ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 3

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

അല്ല ജയേട്ടൻ ഈ വിവരം എങ്ങനെ അറിഞ്ഞു 😊... " ജയന് ചായയും കൊണ്ട് വന്ന ഗീത ചോദിച്ചു. " കല്യാണത്തിന്റെ അന്ന് ധനു വിന്റെ അനിയൻ ജയ് പറഞ്ഞതാ... പിന്നെ അവനും ഇതൊക്കെ പഠിച്ചതാ.... ഈ വർഷം അവൻ district ലെവലിൽ first ആയിരുന്നു... " ജയൻ ചായ വാങ്ങി കുടിച്ചുകൊണ്ട് പറഞ്ഞു. " ഡാ സച്ചി... 😤എനിക്ക് തോന്നുന്നു മിക്കവാറും ചേച്ചിയുടെയോ അനിയന്റെയോ കൈക്കൊണ്ട് ചാവാൻ ആവും നിനക്ക് വിധി..... " " വിഷ്ണു 😵" " നീ അലറണ്ട.... ഇന്നലത്തെ നിന്റെ പെർഫോമൻസ് വച്ച് അവള് ഒരു പഞ്ചിൽ നിർത്തിയത് നന്നായി..... " വിഷ്ണു താടിക്കും കൈകൊടുത്തു കൊണ്ട് പറഞ്ഞു 🧐 " അല്ലെങ്കിൽ എന്താ.... " 😳 " അല്ലെങ്കിലോ...അവളുടെ പാഷൻ വച്ച് ഇന്ന് ഈ വീടിന്റെ മുമ്പിൽ ഒരു പന്തൽ ഇടേണ്ടി വന്നേനെ കൂടെ ഒരു ഫ്ലെക്സ് ഉം... സച്ചിദാനന്ദ് രാധാകൃഷ്ണൻ വയസ്സ് 27 എന്നും പറഞ്ഞ് 😁" "ഓ ഗോഡ് 😳😳😳" അപ്പോഴാണ് പുറത്ത് നിന്ന് പരിചയമുള്ള ശബ്ദം കേട്ടത്.... " അമ്മ.......... "

" ഇവിടെ ഒന്നും ഇല്ല..പൊക്കൊ പൊക്കൊ 😂😂ഈ വഴി ഇനി വരണ്ട..... " രാധാകൃഷ്ണൻ പറഞ്ഞത് കേട്ട് ജയനും ഗീതയും അവിടേക്ക് വന്ന ഭാനുവും ചിരി തുടങ്ങി... കാര്യം മനസിലാവാതെ ധനുവും കാര്യം മനസിലായിട്ട് ചിരിക്കാൻ കഴിയാതെ സച്ചിയും വിഷ്ണുവും.. രാധാകൃഷ്ണൻ പറഞ്ഞു തീർന്നതും ചവിട്ടി തുള്ളി സിത്താര (ജയന്റെ അനിയത്തി സച്ചിയുടെ ചേച്ചി... ചുരുക്കി പറഞ്ഞാൽ നടുകഷ്ണം )അകത്തേക്ക് വന്നു പുറകെ മകൻ കൈലാസിന്റെ കൈ പിടിച്ച് ചിരിച്ചുകൊണ്ട് കിഷോറും.. " അച്ഛാ...... " സിത്താര " ഇന്നലെ കല്യാണം കൂടിയിട്ട് ഒരു പോക്ക് പോയതാണല്ലോ..... എന്നിട്ട് എപ്പോഴാണോ വരാൻ തോന്നിയത് 😏കിഷോറിനുള്ള ആത്മാർത്ഥത പോലും നിനക്ക് ഇല്ലല്ലോ..സ്വന്തം അനിയന്റെ കല്യാണം ആണെന് പോലും നോക്കാതെ പോയതല്ലേ . " " എന്റെ പൊന്നച്ച.... പെട്ടന്ന് ഒരുമീറ്റിംഗ് ഉണ്ടായിരുന്നു അതാ പോയത്... മുബൈലെ ഞാൻ വർക്ക്‌ ചെയുന്ന കമ്പനിയുമായി ഡീൽ ഉള്ള കമ്പനിയുടെ ആയിരുന്നു... അതും നമ്മുടെ നാട്ടിൽ ഉള്ളത്..... ഇന്നലെ കഴിഞ്ഞപ്പോൾ ലേറ്റ് ആയി അതാണ്‌ ഇന്നലെ കിഷോറേട്ടന്റെ വീട്ടിൽ നിന്നിട്ട് ഇന്ന് രാവിലെ തന്നെ വന്നത്..

"സിത്താര രാധാകൃഷ്ണന്റെ താടിയിൽ പിടിച്ചുകൊണ്ടു പറഞ്ഞു... " മ്മ് അതൊക്കെ പോട്ടെ... നീ ധനുവിനെ പരിചയപ്പെട്ടോ....😊" ജയൻ സിത്താരയോടായി ചോദിച്ചു.. "പിന്നെ....ഞങ്ങൾ ഇന്നലെ തന്നെ പരിചയപെട്ടു... അല്ലേ ധനു 😄😄" ധനു കിഷോറിനെയും സിത്താരയെയും നോക്കി ചിരിച്ചു... " മോനേ കാച്ചു സച്ചിമാമൻ ദേ നിൽക്കുന്നു... പോയി കളിച്ചോ.... "സിത്താര സച്ചിയെ കണ്ട വഴി കൈലാസിനെ ചൂണ്ടി കാട്ടി..... " പോ അവിടെനിന്ന്..... എനിക്ക് വേറെ പണി ഉണ്ട്.... ഇപ്പോ എനിക്കൊന്നും പറ്റില്ല... " സച്ചി സിത്താരയോട് പറഞ്ഞുകൊണ്ട് വിഷ്ണുവിനെയും വിളിച്ചുകൊണ്ടു പുറത്തേക്ക് നടന്നു.. " അളിയാ.... കല്യാണം കഴിഞ്ഞിട്ടുംവല്ല മാറ്റം ഉണ്ടോ 😜😜" കിഷോർ വെറുതെ വിളിച്ച് ചോദിച്ചു... " ഈ കണക്കിന് പോയാൽ മാറ്റങ്ങൾ ഒക്കെ താനേ വരും അളിയാ.... " സച്ചി തിരിഞ്ഞു നോക്കാതെ പറഞ്ഞു. ******* വിഷ്ണുവും സച്ചിയും വിഷ്ണുവിന്റെ വീടിന്റെ സിറ്റ് ഔട്ടിൽ പുറത്തോട് പുറം ചാരി ഇരിപ്പാണ്. " ഡാ സച്ചി.... എന്ധോക്കെ ആയിരുന്നു..😄😄അല്ലേടാ..... നിന്റെ ഓരോ കോൺസെപ്റ്റും, മണ്ണാങ്കട്ടയും..... എന്നാലും നിനക്ക് കിട്ടിയത് ഇതുപോലെ ഒരു ആടാർ പണി ആണല്ലോ എന്നോർക്കുമ്പോഴാ 😒😒😒എനിക്ക്......... "

"നിനക്ക് ..... " " ചിരിവരുന്നത് 😂😂😂😂😂" " കൊലച്ചിരി ആയിരുന്നു അല്ലേടാ 😬" " പിന്നല്ലാതെ..... തള്ളുമ്പോ കുറച്ച് മയത്തിൽ ഒക്കെ തള്ളണ്ടെ..... നീ അവളോട് എന്ധോക്കെയാ പറഞ്ഞെ...ആനയാണ് ചേന ആണ്..... ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞതല്ലേ...... " " ഇനി ഞാൻ എന്തു ചെയ്യുമെടാ.... " " എന്തു ചെയ്യാൻ... ഒന്നും ചെയ്യാനില്ല......വരുന്നത് പോലെ വരട്ടെ... പിന്നെ നീ വേണമെങ്കിൽ ഒരു ഇൻഷുറൻസ് ഒക്കെ എടുത്ത് വച്ചോ ആവശ്യം വരും..... "😁 " പോടാ 😬😬😬" " ഞാൻ ഓർക്കാണ്... കോളേജിൽ വച്ച് നീ എത്ര പെണ്ണുങ്ങളെ തേച്ചതാടാ 😂😂😂നിന്റെ കോൺസെപ്റ്റിൽ ഉള്ള പെണ്ണിന്റെ ക്വാളിറ്റിസ് ഇല്ല എന്ന് പറഞ്ഞ്....🙄പക്ഷേ മോനേ സച്ചി... അവളുമാരുടെ ഒക്കെ പ്രാരാക്ക് ആണ് നിനക്ക് കിട്ടിയ ഈ പണി 😂😂" "എന്നാലും എന്ധോരു നല്ല കാലം ആയിരുന്നല്ലെടാ..... ആ കാലം... കോളേജ്.... " സച്ചി ഒരു നിമിഷം ആ കോളേജിന്റെ ഓർമയിലേക്ക് പോയി... " ഹലോ എന്താണ്.... കല്യാണചെക്കൻ ഇവിടെ വന്നിരിക്കുന്നെ.... " " കല്യാണം കഴിഞ്ഞെന്നു കരുതി വീട്ടിൽ തന്നെ അടച്ചു മൂടി ഇരിക്കാൻ പറ്റില്ലല്ലോ യൂട്യൂബ് ഷാജി.😁.....

"വിഷ്ണു ആണ് ഉത്തരം നൽകിയത് " ആഹാ... അത് ശെരിയ....... ഞാൻ ആ കട വരെ പോകുന്നതാ.... ശെരി എന്നാ കാണാം... "യൂ ട്യൂബ് ഷാജി അതും പറഞ്ഞ് അങ്ങോട്ട് പോയി... " അല്ലടാ..... വിഷ്ണു.. ഞാൻ കുറെ നാളായി ചോദിക്കണം എന്ന് വിചാരിക്കുന്നു എന്തെ ഈ ഷാജിയെ യൂ ട്യൂബ് ഷാജി എന്നു വിളിക്കുന്നെ 🤔🤔🤔" " അത് നിനക്ക് അറിയില്ലേ.... അവന്റെ അപ്പൂപ്പൻ പെട്ടന്ന് കുഴഞ്ഞു വീണപ്പോ... ടീവിൽ ഒക്കെ കാണും പോലെ അവൻ CPR കൊടുക്കാൻ നോക്കി പുള്ളി അറിയാത്തത് കൊണ്ട് യൂട്യൂബ് നോക്കി കണ്ടുപിടിച്ചു അപ്പോഴേക്കും അപ്പുപ്പൻ വടി ആയി 😜😜😜" വിഷ്ണു പറയുന്നത് കേട്ട് സച്ചി കണ്ണും മിഴിച്ച് നിന്ന് പോയി 😳😳😳😳😳 അവർ തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടക്ക് ആണ് സച്ചിയുടെ ഫോൺ ബെൽ അടിച്ചത്... " ഹലോ അമ്മേ.... എന്താ.... " " ഡാ.. നീ എവിടെ പോയി കിടക്കാ... ഉച്ച ആയല്ലോ... ഇങ്ങോട്ട് വന്നേ....ഇവിടെ നിന്നെ ഒരു പെണ്ണ് കാത്തിരിപ്പുണ്ടെന്നു നീ ഓർക്കുന്നുണ്ടോ..😬.. " ഇടിക്കാനാവും...😏

(സച്ചി ആത്മ..) " ആ വരാണ് 😬😬" " വേഗം വാടാ... " അതും പറഞ്ഞുകൊണ്ട് ഭാനു ഫോൺ വച്ചു.. വിഷ്ണുവിനോട് യാത്ര പറഞ്ഞ് സച്ചി നേരെ വീടിലേക്ക് പോയി... റൂമിൽ ചെന്നതും സച്ചി ഒന്ന് ചുറ്റും നോക്കി.... പാവം ധനുവിനെ നോക്കിയതാ.... എന്നിട്ട് വാതിൽ അടിക്കാൻ പോയതും റൂമിന് മുന്നിൽ ഒരു ധനു 😜 " സച്ചി എങ്ങോട്ട് പോയതാ..... "ധനു " എന്താ.....🤨എന്താ വിളിച്ചേ..... സച്ചിയെന്നോ..... " " എന്തെ.... ഇഷ്ടപെട്ടില്ലേ 🤨🤨" " ഇല്ലെങ്കിൽ.... " " ഇല്ലെങ്കിലും അങ്ങനെയെ വിളിക്കു ...സച്ചിയേട്ടൻ എന്നൊക്കെ വിളിക്കണം എന്ന് എനിക്കികൂടി തോന്നണം .... ശെരിക്കും കോളേജിലെ സാർ ഒക്കെ ആണോ....😏 " " ദേ..... ഞാൻ സാർ തന്നെയാ... എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ടട്ടോ 😬😬😬" പാവം ഒരു നിമിഷം മുന്നിൽ നിൽക്കുന്നത് ധനു ആണെന്നുള്ള കാര്യം മറന്നു.. " ഇന്നലത്തെ ഓർമ ഉണ്ടല്ലോ അല്ലേ 🤨🤨🤨" ധനു ചോദിച്ചതും സച്ചിയുടെ കൈ അറിയാതെ മൂക്കത്തേക്ക് പോയി.. " സച്ചി.... ധനു...." താഴെ നിന്ന് രാധാകൃഷ്ണൻ അവരെ വിളിച്ചു. " എന്താ അച്ഛാ...... " രണ്ടു പേരും താഴെ ഹാജർ ആയി

" രണ്ടുപേരും മോളുടെ വീട്ടിൽ പോകുന്ന കാര്യം മറന്നോ..... ഇന്ന് പോയിട്ട് നാളെ വന്നാൽ മതി...... വൈകിക്കണ്ട.... പോയി റെഡി ആയിക്കോ 😄😄" " അച്ഛാ... അത് പിന്നെ..... ഞാൻ പോണോ.... " സച്ചി " വേണ്ടടാ..... നിനക്ക് പകരം ഞാൻ വേറെ ആളെ വിടാം....😬😬മര്യാദക്ക് പോയി യാത്രയായി പോകാൻ നോക്കടാ... " " അച്ഛാ.. എന്നാ വിഷ്ണുവിനെ കൂടെ വിളിച്ചോട്ടെ 🙄" "സച്ചി 😠😠😠😠" രാധാകൃഷ്ണന്റെ ആ വിളിയിൽ സച്ചി ഓടി ഡ്രസ്സ്‌ വരെ മാറി... റൂമിലേക്ക് വന്ന് ധനു ഒന്ന് ചിരിച്ചു.. " ആരൊക്കെയോ പറഞ്ഞു അച്ഛന് വരെ പേടി ആണെന്ന്..... " " അയ്യോ ധനു അങ്ങനെ അല്ല ഞാൻ ഉദ്ദേശിച്ചത്... അച്ഛനെ വരെ പേടി ആണെന്ന പറഞ്ഞെ....😄😄മുദ്ര ശ്രെദ്ധിക്ക് ധനു... " " ഞാൻ റെഡി ആയിട്ട് വരാം.... സച്ചിക്ക് ഇടാൻ ഉള്ളത് ആ ബാഗിൽ വച്ചേരെ.... " ധനു അതും പറഞ്ഞുകൊണ്ട് കുളിക്കാൻ പോയി... " എന്ധോരു വിധിയാണ്.... ഓഹ് 😬😬" സച്ചി കട്ടിലിൽ ഇരുന്നു എല്ലാവരുടെയും കൂടെ ഫുഡ്‌ ഒക്കെ കഴിച്ച് ധനുവും സച്ചിയും അവിടെനിന്ന് ഇറങ്ങി... കടയിൽ കയറി ഡ്രെസ്സും സ്വീറ്റ്സ് ഉം ഒക്കെ വാങ്ങി നേരെ മേലേടത്തേക്ക്‌ ചെന്നു...

കാർ ഗേറ്റ് കടന്ന് ചെന്നതും മുറ്റത്ത് വണ്ടി കഴുകി കൊണ്ടിരുന്ന ജയ് എണീറ്റ് വണ്ടിയുടെ അടുത്തേക്ക് പോയി... ധനുവിനെ കണ്ടതും ജയ് പോയി കെട്ടിപിടിച്ചു. " അളിയാ.....😁" ജയ് നേരെ സച്ചിയെ പോയി കെട്ടിപിടിച്ചു.. " ഇവൻ ഇപ്പോൾ തന്നെ എന്നെ ഞെക്കി കൊല്ലോ.....😳(സച്ചി ആത്മ ) " വാ അളിയാ.....😄😄" ജയ് " വരുവാ അളിയാ...😒😒" ജയ് അകത്തേക്ക് സച്ചിയെ കൂട്ടികൊണ്ട് പോയി.... സോഫയിൽ ഇരുത്തി... പുറകെ വന്ന ധനു റൂമിലേക്ക് പോയി അപ്പോഴേക്കും കാർത്തികേയൻ അവിടേക്ക് വന്നു...പിന്നെ അവര് തമ്മിൽ വർത്തമാനം ആയി... കുറച്ച് കഴിഞ്ഞതും രാധിക അവർക്ക്‌ ചായ കൊടുത്തു.. " സച്ചിയേട്ടാ....... ചായ കുടിച്ച് കഴിയുമ്പോൾ വന്നു ഡ്രസ്സ്‌ മാറ് കേട്ടോ... "അങ്ങോട്ട് വന്ന ധനു സച്ചിയെ നോക്കി ചിരിച്ചു.. സച്ചി ആണെങ്കിൽ കുടിക്കാൻ വായിലേക്ക് ഒഴിച്ച ചായ ഇറകാതെ ധനുവിനെ നോക്കുന്നു😳😳.. ഇതിൽ എന്തോ പന്തികേട് തോന്നിയ ജയ് ധനുവിനെ നോക്കി 🙄ധനു ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.... " അല്ല സച്ചി എന്നൊക്കെ വിളിക്കു എന്ന് ചിലര് പറഞ്ഞിട്ട് ഇപ്പോൾ സച്ചിയേട്ടൻ എന്നോ മറ്റോ വിളിക്കുന്നത് കേട്ടല്ലോ 😂"

സച്ചി റൂമിലേക്ക് വന്നു കൊണ്ട് ധനുവിനോട് ചോദിച്ചു. " എനിക്ക് വിളിക്കാൻ ആഗ്രഹം ഉണ്ടായിട്ടല്ല.... എന്റെ അച്ഛൻ അവിടെ ഇരുന്നത് കൊണ്ടാ....😏😏" " എന്നാ ഞാൻ നിന്റെ അച്ഛനോട് പറയും ഇതൊക്കെ നിന്റ അഭിനയം ആണെന്ന്.... " " എന്നാലേ..... ഞാനും പറയും ചിലതൊക്കെ... എന്റെ അച്ഛനോടല്ല തന്റെ അച്ഛനോട്..... " " എന്തു പറയും എന്ന് 🤔" " എന്നെ കല്യാണത്തിന് മുൻപ് ഫോൺ വിളിച്ച് പറഞ്ഞതൊക്കെ.... അതൊക്കെ ഞാൻ റെക്കോർഡ് ചെയ്ത് വച്ചിട്ടുണ്ട്... അത് സച്ചിയുടെ വീട്ടിൽ അറിഞ്ഞാൽ എന്താകുമെന്ന് ഞാൻ പറയാതെ അറിയാമല്ലോ...... " ധനു പറഞ്ഞത് കേട്ടതും അച്ഛൻ തനിക്ക് തരാൻ ചാൻസ് ഉള്ള പണികളെ ഓർത്തു സച്ചി ഒന്ന് നെടുവീർപ്പിട്ടു.... " ഞാൻ തന്നെ ഒന്ന് പേടിപ്പിക്കാൻ പറഞ്ഞതല്ലേ 😜😜😜... " " പക്ഷേ ഞാൻ പേടിപ്പിക്കാൻ പറഞ്ഞതല്ല.....😏ഞാൻ പറഞ്ഞ പറഞ്ഞത് പോലെ ചെയ്യും.... " ധനു അതും പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി....

സച്ചി കട്ടിലിലേക്ക് ഇരുന്നു... വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് ആ ഇരുപ്പിൽ തന്നെ അങ്ങ് കിടന്ന് ഉറങ്ങി.  ദീപ്തി " ധനു മോളെ........ " ദീപ്തി പുറകിലൂടെ വന്ന് കണ്ണ് പൊത്തി.... " ഇല്ല എനിക്ക് മനസിലായില്ല....😁😁😁😁" ധനു കൈ വീടിവിച്ചുകൊണ്ട് പറഞ്ഞു.. " ഞാൻ നീ വന്നിട്ടുണ്ടെന്നു കരുതി ഓടി വന്നതാ...😁" " ഞാൻ വന്നിട്ടുണ്ട് എന്ന് കരുതി വന്നതാണോ..... അതോ 😄😄" " ശെരിക്കും നിന്നെ കാണാൻ വന്നതാ..... രഘുവേട്ടൻ നിന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.... നിന്നെ വിളിച്ചില്ലായിരുന്നോ..... അതൊക്കെ പൊട്ടെ നിന്റെ കെട്ടിയോൻ എന്തെ... " " സച്ചി ഉറങ്ങാണ്..... രഘുവേട്ടന്റെ വീട്ടിൽ പോണം...കുറച്ച് കഴിയട്ടെ..... ഒരു 7മണി ഒക്കെ ആവുമ്പോൾ പോവാം എന്ന് കരുതി.... " " മോള് എപ്പോ വന്നു.... " അവിടേക്ക് വന്ന രാധിക ദീപ്തിയെ കണ്ടപ്പോൾ ചോദിച്ചു.. " ഇപ്പോ വന്നോളു അമ്മായി.....😁" കുറെ നേരം അവരോട് വർത്തമാനം പറഞ്ഞ് ഇരുന്നിട്ട് സച്ചിയേയും പരിചയപ്പെട്ടിട്ടാണ് ദീപ്തി തിരിച്ച് വീട്ടിലേക്ക് പോയത്... കുറച്ച് കഴിഞ്ഞതും ധനു സച്ചിയേയും കൂട്ടി.. രഘുനാഥ്‌ ന്റെ വീട്ടിലേക്ക് ചെന്നു.. " വാ ഇരിക്ക് ഇരിക്ക്..... "

അവരെ കണ്ട വഴി രഘു സച്ചിയേയും ധനുവിനെയും അകത്തേക്ക് വിളിച്ചു.. " സച്ചി എന്നെ മനസിലായോ....😄. "രഘു സച്ചിയെ നോക്കി ചിരിച്ചു... " വിവാഹത്തിന്റെ അന്ന് കണ്ടിരുന്നു..... " " എന്റെ പേര് രഘുനാഥ്‌ ഞാൻ ഫയർ ഫോഴ്‌സിൽ ആണ്.... ഇത് എന്റെ അനിയത്തി ശ്രീക്കുട്ടി.. ധനുവിന്റെ കൂട്ട് കാരിയാ..... പിന്നെ ഇത് അമ്മ ജാനകി.... ധനു നീ കുറിച്ച് പിന്നെ ഒന്നും പറയണ്ടല്ലോ......😁" വേണ്ട.... നന്നായി അറിഞ്ഞതാ(സച്ചി ആത്മ ) " പിന്നെ അറിയാം...... "സച്ചി ധനുവിനെ നോക്കിയിട്ട് ഒന്ന് പറഞ്ഞു... "ഞാൻ ചായ എടുത്തിട്ട് വരാം.....😊"ജാനകി അകത്തേക്ക് പോയി....പുറകെ ശ്രീ കുട്ടിയും... രഘു എന്തോ പറയാൻ പോയതും സച്ചിയുടെ ഫോൺ റിങ് ചെയ്തു... " ഇപ്പോൾ വരാം...😊" രഘുവിനോട്‌ പറഞ്ഞുകൊണ്ട് സച്ചി അവിടെനിന്ന് മാറി.. സച്ചി പോയതും ധനു രഘുവിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു "രഘുവേട്ട എന്താഅത്യാവശ്യം ആയി കാണണം എന്ന് പറഞ്ഞേ....." " അത്... റോഷൻ എവിടെ ആണെന്ന് വിവരം കിട്ടിയിട്ടുണ്ട്.... എന്തായാലും ഇപ്പോൾ ഒന്നും നാട്ടിലേക്ക് വരില്ല.... "രഘു നിരാശയോടെ ധനുവിനോട് പറഞ്ഞു " നമുക്ക് അവനെ നാട്ടിൽ വരുത്തണ്ടേ....😠' "മ്മ്മ് വേണം..."............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story