ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 22

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

ബസിലെ യാത്രക്കിടയിൽ പലപ്രാവശ്യം ധനുവിന്റെ കണ്ണുകൾ ചുറ്റും പരതി.. തിരക്കായത് കൊണ്ട് ഫോൺ എടുക്കാൻ പറ്റാത്ത അവസ്ഥയും.... SN കോളേജിന്റെ സ്റ്റോപ്പ്‌ എത്തിയതും ബസിൽ നിന്നിറങ്ങി ഒന്നുകൂടി ബസിലേക്ക് എത്തിനോക്കി... എന്നിട്ടും കാണാതെ ആയതും ഫോൺ എടുത്ത് ഹരിയുടെ നമ്പറിലേക്ക് വിളിച്ചു..... "ഹലോ ഹരി, താൻ എവിടെയാ " " ശ്രീ ഞാൻ കോളേജിലേക്ക് വന്നുകൊണ്ടിരിക്കാ.. ഇപ്പൊ എത്തും.. .വന്നിട്ട് പറയാം " തിരിച്ച് മറുപടി പറയുന്നതിന് മുന്പേ ഫോൺ വച്ചു.. ഈ ഹരി 😬😬 ധനു മനസിൽ പറഞ്ഞുകൊണ്ട് നടന്നതും.. " ധനു.......😊" ആൻസി ബാക്കിൽ നിന്ന് വിളിച്ചു.. (ധനുന്റെ ക്ലാസ്സ്‌ മേറ്റ്‌ ) " എന്താ ആൻസി.......😊" ധനു തിരിഞ്ഞ് ആൻസിയെ നോക്കി " ഇന്ന് ഹരിയേട്ടൻ എവിടെ.....😁"ആൻസി ചുറ്റും നോക്കി.. " ഹരി വരുന്നതേ ഒള്ളു.... എന്താ ആൻസി 😁" " ഒന്നും ഇല്ല.... ഞാൻ ചോദിച്ചെന്നെ ഒള്ളു 😁" " അതല്ലലോ എന്തോ ഉണ്ടല്ലോ....🤨🤨" " എന്റെ പോന്നു ധനു ഇതിന്റെ പേരിൽ നീ നിന്റെ കരാട്ടെ ഒന്നും പുറത്ത് എടുക്കണ്ട 😜... ഞാൻ പറയാം.....നീയും ഹരിയേട്ടനും തമ്മിൽ പ്രണയത്തിൽ ആണെന്നാണ് പൊതുവെ സംസാരം.... " "ഞങ്ങൾ തമ്മിലോ 🙄.. ഇത് വരെ ഞാൻ കെട്ടിട്ടില്ലല്ലോ ആരും പറയുന്നത്....."

" അതെങ്ങനെയാ നിന്നെ ആരെങ്കിലും ചൊറിയാൻ വരോ... നീ അവരുടെ പണി തീർക്കില്ലേ 😁😁" ആൻസി പറഞ്ഞത് കേട്ട് ധനു അവളെ തല ചെരിച്ചു നോക്കി ചിരിച്ചു.... " ധനു ആ സെക്യൂരിറ്റി ബ്ലോക്കിൽ അവിടെ എന്തോ വർക്ക്‌ നടക്കുകയാ... മൊത്തം പൊടിയ.... .. " ഗേറ്റിനു അടുത്തെത്തിയതും ആൻസി അതും പറഞ്ഞുകൊണ്ട് കൈയിൽ ഇരുന്ന ടൗവൽ കൊണ്ട് മൂക്ക് പൊത്തി ധനു കൈയിൽ ഇരുന്ന ടൗവൽ എടുത്ത് മൂക്ക് മൊത്തം മൂടുന്ന രീതിയിൽ കെട്ടി കൊണ്ട് നടന്നതും പെട്ടന്ന് ആരെയുമായി കൂട്ടി ഇടിച്ചതും ധനു വേച്ചു പോയി..🙄🙄🙄 വീഴാതെ പെട്ടന്ന് അയാൾ ധനുവിനെ പിടിച്ചു... " നോക്ക് നടക്ക് കൊച്ചേ.....🧐 " അയാൾ ധനുവിനെ പിടിച്ച് നേരെ നിർത്തി... അയാളും പൊടി കാരണം മുഖം മറച്ചിരുന്നു... " ഡാ .. എന്താടാ പ്രശനം..... " കുറച്ച് മാറി ബൈക്കിൽ ഇരിക്കുന്ന രണ്ടുമൂന്ന് പേരിൽ ഒരാൾ അയാളോട് വിളിച്ച് ചോദിച്ചു.. " ഒന്നും ഇല്ല ഗിരി........ "

അയാൾ ധനുവിനെ ഒന്ന് നോക്കികൊണ്ട് കോളേജിന് പുറത്തേക്ക് നടന്നു.. " ഓരോരുത്തൻ മാർ ഇറങ്ങിക്കോളും...എന്നെ വന്ന് ഇടിച്ചതും പോരാ 😬"ധനു ആൻസിയെയും കൂട്ടി നടന്നു... " ആൻസി... താൻ പൊക്കോ 😊 ഞാൻ കുറച്ച് കഴിഞ്ഞിട്ടേ ക്ലാസ്സിൽ കയറുന്നുള്ളു..... " ധനു ഗുൽമോഹർ മരത്തിനു കീഴെയായി ഇരുന്നു... ആൻസി ധനു വിനെ നോക്കി ചിരിച്ചുകൊണ്ട് ക്ലാസ്സിലേക്ക് നടന്നു.. " ശ്രീ...😊.... " ധനുവിന്റെ തലക്കിട്ടൊരു കൊട്ട് കൊടുത്ത് കൊണ്ട് ഹരി ധനുവിനരുകിലായി ഇരുന്നു... " എന്താ ഹരി... കൂടുന്നുണ്ട്....😬" ധനു തലയിൽ തിരുമിക്കൊണ്ട് ഹരിയെ നോക്കി " സോറി ശ്രീ വേദനിച്ചോ....😒" " അയ്യേ..... വെറുതെ കാണിച്ചതാടോ 😊.... അല്ല ഇപ്പൊ എത്തും എന്ന് പറഞ്ഞിട്ട് സമയം നോക്ക് ഞാൻ പതിനഞ്ചു മിനിറ്റ് ആയി ഇവിടെ wait ചെയ്യാൻ തുടങ്ങിയിട്ട്...🤨🤨🤨🤨"ധനു കയ്യിൽ കെട്ടിയിരിക്കുന്ന വാച്ച് ഹരിക്ക് നേരെ നീട്ടി " ഞാൻ എത്തിയതാടോ..... ഞാൻ കണ്ടു താനും വേറെ ഒരു കുട്ടിയും കൂടി നടന്നു പോകുന്നത്... നിങ്ങളുടെ അടുത്തേക്ക് നടപ്പോഴേക്കും ഗേറ്റിന്റെ അടുത്ത് വച്ച് ഞാൻ എന്റെ സ്നേഹിതനെ കണ്ടടോ 😄....

പിന്നെ കുറച്ച് നേരം സംസാരിച്ചു.... അതാ ലേറ്റ് ആയത് 😊😊sorry ശ്രീ... " " ആഹാ.... അയാളുടെ പേര് ചോദിച്ചോ....🙄" " ഇല്ലടോ.....😁" " കൊള്ളാം .. അല്ല ഹരി എന്താ വൈകിയത്....." " അമ്പലത്തിൽ ഒന്ന് പോയി.., ഇന്ന് ഹിമയുടെ പിറന്നാൾ ആണ്.....😁" " എന്നിട്ട് ഒരു വാക്ക് എന്നോട് പറഞ്ഞില്ലല്ലോ...🧐..... " " ഞങ്ങൾ അങ്ങനെ ഒന്നും ആഘോഷിക്കാറില്ല...... " " മ്മ്മ്മ്മ്..... ഞാൻ ക്ലാസ്സിലേക്ക് പോട്ടെ....😊 ഉച്ചക്ക് കാണാം......😊" ധനു ബാഗ് എടുത്ത് കൊണ്ട് എണീറ്റു നടന്നതും ഹരി ധനുവിന്റെ കൈയിൽ പിടിച്ച് നിർത്തി.... " എന്താ ഹരി 🤨" " ഈ പ്രാവശ്യത്തെക്ലാസിക്കൽ ഡാൻസ് കോമ്പറ്റിഷന് തന്റെ പേരും കൊടുത്തിട്ടുണ്ട്... എന്തായാലും പങ്കെടുക്കണം...😊" " ഒന്ന് പോയേ ഹരി ഒന്ന് കളിച്ചതിന്റെ ക്ഷീണം ഇത് വരെ മാറിയിട്ടില്ല....😬.. ഞാൻ എങ്ങും ഇല്ല......... " " ഞാൻ പേര് കൊടുത്തു ശ്രീ...... താൻ എന്തായാലും പങ്കെടുക്കണം...."

" എന്റെ ഹരി രണ്ടുo കൂടി കൊണ്ടുനടക്കാൻ പാടാണെടോ....😤😤" " അതൊക്കെ തോന്നുന്നത.....പിന്നെവൈകിട്ട് പോകുമ്പോ ഹിമക്ക് എന്ധെങ്കിലും വാങ്ങണം താൻ കൂടെ വരോ 😄😄" " അതൊക്കെ ചോദിക്കണോ.... എപ്പോ വന്നെന്നു ചോദിച്ചാൽ മതി....😁😁" " ശ്രീ..എന്നാ ശെരി.... ക്ലാസ്സിലേക്ക് പൊക്കോ.... ഞാനും പോട്ടെ.. ടൈം ആയി ... " ********** " നിമേ..... എന്താ അവിടെ...... " " ഒന്നും ഇല്ല ഹരിയേട്ടാ...... " നിമ വേഗം ഫോൺ കട്ട്‌ ചെയ്തു.... " ഈ ഇരുട്ടത് വന്ന് നിന്ന് ഫോൺ വിളിക്കരുതെന്നു നിന്നോട് പല പ്രാവശ്യം പറഞ്ഞിട്ടുള്ളതല്ലേ നിമേ 🤨....വെല്ല ഇഴജന്ധുക്കളും ഉണ്ടാവും ഇവിടെ എങ്ങാനും.....കേറി പോയേ..... " ഹരി ശാസനയോടെ പറഞ്ഞതും നിമ ഉമ്മറത്തേക്ക് നടന്നു.. പിറകെ ഹരിയും... അകത്തേക്ക് കടക്കാൻ പോയപ്പോഴേക്കും ഹരിയുടെ വീടിനു മുമ്പിൽ രണ്ട് ബൈക്ക് വന്ന് നിന്നു...ഹരിയും നിമയും വന്നവരെ കണ്ടവഴി മുറ്റത്തൊട്ട് ഇറങ്ങി ചെന്നു... " നിങ്ങൾ എന്താ ഈ സമയത്ത്.....😊" ഹരി അത്ഭുതത്തോടെ ധനുവിനെയും ജയ്യേയും രഘുവിനെയും ശ്രീകുട്ടിയെയും നോക്കി...

" എന്താ ഹരി.....😁ഞങ്ങൾക്ക് വന്നുകൂടെ.... " രഘു കളിയായി ചോദിച്ചത് കേട്ട് ഹരി ഒന്ന് ചിരിച്ചു..... " ഹരി.... ഞങ്ങളെ ഇവിടെ തന്നെ നിർത്താണോ...😁ഹരി ... " " ശ്രീയേച്ചി..... 😁ഏട്ടൻ നിങ്ങൾ വന്നതിൽ ഉള്ള ഷോക്ക് ആണ്.... നിങ്ങൾ വാ....😄.. "നിമ എല്ലാവരെയും അകത്തേക്ക് വിളിച്ചു... " വാ...... ശ്രീ വാടോ.... " ധനുവും ശ്രീകുട്ടിയും കൂടി നിമ യുടെ കൂടെ അകത്തേക്ക് പോയി " എന്താ ഹരിയളിയ ....😄. ധനുവിനെമാത്രം വിളിക്കോള്ളു.....😜" ജയ് ഹരിയുടെ തോളിലൂടെ കൈ ഇട്ട് പിടിച്ച് നിർത്തി സ്വകാര്യമായി ചോദിച്ചതും ഹരി ഞെട്ടി ജയ്യേ നോക്കി... " നീ അവനെ ഞെട്ടി നോക്കണ്ട.....അവന് എല്ലാം അറിയാം... ഇവനാണ് എന്നോട് നിന്റെ കാര്യം ആദ്യം ഒരു ഡൌട്ട് പോലെ പറഞ്ഞത് 😄😄" ഇപ്പുറത്തു വശത്തെ തോളിലൂടെ കയ്യിട്ടുകൊണ്ട് രഘുവും തുടങ്ങി.... അവര് പറയുന്നത് കേട്ട് ഹരി ഒരു ചമ്മിയ ചിരി ചിരിച്ചു..😊😊 "ഞങ്ങൾക്ക് തോന്നി ഹിമയുടെ പിറന്നാൾ ആയത് കൊണ്ട് നീ ഇന്ന് പോയിട്ടുണ്ടാവില്ല എന്ന്..... അതാ ധനു പറഞ്ഞതനുസരിച്ച് ഒരു കേക്കും വാങ്ങി കൊണ്ട് വന്നത്....😁😁"

" അതൊന്നും വേണ്ടായിരുന്നു....രഘു........ ഇതൊന്നും ഇവിടെ ശീലം ഇല്ല....😊" " അത് കുഴപ്പം ഇല്ല ഹരിയേട്ടാ..... നാത്തൂന് വേണ്ടി അല്ലേ.. എന്റെ പെങ്ങള് ചെയ്തത്....😁😁😁😁" " നാത്തൂൻ ആണ്.., ഏത് വഴിയേ നോക്കിയാലും 😜😜😜" രഘു ഒന്ന് ആക്കി പറഞ്ഞതും ജയ് രഘുവിനെ കണ്ണുകൊണ്ട് വേണ്ട വേണ്ട എന്ന് കാണിക്കാൻ തുടങ്ങി.... " എന്താന്ന് രണ്ടുപേരും കൂടി കണ്ണുകൊണ്ട് 🤨" ഹരി ചോദ്യഭാവത്തിൽ രണ്ടുപേരെ നോക്കി... "ഹരിയേട്ടാ....അവരെയും കൂട്ടി അകത്തേക്ക് വാ......" അകത്തു നിന്ന് നിമ വിളിച്ചതും ആ സംസാരം നീണ്ടുപോകാതെ മൂന്ന് പേരും അകത്തേക്ക് നടന്നു.... അകത്തു എത്തിയപ്പോൾ മുതൽ ജയ്യുടെ തിരച്ചിൽ മുഴുവനും ഹിമയെ ആണ്...ധനുവും ശ്രീക്കുട്ടിയും നിമയും കൂടി ഹാൾ എല്ലാം ഡെക്കറേറ്റ് ചെയ്യുന്ന തിരക്കിലാണ് " അമ്മേ ഹിമ എന്തെ....... "ജയ്യുടെ നോട്ടം കണ്ടതും രഘു തന്നെ ചോദിച്ചു....😂ജയ് രഘുവിനെ എന്റെ മനസ് കണ്ടുപിടിച്ചു അല്ലേ 😜എന്ന മട്ടിൽ നോക്കി...രഘു ആണെങ്കിൽ ഞാൻ ഇതൊക്കെ എത്ര കണ്ടതാ എന്ന രീതിയിൽ തിരിച്ചും... "

അവള് കുളിക്കാൻ പോയേക്കാ മോനേ... നിങ്ങൾ വന്നതൊന്നും അറിഞ്ഞിട്ടില്ല....😊... ഇപ്പൊ വരും.... " പ്രമീള പറഞ്ഞുകഴിഞ്ഞില്ല അപ്പോഴേക്കും കുളി കഴിഞ്ഞ് ഹിമ എത്തി.. പ്രതീക്ഷിക്കാതെ അവരെ എല്ലാവരെയും കണ്ടതും ഹിമ എല്ലാവരെയും മാറി മാറി നോക്കി...😳😳😳 "ഇങ്ങനെ പകച്ചു നോക്കാതെ ഹിമ കുട്ടി happy birthday ഹിമ 😁😁😁" ധനു ഹിമയെ പിടിച്ച് കേക്കിന്റെ അടുത്ത് കൊണ്ട് നിർത്തി... പിന്നെ കേക്ക് മുറിക്കലും കൊടുക്കലും ഒക്കെ ആയി സമയം കടന്നുപോയി.... " ഇതാ ഞങ്ങളുടെ വക...... Happy birthday ഹിമേ....😁😁" ധനുവും രഘുവും ശ്രീകുട്ടിയും കൂടി ഒരു വലിയ ഗിഫ്റ്റ് ഹിമക്ക് കൊടുത്തു.. " thanku 😊😊😊" " നിനക്ക് ഏട്ടൻ തന്ന ഗിഫ്റ്റ് എന്തെ...😁" " അത് മുറിയിൽ ഇരുപ്പുണ്ട് ശ്രീയേച്ചി.... " " മക്കളെ വാ ഭക്ഷണം കഴിക്കാം...." സംസാരിച്ചിരിക്കുന്നതിനിടയിൽ പ്രമീള എല്ലാവരെയും ഭക്ഷണം കഴിക്കാൻ വിളിച്ചു... " നിമേ.... എനിക്ക് ഒന്ന് ബാത്റൂമിൽ പോണം.. എവിടെയാ.... " " ശ്രീയേച്ചി.. ആ കാണുന്നതാ ഹരിയേട്ടന്റെ റൂം അവിടെ പൊക്കോ....😊"

ധനു വേഗം ഹരിയുടെ റൂമിലേക്ക് നടന്നു... ബാത്റൂമിൽ പോയി ഫ്രഷ് ആയി ഇറങ്ങിയപ്പോഴാണ് ഹരിയുടെ മുറിയുടെ ടേബിളിലേക്ക് ധനുവിന്റെ കണ്ണുകൾ പോയത്.... വൃത്തിയായി മേശപ്പുറത്ത് ഒതുക്കി വച്ചിരിക്കുന്ന ബുക്കുകളിലൂടെ ധനു കണ്ണുകൾ ഓടിച്ചു....... ബുക്കൾക്ക് അടുത്തായി ഒരു ഡയറി ഇരിക്കുന്നത് കണ്ടതും ധനു അതെടുത്ത് തുറന്നു വായിക്കാൻ പോയതും ബുക്ക്‌ ധനുവിന്റെ കൈയിൽ നിന്ന് പറന്നു പോയി... ധനു പുറകോട്ട് തിരിഞ്ഞു നോക്കിയതും കണ്ടു ഡയറി പിടിച്ച് നിൽക്കുന്ന ഹരിയെ... " ഹരി... ആ ഡയറി ഇങ്ങു താ...... ഞാൻ ഒന്ന് നോക്കട്ടെ 😊" " ഇല്ല ഇല്ല..... ഇത് എന്റെ പേർസണൽ ഡയറി ആണ്... ശ്രീ.. അങ്ങനെ ഒന്നും തരാൻ പറ്റില്ല 😊" " ഞാൻ അറിയാത്ത എന്തു പേർസണൽ ആണ് ഹരി അതിൽ ഉള്ളത്...🤨🤨" ധനു ഹരിയുടെ കൈയിൽ നിന്നും ഡയറി തട്ടിപ്പറച്ചു വാങ്ങാൻ ഉള്ള ശ്രെമം നടത്തി... ഹരി വേഗം അത് ബാക്കിൽ ആക്കി പിടിച്ചു.. " ഉണ്ടെന്ന് കൂട്ടിക്കോ.... സമയം ആകുമ്പോ ഞാൻ അത് താൻ ചോദിക്കാതെ തന്നെ തനിക്ക് തരും....😊😊"

" അങ്ങനെ ആണോ.. എന്നാൽ എനിക്കൊന്നു കാണണമല്ലോ😄... " ധനു പെട്ടന്ന് ഹരിയെ പിടിച്ച് തിരിച്ച് കൈയിൽ നിന്ന് ഡയറി വാങ്ങി ഓടാൻ പോയതും ഹരി കൈയിൽ പിടിച്ചു വലിച്ച് ചുമരിനോട് ചേർത്ത് നിർത്തി രണ്ട് കൈകൊണ്ടും ലോക്ക് ചെയ്തു.... " ഹരി... മാറ്..... " " എനിക്ക് ആ ഡയറി താ എന്നാൽ ഞാൻ മാറാം....😁" "ഞാൻ വായിച്ചിട്ട് തരാം..." ധനു വേഗം പുറകിലേക്ക് ആക്കിപിടിച്ചുകൊണ്ട് ചുമരിനോട് ഒന്നുകൂടി ചേർന്ന് നിന്നു... " ഞാൻ പറഞ്ഞില്ലേ.... ആ ഡയറി കംപ്ലീറ്റ് അല്ല ശ്രീ..... അത് കംപ്ലീറ്റ് ആവുന്ന ദിവസം ഞാൻ നിനക്കത് തരും.... അതിപ്പോ തിരിച്ച് താ.... " ധനു ഇല്ലന്ന് തലയാട്ടി കണ്ണുകൾ കൂട്ടി അടച്ചു... ഹരി ധനുവിനെ തന്നെ നോക്കി നിന്നു. നീ എനിക്ക് ആരാണെന്ന് ഈ ഡയറിയിൽ ഉണ്ട് ശ്രീ... പക്ഷേ അത് പൂർത്തിയാക്കാൻ എനിക്ക് സമയം വേണം..... നീ എന്റെ ഹൃദയത്തിൽ പതിഞ്ഞത് കൊണ്ടാവാം ഈ ലോകത്ത് നിന്നെക്കാൾ പ്രിയപ്പെട്ടതായി മറ്റൊന്നുമില്ലാത്തത്.... ഹരി ധനുവിന് അടുത്തേക്ക് മുഖം അടുപ്പിച്ചു... "താങ്ക്സ്😊 " ധനു പതിയെ കണ്ണ് തുറന്ന് എന്താ എന്നർത്ഥത്തിൽ നോക്കി... " ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ഇങ്ങനെ ഒക്കെ അനിയത്തിമാർക്ക് വേണ്ടി ചെയ്യണം എന്ന്.... പക്ഷേ...... "

" ഹരി..... താൻ ചെയ്താലും ഞാൻ ചെയ്താലും രഘുവേട്ടൻ ചെയ്താലും ഒരുപോലെ അല്ലേ....😊😊... ഇന്നാ തന്റെ ഡയറി.. ഒരു കാര്യത്തിനും എന്നോട് തർക്കിക്കാത്ത താൻ ഇതുവേണ്ടി തർക്കിച്ചെങ്കിൽ തനിക്ക് ഇത് അത്രയും പ്രിയപ്പെട്ടതായിരിക്കും...എനിക്ക് തരണം എന്ന് തോന്നുമ്പോൾ എനിക്ക് തന്നാൽ മതി ."😊😊ധനു ആ ഡയറി ഹരിയുടെ കൈയിൽ വച്ചുകൊടുത്തുകൊണ്ട് മുറിക്ക് പുറത്തേക്ക് പോയി... ഇതേ സമയം... അപ്പുറത്ത്.. " happy birthday ഹിമേ.... This for you.... " ജയ് കൈയിൽ ഇരുന്ന ഒരു ചെറിയ ബോക്സ്‌ ആരും കാണാതെ ഹിമക്ക് നേരെ നീട്ടി.. " എനിക്ക് വേണ്ട.... ഏട്ടൻ അറിഞ്ഞാൽ വഴുക്ക് പറയും..... " " ഒന്നും പറയില്ല ഹിമേ... പ്ലീസ് വാങ്ങ്... " " വേണ്ട.. ജയ്യ്...... " ഹിമ വാങ്ങാതെ തിരിഞ്ഞു നടന്നതും ജയ് ഹിമയുടെ കൈയിൽ പിടിച്ച് നിർത്തി ബോക്സ്‌ തുറന്ന് അതിൽ നിന്ന് ഒരു വാച്ച് എടുത്ത് കൈയിൽ കെട്ടി കൊടുത്തു... ഹിമ അത് ഊരാൻ പോയതും.. " മോളെ ഹിമേ.. അത് കൈയിൽ കിടന്നോട്ടെ... അവൻ സന്തോഷത്തോടെ ആരും കാണാതെ തന്നതല്ലേ.... ഹരിയോട് ഞാൻ പറഞ്ഞോളാം 😁"

രഘു ഹിമയെ തടഞ്ഞു കൊണ്ട് പറഞ്ഞു.... " രഘുവേട്ടാ... ഞാൻ........ എനിക്ക്...... " " ഹിമേ... കുഴപ്പം ഇല്ല.... വേറെ ആരോടും പറയാൻ നിക്കണ്ട... ചോദിച്ചാൽ ഞാൻ തന്നതാണെന്ന് പറഞ്ഞാൽ മതി...😊.. മോള് അവരുടെ അടുത്തേക്ക് ചെല്ല്... " ഹിമ പോയതും... " അളിയാ.... " " അതേത് വകയിൽ ആട....🙄" " ദീപ്തിയേച്ചി എന്റെ ചേച്ചി അല്ലേ ആ വകയിൽ.... " 😂😂😂 " ഓ അങ്ങനെ....😂😂😂" ********** " ശ്രീ ഒരുക്കം കഴിഞ്ഞോ..... മൂന്നാമത്തെ ആണ് തന്റെ നമ്പർ..... " " ഉവ്വ ഹരി...... കഴിഞ്ഞു..... ഇതിപ്പോ എത്രാമത്തെ പ്രവശ്യമാ ചോദിക്കുന്നെ....🤦‍♀️" " കഴിഞ്ഞെങ്കിൽ താൻ ഇങ്ങോട്ട് വന്നേ ഒരു കൂട്ടാം തരാനാ.... "ഹരി ധനുവിന്റെ കൈയിൽ പിടിച്ച് വലിച്ച് കൊണ്ട് കുറച്ച് മാറി നിന്നു... " എന്താ ഹരി.....😊" " താൻ കൈ ഒന്ന് നീട്ടിക്കെ....😊😊" ധനു കൈ നീട്ടിയതും ഹരി കൈയിൽ ഇരുന്ന ബാഗിൽ നിന്നും ഒരു ജോഡി ചിലങ്ക കൈയിൽ വച്ചു കൊടുത്തു.. " ഹരി ഇത് 😊🤗🤗" " ഞാൻ ഇത് തനിക്ക് വേണ്ടി വാങ്ങിച്ചതാ ശ്രീ... ഇത് ഇട്ട് വേണം താൻ ഇന്ന് നൃത്തം ചെയ്യാൻ...... എന്നൊരു ആഗ്രഹം എനിക്ക് ഉണ്ട്.... "

" ഹരി തന്റെ ആഗ്രഹപ്രകാരം ആണ് ഞാൻ ഇന്ന് കളിക്കാൻ തന്നെ പോകുന്നത്.. പിന്നെ ഇതിന്റെ കാര്യം പറയണ്ട ആവശ്യം ഉണ്ടോ 🤗... എനിക്ക് കിട്ടിയതിൽ വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ഇത്...ഇനി എനിക്ക് കുനിയാൻ വയ്യ താൻ തന്നെ ഇത് കെട്ടി താ 😊😊😊. " ധനു അവിടെയുള്ള കസേരയിൽ ഇരുന്നു... കാലിൽ കിടന്ന പഴയ ചിലങ്ക അഴിച്ചുകൊണ്ട് ഹരി പുതിയത് അണിയിച്ചു കൊടുത്തു.... " ചെസ്സ് no:25 ധനുശ്രീ കാർത്തികേയൻ first call " " ശ്രീ തന്റെ പേര് വിളിച്ചു... ചെല്ല്... All the best ശ്രീ......😊😊" " എനിക്ക് പേടി ആവുന്നു ഹരി.....😳😳😳" " കൊള്ളാലോ... കഴിഞ്ഞ തവണയും കയറുന്നതിനു തൊട്ട് മുൻപ് ഇതായിരുന്നു പ്രശ്നം..... താൻ ചെല്ലടെ... " ധനു വേഗം ഹരിയെ കെട്ടിപിടിച്ചു... " ഹരി പ്രാർത്ഥിക്കണേ..... ഡിഷും ഡിഷും ആന്നെങ്കിൽ ഞാൻ cool ആയേനെ....😁😁😁" " ചെല്ലെടോ... " ഹരി ധനുവിനെ നേരെ നിർത്തി.... " ചെസ്സ് no: 25 ധനുശ്രീ കാർത്തികേയൻ സെക്കന്റ്‌ കാൾ.... " രണ്ടാമത്തെ വിളി കേട്ടതും ധനു വേഗം സ്റ്റേജിലേക്ക് ഓടി.... ഹരി സ്റ്റേജിന്റെ മുമ്പിലേക്കും.......

സ്റ്റേജിൽ കയറിയപ്പോൾ തന്നെ ധനു തിരഞ്ഞത് ഹരിയെ ആണ്.. ഹരിയെ കണ്ടതും ഹരി ധനുവിനെ നോക്കി👍തംബ്സ്അപ്പ് കാണിച്ചു.ധനു നന്നായി തന്നെ നൃത്തം ചെയ്ത് സ്റ്റേജിൽ നിന്ന് ഇറങ്ങി... റൂമിൽ എത്തി ഡ്രസ്സ്‌ മാറി പുറത്തിറങ്ങിയതും ധനു ഹരിയെ തിരയുന്ന തിരക്കിൽ ആയിരുന്നു.. " ശ്രീജിത്തേ ഹരിയെ കണ്ടോ.... " ധനു തന്റെ ക്ലാസിൽ പഠിക്കുന്ന ഒരു സ്റുഡന്റിനെ കണ്ടതും പിടിച്ച് നിർത്തി ചോദിച്ചു.. " ധനു... ഇവിടെ കുറച്ച് മുൻപ് ആ ഷാരോണും ഗ്യാങ്മായി പ്രശ്നം ഉണ്ടായിരുന്നു... റോഷൻ ആണെന്ന് തോന്നുന്നു ഹരിയേട്ടനെ പിടിച്ച് തള്ളി ഹരിയേട്ടന്റെ തല ഒക്കെ പൊട്ടി ജനറൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയേക്ക.... " ധനു കേട്ട പാതി കേൾക്കാത്ത പാതി... അവിടെനിന്ന് ഒരു ഓട്ടമായിരുന്നു...ക്യാമ്പസിന്റെ ഓരോ സ്റ്റെപ്പുകൾ ഇറങ്ങുമ്പോഴും ധനുവിന്റെ ഉള്ളിലെ ആധി മുഖത്ത് നിഴലിച്ചിരുന്നു... കണ്ണുനിറഞ്ഞു കാഴ്ച മങ്ങിയതും അതൊന്നും കാര്യമാക്കാതെ അവൾ പുറത്തേക്ക് ഓടി... കിട്ടിയ ഒരു ഓട്ടോറിഷയും പിടിച്ച് ആശുപത്രിയിലേക്ക് തിരിച്ചു..... ബ്ലോക്ക്‌ ആയത് കൊണ്ട് ഇടക്ക് വച്ച് ആ യാത്രക്കും തടസ്സം.. പിന്നെ അവിടെന്നിന്ന് ഇറങ്ങി നടന്ന് ഹോസ്പിറ്റലിൽ എത്തി... " മാഡം.. Causalty എവിടെയാ.....

"എൻ‌ട്രൻസിൽ ഇരിക്കുന്ന ലേഡിയുടെ അടുത്ത് ചെന്നു ചോദിച്ചു.. " ഇവിടെനിന്ന് നേരെ ചെന്നിട്ട് വലത്തോട്ട് തിരിഞ്ഞാൽ മതി...." ധനു നേരെ അങ്ങോട്ടേക്ക് ചെന്നു..... ആരെയൊക്കെയോ മറികടന്ന് എത്തിയതും കണ്ടു casualty ഇൽ നെറ്റിയിൽ വലിയ കെട്ടുമായി കിടക്കുന്ന ഹരിയെ..... " ഹരി.....😒 " ധനു ഹരിയുടെ അടുത്തേക്ക് ചെന്ന് കൊണ്ട് വിളിച്ചു.. " ശ്രീ താൻ ഇങ്ങനെ ഇവിടെ...😊.... ആരാ പറഞ്ഞെ... ... " " ഹരി😒.. ശ്രീജിത്ത് ആണ് പറഞ്ഞത് ..... എങ്ങനെ ഉണ്ട് ഇപ്പൊ .... വേദന ഉണ്ടോ ..." "ഇപ്പൊ മൊത്തം ഒരു മരവിപ്പാടോ... മരുന്നിന്റെ സെടേഷനിൽ വേദന ഒന്നും അറിയുന്നില്ല...ഇവിടെ കൊണ്ടുവരുന്ന ടൈമിൽ ഭയങ്കര വേദന ആയിരുന്നു....." " " എന്താ ഉണ്ടായേ... ഹരി... " " അവൻമാര് വെറുതെ ഓരോ പ്രശ്നം ഉണ്ടാക്കിയതാടോ...... അവര് പറയുന്നവരെ സ്റ്റേജിൽ കയറ്റാൻ പറഞ്ഞ്... അതൊക്കെ മുൻപ് ലിസ്റ്റ് കൊടുത്ത് കൺഫോം ചെയ്താണ് കളിക്കുന്നത് തിരുത്താൻ ഒന്നും പറ്റില്ല എന്ന് പറഞ്ഞ് മൊത്തത്തിൽ എല്ലാവരും തമ്മിൽ പ്രശ്നം ആയി.... അതിനിടയിൽ ഞാനും പെട്ടു.. ആ റോഷൻ ഒരു ആവശ്യം ഇല്ലാതെ തള്ളി... കൂടെ ആ ഷാരോണും.. ആനന്ദുo.. " " വേറെ കുറച്ച് പേർക്കും പരിക്ക് പറ്റിയിട്ടുണ്ട്.... അവര് അവിടെ കിടപ്പുണ്ട്... "

ഹരി സൈഡിലേക്ക് കൈ കാണിച്ചു... " ബില്ല് അടച്ചോ.... " നേഴ്സ് വന്ന് ഹരിയോട് ചോദിച്ചു.... " ആ.. അടക്കാൻ പോയിട്ടുണ്ട് ഇപ്പൊ വരും.... " " ഹരി... ആരാ... ബില്ല് അടക്കാൻ പോയേക്കുന്നെ.. ... " " ...എന്നെ ഇവിടെ ആക്കിയവർ തന്നെ എന്റെ സ്നേഹിതനും കൂട്ടുകാരും .അവര് തന്നെയാ ബില്ല് അടിക്കാനും പോയത്...അവര് തന്റെ പരിപാടി പകുതി ആയപ്പോ വന്നിരുന്നു... അടി ഉണ്ടായപ്പോ അവരും പിടിച്ചു മാറ്റാൻ ഉണ്ടായിരുന്നു... " " ഹരി...... ബില്ല് അടിച്ചിട്ടുണ്ട്....മരുന്ന് ഇന്നാ... "അവിടേക്ക് വന്ന ഗിരി ഹരിക്കു നേരെ മരുന്ന് നീട്ടി.. " thankyou...ഗിരി .... മറ്റെയാൾ എന്തെ ..... " ഹരി പുറത്തേക്ക് നോക്കി " അവൻ ഒരു call വന്നത് കൊണ്ട് പുറത്തേക്ക് ഇറങ്ങി.... " " ഇന്നാടാ പൈസ... " ഹരി പേഴ്സിൽ നിന്ന് പൈസ എടുത്തതും ഗിരി തടഞ്ഞു... " ഇതറിഞ്ഞിട്ട് വേണം അവൻ എന്നെ തല്ലാൻ...😁😁.... താൻ ഇത് കൈയിൽ വച്ചോ.... അവനെ നേരിട്ട് കാണുമ്പോൾ കൊടുത്താൽ മതി.... ഞങ്ങൾ ഇറങ്ങുകയാ.. കുറച്ച് കഴിയുമ്പോ പോകാം എന്നല്ലേ ഡോക്ടർ പറഞ്ഞത്.... എന്നാ ശെരി 😊..... "

" ഗിരി ഞാൻ പരിചയപ്പെടുത്തിയില്ലല്ലോ... ഇതാണ് ശ്രീ......, " " പരിചയ പെടുത്തേണ്ട ആവശ്യം ഇല്ല ഹരി... ശ്രീയും ഹരിയും ഞങ്ങൾക്ക് കേട്ടറിവ് ആണ്.... ഒരു പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട്.... ഡാൻസ് സൂപ്പർ ആയിരുന്നുട്ടോ...... കുറച്ചേ കാണാൻ പറ്റിയൊള്ളു 😊" " thankyou 😁😁.. " " എന്നാൽ ശെരി കാണാം.... ". ഗിരി അതും പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി... കുറച്ച് കഴിഞ്ഞതും രഘു ഹോസ്പിറ്റലിലേക്ക് വന്നു..... " രഘുവേട്ട......ഇവിടെ ഉണ്ടാവില്ലേ.. ഞാൻ ഇപ്പൊ വരാം.. കുറച്ച് പണി ഉണ്ട്... " ഹരിക്ക് കേൾക്കാൻ പറ്റാത്ത വിധം ധനു രഘുവിനോട് പറഞ്ഞിട്ട് ഇറങ്ങി...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story