ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 28

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

" കൃഷ്ണ മാത്രം ഒള്ളു.... വാലും തലയും ഒന്നും ഇല്ലേ 😁😁" വിഷ്ണുവിന്റെ ആയിരുന്നു അടുത്ത ചോദ്യം " കൃഷ്ണ എന്ന് മാത്രമേ ഒള്ളു 🙄"കൃഷ്ണ കുറച്ച് ഭയഭക്തി ബഹുമാനത്തോടെ പറഞ്ഞു.. " ഏതാ ഡിപ്പാർട്മെന്റ്..... " സച്ചി വിടാൻ ഉദ്ദേശം ഇല്ല 😂😂 " ഞാൻ കെമിസ്ട്രി സെക്കന്റ്ഇയർ " ഈ സമയം വിഷ്ണു ചുറ്റും നോക്കുന്ന തിരക്കിൽ ആയിരുന്നു..... ഒരു പെൺകുട്ടി പൂകുറ്റി പോലെ പോകുന്നത് കണ്ടതും " ഡാ സച്ചി... ചെരിപ്പിനടിയിൽ ചക്രം ഫിറ്റ്‌ ചെയ്ത് ഒരുത്തി പോകുന്നത് നോക്കിക്കേ...." വിഷ്ണു സച്ചിയെ തോണ്ടി വിളിച്ചു.... " അതാരാ അത്........🙄" സച്ചി ഒന്ന് നോക്കിയിട്ട് കൃഷ്ണയോടായി ചോദിച്ചു.... " അത് കോളേജിലെ കരാട്ടെ ചാമ്പ്യൻ ആണ്.... സെക്കന്റ്ഇയർ ഇംഗ്ലീഷ്.... " " കരാട്ടെ 🙄..... ആള് എങ്ങനെയാ..... " അത് വിഷ്ണു ആണ് ചോദിച്ചത്... " ആരുമായിട്ടും അങ്ങനെ കൂട്ടൊന്നും ഇല്ല എന്ന് തോന്നുന്നു.... ഒന്ന് പറഞ്ഞാൽ രണ്ടാമത്തതിന് അടി ഉറപ്പാ 😊"കൃഷ്ണ കുറച്ച് പൊലിപ്പിച്ചു തന്നെ പറഞ്ഞു.. " ഓ..... ഡാ വിഷ്ണു നീ മുഖം കണ്ടോ.... ആ പെൺകൊച്ചിന്റെ...🙄" " ഇല്ലടാ..... എന്താ സച്ചി.....🤨"

" അല്ല... അതിന്റെ മുന്നിലൊന്നും ചെന്നു പെടാതിരിക്കാനാ 😜😜... അതിനെ ഒക്കെ കെട്ടുന്നവന്റെ ഒരു അവസ്ഥ 😄😄😄" സച്ചിയും വിഷ്ണുവും ചിരിക്കാൻ തുടങ്ങി.. " എന്നാ ചേട്ടന്മാരെ ഞാൻ പൊക്കോട്ടെ...😊" " പൊക്കോ.. നാളെ ഈ സമയത്ത് ഇവിടെ തന്നെ ഉണ്ടാവണം...." 😁സച്ചി കൃഷ്ണയെ നോക്കി പറഞ്ഞു... കൃഷ്ണ തലയാട്ടികൊണ്ട് അവരെ കടന്ന് പോയി.......... " ഡാ സച്ചി ഇവിടുത്തെ 😁ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞു നമ്മുടെ കോളേജിലേക്ക് പോവാം.....😁" വിഷ്ണുവും സച്ചിയും കൂടി നടക്കാൻ തുടങ്ങിയപ്പോൾ ആണ് ഷാരോണും റോഷനും അവിടേക്ക് വന്നത്.... " ഹേയ് ആനന്ദ്.... നിങ്ങൾ പോകാണോ..😁കുറച്ച് കഴിഞ്ഞ് പോവാം.... " ഷാരോൺ അവന്റെ ബൈക്ക് സ്റ്റാൻഡിൽ വച്ചിട്ട് അതിൽ കയറി ഇരുന്നു... " ഇല്ലടോ....😊സമയം ആയി... ഉച്ചക്ക് കാണാം... അല്ല നന്ദു എന്തെ..... "സച്ചി അവരോടായി ചോദിച്ചു... " അവന്റെ കോളേജിൽ ഇന്ന് എന്തോ മീറ്റിംഗ് ഉണ്ടെന്ന്...😁വല്ലപ്പോഴും കേറുള്ളു.... ഇത് ഇത്ര ഇമ്പോര്ടന്റ്റ്‌ ആയത് കൊണ്ടാ 😁😁അല്ലെങ്കിൽ ഇപ്പൊ ഇവിടെ ഉണ്ടായേനെ 😁😁" റോഷൻ പോക്കറ്റിൽ നിന്ന് ഒരു സിഗര്റ്റ് എടുത്ത് കത്തിച്ചു... "

എന്നാൽ ഞങ്ങൾ പോട്ടെ.... "വിഷ്ണു അവരോട് യാത്ര പറഞ്ഞ് സച്ചിയേയും കൊണ്ട് അവരുടെ കോളേജിലേക്ക് നടന്നു..... *********** പിറ്റേദിവസം SN കോളേജിലേക്ക് വിഷ്ണുവും സച്ചിയും കടന്നപ്പോൾ തന്നെ കണ്ടു കൃഷ്ണയെ.. " ഡാ സച്ചി....ആ കൃഷ്ണയുടെ കൂടെ ഉള്ളത് ആരാടാ......🧐🧐🧐" വിഷ്ണു നന്നായി സ്കാൻ ചെയ്യാൻ തുടങ്ങി.... " നമ്മൾ അങ്ങോട്ട് അല്ലേ പോകുന്നെ...😉നീ ഒന്ന് അടങ്ങ് വിഷ്ണു.... " സച്ചി നല്ല ആറ്റിട്യൂട് ഇട്ട് അവരുടെ അടുത്തേക്ക് നടന്നു... " hai കൃഷ്ണ....... " 😁 " hai... അനന്ദ് ചേട്ടാ 😁😁😁" കൃഷ്ണ നന്നായി അങ്ങ് ചിരിച്ചു.. വിഷ്ണുവിന്റെ കണ്ണ് മുഴുവനും കൃഷ്ണയുടെ കൂടെ ഉണ്ടായിരുന്ന വീണയിൽ ആയിരുന്നു...😁 അങ്ങനെ സംസാരിച്ച് സംസാരിച്ച് സച്ചിയും കൃഷ്ണയും സെറ്റ് ആയി നമ്പർ വരെ കൊടുത്തു... അപ്പൊ പിന്നെ വിഷ്ണുവും കുറച്ചില്ല വീണയെ സെറ്റ് ആക്കി 😂.... അങ്ങനെ ദിവസങ്ങലും മാസങ്ങളും കഴിഞ്ഞു.....

ക്യാമ്പസ്സ് പ്രണയത്തിനയെ ആലസ്യത്തിൽ ആയിരുന്നു അവർ നാല് പേരും 😂😂😂😂😂😂😂😂😂😂 രാവിലെ സച്ചിയുടെ ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് വിഷ്ണു എണീറ്റത്.... " ഡാ സച്ചി..... നിന്റെ ഫോൺ ബെൽ അടിക്കുന്നെടാ.....😬എണീക്ക്.. " " എടാ ചിലപ്പോ അത് എന്റെ അച്ഛൻ ആയിരിക്കും...... എന്ധെങ്കിലും കോനിഷ്ട്ട് പറയാൻ ആയിരിക്കും.. രാവിലെ തന്നെ 😬😬നീ എടുക്ക്.... "സച്ചി തലയിൽ കൂടി പുതപ്പ് പുതച്ചുകൊണ്ട് കണ്ണുകൾ അടിച്ചു... " അമ്മാവൻ എന്ധെങ്കിലും ആവശ്യം ഉണ്ടായിട്ടായിരിക്കും നിന്നെ വിളിക്കുന്നെ... എടുക്കട....😬😬" വിഷ്ണു പിന്നെയും സച്ചിയെ തട്ടാൻ തുടങ്ങി... " എന്നെ രാവിലെ തന്നെ വാരാൻ ആയിരിക്കും.... " സച്ചി തിരിഞ്ഞു കിടന്നു... ". ഡാ സച്ചി. ഇത് അമ്മാവൻ അല്ലടാ.. കൃഷ്ണ യാണ്...." " വിഷ്ണു പറഞ്ഞ് തീരേണ്ട താമസം സച്ചി ചാടി പിടിച്ച് എണീറ്റ് ഫോൺ ഫോണിലെ പേര്പോലും നോക്കാതെ എടുത്തു.. " ഹലോ മുത്തേ 😁" " എന്താടാ ചെക്കാ നിനക്ക് ഇപ്പൊ എന്നെ മുത്തും പവിഴവും ഒക്കെ ആയാണോ തോന്നുന്നേ 😬😬"

മറു തലക്ക് നിന്നു രാധാകൃഷ്ണന്റെ സൗണ്ട് കേട്ടതും സച്ചി വിഷ്ണു വിനെ നോക്കി പല്ല് കടിച്ചു 😬😬 " അങ്ങനെ ഒന്നുമില്ല അച്ഛാ.. അച്ഛൻ എന്തിനാ വിളിച്ചത്....🙄" " എനിക്കു നിന്നെ വിളിക്കാൻ പാടില്ലേ.... " " വിളിക്കാം... അല്ല ഈ രാവിലെ തന്നെ എന്താ എന്നാ ചോദിച്ചേ.... അമ്മയും ചേട്ടനും എവിടെ...😊😊" " അവര് ഇവിടെ ഉണ്ട്‌..... അതെ അടുത്ത വ്യാഴാഴ്ച നിന്റെ ചേട്ടന് ഒരു പെണ്ണ് നോക്കാൻ പോകാണ്....." " അതിന് വരാൻ വേണ്ടി ആണോ വിളിച്ചത്.. ഞാനും വിഷ്ണുവും അവിടേക്ക് എത്തിക്കോളാം.....😁" " അത് പറയാനാ വിളിച്ചത്..... രണ്ടെണ്ണവും ക്ലാസ്സ്‌ കളഞ്ഞ് ഇങ്ങോട്ട് എഴുന്നള്ളണ്ട...😄.. ഞങ്ങൾ പോയി കണ്ടോളാം..... " "പിന്നെ എന്തിനാ എന്നെ വിളിച്ചത് 😏😏" "ഏതെങ്കിലും വഴി ഈ വിവരം അറിഞ്ഞ് രണ്ടെണ്ണവും ഇവിടേക്ക് വരണ്ട എന്ന് കരുതിയാ പറഞ്ഞത്....." " ഓ...😏😏" " ഡാ.. സച്ചി.... " " എന്താ...😏" " ഡാ മോനേ സച്ചിക്കുട്ടാ😊.... " " എന്താ 🤨" " നീ ചായ കുടിച്ചോ....😄" " ഇല്ല.. എണീറ്റോളു.....😏" " ഡാ.. ഞാൻ ചുമ്മാ പറഞ്ഞതാ... രണ്ടുപേരും നേരത്തെ തന്നെ എത്തിക്കോളണം.....

അവിടെ നിങ്ങൾ പഠിച്ച് മറയ്ക്കുന്നില്ല എന്നൊക്കെ എനിക്കറിയാം 😂😂" " സോറി ഡാഡ്.... എനിക്കു അന്ന് internal exam ആണ്......😁😁😁" " സാർ അപ്പൊ ബിസി ആയിരിക്കും അല്ലേ...😂😂😂" " അതെ രാധാകൃഷ്ണ😂😂😂.... " " പെരുവിളിക്കുന്നോ..... കിട്ടും നിനക്ക്..... നീ വിഷ്ണുവിന്റെ കൈയിൽ കൊടുത്തേ....😁" " ശേരിയച്ച 😍" സച്ചി ഫോൺ നേരെ വിഷ്ണുവിന്റെ കൈയിലേക്ക് കൊടുത്തു...എന്നിട്ട് എണീറ്റ് കിച്ചനിലേക്ക് പോയി...... " അമ്മാവാ.. പറ...😊.. " " ഞാൻ സച്ചിയോട് എല്ലാം പറഞ്ഞിട്ടുണ്ട്... ബുധനാഴ്ച വൈകിട്ട് ക്ലാസ്സ്‌ കഴിയുമ്പോൾ പോരെ.... കേട്ടോ.....😁" " വന്നോളാം അമ്മാവാ....😁😁😁" " രണ്ടുപേരും അവിടെ കറങ്ങി നടക്കാണോ.... പഠിക്കുന്നൊക്കെ ഉണ്ടോ.....🙄" "ഉവ്വ അമ്മാവാ..... പഠിത്തം ഒക്കെ ഉണ്ട്‌....😁😁" " എന്നാ ശെരി സമയം ആവാറായില്ലേ... വെച്ചോ...😄" " ശെരി അമ്മാവാ 😁" വിഷ്ണു ഫോൺ വച്ച് കഴിഞ്ഞതും സച്ചി രണ്ടുപേർക്കും ഉള്ള ചായ ഇട്ടുകൊണ്ട് വന്ന് ഒരു കപ്പ് വിഷ്ണു വിനും കൊടുത്തു... " ഡാ സച്ചി ഇതൊക്കെ എപ്പോ സെറ്റ് ആക്കി..😁😁😁" " അതൊക്കെ ആക്കിയെടാ.... ബ്രോക്കറെ കണ്ട് കുറച്ച് പൈസയും കൊടുത്തു... ഗീതേച്ചിയുടെ ഫോട്ടോയും കൊടുത്തു.....😁

പിന്നെ നമ്മുടെ സിത്തു വിന്റെ കൂട്ടുകാരി ആണെന്നു കൂടി അറിഞ്ഞപ്പോ അച്ഛന് പ്രശ്നം ഒന്നും ഇല്ല എന്ന് അറിഞ്ഞു....😁😁" " ജയേട്ടൻ പപ്രേമിച്ചു കെട്ടുന്നതാണെന്നറിഞ്ഞാൽ അമ്മാവൻ പിന്നെ അമ്പിനും വില്ലിനും അടുക്കില്ല😂😂😂" " അതെ.... ജയേട്ടൻ ശെരിക്കും ഒരു നടൻ ആണെന്നു മനസിലാക്കിയത് വിവാഹ ആലോചന വന്ന സമയത്താണ്..😁😁😁എന്തായിരുന്നു അഭിനയം....😁സിത്തു അവിടെ ഉണ്ടായിരുന്നത് കൊണ്ടല്ലേ നമുക്ക് ആ സീൻ മൊത്തം ഫോണിൽ പകർത്തി തന്നത് 😁😁😁" " എന്തായാലും എല്ലാം അന്നെഷിച്ചപ്പോ അമ്മാവന് ഇത് പിടിച്ചു... അത് മാത്രമല്ല സിത്തു വിന്റെ കൂട്ടുകാരി അല്ലേ... അങ്ങനെ പ്രമിച്ചു പ്രമിച്ചു നടന്നവർ ഒന്നാവാൻ പോകുന്നു..... " " ടൈം ആവാറായി....ഞാൻ പോയി കുളിക്കട്ടെ..നീ ഈ ഗകപ്പ്‌ കൊണ്ടുപോയി അടുക്കളയിൽ വച്ചേരെ....😁" സച്ചി കപ്പ്‌ വിഷ്ണുവിന്റെ കൈയിൽ കൊടുത്തുകൊണ്ട് കുളിക്കാൻ പോയി അങ്ങനെ കുളിയും കഴിഞ്ഞ് രണ്ട് പേരും കൂടി ബ്രേക്ക് ഫാസ്റ്റും ഉണ്ടാക്കി കഴിച്ച് കോളേജിലേക്ക് വിട്ടു..... "

എന്താ ഗിരി ഇവിടെ ഒക്കെ ഒരു ചർച്ച..... " സച്ചി എല്ലാവരെയും നോക്കികൊണ്ട് ഗിരിയുടെ അടുത്ത് ഇരുന്നു. തൊട്ടപ്പുറത്തു വിഷ്ണുവും... " ഡാ ആനന്ദേ..നിങ്ങൾ അറിഞ്ഞില്ലേ... നമ്മുടെ സച്ചിക്ക് ബാങ്കിൽ ജോലി കിട്ടി.....😁ബാങ്ക് ടെസ്റ്റ്‌ എഴുതി കയറിയതാ...😁" " ആഹാ കൊള്ളാലോ... അവൻ എവിടെ....😁" സച്ചി ചുറ്റും നോക്കി... " അവൻ പ്രിൻസിപ്പലിന്റെ അടുത്ത് പോയേക്കാ.... നെക്സ്റ്റ് ഡേ പോണം എന്നൊക്കെ പറയുന്നത് കേട്ടു... " ഗിരി പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും സച്ചിദേവ് ക്ലാസിലേക്ക് വന്നു. പിന്നെ അവിടെ മൊത്തം അവന്റെ ജോലിയെ കുറിച്ചുള്ള സംസാരം ആയിരുന്നു... നല്ലൊരു ഫെയർവെൽ കൊടുത്ത് അവനെ എല്ലാവരും കൂടി യാത്രയാക്കി..😁😁😁😁😁 വൈകിട്ട് ഫ്ലാറ്റിലേക്ക് രണ്ടുപേരും കൂടി ചെല്ലുമ്പോഴാണ് ലിഫ്റ്റിന്റെ അവിടെ നന്ദു (ആനന്ദ് )നിൽക്കുന്നത് കണ്ടത്.... " ഇതാര് നന്ദുവോ...... 😁" സച്ചി ആനന്ദിന്റെ തോളിൽ ഒന്ന് തട്ടി... " ആഹാ നിങ്ങൾ ആയിരുന്നോ.... ഞാൻ ഷാരോണിന്റെയും റോഷന്റെയും അടുത്തേക്ക് പോകുന്നതാ... ഇന്ന് അവിടെ കൂടാം എന്ന് വച്ചു..... നിങ്ങൾ പോരുന്നോ...😁"

" ഇല്ല..... പിന്നെ ഒരുദിവസം ആവട്ടെ.... . " വിഷ്ണു ആനന്ദിനെ നോക്കി പറഞ്ഞു.. അപ്പോഴേക്കും ലിഫ്റ്റ് ഓപ്പൺ ആയി മൂന്ന് പേരും അതിനകത്തു കയറി... " നിങ്ങൾ വാ ജസ്റ്റ്‌ ഒന്ന് കൂടിയിട്ട് പോകാം.... " ആനന്ദിന്റെ നിർബന്ധത്തിന് വഴങ്ങി രണ്ടുപേരും ഷാരോണിന്റെയും റോഷന്റെയും ഫ്ലാറ്റിലേക്ക് പോയി... എന്നാൽ അവിടെ ചെന്നതും മദ്യത്തിന്റെയും സിഗര്റ്റിന്റെയും മണം കൊണ്ട് വിഷ്ണുവും സച്ചിയും പരസ്പരം നോക്കി.... " ഇവരും ഉണ്ടായിരുന്നോ 😁... കഴിഞ്ഞ തവണ വിളിച്ചപ്പോൾ ഇവർക്ക് ഇതൊന്നും ശീലം ഇല്ലെന്ന പറഞ്ഞത്.... " കൈയിൽ ഇരുന്ന ഗ്ലാസ്സ് ടേബിളിൽ വച്ചുകൊണ്ട് ഷാരോൺ കുറച്ച് നീങ്ങി ഇരുന്നു.... " ഞങ്ങൾ കഴിക്കില്ല... നന്ദു വിളിച്ചപ്പോൾ വന്നന്നെ ഒള്ളു..... " സച്ചി ഷാരോണിനെ നോക്കി പറഞ്ഞു.. " എന്തായാലും വന്നതല്ലേ.. ഇരിക്ക്.. കുടിക്കണ്ടെങ്കിൽ കുടിക്കണ്ട....😁" റോഷൻ ഒരു പഫ് എടുക്കുന്നതിനിടയിൽ പറഞ്ഞു.... " ഇരിക്കടോ.. " ആനന്ദ് അവരെ പിടിച്ചിരുത്തി... " നന്ദുവും കഴിക്കോ....🙄" വിഷ്ണു സംശയത്തോടെ ആനന്ദിനെ നോക്കി.... "പിന്നല്ലാതെ....ഇതല്ല. ഇതിലപ്പുറം...😄😄"

ആനന്ദ് പോക്കറ്റിൽ നിന്ന് ഒരു കുപ്പി എടുത്ത് അതിലെ പൊടി ചൂണ്ടുവിരലിൽ കുടഞ്ഞ് ഇട്ടുകൊണ്ട് മൂക്കിന്റെ അടുത്തേക്ക് കൊണ്ടുചെന്ന് അത് വലിച്ച് ഉളിലേക്ക് കേറ്റി... വിഷ്ണുവും സച്ചിയും പകച്ചു അവരെ നോക്കി....😳😳😳😳 " ഡാ ആനന്ദേ.... ആ കൃഷ്ണയുമായി നീ സെറ്റ് ആണല്ലേ.... അവള് ശേരിയല്ല ഡാ.... " റോഷൻ പറഞ്ഞത് കേട്ടതും സച്ചിക്ക് സംശയത്തോടെ റോഷനെ നോക്കി " ഡാ ഷാരോൺ അവന് വിശ്വാസം ആയിട്ടില്ല... നീ ആ വീഡിയോ കാണിച്ചു കൊടുക്ക്..... " റോഷൻ പറഞ്ഞതും ഷാരോൺ അവന്റെ ഫോണിൽ ഉള്ള വീഡിയോ സച്ചിക്ക് കാണിച്ചു കൊടുത്തു.... അതിൽ ഷാരോണിനൊപ്പം ഉള്ള കൃഷ്ണയുടെ വീഡിയോ കണ്ടതും സച്ചി വല്ലാതായി..... കൂടുതൽ ഒന്നും പറയാൻ നിക്കാതെ സച്ചിയും പുറകെ വിഷ്ണുവും അവരുടെ ഫ്ലാറ്റിലേക്ക് പോന്നു.. മാസങ്ങൾ കടന്ന് പോയി... അതിനിടയിൽ ജയന് പെണ്ണുകാണാൻ വിഷ്ണുവും സച്ചിയും കൂടി പോയി....അങ്ങനെ കല്യാണം ഉറപ്പിച്ചു.....കൃഷ്ണയുടെ കാര്യം അറിഞ്ഞതിൽ പിന്നെ സച്ചി നന്നായി അവളെ തേച്ചു 🤭വീണയെ വിഷ്ണുവും 🤭

സച്ചിക്ക് ഒരു കൂട്ടിന്.... " ഡാ.... വിഷ്ണു നീ ക്ലാസ്സിലേക്ക് പൊക്കോ.. ഞാൻ വണ്ടി ഒന്ന് വർക്ഷോപ്പിൽ കാണിച്ചിട്ട് വരാം... " കോളേജിൽ എത്തിയതും... വണ്ടിക്ക് എന്തോ മിസ്സിംഗ്‌ ഫീൽ ചെയ്തത് കൊണ്ട് സച്ചി വിഷ്ണുവിനെ കോളേജിൽ ഇറക്കി നേരെ വർക്ഷോപ്പിലേക്ക് വിട്ടു.. വണ്ടി ഓടിച്ച് ഇടക്കെത്തിയതും വണ്ടി നിന്ന് പോയി.. " ഓ 😬😬ഈ വണ്ടിക്ക് നിൽക്കാൻ കണ്ട സമയം.... ഇനി അവിടെ വരെ ഇത് തള്ളണമല്ലോ...😬😬" സച്ചി ഓരോന്നും പിറുപിറുത്തുകൊണ്ട് വണ്ടി തള്ളാൻ തുടങ്ങി... " എന്തുപറ്റി.....😊" ബാക്കിൽ നിന്ന് ആരോചോദിക്കുന്നത് കേട്ടതും തള്ളൽ നിർത്തി സച്ചി തിരിഞ്ഞു നോക്കി....സച്ചിയുടെ കണ്ണുകൾ ആദ്യം പതിച്ചത് അയാളുടെ ചിരിയിൽ ആണ്... " വർക്ഷോപ്പിലേക്ക് പോകുന്ന വഴി ആയിരുന്നു...ഇടക്ക്‌ വച്ച് നിന്ന് പോയി...😁" സച്ചി അയാളോട് പറഞ്ഞു... " ഞാനും സഹായിക്കാം.... "😊😊😊

രണ്ടുപേരും കൂടി വണ്ടി ഉന്തി വർക്ഷോപ്പിൽ എത്തിച്ചു.... " താങ്ക്സ്..😊😊😊" " അതൊന്നും കുഴപ്പം ഇല്ല 😊😊" അയാൾ ഒന്ന് പുഞ്ചിരിച്ചു.. " താൻ എങ്ങോട്ട് പോകുന്ന വഴിയാ... "സച്ചി അയാളോട് കാര്യം തിരക്കി... " ഞാൻ ഇവിടെ പ്രെസ്സ് വരെ പോകുന്നതാ... കോളേജിന്റെ മാഗസിൻ ന്റെ കവർ പേജ് പ്രിന്റ് ചെയ്യാൻ കൊടുത്തിരുന്നു.. അതൊന്നു നോക്കി ഉറപ്പ് വരത്തണം...😊😊😊അപ്പൊ ശെരി ഞാൻ പോട്ടെ...😊😊" " വണ്ടി ഇപ്പോ നന്നാക്കി കഴിയും.. ഒരുമിച്ച് പോകാം... ഞാൻ കൂടി വരാം.. " " വേണ്ട.... അത് ബുദ്ധിമുട്ടാവില്ലേ..😊ഞാൻ പൊക്കോളാം... " " താൻ എന്നെ ഇവിടെ വരെ സഹായിച്ചതല്ലേ.. അപ്പൊ കുഴപ്പം ഇല്ല.....😁.. എവിടെയാ പഠിക്കുന്നെ.... " " ഞാൻ SN കോളേജിൽ... താനോ 😊" " ഞാൻ നിങ്ങളുടെ കോളേജിന്റെ തൊട്ടപ്പുറത്തുള്ള കോളേജിൽ ആണ്.. ബോയ്സ് കോളേജിൽ...😁😁" വണ്ടി ശരിയായി കിട്ടിയതും രണ്ടുപേരും കൂടി പ്രെസ്സിൽ പോയി കവർ പേജ് എല്ലാം നോക്കി ഉറപ്പ് വരുത്തി പ്രിന്റ് ചെയ്യാൻ കൊടുത്തിട്ട് തിരിച്ച് കോളേജിലേക്ക് പോന്നു....

SN കോളേജിന്റെ മുമ്പിൽ എത്തിയതും സച്ചി അയാളെ ഇറക്കി..... " എന്ന ഞാൻ പോട്ടെ..😁"അയാൾ തിരിച്ച് നടക്കാൻ തുടങ്ങിയതും... " അല്ല സ്നേഹിതന്റെ പേര് എന്താ 😊😊" സച്ചി അയാളോട് ചോദിച്ചു...😁😁 " ശ്രീഹരി 😊.. ഹരി എന്ന് വിളിക്കും.... " ഹരി പറഞ്ഞു.... " ഹരി... അത് മതി... തന്റെ നമ്പർ താടോ... എന്ധെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കലോ...ഒരു പിടി നല്ലതല്ലേ 😁😁😁" സച്ചി പറഞ്ഞതും ഹരി അപ്പോൾ തന്നെ നമ്പർ കൊടുത്തു... സച്ചി ഫോണിൽ നമ്പർ ഡയൽ ചെയ്തു... ഹരിയുടെ ഫോൺ ബെൽ അടിച്ചതും... " അത് എന്റെ നമ്പർ 😁😁😁😁"സച്ചി ചിരിച്ചു... " സ്നേഹിതന്റെ പേരെന്താ...😊😊😊" " എന്റെ പേര് സ.... " സച്ചി പേര് പറയാൻ പോയതും ഫോൺ റിംഗ് ചെയ്തു... സച്ചി ഫോൺ അറ്റൻഡ് ചെയ്ത് ചെവിയിൽ വച്ചുകൊണ്ട് ഹരിയേനോക്കി കൈവീശി കാണിച്ച് ബൈക്കും എടുത്തുകൊണ്ടു പോയി... ഹരി സച്ചി പോകുന്നത് നോക്കി നിന്നുകൊണ്ട് ഫോണിൽ സച്ചിയുടെ നമ്പർ സേവ് ചെയ്തു " സ്നേഹിതൻ " എന്ന പേരിൽ.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story