ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 26

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

ഹിമ പോകുന്നതും നോക്കി ജയ് വീടിന്റെ പടിക്കൽ നിന്നു.... ഇടക്ക്‌ വച്ച് അവൾ തിരിഞ്ഞു നോക്കിയതും ഹരി അവന്റെ കൈ എടുത്ത് അവന്റെ ഇടനെഞ്ചിൽ ആയി വച്ചു.... ഹിമ അത് കണ്ട് ചിരിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി... വാതിൽ തുറന്നു അകത്തു കയറിയതും സിഗരറ്റ് ന്റെ മണം അവളുടെ മൂക്കിലേക്ക് തുളച്ചു കയറി. " അമ്മേ.....നിമേച്ചി........" അവൾ ചുറ്റുമോന്നു നോക്കി...... നിമയുടെ റൂമിൽ നിന്ന് ശബ്ദം കേട്ടതും ഹിമ അവളുടെ മുറിയിലേക്ക് ചെന്നു.... അവിടെ കണ്ട കാഴ്ചയിൽ അവൾ തളർന്ന് പോയി.... സൈക്കിൾ തിരിച്ച് പോകാൻ തുടങ്ങിയ ജയ് ഹിമയുടെ ശബ്ദം കേട്ട് ഒന്ന് നിന്നു. വീണ്ടും കരയുന്ന ശബ്ദം കേട്ടതും ജയ് സൈക്കിൾ അവിടെ ഇട്ടിട്ട് വീട്ടിലേക്ക് ഓടി ചെന്നു..അവിടെ ചെല്ലുമ്പോൾ റോഷനും ഷാരോണും കൂടി ഹിമയെ പിടിച്ച് വലിക്കുന്നതാണ് കണ്ടത്..... " ഡാ... വിടെടാ അവളെ...😠" ജയ് ഓടിച്ചെന്നു അവളെ അവരിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രെമിച്ചു...... എന്നാൽ ഷാരോണിന്റെ ഒറ്റ ചവിട്ടിൽ ജയ് തെറിച്ചു വീണു....

എന്നാലും ചാടി എണീറ്റ് റോഷനെയും ഷാരോണിനെയും അടിച്ചു....ഹിമയെ അവരിൽ നിന്ന് വലിച്ച് മാറ്റി നിർത്തി.... " ഹിമേ... നീ ഓടി പൊക്കോ... ചെല്ല് 😬😥.... പുറത്തേക്ക് എങ്ങനെ എങ്കിലും ഓട്..... " ജയ് എങ്ങനെ ഒക്കെയോ അവരെ പിടിച്ചു മാറ്റി തടഞ്ഞുകൊണ്ട് ഹിമയോട് പറഞ്ഞു.. " ജയ് എന്റെ നിമയേച്ചി...😭😭😭........ അവിടെ...... ജയ് നിമയേച്ചി....😭😭😭😭" ഹിമ അവിടെനിന്ന് റൂമിന്റെ ഭാഗത്തേക്ക് കൈ ചൂണ്ടികൊണ്ട് കരഞ്ഞു പറഞ്ഞു... " ആനന്ദേ അടിക്കഡാ ഇവനെ...... " റോഷൻ വിളിച്ച് പറഞ്ഞതും ജയ് തിരിഞ്ഞു നോക്കുന്നതിനു മുൻപ് ജയുടെ തലക്ക് ഒരു അടിയേറ്റൂ....ജയ്‌ തറയിലേക്ക് വീണു.. തലയിൽ നിന്ന് രക്തം ഒഴുകി... " ജയ്......😭😭😭😭" " ഹിമേ.. പോ..... പോ ഹിമേ 😭😭😭..ഇങ്ങോട്ട് വരല്ലേ...... " അവന്റെ അടുത്തേക്ക് ഓടി വരുന്ന ഹിമയെ അവൻ കൈ കൊണ്ട് പോവാൻ കാണിച്ചു.... എന്നാൽ അപ്പോഴേക്കും റോഷൻ പോയി അവളെ പിടിച്ചു... " വിട്.. എന്നെ വിടാൻ..... വിട്.. ജയ് 😭😭😭..... ഹരിയേട്ടാ....... വിട്...... എന്നെ വിട്.... ജയ് 😭😭" " അവളെ ഒന്നും ചെയ്യല്ലേ........ 😭"

ജയ് പറഞ്ഞുകഴിഞ്ഞതും അവന്റെ പുറത്ത് ശക്തമായ പ്രഹരം ഏറ്റു.... " എന്നെ വിട്.. പ്ലീസ്..... ഒന്നും ചെയ്യല്ലേ..😭😭😭... ഹരിയേട്ടാ....😭😭😭... ജയ്......😭😭😭😭" എന്നാൽ അവളുടെ കരച്ചിലുപോലും ലഹരിയാക്കി റോഷൻ അവളെ വലിച്ച് റൂമിലേക്ക് കയറ്റി കട്ടിലിലേക്ക് ഇട്ടു......ആനന്ദുo ഷാരോണും കൂടി ജയ്യേ അടിച്ച് അവശനാക്കി.... " ഡാ.... ഷാരോൺ.... ബാക്കി നീ എന്താണെന്നു വച്ചാൽ ആയിക്കോ... അവൾ ചത്തിട്ടില്ല...... " നിമയുടെ റൂമിലേക്ക് കൈ ചൂണ്ടികൊണ്ട് ആനന്ദ് പറഞ്ഞു..... " ആനന്ദ് അപ്പൊ ഇവൻ...🤨" " തൽ കാലം ഇവിടെ കിടക്കട്ടെ.... സ്വയം വന്നു വാങ്ങിച്ചതല്ലേ...." ആനന്ദ് ഒരു സിഗര്റ്റ് എടുത്ത് കത്തിച്ചുകൊണ്ട് സോഫയിലേക്ക് ഇരുന്നു..... ഷാരോൺ നേരെ നിമയുടെ അടുത്തേക്ക് ചെന്നു... ഇതെല്ലാം കണ്ട് ഒന്ന് അങ്ങാൻ പോലും ആവാതെ ജയ് കിടന്നു... അവന്റെ തലയിൽ നിന്നുള്ള രക്തം നെറ്റിയിലൂടെ കണ്ണിലേക്കു പടർന്നു.കണ്ണുനീരിനൊപ്പം രക്തവും കളർന്നു... അവന്റെ മുമ്പിൽ വച്ച് അവളെ ക്രൂരമായി റോഷൻ മർദിച്ചു..... ഇടക്ക്‌ ഇടക്ക്‌ ജയുടെ നേരെ അവളുടെ നിസ്സഹായ നോട്ടം പാഞ്ഞെത്തികൊണ്ടിരുന്നു......

കൺ മുന്നിൽ കാണുന്ന കാഴ്ച കാണാൻ പറ്റാതെ, ത്രാണിയില്ലാതെ അവൻ കണ്ണുകൾ ഇറുക്കി അടച്ചു.... അവളുടെ ശബ്ദം അവന്റ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു.... ഇതിനിടയിൽ ആനന്ദ് ഹിമയുടെ വീഡിയോ ഫോണിൽ പകർത്തി..... കുറച്ച് കഴിഞ്ഞതും റോഷന് ശേഷം ആനന്ദുo അവളെ........😥😥 " എന്തായി........... " അവിടേക്ക് വന്ന ഷാരോണിനോട് റോഷൻ ചോദിച്ചു...... " തീർന്നില്ല....... അവസാനo പില്ലോ വച്ച് ശ്വാസം മുട്ടിച്ച് തീർത്തു.... " ഷാരോൺ പറഞ്ഞതെല്ലാം ജയ് കേൾക്കുന്നുണ്ടായിരുന്നു...... എന്നാൽ ഒരു വിരൽ പോലും അനക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു അവൻ...... " ഡാ.ആ പെണ്ണും പോയെന്നു തോന്നുന്നു..." ഷർട്ടിന്റെ ബട്ടൻ നേരെ ഇട്ട് കൊണ്ട് അവരുടെ അടുത്തേക്ക് വന്ന് ആനന്ദ് അവർക്ക് അരികിൽ ആയി ഇരുന്നു... കണ്ണുപോലും തുറക്കാൻ പറ്റാത്ത അവസ്ഥ......!!!!!!!! ഒന്ന് ഉറക്കെ കരയാൻ പോലും പറ്റാത്ത അവസ്ഥ...........!!!!!!! അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ മാത്രം ചാലുകൾ തീർത്തു.......!!!!! " ഡാ.. പോവാം.... " ഷാരോൺ എണീറ്റു.... " ഇവനെയൊ..... "

റോഷൻ താഴെ കിടക്കുന്ന ജയ്യേ നോക്കി ആനന്ദ് അപ്പോഴാണ് അടിപിടിക്കുള്ളിൽ തെറിച്ചുവീണ ജയുടെ ഫോൺ കണ്ടത്.... അതെടുത്തു ഓപ്പൺ ആക്കിയതും ഷാരോണിന് നേരെ നീട്ടി..... " ധനു ശ്രീ.... " റോഷൻ അതിൽ ജയ്യുടെ കൂടെ നിൽക്കുന്ന ധനുവിന്റ ഫോട്ടോ കണ്ടതും അറിയാതെ പറഞ്ഞു പോയി.. " ഓ..... അനിയൻ ആയിരിക്കും....😏അനിയൻ ഹരിയുടെ പെങ്ങമ്മാരെ രക്ഷിക്കാൻ നടക്കുന്നു.... ഇവന്റെ ചേച്ചി ഹരിയെയും....😏😏" ആനന്ദ് പുച്ഛിച്ചു... " ആനന്ദേ..... ധനുശ്രീ... ഇതറിഞ്ഞാൽ വെറുതെ ഇരിക്കില്ല.... ഹരിയും...... " റോഷൻ ആനന്ദിനെയും ഷാരോണിനെയും മാറി മാറി നോക്കി...ആനന്ദ് അവർ നോക്കി ഒന്ന് ചിരിച്ചു... " അവരെയും......🙄"ഷാരോൺ ആനന്ദിനെ സംശയത്തോടെ നോക്കി നോക്കി.... " ഇവർക്ക് മൂന്ന് പേർക്കും കൂട്ടാവട്ടെ..... അവര് രണ്ടുപേരും....ഇവനെ എടുത്ത് കാറിൽ ഇട്... ആ വഴി സൈഡിൽ എങ്ങാനും കൊണ്ടിടാം..." ആനന്ദ് അതും പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി കുറച്ച് ഒറ്റപെട്ട ഉള്ളിലേക്ക് ആയ സ്ഥലത്തു ആയത് കൊണ്ട് തന്നെ ഹരിയുടെ വീട് ആരും തന്നെ പെട്ടന്ന് ശ്രെദ്ധിക്കില്ല....

റോഷനും ഷാരോണും കൂടികുറച്ച് മാറ്റി ഇട്ടിരിക്കുന്ന കാറിൽ ജയ്യേ തൂക്കി എടുത്തുകൊണ്ട് പോയി ഇട്ടു..... *********** ഇതേസമയം ക്ലാസ്സിൽ പരിപാടികൾക്കിടയിൽ ഇരുന്നിട്ട് മനസിന്‌ ഒരു സുഖവും തോന്നാത്തത് കൊണ്ട് ധനു അവിടെ നിന്ന് ഇറങ്ങി ഗുൽമോഹർ മരത്തിന്റെ അടുത്തേയ്ക്ക് നടന്നു.... അവിടെ ചെന്നതും കണ്ടു മരത്തിൽ ചാരി ഇരിക്കുന്ന ഹരിയെ... " ഹരി താൻ ഇവിടെ ഇരുപ്പുണ്ടായിരുന്നോ...😊" ധനുവിന്റെ സൗണ്ട് കേട്ട് ഹരി തിരിഞ്ഞു നോക്കി.. " കുറച്ച് നേരം ആയെടോ വന്നിട്ട്... ക്ലാസ്സിൽ ഇരുന്നിട്ട് ഒരു സുഖവും തോന്നിയില്ല അതാ ഇവിടെ വന്നിരുന്നത്😊... " "എനിക്കും അതേ ഹരി.... ഒരു സുഖവും തോന്നുന്നില്ല അതാ ഞാനും ഇങ്ങോട്ട് പോന്നത് 😊😊" ധനു ഹരിയുടെ അടുത്തായി ഇരുന്നു.... ഹരി ധനുവിന്റെ കൈയിൽ കോർത്തു പിടിച്ചു.... പെട്ടന്ന് ഹരി ചുമക്കാൻ തുടങ്ങി.... എന്തോ ഒരു പ്രയാസം വന്ന് നിറയും പോലെ.... "ഹരി എന്താ ചുമക്കുന്നെ.......വെള്ളം വേണോ....." ധനു ബാഗിൽ ഇരുന്ന കുപ്പി എടുത്ത് ഹരിക്ക് നേരെ നീട്ടി...

ഹരി വെള്ളം വാങ്ങിച്ചു കുടിച്ചതും തിരപ്പിൽ കയറി വീണ്ടും ചുമക്കാൻ തുടങ്ങി...... " ഹരി are you ok..... " ധനു ഹരിയുടെ കൈയിൽ നിന്ന് കുപ്പി വാങ്ങി മാറ്റി വച്ചു.. " അറിയില്ല ശ്രീ.... എന്തോ പോലെ..... " ഹരി തലക്കും കൈ കൊടുത്ത് ഇരുന്നു... ധനുവിനും മനസിൽ ഭാരം വന്ന് നിറയുന്നത് പോലെ തോന്നി.... പ്രിയപെട്ടവർക്ക് എന്ധെങ്കിലും സംഭവിക്കുമ്പോൾ ഒരു ഉൾവിളി പോലെ അവരുടെ ഓർമകളും വേദനകളും നമ്മിൽ നമ്മൾ അറിയാതെ വന്ന് ചേരുo.. എന്നുപറയുന്നത് എത്ര സത്യം ആണല്ലേ....💔 കുറെ നേരം അവർ ഒന്നും പരസ്പരം സംസാരിക്കാതെ ഇരുന്നു...അപ്പോഴും ഹരിയുടെ കൈക്കുള്ളിൽ ധനുവിന്റെ കൈ ഭദ്രമായിരുന്നു....ധനു ഹരിയുടെ തോളിൽ ചാരി ഇരുന്നു.. " ഹരി.. താൻ പറഞ്ഞ സർപ്രൈസ്...... " കുറച്ച് കഴിഞ്ഞതും ധനു മുഖം ഉയർത്തി ഹരിയെ നോക്കി.... ഹരി ധനുവിനെ നോക്കി ഒന്ന് ചിരിച്ചു... ശെരിക്കും നിറഞ്ഞ സന്തോഷത്തോടെ തന്നോട് പറയണം എന്നാണ് ഞാൻ വിചാരിച്ചത്..പക്ഷേ മനസിന്‌ എന്തോ വിഷമം....ശ്രീ.....

പക്ഷേ ഞാൻ ഇന്ന് തന്നെ പറയും.. ഇനി ഒരിക്കലും പറയാൻ പറ്റിയില്ലെങ്കിലോ എന്നൊരു തോന്നൽ.. "ഹരി താൻ എന്ത് "ആലോചിച്ചുകൊണ്ടിരിക്കാ...🙄" " ഒന്നും ഇല്ല ശ്രീ 😊😊😊" " താൻ എവിടേക്കോ കൊണ്ടുപോകാം എന്ന് പറഞ്ഞില്ലേ.. വാ..എനിക്ക് ആ ഡയറി നോക്കാഞ്ഞിട്ട് ഒരു മനസമാധാനവും ഇല്ല 😊😊😁😁"ധനു ചിരിച്ചുകൊണ്ട് ഹരിയെ നോക്കി... " വേറെ എങ്ങോട്ടും അല്ല ശ്രീ... ഇവിടെ തന്നെ.. ഈ ഗുൽമോഹർ മരത്തിനു കീഴിൽ..... നമ്മൾ ഒന്നിച്ചുണ്ടായിരുന്നത്...ഒരുമിച്ച് ചിലവഴിച്ചത്...... കൂടുതലും ഈ മരത്തിനു കീഴിൽ ആണ്.... നമ്മളെ കുറിച്ച് കുറെ കാര്യങ്ങൾ ഈ ഹുമോഹറിന് മറ്റുള്ളവരോട് പറയാനുണ്ടാവും....അതിൽ ഇതുകൂടി പെടട്ടെ....😊😊😊" ഹരി ബാഗിൽ നിന്ന് ഡയറി എടുത്ത് ധനുവിന് നേരെ നീട്ടി... ധനു അത് വാങ്ങി തുറന്നു..... പതിവില്ലാതെ ഗുൽമോഹർ മരം അവർക്ക് വേണ്ടി പുഷ്പവൃഷ്ടി നടത്തി.... അവരെ ഇരുവരെയും പുണർന്നുകൊണ്ട് ആ പൂക്കൾ ഭൂമിയെ തൊട്ടു.... ചിലപ്പോൾ ഇനിയും ഇതുപോലെ കഴിഞ്ഞില്ലെങ്കിലോ എന്ന് ആ മരത്തിനും മനസിലായികാണും 💔💔💔

ആ പൂക്കളിൽ ചിലത് ആ ഡയറിയിലും വീണ് അക്ഷരങ്ങൾ മറച്ചു....... ധനുകൈവിരൽ കൊണ്ട് ആ പൂക്കളെ വകഞ്ഞു മാറ്റി വായിച്ചു... '❤️ ശ്രീ..... നിനക്കായ്‌ മാത്രo....❤️' ആദ്യത്തെ പേജിലെ വരി വായിച്ചതും ധനു ഹരിയെ നോക്കി.... " ഇത് എനിക്ക് വേണ്ടി എഴുതിയതാണോ 😊😊" " അതെ..... ബാക്കി വായിക്ക്.... " ധനു തലയാട്ടി കൊണ്ട് അടുത്ത പേജ് മറക്കാൻ പോയതും ഹരിയുടെ ഫോൺ റിംഗ് ചെയ്തു... മ്മ് ഹരി വേഗം ഫോൺ എടുത്ത് നോക്കി.... " സ്നേഹിതൻ.... " ഹരി ധനുവിനെ ഒന്ന് നോക്കി 😊ധനു ഡയറി അടച്ചുകൊണ്ട് ഫോൺ എടുക്കാൻ പറഞ്ഞു.. " ഹെലോ..... " ---------------------- " ആണോ......എന്തിനാ...... " ------------------- " അവര് എവിടെയാ..... " ------------------------------- " അവർക്ക് നല്ലബുദ്ധി ഒക്കെ തോന്നി തുടങ്ങിയോ.. " ------------------------- " ok ശെരി... വിളിക്കാം... " " എന്താ ഹരി....🙄" ഹരി ഫോൺ വച്ചതും ധനു ചോദിച്ചു... "ഷാരോണിന് നമ്മളോട് മാപ്പ് പറയണം എന്ന്.... നമ്മളോട് ഒക്കെ ചെയ്തതിനു....😊കോഴ്സ് ഒക്കെ കഴിഞ്ഞു നമ്മൾ പോവാലെ... ഇനി വൈരാഗ്യവും വഴക്കൊന്നും വക്കണ്ട എന്ന്.... അവൻ വിളിച്ചാൽ ഫോൺ എടുക്കില്ല എന്ന് കരുതിയാണെന് സ്നേഹിതനെ കൊണ്ട് വിളിപ്പികച്ചതെന്ന്..😊😊" " ഞാൻ വിശ്വസിക്കില്ല ഹരി.....

അവൻ അങ്ങനെ ഒന്നും ആരുടെ മുന്നിലും തെറ്റ് ഏറ്റു പറയുന്നവൻ ഒന്നും അല്ല എന്നാണ് എനിക്ക് ഇപ്പോഴും തോന്നുന്നത്.. അവനു വേറെ എന്ധെങ്കിലും ഉദ്ദേശം കാണും 😬😬" " എന്റെ ശ്രീ... നീ ഇങ്ങനെ നെഗറ്റീവ് ആയി കാണല്ലേ.... ഇനി അവരും നമ്മളും എന്ന് കാണുമെന്നൊന്നും അറിയില്ലല്ലോ.... അതായിരിക്കും...എനിക്കും വഴക്ക് വച്ചുകൊണ്ടിരിക്കാൻ താല്പര്യം ഇല്ല... താൻ വരുന്നില്ലെങ്കിൽ വേണ്ട ഞാൻ പോയിട്ട് വരാം 😊😊" ഹരി പോവാൻ തുടങ്ങിയതും ധനു തടഞ്ഞു.. " ഒറ്റക്ക് പോവണ്ട.. ഞാനും വരാം.... എവിടെക്കാ ചെല്ലാൻ പറഞ്ഞത്... " " അവര് ആ ലൈബ്രറി ബ്ലോക്കിന്റെ അടുത്തുള്ള ഷെഡ് ഇല്ലേ അവിടെ ഉണ്ടെന്നാ പറഞ്ഞത്.... " " മ്മ്.. അവർക്ക് ഇങ്ങോട്ട് വന്നാൽ എന്താ കുഴപ്പം....😬" " എന്റെ ശ്രീ..... " " ഞാൻ ഒന്നും പറയുന്നില്ല....വാ😊" രണ്ടുപേരും കൂടി അവർ പറഞ്ഞ സ്ഥലത്ത് എത്തി... അവരെ കാത്തെന്ന പോലെ റോഷനും ഷാരോണും അവിടെ ഉണ്ടായിരുന്നു.... ധനുവിനെയും ഹരിയെയും കണ്ടതും ഷാരോണും റോഷനും ചിരിച്ചു... ഹരി അവരെ നോക്കി ചിരിച്ചു..

എന്നാൽ ധനു അവരെ കണ്ട ഭാവം വക്കാതെ നിന്നു... " ആനന്ദ് ഇപ്പൊ വരും...... അവൻ അടുത്ത് ഒരു ഫ്രണ്ടിന്റെ അടുത്ത് പോയേക്കാ.... ഞങ്ങളോട് ദേഷ്യം ഒന്നും ഇല്ലാലോ ഹരി.... ധനു.... എന്റെ ഭാഗത്ത്‌ ആണ് തെറ്റ്..... ഒന്നും മനസിൽ വക്കരുത് കേട്ടോ.... " ഷാരോൺ ഹരിയുടെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു... "അതൊന്നും സാരമില്ല..... ഒരു ഏട്ടൻ എന്ന നിലയിൽ അങ്ങനെ ഒക്കെ കേട്ടപ്പോൾ.. ഞാൻ വല്ലാതെ ആയി... അതാ.... അന്ന് ഞാൻ അടിച്ചത്....." ഹരിയും അവരോട് പറഞ്ഞു..... ധനുവിന് ഇതൊന്നും തീരെ ദഹിക്കുന്നിടയിരുന്നില്ല ....... എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ ബാക്കിൽ നിന്ന് ധനു വിന്റെ ശരീരം മുഴുവനും ആനന്ദ് കയറുകൊണ്ട് കെട്ടി മുറുക്കി.. ധനുവിന്റെ കൈയിൽ ഇരുന്ന ഡയറി താഴെ വീണു... ഈ സമയം റോഷൻ ഹരിയെയും പിടിച്ചു.... " എന്താ ഇത് .... ഷാരോൺ നീ അപ്പൊ... ഞങ്ങളെ.... " ഹരി ഷാരോണിന് നേരെ നോക്കി എന്നാൽ അവന്റെ ഭാഗത്ത്‌ വിജയീ ഭാവം ആയിരുന്നു.... " ആനന്ദേ നീ കറക്റ്റ് ടൈമിങ് ആണെടാ.... കിട്ടിയോ സാധനം... "

ധനുവിനെ തടഞ്ഞു നിർത്തിയിരിക്കുന്ന ആനന്ദിനെ നോക്കി ഷാരോൺ ചോദിച്ചു.. " കീട്ടിയെടാ.... ഇന്ന് രണ്ടും ജീവനോടെ പോവില്ല ഇവിടെ നിന്ന് " ആനന്ദ് അവരെ നോക്കി ചിരിച്ചു.... " ആനന്ദേ.... ശ്രീയെ വിട്... ഞാൻ ആയിട്ടാണ് പ്രേശ്നമെങ്കിൽ എന്നോട് തീർക്കാൻ നോക്ക്... " ഹരി റോഷൻ പിടിച്ച് മാറ്റി കൊണ്ട് ആനന്ദിന്റെ അടുത്തേക്ക് പാഞ്ഞതും ഷാരോൺ കൂടി വന്ന് ഹരിയെ പിടിച്ചു.. . "പ്രശ്നം നീ ആയിട്ടൊന്നും അല്ല... ഇവളായിട്ടാണ്.. ഇവളാണ് ഇതിന്റെ എല്ലാം ആരംഭം.. ഇവൾ കാരണം ആണ് നിനക്ക് ഇന്ന് ഈ ഗതി വന്നത് .." ആനന്ദ് ഹരിയോടായി പറഞ്ഞു... "ഞങ്ങൾക്ക് ഇത് ചെയ്തേ പറ്റു.. ഇതിനു പുറകെ ഇനി നടക്കാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല.... നിങ്ങൾക്ക് വേണ്ടി മൂന്ന് സർപ്രൈസ് പരലോകത്ത് ഞങ്ങൾ ഒരുക്കി വച്ചിട്ടുണ്ട്.... ഇവിടെ നിന്ന് അറിഞ്ഞുകൊണ്ട് പോയാൽ ഒരു സുഖവും കാണില്ല...."ഷാരോൺ അടുത്തിരുന്ന കത്തി എടുത്തു..... പെങ്ങൾ എനിക്ക് വേണ്ടി പരീക്ഷിച്ചത് ചേട്ടന് തന്നെ കൊടുത്തേക്കാം ഷാരോൺ മനസിൽ പറഞ്ഞു... " വേണ്ട..... വേണ്ട.. ഷാരോൺ ഹരിയെ ഒന്നും ചെയ്യരുത്.......😭"

ധനുവിന്റെ കണ്ണൊക്കെനിറഞ്ഞു.... " അയ്യേ..... പുലികുട്ടികൾ കരയോ.... നിനക്ക് ഇങ്ങനെ ഉള്ള വികാരവും ഉണ്ടല്ലേ.....😏" ഷാരോൺ അവളുടെ അടുത്തേക്ക് നടന്ന് വന്നുകൊണ്ട് അവളുടെ കരണം നോക്കി ഒന്ന് കൊടുത്തു... " ശ്രീ.......😥" ഹരി ഉറക്കെ വിളിച്ചു.. " ആഹാ... ഇവിടെ കൊടുത്താൽ അവിടെയാണോ വേദനിക്കുന്നെ.... " ആനന്ദ് പറഞ്ഞതിന്റെ അർത്ഥം മനസിലായവണ്ണം ഷാരോണും റോഷനും കൂടി ഹരിയെ തല്ലി ചതച്ചു... " ഹരി..😭😭😭😭ഹരി..... " " ഇവിടെ കിടന്ന് അലറിയിട്ട് കാര്യം ഇല്ല ധനുശ്രീ..... ആരും കേൾക്കില്ല..... " ആനന്ദ് അവളുടെ ചെവിയോരം ചെന്ന് പറഞ്ഞു.. " ബാക്കിൽ മറഞ്ഞു നിൽക്കാതെ എന്റെ മുന്നിൽ വാടാ..... " ധനു അലറി.... " ഞാൻ വരാം.... എന്നെ കാണണം എന്ന് നിനക്ക് ആഗ്രഹം ഉണ്ടോ...." ആനന്ദ് അവളുടെ ഇടുപ്പിൽ പിടിച്ചു... " കയ്യെടുക്കട..😠അതിലും ഭേദം ചാവുന്നതാ.... " " അത് നടക്കും.... ഇത്രയും പറഞ്ഞ സ്ഥിതിക്ക് നിനക്ക് ഞാൻ ഒരു കൂട്ടം കാണിച്ചു തരാം... ഹരിക്ക് സർപ്രൈസ് ആയി ഇരിക്കട്ടെ നീ ഇത് ഇവിടെ നിന്ന് അറിഞ്ഞുകൊണ്ട് പൊക്കോ... "

ആനന്ദ് ഫോൺ എടുത്ത് അവൾക്ക് കാണുന്ന രീതിയിൽ പിടിച്ച് വീഡിയോ ഓൺ ആക്കി ധനു ആ വിഡിയോയിലേക്ക് നോക്കി ഹിമയെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... അവൾ ഒരു നിമിഷം ഹരിയെയും നോക്കി .....😭😭😭ആനന്ദ് വേറെ രണ്ട് ഫോട്ടോ കാണിച്ചതും ധനു വിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.... ഒന്ന് അവശനായി കിടക്കുന്ന ജയ്യുടെയും മറ്റൊന്ന് വിവസ്ത്ര ആയ നിമയുടെയും... ആനന്ദ് അവളുടെ ചെവിയോരം വന്ന് വീണ്ടും പറഞ്ഞു.... Good bye...... ഹരിയുടെ സ്വന്തം ശ്രീ........ ആനന്ദ് അവന്റെ കൈയിൽ ഇരുന്ന ഡ്രഗ് നിറച്ച സിറിഞ്ചു് എടുത്ത് ധനുവിന്റെ ശരീരത്തിൽ കുത്തി ഇറക്കി ഇതേ സമയം ഷാരോൺ ഹരിയുടെ വയറ്റത്തു കത്തി കുത്തിയിറക്കി.... " വേണ്ട...😭😭😭😭...... ഹരിയെ ..... ഒന്നിച്ചു ചെയ്യല്ലേ..... " " ശ്രീ...😭😭😭" ഹരി ധനുവിനെ നോക്കി അനന്ദ് അവളുടെ കെട്ടഴിച്ച് ഹരിയുടെ അടുത്തേക്ക് തള്ളിയിട്ടു...ധനുവിന്റെ ശരീരത്തിൽ ഡ്രഗ് പ്രവർത്തിക്കാൻ തുടങ്ങിയതും ധനുവിന് ശരീരം തളർന്ന് തുടങ്ങി കണ്ണൊക്കെ അടഞ്ഞു തുടങ്ങി

റോഷൻ ഹരിയെ കുത്താൻ ആഞ്ഞതും ധനു റോഷന്റെ കാലിൽ പിടിച്ചു.... " പ്ലീസ്..... ഹരിയെ ഒന്നും ചെയ്യല്ലേ.......😭😭റോഷാ.. പ്ലീസ്..... വേണ്ട....... " റോഷൻ ധനുവിനെ കാലുകൊണ്ട് ചവിട്ടി എന്നിട്ട് ഹരിയെ ഒന്നുകൂടി കുത്തി..... " ഡാ... മതിയെടാ..... വാ... രണ്ടും ഇവിടെ കിടന്ന് തീർന്നോളും... വാ..ആരൊക്കെയോ വരുന്നുണ്ട് .." ആനന്ദ് പറഞ്ഞത് കേട്ട് ഷാരോണും റോഷനും കൂടി അവിടെ നിന്ന് പോയി..ആനന്ദ് ഹരിയെ ഒന്നുകൂടി ചവിട്ടി കൊണ്ട് നടന്നത്തതും പോക്കറ്റിൽ നിന്നും അവന്റെ ഫോൺ താഴെ വീണു.. " ശ്രീ....... " ഹരി കൈക്കൊണ്ട് കുത്തിയ ഭാഗത്ത് അമർത്തി പിടിച്ചുകൊണ്ട് ധനുവിന്റെ അടുത്തേക്ക് നിരങ്ങി ചെന്നു... " ഹരി....... " കണ്ണുകൾ മെല്ലെ തുറക്കാൻ ശ്രെമിച്ചുകൊണ്ട് ധനു പതിഞ്ഞ സ്വരത്തിൽ വിളിച്ചു... "ശ്രീ....... എനിക്ക് തന്നെ.......ഒരുപാട്......😭.... ഒരു........." വാക്കുകൾ മുറിഞ്ഞു പോയി.... " ഹരി..... എന്നെ.... വിട്ട്...... " ധനുവിന്റ കണ്ണുകൾ അടഞ്ഞു തുടങ്ങി.... ബോധം മറഞ്ഞു.. " ശ്രീ......., എനിക്ക്..... " ഹരിക്കും പറഞ്ഞു മുഴുവപ്പിക്കാൻ സാധിച്ചില്ല........

അതിലെ വന്ന കുറച്ച്പേര് അവരെ കണ്ടു.... രണ്ടുപേരെയും ഹോസ്പിറ്റലിൽ എത്തിച്ചു.... ധനു കോമ സ്റ്റേജിൽ.... ഹരി അവന്റെ സഹോദരി മാർക്കൊപ്പം യാത്രയായി... മക്കളുടെ മരണം അവരുടെ അമ്മയുടെ ഹൃദയത്തെ തന്നെ നിലപ്പിച്ചു....മക്കൾക്ക് കൂട്ടായി ആ അമ്മയും ആ ലോകം വെടിഞ്ഞു.... ജയ് iccu ഇൽ ജീവിതത്തിനും മരണത്തിനും ഇടയിൽ ധനുവിന്റെയും അവസ്ഥ അത് തന്നെയായിരുന്നു.... അവരുടെ ആ പ്രദേശം മുഴുവനും ഒരു കുടുംബത്തിന്റെ ദാരുണ മരണത്തിന്റെ ഞെട്ടലിൽ ആയിരുന്നു...... അവർക്ക് ബന്ധുക്കൾ ഇല്ലാത്തത് കൊണ്ട് രഘു എല്ലാകാര്യവും മുമ്പിൽ നിന്ന് ചെയ്തു..... കൂടെ കാർത്തികേയനും....... അവസാനം ശ്വാസം നിലക്കുമ്പോൾ ഹരി രഘുവിനോട് പറഞ്ഞത് ഒന്ന് മാത്രം.. " ഞാൻ ആഗ്രഹിച്ച പോലെ എന്റെ ശ്വാസം നിലക്കുന്നത് വരെ ശ്രീ കൂടെ ഉണ്ട്‌...ദാ.. എനിക്ക് കാണാവുന്ന രീതിയിൽ.(ഒരു വിരിക്കപ്പുറം കിടക്കുന്ന ധനുവിനെ ചൂണ്ടി ഹരി പറഞ്ഞു )........ എനിക്ക് എന്റെ ഇഷ്ടം അവളോട് പറയാൻ സാധിച്ചില്ല.... ഇനി ഒരിക്കലും അവൾ അറിയരുത്......

ഞാൻ എന്റെ ശ്രീയെ എന്റെ പാതി ആക്കാൻ ആഗ്രെഹിച്ചിരുന്നു എന്ന്.... അവളുടെ മനസിൽ എനിക്കുള്ള സ്ഥാനം എന്താണോ അങ്ങനെ തന്നെ നിൽക്കട്ടെ.... " രഘുവിന് ചെറു ചിരി നൽകികൊണ്ട് ധനുവിനെ നോക്കിഒന്ന് ചിരിച്ച ശേഷം ഹരി ഭൂമിയിൽ നിന്ന് പോയി....ഹരി പോയതറിയാതെ അറിയാതെ ധനുവും ⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️ വിഷ്ണുവിന്റെ കാർ അവരുടെ വീടിനു മുമ്പിൽ എത്തി നിന്നു.... വിഷ്ണുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.... ജയ്യ് വീണ്ടും പറഞ്ഞു തുടങ്ങി.... " പിന്നെ എന്റെ ചേച്ചി രണ്ട് മൂന്ന് മാസം കോമയിൽ ആയിരുന്നു..... തിരിച്ചു കിട്ടും എന്ന് വിചാരിച്ചതല്ല.... ബ്രെയിൻ ഡെത്ത് വരെ സംഭവിക്കുമെന്ന് ഡോക്ടർസ് വിധി എഴുതിയതാ...... എന്നാൽ ഞങ്ങൾക്ക് തീർക്കാൻ കുറെ കാര്യങ്ങൾ ഉള്ളത് കൊണ്ട് ഞങ്ങൾ തിരിച്ചു വന്നു.... ഞാൻ റിക്കവറി ആയ ശേഷം ആണ് ചേച്ചിയും പഴയ അവസ്ഥയിലേക്ക് വന്നത്.. മൂന്ന് നാല് മാസത്തിനു ശേഷം ആണ് ഹരിയേട്ടൻ മരിച്ചത് അവൾ അറിഞ്ഞത്... ഒരു ഭ്രാന്തിയെ പോലെ ആയിരുന്നു 😭എന്റെ ചേച്ചി..... ഒരുവർഷം അവൾ വീടിനു പുറത്തിറങ്ങിയിട്ടില്ല....

ഒരേ ഒരു ലക്ഷ്യം ആ മൂന്നു പേര്.... അവസാനം ഞങ്ങൾ മൂന്ന് പേരും തീരുമാനിച്ചു..... തീർക്കാൻ... തീർത്തു.... എന്റെ ഈ കൈകൊണ്ടും ധനുവിന്റെ കൈകൊണ്ടും രണ്ട് പേരെ.......😠😠😠ഞങ്ങൾ ചെയ്തത് തെറ്റാണോ വിഷ്ണുവേട്ട....... ഇനി പറ... എന്റെ ഹിമയെ തീർത്തവനെ.... ഞങ്ങളുടെ ഹരിയേട്ടനെ തീർത്തവനെ അവരുടെ കുടുംബം സ്വപ്നം ജീവതം നശിപ്പിച്ചവരെ വെറുതെ വിടണോ ഞങ്ങൾ 😠😠😠😠" ജയ് രണ്ടുകൈയും നെറ്റിയിൽ ഊന്നി ഇരുന്നു.. വിഷ്ണുവിന് പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല..... കാരണം അവൻ മനസിലാക്കിയിരുന്നു.. അവർ അനുഭവിക്കുന്ന വിഷമത്തിന്റെ ആഴം..... " ജയ് വാ...... ധനുവിനെ നോക്കാം.... " വിഷ്ണു ജയുടെ തോളിൽ തട്ടികൊണ്ട് കാറിൽ നിന്ന് ഇറങ്ങി.... പുറകെ ജയ്യും... വീടിന്റെ വാതിൽ എല്ലാം തുറന്ന് കിടക്കുന്നു... വിഷ്ണു പോയപ്പോൾ എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ..... വിഷ്ണു നേരെ ധനുവിന്റെ റൂമിലേക്ക് ഓടി പുറകെ ജയ്യും... താഴെ ബോധമറ്റ നിലയിൽ കിടക്കുന്ന ധനുവിനെ കണ്ടതും രണ്ടുപേരും അവളുടെ അടുത്തേക്ക് ഇരുന്നു..

" ചേച്ചി...😭😭..... ധനുവേച്ചി..... "ജയ് ധനുവിനെ തട്ടി വിളിച്ചു... " ജയ് പിടിക്ക്.... ഹോസ്പിറ്റലിൽ കൊണ്ടുപോവാം.... " വിഷ്ണുവും ജയ്യും കൂടി ധനുവിനെ എടുത്ത് കാറിൽ കയറി ഹോസ്പിറ്റലിലേക്ക് വിട്ടു.... ഹോസ്പിറ്റലിൽ എത്തിയതും.. ധനുവിനെ ക്യാഷ്വാലിറ്റിയിൽ കയറ്റി... " എന്താ പറ്റിയത്..... " ഡോക്ടർ പരിശോധിക്കുന്നതിനിടയിൽ വിഷ്ണുവിനെയും ജയ്യെയും മാറി മാറി നോക്കി.. " തലകറങ്ങി വീണതാ.. ഡോക്ടർ..... "ജയ് പറഞ്ഞു " നിങ്ങൾ ഒക്കെ....... " " ഞാൻbrother ആണ്... ഇത് ചേച്ചിയുടെ husband ന്റെ കസിനും..... " " പൾസ് വീക്ക് ആണ്.... ബോഡിയും വീക്ക് ആണ്..... ടെസ്റ്റ്‌ ഒക്കെ എടുത്ത് കഴിഞ്ഞിട്ട് പറയാം.... തത്കാലം രണ്ടുപേരും പുറത്ത് നിന്നോളൂ.... " ജയ്യും വിഷ്ണുവും പുറത്തേക്ക് നിന്നു... ജയ് ചെന്ന്‌ രഘുവിനോട്ധനുവിനെ ഇവിടെ അഡ്മിറ്റ്‌ ചെയ്ത കാര്യങ്ങൾ എല്ലാം പറഞ്ഞു...എന്നിട്ട് ധനുവിന്റ അടുത്തേക്ക് ചെന്നു.. കുറച്ച് കഴിഞ്ഞതും ഡോക്ടർ രണ്ടുപേരെയും വിളിപ്പിച്ചു.. "ഇരിക്കു.." ഡോക്ടർ പറഞ്ഞതും രണ്ടുപേരും കസേരയിൽ ഇരുന്നു.. " ധനുശ്രീയുടെ ഹസ്ബൻഡ്.... " " ആള് ഇവിടെ അഡ്മിറ്റ്‌ ആണ്...ഒരു അപകടം പറ്റിയതാ .. " വിഷ്ണു കാര്യങ്ങൾ എല്ലാം പറഞ്ഞു.... " മ്മ്മ്... എന്തായാലും ഹസ്ബൻഡ് തന്നെ അറിയേണ്ടതായിരുന്നു... " " എന്താ ഡോക്ടർ... " ജയ് കുറച്ച് ആധിയുടെ ചോദിച്ചു.. "പേടിക്കാൻ ഒന്നും ഇല്ലടോ 😊😊ധനു പ്രഗ്നെന്റ് ആണ്..."........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story