ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 29

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

" ഡാ സച്ചി ഇത്രയും നേരം വേണ്ടി വന്നോ..... നിനക്ക് വണ്ടി നന്നാക്കാൻ 😬 എപ്പോ പോയതാടാ " ക്ലാസിലേക്ക് വന്ന സച്ചിയെ വിഷ്ണു കണക്കിന് പറയുന്നുണ്ട്... " എന്റെ വിഷ്ണു...വണ്ടി ഇടക്ക്‌ വച്ച് പണി തന്നെടാ..... പിന്നെ sn കോളേജിലെ ഹരിയാണ് അവിടെ വരെ ഉന്താൻ സഹായിച്ചത്....😄" " ഞാൻ അറിയാത്ത ഏത് ഹരി 🧐" വിഷ്ണു സച്ചിയെ ഒന്ന് നോക്കി... " ഇന്ന് പരിചയ പെട്ടതാ.....😊ഇങ്ങോട്ട് വന്ന് സഹായിച്ചതാ..... പിന്നെ അവന് പ്രെസ്സ് വരെ പോകണം എന്ന് പറഞ്ഞു.. അപ്പൊ അവിടെ വരെ കൊണ്ടുപോയി.. തിരിച്ച് കോളേജിന്റെ ഫ്രണ്ടിൽ നിർത്തി... " " ഓ അങ്ങനെ...എന്നാൽ പിന്നെ ഒരു താങ്ക്സ് അയച്ചേക്കട്ടെ 😁."😄വിഷ്ണുസച്ചിയുടെ ഫോൺ കൈയിൽ എടുത്തു... സച്ചി സമ്മതവും കൊടുത്തു...അപ്പൊ തന്നെ വിഷ്ണു താങ്ക്സ് എന്ന് പറഞ്ഞ് അയച്ചു.... വീണ്ടും ദിവസങ്ങൾ കഴിഞ്ഞ് പോയി.... ഷാരോണും നന്ദുവും റോഷനും ആയുള്ള സൗഹൃദത്തിൽ വിഷ്ണുവും സച്ചിയും ചെറിയ ഒരു അകലം പാലിച്ചു.... അതിനിടയിൽ കൃഷ്ണ വേറെ ആരുമായോ സെറ്റ് ആയി😂.

സച്ചിയെ കാണുമ്പോൾ ആലുവ മണപ്പുറത്തു വച്ച് കണ്ട പരിചയം പോലും കാണിക്കാതെ ആയി....😁😁വീണ ആണെങ്കിൽ വിഷ്ണുവിനെ കാണുമ്പോൾ നോക്കി പേടിപ്പിക്കുന്നുമുണ്ട്....😂😂 " ഡാ വിഷ്ണു.... എണീക്കട.. കോളേജിൽ പോവണ്ടേ .... " രാവിലെ കോളേജിൽ പോകാനുള്ള തയ്യാറെടുപ്പിൽ ആണ് സച്ചി... " ഞാൻ വരുന്നില്ലട.... ഒരു സുഖവുമില്ല...😒...തല ഒക്കെ ഭയങ്കര വേദന..... "വിഷ്ണു മുഖത്തു നിന്ന് പുതപ്പ് മറ്റി... " എന്നാ വാ ഹോസ്പിറ്റലിൽ പോവാം.. ഞാനും ഇന്ന് പോകുന്നില്ലടാ..... വാ " സച്ചി കട്ടിലിൽ ഇരുന്നു 😊 " ഒന്ന് പോയേ സച്ചി... ഒരു ടാബ്‌ലെറ്റും എടുത്ത് ഒന്ന് ഉറങ്ങിയാൽ ഇതൊക്കെ മാറും നീ പൊക്കോ...... ചെല്ല്.. വെറുതെ അറ്റെൻഡൻസ് കളയണ്ട 😄അല്ലെങ്കിൽ തന്നെ ഷോർട്ടേജ് ആണ്....🙄" " എന്നാ പിന്നെ ഞാൻ പോവാൻ നോക്കട്ടെ.... ഞാൻ ചായ ഉണ്ടാക്കി വച്ചേക്കാം.... " സച്ചി അതും പറഞ്ഞുകൊണ്ട് നേരെ കിച്ചനിലേക്ക് പോയി... വിഷ്ണുവിനുള്ള ഭക്ഷണവും റെഡി ആക്കി വച്ച് സച്ചി ഫ്ലാറ്റിൽ നിന്ന് ഇറങ്ങി... സച്ചി ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് ഇറങ്ങിയതും ഗിരിയുടെ കാൾ വന്നു...

" ഹലോ.... " " ആനന്ദേ... " "എന്താടാ ഗിരി " " നീ നേരെ sn ലേക്ക് വാ.. ഞങ്ങൾ അവിടെ ഉണ്ട്‌..... ഒരുമിച്ച് കോളേജിലേക്ക് പോകാം... " " ഓക്കേ ഡാ... " സച്ചി ഫോൺ പോക്കറ്റിൽ ഇട്ടുകൊണ്ട് ബൈക്ക് നേരെ sn കോളേജിലേക്ക് വിട്ടു.. അവിടെ ചെന്നപ്പോൾ കണ്ടു ബൈക്കിൽ വട്ടം കൂടി ഇരിക്കുന്ന ഗിരിയെയും നന്ദുവിനെയും പിന്നെ ഗിരിയുടെ ഒരു സുഹൃത്തിനെയും....😊സച്ചി അവരുടെ അടുത്ത് ബൈക്ക് കൊണ്ട് നിർത്തി..... " എന്താഡാ ഇവിടെ മൊത്തം പൊടിയാണല്ലോ..... " സച്ചി ടൗൽ എടുത്ത് മുഖം ഒന്ന് തുടച്ചു... "ആ സെക്യൂരിറ്റി ബ്ലോക്കിന്റെ പണി നടക്കുവാടാ അതാ.... അല്ല ഇന്ന് വിഷ്ണു എന്തെ...... " ഗിരി വിഷ്ണുവിനെ തിരക്കി.. " അവന് സുഖം ഇല്ലടാ.....rest എടുക്കാ😊" കുറച്ച് നേരം സച്ചിയും അവരുടെ കൂടെ കൂടി... " ഗിരി ഞാൻ ഇപ്പൊ വരാം" " നീ ഇത് എവിടെ പോവാ....🙄"ബൈക്കിൽ നിന്ന് ഇറങ്ങിയ സച്ചിയെ ഗിരി നോക്കി " കോളേജിന്റെ ഫ്രണ്ടിൽ കാണുന്ന ആ മൈബൈൽ ഷോപ്പ് വരെ.എന്റെ ഫോൺ ഒന്ന് റീചാർജ് ചെയ്യണം........ " "ഡാ ആനന്ദേ.. ഞാൻ വേണമെങ്കിൽ ഫോൺ വഴി ചെയ്ത് തരാം...."

" വേണ്ട നന്ദു.... എനിക്കു ഒരു head set കൂടി വാങ്ങണം അതാ.😊.. ... ബൈക്ക് ഇവിടെ ഇരിക്കട്ടെ... " സച്ചി എണീറ്റ് പൊടി കാരണം മുഖം ടവൽ കൊണ്ട് മറച്ച് ഗേറ്റിന്റെ ഭാഗത്തേക്ക് ധൃതിയിൽ നടന്നു... പെട്ടന്ന് ഒരു പെൺകുട്ടിയുമായി കൂട്ടി ഇടിച്ചു... കൂട്ടി ഇടിച്ചതും ആ പെൺകുട്ടി വേച്ചു പോയതും ..🙄🙄🙄 വീഴാതെ പെട്ടന്ന് സച്ചി ആ പെൺകുട്ടിയെ പിടിച്ചു... " നോക്ക് നടക്ക് കൊച്ചേ.....🧐 " സച്ചി ആ പെൺകുട്ടിയെ പിടിച്ച് നേരെ നിർത്തി... അവളും പൊടി കാരണം മുഖം മറച്ചിരുന്നു... " ഡാ .. എന്താടാ പ്രശനം..... " കുറച്ച് മാറി ബൈക്കിൽ ഇരിക്കുന്ന ഗിരി വിളിച്ച് ചോദിച്ചു.. " ഒന്നും ഇല്ല ഗിരി........ " സച്ചി ആ പെൺകുട്ടിയെ ഒന്ന് നോക്കികൊണ്ട് കോളേജിന് പുറത്തേക്ക് നടന്നു.. " ഓരോരുത്തൻ മാർ ഇറങ്ങിക്കോളും...എന്നെ വന്ന് ഇടിച്ചതും പോരാ 😬"ആ പെൺകുട്ടി പറഞ്ഞുകൊണ്ട് പോയത് കേട്ടതും സച്ചി ഒന്ന് തിരിഞ്ഞു നോക്കി... എന്നിട്ട് ഗേറ്റിന് അടുത്തേക്ക് നടന്നു... ഗേറ്റിന്റ അവിടെ എത്തിയപ്പോൾ ആണ് ഹരി ബസ് ഇറങ്ങി നടന്നു വരുന്നത് സച്ചി കണ്ടത്. " hai ഹരി 😄😄"

" അല്ല ഇതാര് സ്നേഹിതനോ 😊" സച്ചിയെ കണ്ടപ്പോൾ തന്നെ ഹരി കൈ ഉയർത്തി കാണിച്ചു.... " കുറെ നാളായല്ലോ കണ്ടിട്ട്...😊" അടുത്തേക്ക് വന്നതും സച്ചി കെട്ടിപിടിച്ചു.... " ഞാൻ ഇവിടെ ഒക്കെ ഉണ്ടായിരുന്നുടോ.... തന്നെ ഒക്കെ ഇടക്ക്‌ ഞാൻ അവിടെ ഷാരോണിന്റെയും മറ്റുള്ളവരുടെയും കൂടെ ഇരിക്കുന്നത് കണ്ടിട്ടുണ്ട്...പിന്നെ എനിക്കു നിങ്ങളെ പോലെ കറങ്ങി നടക്കാൻ ടൈം ഇല്ല.... സ്നേഹിതാ 😄😄" " ഈ പ്രായത്തിൽ അല്ലേ ഹരി ഇങ്ങനെ അടിച്ചു പൊളിച്ച് നടക്കേണ്ടത്..... വയസായിട്ടാണോ.....😁 ചിൽ മാൻ 😁" അതിന് മറുപടി എന്നോണം ഹരി ഒന്ന് ചിരിച്ചു.....😊😊😊 " തന്റെ ഈ ചിരി ഉണ്ടല്ലോ..... ഹരി 😊😳😳😳" സച്ചി ഹരിയെ നോക്കി കണ്ണടച്ച് തുറന്നു 😄😄 " ശ്രീയെ പോലെ താനും.... എന്റെ ചിരിയെ കണ്ണ് വെക്കുവാണോ 😊😊😳" " ശ്രീയോ????🙄 അതേതാ...... " " ശ്രീ എന്റെ ഫ്രണ്ട് ആണ്....അവൾ ഇവിടെ ba ഇംഗ്ലീഷ് സെക്കന്റ്‌ഇയർ പഠിക്കുന്നു.... " " പെൺകുട്ടിയാണല്ലേ....😄അപ്പൊ അത് ഫ്രണ്ട് തന്നെ ആണോ 😁😁... " സച്ചി മുഖം ചുളിച്ച് ഹരിയെ ഒന്ന് നോക്കി.... " ഫ്രണ്ട് ആണോ എന്ന് ചോദിച്ചാൽ......😊😊😊"

ഹരി ബാക്കി പറയാതെ സച്ചിയെ നോക്കി.. " ചോദിച്ചാൽ 😁😁😁ബാക്കി പറ ഹരി കുട്ടാ......" " ഫ്രണ്ട് എന്ന് മാത്രം പറയാൻ പറ്റില്ല..... ആരൊക്കെയോ ആണ് ശ്രീ എനിക്ക്....😊എന്റെ ലൈഫ് തന്നെ കംപ്ലീറ്റ് ആവുന്നത് അവൾ ഉള്ളത് കൊണ്ടാണ് 😊😊" ഹരി പറഞ്ഞ് കഴിഞ്ഞതും സച്ചി അവന്റെ തോളിൽ കൈ വച്ചു..... " ആഹാ... അപ്പൊ ഞാൻ വിചാരിച്ചത് തന്നെ.....😁😁😁എന്തായാലും പൊളിക്ക്..... തന്റെ ശ്രീ എന്തായാലും ഹാപ്പി ആണ്... തന്നെ കിട്ടിയല്ലോ.......😁😁😁" " ഉവ്വ ഉവ്വ..😁...... അല്ല താൻ എങ്ങോട്ടാ പോകുന്നെ...... " " ഞാൻ ഫോൺ റീചാർജ് ചെയ്യാൻ.. പോവാ.... ദേ.. ആ കാണുന്ന മൊബൈൽ ഷോപ്പിൽ.... ഞാൻ സംസാരിച്ചു നിന്ന് സമയം പോയതറിഞ്ഞില്ല...എന്നാ ഞാൻ പോട്ടെ....😁പിന്നെ കാണാം... " സച്ചി ഹരിയോട് യാത്ര പറഞ്ഞ് കടയിലേക്ക് പോയി... ഹരി കോളേജിലേക്കും..... **************

" എന്താണ്.... ഹരി ഇങ്ങനെ ഏകനായി ഈ ഗുൽമോഹർ മരത്തിനു കീഴിൽ ഇരിക്കുന്നത്.......😊" ബാക്കിൽ നിന്ന് സച്ചിയുടെ ശബ്ദം കേട്ടതും ഹരി തിരിഞ്ഞു നോക്കി..... " ആഹാ ഇതാരാ...... സ്നേഹിതാനോ.....😊😊" ഹരി സച്ചിയെ നോക്കി ചിരിച്ചു... സച്ചി ഹരിയുടെ അടുത്തായി ഇരുന്നു.... " തന്റെ സ്നേഹിതൻ വിളി കൊള്ളാട്ടോ... എനിക്ക് ഇഷ്ടപ്പെട്ടു...😁😁😁അല്ല... ഇന്ന് തന്റെ ആള് വന്നില്ലേ......😁" " ശ്രീ ഡാൻസ് പ്രാക്ടിസിന് പോയേക്കാ.....😊 താൻ ഇത് വരെ കണ്ടിട്ടില്ലല്ലോ ശ്രീയെ.... " " ഇല്ല കണ്ടിട്ടില്ല....ഞാൻ ഇടക്ക്‌ നിങ്ങൾ ഇവിടെ ഇരിക്കുന്നത് കാണാറുണ്ട് പക്ഷേ ആ കുട്ടിയുടെ മുഖം കണ്ടിട്ടില്ല....പിന്നെ അടുത്തേക്ക് വന്ന്‌ ഒരു കട്ടുറുമ്പ് ആവണ്ട എന്ന് വിചാരിക്കും..😁😁😁" " ശ്രീ ഒരു പ്രത്യേക ടൈപ്പ് ആണ്..... എല്ലാവരോടും പെട്ടന്ന് ഒന്നും അടുക്കില്ല... അത് കൊണ്ട് തന്നെ അവൾക്ക് ഫ്രണ്ട്‌സ് ഒന്നും അധികം ഇല്ല.........

എന്റെ സ്വഭാവം പോലെ ഒന്നും അല്ല.... ആള് വേറെ ലെവൽ ആണ്.. ആദ്യം അടി പിന്നെ ചോദ്യം ആ ടൈപ്പ് ആണ്...😁😁😁😁... ശ്രീ എപ്പോഴും പറയും ഞാൻ ഒരു സമാധാന പ്രിയൻ ആണെന്ന്...😁" " ആഹാ... പിന്നെ എങ്ങനെ ആ കുട്ടിയോടുള്ള സ്നേഹം തന്റെ അസ്ഥിക്ക് പിടിച്ചു.... എന്നെ കൊണ്ടാണെങ്കിൽ പറ്റില്ല... എനിക്ക് കുറെ കോൺസെപ്റ്റ് ഒക്കെ ഉണ്ട്‌ 🙄"സച്ചി പറഞ്ഞത് കേട്ട് ഹരി ഒന്ന് ചിരിച്ചു.... " ഇതാണ് നമ്മുടെ കുഴപ്പം.... ഞാൻ, എനിക്ക്, എന്റെ ഇഷ്ടം അങ്ങനെ ഒക്കെ..... ഒരാളെ നമ്മുടെ ഇഷ്ടങ്ങളിലേക്ക് മാറ്റി സ്നേഹിക്കുന്നതിനേക്കാൾ അയാളുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞു സ്നേഹിക്കണം അപ്പോഴാണ് അത് മനസ്സറിഞ്ഞുള്ള പ്രണയം ആകുന്നത്..... ഇതാണ് എന്റെ പോളിസി 😄😊😊😊😊" ഹരി പറഞ്ഞ് കഴിഞ്ഞതും സച്ചി ഹരിയുടെ തോളിലൂടെ കൈ ഇട്ടു... " എനിക്ക് ഇതൊന്നും ദഹിക്കില്ലെടോ 😁😁😁തന്നെ പോലെ വിശാല മനസ് ഒന്നും അല്ല എന്റേത്..ഞാൻ ചുമ്മാ പറയുന്നതല്ലടോ.... ശെരിക്കും തന്റെ ശ്രീ ലക്കി ആണ്...താൻ ഇത് വരെ പറഞ്ഞിട്ടില്ലലോ... വേഗം പറയാൻ നോക്ക്...

അല്ലെങ്കിൽ വേറെ ആരെങ്കിലും കൊണ്ടുപോകും..... " " അങ്ങനെ ഒന്നും പോകില്ല.😊😊😊എനിക്ക് വിധിച്ചതാണെങ്കിൽ എന്റെ ജീവിതത്തിലേക്ക് തന്നെ വരും.....😊ജോലി ഒക്കെ കിട്ടിട്ട് ഒരു സർപ്രൈസ് ആയി പറയും 😊😊" " all the best ഹരി.... "സച്ചി ഹരിയുടെ ഷോൾഡറിൽ പിടിച്ച് കുലുക്കി " അല്ല ഇന്ന് സ്നേഹിതന്റെ കൂട്ടുകാരൻ എവിടെയാ.. രണ്ട് വട്ടം മാത്രം ഞാൻ സംസാരിച്ചിട്ടുള്ളു എങ്കിലും ഞാൻ ചിരിച്ചതിനു കയ്യും കണക്കും ഇല്ല....😊😊" " അവന്റെ കൂടെ കൂടിയാൽ അങ്ങനെയാ..... ചെറുപ്പം മുതൽ അവന്റെ കൂടെ നടന്നത് കൊണ്ടാണെന്ന് തോന്നുന്നു എനിക്ക് അവന്റെ കുറച്ച് സ്വഭാവം കിട്ടിയിട്ടുണ്ട്... " ഈ സമയം സച്ചിയുടെ കൈയിൽ ഇരുന്ന ഫോൺ റിംഗ് ചെയ്തു.... ' രാധാകൃഷ്ണൻ കാളിങ്.... ' സച്ചി കാൾ വേഗം കട്ട്‌ ചെയ്തു.... ഹരി സംശയത്തോടെ സച്ചിയെ നോക്കി... " അച്ഛനാ..😊" ഹരിയുടെ നോട്ടത്തിന് മറുപടി എന്നോണം സച്ചി പറഞ്ഞു.... " എന്താ എടുക്കാഞ്ഞേ...😊😊" " അതോ.... എന്ധെങ്കിലും പറഞ്ഞ് എന്നെ വട്ട് പിടിപ്പിക്കാൻ ആയിരിക്കും... റിട്ടയർ ആയതിൽ പിന്നെ വേറെ ഒരു പണിയും ഇല്ല 😂😂😂"

പിന്നെ രണ്ടുപേരും അവിടെ ഇരുന്ന് സച്ചിയുടെ കുടുംബത്തെ കുറിച്ചും ഹരിയുടെ കുടുംബത്തെ കുറിച്ചുമുള്ള സംസാരം ആയിരുന്നു.... ഹരിയുടെ കഥകൾ അറിഞ്ഞതും സച്ചിക്ക് ഹരിയോടുള്ള ബഹുമാനം കൂടി.... കുറച്ച് കഴിഞ്ഞ് വിഷ്ണുവും അവരുടെ അടുത്തേക്ക് വന്നു...പിന്നെ മൂന്ന് പേരും കൂടി ആയി ചർച്ച...പിന്നെ സച്ചി മൂന്നുപേരും കൂടിയുള്ള സെൽഫിയും എടുത്തു... *********** "ഡാ വിഷ്ണു നീ വരുന്നുണ്ടോ.... അവിടെ പരിപാടി ഒക്കെ തുടങ്ങി..." സച്ചി വിഷ്ണുവിനെ വിളിച്ചികൊണ്ട് ക്ലാസിനു പുറത്തേക്ക് ഇറങ്ങി.. " ഇതൊന്നു എടുത്ത് വെക്കട്ടെ..... " വിഷ്ണു ബുക്ക്‌ എല്ലാം ബാഗിലെക്ക് വച്ചുകൊണ്ട് സച്ചിയുടെ അടുത്തേക്ക് നടന്നു... " ഡാ ആനന്ദേ.... പോവാം... " കൈയിൽ ഇരുന്ന ഫോൺ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് ഗിരി അവന്റെ അടുത്തേക്ക് വന്നു... " വിഷ്ണു വരട്ടെടാ... " " ഞാൻ വന്നു വാ പോവാം 😁😁😁"

സച്ചി പറഞ്ഞുകഴിഞ്ഞതും വിഷ്ണു അവിടെ എത്തി... മൂന്ന് പേരും കൂടി sn കോളേജിലേക്ക് വിട്ടു... അവിടെ എത്തിയപ്പോഴേക്കും പരിപാടികൾ എല്ലാം തുടങ്ങി കഴിഞ്ഞിരുന്നു.... " ഡാ ആനന്ദേ... ആ കളിക്കുന്നത..... ഹരിയുടെ ശ്രീ..... "ഗിരി സച്ചിയെ തട്ടി... സച്ചി സ്റ്റേജിൽ നൃത്തം ചെയ്യുന്ന പെൺകുട്ടിയെ നോക്കി.... " എടാ മുഖത്ത് മുഴുവനും മേക്കപ്പ് ആയത് കൊണ്ട് ആളെ മനസിലാവുന്നില്ലല്ലോ...🙄🙄" " ഡാ സച്ചി....നിന്റെ പറിച്ചിൽ കേട്ടാൽ തോന്നും ഈ കോളേജിലെ സകല പെൺപിള്ളേരെയും കണ്ടിട്ടുണ്ടെന്നു... " വിഷ്ണു സച്ചിയെ നോക്കി ഒന്ന് പുച്ഛിച്ചു..😂😂 " അതല്ലടാ ഞാൻ ഉദ്ദേശിച്ചത്... എവിടെ എങ്കിലും വച്ച് കണ്ടിട്ടുണ്ടെങ്കിലോ എന്ന് കരുതി പറഞ്ഞതാ 😏😏😏" സച്ചിയും വിട്ട് കൊടുത്തില്ല.... സച്ചി ആ ആൾക്കൂട്ടത്തിൽ കൂടി കണ്ണ് ഓടിച്ചു.. അത് ഹരിയിൽ ചെന്നു നിന്നു....

ആ സമയം തന്നെ ഹരിയും സച്ചിയെ നോക്കി....😊😊😊ഹരി കൈ കൊണ്ട് സ്റ്റേജിലേക്ക് കൈ ചൂണ്ടി കാണിച്ചു... സച്ചി മനസിലായി എന്ന പോലെ തലയാട്ടി.... ആ നൃത്തം കഴിഞ്ഞതും അടുത്ത ആൾ സ്റ്റേജിൽ കയറി.. സച്ചിയും വിഷ്ണുവും ഗിരിയും അത് കണ്ടുകൊണ്ട് നിൽക്കുമ്പോൾ ആണ് സൈഡിൽ ഒരു ബഹളം കേട്ടത്.... സച്ചിയും വിഷ്ണുവും ഗിരിയും ആ ഭാഗത്തേക്ക് പോയി...റോഷൻ പിടിച്ച് ഉന്തിയതും ഹരി താഴേക്ക് വീണു.. തല ചെന്ന് ഒരു കല്ലിൽ ഇടിച്ചു.... ഇത് കണ്ടു കൊണ്ട് വന്ന സച്ചിയും വിഷ്ണുവും കൂടി ഹരിയെ പിടിച്ച് എണീപ്പിച്ചു....ഷാരോൺ ഹരിയുടെ അടുത്തേക്ക് വന്നതും സച്ചി അവനെ തടഞ്ഞു.... " വിഷ്ണു നീ പോയി ഒരു ഓട്ടോ വിളിച്ചിട്ട് വാ.... " സച്ചി പറഞ്ഞതനുസരിച്ച് വിഷ്ണു കോളേജിന്റെ പുറത്തേക്ക് ഓടി.... സച്ചിയും ഗിരിയും കൂടി ഹരിയെ പിടിച്ച് പുറത്തേക്ക് കൊണ്ടുവന്നു.. അപ്പോഴേക്കും വിഷ്ണു ഓട്ടോയുമായി എത്തിയിരുന്നു... " സച്ചി... നീയും ഗിരിയും കൂടി ഹോസ്പിറ്റലിലേക്ക് വിട്ടോ... രണ്ട് മൂന്ന് പേർക്കുകൂടി എന്തോ പറ്റിയിട്ടുണ്ട് അവരെ ഒന്ന് സഹായിക്കട്ടെ.... "

വിഷ്ണു നേരെ കോളേജിലേക്ക് പോയി.. സച്ചിയും ഗിരിയും കൂടി ഹോസ്പിറ്റലിലേക്കും... ഹോസ്പിറ്റലിൽ എത്തിയതും ഹരിയെ ക്യാഷ്വാലിറ്റി ഭാഗത്തേക്ക് കൊണ്ടുപോയി.... കുറച്ച് കഴിഞ്ഞതും ഗിരിയും സച്ചിയും കൂടി ഹരിയുടെ അടുത്തേക്ക് ചെന്നു... " ഹരി ഇപ്പോ എങ്ങനെ ഉണ്ട്‌......"സച്ചി ഹരിയുടെ അടുത്തായി ഇരുന്നു... " നല്ല വേദന വേദന ഉണ്ടായിരുന്നു.. ഇപ്പൊ കുറഞ്ഞു.... പിന്നെ കാലിനു ചെറുതായി ഒരു ചതവും ഉണ്ട്‌.... എവിടെയോ മുട്ടിയതാണ് എന്ന് തോന്നുന്നു....😊😊😊" ഹരി ഒന്ന് ചിരിച്ചു... " ഈ ബില്ല് അടച്ചിട്ട് ഈ മെഡിസിൻ ഫാർമസിയിൽ നിന്ന് വാങ്ങണം.... " ഒരു നേഴ്‌സ് ബില്ലും കൊണ്ട് ഹരിയുടെ ബെഡിനടുത്തേക്ക് വന്നു... സച്ചി വേഗം അത് വാങ്ങി..... " ഞാൻ ബില്ല് അടിച്ചിട്ട് വരാം...... ഗിരി ഹരിയെ ഒന്ന് നോക്കിയേരെ.... " സച്ചി പറഞ്ഞതും ഗിരി തലയാട്ടികൊണ്ട് ഹരിക്ക് അരികിൽ ഇരുന്നു.. " സ്നേഹിതാ....പൈസ കൊണ്ടുപോ.... " ഹരി പോക്കറ്റിൽ നിന്ന് പെഴ്സ് എടുത്ത് സച്ചിക്ക് നേരെ നീട്ടി... " നാളെ ഒരു ദിവസം ഞാൻ ഇങ്ങനെ കിടക്കുമ്പോ..

എനിക്ക് വേണ്ടി ചിലവാക്കിയാൽ മതി 😁എന്റെ സ്വഭാവം വച്ച് കിട്ടാനും ചാൻസ് ഉണ്ട്‌...😁😁😁" ഹരിയേയും ഗിരിയെയും മാറി നോക്കി ചിരിച്ചുകൊണ്ട് സച്ചി ഫാർമസിയിലേക്ക് പോയി... ആസമയം അടികിട്ടിയ മറ്റുപിള്ളേരെ അവിടെക്ക് കുറച്ച് കുട്ടികൾ ചേർന്ന് എത്തിച്ചു.. അവരെയും ക്യാഷ്വാലിറ്റിയിലേക്ക് കയറ്റി..... കുറച്ച് കഴിഞ്ഞതും സച്ചി യുടെ മെസ്സേജ് ഗിരിക്ക് വന്നു.. ' ഡാ.. നീ വേഗം ഫാർമസിയുടെ അവിടേക്ക് വന്നേ... ' സച്ചിയുടെ മെസ്സേജ് കണ്ടതും ഹരിയോട് ഇപ്പൊ വരാം എന്ന് പറഞ്ഞ് ഗിരി സച്ചിയുടെ അടുത്തേക്ക് ചെന്നു... "എന്താടാ......." ഫാർമസിക്ക് മുമ്പിൽ നിൽക്കുന്ന സച്ചിയുടെ അടുത്തേക്ക് ഗിരി ചെന്നു.. " ഡാ.. നീ ഈ മെഡിസിൻ വാങ്ങി ഹരിയുടെ കൈയിൽ കൊടുക്ക്... വിഷ്ണു എന്നെ വിളിച്ചിരുന്നു..... ഇപ്പൊ വിളിച്ചിട്ട് കിട്ടുന്നു മില്ല...ഞാൻ അവനെ ഒന്നുകൂടി വിളിച്ചു നോക്കട്ടേ... ഞാൻ ഇനി ഹരിയുടെ അടുത്ത് കയറില്ല... നേരെ പോകും അവനോട് പറഞ്ഞേരെ.... " സച്ചി ഗിരിയോട് പറഞ്ഞതും " ശേരിയെടാ.... "

സച്ചി ഫോൺ എടുത്ത് വിഷ്ണുവിനെ വിളിച്ചുകൊണ്ട് കുറച്ച് നീങ്ങിനിന്നു..ക്യാഷ്വാലിറ്റിയുടെ കുറച്ച് മുന്നിൽ ആയുള്ള തൂണിൽ കൈ ഊന്നി ചെവിയിൽ ഫോണും വച്ച് സൈഡ് ചെരിഞ്ഞാണ് നിൽപ്പ്... ഈ സമയമാണ് ഹരിയുടെ ശ്രീ സച്ചിയെ മറി കടന്ന് ഹരിയുടെ അടുത്തേക്ക് പോയി... വിഷ്ണുവിനെ വിളിച്ചിട്ട് കിട്ടാത്ത ദേഷ്യത്തിൽ നിൽക്കുമ്പോൾ ആണ് വിഷ്ണുവിന്റെ കാൾ വന്നത്....ഫോൺ എടുത്തവഴി.. " ഡാ.. കോപ്പേ.. നീ എവിടെ കൊണ്ട് വച്ചിരിക്കുകയായിരുന്നു.. ഫോൺ 😬😬😬" " ഡാ.. ഞാൻ നിന്നെ വിളിച്ചിരുന്നു സച്ചി... എവിടെ റേഞ്ച് ഉണ്ടായിരുന്നില്ല... രണ്ട് പേരെ ഞാൻ ഇവിടെ ക്ലിനിക്കിൽ എത്തിച്ചു.... കൈ മുറിഞ്ഞിട്ടുള്ളു അവരുടെ.... അല്ല നീ ഇത് എവിടെയാ... വരുന്നില്ലേ... ഇന്നല്ലേ വീട്ടിലേക്ക് പോവേണ്ടത്.... " " ഞാൻ വരാണ്..... " " ഹരിക്ക് എങ്ങനെ ഉണ്ട്‌.... " " പേടിക്കാൻ ഒന്നും ഇല്ല അവന് നല്ല വേദന ഉണ്ട്‌.. വിഷ്ണു നീ ഫോൺ വച്ചോ.. ഞാൻ ഒരു ഓട്ടോ പിടിച്ച് ഫ്ലാറ്റിലേക്ക് വരാം.. നീ കോളേജിൽ നിന്ന് ബൈക്ക് എടുത്ത് കൊണ്ട് അങ്ങോട്ട് പോരെ...."

" ശേരിടാ.." സച്ചി ഫോൺ വച്ച് ഗിരിക്ക് ഒരു മെസ്സേജും അയച്ചുകൊണ്ട് ഹോസ്പിറ്റലിലിന് പുറത്തേക്ക് ഇറങ്ങി ഒരു ഓട്ടോ പിടിച്ച് ഫ്ലാറ്റിലേക്ക് പോയി.. ദിവസങ്ങൾ കഴിഞ്ഞു...... ഹോസ്പിറ്റലിൽ നിന്നു വീട്ടിൽ പോയതിൽ പിന്നെ ഹരിയെ ഇടക്ക്‌ ഇടക്ക്‌ ഫോണിലേക്ക് വിളിച്ച് അവന്റെ കാര്യങ്ങൾ അനേഷിക്കാൻ സച്ചി മറന്നില്ല... നല്ലൊരു സൗഹൃദം അവരുടെ ഇടയിൽ വളർന്നു........... കാളിങ് ബെൽ അടിക്കുന്ന സൗണ്ട് കേട്ട് സച്ചി ചെന്നു വാതിൽ തുറന്നു.. " ഇതാരാ.. ഷാരോണോ.. വാ ഇരിക്ക്...😊" സച്ചി ഷാരോണിനെ അകത്തേക്ക് ക്ഷെണിച്ചു.... " വിഷ്ണു എന്തെ..... " ഷാരോൺ ചുറ്റും നോക്കി... " അവൻ കുളിക്കാണ് ഇപ്പൊ വരും.. റോഷൻ എന്തെ....... " സച്ചി ഷാരോണിന് അടുത്തായി ഇരുന്നു... " അവൻ ഇത് വരെ എണീറ്റിട്ടില്ല... ഇന്നലത്തെ കിക്ക് വിട്ടിട്ടില്ല എന്ന് തോന്നുന്നു..😜" " ഞാൻ ചായ എടുക്കാം ഷാരോൺ... "

സച്ചി എണീക്കാൻ പോയതും.. " വേണ്ട... കുടിച്ചിട്ട വന്നത്.... ദാ വിഷ്ണു വന്നല്ലോ... " ബാത്റൂമിൽ നിന്നു ഇറങ്ങിയ വിഷ്ണുവിനെ കണ്ടതും ഷാരോൺ അവന് നേരെ കൈ പൊക്കി കാണിച്ചു.. " ഇതെന്താ രാവിലെ തന്നെ... " തല തോർത്തുന്നതിനിടയിൽ വിഷ്ണു ചോദിച്ചു... " എടാ.. നീ അന്ന് ഒരു ഡ്രൈവറുടെ കാര്യം പറഞ്ഞില്ലേ..... അയാളെ കോൺടാക്ട് ചെയ്യാൻ വെല്ല വഴിയും ഉണ്ടോ.. " " ഷാജിയോ..... " വിഷ്ണു ഷാരോണിനെ നോക്കി.. " ഏതാടാ ആ യൂട്യൂബ് ഷാജി ആണോ "സച്ചി വിഷ്ണുവിനോട് ചോദിച്ചു.. " അത് തന്നെ........ " " ഷാരോൺ ആ ഷാജിയുടെ വീട് എന്റെ അച്ഛന്റെ പെങ്ങളെ കെട്ടിച്ചിരിക്കുന്ന അവിടെയാണ്... എനിക്ക് അയാളെ കുറിച്ച് അങ്ങനെ ഒന്നും അറിയില്ല...ഇടക്ക്‌ അയാളുടെ ബന്ധുവീട്ടിൽ വന്നു നിൽക്കാറുണ്ട് എന്റെ വീടിനടുത്തു.. അങ്ങനെ ഉള്ള പരിചയം ആണ്..." " നീ നമ്പർ തരാമോ... ഞാൻ വിളിച്ചോളാം... " " ആണോ... എന്നാൽ ഞാൻ ഫോണിലേക്ക് സെന്റ് ചെയ്തോളാം...😊😊" വിഷ്ണു ഫോൺ എടുത്ത് ഷാരോണിന് നമ്പർ സെന്റ് ചെയ്ത് കൊടുത്തു..

കുറച്ച് നേരം സംസാരിച്ചു ഇരുന്ന ശേഷം ഷാരോൺ അവരുടെ ഫ്ലാറ്റിലേക്ക് പോയി... കോളേജിൽ സ്പോർട്സ് ഡേ ആയത് കൊണ്ട് കോളേജിൽ പോകാതെ ഫ്ലാറ്റിൽ തന്നെയാണ് രണ്ടുപേരും.... ഉച്ചക്ക് പുറത്ത് പോയി കുറച്ച് സാധനങ്ങൾ വാങ്ങാൻ ബൈക്കിന്റെ കീയും എടുത്ത് പാർക്കിങ്ങിൽ ചെന്നപ്പോൾ ആണ് വണ്ടിയുടെ നേരെ ഷാരോണിന്റെ കാർ കിടക്കുന്നത് കണ്ടത്.... സച്ചി നേരെ ഷാരോണിന്റെ ഫ്ലാറ്റിലേക്ക് പോയി... കുറച്ച് തവണ ഡോറിൽ തട്ടിയതും കേൾക്കതെ ആയപ്പോൾ ഫ്രണ്ട് ഡോറിന്റെ ഹാൻഡിലീൽ പിടിച്ചു തിരിച്ചതും ഡോർ തുറന്നു... ഷാരോണിന്റെ റൂമിന്റെ അടുത്ത് ചെന്നു സച്ചി റൂമിൽ തട്ടി.. " ഷാരോൺ.... " സച്ചി ഉറക്കെ വിളിച്ചു " ആരാ..... " അകത്തു നിന്ന് ഗർവേടെ ഷാരോൺ ചോദിച്ചു... " ഞാൻ ... ആനന്ദ് ആണെടാ........ " " എന്താടാ....... " " എടാ..നിന്റെ കാർ ഒന്ന് മാറ്റിയിടാമോ... എന്റെ ബൈക്ക് എടുക്കാനാ..... " " അത്.... ടാ ആ സോഫയിൽ കാറിന്റെ ചാവി കിടക്കുന്നു.... നീ കാർ മാറ്റിയിട്ടോ " ഷാരോൺ വിളിച്ച് പറഞ്ഞതും സച്ചി ടീപോയിൽ നിന്ന് ചാവി എടുത്തുകൊണ്ടു തിരിഞ്ഞപ്പോൾ ആണ്.. സോഫസയിൽ ഇരിക്കുന്ന ബാഗ് കണ്ണിൽ പെട്ടത്.... അത് ഒന്ന് നോക്കികൊണ്ട് ഹാളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി....

താഴെ ചെന്ന് ഷാരോണിന്റെ കാർ മാറ്റിയിട്ട് ബൈക്ക് എടുത്ത് തിരിച്ച് വച്ചപ്പോൾ ആണ് പുറത്ത് നിന്ന് വരുന്ന ഷാജിയെ കണ്ടത്... " ഷാജി കാർ ഒക്കെ ഒതുക്കി ഇട്ടുകൂടെ...." ഷാജിയെ കണ്ടതും സച്ചി ചോദിച്ചു... " ഞാൻ മാറ്റിയിടാം എന്ന് പറഞ്ഞതാ... അപ്പോഴാ എന്നോട് ദേ സാധങ്ങൾ വാങ്ങാൻ പറഞ്ഞ് പുറത്തേക്ക് വിട്ടത്..... " ഷാജി കൈയിൽ ഇരുന്ന കവർ സച്ചിക്ക് നേരെ കാണിച്ചു.. " അല്ല അവിടെ ആരെങ്കിലും വന്നിട്ടുണ്ടോ... " കാറിന്റെ താക്കോൽ ഷാജിയുടെ കൈയിൽ കൊടുത്ത ശേഷം ബൈക്കിൽ കയറി ഇരിക്കവേ സച്ചി ചോദിച്ചു.. " ഒന്നും പറയണ്ട.. മോനേ.. ഏതോ ഒരു പെങ്കൊച്ചിനെയും കൊണ്ട് വന്നേക്കുവാ.... നല്ല കുടുംബത്തിൽ പെട്ടതാണ് എന്ന് തോന്നുന്നു... എന്നിട്ടും എന്താ എന്ന് എനിക്കറിയില്ല 🙄" ഷാജി അതും പറഞ്ഞുകൊണ്ട് കാറിന്റെ അടുത്തേക്ക് നടന്നു... സച്ചി ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നിട്ട് ബൈക്കും എടുത്ത് പുറത്തേക്ക് പോയി .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story