ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 23

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

ധനു ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി നേരെ ചെന്നത് കോളേജിലേക്ക് ആണ്... കോളേജിന്റെ അകത്തുകയറിയതും കണ്ടു ഗ്രൗണ്ടിന്റെ അടുത്ത് സ്റ്റെപ്പിൽ ഇരിക്കുന്ന റോഷനെയും ഷാരോണിനെയും അവരുടെ ഗ്യാങ്ങിനെയും.... ധനു നേരെ ഗ്രൗണ്ടിന്റെ അവിടേക്ക് ചെന്ന് റോഷന്റെ കോളറിൽ പിടിച്ച് പൊക്കി അവന്റെ മുഖത്തിനിട്ട് ഒരു പഞ്ച് കൊടുത്തു... പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ റോഷന് തടയാനും പറ്റിയില്ല.... അവന്റെ മൂക്കിൽ നിന്നും വായിൽ നിന്നു രക്തം വന്നു.... ഇത് കണ്ടതും "ഡീ😠" എന്ന് പറഞ്ഞുകൊണ്ട് ഷാരോൺ എണീറ്റ് ധനുവിന്റെ കൈയിൽ പിടിച്ചതും മറ്റേ കൈ മുട്ടുകൊണ്ട് അവന്റെ കൈയിൽ ഒരു കുത്ത് കൊടുത്ത് തന്റെ കൈയിൽ നിന്ന് കൈ വേർപെടുത്തി അവന്റെ കൈ രണ്ടും പുറകിലേക്ക് തിരിച്ചു പിടിച്ച് ഒറ്റ തള്ള് കൊടുത്തു.. അവൻ നേരെ സ്റ്റെപ്പിലൂടെ താഴേക്ക് വീണു... ഒരു പെൺകുട്ടി ആയത് കൊണ്ടും ഇവരെ ഒക്കെ ഇതുപോലെ ഒരു പേടിയും ഇല്ലാതെ കൈകാര്യം ചെയ്തത് കൊണ്ടും.

ധനുവിനെ നന്നായി അറിയാവുന്നത് കൊണ്ടും ബാക്കി ഇരുന്നവർ ഒക്കെ അവിടെ നിന്ന് എണീറ്റു....ധനു ആണെങ്കിൽ ഹരിയുടെ കാര്യം ഓർത്തു ഭ്രാന്തു പിടിച്ച അവസ്ഥയിലും.... " ഇതിൽ ആനന്ദ് ആരെടാ....... " ധനു കൂട്ടത്തിൽ നിന്നവരോട് ചോദിച്ചു... ആരും മിണ്ടാതെ ആയപ്പോൾ ഒന്നുകൂടി ധനു ചോദിച്ചു.. " ആനന്ദ് ഈ കൂട്ടത്തിൽ ഇല്ല... ഇവിടെ പഠിക്കുന്ന ആളല്ല.... ഷാരോണിന്റെയും റോഷന്റെയും ഫ്രണ്ട് ആണ്.... " കൂട്ടത്തിൽ ഉള്ള ഒരാൾ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും കോളേജിലെ കുട്ടികൾ എല്ലാം അവിടെ കൂടിയിട്ടുണ്ടായിരുന്നു.... " ഇനി ഹരിയുടെ ദേഹത്ത് ആരുടെ എങ്കിലും കൈ വീണാൽ...... ഹരി അല്ല ശ്രീ എന്ന് നന്നായി ഓർത്ത് വക്കുന്നത് നല്ലതാ.....😠😠".റോഷനോടും ഷാരോണിനോടും പറഞ്ഞുകഴിഞ്ഞതും പ്രിനിസിപ്പളും മാറ്റു ടീച്ചേഴ്സും അവിടേക്ക് വന്നു... " എന്താ ഇവിടെ..." പ്രിൻസിപ്പൾ ചുറ്റും നോക്കി കാര്യങ്ങൾ മനസിലായതോടെ പ്രിൻസിപ്പാൾ ധനുവിനെ ക്യാബിനിലേക്ക് വിളിപ്പിച്ചു.... ധനു വേഗം നടന്ന കാര്യങ്ങൾ എല്ലാം കാർത്തികേയനെ വിളിച്ച് അറിയിച്ചു..

എന്നിട്ട് പ്രിൻസിപ്പളിന്റെ റൂമിലേക്ക് പോയി.. " may i come in സർ.... " "Come in..ധനുശ്രീ.... എന്താ ഇത്... ഇത് കോളേജ് ആണെന്ന് ഉള്ള ഒരു കോമൺസെൻസ് ഇല്ലേ....😬ഇങ്ങനെ ആണോ പെരുമാറുന്നത് അതും രണ്ട് ചെറുപ്പകാരോട്....എന്ധെങ്കിലും ഉണ്ടെങ്കിൽ ഇവിടെ വന്നാണ് റിപ്പോർട്ട്‌ ചെയ്യേണ്ടത്..." " സർ... എന്താണ് പറഞ്ഞു വരുന്നത് എന്ന് എനിക്കറിയാം..... അവരാണ് ഇന്ന് ഇവിടെ പ്രശനം മൊത്തം ഉണ്ടാക്കിയത്... എന്നിട്ട് ഇവിടെ എന്തു ആക്ഷൻ ആണ് എടുത്തത്.... സാറിന്റെ അടുത്ത് പരാതി എത്തിയിരുന്നല്ലോ... എന്നിട്ട് എന്തായി.... അവർ ഇവിടെ അനാവശ്യമായി പ്രശ്നം ഉണ്ടാക്കിയത് പ്രശനം ഇല്ല.. ഞാൻ ഇവിടെ അത് ചോദ്യം ചെയ്തതിനാണ് പ്രശ്നം.... ഇതെന്താ രണ്ട് നയം.... " " look Dhanusree, അവരെ നന്നായിട്ട് അറിയാൻ പാടില്ലാഞ്ഞിട്ടാ.... എന്തിനും മടിക്കാത്ത പിള്ളേരാ.... അവരോടൊക്കെ വെറുതെ പ്രശ്നം ഉണ്ടാക്കി വെറുതെ ഓരോന്ന് വരുത്തി വക്കണ്ട.... " " അങ്ങനെ പേടിച്ചോടാൻ എന്റെ മക്കളെ ഞാൻ പഠിപ്പിച്ചിട്ടില്ല സർ.... " ക്യാബിന്റെ പുറത്ത് നിന്നുകൊണ്ട് കാർത്തികേയൻ പറഞ്ഞു..😊 "

കാർത്തികേയൻ..... Come in......"കാർത്തികേയൻ ക്യാബിനിലേക്ക് കടന്ന് അവിടെ ഇട്ടിരുന്ന ചെയറിൽ ഇരുന്നു... " സർ.. . ധനു കാര്യങ്ങൾ എല്ലാം എന്നോട് വിളിച്ച് പറഞ്ഞിരുന്നു...... ഒരിക്കലും മറ്റുപിള്ളേരുടെ ദേഹത്തു കൈ വച്ചതിനു ഞാൻ ഒരിക്കലും എന്റെ മകളെ സപ്പോർട്ട് ചെയ്യില്ല.. പക്ഷേ അവന്മാർക്ക് രണ്ടെണ്ണം ആവശ്യം ആയിരുന്നു.... ഇവൾ ഒന്നിൽ നിർത്തി.. അതിൽ എനിക്കൊരു എതിർപ്പ് ഇവളോട് ഉണ്ട്‌... " കാർത്തികേയൻ ധനുവിനെ നോക്കി പറഞ്ഞതും ധനു ഒന്ന് ചിരിച്ചു 😊😊😊 " കാർത്തികേയൻ...... ആ പിള്ളേരുടെ background ശരിയല്ല........ അതാണ് ഞാൻ പറഞ്ഞത്..... " " എന്നിട്ട് സർ എന്തുകൊണ്ടാ ആക്ഷൻ എടുക്കാഞ്ഞത്...🤨🤨.... ഇതൊരു ഗവണ്മെന്റ് കോളേജ് ആണ്.... ഇവിടെ പ്രൈവറ്റ് ആയിട്ട് ആരോടും കമ്മീറ്റ്മെന്റ്സ് വേണ്ട എന്നുള്ളതാണ് എന്റെ ഒരു അറിവ് വച്ച് എനിക്ക് അറിയാവുന്ന കാര്യം . കാരണം ഞാനും ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനാ.... " " വെറുതെ പ്രശനം വേണ്ട എന്ന് വച്ചിട്ടാണ്... " പ്രിൻസിപ്പാൾ ഇരുന്നു വിയർക്കാൻ തുടങ്ങി..... "

എത്ര നാൾ......ഇവരുടെ ഇന്നത്തെ പ്രശ്നത്തിൽ എത്ര പിള്ളേരാ ഹോസ്പിറ്റലിൽ ആയെക്കുന്നത്..... സർ നമ്മൾ ഒരു പൊസിഷനിൽ ഇരിക്കുമ്പോൾ അതിന്റെ റെസ്‌പെക്ട് ആ സീറ്റിനോട് കാണിക്കണം.... ധനു.. വാ പോവാം...... വരട്ടെ സർ... " കാർത്തികേയന് പിറകെ ധനുവും പുറത്തേക്ക് ഇറങ്ങി. " കലക്കി അച്ഛാ...😁😁😁"ധനു കാർത്തികേയന്റെ കൈയിൽ കോർത്തു പിടിച്ചു.... " മ്മ്മ്...വാ ഹരിയുടെ അടുത്തേക്ക് പോവാം😊😊... " രണ്ടുപേരും കൂടി കാർത്തികേയന്റെ കാറിൽ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു... ****** ഹോസ്പിറ്റലിൽ ഹരിയുടെ കൂടെ രഘുവും ഉണ്ടായിരുന്നു..... ധനുവും കാർത്തികേയനും ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവർ ഹോസ്പിറ്റലിൽ നിന്ന് പോരാനുള്ള തയ്യറെടുപ്പുകൾ ആയിരുന്നു.... ഹരിയുടെ കാല് പയ്യെ എവിടെയോ ഇടിച്ചത് കൊണ്ട് നടക്കുമ്പോൾ ചെറിയ ഒരു പ്രയാസം ഉണ്ട്‌.... മരുന്നൊക്കെ നേരത്തെ വാങ്ങിയത് കൊണ്ട് അവരെ വേഗം ഇറങ്ങി.... ധനു ഹരിയുടെ ഒരുകയ്യിൽ പിടിച്ച് പയ്യെ നടന്നു.... ഹരി ധനുവിനെ തന്നെ നോക്കി നടക്കുകയായിരുന്നു... കുറച്ച് നടന്നു കാറിനടുത്തു എത്താറായതും ധനു മുഖം ഉയർത്തി ഹരിയെ നോക്കി " എന്താ ഹരി .....😊" " അവന്മാർക്ക് ഇട്ട് പൊട്ടിച്ചോ.. അതോ അവരെ കൊന്നോ 😂😂😂"

. ഹരി പറഞ്ഞതും ഒന്നും അറിയാത്ത പോലെ ധനു ഹരിയെ നോക്കി... " എനിക്കറിയാമായിരുന്നു ഇവിടെ നിന്നു മുങ്ങിയപ്പോൾ കോളേജിലേക്ക് ആയിരിക്കുമെന്നു.... " 😁😁😁 ഹരിയുടെ പറച്ചിൽ കേട്ട് ധനു ഒന്ന് ചിരിച്ചു 😊😊 പിന്നെ എല്ലാം ഹരിയോട് പറഞ്ഞു... ഹരി വായും പൊളിച്ച് ധനുവിനെ നോക്കി.. " അല്ലെങ്കിലും എന്റെ ശിഷ്യ അല്ലേ.... അപ്പൊ പിന്നെ മിനിമം ഇത്രയെങ്കിക്കും പ്രതീക്ഷിക്കണ്ടേ അല്ലേ ധനു.... " രഘു ധനുവിന്റെ തോളിലൂടെ കയ്യിട്ടു കൊണ്ട് നടന്നു.... " പിന്നല്ലാതെ.... ഈ ഹരിക്ക് മാത്രം പറഞ്ഞാൽ മനസിലാവില്ല രഘുവേട്ട....😁 സമാധാനപ്രിയൻ ആണ്..... " ധനു കാറിന്റെ അടുത്തെത്തി ഡോർ തുറക്കുന്നതിനിടയിൽ പറഞ്ഞു. കാർത്തികേയൻ ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു... രഘു കോ ഡ്രൈവർ സീറ്റിലും.. ധനുവും ഹരിയും ബാക്കിലും... കാർ മുന്നോട്ട് നീങ്ങി..... " ഹരി വേദന ഉണ്ടോ..... " ധനു കൈക്കൊണ്ട് മെല്ലെ നെറ്റിയിൽ തൊട്ടു നോക്കി.... 😒😒 " ഇല്ലടോ.... കുറഞ്ഞു.....😊... " " പിന്നെ.. ഉണ്ടെങ്കിലും ഇല്ലന്നെ പറയു.... എനിക്കറിയാവുന്നതല്ലേ ഹരിയെ.. ഒരു വർഷം കഴിഞ്ഞില്ലേ..

നമ്മൾ തമ്മിൽ കാണാൻ തുടങ്ങിയിട്ട്.... " ധനു പറഞ്ഞത് കേട്ട് കോ ഡ്രൈവർ സെറ്റിൽ ഇരുന്ന രഘു ചിരിച്ചു... " എന്താ രഘുവേട്ട.... ചിരിക്കൂന്നേ...🤨🤨" " അല്ല ഈ ഒരു വർഷം കൊണ്ട് നീ ഇവനെ മനസിലാക്കിയോ..... " " രഘുവേട്ട... കാലങ്ങളുടെ കണക്കെടുത്ത് അല്ല....സുഹൃത്ത് ബന്ധത്തെ ഉറപ്പിക്കേണ്ടത്...😊😊മറിച്ച് രണ്ടുദിവസം മുൻപ് കണ്ടോള്ളൂ എങ്കിലും മനസ്സറിഞ്ഞു മനസിലാക്കാൻ ശ്രെമിച്ചാൽ അത് കൂടുതൽ ദൃഡം ആയിരിക്കും 😄😄" ധനു പറഞ്ഞു കഴിഞ്ഞതും ഹരി അവന്റെ കൈ അവളുടെ കയ്യുമായി കോർത്തു പിടിച്ചു... " എന്താ ഹരി..... "😊😊 അവൻ ഒന്നുമില്ല എന്ന രീതിയിൽ കണ്ണ് ചിമ്മി കാണിച്ചു.... കാർത്തികേയൻ ഫ്രണ്ട് മിററിൽ കൂടി ഇതെല്ലാം കാണുന്നുണ്ടായിരുന്നു... അങ്ങനെ കുറച്ച് സമയത്തിന് ശേഷം ഹരിയുടെ വീടിന്റെ മുമ്പിലായി കാർത്തികേയന്റെ കാർ വന്നു നിന്നു... " ധനു.. നീ ഈ മരുന്നും സ്കാനിങ് റിപ്പോർട്ടും കൊണ്ട് വച്ചിട്ട് വാ.. ഞങ്ങൾ പിടിച്ചോളാം ഹരിയെ....😊" കാർത്തികേയൻ കാറിൽ നിന്ന് ഇറങ്ങിക്കൊണ്ട് പറഞ്ഞതും ധനു വേഗം മരുന്നും റിപ്പോർട്ടും എടുത്തുകൊണ്ട് വീട്ടിലേക്ക് നടന്നു... രഘു ഡോർ തുറന്ന് ഹരിയെ പിടിച്ച് ഇറക്കി... " അങ്കിൾ... കുറെ ബുദ്ധിമുട്ടി അല്ലേ എനിക്ക് വേണ്ടി.... "

ഹരി പറഞ്ഞു കഴിഞ്ഞതും കാർത്തികേയൻ അവനെ നോക്കി ഒന്ന് ചിരിച്ചു... " പിന്നല്ലാതെ..... ഭയങ്കര ബുദ്ധിമുട്ടായി പോയി.....🙄കേട്ടോ അങ്കിളെ.. ഇവൻ ആരെയും ഒന്നിനും ബുദ്ധിമുട്ടിക്കില്ല.... എന്തുണ്ടെങ്കിലും മനസിൽ വച്ചേക്കും.... " രഘു ഹരിയെ ചേർത്ത് നിർത്തി പറഞ്ഞു. " അതെ ഹരി എനിക്ക് ഒരു കാര്യം പറയാനുണ്ട്....😊" " എന്താ അങ്കിൾ.." ഹരി സംശയത്തോടെ കാർത്തികേയനെ നോക്കി.... " ഇങ്ങനെ എല്ലാം മനസിൽ വച്ചുകൊണ്ടിരുന്നിട്ട് കാര്യം ഇല്ലാട്ടോ 😊... പഠിച്ചു ഒരു ജോലി ഒക്കെ വാങ്ങിയിട്ട് വേഗം വീട്ടിലേക്ക് പോരെ... ഹരിയുടെ ശ്രീയെ കൂട്ടാൻ....😍 നിന്നെക്കാൾ നല്ല ഒരാളെ അവൾക്ക് വേറെ കിട്ടില്ല..... ഒരു അച്ഛനെന്ന നിലയിൽ നിന്റെ കൈയിൽ അവളെ ഏൽപ്പിക്കുന്നതിനു എനിക്ക് പൂർണസമ്മതമാണ്....അവളും നിന്റെ ഒപ്പം ഹാപ്പി ആയിരിക്കും.... " കാർത്തികേയൻ പറഞ്ഞത് കേട്ട് ഹരിയും രഘുവും ഞെട്ടി പരസ്പരം നോക്കി.... ഹരി വിശ്വാസം വരാതെ ഇപ്പോഴും അതെ നിൽപ്പാണ്. " ഇതൊക്കെ അങ്കിൾ എങ്ങനെ.....😊"ഹരിയുടെ ഞെട്ടൽ മാറാത്തത് കൊണ്ട് രഘു ആണ് ചോദിച്ചത്.... " നിനക്ക് ധനു മനസിൽ തന്നിരിക്കുന്ന സ്ഥാനം എന്താണെന്നു എനിക്ക് എന്നല്ല നിങ്ങളെ അറിയാവുന്ന എല്ലാവർക്കും അറിയാം....

അവൾ അങ്ങനെ ആർക്കെങ്കിലും ഇടം കൊടുത്തിട്ടുണ്ടെങ്കിൽ അത് അവൾക്ക് അത്രക്ക് പ്രിയപ്പെട്ടതായിരിക്കും...... എനിക്ക് തോന്നി ഒരു സുഹൃത്ത് എന്നതിൽ അപ്പുറം മാറ്റാരൊക്കെയോ ആണ് ഹരി അവൾക്കെന്നു... അവൾക്ക് മാത്രമല്ല നിനക്കും....😊😊രണ്ടുപേരും പറയാതെ എല്ലാവിഷമങ്ങളും സന്തോഷങ്ങളും പരസ്പരം അറിയുന്നുണ്ട്..... " " അങ്കിൾ ഞാൻ..... " ഹരി കാർത്തികേയന്റെ കൈ ചേർത്തു പിടിച്ചു... " അച്ഛൻ എന്ന് ഇനി മുതൽ വിളിച്ചാൽ മതി..." " എനിക്ക് ഇതിനൊക്കെ ഉള്ള അർഹത ഉണ്ടോ..... " " ഹരി നിനക്ക് അതിനുള്ള അർഹത ഉണ്ട്‌... ഞാൻ മനസുകൊണ്ട് നിന്നെ കുറിച്ചറിഞ്ഞപ്പോൾ ഈ സ്ഥാനം നൽകിയതാണ്......😊😊പിന്നെ ഇതിനിടയിൽ വേറെ ഒരു കാര്യം പറയാൻ മറന്ന് പോയി.. ഞങ്ങളുടെ പെണ്ണിനെ തരുമ്പോ ഞങ്ങൾക്കും അവിടെനിന്ന് ജയ്ക്ക് ഒരാളെ തരണം....ഹിമയെ 😁😁അവന് അവളെ കാണുമ്പോൾ ഒരു ചാട്ടം ഒക്കെ ഉണ്ട്‌... ഇപ്പൊ അറിഞ്ഞമട്ടൊന്നും കാണിക്കണ്ട.. പിള്ളേര് പഠിച്ച് ഒരു നിലയിൽ എത്തട്ടെ അപ്പോഴും അവർക്ക് ഈ ഇഷ്ടം ഉണ്ടെങ്കിൽ നമുക്ക് നടത്താം..പിന്നെ അവനെ അധികം ഇവിടേക്ക് അടുപ്പിക്കണ്ട കേട്ടോ..😁😁😁😁😁😂😂" കാർത്തികേയൻ പറഞ്ഞത് കേട്ട് രഘുവും ഹരിയും ചിരിച്ചു... " എന്താണ് മൂന്ന് പേരും കൂടി... ഒരു ചിരിയൊക്കെ.... "

ധനു അവരുടെ അടുത്തേക്ക് വന്നു.... " ഒന്നും ഇല്ല ധനു..."രഘു അവളുടെ തലയിൽ തട്ടി " വാ ഞാൻ അമ്മയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്..... വീണതാണ് എന്നാണ് പറഞ്ഞേക്കുന്നെ.. വെറുതെ ടെൻഷൻ അടിക്കേണ്ട എന്ന് വിചാരിച്ച്.... " അവരെല്ലാവരും കൂടി അകത്തേക്ക് കയറി.... ഹരി സെറ്റിയിലേക്ക് ഇരുന്നു.... " മോനേ.. വേദന ഉണ്ടോടാ.... " പ്രമീളയുടെ കണ്ണൊക്കെ നിറഞ്ഞു.... " ഇല്ല അമ്മേ ചെറിയ ഒരു പൊട്ടൽ അത്രയേ ഒള്ളു.. ഹോസ്പിറ്റലിൽ ചെന്നപ്പോൾ വലിയ കേട്ട് കെട്ടിതന്നതാ... അമ്മ രഘുവിനോട് ചോദിച്ചു നോക്ക്.. അല്ലെങ്കിൽ ശ്രീയോട് ചോദിച്ചുനോക്ക്.. " പ്രമീള രഘുവിനെയും ധനുവിനെയും മാറി മാറി നോക്കി രണ്ടുപേരും ഹരി പറഞ്ഞത് ശരിയാണ് എന്ന രീതിയിൽ തലയാട്ടി... " ഹരി കുറച്ച് നേരം പോയി കിടക്ക്.... കുറെ നേരം ആയില്ലേ... ഈ ഇരിപ്പ്... " ധനു ഹരിയെ കൈയിൽ പിടിച്ച് എണീപ്പിച്ച് മുറിയിലേക്ക് കൊണ്ട് പോയിബെഡിൽ കിടത്തി ജനാലയുടെ വിരി രണ്ടുഭാഗത്തേക്കും മാറ്റിയിട്ടു...... " ശ്രീ..... Thankyou....എന്റെ കൂടെ നിൽക്കുന്നതിനു... അതുപോലെ നീ ലക്കി ആണ്.. നിന്റെ അച്ഛനെ പോലെ ഒരു അച്ഛനെ കിട്ടിയതിൽ 😊😊😊" അതിന് മറുപടി എന്നോണം ഒരു നിറഞ്ഞ പുഞ്ചിരി ഹരിക്ക് സമ്മാനിച്ചു........!!! .........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story