ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 30

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

" ഹലോ.... ഹരി....😊" " പറ സ്നേഹിത......😊എന്തായി കാര്യങ്ങൾ ചേട്ടന്റെ കല്യാണം അടിച്ചുപൊളിച്ചൊ " " പിന്നല്ലാതെ 😁😁😁" " വിഷ്ണു എന്തെ........😊" " അവൻ ഇവിടെ പാറിപറന്നു നടപ്പുണ്ട്... " (അപ്പോഴേക്കും സച്ചിയുടെ സംസാരം കേട്ട് വിഷ്ണു അവിടേക്ക് ചെന്നു ഹരിയാണെന്ന് അറിഞ്ഞതും ) " എന്റെ പോന്നു ഹരി.... ഇവന്റെ ചേട്ടന്റെ കല്യാണത്തിന് ഞാൻ ആണ് കഷ്ടപ്പെടുന്നത് 🙄ഈ തെണ്ടി ഇവിടെ ഇരുന്ന് കൽപ്പിക്കൽ മാത്രം ഒള്ളു " വിഷ്ണു പറയുന്നത് കേട്ട്ഹരി ചിരിച്ചു... " ഞാൻ ഇവിടെ എല്ലാം മേൽനോട്ടം വഹിക്കുന്നുണ്ട് 😊ഇവന് ഈ വിഷ്ണുവിന് ഇവിടെ പണി എടുക്കാൻ മടിയ ഹരി .പഴയ ജിമ്നാഷ്യo... അണെന്നുള്ള നടപ്പാ....😜ഇവനെ പ്രത്യേകം സൂക്ഷിച്ചോളാൻ പറഞ്ഞിട്ട രവി അമ്മാവൻ പോയേക്കുനെ " " അല്ലടാ ഹരി സച്ചിയുടെ അച്ഛനാണ് എന്നോട് എന്നോട് പറഞ്ഞത് ഇവനെ നോക്കണം ഉഡായിപ്പിന്റെ അങ്ങേ അറ്റം ആണെന്ന് 😂😂😂" വിഷ്ണുവും വിട്ട് കൊടുത്തില്ല.. ":അയ്യോ എനിക്ക് ചിരിക്കാൻ മേല 😂... നിങ്ങൾ രണ്ടുപേരും അരിവപ്പ് ടീംസ് ആണല്ലേ 😂😂". " ഏറെ കുറെ 😜😜😜😜"

സച്ചിയും വിഷ്ണുവും ഒരുമിച്ചു പറഞ്ഞു... " ഞാൻ വക്കാണ്... എനിക്ക് വയ്യ ഇനി ചിരിക്കാൻ 😂😂കോളേജിൽ വരുമ്പോൾ കാണാം.... " " ഓക്കേ ഡാ ഹരി 😊😊" സച്ചിയും ഫോൺ വച്ചു... വിഷ്ണുവും സച്ചിയും സംസാരിച്ചിരിക്കുന്നതിനിടയിൽ ആണ് രാധാകൃഷ്ണൻ അവരുടെ അടുത്തേക്ക് വന്നത്.. ' രണ്ടുപേരും ഇവിടെ വെറുതെ ഇരിക്കാ 😬വന്നേ വാ.. അപ്പുറത്തു കുറെ പണി ഉണ്ട്‌...." രണ്ടുപേരെയും രാധകൃഷ്ണൻ പൊക്കി " എന്റെ അച്ഛാ..ഞങ്ങൾ പണി ഒക്കെ എടുത്ത് അവശതി ആയി ഇരിക്കുന്നതാ അല്ലേ വിഷ്ണു...😄😄" സച്ചി വിഷ്ണുവിനെ നോക്കിയതും വിഷ്ണു തലയാട്ടി... " പിന്നെ മറച്ചു...😬😬😬ഞാൻ കണ്ടതാ രണ്ടും കൂടി അവിടെ ഇരുന്ന് സംസാരിക്കുന്നത്.... അല്ല ഇത്ര പെരുത്ത് എന്താ സംസാരിക്കാൻ ഉള്ളത്....😬" " അത് സീക്രെട്ട് അമ്മാവാ...😄😄😄 അമ്മാവന് പട്ടാളത്തിൽ ഞാൻ നല്ലൊരു ഭാവി കണ്ടതാ... ശേ.. Age ഓവർ ആയില്ലേ....." " എന്നിട്ട് വേണം അവിടെ പോയി ഒരു രസത്തിനു എന്നും പറഞ്ഞ് വെടിവെച്ചു കളിക്കാൻ...😜😜" സച്ചി രാധാകൃഷ്ണനെ നോക്കി വിഷ്ണുവിനോട് പറഞ്ഞു.... " ഇപ്പൊ തോന്നുവാ പട്ടാളത്തിൽ തന്നെ പോകാമായിരുന്നു എന്ന്...

അവിടെ വെടിവെച്ചു കളിച്ച് മടുക്കുമ്പോ... ഇവിടെ വന്ന് ബാക്കി വക്കാലോ.... " രാധാകൃഷ്ണനും വിട്ടുകൊടുത്തില്ല " സച്ചി ഇനി മിണ്ടാതെ പോരെ ഇനി അമ്മാവൻ നമ്മളെ വെടിവെച്ചു കളിക്കുന്ന കാര്യം വരെ പറയും എന്തിനാ വെറുതെ...🙄" വിഷ്ണു പറഞ്ഞത് സെരിയാണെന്ന കണക്കെ സച്ചിയും പിന്നെ ഇരന്നു വാങ്ങാൻ നിന്നില്ല.....😁😂😂😂😂 *************** " നീ എങ്ങോട്ടാ ഗിരി ഓടുന്നെ........ " രാവിലെ കോളേജിന്റെ പാർക്കിങ് ഏരിയയിൽ വണ്ടിവച്ചുകൊണ്ട് തിരിയവേ ഓടി വരുന്ന ഗിരിയെ കണ്ട് വിഷ്ണുവും സച്ചിയും ചോദിച്ചു.... "SN കോളേജിൽ ഭയങ്കര അടി നടക്കുന്നു... ഹരിയും പിന്നെ ഷാരോണും റോഷനും....." ഗിരി പറഞ്ഞുകൊണ്ട് കോളേജിലേക്ക് ഓടി.. " ഹരിയോ 🙄" സച്ചിയും വിഷ്ണുവും പരസ്പരം നോക്കി 🙄😳 അവരും കോളേജിലേക്ക് ചെന്നു... അവിടെ ചെല്ലുമ്പോൾ ആരൊക്കെയോ ചേർന്ന് റോഷനെയും ഷാരോണിനെയും എടുത്തുകൊണ്ട് പോകുന്നതാണ് കണ്ടത്... ഹരി ചുറ്റും ഒന്ന് നോക്കി കുറച്ച് മാറി ഇരിക്കുന്ന ഹരിയെ കണ്ടതും അവന്റെ തോളിൽ കൈ വച്ചു.... ഹരി മുഖം ഉയർത്തി സച്ചിയെ നോക്കി...

എപ്പോഴും പുഞ്ചിരി തങ്ങി നിൽക്കുന്ന ഹരിയുടെ ഇങ്ങനെ ഒരു ഭാവം വിഷ്ണുവിനും സച്ചിക്കും അപരിചിതമായിരുന്നു " എന്താ.... ഹരി...... " സച്ചി ഹരിയുടെ അടുത്തേക്ക് ഇരുന്നു... " കളിച്ച് കളിച്ച് എന്റെ പെങ്ങമ്മാരോട് ആയി അവരുടെ വേഷംകെട്ട്....😬😬വേറെ എന്തും ഞാൻ ക്ഷെമിക്കും.. എന്നെ തല്ലിയത് ഉൾപ്പെടെ..... പക്ഷേ ഞാൻ ജീവനെ പോലെ കാണുന്ന എന്റെ പെങ്ങമ്മാരെ നോവിച്ചാൽ വച്ചേക്കില്ല ഞാൻ......😠😠 " ഹരി കൈ ചുരുട്ടി പിടിച്ച് ദേഷ്യം അടക്കി.... ദിവസങ്ങൾ കടന്ന് പോയി.......മാസങ്ങൾ കടന്ന് പോയി.......സച്ചിയുടെയും വിഷ്ണുവിന്റെയും ലാസ്റ്റ് സെമെസ്റ്റർ പരീക്ഷയും കഴിഞ്ഞു....... പരീക്ഷ കഴിഞ്ഞ് എല്ലാവരും കൂടി ഒന്ന് കറങ്ങാൻ പോയപ്പോൾ വിഷ്ണുവിന് ഒരു ആക്‌സിഡന്റ് പറ്റി കാൽ വിരലിൽ ഒരു പൊട്ടൽ..... വിഷ്ണുവിനെ നാട്ടിലേക്ക് പാക്ക് ചെയ്തു..... സച്ചിക്ക് കൂടെ പോകണം എന്നുണ്ടെങ്കിക്കും ലാസ്റ്റ് ഡേ അടിച്ചു പൊളിച്ചിട്ട് വന്നാമതിയെന്ന് വിഷ്ണു നിർബന്ധിച്ചത് കൊണ്ട് സച്ചി വിഷ്ണുവിനെ കൊണ്ടാക്കി തിരിച്ച് ഫ്ലാറ്റിലേക്ക് പോന്നു.... SN കോളേജിന്റെ ഫയർവൽ ഡേ യുടെ അന്ന് തന്നെയാണ് ബോയ്സ് കോളേജിലും ഫയർവൽ ഡേ നടത്താൻ തീരുമായിച്ചിരുന്നത്... അങ്ങനെ ആ ദിവസം വന്നെത്തി.....

സച്ചി മുണ്ടും ഷർട്ടും ഒക്കെ ഇട്ട് സ്റ്റൈൽ ആയാണ് കോളേജിലേക്ക് പോയത്..... കോളേജിലെ പരിപാടികൾക്ക് ശേഷം ഒരു ഉച്ചയോടെ സച്ചിയും ഗിരിയും സച്ചിയുടെ ബൈക്കിൽ SN കോളേജിലേക്ക് ചെന്നു.... ഷാരോണും നന്ദുവും റോഷനും സൈഡിൽ സംസാരിച്ചിരിക്കുന്നത് കണ്ടതും ബൈക്കിൽ അവരുടെ അടുത്ത് വച്ച് അവർക്ക് ജസ്റ്റ്‌ ഒന്ന് കൈ കാണിച്ച് സച്ചിയും ഗിരിയും കോളേജിലേക്ക് നടന്നു.... " ആനന്ദേ...... " ഷാരോൺ വിളിച്ചതും സച്ചി തിരിഞ്ഞു നോക്കി..... നന്ദുവിനെയും റോഷനെയും നോക്കി എന്തോ തീരുമാനിച്ചപോലെ കണ്ണുകൾ കൊണ്ട് എന്തോ പറഞ്ഞ് ഷാരോൺ സച്ചിയുടെ അടുത്തേക്ക് ചെന്നു.... " എന്താ ഷാരോൺ..... " " എടാ... എന്തായാലും.. ഇന്നുകൂടി ഒള്ളു ഈ കോളേജിൽ നമ്മൾ എല്ലാവരും.. ഇനി എന്ന് കാണും എന്നൊന്നും അറിയില്ല.... നിനക്കറിയാലോ ഹരിയുമായുള്ള പ്രശനം അത് പറഞ്ഞ് തീർക്കണം എന്നുണ്ട് ഞങ്ങൾക്ക്.... ഞങ്ങൾ വിളിച്ചാൽ അവൻ ഫോൺ എടുക്കില്ല..നീ വിളിച്ചാൽ എടുക്കും നിങ്ങൾ നല്ല കൂട്ട് അല്ലേ . നീ വിളിച്ച് കാര്യം പറയാമോ..... ഞങ്ങൾ അവനോട് എല്ലാത്തിനും ക്ഷമ പറയാൻ തയ്യാറാണ്...

ലൈബ്രറി ബ്ലോക്കിന്റെ അവിടെയുള്ള ഷെഡിൽ വരാൻ പറയാമോ.. " ഷാരോൺ പറഞ്ഞ് കഴിഞ്ഞതും സച്ചി ഷാരോണിനെ നോക്കി... ഗിരിയും ഷാരോണിനെ നോക്കി.... " ഇത് സത്യമാണോ ഷാരോൺ...അല്ലെങ്കിൽ വല്ല ഉഡായിപ്പും ആണോ " സച്ചി സംശയത്തോടെ ഷാരോണിനോട് ചോദിച്ചു.... " സത്യമാണ്... ഇന്നത്തോടെ എല്ലാം വസാനിപ്പിക്കണം.... അതാ.... നി ഹരിയോട് വിളിച്ചൊന്നു പറ..." സച്ചി ഷാരോണിനെ ഒന്ന് നോക്കികൊണ്ട് ഫോൺ എടുത്ത് ഹരിയെ വിളിച്ചു... " ഹെലോ..... " " ഹരി.... ഞാൻ കോളേജിൽ ഉണ്ട്‌...ഷാരോണിനും റോഷനും നന്ദുവിനും നിന്നോട് സംസാരിക്കണം എന്ന്.." " ആണോ......എന്തിനാ...... " " അവർക്ക് നിന്നോട് മാപ്പ് പറയണം എന്ന്.... കാര്യമായിട്ട് തന്നെയാ പറഞ്ഞത് എന്ന് തോന്നുന്നു " " അവര് എവിടെയാ..... " "അവര് ഇപ്പൊ ഇവിടെ എന്റെ അടുത്ത് ഉണ്ട്‌... അവര് നിന്നോട് ആ ലൈബ്രറിയുടെ അടുത്തുള്ള ഷെഡിൽ വരാൻ പറഞ്ഞത്.. അവര് അവിടെ ഉണ്ടാകും എന്ന്...". " അവർക്ക് നല്ലബുദ്ധി ഒക്കെ തോന്നി തുടങ്ങിയോ.. " " കോളേജ് തീരാലെ.. ഇനി പ്രശ്നം ഒന്നും വേണ്ട എന്ന് വച്ചുകാണും..... പിന്നെ പോകുന്നതിനു മുൻപ് ഒന്ന് കാണണം...

തന്റെശ്രീയെ ഞാൻ കണ്ടിട്ടില്ല... എന്നെ ഒന്ന് പരിചയ പെടുത്തണം... " " ok ശെരി... വിളിക്കാം... " " ശെരി.... " സച്ചി ഫോൺ കട്ട്‌ ചെയ്തു... എന്നിട്ട് ഷാരോണിനെ നോക്കി.... "Thanku ആനന്ദേ....." ഷാരോൺ സച്ചിയെ നോക്കി പറഞ്ഞുകൊണ്ട് റോഷന്റെയും നന്ദുവീന്റെയും (ആനന്ദ് )അടുത്തേക്ക് ചെന്നു... " ഡാ..... അവര് നിന്നെ കൊണ്ട് വിളിപ്പിച്ചതിൽ എന്തോ ഇല്ലേ...🙄🙄🙄" ഗിരി എന്തോ ആലോചിച്ചു... " ഇല്ലെടാ...... എനിക്ക് തോന്നിയില്ല.. അല്ലെങ്കിലും അവരെ എന്ത് ചെയ്യാനാ ഇവിടെ വച്ച്.. നീ വാ നമുക്ക് ഒന്ന് കറങ്ങിയിട്ട് വരാം... " സച്ചിയും ഗിരിയും കൂടി കോളേജ് ചുറ്റാൻ തുടങ്ങി...... " ഡാ.. ഷാരോൺ... നീ എന്തിനാ ഹരിയെ മാത്രം എന്ന് പറഞ്ഞത്.....😬... അവന്റെ ശ്രീ യെ കൂടി കൊണ്ട് വരാൻ പറഞ്ഞ് കൂടായിരുന്നോ..... അവൾ മാത്രം ആയാലും പ്രേശ്നമാണ്... " നന്ദു (ആനന്ദ് ) ബൈക്കിന്റെ സീറ്റിൽ ആഞ്ഞടിച്ചു...😬 " എടാ... നീ ഒന്ന് അടങ്ങ്.... ഹരിയെ വിളിച്ചാൽ അവന്റെ പുറകെ അവളും ഉണ്ടാവും.... ആനന്ദിന് ഒരു ഡൌട്ട് വേണ്ട എന്ന് വിചാരിച്ച.. അവളുടെ പേര് പറയാതെ ഇരുന്നത്.. "

ഷാരോൺ പറഞ്ഞതും റോഷനും അത് ശെരി വച്ചു... സച്ചിയും ഗിരിയും കൂടി കോളേജിലെ പരിപാടികൾ ഒക്കെ കണ്ടുകൊണ്ട് കോളേജ് മൊത്തം കറങ്ങി കൊണ്ടിരുന്നു...... ഈ സമയമാണ് ഷാരോണിനെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട് ഷാരോണിനെ അന്നെഷിച്ചു നടപ്പാണ് ഷാജി........ അന്നെഷിച്ചു ലൈബ്രറിയുടെ അടുത്ത് എത്തിയപ്പോൾ ആണ് ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടത്...... ഷാജി പതിയെ ശബ്ദം കേട്ട ഭാഗത്തേക്ക് പോയി.... ഷാരോൺ ഒരു പയ്യന്റെ ദേഹത്തു കത്തി കുത്തി ഇറക്കുന്നത് കണ്ടതും ഷാജി സ്തംഭിച്ചു പോയി.... അടുത്ത് നിന്നുള്ള ആ പെൺകുട്ടിയുടെ കരച്ചിൽ കേട്ടതും അവളുടെ മുഖത്തെ ദയനീയാവസ്ഥ കണ്ടതും ഷാജിക്ക് കണ്ടുനിൽക്കാവുന്നതിനേക്കാൾ അപ്പുറമായിരുന്നു..... അകലെ നിന്ന് ആരുടെ ഒക്കെയോ ശബ്ദം കേട്ടതും ഷാജി വേഗം അവിടെ നിന്ന് ഓടി മാറി....... ലൈബ്രറിയുടെ അടുത്തുള്ള വഴിയിൽ കൂടി ഗിരിയും സച്ചിയും ഓരോന്ന് പറഞ്ഞ് നടക്കുമ്പോൾ ആണ്... കുറെ കുട്ടികൾ ലൈബ്രറിയുടെ ബാക്കിലേക്ക് ഓടുന്നത് കണ്ടത്... ഗിരിയും സച്ചിയും കൂടി അവിടേക്ക് ചെന്നു...

അവിടെ കണ്ട കാഴ്ച സച്ചിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.... രക്തത്തിൽ കുളിച്ച ഹരിയെ ആരൊക്കെയോ ചേർന്ന് എടുത്ത് ഉയർത്തുന്നു.... കുറച്ച് മാറി ബോധരഹിതയായ ഹരിയുടെ ശ്രീയെയും ആരൊക്കെയോ ചേർന്ന് എടുക്കുന്നുണ്ട്... സച്ചി ഒരു നിമിഷം ആ പെൺകുട്ടിയെ നോക്കി... അവളുടെ മുഖം അവളുടെ മുടിയാൽ മറഞ്ഞിരുന്നു...... ഗിരി വേഗം ഹരിയെ പിടിച്ചവരുടെ കൂടെ സഹായത്തിനു കൂടി.... എന്നാൽ സച്ചിക്ക് ഒന്ന് അനങ്ങാൻ കൂടി സാധിച്ചില്ല... മൊത്തം മരവിച്ച അവസ്ഥ.... അവൻ കാരണമാണോ അവർക്ക് ഇത് വന്നതെന്ന് ഉള്ളിൽ ഇരുന്ന്‌ ആരോ പറയുന്നത് പോലെ..... നിർവികാരനായി സച്ചി അവിടെ ഊർന്നിരുന്നു...... സച്ചി അവന്റെ മുടിയിൽ പിടിച്ച് വലിച്ച് ഉറക്കെ അലറി കരഞ്ഞു..... കണ്ണുകൾ ധാര പോലെ ഒഴുകി....... കുറച്ച് നേരം അവൻ അവിടെ തന്നെ ഇരുന്നു... അപ്പോഴാണ് സൈഡിൽ കിടക്കുന്ന ഫോൺ അവന്റെ കണ്ണിൽ പെട്ടത്... കണ്ണുകൾ അമർത്തി തുടച്ച് അവൻ ആ ഫോൺ എടുത്ത് നോക്കി......അത് ഓൺ ചെയ്തതും അതിൽ കണ്ട വീഡിയോ അവനെ വല്ലാതെ തളർത്തി അവൻ വേഗം ആ ഫോണിൽ നിന്ന് കണ്ണുകൾ വലിച്ച് ആ ഫോൺ എറിഞ്ഞു പൊട്ടിച്ചു...... ഷാരോണിനെയും ആനന്ദിനെയും റോഷനെയും കൊല്ലാൻ ഉള്ള ദേഷ്യം അവന്റെ ഉള്ളിൽ ആളി കത്തി.......

സച്ചി അവിടെനിന്ന് എണീറ്റ് അവരുടെ അടുത്തേക്ക് പോകാൻ ഒരുങ്ങിയതും അവന്റെ കാൽ എന്തിലോ തട്ടി.... സച്ചി ഒരു നിമിഷം താഴെ കിടന്ന ഡയറിയിലേക്ക് നോക്കി..... അവൻ അത് കൈയിൽ എടുത്ത് അത് മറച്ചു നോക്കി....... ആദ്യപേജിൽ ഗുൽമോഹർ പൂക്കൾ നിറഞ്ഞിരുന്നു... സച്ചി കൈവിരൽ കൊണ്ട് ആ പൂക്കൾ വകഞ്ഞു മാറ്റി..... എന്നിട്ട് അതിലെ അക്ഷരങ്ങളിലൂടെ കണ്ണുകൾ ഓടിച്ചു...... ❤️ശ്രീ.....നിനക്കായ്‌ മാത്രം❤️ സച്ചിയുടെ ഉള്ളൊന്നു പിടഞ്ഞു..... അവൻ ഓരോ പേജുകളായി വായിച്ചു..... അവന്റെ കണ്ണുനീർ തുള്ളികൾ ആ പേജുകളെ നനയിച്ചുകൊണ്ടിരുന്നു.......ഇടക്ക്‌ ഇടക്ക്‌ അവന്റെ കണ്ണുനീർ അവന്റെ കാഴ്ചയെ തന്നെ മറച്ചുകൊണ്ടിരുന്നു........ ആ ഡയറിയുടെ അവസാന ഭാഗവും അവൻ വായിച്ചു............... നിന്നോട് പറയാൻ......... നീ അറിയാൻ.......... ഇനി ഒന്നും തന്നെ അവശേഷിക്കുന്നില്ല ശ്രീ........... എന്റെ വാക്കുകളിലെ അവസാന അക്ഷരവും ഞാൻ നിനക്ക് വേണ്ടി പറഞ്ഞു കഴിഞ്ഞു...... കാത്തിരുക്കും..... നിനക്കായ്‌ ഞാൻ..... നീ വരുന്നതും കാത്ത്.............

ശ്രീയുടെ സ്വന്തം ഹരിയായി..........❤️ സച്ചി ആ ഡയറി അടച്ചു..... അവന്റെ കൈകൾ ആ ഡയറിയിൽ മുറുകി...... നേരം വളരെ വൈകിയിരുന്നു. സച്ചി എന്തോ ഓർത്തപോലെ ആ ഡയറിയും കൊണ്ട് അവന്റെ ബൈക്കിന്റ അടുത്തേക്ക് ഓടി........ ഗിരിയെ വിളിച്ച് ഹരിയെ കൊണ്ടുപോയ ഹോസ്പിറ്റലിനെ കുറിച്ച് ചോദിച്ച് ബൈക്ക് എടുത്ത് ഹരിയെ കൊണ്ടുപോയ ഹോസ്പിറ്റലിലേക്ക് വിട്ടു........ ഹോസ്പിറ്റലിൽ എത്തിയതും... " ഗിരി...... ഹരിക്ക് എങ്ങനെ ഉണ്ട്‌...... " സച്ചി ഗിരിയെ പിടിച്ച് കുലുക്കി..... " ഹരി മരിച്ചു.... ആനന്ദേ..... " സച്ചി തറഞ്ഞു നിന്ന് പോയി..... " കുറച്ച് മുൻപാണ് മരിച്ചത്......" ഗിരിയുടെ ശബ്ദം വീണ്ടും കേട്ടതും സച്ചി അവിടെ ഉള്ള ചെയറിൽ പിടിച്ച് ഇരുന്നു.... " സ്നേഹിതാ...... " ഹരിയുടെ ശബ്ദം കേട്ടതും സച്ചി തലയുയർത്തി ഹോസ്പിറ്റൽ വരാന്തയുടെ രണ്ട് ഭാഗത്തേക്കും നോക്കി..... സച്ചി വീണ്ടും കണ്ണുകൾ ഇറുക്കി അടച്ച് തുടയിൽ കൈമുട്ട്ഊന്നി മുഖം പൊത്തി........ .......... ⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️ " പിറ്റേ ദിവസം ആണ് ഹരിയുടെ അമ്മയും പെങ്ങമാരും മരിച്ച വിവരവും ഞങ്ങൾ അറിഞ്ഞത്... പത്രത്തിൽ അവരുടെ ഫോട്ടോ കണ്ട് സച്ചി വല്ലാതെ ആയിരുന്നു.... സച്ചി കുറച്ചു നാൾ വളരെ ഡെസ്പ് ആയിരുന്നു......കാരണം എന്താണെന്നു തിരക്കിയെങ്കിലും അവൻ ഒന്നും പറഞ്ഞില്ല.... "

വിഷ്ണു രഘുവിനെയും ജയ്യെയും നോക്കി എന്നിട്ട് വീണ്ടും തുടർന്നു.... " ധനുവാണ് ഹരിയുടെ ശ്രീ എന്നറിഞ്ഞത് ഞാൻ കഴിഞ്ഞദിവസം ഷോപ്പിംഗ് മാളിൽ വച്ച് ഗിരിയെ കണ്ടപ്പോഴാണ്.....അന്നാണ് സച്ചി എന്നോട് അന്ന് ഫെയർവൽ ദിവസം നടന്നത് പറഞ്ഞത്..... അത് മാത്രമല്ല പിന്നീട് എനിക്കറിയാത്ത കാര്യങ്ങൾ പലതും..... അന്ന് വീട്ടിൽ വന്നപ്പോൾ മുതൽ അവന്റെ ഉള്ളിൽ അവൻ കാരണമാണ് ഹരി മരിച്ചത് എന്നുള്ള ചിന്ത അലട്ടിക്കൊണ്ടിരുന്നു.... അതിന്റെ പേരിൽ ആനന്ദിനോടും റോഷനോടും ഷാരോണിനോടും അവന് ദേഷ്യമായിരുന്നു...പത്രത്തിൽ ഹരിയുടെ പെങ്ങൾ ഹിമയുടെ ഫോട്ടോ കണ്ടപ്പോൾ ആണ് അവൻ അന്ന് ഫോണിൽ കണ്ട വീഡിയോ യിൽ റോഷനാൽ പീഡിപ്പിക്കാപെട്ട് മരിച്ച പെൺകുട്ടി ആണ് അതെന്നു അവന് മനസിലായത്.... അതോടെ അവരുടെ എല്ലാവരുടെയും മരണത്തിനു ഉത്തരവാദികൾ അവരാണ് എന്ന് സച്ചിക്ക് മനസിലായി... ഇവരുടെ മരണത്തിൽ അന്നെഷണം നടന്നെങ്കിലും മൂന്ന് പേരും പൈസ കൊടുത്ത് അതങ്ങ് മാച്ചു....

സച്ചി വീണ്ടും ഇത് കുത്തിപ്പൊക്കി അന്നെഷിക്കാൻ അപേക്ഷ കൊടുത്തെങ്കിലും അത് നടന്നില്ല..... പിന്നെയാണ് നിയമപരമായി ഇവർക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ പറ്റില്ല എന്ന് സച്ചിക്ക് മനസിലായത്...അവസാനം സച്ചി തന്നെ അവർക്ക് ശിക്ഷ വിധിക്കാൻ തീരുമാനിച്ചു.... പിന്നെ അവൻ എങ്ങനെയോ അറിഞ്ഞു ഹരിയുടെ ശ്രീ മരിച്ചിട്ടില്ല എന്ന്... പക്ഷേ ആ പെൺകുട്ടിയെ കാണാൻ അവൾക്ക് മുമ്പിൽ ചെന്ന് നിൽക്കാൻ അവന് കഴിഞ്ഞില്ല...ഹരിയുടെ ഡയറി അവൻ ഇടക്ക്‌ ഇടക്ക്‌ എടുത്ത് വായിക്കുമായിരുന്നു... അന്ന് അതിൽ എഴുതി വച്ച രണ്ട് നമ്പർ ഉണ്ടായിരുന്നു.. ഒന്നു ശ്രീ എന്നും മറ്റൊന്ന് ഫ്രണ്ട് എന്നും.... സച്ചി പുതിയ ഒരു സിം എടുത്ത് രണ്ട് ഫോണിലേക്കും വിളിച്ചു...അവരിൽ നിന്നും സച്ചി അറിഞ്ഞു... അവനെക്കാൾ ഏറെ അവരെ ചുട്ടെരിക്കാൻ ഉള്ള പക ഹരിയുടെ ശ്രീക്കും ഫ്രണ്ടിനും ഉണ്ടെന്ന്.... പിന്നെ അവരുമായി സംസാരിച്ച് അവർക്ക് വേണ്ടി എല്ലാ തടസങ്ങളും മാറ്റി കൊടുത്ത് അവരെ കൊണ്ട് തന്നെ അവരുടെ പ്രിയപെട്ടവനെയും കുടുംബത്തെയും ഇല്ലാതാക്കിയരെ ശിക്ഷിച്ചു... ഷാരോൺ എവിടെ ആണെന്നറിയാൻ അവന്റെ വണ്ടിയിൽ gps വച്ചതും, റോഷനെ കൊല്ലാൻ ആ ലോഡ്ജിലെ ജീവനക്കാരെ മാറ്റിയതും സി സി ടീവി അരമണിക്കൂർ നേരം കട്ട്‌ ചെയ്തതും സച്ചിയാണ്....

പരസ്പരം കാണാതെ ഒരേ ഇടത്തിൽ നിങ്ങൾ ഉണ്ടായിരുന്നു. ഒരു അജ്ഞാതനായി സച്ചി നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു ......... സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു മുഖം വാശി നിറഞ്ഞ പക നിറഞ്ഞ ഒരു മുഖം എന്റെ സച്ചിക്ക് ഉണ്ടെന്ന് ഞാൻ അറിഞ്ഞത് തന്നെ കഴിഞ്ഞ ദിവസമാണ്...... ധനുവാണ് ശ്രീ എന്നറിഞ്ഞ നിമിഷം സച്ചിക്ക് ധനുവിനെ നോക്കാൻ തന്നെ പ്രയാസം ആയിരുന്നു...സച്ചി ഒരിക്കലും കാണരുത് എന്നു ആഗ്രഹിച്ചതാണ് ഹരിയുടെ ശ്രീയെ കാരണം അവൾക്ക് അവളുടെ ഹരിയെ നഷ്ടപെട്ടത് താൻ കാരണം എന്നുള്ള കുറ്റബോധം കൊണ്ട്.. ആ കാലിൽ വീണ് മാപ്പ് പറഞ്ഞാലും അതിനൊരു പരിഹാരമാവില്ല എന്നുള്ളത് കൊണ്ട്....... പക്ഷേ....വിധി . യാദൃശ്ചികമായി അവർ കണ്ടുമുട്ടി ഒരു കല്യാണത്തിലൂടെ... ഒരു ആക്സിഡന്റൽ മാര്യേജ് ലൂടെ . ഞാൻ പറഞ്ഞാണ് ധനുവിനോട് പറയാൻ സച്ചി വീട്ടിലേക്ക് ചെന്നത്.. പക്ഷേ...... " വിഷ്ണു നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു.... രഘുവും ജയ്യും..... എന്താണ് പറയേണ്ടത് എന്നറിയാതെ ഇരുന്നു... അതിലുപരി സച്ചിയാണ്....... അജ്ഞാതൻ എന്നറിഞ്ഞതിൽ ഉള്ള ഞെട്ടലും..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story