവിന്റെ കൈയിൽ നിന്ന് തവി വാങ്ങിച്ചു... " എനിക്കറിയാം...ധനു പോയാൽ.. പ്രത്യേകിച്ച് സച്ചി വിളിച്ചത് കൊണ്ട്.. ഇപ്പൊ ഒന്നും thirich😁വരില്ല എന്ന്.. Because അവൻ ഒരു വികാര ജീവി ആയി മാറാൻ തുടങ്ങിയിരിക്കുന്നു....😂😂😂" " അയ്യോ.. ഒരു വികാരം ഇല്ലാത്ത ഒരാള്... ശ്രീക്കുട്ടി പറഞ്ഞിരുന്നു എന്നോട്.. കഴിഞ്ഞാഴ്ച അവളെ കാണാൻ പോയ കാര്യം.....😂😂😂" " പെങ്ങളെ അപ്പൊ ഒക്കെ അറിഞ്ഞല്ലേ....😁😁😁" " അറിഞ്ഞു....😁😁😁" " സച്ചിയോട് പറയരുത്.... അവൻ അറിഞ്ഞാൽ പിന്നെ എന്നെ ബാക്കി വച്ചേക്കില്ല... വലിച്ച് കീറി ഒട്ടിക്കും..😂😂😂" " ഞാൻ അങ്ങനെ ചെയ്യോ അളിയാ.... " ബാക്കിൽ നിന്നും സച്ചിയുടെ ഒച്ചകേട്ടതും വിഷ്ണു അവന്റെ തലയിൽ കൈക്കൊണ്ട് കൊട്ടി.. " അതല്ല സച്ചി....... ഞാൻ പറഞ്ഞത്......😁😁😁😁" " ചിരിക്കല്ലേ...😬.... നിന്നെ എനിക്ക് അറിയാത്തത് ആണോ.. ധനു ഇവനുണ്ടല്ലോ.. പിജി ക്ക് പഠിക്കുമ്പോൾ..... ഒരു....... " ബാക്കി പറയ്യാൻ അവനുവദിക്കാതെ വിഷ്ണു സച്ചിയുടെ വാ പൊത്തി പിടിച്ചുകൊണ്ട് അടുക്കളയിൽ നിന്ന് കൊണ്ടുപോയി...

അങ്ങനെ അടികൂടി ഇടികൂടി ബ്രേക്ക്‌ഫാസ്റ്റും കഴിച്ച് മൂന്ന് പേരും ജോലിക്ക് പുറപ്പെട്ടു.. ധനുവിനെ അക്കാദമി യുടെ മുന്നിൽ ഇറക്കി. സച്ചിയും വിഷ്ണുവും നേരെ കോളേജിലേക്ക് വിട്ടു.. " അപ്പൊ നമ്മൾ പറഞ്ഞത് R K Narayan ന്റെ The Shadow എന്ന സ്റ്റോറിയെ പറ്റിയാണ്..... എല്ലവർക്കും മനസിലായില്ലേ..... ഇനി നന്നായിട്ട് ആ story ഒന്ന് വായിക്ക്.. എല്ലാവരും ടെക്സ്റ്റ്‌ എടുക്ക്.... " സച്ചി എല്ലാവരോടും വായിക്കാൻ പറഞ്ഞുകൊണ്ട് ചെയറിൽ ഇരുന്ന് ബുക്ക്‌ റെഫർ ചെയ്യുന്ന തിരക്കിൽ ആണ്.. " സർ......... " ഡോറിന്റെ അടുത്ത് നിന്ന് വിളി കേട്ടതും സച്ചി ബുക്കിൽ നിന്ന് തല ഉയർത്തി നോക്കി... " ധനു....❤️❤️... ഇവിടെ.....😊" സച്ചി നേരെ എണീറ്റ് ധനുവിന്റെ അടുത്തേക്ക് പോയി.. കുട്ടികൾ എല്ലാവരും ആരാണ് വന്നതെന്ന് നോക്കുന്ന തിരക്കിൽ ആണ്... " ധനു . താൻ എന്താ ഇവിടെ..... " " ഇന്ന് കുറച്ച് കുട്ടികൾ ഉണ്ടായിരുന്നുള്ളു സച്ചി.. അത്കൊണ്ട് നേരത്തെ കഴിഞ്ഞു.... അതാ ഞാൻ ഇങ്ങോട്ട് പോന്നത്.. സച്ചിയുടെ കോളേജ് ഒക്കെ ഒന്ന് കാണാലോ എന്ന് കരുതി 😁😁😁😁"

" ആഹാ.... കൊള്ളാലോ മാസ്റ്റർ ❤️... എന്തായാലും ഒരു സർപ്രൈസ് ആയിപോയി... വാ എന്റെ സ്റ്റുഡന്റസ്നെ പരിചയ പെടുത്താം " സച്ചി ക്ലാസ്സിലേക്ക് കയറിയതും ധനുവും പുറകെ കയറി... " സർ പുതിയ സ്റ്റുഡന്റ് ആണോ സർ.... " കുട്ടികളിൽ ഒരാൾ ചോദിക്കുന്നത് കേട്ട് ധനുവും സച്ചിയും മുഖത്തോട് മുഖം നോക്കി ചിരിച്ചു.. " സ്റ്റുഡന്റസ്..... ഞാൻ നിങ്ങളോട് ഒരാളുടെ കാര്യം പറയാറില്ലേ.... എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളെ കുറിച്ച്.... അയാളാണ് ഇത്.... ധനുശ്രീ സച്ചിദാനന്ദ്......... " " ഓ...... സാറിന്റെ സ്വന്തം മാസ്റ്റർ...... അല്ലേ..... " കുട്ടികൾ പറയുന്നത് കേട്ട് ധനു അത്ഭുതത്തോടെ സച്ചിയെ നോക്കി സച്ചി ധനുവിനെ നോക്കി കണ്ണിറുക്കി കാണിച്ചു.. "അപ്പൊ....ഇനി നാളെ കാണാം... ബെൽ അടിക്കാറായി....." സച്ചി വാച്ചിലേക്ക് നോക്കി പറഞ്ഞതും ബെൽ അടിച്ചു... " thankyou sir .. Thankyou mam.... " " സച്ചി....ഇനി ക്ലാസ്സ്‌ ഉണ്ടോ.... വിഷ്ണു എവിടെയാ.... " ധനു ചോദിച്ചുകഴിഞ്ഞതും ചെന്നുപെട്ടത് വിഷ്ണുവിന്റെ മുമ്പിൽ... " ഇതെന്താ... ധനു ഇവിടെ... ഇന്നില്ലേ..... " " ഇല്ല വിഷ്ണു..... നേരത്തെ കഴിഞ്ഞു...

അപ്പൊ കോളേജ് ഒക്കെ ഒന്ന് കാണന്നു കരുതി ഇറങ്ങിയതാ... " " എന്നാ ചെല്ല് രണ്ടുപേരും കോളേജ് ഒക്കെ കണ്ടിട്ട് വാ.. സ്റ്റാഫ്റൂമിൽ കയറി എല്ലാവരെയും കണ്ടേരെ.... ഞാൻ കാറിൽ ഉണ്ടാവും... " അങ്ങനെ സച്ചിയും ധനുവും എല്ലാ ടീച്ചേഴ്സിനെയും കണ്ട് കോളേജും കണ്ട് കാറിനടുത്തേക്ക് വന്നു... വിഷ്ണു ആണെങ്കിൽ കാറിൽ ഇരുന്ന് ശ്രീകുട്ടിയുമായി സംസാരത്തിലും... ധനുവിനെയും സച്ചിയേയും കണ്ടതും വിഷ്ണു ഫോൺ വച്ചു.. "ഡാ സച്ചി... ഇന്ന് നേരത്തെ ഇറങ്ങിയതല്ലേ.... നമുക്ക് ഒന്ന് കറങ്ങാൻ പോയാലോ...." " ഞാനും അത് പറയാനാ വന്നത്... ഫുഡ്‌ ഒക്കെ കഴിച്ച് കുറച്ച് ഷോപ്പിങ്ങും ഒക്കെ നടത്തി അടുത്തുള്ള പാർക്കിൽ ഒക്കെ പോയി അടിച്ച് പൊളിച്ചു വരാം....എന്തുപറയുന്നു... " " ഐ വാ 😍😁😁..... ഞാൻ റെഡി.. ധനുവോ...... " " ഞാനും റെഡി..😄😄😄" " എന്നാൽ കയറിക്കോ........ "വിഷ്ണു പറഞ്ഞതും സച്ചിയും ധനുവും വണ്ടിയിൽ കയറി....... നേരെ ഒരു ഹോട്ടലിൽ കയറി ഫുഡും കഴിച്ച് അവർ ഷോപ്പിങ്ങിനായി കല്യാൺ സിൽക്‌സ് ഇൽ കയറി....... " ധനു..... എന്തായാലും വിഷ്ണുവിന്റെ എൻഗേജ്മെന്റ് വരാലെ..

അതിനുള്ള ഡ്രസ്സ്‌ എടുക്കാം.... വാ... " സച്ചിയുടെ കൂടെ ധനുവും വിഷ്ണുവും നടന്നു.... ഡ്രസ്സ്‌ ഒക്കെ എടുത്ത് ബില്ല് അടക്കാൻ നിൽക്കുകയാണ് മൂവരും... " സച്ചി.... ഞാൻ രണ്ട് പെർഫ്യൂം വാങ്ങിച്ചിട്ട് വരട്ടെ..... അപ്പുറത്തെ ഷോപ്പിൽ ഉണ്ട്..... ബില്ല് പേ ചെയ്തിട്ട് അങ്ങോട്ട് പോരെ.... " " ധനു ഒരുമിച്ച് പോവാം.... " " അത് കുഴപ്പം ഇല്ല സച്ചി.. ഞാൻ വാങ്ങിക്കോളാം... " സച്ചി സമ്മതിച്ചതും ധനു അടുത്തുള്ള ഒരു ഹൈപ്പർമാർക്കറ്റിലേക്ക് പോയി... ബില്ല് ഒക്കെ അടച്ച് വാങ്ങിച്ച ഡ്രെസ്സും ആയി ഷോപ്പിൽ നിന്ന് ഇറങ്ങുമ്പോൾ ആണ് ഒരാൾ ഓടി വന്ന് അവരുടെ ദേഹത്തു മുട്ടിയത്.... " എവിടെ നോക്കിയാടോ.... നടക്കുന്നെ.... " വിഷ്ണു നെറ്റി തിരുമിക്കൊണ്ട് എണീറ്റു... " ഞാൻ....... " ഇടിച്ച ആൾ ഇവരെ കണ്ടതും പറയാൻ വന്നത് മുഴുവിപ്പിക്കാതെ അവരെ തന്നെ നോക്കി നിന്നു.. " ഡാ.. ഗിരി 😁നീയോ.. നീ എന്താ ഇവിടെ..... ഇപ്പൊ മനുഷ്യനെ കൊന്നേനെലോ."വിഷ്ണു ഗിരിയുടെ തോളിൽ തട്ടി... " അത്..... വിഷ്ണു, ആനന്ദേ... നിങ്ങൾ എന്താ ഇവിടെ......" " ഞങ്ങൾ ഷോപ്പിംഗിന് വന്നതാ നീ എന്താ ഗിരി. ഇവിടെ . "

സച്ചിയാണ് ചോദിച്ചത്... " ഞാനും ഷോപ്പിംഗിന് വന്നതാ... ഡാ വിഷ്ണു, ആനന്ദേ..... ഞാൻ കണ്ടെടാ.... ആ പെണ്ണിനെ ഞാൻ കണ്ടു.. ഞാൻ സംസാരിക്കുകയും ചെയ്തു .... " " ഏത് പെണ്ണിന്റെ കാര്യമാടാ നീ പറയുന്നെ..... " വിഷ്ണു സംശയത്തോടെ ചോദിച്ചു... " എടാ..... ആ മരിച്ചുപോയ ശ്രീഹരി ഇല്ലേ...... അവന്റെ ശ്രീ യെ....... " " നീ എവിടെ വച്ചാ കണ്ടത്.....😳" സച്ചിയും വിഷ്ണുവും പരിഭ്രമത്തോടെ ചോദിച്ചു... " ദെ... ആ ഷോപ്പിൽ വച്ച് അന്നത്തെ കാരണക്കാരിൽ രണ്ടുപേര് മരിച്ചു...... ഇനിയുള്ളത് ഒരാൾ മാത്രം..... അവളാണോ അവരെ തീർത്തത് എന്ന് പോലും എനിക്ക് സംശയം ഉണ്ട്..... ആനന്ദേ..." " ഗിരി... ഞങ്ങൾ ആ പെൺകുട്ടിയെ ഇത് വരെ കണ്ടിട്ടില്ല... . എന്നെയോ ഇവനെയൊ... അവൾ കണ്ടിട്ടില്ല.... നമ്മൾ ഒന്നും ചെയ്തിട്ടും ഇല്ലാലോ.... അല്ലേ സച്ചി..... "വിഷ്ണു ചോദിച്ചതും സച്ചി ഒന്ന് മൂളി..... " ദേ.... ആ പെൺകുട്ടിയാണ്... ദാ വരുന്നത്.... നിങ്ങൾ മാറിക്കോ..... അതാ നല്ലത്..... " ഗിരി അതും പറഞ്ഞുകൊണ്ട് അവിടെ നിന്ന് പോയി.. സച്ചിയും വിഷ്ണുവും ആ പെൺകുട്ടിയെ കാണുവാൻ ഗിരി ചൂണ്ടി കാട്ടിയ ഭാഗത്തേക്ക് നോക്കി... " ധനു 😳... " സച്ചിയും വിഷ്ണുവും ഒരു നിമിഷം ശ്വാസം എടുക്കാൻ പോലും മറന്ന് പോയി........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story