ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 21

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

" ആ അജ്ഞാതൻ ആണ് ജയ് സച്ചി എന്ന സച്ചിദാനന്ദ്... " വിഷ്ണു മനസിൽ പറഞ്ഞു.... " വിഷ്ണുവേട്ടൻ എന്താ ആലോചിക്കുന്നേ..... " " ഒന്നും ഇല്ല ജയ് ഞാൻ സച്ചിയെ പറ്റി ഓർത്തതാ.... " " വിഷ്ണുവേട്ട....ആനന്ദ് എന്ന പേരിൽ മറഞ്ഞുകിടക്കുന്ന ഒത്തിരി കാര്യങ്ങൾ ഉണ്ട്.... ഒരു പക്ഷേ എല്ലാം കൂടി കൂട്ടി വച്ച് നോക്കിയപ്പോൾ ധനുവിന്റെ മനസ് പതറി പോയിട്ടുണ്ടാവും.. കൈ വിട്ട് പോയിട്ടുണ്ടാവും..... പറയാനാണെങ്കിൽ ഒത്തിരി ഉണ്ട്..... ധനു തന്നെ എല്ലാം കഴിയുമ്പോൾ സച്ചിയേട്ടനോട് പറയും എന്നാണ് പറഞ്ഞത്... പക്ഷേ എനിക്ക് തോന്നുന്നു വിഷ്ണുവേട്ടനും എല്ലാം അറിഞ്ഞിരിക്കണം എന്ന്..... " ജയ് സീറ്റിലേക്ക് ചാരി ഇരുന്നു എന്നിട്ട് വീണ്ടും തുടർന്നു.... " ആദ്യം അറിയേണ്ടത് ഹരിയെയും ശ്രീയെയും കുറിച്ച് ആണ്.... ഹരിക്ക് ശ്രീ എന്നാൽ പ്രണയം ആയിരുന്നു.... ശ്രീ ക്ക് ഹരി എന്നാൽ സൗഹൃദവും " ⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️

" ഹിമ........... " ജയ് ബയോമാക്സ് ക്ലാസ്സിന്റെ ജനലിക്കെ നിന്നുകൊണ്ട് നീട്ടി വിളിച്ചു 😊 വിളി കേട്ടതും എഴുതികൊണ്ടിരുന്ന ഹിമ ചുറ്റും നോക്കി..🙄🙄🙄 " അവിടെ അല്ല ഇവിടെ.. ദേ ഈ ജനലിന്റെ അടുത്ത്..... " ജയ്യ് പറയുന്നത് കേട്ടതും ഹിമയുടെ മിഴികൾ ജനലിനടുത്തായി നിൽക്കുന്ന ജയുടെ അടുത്തെത്തി.... ജയ് ഹിമയെ കൈയിൽ ഇരുന്ന കുട പൊക്കി കാണിച്ചു.... " തന്റെ കുട... ഇത് തരാൻ വന്നതാ... പുറത്തേക്ക് വാ.....😁😁" " ആ ജനലിക്കെ വച്ചേരെ ഞാൻ എടുത്തോളാം.....😒" " അതൊന്നും പറ്റില്ല 😁ഞാൻ തന്റെ കൈയിൽ നിന്ന് വാങ്ങിയതാ... തന്റെ കൈയിൽ തന്നെ താരോള്ളു....😁" ജയ് നിർബന്ധം പിടിച്ചതും ഹിമ വേറെ വഴി ഇല്ലാത്തത് കൊണ്ട് പുറത്തേക്ക് ചെന്നു... " കുട താ.... " ഹിമ ജയ്യ്ക്ക് നേരെ കൈ നീട്ടി... ജയ് കുട അവളുടെ കൈയിൽ കൊടുക്കുന്നതിനോടൊപ്പം അവളുടെ വിരലുകളിൽ ഒന്ന് തഴുകി... ഹിമ വേഗം കൈ വലിച്ചിട്ട് ജയ്യേ രൂക്ഷമായി നോക്കി😬😬😬 "ഞാൻ ഇത് ഹരിയേട്ടനോട് പറയും....😠" " നല്ല കാര്യം 😁😁അപ്പൊ കാര്യങ്ങൾ എല്ലാം എളുപ്പമാവും....തന്റെ അമ്മ പറഞ്ഞേക്കുന്നത് ഒരു കണ്ണ് തന്റെ മേൽ വേണം എന്നാണ്......

" ഹിമ ഒന്നും പറയാതെ ക്ലാസ്സിലേക്ക് കയറി പോയി... എന്റെ ഹിമേ നീ എത്രകാലം എന്നിൽ നിന്ന് ഒളിക്കും എന്നൊന്ന് എനിക്ക് കാണണം 😁😁ജയ് മനസിൽ പറഞ്ഞുകൊണ്ട് ക്ലാസ്സിലേക്ക് നടന്നു. ************** " ഹരി... ഇവിടെ വന്നിരിക്കാണോ.... ഞാൻ എവിടെ എല്ലാം അന്നെഷിച്ചെന്നറിയോ...ഫോൺ വിളിച്ചിട്ടാണെങ്കിൽ എടുക്കുന്നതുമില്ല 🤨🤨" ധനു ലൈബ്രറിയിൽ ബുക്കും വായിച്ചുകൊണ്ടരിക്കുന്ന ഹരിയുടെ അടുത്തായി വന്നിരുന്നു... " ഫോൺ സൈലന്റ് ആയിരുന്നെടോ....😊😊കുറച്ച് നോട്ട് എഴുതാൻ ഉണ്ടായിരുന്നു.. അതാ ഇവിടെ വന്നിരുന്നത്...😊😊" ഹരി സൗമ്യമായി പറഞ്ഞത് കേട്ടതും ധനു ഒന്ന് പുഞ്ചിരിച്ചു... " എന്നിട്ട് കഴിഞ്ഞോ.....😄" " കഴിഞ്ഞു... ഞാൻ ഒന്നുകൂടി വായിച്ചു നോക്കായിരുന്നു..... അല്ല ശ്രീ ക്ക് ക്ലാസ്സ്‌ ഇല്ലേ... " " ഇല്ല.... ഇന്ന് മൊത്തത്തിൽ ഇല്ല... എനിക്ക് പ്രാക്ടീസ് ഉണ്ടായിരുന്നു കരാട്ടെ യുടെ അത് കഴിഞ്ഞപ്പോഴാ തന്നെ വിളിച്ചത് . ഹരിയുടെ വായിച്ചു കഴിഞ്ഞെങ്കിൽ വാടോ.. ചുമ്മാ കോളേജ് മൊത്തം ഒന്ന് കറങ്ങാം 😁😁.. " ധനു ഹരിയുടെ ബാഗിൽ ബുക്ക് ഒക്കെ എടുത്ത് വച്ചുകൊണ്ട് പറഞ്ഞു..

ഹരി ബുക്ക്‌ തിരിച്ച് ലൈബ്രറിയിൽ വച്ചുകൊണ്ട് ധനുവിന്റെ കൂടെ പുറത്തേക്ക് ഇറങ്ങി... ക്യാന്റീനിൽ നിന്ന് രണ്ട് ചായയും വാങ്ങി അവിടെ ഗുൽമോഹർ മരത്തിനു കീഴെ രണ്ടുപേരും ഇരുന്നു... " ഹരി... താൻ ഒരുപാട് കഷ്ടപെടുന്നുണ്ട് അല്ലെടോ.....😊😊" അതിന് മറുപടിയായി ഹരി ഒന്ന് പുഞ്ചിരിച്ചു... " ഹരി തന്റെ ചിരിയാട്ടോ ഹൈലൈറ്റ് 😁" " മതി ശ്രീ ആക്കിയത്.. 😊😊😊" " ഞാൻ കാര്യമായിട്ട് പറഞ്ഞതാടോ..... "ധനു കൈയിൽ ഇരുന്ന ചായ ഒരു കവിൾ കുടിച്ചുകൊണ്ട് പറഞ്ഞു.. " മ്മ്.. ഉവ്വ... വേഗം കുടിക്ക് എന്നിട്ട് പോവാം. ഇന്ന് പോയി കുറച്ച് നേരം കിടന്ന് ഉറങ്ങണം.. കുറച്ച് ദിവസത്തെ ഉറക്കം ബാക്കിയ 😁😁" ഹരി അവന്റെ ഫോൺ എടുത്ത് സമയം നോക്കി...അപ്പോഴാണ് വന്നുകിടക്കുന്ന ഒരു ടെക്സ്റ്റ്‌ മെസ്സേജ് അവൻ കണ്ടത് അത് കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു..😊😊 ഹരിയുടെ ഫോണിൽ നോക്കിയുള്ള ചിരി കണ്ടതും ധനു ഫോൺ വാങ്ങി നോക്കി.. " സ്നേഹിതൻ........ " ധനു ആ മെസ്സേജ് തുറന്ന് വായിച്ചു " താങ്ക്സ് " " ഇതേതാ ഹരി ഈ സ്നേഹിതൻ....😊" " അതോ... ഇന്ന് കിട്ടിയതാണെടോ..😊"

" അതെങ്ങനെ 😁... അല്ല ആളുടെ പേര് സ്നേഹിതൻ എന്നാണോ... "ധനു ആകാംഷയോടെ ചോദിച്ചു.. " ഏയ്‌.... പേര് എനിക്കറിയില്ലെടോ... രാവിലെ കോളേജ് മാഗസിൻ ന്റെ കവർ പേജ് നോക്കാൻ ഞാനാ പ്രെസ്സിലേക്ക് പോയത് പോയ വഴിക്ക് ബൈക്ക് കേടായി ഒരാള് ഉന്തിക്കൊണ്ട് പോകുന്നത് കണ്ടു ... ഞാൻ പിന്നെ ബസിൽ പോകാതെ അയാളെ വണ്ടി ഉന്താൻ സഹായിച്ചു... സംസാരിക്കുന്നതിനിടയിലാ ആള് ഇവിടെ ബോയ്സ് കോളേജിൽ ആണ് പഠിക്കുന്നത് എന്നറിഞ്ഞത്... പിന്നെ ഓരോന്ന് പറഞ്ഞ് ഞങ്ങൾ അങ്ങ് നടന്നു... വണ്ടി workshop ഇൽ കൊടുത്ത് നന്നാക്കി ഞങ്ങൾ രണ്ടുപേരുംകൂടി പ്രെസ്സിൽ പോയി കവർ പേജും നോക്കി തിരിച്ച് എന്നെ കോളേജിന്റെ മുമ്പിൽ കൊണ്ടിറക്കി... എന്റ പേര് ഞാൻ പറഞ്ഞു നമ്പറും കൊടുത്തു. ഞാൻ നമ്പർ വാങ്ങി പേര് ചോദിച്ചില്ല 😁😁😁" " ഹരി.... എത്ര കിട്ടിയാലും മതിയാവില്ല അല്ലേ....😬😬എന്തിനാ എല്ലാവരെയും സഹായിക്കാൻ നിക്കുന്നെ....അവരവരുടെ കാര്യം നോക്കി ജീവിച്ചുകൂടെ.... " ധനു കുറച്ച് കലിപ്പിട്ട് ഹരിയോട് പറഞ്ഞു.. ഹരി ധനുവിന്റെ കൈയിൽ കോർത്തു പിടിച്ചു... " ധനു തനിക്കറിയോ എന്റെ അച്ഛൻ മരിച്ചു കഴിഞ്ഞപ്പോ.. ഇനി എന്തു എന്നുള്ള ചോദ്യം മാത്രമായിരുന്നു മുമ്പിൽ..... പലരുടെയും സഹായം കൊണ്ടാ ഞാൻ വളർന്നു വന്നത്...

അതൊക്കെ ഓർക്കുമ്പോൾ ഒരു ചെറിയ സഹായം എങ്കിലും മോറ്റൊരാൾക്ക് ചെയ്യുമ്പോ എനിക്ക് ഒരു സംതൃപ്തി ആണെടോ....😊😊😊" " ഞാൻ അതല്ലാടോ ഉദ്ദേശിച്ചത്........ " " എനിക്ക് മനസിലായി ശ്രീ..😊😊... അങ്ങനെ over ആയി എന്റെ കാര്യം നോക്കാതെ ആളുകളെ സഹായിക്കാൻ ഞാൻ നടന്നാൽ എന്നെ കണ്ട്രോൾ ചെയ്യാൻ താൻ ഉണ്ടല്ലോ..😁" " ഉവ്വ ഉവ്വ... "😁😁 "ജീവിതകാലം മുഴുവൻ താൻ എന്റെ കൂടെ ഉണ്ടാകുമോ ശ്രീ " അത് അവന്റെ ഹൃദയം അവളുടെ ഹൃദയത്തോട് മൗനമായ ഭാഷയിൽ ചോദിച്ചതായിരുന്നു.... രണ്ടുപേരും ചായകുടിച്ച ഗ്ലാസ്സ് വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ച് ബസ്റ്റോപ്പിലേക്ക് നടന്നു... ബസിൽ കയറി ഒരു സീറ്റിലായി രണ്ടുപേരും ഇരുന്നു.. " ധനു ഈ ബസ് കുറച്ച് ടൈം എടുക്കും.. റോഡ് പണി നടക്കുന്നത് കൊണ്ട് വേറെ ഏതോ റൂട്ടിൽ കൂടി ആണ് പോകുന്നതെന്ന് തോന്നുന്നു... " ഹരി ബസ് പതിവില്ലാതെ വേറെ വഴിക്ക് പോകുന്നത് കണ്ടതും പറഞ്ഞു... " എന്നാൽ ഞാൻ ഒന്ന് ഉറങ്ങട്ടെ... ഇന്നലെ ജയ്യ് ആയിട്ട് തല്ല് കൂടി സമയം വൈകിയാ കിടന്നത്....😂😂"ധനു ഹരിയുടെ ഷോൾഡറിൽ തല ചെരിച്ച് വച്ചു... "

ശ്രീ ആളുകൾ നോക്കുന്നുണ്ട്.. താൻ മര്യാദക്ക് ഇരിക്കടോ....🙄" ഹരി ചുറ്റും നോക്കി.. " ഹരി.... നമ്മുക്ക് നമ്മൾ തമ്മിൽ ഉള്ള ബന്ധം അറിയാം.... അത് ആരെയും ബോധിപ്പിക്കണ്ട ആവശ്യം ഇല്ല... മനസ്സിലായോ 😬😬" ധനു മുഖമുയർത്തി പറഞ്ഞുകൊണ്ട് വീണ്ടും ഷോൾഡറിൽ തലവെച്ചു.. ധനു പതിയെ മയക്കത്തിലേക്ക് പോയതും ഹരി അവന്റെ കൈ അവളുടെ കൈകളോട് ചേർത്തു പിടിച്ചു..... 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 അലരേ നീ എന്നിലെ ഒളിയായ് മാറീടുമോ പിരിയാതെന്നെന്നുമേ എൻ ജീവനെ ഇതളിൽ ഞാൻ ചേരവേ പ്രണയം നീയേക്കുമോ ഹൃദയം നീറുമ്പോഴും എന്നെന്നുമേ 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 " ശ്രീ എണീക്ക്...... സ്റ്റോപ്പ്‌ എത്താറായി.... " ഹരി ധനുവിനെ തട്ടിവിളിച്ചു... ധനു വേഗം മുഖത്തേക്ക് വീണ് കിടന്ന മുടിഴകൾ ചെവിക്കു പിന്നിലേക്ക് ഒതുക്കി വച്ചുകൊണ്ട് ബാഗ് എടുത്ത് എണീറ്റു... "ഹരി... നാളെ കാണാം......😊👋👋" " നാളെ നേരത്തെ ഇറങ്ങോ 😜😜"ഹരി ധനുവിനെ നോക്കി ആക്കിയമട്ടിൽ ചോദിച്ചു.. " എത്ര നല്ല നടക്കാത്ത സ്വപ്നം 😂😂... എത്ര വൈകിയാലും എന്നെ കാത്ത് നിൽക്കാൻ ഹരി ഉള്ളപ്പോൾ എനിക്കെന്തിനു ടെൻഷൻ....😂😂"

ഹരി ചിരിച്ചുകൊണ്ട് തലയാട്ടി.... ധനു ബസിൽ നിന്ന് ഇറങ്ങിയതും ഹരി അവളെ കൈ വീശി കാണിച്ചു... ********** ഹരി വീട്ടിൽ ചെന്ന് ഒരു ഉറക്കവും കഴിഞ്ഞ് കുളിച്ച് തലയും തോർത്തി ഹാളിലേക്ക് വന്നപ്പോൾ ആണ് കാളിങ് ബെൽ അടിക്കുന്നത് കേട്ടത്... ഹരി ഡോർ തുറന്നതും കണ്ടു ചിരിച്ചുകൊണ്ട് നിൽക്കുന്ന രഘുവിനെ.... " രഘു... വാടാ 😁😁..... " ഹരി രഘുവിനെ അകത്തേക്ക് വിളിച്ചു.... രഘു അകത്തെ സോഫയിൽ ഇരുന്നു.... " അമ്മേ.... രണ്ട് ചായ എടുക്ക്.... രഘു വന്നിട്ടുണ്ട്...... എന്താടാ ഈ സമയത്ത്.... " " ഞാൻ ഇവിടെ അടുത്ത് വരെ വന്നതാടാ... ശ്രീകുട്ടിയുടെ കൂടെ പഠിക്കുന്ന ഒരു കുട്ടിക്ക് ഒരു ബുക്ക്‌ കൊടുക്കാൻ.......😊😊😊" " ആഹാ.. മോനോ..... സുഖമാണോ... ജാനകിയും ശ്രീകുട്ടിയും എന്തു പറയുന്നു... " ചായക്ക് വെള്ളം വച്ചുകൊണ്ട് അടുക്കളയുടെ വാതിൽ നിന്ന് കൊണ്ട് പ്രമീള ചോദിച്ചു.. " അവരൊക്കെ സുഖമായി ഇരിക്കുന്നു അമ്മേ..... ബാക്കി രണ്ട് കാന്താരികൾ എന്തെ...😁😁" " ഞങ്ങൾ ഇവിടെ ഉണ്ട് രഘുവേട്ട.... " നിമ ചിരിച്ചുകൊണ്ട് റൂമിനു പുറത്തേക്ക് വന്നു. പുറകെ ഹിമയും... "

പഠിത്തം ഒക്കെ എങ്ങനെ പോകുന്നു.... ഹരിയുടെ കൂടെ ഇടക്ക് വീട്ടിലേക്ക് ഒക്കെ ഇറങ്ങ്..." "പഠിത്തം ഒക്കെ നന്നായി നടക്കുന്നുണ്ട്.. പിന്നെ അവിടേക്ക് വരുന്ന കാര്യം അതെങ്ങനെയാ രഘുവേട്ട...ഹരിയേട്ടൻ മൊത്തത്തിൽ busy അല്ലെ.... കാലത്ത് കോളേജ് ക്ലാസ്സ്‌ പിന്നെ അതിനിടയിൽ ശ്രീയേച്ചിയുടെ കൂടെ സമയം ചിലവഴിക്കണം കോളേജിൽ നിന്ന് വന്നാലോ ജോലിക്ക് പോണം.. പിന്നെവിടെയാ ഞങ്ങടെ ഏട്ടന് സമയം...🤭🤭🤭🤭" " ഡീ ഹിമേ... നീയും തുടങ്ങിയോ.... " ഹരി തമാശ രൂപേണ ഹിമക്ക് നേരെ കൈ ഓങ്ങി.. " മ്മ്മ്മ്.... എനിക്കും എന്ധോക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നുന്നുണ്ട്....🧐🧐എല്ലാവരുടെയും ധനു ഇവന്റെ മാത്രം ശ്രീ 🧐🧐അതിൽ എന്തോ ഇല്ലേ പിള്ളേരെ..😂😂" രഘു മൊത്തത്തിൽ ഹരിയെ ഒന്ന് നോക്കിയിട്ട് ഹിമയോടും നിമയോടും പറഞ്ഞു.. " അത് തന്നെ... അങ്ങോട്ട് ചോദിക്ക് മോനേ.... ഇവന്റെ മനസിൽ ആ പെൺകൊച്ചു കേറി കൂടിയിട്ട് വർഷം ഒന്നാവാറായി....എന്നാൽ ഇവൻ അങ്ങ് തുറന്ന് പറയത്തുമില്ല 😊😊" പ്രമീള രണ്ട് ഗ്ലാസ്സ് ചായ അവിടെ ഉണ്ടായിരുന്ന ടീപോയിൽ വച്ചു..

. " എടാ.. കള്ളകാമുക.....😜നീ ആള് കൊള്ളാലോ.... എന്നിട്ട് ഒരു വക്ക് എന്നോട് പറഞ്ഞില്ലല്ലോ....😁ജയ് എന്നോട് കഴിഞ്ഞ ദിവസം നിന്റെ കാര്യം ചോദിച്ചിരുന്നു...😄 അത് മാത്രമല്ല പല കാര്യവും പറഞ്ഞു... " രഘു ഹരിയെ നോക്കി പറഞ്ഞു തുടങ്ങിയതാണെങ്കിലും പറഞ്ഞു നിർത്തിയത് ഹിമയെ നോക്കിയാണ്.. ഹിമ പയ്യെ നിമയുടെ പുറകിലേക്ക് മാറി.. " അത് രഘുവേട്ട ഹരിയേട്ടന് ശ്രീ ചേച്ചിയെ ഇഷ്ടമാണെന്ന് ഇവിടെ പരസ്യമായ രഹസ്യമാണ് 😂😂😂😂" " മതി മതി രണ്ടുപേരും പോയി പഠിക്കാൻ നോക്ക്.... " ഹരി രണ്ടുപേരെയും അകത്തേക്ക് ഓടിച്ചുവിട്ടു.. " നിങ്ങൾ സംസാരിച്ച് ഇരിക്ക് എനിക്ക് കുറച്ച് പണി ഉണ്ട് അടുക്കളയിൽ.... " പ്രമീള അടുക്കളയിലേക്കും പോയി.. " എടാ അവൾ വലിയ ഒരു കുടുംബത്തിലെ ഒരു കുട്ടിയാണ്... അത് മാത്രമല്ല എന്നെ അവള് ഒരു നല്ല സുഹൃത്ത് ആയാണ് കാണുന്നത് ഞാൻ പറയുന്നത് അവൾ എങ്ങനെ എടുക്കും എന്ന് പോലും എനിക്കറിയില്ല ...എനിക്ക് ഒരു ജോലി പോലും ആവാതെ എങ്ങനെയാ ഞാൻ പറയുന്നെ... ഒരു ജോലി ഒക്കെ ആയിട്ട് പറയാം...

പിന്നെ എനിക്ക് ഒരു നിർബന്ധം ഉള്ളത് ഞാൻ പറഞ്ഞു വേണം അവൾ എന്റെ ഇഷ്ടം അറിയാൻ... " 😊😊ഹരി രഘുവിനെ നോക്കി ചിരിച്ചു.. " ഡാ.. അപ്പൊ.... നീ ഒക്കെ ആലോചിച്ച് വച്ചേക്കാണ് അല്ലേടാ...😜" " രഘു നിനക്കറിയോ അന്ന് ആദ്യമായി അവളെ ബസിലേക്ക് പിടിച്ച് കയറ്റിയപ്പോ ഞാൻ എന്റെ ഹൃദയത്തിലേക്ക് കൂടിയാടാ കയറ്റിയത്... എന്റെ അവസാനം വരെ ഈ ഹൃദയത്തിൽ നിന്ന് അവൾക്കൊരു പടിയിറക്കം ഇല്ല....രഘു 😊😊" " ഹരി...... അവൾക്ക് നിന്നെ മനസിലാവും... ധനു ഉണ്ടല്ലോ......പണവും പത്രാസും നോക്കി അല്ല ആരെയും വിലയിരുത്തുന്നത്... സ്വഭാവം കണ്ടാണ്.... അവളുടെ വീട്ടുകാരും... കാർത്തികേയൻ അങ്കിൾ .അങ്ങനെയാ മക്കളെ വളർത്തിയിരിക്കുന്നത്..എനിക്ക് ആ കുടുംബത്തോട് തന്നെ ഒരു ബഹുമാനം ആണ് . " " എനിക്ക് ശ്രീയെ ഇഷ്ടപ്പെടാൻ കാരണം എന്താണെന്നു ചോദിച്ചാൽ എനിക്ക് ഒരു ഉത്തരം ഇല്ല രഘു..ഒരു കാരണവും ഇല്ല രഘു...

ചിലര് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് അവളുടെ ചിരി കണ്ടിട്ടാണ് ഭംഗി കണ്ടിട്ടാണ് എന്നൊക്കെ..... ഒരു സമയത്ത് ചിരി മാറിയാൽ ഭംഗി പോയാൽ അവരോടുള്ള ഇഷ്ടം പോവോ....... " "ഡാ... ഹരി.. നീ തന്നെയാണോ ഇതൊക്കെ പറയുന്നത്...🙄🙄🙄🙄" " കളിയാക്കാതെടാ കോപ്പേ 😁😁😁.... " " അല്ല നിനക്ക് ഇന്ന് ജോലി ഇല്ലേ....... " " ഇല്ലാതെ പിന്നെ.... പോണം...... ഒരു പത്തുമിനിറ്റ് കഴിഞ്ഞിട്ട്.... " " എന്നാ നീ പോയി.... ഡ്രസ്സ്‌ മാറി വാ ഞാൻ ആവഴിക്കാ പോണേ ഞാൻ ആക്കിത്തരാം...😁😁" " നീ ആവഴിയെ ആണ് പോകുന്നത് എന്ന് പറയണ്ട..... എനിക്ക് വേണ്ടി ആ വഴിയേ പോകുന്നു എന്ന് പറഞ്ഞാ മതി..... " ഹരി പറഞ്ഞത് കേട്ട് രഘു ഒന്ന് ചിരിച്ചു... " എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത രണ്ട് മുഖങ്ങൾ ഒന്ന് നിന്റെയും മറ്റൊന്ന് എന്റെ ശ്രീയുടെയും....😍" " സെന്റി ആക്കല്ലേ മോനേ പോയി ഡ്രസ്സ്‌ മറെടാ... " ഹരി രഘുവിനെ നോക്കി കണ്ണ് ചിമ്മി കാണിച്ചുകൊണ്ട് അകത്തേക്ക് കയറി പോയി...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story