ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 20

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

" സച്ചി.... ധനുവാണോ 😳... ആ മരിച്ചു പോയ ഹരിയുടെ....... " എന്നാൽ വിഷ്ണു ചോദിക്കുന്നതിനൊന്നും ഉത്തരം പറയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു സച്ചി... ധനു നേരെ അവരുടെ അടുത്തേക്ക് വന്നു..... " സച്ചി..😊പോവാം.... " ധനു സച്ചിയുടെ കൈയിൽ നിന്ന് കവർ എല്ലാം വാങ്ങിച്ചു.. " എന്താ സച്ചി.. മുഖം വല്ലാതെ ഇരിക്കുന്നെ...... സുഖം ഇല്ലേ..... " സച്ചിയുടെ മുഖത്തെ വല്ലായ്മ കണ്ടതും ധനു ചോദിച്ചു... " ഒന്നും ഇല്ല ധനു.... എനിക്കും വിഷ്ണുവിനും അത്യാവശ്യമായി ഒരു സ്ഥലം വരെ പോകണം...താൻ ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക് പൊക്കോ.... " സച്ചി ധനുവിനെ നോക്കാതെ പറഞ്ഞു..വിഷ്ണു ആണെങ്കിൽ സച്ചി ഇത്രയും ടെൻഷൻ അടിക്കുന്നതിന്റെ കാരണം മനസിലാവാതെ നിൽപ്പാണ്... " സച്ചി.. Are you ok...??? "ധനു സംശയത്തോടെ ചോദിച്ചു.. " ആ ധനു..... ഞങ്ങളോട് വേഗം ചെല്ലാൻ പറഞ്ഞു അതാ.... " സച്ചി ഒരു ഓട്ടോ വിളിച്ച് ധനുവിനെ കയറ്റി വിട്ടു... ധനു പോയതും..... " വിഷ്ണു കുറച്ച് കാര്യങ്ങൾ നിന്നോട് സംസാരിക്കാൻ ഉണ്ട് എനിക്ക്.. കാറിൽ കയറ്.... "

വിഷ്ണുവിന് ഒന്നും ചോദിക്കാൻ അവസരം നൽകാതെ സച്ചി കാറിൽ കയറി ഇരുന്നു.... ആർത്തിരമ്പി വരുന്ന തിരകളെക്കാൾ ശക്തി ഉണ്ടായിരുന്നു.. മനസിൽ അലയടിക്കുന്ന ഓർമകൾക്ക്....... കടലികേക്ക് നോക്കിനിൽക്കുന്ന സച്ചിയുടെ അടുത്തായി വിഷ്ണു വന്ന് നിന്നു....... " കുറെ നേരം ആയല്ലോ സച്ചി..... എന്താഡാ..... എന്താ പറ്റിയത്....... " " ഞാൻ നിന്റെ അടുത്ത് നിന്ന് കുറെ കാര്യങ്ങൾ മറച്ചു വച്ചിട്ടുണ്ട് വിഷ്ണു..... ഒന്നും മനഃപൂർവം അല്ല ടാ.... നിന്നെക്കൂടി ഇതിലേക്ക് വലിച്ചിടണ്ട എന്ന് കരുതിയിട്ടാഡാ ..... " " നീ എന്ധോക്കെയാടാ പറയുന്നത്... മനുഷ്യന് മനസിലാവുന്ന രീതിയിൽ പറ.... "വിഷ്ണുവിന്റെ ക്ഷെമ നശിച്ച് തുടങ്ങി... സച്ചി വിഷുവിനോട് എല്ലാം പറയാൻ തുടങ്ങി......... എല്ലാം കേട്ട് കഴിഞ്ഞതും വിഷ്ണു തറച്ചുനിന്നുപോയി.... " ഡാ.. സച്ചി 😳നീ....... ഞാൻ ആരെടാ നിന്റെ........ ഞാൻ ആരാ........ നമ്മുടെ ഇടയിൽ രഹസ്യങ്ങൾ ഒന്നും ഇല്ലന്നായിരുന്നു എന്റെ വിശ്വാസം... ..... എന്നോട് പറയായിരുന്നില്ലെടാ നിനക്ക്.... എല്ലാ കാര്യത്തിനും നമ്മൾ ഒരുമിച്ചായിരുന്നില്ലെടാ..... "

" വിഷ്ണു...... ഞാൻ പറഞ്ഞില്ലേ.. നിന്നെ കൂടി ഇതിലേക്ക് വലിച്ചിഴക്കണ്ട എന്ന് കരുതിയിട്ടാ........പക്ഷേ... ഇപ്പൊ എനിക്ക് എന്താ ചെയ്യേണ്ടത് എന്നറിയില്ലടാ..... ധനു ആണ് ഹരിയുടെ ശ്രീ എന്നറിഞ്ഞപ്പോൾ മുതൽ... ഞാൻ ഇനി എന്താ ചെയ്യേണ്ടത് വിഷ്ണു........"സച്ചി ഒരു ആശ്വാസത്തിനു വേണ്ടി വിഷ്ണുവിന്റെ കൈയിൽ ഇറുക്കി പിടിച്ചു.... " സച്ചി........ നീ എല്ലാം ധനുവിനോട് തുറന്ന് പറയണം....... " വിഷ്ണു പറഞ്ഞതും സച്ചി മുഖം ഉയർത്തി വിഷ്ണുവിനെ നോക്കി... " അതെ.. സച്ചി.. നീ എല്ലാം അവളോട് പറ..... അവൾക്ക് നിന്നെ മനസിലാവും...... " സച്ചി മറുപടി ഒന്നും പറയാതെ കടലിലേക്ക് നോക്കി നിന്നു.പിന്നെയും രണ്ടുപേരുടെയും ഇടയിൽ മൗനം മാത്രം ബാക്കിയായി.... ************* വീട് എത്തിയതും നേരെ റൂമിലേക്ക് പോയി കയ്യിലെ കവർ എല്ലാം ബെഡിലേക്ക് വച്ച് ദുപ്പട്ട ഊരി ഹാങ്ങറിൽ ഇട്ട് തിരിഞ്ഞപ്പോൾ ആണ് ടേബിളിൽ ഇരിക്കുന്ന കല്യാണഫോട്ടോയിലേക്ക് ധനുവിന്റെ കണ്ണുകൾ എത്തിയത്....

ധനു ടേബിളിനടുത്തേക്ക് ചെന്ന് ഫോട്ടോ കൈയിൽ എടുത്തു. എന്റെ സച്ചി... എന്താ ഗ്ലാമർ..... ഓരോ ദിവസം ചെല്ലുണ്ടോരും വാദ്ധ്യാര് സുന്ദരനായി കൊണ്ടിരിക്കുകയാണല്ലോ....😍.. നിങ്ങളെ പോലെ നിങ്ങൾ മാത്രം ഒള്ളു സച്ചി.....you are unique....❤️...... ഫോട്ടോയിലൂടെ കൈ വിരലുകൾ ഒന്ന് ഓടിച്ചു...... ഫോട്ടോ ടേബിളിൽ തന്നെ വച്ചിട്ട് ബെഡിൽ ഇരിക്കുന്ന കവർ എല്ലാം എടുത്തുവാക്കാൻ തുടങ്ങിയപ്പോഴാണ് ധനു റൂമിന്റെ കോലം ശ്രെദ്ധിച്ചത്... കാലത്തെ വാല്ലറ്റ് അന്നെഷണത്തിന്റെ ഭാഗം ആയിട്ട്സച്ചി സകല സാധനവും വലിച്ചിട്ടേക്കുന്നത് കണ്ട് ധനു കുറച്ച് നേരം അങ്ങനെ തന്നെ നിന്നു... മുടിയും വാരിക്കട്ടി മുഖം ഒക്കെ കഴുകി വന്ന് ഒരറ്റത്തു നിന്ന് ക്ലീനിംഗ് തുടങ്ങി... കാബോർഡിലെ ഡ്രസ്സ്‌ എല്ലാം വലിച്ചുവാരിട്ടിരിക്കുന്നത് കണ്ടതും അതെല്ലാം മടക്കി വീണ്ടും പഴയ പോലെ ഒക്കെ എടുത്ത് വച്ചിട്ട് അവിടെ തന്നെ ഇരുന്നു....അപ്പോഴാണ് കബോർഡിന്റെ ഏറ്റവും അടിയിലെ കള്ളിയിൽ കുറച്ച് ബുക്‌സും ഫയൽസും ഒക്കെ ഇരിക്കുന്നത് കണ്ടത്...

ധനു അവിടെ തന്നെ ഇരുന്നുകൊണ്ട് ബുക്ക്സ് എല്ലാം മറിച്ച് നോക്കാൻ തുടങ്ങി.... ചേതൻഭഗത്തിന്റെയും മാധവികുട്ടിയുടെയും ബഷിറിന്റെയും ബുക്കുകൾ ഒക്കെ ഒന്ന് മറച്ചു നോക്കി തിരികെ വക്കും വഴിയാണ് ഒരു ആൽബം ധനുവിന്റെ കൈയിൽ തടഞ്ഞത്. "My college days " ആ ആൽബത്തിലെ വരികൾ വായിച്ചിട്ട് പേജ് മറച്ചതും കണ്ടു സച്ചിയും വിഷ്ണുവും ഒന്നിച്ച് നിൽക്കുന്ന ഫോട്ടോ.. അതിന് താഴെ ആയി എഴുതിയിട്ടുണ്ട് chunks എന്ന്....അത് കണ്ടതും ധനുവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.... പേജുകൾ മറച്ചു മറച്ചു പോകുന്നതിനിടയിൽ ആണ് ഒരു ഫോട്ടോയിൽ ധനുവിന്റെ കണ്ണുകൾ ഉടക്കിയത്.... ആ ഫോട്ടോയിലേക്ക് നോക്കുന്ധോറും ധനുവിന്റെ സകല നിയന്ത്രണവും നഷ്ടപ്പെടാൻ തുടങ്ങി.. . കണ്ണുകളിൽ ഇരുട്ട് കേറും പോലെ... ചുണ്ടുകൾ വിറക്കുന്ന പോലെ..... ശരീരം തളരുന്നപോലെ.....

റോഷന്റെയും ഷാരോണിന്റെയും കൂടെ തോളോട് തോൾ ചേർന്ന് നിൽക്കുന്ന സച്ചിയുടെ ഫോട്ടോ കണ്ടതിലുപരി ആ ഫോട്ടോയുടെ താഴെ എഴുതി ഇരിക്കുന്ന വാചകത്തിലൂടെ ധനു ഒന്നുകൂടി കണ്ണുകൾ പായിച്ചു.. 'റോഷനും ഷാരോണിനും കൂടെ ഈ ആനന്ദുo.' കണ്ണുനീർ കാഴ്ചയെ മറച്ചിട്ടും താൻ വായിച്ചത് തെറ്റിയത് ആണെന്ന് കരുതി വീണ്ടും വീണ്ടും ധനു അത് തന്നെ ആവർത്തിച്ച് വായിച്ചു കൊണ്ടിരുന്നു...... സന്ധ്യ മയങ്ങി ആണ് സച്ചിയും വിഷ്ണുവും വീട്ടിൽ എത്തിയത്.... "ഇതെന്താ ലൈറ്റ് ഒന്നും ഇടത്തെ.... ധനു എവിടെ പോയി...."വിഷ്ണു ലൈറ്റും ഇട്ടുകൊണ്ട് ചുറ്റും നോക്കി.... സച്ചിയും ചുറ്റും ഒന്ന് നോക്കിയിട്ട് സോഫയിൽ കണ്ണടച്ച് ചാരി ഇരുന്നു.. " ഡാ സച്ചി.... ധനു ചിലപ്പോ റൂമിൽ ഉണ്ടാവും.... നീ അവളോട് സാവധാനം കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസിലാക്ക്... ചെല്ല്... അവൾക്ക് നിന്നെ മനസിലാവും....ഇനിയും ഇത് നീട്ടികൊണ്ട് പോവണ്ട... ഞാൻ ഒന്ന് കുളിച്ച് ഫ്രഷ് ആയിട്ട് വരാം... " വിഷ്ണു സച്ചിയുടെ ഷോൾഡറിൽ ഒന്ന് തട്ടിയിട്ട് എണീറ്റ് വിഷ്ണുവിന്റെ റൂമിലേക്ക് പോയി... കുറച്ച് നേരം കഴിഞ്ഞതും മുഖം ഒന്ന് കൈക്കൊണ്ട് അമർത്തി തുടച്ച ശേഷം സച്ചി റൂമിലേക്ക് നടന്നു.. വാതിൽ തുറന്ന് ഇരുട്ട് പരന്നിരിക്കുന്ന മുറിയിലേക്ക് സച്ചി കയറി...

"ധനു...." മുറിയിലെ ലൈറ്റ് ഇട്ടുകൊണ്ട് സച്ചി ചുറ്റും നോക്കി.... തറയിൽ കാബോർഡിനോട് ചേർന്നിരിക്കുന്ന ധനുവിനെ കണ്ടതും സച്ചി അവളുടെ അടുത്തേക്ക് ചെന്നു... " ഇവിടെ ഇരിക്കാണോ......മുറ്റത്തെ ലൈറ്റ് ഒന്നും കാണാതെ ആയപ്പോൾ ഞാൻ വിചാരിച്ചു താൻ ഉറങ്ങായിരിക്കുമെന്ന്... ഇതെന്താ ഇവിടെ ഇരിക്കുന്നെ.... എണീറ്റ് വാ..... " മനസിൽ നീറി പുകയുന്ന കനലിനെ മറച്ചുപിടിച്ചുകൊണ്ട് ധനുവിനോടായി പറഞ്ഞു.... ധനുവിന്റെ ഭാഗത്തു നിന്ന് മറുപടി ഒന്നും ഇല്ലാത്തത് കൊണ്ട് സച്ചി കുനിഞ്ഞ് ധനുവിന്റെ തോളിലായി കൈ വച്ചു.. " സച്ചിക്ക് ആനന്ദ് എന്നൊരു പേര് കൂടി ഉണ്ടോ.... " ധനുവിന്റെ ചോദ്യം കേട്ടതും സച്ചി തോളിൽ നിന്ന് കൈ വലിച്ചു...... " ധനു നീ എങ്ങനെ....ഇതൊക്കെ...... " സച്ചി ഇടാറുന്ന ശബ്ദത്തോടെ ചോദിച്ചു കഴിഞ്ഞതും കൈയിൽ ചുരുട്ടി പിടിച്ചിരുന്ന റോഷനും ഷാരോണും സച്ചിയും കൂടി നിൽക്കുന്ന ഫോട്ടോ ധനു സച്ചിയുടെ നേരെ നീട്ടി..... " ധനു... ഞാൻ.. എനിക്ക് ധനുവിനോട് കുറച്ച് സംസാരിക്കാൻ ഉണ്ട്..... "

സച്ചി പറഞ്ഞുകഴിഞ്ഞതും ധനു സച്ചിയെ മുഖമുയർത്തി നോക്കി.. കലങ്ങിയ കണ്ണുകളും... കരഞ്ഞു തടിച്ച കൺ തടങ്ങളും.... അലസമായി അഴിഞ്ഞു കിടക്കുന്ന മുടിയും കണ്ണീർ പടർന്ന കവിൾ തടങ്ങളും.... സച്ചിയുടെ ഉള്ളൊന്നു വിങ്ങി 😥😥 " എന്റെ ഹരി എന്തു തെറ്റ് ചെയ്തിട്ടാ.....😭... അവന്റെ കുടുംബം എന്തു തെറ്റ് ചെയ്തിട്ടാ...😭.. എന്തിനാ എന്റെ മുമ്പിൽ ഇത്രയും നാൾ ഒന്നും അറിയാത്തവനെ പോലെ നാടകം കളിച്ചത്....ഇനി എന്നെ കൂടി കൊല്ലാൻ വേണ്ടി ആണോ..... " " ധനു ഞാൻ..... ഞാൻ പറയുന്നതൊന്നു കേൾക്ക്....ഞാൻ അല്ല.. സത്യത്തിൽ ഞാൻ ..... " സച്ചി ധനുവിന്റെ അടുത്തേക്ക് ചെന്നു.... " ഇത്രയും നാൾ ആനന്ദ് എന്ന പേര് മാത്രമാണ് എന്റെ മുമ്പിൽ ഉണ്ടായിരുന്നത്... കണ്ടാൽ അന്ന് അവസാനിപ്പിക്കണം എന്ന് കരുതി ഇരുന്നതാ ഞാൻ.... പക്ഷേ ആ പേരിനു ഒരു രൂപം കിട്ടിയപ്പോൾ ഞാൻ ജീവന് തുല്യം സ്നേഹിച്ച ആളാകുമെന്ന് കരുതിയില്ല....... " ധനുവിന്റെ വാക്കുകൾ കാരമുള്ള് പോലെ സച്ചിയുടെ ഹൃദയത്തിൽ ആഴ്‌നിറങ്ങി...

" ധനു ..... ഞാൻ പറയുന്നത് ഒന്ന് കേൾക്ക്... ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല....... എന്താണെന്നു ഞാൻ പറയാം ധനു...." " വേണ്ട..... ഒരു തുറന്ന് പറച്ചിലും വേണ്ട.... ഒന്നും എനിക്ക് കേൾക്കണം എന്നില്ല 😭😭😭ഇത്രയും പറയാനാണ് ഞാൻ കാത്തിരുന്നത്..... ഹരിക്കുവേണ്ടി സച്ചിയെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല കാരണം രണ്ടുപേരും ഒരേ തട്ടിലാണ് എന്റെ മുമ്പിൽ... അത് കൊണ്ട് ഞാൻ എനിക്ക് തന്നെ ശിക്ഷ വിധിച്ചു..... " അവൾ കൈയിൽ പിടിച്ചിരുന്ന കത്തി എടുത്ത് അവളുടെ ശരീരത്തിലേക്ക് ആഞ്ഞു കുത്താൻ പോയതും സച്ചി വേഗം തടഞ്ഞു... " ധനു എന്താ കാണിക്കുന്നെ...... കത്തി വിട് ധനു.... " സച്ചി ബലമായി അവളുടെ കൈകൾ വിടുവിക്കാൻ ശ്രെമിച്ചു..... ധനു സച്ചിയെ ഉന്തിമാറ്റാൻ ശ്രെമിച്ചുകൊണ്ടിരുന്നു...... പിടിവലിക്കിടയിൽ ടേബിളിൽ കാല് തട്ടി മുന്നോട്ട് ആഞ്ഞതും സച്ചിയുടെ വയറിലൂടെ കത്തി തുളച്ചു കയറി..... " സച്ചി.......... " ഒച്ചക്കേട്ട് ഓടിവന്ന വിഷ്ണു അവിടുത്തെ കാഴ്ച കണ്ട് ഞെട്ടി ഒരു കൈ ടേബിളിൽ താങ്ങി മറ്റേ കൈക്കൊണ്ട് വയറിൽ മുറുകെ പിടിച്ചിരിക്കുന്ന സച്ചിയെ വിഷ്ണു വന്ന് താങ്ങി നിലത്തേക്ക് ഇരുത്തി... ധനു ആണെങ്കിൽ നടന്നത് വിശ്വസിക്കാൻ പറ്റാതെ സ്തംഭിച്ചു നിന്നു...... " സച്ചി....... "

പെട്ടന്ന് സ്വബോധത്തിൽ വന്നതും ധനു സച്ചിക്കരികിലേക്ക് ചെന്നു.. " തൊട്ടുപോവരുത്.... സച്ചിയെ... " വിഷ്ണു ധനുവിനെ പിടിച്ച് ശക്തമായി തള്ളി... "എങ്ങനെ തോന്നിയെടി നിനക്ക് ഈ പാവത്തിനോട് ഇങ്ങനെ ചെയ്യാൻ... നിനക്ക് വേണ്ടി.. നീ ആരാണെന്നു അറിയാഞ്ഞിട്ട് കൂടി നിനക്ക് വേണ്ടി ഇവൻ ചെയ്തതൊന്നും നിനക്കറിയില്ല.... ഞാൻ പോലും അറിഞ്ഞിരുന്നില്ല ഇതുവരെ ...... എന്റെ സച്ചിക്ക് എന്ധെങ്കിലും പറ്റിയാൽ ഉണ്ടല്ലോ...... നിന്നെ ഞാൻ വച്ചേക്കില്ല....." സച്ചിയെ എടുത്ത് കൊണ്ട് ഹോസ്പിറ്റലിലേക്ക് പോകുന്നതിനിടയിൽ വിഷ്ണു അവളുടെ നേരെ ചീറി...... എല്ലാം നിർവികരതയോടെ കേട്ടുകൊണ്ടിരിക്കാൻ മാത്രം അവൾക്ക് കഴിഞ്ഞോളു.... വിഷ്ണു പറഞ്ഞതിന്റെഅർത്ഥം പോലും മനസിലാക്കാൻ അവൾക്ക് കഴിഞ്ഞില്ല.... വിഷ്ണു സച്ചിയെ കാറിൽ കിടത്തി ഹോസ്പിറ്റലിലേക്ക് വണ്ടി വിട്ടു " വിഷ്ണു..... ധനു കുത്തിയത് അല്ലടാ.......ഞാൻ അവളെ തടഞ്ഞപ്പോ.....'" ഹിസ്‌പിറ്റലിൽ പോകുന്നതിനിടയിൽ സച്ചി പറഞ്ഞു " നീ മിണ്ടാതെ കിടക്ക് സച്ചി...... അവൾക്ക് ഉള്ളത് ഞാൻ വച്ചിട്ടുണ്ട് 😠😠

നീ അവളെ രക്ഷിക്കാൻ നോക്കണ്ട...... അവൾക്ക് ഇത്തിരി എങ്കിലും മനസാക്ഷി ഉണ്ടോടാ...." " എടാ... അവള് തെറ്റുധരിച്ചതാടാ...ഞാൻ ആണ് ഹരിയെ കൊല്ലാൻ കൂട്ട് നിന്ന .. ആ... ന... ന്ദ്... എന്ന് വച്ച്....എനിക്ക് അവളോട് ഒന്നും പറയാൻ പറ്റിയില്ലെടാ...." " സച്ചി നീ മിണ്ടാതെ ഇരിക്ക്.. ഹോസ്പിറ്റലീൽ ഇപ്പൊ എത്തും...." " എടാ.... വിഷ്ണു വീട്ടിലേക്ക്.. വി... ളി... ച്ച് പ..റ..യ...ണ്ട " സച്ചിയുടെ ബോധം മറഞ്ഞു തുടങ്ങി..... " ഡാ.. സച്ചി...സച്ചി.... കണ്ണ് തുറക്കട..." ഡ്രൈവ് ചെയ്യുന്നതിനിടയിൽ വിഷ്ണു സച്ചിയെ തട്ടിവിളിച്ചു... നിമിഷനേരം കൊണ്ട് ഹോസ്പിറ്റലിന് മുമ്പിൽ കാർ വന്ന് നിന്നു... കാറിൽ നിന്ന് ഇറക്കി..സ്ട്രക്ചറിൽ കിടത്തി നേരെ icu ഇൽ കയറ്റി... കുറച്ച് കഴിഞ്ഞതും ഡോക്ടർ പുറത്തേക്ക് വന്നു.. " ഡോക്ടർ സച്ചിക്ക് എങ്ങനെ ഉണ്ട്..... " " നിങ്ങൾ ആരാ... " " ഞാൻ വിഷ്ണു. സച്ചി യുടെ കസിൻ ആണ്... " "മുറിവ് ആഴത്തിൽ ആണ്.... അത് കൊണ്ട് കുറച്ച് കോംപ്ലിക്കേറ്റ് ആണ്..നാളെ തന്നെ ഒരു സർജറി വേണം.. പോലീസിനെ ഞങ്ങൾ വിവരം അറിയിച്ചിട്ടുണ്ട് കുത്തിയത് ആരാ എന്ന് അറിയാമോ . "

"....അറിയില്ല ഡോക്ടർ........ " വിഷ്ണു ഒന്ന് പറയാൻ മടിച്ചു.. " ആൾക്ക് ബോധം വീണിട്ടുണ്ട്...കയറി കണ്ടോളു.... അധികം സംസാരിപ്പിക്കരുത്..... " " thank you ഡോക്ടർ.... " വിഷ്ണു icu വിലേക്ക് കയറിയതും കണ്ടു കൈയിൽ ഡ്രിപ് ഇട്ട് ഓക്സിജൻ മാസ്ക് വച്ച് കിടക്കുന്ന സച്ചിയെ....സച്ചിയെ കണ്ടതും വിഷ്ണുവിന്റെ കണ്ണൊക്കെ നിറഞ്ഞു... " സച്ചി 😥😥" വിഷ്ണു സച്ചിയുടെ കൈയിൽ മെല്ലെ പിടിച്ചു... സച്ചി പയ്യെ കണ്ണ് തുറന്ന് വിഷ്ണുവിനെ നോക്കി......മുഖത്ത് നിന്ന് ഓക്സിജൻ മാസ്ക് മാറ്റി വച്ചു " വിഷ്ണു.... ധനു...... "പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു " വന്നില്ല....... " വിഷ്ണു താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു... " നീ അവളെ പോയി ഒന്ന് നോക്കടാ...... ." സച്ചിയുടെ സ്ഥിതി അറിയാവുന്നത് കൊണ്ട് വിഷ്ണു അവന് ആശ്വാസം എന്ന വണ്ണം ഒന്ന് മൂളി....വിഷ്ണുവിന്റെ കണ്ണ് അറിയാതെ നിറഞ്ഞു... " വിഷ്ണു നീ എന്തിനാ..... കരയുന്നെ..... എനിക്ക് ഒന്നും ഇല്ലടാ..... " " പിന്നെ ഞാൻ ചിരിക്കണോ... നീ ഇവിടെ സുഖവാസത്തിനു വന്നെന്നു പറഞ്ഞ്..... " " ഇപ്പോഴാ എന്റെ പഴയ വിഷ്ണു ആയത്..... " " സച്ചി അധികം സംസാരിക്കണ്ട....... ഞാൻ പുറത്ത് ഉണ്ടാവും....... " " വിഷ്ണു.. രഘുവിനോടും ജയ്യോടും വരാൻ പറയണം.. നീ അവരോട് ഒന്നും പറയാൻ നിൽക്കണ്ട ...... വീട്ടിൽ ഒന്നും അറിയിക്കണ്ട "

". മ്മ്മ് " വിഷ്ണു പുറത്തിറങ്ങിയതും അവിടെ ഉണ്ടായിരുന്ന ചെയറിൽ ഇരുന്ന് രണ്ട് കൈകൊണ്ടും മുഖം പൊത്തി കൈമുട്ട് തുടയിൽ ഊന്നി ഇരുന്നു... ഒന്ന് റീലാക്സ് ആയ ശേഷം വിഷ്ണു ഫോൺ എടുത്ത് ജയ്യെയും രഘുവിനെയും വിളിച്ച് അവരോട് വരാൻ പറഞ്ഞു.മറ്റാരോടും പറയരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു... മൂന്ന് നാല് മണിക്കൂറിനു ശേഷം വിഷ്ണു അറിയിച്ച പോലെ രഘുവും ജയ്യും ഹോസ്പിറ്റലിൽ എത്തി.. രഘു ലീവിന് വന്നിരുന്നത് കൊണ്ട് ജയ്യും രഘുവും ഒരുമിച്ചാണ് വന്നത്...... " വിഷ്ണു... സച്ചിക്ക് എന്തുപറ്റി...... " വന്നപാടെ രഘു വിഷ്ണുവിനോട് ചോദിച്ചു.. വിഷ്ണു വീട്ടിൽ നടന്നകര്യം എല്ലാം രഘുവിനോടും ജയ്യോടുമായി പറഞ്ഞു.കൂടെ ആനന്ദ് എന്ന പേര് ഉൾപ്പടെ .മറ്റു കാര്യങ്ങൾ ഒന്നും പറഞ്ഞില്ല... എന്തു മറുപടി പറയണം എന്ന് അറിയാതെ നിൽക്കുകയാണ് രണ്ടുപേരും..... " സച്ചിയേട്ടന് എങ്ങനെ ഉണ്ട് ഇപ്പൊ.... " " ഡോക്ടർ പറഞ്ഞത് കുറച്ച് കോംപ്ലിക്കേറ്റഡ് ആണ് ... നാളെ ഒരു സർജറി വേണം എന്നാണ്...." " ധനു എവിടെ....... "രഘു ചുറ്റും നോക്കി " ധനു വീട്ടിൽ ഉണ്ട് രഘു......

ധനുവിന്റെ ഭാഗത്തു നിന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിചില്ല ഇങ്ങനെ ഒന്നും.... ഇത്ര ക്രൂര ആവാൻ എങ്ങനെ സാധിച്ചു എന്ന് എനിക്ക് മനസിലാവുന്നില്ല.. നിങ്ങളോട് കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ട് സച്ചിക്ക് സുഖമായിട്ട് അവൻ തന്നെ പറയും......."ധനുവിനോടുള്ള അമർഷം അവന്റെ വാക്കുകളിൽ വ്യക്തമായിരുന്നു... " വിഷ്ണു ഇപ്പൊ 7,8 മണിക്കൂർ ആയിട്ട് ഇവിടെ തന്നെ അല്ലേ... വീട്ടിൽ പോയി ഒന്ന് ഫ്രഷ് ആയിട്ട് വാ.... ഞാൻ ഇവിടെ ഇരുന്നോളം.... " " അത് വേണ്ട രഘു.... ഞാൻ ഇവിടെ ഇരുന്നോളാം..... സച്ചി ഈ അവസ്ഥയിൽ കിടക്കുമ്പോൾ...... " " വിഷ്ണുവേട്ട.... എനിക്ക് വിഷ്ണുവേട്ടനോട് കുറച്ച് സംസാരിക്കാൻ ഉണ്ട്..... വീട് വരെ ഒന്ന് പോകുകയും വേണം.. Please...... " ജയ്യ് പറഞ്ഞതും വിഷ്ണുവിന് ധിക്കരിക്കാൻ ആയില്ല.... രഘുവിനെ അവിടെ നിർത്തി രണ്ടുപേരും ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി.... രഘു കുറച്ച് മാറി ധനുവിന് ഫോൺ ചെയ്തു... ഫോൺ ബെൽ അടിച്ച് കട്ട്‌ ആവുന്നതല്ലാതെ എടുക്കുന്നില്ല.. ധനു നിനക്ക് എന്താ പറ്റിയത്.. സച്ചിയുടെ ഈ അവസ്ഥക്ക് നീ കാരണം ആയതെങ്ങനെയാ..

വിഷ്ണു പറഞ്ഞതൊന്നും രഘുവിനു ഉൾകൊള്ളാൻ ആയില്ല... അവർ അറിയുന്ന ധനു ഒരിക്കലും ഇങ്ങനെ ചെയ്യില്ല എന്ന് അവന് ഉറപ്പായിരുന്നു രഘുവിന്റെ മനസിൽ ചോദ്യങ്ങൾ പെരുകികൊണ്ടിരുന്നു... "വിഷ്ണുവേട്ട......" " പറ ജയ്യ്.... " കാർ ഡ്രൈവ് ചെയ്യുന്നതിനിടയിൽ വിഷ്ണു ജയ്യോടായി പറഞ്ഞു. " വിഷ്ണുവേട്ടൻ കരുതുന്നത് പോലെ എന്റെ ചേച്ചി അത്രക്ക് ക്രൂര ഒന്നും അല്ല....... സച്ചിയേട്ടനോട് അവൾക്ക് സ്നേഹം മാത്രം ഒള്ളു......ധനു ഒരിക്കലും സച്ചിയേട്ടനെ കൊല്ലാൻ ശ്രെമിക്കില്ല......." ജയ് പറഞ്ഞത് കേട്ട് വിഷ്ണു ജയുടെ മുഖത്തേക്ക് നോക്കി.. " മരണത്തിൽ നിന്ന് മടങ്ങി വന്നവരാണ് ഞാനും എന്റെ ചേച്ചിയും.... ആ വരവിനു ഞങ്ങൾക്ക് ഒരേ ഒരു ഉദ്ദേശം ഉണ്ടായിരുന്നുള്ളു... മരണം കൊണ്ടുപോയ നാല് ആത്മക്കൾക്ക് ശാന്തി നേടി കൊടുക്കുക എന്നുള്ളത്.....അതിന് ഞങ്ങളുടെ കൂടെ നിന്നത് ഇപ്പോഴും നിക്കുന്നത് രഘുവേട്ടനും പിന്നെ ഊരും പേരും അറിയാത്ത ഒരു അജ്ഞാതനും " " ആ അജ്ഞാതൻ ആണ് ജയ് സച്ചി എന്ന സച്ചിദാനന്ദ്... " വിഷ്ണു മനസിൽ പറഞ്ഞു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story