ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 2

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

" ധനുശ്രീ ഇപ്പോൾ പഠിക്കാണോ.......😊 " ഗീതാഞ്ജലി " അല്ല...... പിജി ക്ക്‌ കൊടുത്തിട്ടുണ്ട്..... ഇത് വരെ അലോട്മെന്റ് വന്നിട്ടില്ല... 😁 "മോൾക്ക്‌ ഈ കല്യാണത്തിന് സമ്മതമാണോ..😊😊" ഭാനു ചോദിച്ചതും ധനു അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കി അവരുടെ മുഖത്തെ നിരാശ കണ്ടതും "എന്റെ അച്ഛനും അമ്മയ്ക്കും സമ്മതം ആണെങ്കിൽ എനിക്ക് സമ്മതമാണ്😊... "ധനു പറഞ്ഞത് കേട്ടതും കാർത്തികേയന്റെയും രാധികയുടെയും മുഖം വിടർന്നു. എല്ലാവർക്കും സന്തോഷം ആയി... സച്ചിക്ക് ഒഴിച്ച്😄😄😄 " എന്നാ പിന്നെ ഞങ്ങൾ അങ്ങോട്ട് ഇറങ്ങട്ടെ.........😁... ഇവരുടെ ജാതകം ഒക്കെ നോക്കിയിട്ട് നമുക്ക് അതങ്ങ് നടത്താം... എന്തു പറയുന്നു...." രാധാകൃഷ്ണൻ കാർത്തികേയന്റെ അടുത്തേക്ക് ചെന്നു... " ആയിക്കോട്ടെ..... പിന്നെ അടുത്ത മാസത്തിനുള്ളിൽ നടത്തണം എന്നാണ് ഇവളുടെ ജാതകം നോക്കിയപ്പോൾ ജ്യോൽസ്യൻ പറഞ്ഞത്....." " അതിനെന്താ കാർത്തികേയ... നമുക്ക് നോക്കാം.... " രാധാകൃഷ്‌ണൻ കാർത്തികേയന്റെ തോളിൽ തട്ടി.അവരെല്ലാവരും യാത്ര പറഞ്ഞ് ഇറങ്ങി..

കട്ടിലിൽ ചാരി കണ്ണുകൾ അടച്ച് ഇരിക്കുന്ന ധനുവിന്റെ കാലിൽ ഇക്കിളി ആക്കികൊണ്ട് ജയ് അടുത്ത് വന്നിരുന്നു😊 " എന്താണ് ധനു മോളെ ഒരു ആലോചന..... സച്ചിദാനന്ദിനെ ആണോ 😄" " ഒന്ന് പോയേഡാ....😬അങ്ങേരെ ഞാൻ ശെരിക്കും ഒന്ന് നോക്കിയത് കൂടി ഇല്ല...... " " പിന്നെ നീ ഇത് എന്തു കണ്ടിട്ടാ സമ്മതിച്ചത്... 😂" " എത്ര എന്ന് വച്ചാ മുടക്കം പറയുന്നത്.... ഇതും കൂടി ഞാൻ വേണ്ട എന്ന് പറഞ്ഞാൽ.... അച്ഛൻ.... " " അതും ശെരിയാ.....😒പിന്നെ ചെറുക്കനെ കുറിച്ച് തപ്പാൻ ഞാൻ ഒരാളെ ഏല്പിച്ചിട്ടുണ്ട്.....😁ആള് ഇപ്പൊ എത്തും... " " ആരെയാടാ...🙄🙄" " ആഹാ😄 പറഞ്ഞു തീർന്നില്ല ആള് വന്നല്ലോ.... " വാതിൽക്കൽ നിൽക്കുന്ന രഘുവിനെ നോക്കി ജയ് ചിരിച്ചു. " എന്തായാലും എന്റെ പെങ്ങളൂട്ടിക്ക് ഇഷ്ടപെട്ട ചെറുക്കൻ അല്ലേ...😂😂😂ഞാൻ കാര്യമായി അന്നെഷിച്ചിട്ടുണ്ട്... ആള് പാവം ആണ്... പിന്നെ ചെറിയ ചെറിയ കുരുത്തക്കേട് ഒക്കെ കോളേജ് ടൈമിൽ ഒക്കെ കാട്ടിയിട്ടുണ്ട്.... ആളെ കുറിച്ച് മോശമായ അഭിപ്രായം ഒന്നും ആർക്കും ഇല്ല....😊" " അപ്പൊ ചേച്ചി ഇതങ്ങു ഉറപ്പിക്കാലോ.... " " എന്നാലും നമ്മുക്ക്‌ ചില കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഇല്ലേ.....

" ധനു ജയ്യെയും രഘുവിനെയും നോക്കി... " അതൊക്കെ ഉണ്ട്.... അതിന് മുൻപ് നിന്റെ life ഒന്ന് സേഫ് ആവട്ടെ..... ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം....അല്ലേ ജയ് " " അങ്ങനെ എന്നെ മാത്രം ഒഴിവാക്കണ്ട...... നമ്മൾ ഒരുമിച്ച് തീരുമാനിച്ചതാ... അപ്പൊ ഒരുമിച്ചു മതി..... " " എന്റെ ചേച്ചി നിനക്കൊന്നും സംഭവിക്കരുത് എന്നാണ് ഞങ്ങളുടെ ആഗ്രഹം അതാ ഞങ്ങൾ പറഞ്ഞത്..അല്ലാതെ . " " മ്മ്മ്... മനസിലായി..... " ധനു അവിടെനിന്നും എണീറ്റ് പോയി ജയ് രഘുവിനെ നോക്കി... രഘു ഒന്നും ഇല്ല എന്ന രീതിയിൽ കണ്ണടച്ചു കാണിച്ചു.😊.. *********** " എല്ലാവരും അവിടെ ഒന്ന് നിന്നെ.... എനിക്ക് ഒരു കാര്യം അറിയാനും പറയാനും ഉണ്ട് 😬😬😬" സച്ചി വീട്ടിൽ വന്നപ്പോൾ തന്നെ എല്ലാവരെയും പിടിച്ചു നിർത്തി " എന്താടാ 😬😬.... "

" ഞാൻ ഇവിടുത്തെ ആരാ....😬അത് പോട്ടെ...... എന്റെ കല്യാണത്തിന്റെ കാര്യത്തിൽ എന്റെ അഭിപ്രായം നോക്കാതെ എന്റെ കൺസെപ്റ്റ് നോക്കാതെ 😬വാക്കുകൊടുക്കാൻ ആരാ പറഞ്ഞെ.... ആരാ പറഞ്ഞെന്നു 😬😬" സച്ചി അവിടെ കിടന്ന മേശയിൽ കൈ കൊണ്ട് രണ്ടു അടി അടിച്ചു.. " ഡാ ചെറുക്കാ 😬നിന്റെ വായ നിന്റെ ശബ്ദം നിന്റെ നാക്ക് നിനക്ക് എന്തു വേണമെങ്കിലും പറയാം എന്നാലേ ഈ കിടക്കുന്ന മേശ ഉണ്ടല്ലോ... അത് ഞാൻ ജോലി എടുത്ത് വാങ്ങിച്ചതാ... മോന് വേണമെങ്കിൽ കൈയിൽ ഉള്ള കാശ് മുടക്കി ഒരെണ്ണം ആ മൂലക്കെ വാങ്ങി ഇട്ടുകൊണ്ട് അടിക്കേണ്ട... പൊട്ടിക്കേ.. എന്തു വേണമെങ്കിലും ചെയ്തോ.... " 😏😏😏 " ഇതൊക്കെ ആണോ ഒരച്ഛൻ.... ഒരു മകനേക്കാൾ വലുത് അച്ഛന് ഈ മേശ ആണോ 😬😬... " " അതേടാ.... എനിക്ക് വലുത് ഈ മേശ തന്നെയാ......😏😏" " അമ്മേ അമ്മക്ക് ഈ അച്ഛനെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ.... കെട്ടാൻ 😬"

" ഞാൻ നിന്റെ അമ്മയെ കെട്ടിയത് കൊണ്ടാ... നീ ഇവിടെ ഇപ്പൊ ഇങ്ങനെ നിന്ന് സംസാരിക്കുന്നെ.... അന്നേ ഒരു വാഴ വച്ചാൽ മതിയായിരുന്നു...... അല്ലെങ്കിലും പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലല്ലോ 🙄🙄🙄" രാധാകൃഷ്ണൻ അതും പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി പോയി...പുറകെ അമ്മയും.... " ഏട്ടാ....😒ഏട്ടനെങ്കിലും..... " "എന്താ കുട്ടാ..... പറയടാ...😁😁😁😁" " ഈ കല്യാണം....... " " അത്രയൊള്ളു... നടക്കും..... അച്ഛൻ തീരുമാനിച്ചതിനു ഒരു മാറ്റവും ഉണ്ടാവില്ല... I am helpless സച്ചി i am helpless....😄😄😄" " അപ്പൊ അത്രയൊക്കോള്ളു അല്ലേ..... ഏട്ടത്തിയെ പ്രമിച്ചു നടന്ന ഏട്ടനെ ഒന്നും അറിയാത്ത അച്ഛൻ അറേഞ്ച്മാര്യേജിനു നിർബന്ധിച്ചപ്പോൾ ഞാൻ ആണ് ഏട്ടനെ സഹായിച്ച് നിങ്ങളുടെ ലവ് ഞാൻ അറേജ് ആക്കിയത്.... എന്നോട് തന്നെ വേണം ഇതൊക്കെ 😭😭😭..... " വിഷ്ണു ആണെങ്കിൽ ഇതൊക്കെ കേട്ട് ചിരി കടിച്ച് പിടിച്ച് നിക്കാണ്.... " അത് പോയിന്റ് ജയേട്ടാ....😄" വിഷ്ണു.. " അസ്ഥാനത്തു അവന്റെ ഒരു ഡയലോഗ്.... " ജയൻ വിഷ്ണുവിനെ നോക്കി നാക്ക് കടിച്ചു. " നിനക്ക് ഇപ്പൊ എന്താ വേണ്ടത്.....

😬കല്യാണം മുടക്കാൻ പറ്റില്ല.... എന്നാൽ അവളോട് ഒന്ന് സംസാരിക്കാൻ ഞാൻ അവസരം ഉണ്ടാക്കി തരാം.... അത് മതിയോ.... " " അതെങ്കിൽ അത്..... ഞാൻ ഒന്ന് സംസാരിച്ചു നോക്കട്ടെ...... "😁സച്ചിയുടെ മുഖം ഒന്ന് തെളിഞ്ഞു. ജയൻ കാർത്തികേയന്റെ നമ്പറിലേക്ക് വിളിച്ചു.. " ഹലോ..,... " " ഹലോ ആരാ.... " " അങ്കിൾ ഞാൻ ജയൻ... ജയാനന്ദ്.... ഇന്ന് ധനുശ്രീ യെ പെണ്ണുകാണാൻ വന്ന സച്ചിയുടെ അനിയൻ.... " " ആഹാ 😁😁എന്താ മോനേ..... " " അങ്കിൾ ധനുശ്രീ യുടെ കൈയിൽ ഒന്നു കൊടുക്കോ.... ഒരു കാര്യം ചോദിക്കാൻ ആയിരുന്നു....😁😁" " അതിനെന്താ കൊടുക്കലോ.... " (" ധനു..ഇങ്ങോട്ട് വന്നേ.... ഒരു കോൾ ഉണ്ട്.... " " ആരാ അച്ഛാ..." " ഇന്ന് കാണാൻ വന്ന കൂട്ടരില്ലേ അവിടെ നിന്ന എന്തോ നിന്നോട് പറയാൻ ഉണ്ടെന്ന്... " കാർത്തികേയൻ ഫോൺ ധനുവിന്റെ കൈയിൽ കൊടുത്തു... ) " ഹലോ..." " ധനുശ്രീ.... ഞാൻ സച്ചിയുടെ ചേട്ടനെ ജയൻ.... " " പറയു ചേട്ടാ😊.." " എനിക്കല്ല പറയാൻ ഉള്ളത്.... എന്റെ അനിയനാ.... സച്ചിക്ക്.. അവിടെ വച്ച് ഒന്നും സംസാരിക്കാൻ പറ്റിയില്ലല്ലോ.... ഞാൻ അവന് ഫോൺ കൊടുക്കാം.." " മ്മ്മ്... "

( സച്ചിയുടെ കൈയിൽ ഫോൺ കൊടുത്തിട്ട് ജയൻ അകത്തേക്ക് പോയി..) " ഹലോ ഞാൻ സച്ചി ആണ്...." " എന്താ പറയാൻ ഉണ്ടെന്ന് പറഞ്ഞത്... " " താൻ എന്നെ കുറിച്ച് പലതും കരുതിയിട്ടുണ്ടാവും 😏താൻ വിചാരിക്കുന്ന പോലത്തെ ആളല്ല ഞാൻ.... ഞാൻ നല്ല ദേഷ്യകാരനാ..... " " മ്മ്മ് " " പിന്നെ എനിക്ക് എന്റേതായ ചില ചിട്ടകൾ ഒക്കെ ഉണ്ട് അതായത് my life- my rules😎 ഇതാണ് എന്റെ പോളിസി.... എനിക്ക് എന്റെ രീതി അനുസരിച്ചു ജീവിക്കുന്ന ഒരു പെൺകുട്ടിയെ ആണ് വേണ്ടത് ഞാൻ ഒരു strict person ആണ്.. മനസ്സിലായോ..🤨.. " " മ്മ്മ്മ് " (ധനു വിന് ഇതൊക്കെ കേട്ടിട്ട് ചിരിയാണ് വന്നത്.🤭🤭..) " ഗുഡ്....😊ഇങ്ങനെ വേണം ഞാൻ എന്തുപറഞ്ഞാലും ഇങ്ങനെ കേട്ടുകൊണ്ട് ഇരിക്കണം...... സത്യം പറഞ്ഞാൽ എന്റെ വീട്ടിൽ എന്റെ അച്ഛന് പോലും എന്നെ പേടിയാ... അപ്പൊ ബാക്കി ഉള്ളവരുടെ കാര്യം ഒന്നും പറയണ്ടല്ലോ മനസിലായോ ധനുശ്രീ...." " മ്മ്മ് ഉവ്വ..... " " എന്നാ വച്ചോ.... "😊

സച്ചി ഫോൺ വച്ചുകൊണ്ട് വിഷ്ണുവിനെ നോക്കി... വിഷ്ണു തലയിൽ കൈ വച്ചുകൊണ്ട് 🤦‍♂️സച്ചിയെ നോക്കി " നീ എന്ധോക്കെ ആട പറഞ്ഞെ... നിന്റെ അച്ഛന് വരെ നിന്നെ പേടി ആണെന്നോ 😳അത് ഇത്തിരി കൂടി പോയില്ലേ.... എന്നൊരു ഡൌട്ട്.... " " ഏയ്.... ഇല്ല.. ഇല്ല...... അത് പറഞ്ഞപ്പോൾ അവൾ ഒന്ന് പേടിച്ചു എന്നാ തോന്നുന്നേ......😂😄😄😄" " അപ്പൊ നിനക്ക് ഓക്കേ ആണോ... " " ഓക്കേ.... മോനേ... അഡ്ജസ്റ്റ് ചെയ്യാം.... അവളും അഡ്ജസ്റ്റ് ചെയ്യേണ്ടി വരും 😂😂😂" പിന്നെ ഒക്കെ പെട്ടന്ന് ആയിരുന്നു. ജാതകം നോക്കലും നിശ്ചയം നടത്തലും കല്യാണം നടത്തലും ഒക്കെ.... "മോളെ ഇന്നാ പാല്...... ഇതായിട്ട് ഇനി കുറക്കണ്ട..😊.." ഭാനു ധനുവിന്റെ നേരെ പാല് ഗ്ലാസ്സ് നീട്ടി... " പുതുപ്പെണ്ണ്... ഇത് വരെ പോയില്ലേ.... " 😊ഗീത അവളുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.. ധനു ഒന്ന് ചിരിച്ച് കാണിച്ചു... "പിന്നെ മോളെ... കുഞ്ഞുങ്ങളുടെ മനസാ അവന്റെ..... എന്താ എങ്ങനെയാ പറയേണ്ടത് എന്ന് അവന് അറിയില്ല......😊😊എന്ധെങ്കിലും പറഞ്ഞാൽ മോള് കാര്യം ആക്കണ്ടാട്ടോ..."ഭാനു ധനുവിന്റെ മുടിയിൽ തലോടി..... അവൾ ഇല്ല എന്ന രീതിയിൽ തലയാട്ടി....😊😊

" എന്നാ മോള് മുറിയിലേക്ക് പൊക്കൊ... ഗീതേ ധനു വിനെ റൂമിൽ കൊണ്ടാക്ക്... " ഗീത അവളെ കൊണ്ട് സച്ചിയുടെ റൂമിലേക്ക് പോയി....... സച്ചി ആണെങ്കിൽ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാണ്.... വിഷ്ണു വിനെ വിളിച്ചു നോക്കിയപ്പോൾ അവന്റെ ഫോൺ സ്വിച്ച് ഓഫ്‌... "കള്ള പന്നി 😠😠ഞാൻ വിളിക്കും എന്നറിയാവുന്നത് കൊണ്ട് സ്വിച്ച് ഓഫ്‌ ചെയ്തു" സച്ചി ഫോൺ ബെഡിലേക്ക് ഇട്ടുകൊണ്ട് ബെഡിൽ കയറി ഇരുന്നു.. " all the best ധനു 😊" ഗീത ധനുവിനെ സച്ചിയുടെ റൂമിനു മുന്നിൽ കൊണ്ടാക്കിഅത്രയും പറഞ്ഞുകൊണ്ട് അവിടെ നിന്ന് പോയി... ധനു വാതിൽ തുറന്ന് റൂമിലേക്ക് കയറി.... അത്യാവശ്യം വലിയ വൃത്തി ഉള്ള മുറി.... കുറച്ചു മാറി ഒരു സോഫ ഉണ്ട് അതിനടുത്ത് ആയി ഒരു ടേബിളും ചെയറും. ബെഡിൽ ഇരിക്കുന്ന സച്ചിയുടെ അടുത്തേക്ക് ധനുവിന്റെ കണ്ണ് ചെന്ന് നിന്നു.. സച്ചി ധനുവിനെ കണ്ടതും കൈ കൊണ്ട് വരാൻ കാണിച്ചു ധനു പാലും കൊണ്ട് സച്ചിയുടെ അടുത്തേക്ക് ചെന്നു......

" ആ പാല് ഇങ്ങു തന്നേരെ...... " സച്ചി കൈ നീട്ടി ധനു അത് സച്ചിക്ക് കൊടുത്തു.. കുടിച്ച് പകുതി ആയതും " തനിക്ക് വേണോ 🤨🤨" " വേണ്ട.... " " മ്മ്മ്.. ഗുഡ്..... " സച്ചി ബാക്കി ഉള്ളത് കൂടി കുടിച്ചു...ഗ്ലാസ്സ് ധനുവിന്റകൈയിൽ കൊടുത്തു.. " താൻആ സൈഡിൽ ആയി കിടന്നോ....👉" സച്ചി ബെഡിന്റെ മറ്റേ സൈഡിലേക്ക് കൈ ചൂണ്ടി കാട്ടി.... ധനു കിടക്കാൻ പോയതും സച്ചി അവിടെ അടുത്തിരുന്ന ഒരു ബുക്ക്‌ തട്ടി താഴെ ഇട്ടു.... " ധനു ഇങ്ങു വന്നേ... ഈ കിടക്കുന്ന ബുക്ക്‌ എടുത്ത് മേശയിൽ വക്ക്....🤨" സച്ചി ബെഡിൽ കൈ രണ്ടും തലയ്ക്കു പിന്നിൽ വച്ച് കിടന്നുകൊണ്ട് പറഞ്ഞു 😂 ധനു ആ ബുക്ക്‌ വീണിതേക്ക് നോക്കി... സച്ചിയുടെ കൈ ഒന്ന് എത്തിച്ചാൽ എടുക്കാവുന്നതൊള്ളൂ.... അതിനാണ് അവൻ അവളെ വിളിച്ചതെന്നു ധനുവിന് മനസിലായി........ ധനു ഒന്നും മിണ്ടാതെ ആ ബുക്ക്‌ എടുത്ത് വച്ചു.എന്നിട്ട് ബെഡിൽ വന്ന്‌ കിടന്നു... " ധനു....... ആ ലൈറ്റ് ഓഫ് ആക്ക് 😂😂😂"

സച്ചി വീണ്ടും ഇരന്നുകൊണ്ടിരിക്കാണ് ധനു കൈ ചുരുട്ടി പിടിച്ചു എന്നിട്ട് ശ്വാസം ഒന്ന് ആഞ്ഞു വലിച്ച് എന്നീറ്റ് പോയി ലൈറ്റ് കിടത്തി വന്ന്‌ കിടന്നു.... ഒന്ന് ഉറങ്ങി വന്നതും വീണ്ടും സച്ചി വിളിക്കാൻ തുടങ്ങി.... " ധനു...... " ധനുവിന് ശെരിക്കും ദേഷ്യം വരാൻ തുടങ്ങി 😠 " എന്താ..... " " ബാത്‌റൂമിലെ പൈപ്പ് അടച്ചിട്ടില്ല എന്ന് തോന്നുന്നു.... ഒന്ന് പോയി നോക്കിക്കേ.... " ഒരു പ്രശ്നം ആദ്യം ദിവസം തന്നെ വേണ്ട എന്ന് കരുതി ധനു ബാത്റൂമിൽ പോയി നോക്കിയിട്ട് വന്ന്‌ കിടന്നു. " അപ്പൊ കുഴപ്പം ഇല്ല... എന്നെ അനുസരിച്ചോളും...ഒരു പ്രാവശ്യം കൂടി ടെസ്റ്റ്‌ ചെയ്യണം " സച്ചി മനസിൽ പറഞ്ഞു കുറച്ച് കഴിഞ്ഞതും സച്ചി വീണ്ടും ധനുവിനെ വിളിച്ചു... ധനു കേട്ടിട്ടും എണീറ്റില്ല.. കൈ ദേഷ്യം വന്നത് കൊണ്ട് ചുരുട്ടി പിടിച്ചു ... സച്ചി അവൾ ഉറങ്ങി എന്ന് കരുതി അവളെ തട്ടിവിളിക്കാൻ ആയി അവളുടെ തോളിൽ പിടിച്ചതും..... ധനു തിരിഞ്ഞ് അവളുടെ ചുരുട്ടി പിടിച്ച കൈ കൊണ്ട് കൊടുത്തു മൂക്കിനിട്ട് ഒരു പഞ്ച് 😂😂😂😂😂

സച്ചിക്ക് കിട്ടിയത് മാത്രം ഓർമയുള്ളു... ചെക്കൻ പെട്ടന്ന് ഉറങ്ങി പോയി... രാവിലെ സച്ചി എണീറ്റതും മുഖം എല്ലാം വേദന തോന്നി അവൻ കൈക്കൊണ്ട് മുഖം മൊത്തത്തിൽ ഒന്ന് തുടച്ചു... മൂക്കിൽ തൊട്ടതും സ്വർഗം കണ്ട് തിരിച്ചു പോന്നു....😂ഇന്നലെ ധനു അടിച്ച് കാര്യം അവന്റെ ഓർമയിൽ വന്നു സച്ചി എണീറ്റ് കണ്ണാടിയിൽ പോയി നോക്കി... മുഖത്തിന്‌ പ്രത്യേകിച്ച് മാറ്റം ഒന്നും തന്നെ കണ്ടില്ല " ഇനി എനിക്ക് തോന്നിയതാണോ അവൾ അടിച്ചെന്ന്.....🤔🤔🤔🤔" സച്ചിൻ ആകെ കൺഫ്യൂഷനിൽ ആയിരുന്നു 😜 സച്ചി കുളി ഒക്കെ കഴിഞ്ഞ് താഴേക്ക് ചെന്നു... അപ്പോഴേക്കും വിഷ്ണു വന്നു.. " വാ മോനേ...... വാ.😬😬.... നീ എന്താടാ ഇന്നലെ ഫോൺ... " സച്ചി വിഷ്ണുവിനെ പിടിച്ച് നീക്കി നിർത്തി... " ഡാ... നീ വിളിക്കും എന്നറിയാവുന്നത് കൊണ്ടാ.......😁.. പിന്നെ അളിയാ പറ.. ഫസ്റ്റ്നൈറ്റ് എങ്ങനെ ഉണ്ടായിരുന്നു..... " പിന്നെ ഇന്നലത്തെ കാര്യങ്ങൾ ഒക്കെ സച്ചി വിഷ്ണുവിനോട് പറഞ്ഞു..

" ശേ.... ആ കൊച്ചിനെ കണ്ടാൽ ഒരു അയ്യോ പാവം ആണ് ഒന്ന് പോയെടാ.... നീ വല്ല സ്വപ്നവും കണ്ടതാവും.... ദേ അങ്ങോട്ട് നോക്കിക്കേ.... അവള് ചായ കൊണ്ടുവരുന്നത് കണ്ടോ "വിഷ്ണു ചൂണ്ടി കാട്ടിയ ഭാഗത്തേക്ക് സച്ചി തിരിഞ്ഞ് നോക്കി ധനുവിനെ കണ്ടതും സച്ചി ഒന്ന് നോക്കി നിന്നു പോയി....😳 റെഡ് കളർ ഷിഫോൺ സാരിയും കഴുത്തിൽ സ്ഥിരമായി കിടക്കുന്ന ഒരു ഗോൾഡ് ചെയിനും പിന്നെ താലി മാലയും പിന്നെ കൈയിൽ ഓരോ വളയും സീമന്ദരേഖയിൽ സിന്ദൂരവും....അണിഞ്ഞുകൊണ്ട് ചായയും പിടിച്ച് ഹാളിലേക്ക് വരുന്നു... " അളിയാ.... കണ്ടോടാ.... ആ പാവം പെണ്ണിനെ ആണ് നീ നിന്നെ അടിച്ചു ഇടിച്ചു എന്ന് പറഞ്ഞത്..."വിഷ്ണു സച്ചിയുടെ തോളിൽ പിടിച്ചു... ധനു ചായ നേരെ രാധാകൃഷ്ണന്റെ അടുത്ത് കൊണ്ട് ചെന്നു കൊടുത്തു.. " ഗുഡ്മോർണിംഗ് മോളെ... " " ഗുഡ് മോർണിംഗ് അച്ഛാ... "ധനു ചിരിച്ചുകൊണ്ട് തിരിഞ്ഞപ്പോൾ ആണ് കുറച്ച് മാറി സച്ചിയും വിഷ്ണുവും നിൽക്കുന്നത് കണ്ടത്..

അവൾ കൈയിൽ ഇരുന്ന ട്രെയിലെ ചായ കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു.... ചിരിച്ചുകൊണ്ട് 😊അവർക്ക് ചായ കൊടുത്തു. അവരും ചിരിച്ചുകൊണ്ട് ചായ എടുത്തു.. ധനു വിഷ്ണുവിനെയും സച്ചിയേയും നോക്കി ചിരിച്ചുകൊണ്ട് തിരഞ്ഞു നടന്നപ്പോൾ ആണ് രാധാകൃഷ്ണൻ ടീവിയിലെ കണ്ടുകൊണ്ടിരിക്കുന്ന പരിപാടിയിൽ ധനുവിന്റെ കണ്ണ് ഉടക്കിയത്.. " മോൾക്ക് ഈ പരിപാടി ഒക്കെ ഇഷ്ടമാണോ.... " ടീവിലേക്ക് നോക്കുന്നത് കണ്ട് രാധാകൃഷ്ണൻ ധനുവിനോട് ചോദിച്ചു.. " റസ്‌ലിംഗ് ഒക്കെ കാണാറുണ്ട്..... " റസ്‌ലിംഗ് എന്ന് കേട്ടതോടെ വിഷ്ണുവും സച്ചിയും അവിടേക്ക് ഒന്ന് ശ്രെദ്ധിച്ചു 🙄🙄🙄 " ആണോ... ചിലർക്ക് അതൊക്കെ പാഷൻ ആണ്...... മോൾക്ക് അങ്ങനെ ഒക്കെ എന്ധെങ്കിലും പാഷൻ ഉണ്ടോ.... " " അച്ഛനെതരോടാ ചോദിക്കുന്നെ... ധനു നോട് ആണോ.... " അവിടേക്ക് വന്ന ജയൻ രാധാകൃഷ്ണനോട്‌ ചോദിച്ചു.. " അതെ..... " " ഇവളുടെ പാഷൻ ആണ് ഇത്.. അല്ലേ.... അത് മാത്രം അല്ല....😄😄പറഞ്ഞു കൊടുക്ക് ധനു... " "രണ്ടു വർഷം മുൻപ് ഞാൻ ആയിരുന്നു Marshal art ഇൽ മെയിൻ ആയിട്ട് കരാട്ടെ, റസ്‌ലിംഗ്, കുംഫു... ഇതിൽ national ചാമ്പ്യൻ..😄" "അപ്പൊ ഒരു മാസ്റ്റർ ആണല്ലോ 😄😄😄" രാധാകൃഷ്ണൻ " മാസ്റ്റർ...😵😵😵😵" വിഷ്ണുവും സച്ചിയും പരസ്പരം മുഖത്തോട് മുഖം നോക്കി ...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story