ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 24

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

" ഹരി ബസ് എവിടെ എത്തി.....🙄" " താൻ കേറാറുള്ള സ്റ്റോപ്പിന് മുൻപ് ഉള്ള വളവിൽ എത്തി... അല്ല താൻ എവിടെ എത്തി..🙄. " " ഞാൻ സ്റ്റോപ്പിൽ എത്തിയിട്ടില്ല...... എത്താൻ പോകുന്നതേ ഒള്ളു..... എനിക്ക് ബസ് കിട്ടുമെന്ന് തോന്നുന്നില്ല ഹരി 🧐...... " ധനു ഓടുന്നതിനിടെ കിതച്ചുകൊണ്ട് ഹരിയോട് പറഞ്ഞു.. " താൻ പെട്ടന്ന് വാ..... ബസ് കിട്ടും..... " ഹരി ബസിന്റ സ്റ്റെപ്പിലേക്ക് ഇറങ്ങി നിന്നു... സ്റ്റോപ്പിൽ എത്തി ആളുകൾ കയറി തുടങ്ങി...... " ഡോ.. താൻ എവിടെയാ..... ബസ് എടുക്കാൻ പോകുന്നു..... " ഹരി അവൾ സാധാരണ ഓടി വരുന്ന വഴിയിലേക്ക് നോക്കി....ധനുവിനെ കണ്ടതും കൈ കാണിച്ചു വിളിക്കാൻ തുടങ്ങി " ധനു വാ..... " അവൻ ഫോണിൽ കൂടി പറഞ്ഞുണ്ട് ഓടി വരുന്ന അവളുടെ നേരെ കൈ നീട്ടി... ബസ് വിടുന്നതിനു തൊട്ട് മുൻപ് ധനു ഹരിയുടെ കൈയിൽ പിടിച്ച് ബസിൽ കയറി..... ധനു ഹരിയെ നോക്കി ഒന്ന് ചിരിച്ചു...😊😊 " ശ്രീ... എന്നു ഇങ്ങനെ ഓടാമെന്നു വെല്ല നേർച്ചയും ഉണ്ടോ 😬" " ഇതൊരു ശീലമായി പോയി 😁😁" " വാ.... അവിടെ seat ഒഴിവുണ്ട്.... അവിടെ ഇരിക്കാം... "

ഹരി പറഞ്ഞതനുസരിച്ച് രണ്ടുപേരും നടുക്കായി ഒഴിഞ്ഞു കിടക്കുന്ന സീറ്റിൽ ഇരുന്നു.... " ഹരി ഇപ്പൊ വേദന ഒന്നും ഇല്ലാലോ.. 😊" ധനു ഒരു ചെറിയ ബാൻഡ്എയ്ഡ് മാത്രം ഒട്ടിച്ചേക്കുന്ന നെറ്റിയിൽ ഒന്ന് തൊട്ടുനോക്കി.. " ചെറിയ ഒരു വേദനയെ ഒള്ളു... ഇപ്പൊ നാല് ദിവസം ആയില്ലേ.......... " ഹരി പറഞ്ഞത് കേട്ട് ധനു ഒന്ന് മൂളി... " എന്റെ പൊന്ന് പെങ്ങളെ... ഇനി എങ്കിലും ഒന്ന് നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങാമോ...... ഈ ഇരിക്കുന്ന ഹരി ആ പാലം കഴിയുമ്പോ തൊട്ട് പറയും പെങ്ങള് കേറിയിട്ട് ബസ് എടുക്കാവു എന്ന്..... കേട്ട് കേട്ട് എന്റെ ചെകിട് മരവിച്ചു 😤😤" കണ്ടക്ടർ ടിക്കറ്റ് കൊടുക്കുന്നതിനിടയിൽ പറഞ്ഞു..... ധനു അത് കേട്ട് ഹരിയെ ഒന്ന് കൂർപ്പിച്ചു നോക്കി.... ഹരി ആണെങ്കിൽ ഒന്നും അറിയാത്ത പോലെ തിരിഞ്ഞിരുന്നു... SN കോളേജ് എത്തിയതും രണ്ടുപേരും ഇറങ്ങി.... കോളേജിലേക്ക് നടന്ന് ഗേറ്റ് കടന്നതും കണ്ടു അവിടെ കൂടി ഇരിക്കുന്ന ഷാരോണിനെയും റോഷനെയും കൂട്ടരേയും....

ധനു അവരെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് നടന്നു പുറകെ അവരെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ഹരിയും അവർ റോഷനെയും ഷാരോണിനെയും കടന്ന് പോയതും.. റോഷൻ ദേഷ്യം കൊണ്ട് ഷാരോണിന്റെ കൈയിൽ മുറുക്കി പിടിച്ചു... " റോഷ. നീ ഒന്നടങ്ങ്..അവൾക്കും അവനും ഉള്ള നല്ലൊരു പണി ഞാൻ കണ്ട് വച്ചിട്ടുണ്ട്.... അത് ഇപ്പോഴൊന്നും എടുക്കില്ല..... കുറെ കൂടി കഴിഞ്ഞിട്ട്...😠ഒരിക്കലും അവർക്ക് പരിഹരിക്കാൻ പറ്റാത്ത ഒന്ന്...." " എല്ലാവരുടെയും മുമ്പിൽ വച്ച് പട്ടിയെ തല്ലുമ്പോലെ അവൾ മുഖത്ത് അടിച്ചത്... 😠ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്നോർക്കുമ്പോൾ... " റോഷൻ അവന്റെ മുഖം കൈക്കൊണ്ട് അമർത്തി പിടിച്ചു.... " അവൾക്ക് നോവണമെങ്കിൽ അവന് ആ ഹരിക്ക് നോവണം....😬അവന് നൊന്തലെ അവൾക്ക് സഹിക്കാൻ പറ്റാതെ ആവു....😠... " ഷാരോണിന്റെയും കണ്ണിൽ പക നിറഞ്ഞു.... " എന്തു ചെയ്യുമ്പോഴും നമ്മൾ മൂന്ന് പേരും ഒരുമിച്ച് നിന്നു വേണം..... " റോഷൻ ഷാരോണിനെ നോക്കി.. "പറഞ്ഞപോലെ അവൻ എവിടെ ...... അവനെ ഇന്ന് കണ്ടില്ലലോ..... " ഷാരോൺ ചുറ്റും നോക്കി.. " അവരുടെ റിയൽ എസ്റ്റേറ്റ് ന് എന്തോ ഒരു കേസ് അതുകൊണ്ട് അവിടെ വരെ പോയേക്കാ... പിന്നെ അവന്റെ അനിയത്തിയുടെ സ്കൂളിൽ പോകുന്ന കാര്യവും പറഞ്ഞിരുന്നു...

"ഹരി.......അവരുടെ കൂട്ടത്തിൽ ഒരു ആനന്ദ് ഉണ്ടെന്ന് കേട്ടിട്ടുണ്ട്.. അതാരാ.... ഞാൻ ഇത് വരെ കണ്ടിട്ടില്ല......" ഗുൽമോഹർ മരത്തിനു താഴെ ഇരുന്ന് ഓരോന്ന് പറയുന്നതിനിടയിൽ ധനു ഹരിയോട് ചോദിച്ചു... "താൻ മുൻപ് കണ്ടിട്ടുണ്ടാവും ശ്രെദ്ധിക്കാത്തത് കൊണ്ടാവും ..... 😊ഷാരോണിന്റെയും റോഷന്റെയും ഫ്രണ്ട് ആണ്... വേറെ എവിടെയോ ആണ് പഠിക്കുന്നത്.... ഇവരുടെ എന്തു തോന്നിവാസത്തിനും ചുക്കാൻ പിടിക്കുന്നത് അവനാണ്...ക്ലാസ്സിൽ ഒന്നും കേറാറില്ല എന്ന് തോന്നുന്നു.. ഏത് സമയവും നമ്മുടെ കോളേജ് ക്യാമ്പസ്സിൽ ആണ്.. ഞാൻ ഇടക്ക്‌ ഇടക്ക്‌ കാണാറുണ്ട്..... അവനെ അവര് വിളിക്കുന്നത് വേറെ എന്തോ പേര് ആണ്... അതെനിക്ക് ഓർമ വരുന്നില്ല... " " മ്മ്മ് എന്ധെങ്കിലും ആവട്ടെ.. ഇനി അവനും എനിക്ക് പണിയാവോ 😂😂😂" " എന്റെ പോന്നു ശ്രീ... താൻ ഇനി ഒന്നിനും പോവല്ലേ.......😬😬" " ഞാൻ പോവോ ഹരി... ഇങ്ങോട്ട് വന്നാൽ അങ്ങോട്ടും....... അത്രയേ ഒള്ളു.....😁😁" " ഇപ്പൊ ക്ലാസിൽ പോവാൻ നോക്ക്.... ഉച്ചക്ക് കാണാം..... ഞാനും പോട്ടെ.... "

" സത്യം പറയാലോ ഹരി... എനിക്ക് ഇന്ന് ക്ലാസ്സിൽ കയറാൻ ഒരു മൂഡും ഇല്ല 😒പിന്നെ തന്നെ പിടിച്ച് ഇരുത്താം എന്ന് വച്ചാൽ ഈ പ്രാവശ്യത്തെ റാങ്ക് ഹോൾഡർ ആകാൻ ഉള്ളതല്ലേ 😁😁😁..." " എന്റെ ശ്രീ.. താൻ ക്ലാസിൽ പോകാൻ നോക്കടോ.......ഉച്ചക്ക് കാണാം..... " ഹരി ഒരുവിധത്തിൽ ധനുവിനെ ഉന്തി തള്ളി ക്ലാസ്സിലേക്ക് വിട്ടു.... ************* ധനു ഒരു അവധി ദിവസം വണ്ടിയും എടുത്ത് ഹരിയുടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് നിമ ആരുടെയോ ബൈക്കിൽ വന്ന്‌ ഇറങ്ങുന്നത് കണ്ടത്... ധനു കുറച്ച് മാറി വണ്ടി നിർത്തി... അവർ പരസ്പരം കൈകൾ കൊടുക്കുന്നതും നിമയുടെ മുഖത്തേക്ക് പാറിപറക്കുന്ന മുടിഴകൾ അയാൾ ചെവിക്ക് പിന്നിലേക്ക് ഒതുക്കിവക്കുന്നതും ധനു കണ്ടു. ഹെൽമെറ്റ്‌ വച്ചത് കൊണ്ട് തന്നെ ആരാണെന്നു ധനുവിന് മനസിലായില്ല. ഒരു പ്ലെയിൻകിസ്സും കൊടുത്തുകൊണ്ട് അയാൾ ബൈക്ക് എടുത്ത് പോയതും നിമ വീട്ടിലേക്ക് പോകുന്ന ഇടവഴിയിലേക്ക് കയറി .... ധനു വേഗം വണ്ടി ഓടിച്ച് നടന്നു പോകുന്ന നിമയുടെ മുന്നിൽ കൊണ്ട് നിർത്തി. " പേടിച്ചു പോയല്ലോ ശ്രീയേച്ചി..." പെട്ടന്ന് ആയത് കൊണ്ട് പുറകോട്ടൊന്നു മാറി നിമ ശ്വാസം ഒന്ന് ആഞ്ഞുവലിച്ചു... " ആരാ നിമേ അത്...🤨🤨"ധനു വളച്ചുകെട്ടില്ലാതെ ചോദിച്ചു..

" ആരാ ശ്രീയേച്ചി......... ആ....ആരെ കുറിച്ചാ ചോദിക്കുന്നെ.... " നിമ നിന്ന് പരുങ്ങാൻ തുടങ്ങി... " നിമേ... നീ ഉരുണ്ട് കളിക്കല്ലേ....😬😠നിന്നെ ബൈക്കിൽ കൊണ്ടിറക്കിയത് ആരാണെന്ന ചോദിച്ചത്....... " " അത് ശ്രീയേച്ചി......." " ഞാൻ ഇത് ഹരിയോട് പറയണോ..... ഹരി അറിഞ്ഞാൽ നിമേ അറിയാലോ നിനക്ക്.... " " ചേച്ചി ഹരിയേട്ടനോട് പറയല്ലേ.... അത് എന്റെ ഒരു ഫ്രണ്ട് ആണ്.. ട്യൂഷൻ കഴിഞ്ഞു ഇറങ്ങിയപ്പോൾ ബസ് ഒന്നും കിട്ടിയില്ല... അതാ ഞാൻ ബൈക്കിൽ കേറി വന്നത് .... " " എന്നിട്ട് എനിക്ക് നിങ്ങളുടെ പ്രവർത്തി കണ്ടിട്ട് അങ്ങനെ ഫ്രണ്ട് ആണെന്നൊന്നും തോന്നിയില്ലല്ലോ... അത് നീന്റെ കൂടെ പഠിക്കുന്നവൻ ആണോ...🤨. " " അല്ല.....ട്യൂഷൻ പഠിപ്പിക്കുന്ന സർന്റെ റിലേറ്റീവ് ആണ്.....😒 " ധനു നിമയെ രൂക്ഷമായി ഒന്ന് നോക്കി 😠😠😠 ധനുവിന്റെ നോട്ടത്തിന് ഉത്തരം പറയാൻ ആവാതെ നിമ തല കുനിച്ചു.... " നിമേ..... ഇന്ന് കണ്ടത് കണ്ടു... ഇനി മേലാൽ അയാളുടെ കൂടെ കണ്ടാൽ ഉണ്ടല്ലോ... വാ വണ്ടിയിൽ കയറ് ഞാൻ തന്റെ വീട്ടിലേക്കാ..."

ധനു പറഞ്ഞതും നിമ ഒന്നും മിണ്ടാതെ വണ്ടിയുടെ പുറകിൽ കയറി.... രാത്രി ഹരി ജോലിക്ക് പോയ ശേഷം നിമ ഫോണും കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി.... " ഹലോ..... " " പറയു നിമകുട്ടി..... " " അതെ... ഇന്ന് ശ്രീയേച്ചി നമ്മൾ വരുന്നത് കണ്ടു..... എനിക്ക് എന്തോ പേടി പോലെ 🙄ഹരിയേട്ടനോടെങ്ങാനും പറയോ എന്ന്... " " എന്തായാലും എല്ലാവരും അറിയേണ്ടതല്ലേ.... കൂൾ നിമ..... " " എന്നാലും.... " " ഒന്നും ഇല്ല നിമ.....നീ ടെൻഷൻ അടിക്കാതെ.. നാളെ എന്റെ ഫ്ലാറ്റിലേക്ക് വരാമോ.... " " നാളെ എനിക്ക് ക്ലാസ്സുണ്ട്.... പിന്നെ ഇതൊക്കെ തെറ്റല്ലേ... കല്യാണത്തിന് മുൻപ് 😒😒🤨" " come on നിമ....നീ എന്താ ഈ പഴയ ആൾക്കാരെ പോലെ. ഞാൻ നിന്നെ പറ്റിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ. " " ഇല്ല..... ഒരിക്കലുമില്ല .. " ".എന്നായാലും നീ എന്റെ പെണ്ണായിട്ട് വരേണ്ടതല്ലേ....... നമ്മൾ തമ്മിൽ ഉള്ള റിലേഷൻ തുടങ്ങിയിട്ട് ആറ് മാസം ആയില്ലേ...എത്രനാളായി ഞാൻ പറയുന്നു..... നിനക്ക് എന്താ എന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടാണോ ... " " അതല്ല..... എനിക്ക്....." " ഒന്നും പറയണ്ട.... നാളെ ഉച്ചക്ക് ഞാൻ വരും കോളേജിന് മുമ്പിൽ.... വെക്കട്ടെ സ്വീറ്റ്ഹാർട്ട്..... ഉമ്മ......l love you..... " " l love you too..... " നിമ ഫോൺ വച്ചു.. മറുസൈഡിൽ ഫോൺ വച്ചശേഷം അയാൾ കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നുകൊണ്ട് അട്ടഹാസിച്ചു.... **************

കോളേജിന്റെ ഗേറ്റ് കടന്ന് ഷാരോണിന്റെ കാർ ഉള്ളിലേക്ക് കടന്നു ..അവിടെ കൂടിയിടരിക്കുന്ന തന്റെ ഗ്യാങ്ങിനെ കണ്ടതും കാറിൽ നിന്നിറങ്ങി..... " ഷാജി...... ആ പാർക്കിങ്ങിലേക്ക് കാർ ഇട്ടോ.... " ഷാരോൺ കുനിഞ്ഞ് ഡ്രൈവറോടായി പറഞ്ഞു.... " ശെരി കുഞ്ഞേ..... " ഷാജി വേഗം വണ്ടി പാർക്കിങ് ഏരിയയിലേക്ക് കൊണ്ടുപോയി... " ഇതേതാ പുതിയ ഡ്രൈവർ.... " റോഷന്റ തോളത്തു കൈ ഇട്ടുകൊണ്ടിരുന്ന നന്ദു ചോദിച്ചു... " അതോ..... അത് ഷാജി.. നമ്മുടെ ബോയ്സ് കോളേജിൽ പഠിക്കുന്ന വിഷ്ണു ഏർപാടാക്കി തന്നതാ.. ഞങ്ങളുടെ ഫ്ലാറ്റിന്റെ തൊട്ടടുത്തു താമസിക്കുന്ന...." " എനിക്ക് മനസിലായി ഷാരോൺ... നമ്മുടെ ആനന്ദിന്റെ റിലേറ്റീവ് അല്ലേ.....ഇപ്പോ അനന്ദിനെ ഇങ്ങോട്ട് കാണാറില്ലല്ലോ......"നന്ദു " അവൻ വരാറുണ്ട്.... നമ്മുടെ ഷാരോൺന്റെ സെറ്റപ്പ്‌ ആയിരുന്ന കൃഷ്ണ ഇല്ലേ അവളുടെ കൂടെ റിലേഷൻഷിപ്പിൽ ആയിരുന്നു അവൻ. പിന്നെ നമ്മുടെ നന്ദു കൃഷ്ണയുടെ ഷാരോണു മായുള്ള വീഡിയോ കാണിച്ചപ്പോൾ അത് വിട്ടു 😄ഇപ്പൊ വേറെ ഏതോ പെൺകുട്ടിയുടെ പുറകെ ആണെന്ന് തോന്നുന്നു അതും തല്ലിപിരിഞ്ഞ ലക്ഷണമാണ് 😁😁...... " റോഷൻ ചിരിച്ചുകൊണ്ട് അവരോടായി പറഞ്ഞു... " എന്ധോക്കെ പറഞ്ഞാലും ആനന്ദ് നല്ലവനാ......

എല്ലാവരോടും ഒരുപോലെ സൗഹൃദം സൂക്ഷിക്കുന്നവൻ.... ഹരി ആയിട്ടും നല്ല കൂട്ടാണ്...... " " അത് നീ പറഞ്ഞത് ശരിയാണ് ഷാരോൺ..... ആനന്ദ് അങ്ങനെയുള്ള ഒരു ക്യാരക്ടർ ആണ്... നമുക്ക് ഉപകാര പെടും......" നന്ദു എന്തോ കണക്ക് കൂട്ടിയ പോലെ പറഞ്ഞു... " ടാ നന്ദു നീ നിന്റെ കോളേജിൽ പോകാറുണ്ടോ...😄" " എന്തിനു😁..... ഒരു പിജി വേണം എന്ന് പപ്പ പറഞ്ഞു... ഞാൻ പ്രൈവറ്റ് കോളേജിൽ പിജി ക്ക് join ചെയ്തു... നിങ്ങൾക്ക് ഗവണ്മെന്റ് കോളേജിൽ കിട്ടിയ പോലെ എനിക്ക് മാർക്കില്ലാത്തതുകൊണ്ട് കിട്ടിയോള്ളല്ലോ.....പിന്നെ അവിടെ കേറിയാലും കേറിയില്ലെങ്കിലും പിജി പാസവും അതിനുള്ള കളി ഒക്കെ ഞാൻ കളിച്ചിട്ടുണ്ട് 😂പിന്നെ എന്റ ചങ്ക്‌സ് ഇവിടെ അല്ലേ 😁😁" നന്ദു റോഷനെയും ഷാരോണിനെയും ചേർത്തു പിടിച്ചു... " അല്ല ഇന്നെന്താ പതിവില്ലാതെ കാർ ഒക്കെ ആയിട്ട്...... കാറിനു വരാൻ വേണ്ടി ആണോ ബൈക്ക് എടുത്ത് എന്നോട് ആദ്യം പൊക്കോളാൻ പറഞ്ഞത്..... " റോഷൻ ഷാരോണെ സംശയത്തോടെ നോക്കി..... " കാര്യം ഉണ്ടെന്ന് കൂട്ടിക്കോ...... 😉"

" കണ്ടിട്ട് ആരോ വളഞ്ഞ ലക്ഷണം ഉണ്ടല്ലോ....... ആരാടാ...... " നന്ദു ആകാംഷയോടെ ചോദിച്ചു... " ആറ് മാസം ആയി മോനേ നടക്കുന്നു.. അങ്ങനെ വളച്ചെടുത്തത..... പിന്നെ എനിക്ക് ഇതിൽ ഒരു പ്രത്യേക ഇന്ട്രെസ്റ്റ് ഉണ്ട്‌...." " എന്താടാ...... ആ പെങ്കൊച്ചാണോ..... നിമ.... ഹരിയുടെ പെങ്ങൾ....... " നന്ദു ചോദിച്ചതും ഷാരോൺ ഒന്ന് ചിരിച്ചു...... . ************ " ഹിമേ... നിക്ക്.. പ്ലീസ്‌... പറ... ഇനിയെങ്കിലും പറ..... " ജയ് ഹിമയെ രണ്ട് ഡെസ്ക്കുകൾക്കിടയിൽ ബ്ലോക്ക്‌ ചെയ്ത് നിർത്തി " ജയ് മാറ്..... എനിക്ക് ഈ ഹൗർ ലാബ് ആണ്.. എല്ലാവരും പോയി 😬... ആരെങ്കിലും ഇങ്ങനെ നിൽക്കുന്നത് കണ്ട് വന്നാൽ.... " 🙄 ഹിമ ചുറ്റുമോന്നു നോക്കി... " എന്നെ ഇഷ്ടമെന്ന് പറഞ്ഞിട്ട് പോടീ.... എത്ര നാളായി ഞാൻ ഇങ്ങനെ നടക്കുന്നു.... " 🙄🙄😒😒 " ഞാൻ നടക്കാൻ പറഞ്ഞില്ലല്ലോ...😏" " ഹിമേ..... നെഞ്ചത്ത് കൊള്ളുന്ന വർത്തമാനം പറയരുത്... നിനക്കറിയോ എന്റെ അച്ഛന് എന്തോ ഡൌട്ട് ഉണ്ട്‌.... ധനുവിന്റെ കൂടെ എന്നെ ഇപ്പൊ നിന്റെ വീട്ടിലേക്ക് വിടുകപോലും ഇല്ല....😒" " ആ... വരാതെയിരിക്കുന്നതാ നല്ലത്...😊ജയ് മാറ് ഞാൻ പോട്ടെ " " സത്യമായിട്ടും നിനക്ക് എന്നെ ഇഷ്ടമല്ല....😬🙄. " " എനിക്ക് അതിനെ കുറിച്ചൊന്നും ചിന്തിച്ച് മനസിനെ കുഴപ്പിക്കാൻ താല്പര്യമില്ല... എനിക്ക് ഒരു ലക്ഷ്യം ഉണ്ട്‌....

എന്റെ ഏട്ടന്റെ സ്വപ്നം..... എന്റെ അമ്മയേക്കാൾ ഞാൻ ബഹുമാനിക്കുന്നത് എന്റെ ഏട്ടനെയ.. ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന ഏട്ടനെ.... ആ സ്വപ്നം, ഡോക്ടർ ആവാനുള്ള സ്വപ്നം നേടി കൊടുത്തിട്ടേ... ഞാൻ വേറെ എന്തിനെയും കുറിച്ച് ചിന്തിക്കു😊😊...." ജയ് ഹിമയുടെ അടുത്ത് നിന്ന് മാറി നിന്നു.. ഹിമ ജയ്യേ കടന്ന് പോയതും... " അപ്പൊ തന്റെ മനസിൽ പോലും ഞാൻ ഇല്ല എന്നാണോ.... " ഹിമ പോയവഴിയെ നോക്കി ജയ് ചോദിച്ചു... ഹിമ നടത്തം നിർത്തി തിരിഞ്ഞു നിന്നു.... " അങ്ങനെ ഞാൻ പറഞ്ഞോ...🤨🤨🤨" " അതില്ല... അപ്പൊ 😳😳😳😳😳😳😳"ജയ് വിശ്വാസം വരാതെ ഹിമയെ നോക്കി.. " പഠിച്ച് ജോലി ഒക്കെ ആയിക്കഴിയുമ്പോ എന്നോട് ഈ ഇഷ്ടം കുറയാതെ തന്നെ ഉണ്ടെങ്കിൽ എന്റെ ഏട്ടന്റെയും അമ്മയുടെയും സമ്മതം വാങ്ങിയിട്ട് എന്നെ കെട്ടികൊണ്ട് പൊക്കോ..😊.. " "അപ്പൊ തനിക്ക് സമ്മതം അല്ലേ..😳😳" ഹിമ ഒരു നിമിഷം ജയ്യേ നോക്കി നിന്നിട്ട് അവന്റെ അരികിലേക്ക് പോയി... " നീ പൊട്ടനാണോ... പൊട്ടനായിട്ട് അഭിനയിക്കുന്നതാണോ.... "

ഹിമ അവളുടെ കൈ എടുത്തു അവന്റെ നെറ്റിത്തൊരു കുത്ത് കൊടുത്തു കൊണ്ട് കൈ വലിക്കാൻ പോയതും ജയ് കൈയിൽ കയറി പിടിച്ചു.. " മോള് എന്തു കരുതി... നീ നേരത്തെ പറഞ്ഞതിന്റെ സന്തോഷത്തിൽ ഞാൻ നിന്റെ അടുത്തേക്ക് വന്നാൽ നീ ഓടും എന്നറിയാവുന്നത് കൊണ്ട് 😁😁ഞാൻ എന്റെ അടുത്തേക്ക് നിന്നെ വരുത്തിച്ചതല്ലേ... 😁😁എങ്ങനെ ഉണ്ട്‌ എന്റെ സൈക്കോളജിക്കൽ മൂവ്...😁😁" ജയ് ഒന്നുകൂടി അവളുടെ കൈയിൽ മുറുക്കി പിടിച്ചു.. " നന്നായിട്ടുണ്ട്..😏.. കൈയിൽ നിന്നു വിട്....ഞാൻ പോട്ടെ..... " " അങ്ങനെ അങ്ങ് പോയാലോ... എനിക്ക് ഇത്രക്ക് സന്തോഷം ഉള്ള കാര്യം പറഞ്ഞിട്ട് സമ്മാനം ഒന്നും തരാതെ വിടുന്നത് ശരിയല്ലയോ 😁😁😜😜😜" ജയ് ചുറ്റുമോന്നു നോക്കി ആരുമില്ല എന്ന് ഉറപ്പ് വരുത്തി ഹിമയെ ചുമ്മാരോട് ചേർത്ത് നിർത്തി കവിളിൽ അമർത്തി ചുംബിച്ചു..😘😍😍❤️ "Will wait for you for as long as you want. I will always be with you as the secret behind your laughter❤️" (നീ ആഗ്രഹിക്കുന്നിടത്തോളം കാലം നിനക്കായ് കാത്തിരിക്കും..നിന്റെ ചിരിയുടെ രഹസ്യമായി ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ടാകും....❤️) ഹിമ ജയ്യേ തള്ളി മാറ്റി ഓടി..... എന്നിട്ട് ജയ് കേൾക്കാൻ എന്നവണ്ണം വിളിച്ചുപറഞ്ഞു....

" CA കാരെ മാത്രമേ ഞാൻ കെട്ടു... അതുകൊണ്ട് well study...... My dear boyfriend Dhananjay..... " ജയ് ഇടുപ്പിൽ കൈ വച്ചുകൊണ്ട് ഹിമ പോയവഴിയേ നോക്കി ചിരിച്ചു.... ************** ഉച്ചക്ക് ഭക്ഷണവും കഴിച്ചുകഴിഞ്ഞ് സ്ഥിരം സ്ഥലമായ ഹുൽമോഹർ മരത്തിനു താഴെ ഇരിപ്പാണ് ധനുവും ഹരിയും...... " എന്താ ഹരി.... എന്താ.. ഒരു മൂഡോഫ്.... ഫുഡും ശരിക്കു കഴിച്ചില്ലല്ലോ......" അലസമായി ചുറ്റും നോട്ടം പായിച്ചുകൊണ്ടിരുന്ന ഹരിയുടെ കൈയിൽ ധനു പിടിച്ചു.... " ഒന്നും ഇല്ല ശ്രീ......... " " ഒന്നുമില്ല എന്നൊന്നും പറയണ്ട... എന്തോ ഉണ്ട്‌ എന്ന് എനിക്കറിയാം........ തന്റെ മുഖം ഒന്ന് വാടിയാൽ അതെനിക്ക് മനസിലാവും പറ ഹരി....." " ഞാൻ ഒന്ന് തന്റെ മടിയിൽ തലവച്ച് കിടന്നോട്ടെ.....😊" " അതിനെന്താ ഹരി.....😊 " ധനു സമ്മതം അറിയിച്ചതും ഹരി ധനുവിന്റ മടിയിൽ ആയി കിടന്നു... " എനിക്കറിയില്ല ശ്രീ.... എന്ധോക്കെയോ സംഭവിക്കാൻ പോകുന്നപോലെ..... എന്ധോക്കെയോ നഷ്ടപെടാൻ പോകുന്നപോലെ... ഹിമയുടെയും നിമയുടെയും മുഖം മാറി മാറി മനസിലേക്ക് വരുന്നു ശ്രീ..... ഇന്ന് ക്ലാസ്സിൽ ഇരുന്നിട്ട് ഒന്നും ശ്രെദ്ധിക്കാൻ പറ്റിയില്ലെടോ... നിമയെ കുറിച്ചായിരുന്നു അപ്പൊ മുതൽ ചിന്ത..... " എന്തുകൊണ്ടോ ഹരിയുടെ കണ്ണുകൾ പതിവില്ലാതെ നിറഞ്ഞു........

കണ്ണുനീർ തുള്ളികൾ ധനുവിന്റെ ഡ്രെസ്സിൽ നനവ് പരത്തി..... " ഹരി താൻ കരയുവാണോ.... " ധനു ഹരിയെ മടിയിൽനിന്ന് എണീപ്പിച്ച് അവന്റെ മുഖം അവളുടെ നേരെ തിരിച്ചു.... " ഇല്ലടോ..... ഓരോന്ന് ആലോചിച്ചപ്പോ..... " പക്ഷേ എന്തുകൊണ്ടോ ഹരിക്ക് ആ കണ്ണുനീരിനെ വീണ്ടും അവന്റ ശ്രീ യുടെ മുമ്പിൽ പിടിച്ച് നിർത്താൻ പറ്റിയില്ല..... ഒരുനിമിഷം എല്ലാം മറന്ന് പരിസരം പോലും മറന്ന് അവൻ ധനുവിനെ കെട്ടിപിടിച്ചു....പെട്ടന്നായത് കൊണ്ട് ധനു ഒന്ന് ഞെട്ടി.... എന്നാൽ എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം കാണുന്ന ഹരിയുടെ കണ്ണ് നിറഞ്ഞത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു...അവൾ പയ്യെ അവനെ ആശ്വസിപ്പിച്ചു..പെട്ടന്ന് സ്വാബോധം വന്നപോലെ ഹരി ധനുവിൽ നിന്ന് അകന്ന് മാറി... " ശ്രീ... സോറി... ഞാൻ പെട്ടന്ന്.... " ഹരി വേഗം മുഖം തിരിച്ചു.... ധനു വേഗം കൈ ഹരിയുടെ കൈയിൽ ചേർത്ത് പിടിച്ചു.. "ഹരി.......താൻ ഒന്നും ആലോചിച്ച് ടെൻഷൻ അടിക്കേണ്ട... ഈ ശ്രീ കൂടെയുള്ളപ്പോൾ ഹരിയെ വിഷമിച്ചിരിക്കാൻ ഞാൻ സമ്മതിക്കില്ല..സംഭവാമി യുഗേ യുഗേ...... എല്ലാം അതിന്റെ സമയാ സമയങ്ങളിൽ നടക്കും.... നല്ലതായാലും ചീത്തയായാലും...don't worry ."😊😊😊 ധനു പറഞ്ഞത് കേട്ട് ഹരി ഒന്ന് ചിരിച്ചു...

" വോൾട്ടേജ് കുറവാണല്ലോ ഹരി....ഈ ചിരിയാണ് നിന്റെ ഹൈലൈറ്റ് 😁അത് കളയല്ലേ.... " ധനു പറഞ്ഞത് കേട്ട് ഹരി മനസറിഞ്ഞ് ചിരിച്ചു.. " you are my lucky... Sree... " " really..😁😁" ഹരി പറഞ്ഞതും ധനു അവന്റെ വയറിനിട്ട് ഒരു കുത്ത് കൊടുത്തു.... ************ വിയർത്ത് കുളിച്ച് നിമയിൽ നിന്ന് അകന്ന് മാറുമ്പോൾ ഷാരോണിന്റെ മുഖത്ത് വിജയി യുടെ ഭാവം ആയിരുന്നു.... അവൻ അവളുടെ സൈഡിൽ ആയി നിവർന്നു കിടന്നു..... " നിമ.......... My sweetheart are you ok babe..... " " മ്മ്മ്..... " നിമ ഒന്ന് മൂളി..... " once again.... Babe....... " " please ഷാരോൺ.. എനിക്ക് വയ്യ... Please... "നിമ കൈ കൊണ്ട് അവനെ തടഞ്ഞു... എന്നാൽ നിമയെ കേൾക്കാതെ അവളിലേക്ക് വീണ്ടും പടർന്നുകയറാൻ തുടങ്ങിയതും ആരോ വാതിലിൽ മുട്ടി... " ഷാരോൺ......... " " ആരാ..... " തനിക്ക് തടസ്സം നേരിട്ടതിൽ ഗർവേടെ ഷാരോൺ ചോദിച്ചു... " ഞാൻ ... ആനന്ദ് ആണെടാ........ " " എന്താടാ....... " " എടാ..നിന്റെ കാർ ഒന്ന് മാറ്റിയിടാമോ... എന്റെ ബൈക്ക് എടുക്കാനാ..... " " അത്.... ടാ ആ സോഫയിൽ കാറിന്റെ ചാവി കിടക്കുന്നു.... നീ കാർ മാറ്റിയിട്ടോ " ഷാരോൺ ബെഡിൽ നിന്ന് എണീറ്റ് വിളിച്ച് പറഞ്ഞതും ആനന്ദ് ചാവിയും എടുത്തുകൊണ്ട് ഹാളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി....

ആ. സമയം കൊണ്ട് നിമ വേഗം ഡ്രസ്സ്‌ എല്ലാം എടുത്ത് ഇട്ടു... " ഹേയ്.. നിമ.... പോവല്ലേ.... " " ഷാരോൺ.... സമയം ഒരുപാട് ആയി....ഞാൻ പോട്ടെ.... " " ഇനി എന്നാണ്..... " " പ്ലീസ് ഷാരോൺ... ഇനി എന്നെ നിർബന്ധിക്കല്ലേ..... ഞാൻ പോവാ...," നിമ വേഗം അവിടെ നിന്നും ഇറങ്ങി... " നിന്നെ ഞാൻ വിടില്ല നിമേ... ഇനിയും നീ എന്റെ അടുത്ത് ഈ ബെഡിൽ വരും ... നിന്റെ ഏട്ടൻ ഉണ്ടല്ലോ.....അവനും അവന്റെ സഖി ഉണ്ടല്ലോ ആ ശ്രീക്കും ഞാൻ നിന്നിലൂടെ മറക്കനാവാത്ത സമ്മാനം കൊടുക്കും........ " ഷാരോൺ ബാൽകണിയിൽ നിന്ന് നിമ പോവുന്നത് നോക്കി നിന്നു.. നിമ വീടിന്റെ പടിയെത്തിയതും കണ്ടു ഉമ്മറത്തിരുന്നു ചായകുടിച്ച് ചിരിച്ചു കളിച്ച് ഇരിക്കുന്ന ഹിമയെയും ഹരിയെയും...സൈഡിൽ എല്ലാം കണ്ട് ഇരിക്കുന്ന പ്രമീളയെയും... നിമ ഉമ്മറത്തേക്ക് കയറി.. " മോളെ നിമേ... പോയി ബാഗ് വച്ച് കൈ ഒക്കെ കഴുകി വാ.. ചായ കുടിക്കാം... " ഹരി നിമയോടായി പറഞ്ഞു... " ഇപ്പൊ വരാം ഏട്ടാ.... " നിമ അകത്തേക്ക് കയറി ബാഗ് റൂമിൽ കൊണ്ട് വച്ച് മുഖം ഒക്കെ കഴുകി ഉമ്മറത്തേക്ക് വന്നു.... ഇരുന്ന കപ്പിൽ നിന്ന് ഒരു ഗ്ലാസ്സ് ചായ പകർത്തി പ്രമീള നിമക്ക് കൊടുത്തു... " ഹരിയേട്ടാ.... എന്ന exam..... " " അടുത്ത രണ്ട് മാസംകഴിഞ്ഞാൽ എന്തായാലും ഉണ്ടാകുമായിരിക്കും....എന്താ ഹിമേ . "

" എനിക്കും രണ്ട് മാസം കഴിഞ്ഞാൽ ആയിരിക്കും എക്സാം....അതാ ചോദിച്ചത്.😁.." " നിനക്കോ നിമേ.... " " എനിക്ക് അറിയില്ല...ഹരിയേട്ടാ.....അടുത്ത മാസം ലാബ് തുടങ്ങും.." " മ്മ്മ് എത്രപെട്ടന്നാ സമയം കടന്ന് പോയത്.... രണ്ട് മാസവും കഴിഞ്ഞാൽ പിജി തീരും..." " ഹരിയേട്ടാ.... രണ്ട് മാസവും കഴിഞ്ഞാൽ ശ്രീയേച്ചിയുടെയും കോഴ്സ് കഴിയും....😁😁" ഹിമ ചായകുടിക്കുന്നതിനിടയിൽ പറഞ്ഞു.. " അത് ശെരിയ.. എങ്കിലും എനിക്ക് ഒരു ജോലി ഒക്കെ ആയിട്ട്... എന്നെ പെങ്ങമ്മാര് സുരക്ഷതർ ആണെന്ന് അറിഞ്ഞിട്ട് ആ കാര്യം നമുക്ക് ശേരിയാക്കാം.... " " എന്റെ ഹരിയേട്ടാ..... അപ്പോഴേക്കും മൂക്കിൽ പല്ല് വരും.... ഞാൻ മെഡിസിന് കയറി കഴിയുമ്പോഴേക്കും നിമയുടെ ഡിഗ്രി കഴിയും അപ്പൊ പിന്നെ അവൾ പിജി ചെയ്യും... പിന്നെ ഒന്നും നോക്കണ്ടല്ലോ ഞങ്ങൾ സേഫ് ആയില്ലേ....😄😄ഞാൻ പറഞ്ഞു വന്നത് മനസിലായില്ലേ....😁😁രണ്ടുവർഷത്തിനുള്ളിൽ ജോലി വാങ്ങി ശ്രീയേച്ചിയെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരണം എന്ന് 😁😁😁😁" " നീ ആള് കൊള്ളാലോ ജയ്യുടെ കൂടെ കൂടെ നീയും സംസാരിക്കാൻ ഒക്കെ പഠിച്ചല്ലോ.... "

ഹരി ചിരിച്ചുകൊണ്ട് ഹിമയെ നോക്കി... " ഹരി... നീ psc ടെസ്റ്റ്‌ എഴുതിയതിന്റെ result വന്നോടാ..... " " ഇല്ല അമ്മേ....... അത് എന്നാ വരുന്നത് എന്നറിയില്ല എനിക്ക് കിട്ടാൻ ചാൻസ് കുറവായിരിക്കും.... നമ്മുടെ രഘുവും എഴുതിയിട്ടുണ്ട്..😊😊😊....... അല്ല നിമേ നീ എന്താ മിണ്ടാതെ ഇരിക്കുന്നെ... നീയല്ലേ എന്നും ഇവിടെ മൊത്തം ബഹളം വക്കുന്നത്... എന്നെന്തു പറ്റി... സുഖം ഇല്ലേ.." " ഒന്നും ഇല്ല ഏട്ടാ..... ഒരു തലവേദന..... " നിമ കുടിച്ച ചായഗ്ലാസും കൊണ്ട് അകത്തേക്ക് കയറി.... അടുക്കളയിൽ ചെന്ന് ഗ്ലാസ്സ് കഴുകി വച്ച് നേരെ റൂമിൽ കയറി വാതിൽ അടച്ച് അവിടെ തന്നെ നിമ ഇരുന്നു... കണ്ണുകൾ നിറഞ്ഞു വന്നുകൊണ്ടിരുന്നു.... തെറ്റ് ചെയ്തു എന്നൊരു കുറ്റബോധം അവളെ വല്ലാതെ തളർത്തി.... " മോളെ.. നിമേ... " കുറച്ച് സമയം കഴിഞ്ഞതും ഹരി നിമയുടെ റൂമിന്റെ ഡോറിൽ തട്ടി.... നിമ മുഖം എല്ലാം തുടച്ച് ഡോർ തുറന്നു... " എന്താ ഏട്ടാ.... " " ഒന്നും ഇല്ല... വാ നമുക്ക് കുറച്ച് നേരം പുറത്ത് ഇരിക്കാം.... " ഹരി നിമയുടെ തോളിൽ കൂടി കൈ ഇട്ട് പുറത്തേക്ക് ഇറങ്ങി... " എന്താ ഏട്ടന്റെ മോൾക്ക് പറ്റിയെ....

എന്ധെങ്കിലും വിഷമം ഉണ്ടോ.... അതോ ഇനി പഠിക്കാൻ എന്ധെങ്കിലും ബുദ്ധിമുട്ട്... എന്തുണ്ടെങ്കിലും ഏട്ടനോട് പറ.. ഇന്ന് വന്നപ്പോൾ മുതൽ ഞാൻ ശ്രെദ്ധിക്കുന്നതാ... " ഹരി പറഞ്ഞുകഴിഞ്ഞതും നിമ കരഞ്ഞുകൊണ്ട് ഹരിയുടെ നെഞ്ചത്തേക്ക് വീണു... " ഏട്ട... സോറി ഏട്ടാ.. സോറി...😭😭" "എന്താ മോളെ.. എന്താ...."ഹരി ആധിയുടെ നിമയെ നോക്കി... " ഒന്നും ഇല്ല ഏട്ടാ... ഓരോന്ന് ആലോചിച്ചപ്പോ...... ഞാൻ ഏട്ടന്റെ കഷ്ടപ്പാട് ചിലപ്പോൾ എങ്കിലും മറന്ന് പോകുന്നുണ്ടോ എന്നൊക്കെ ചിന്തിച്ചപ്പോ..😥😥😥😭😭.. " " അയ്യേ... ഇതിനു വേണ്ടി ആണോ.... എന്റെ മോള് കരഞ്ഞത്.......😊ഏട്ടൻ കഷ്ടപ്പെടുന്നത് നിങ്ങൾക്ക് വേണ്ടി അല്ലേ.... നിങ്ങൾ നന്നായി ഇരിക്കാൻ വേണ്ടി.... അതോർത്തു എന്റെ മക്കള് വിഷമിക്കണ്ട... കേട്ടോ.... എന്താവശ്യവും ഏട്ടൻ സാധിച്ചു തരും.. ഏട്ടനെ തോൽപ്പിക്കാതെ ഇരുന്നാൽ മതി...... " ഹരി ഒന്നുകൂടി നിമയെചേർത്ത് പിടിച്ചു... " അല്ല അപ്പൊ ഞാനോ.....😊😊" ഹിമയും അപ്പോഴേക്കും അകത്തു നിന്ന് പറന്ന് വന്നു... " നിന്നെ മറക്കോ..😊" ഹരി ഹിമയെയും ചേർത്ത് പിടിച്ചു............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story