ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 31

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

ആ ഒരു രാത്രി ഇരുട്ടി വെളുത്ത് തുടങ്ങിയിരുന്നു ..... ICU വിൽ നിന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്നു.....അവരെ കണ്ടതും വിഷ്ണുവും ജയ്യും രഘുവും എണീറ്റു... " സർജറിക്ക് വേണ്ടി സച്ചിദാനന്ദനെ 7 മണിക്ക് ഓപ്പറേഷൻ തിയേറ്ററിലേക്ക് ഷിഫ്റ്റ്‌ ചെയ്യും. അതിന് മുൻപ് സർജറിക്കുള്ള എമൗണ്ട് അടക്കണം.... " നേഴ്സ് അവർക്ക് നേരെ നീട്ടിയ മെഡിക്കൽ ബിൽ വിഷ്ണു വാങ്ങി.. " വിഷ്ണു ഞാൻ പോയി ബില്ല് അടിച്ചിട്ട് വരാം.... "രഘു വിഷ്ണുവിന്റെ കൈയിൽ നിന്ന് ബില്ല് വാങ്ങിയതും വിഷ്ണു തടഞ്ഞു.... " ഞാൻ അടച്ചോളാം.... നിങ്ങൾ ധനുവിന്റ അടുത്തേക്ക് ചെല്ല്😊.... " വിഷ്ണു ബില്ലുമായി ബില്ലിംഗ് സെക്ഷനിലേക്ക് പോയി.... ജയ്യും രഘുവും ഒരു നിമിഷം പരസ്പരം നോക്കി..... " ജയ് നീ ധനുവിന്റെ അടുത്തേക്ക് ചെല്ല്... ഞാൻ ഇവിടെ ഇരിക്കാംഇവിടെ ഇപ്പൊ ആരും ഇല്ലാലോ........ ഇവിടെ എന്ധെങ്കിലും ആവശ്യം വന്നാലോ.... വിഷ്ണു വന്ന് കഴിയുമ്പോ ഞാൻ അങ്ങോട്ടേക്ക് വാരാം... " രഘു ജയ്യുടെ തോളിൽ തട്ടി പറഞ്ഞതും.... " ശെരി രഘുവേട്ട.... ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെല്ലട്ടെ......."

ജയ്യ് നേരെ ക്യാഷ്വാലിറ്റി യുടെ അടുത്തേക്ക് ചെന്നു.... മയക്കം വിട്ടണർന്ന് കണ്ണിനു കുറുകെ കയ്യും വച്ചു കിടക്കുന്ന ധനുവിനെ കണ്ടതും ജയ് അവൾക്ക് അരികിൽ ആയി ഇരുന്നു..... " ചേച്ചി....😒.... " ജയ് ധനുവിന്റെ കൈയിൽ പിടിച്ചു..... ഈറനണിഞ്ഞിരുന്ന കണ്ണുകൾ വീണ്ടും ഒഴുകാൻ വിതുമ്പി...... " മ്മ്.... " ധനു ഒന്ന് മൂളി... " ധനുവേച്ചി സച്ചിയേട്ടനെ കാണണ്ടേ...... " ജയ് ധനു കണ്ണിനു കുറുകെ വച്ചിരിക്കുന്ന കൈ പയ്യെ എടുത്ത് മാറ്റി..... ധനു വേണ്ട എന്ന് തലയാട്ടികൊണ്ട് തിരിഞ്ഞു കിടന്നു..... അവളുടെകണ്ണുകൾ പേമാരി പോലെ പെയ്തു തുടങ്ങി..... വിറയാർന്ന ചുണ്ടുകൾ പല്ലുകൾ കൊണ്ട് അടക്കി പിടിച്ചു.....കൈ വിരലുകൾ കൊണ്ട് ബെഡ്ഷീറ്റിൽ അമർത്തി.... ജയ് പിന്നെ ഒന്നും ചോദിക്കാതെ ബെഡിൽ കൈ ഊന്നി ഇരുന്നു..... " ധനു....." രഘുവിന്റെ ശബ്ദം കേട്ടതും ധനുവിന്റെ തേങ്ങൽ ഒന്ന് ഉയർന്നു.... അത് കണ്ട് ജയ്യുടെ കണ്ണും നിറഞ്ഞു.... രഘു ധനുവിന് മറു സൈഡിൽ ആയി ഇരുന്നു.... " ധനു......... " " രഘുവേട്ട.....😭😭...... ഞാൻ അറിഞ്ഞുകൊണ്ടല്ല... സച്ചിയെ........😭.... ആ ഒരു നിമിഷം എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റിയില്ല...രഘുവേട്ട ..😭😭😭"

ധനു നടന്നതെല്ലാം രഘുവിനോട് പറഞ്ഞു കൊണ്ട് അവന്റെ കൈയിൽ മുറുക്കി പിടിച്ചു.. " ധനു..... ഞങ്ങൾക്കറിയാം നീ അറിഞ്ഞുകൊണ്ട് ഒരിക്കലും ചെയ്യില്ല എന്ന്.... പിന്നെ നീ കരുതിയത് പോലെ ആനന്ദ് നമ്മുടെ സച്ചിയല്ല..... "രഘു അവളുടെ മുടിഴകളിൽ തലോടി.... " ഞാൻ ചിന്തിക്കണമായിരുന്നു രഘുവേട്ട....😭ഒരിക്കലും സച്ചി അങ്ങനെ ഒന്നും ചെയ്യില്ല എന്ന്..... സച്ചിക്ക് പറയാൻ ഉള്ളത് പോലും കേൾക്കാതെയാണ്.....ഞാൻ...😭😭😭😭" ധനു വാവിട്ട് കരയാൻ തുടങ്ങി..... " ധനു... ഇങ്ങനെ കരയല്ലേ........ ഈ സമയത്ത് ഇങ്ങനെ ഒന്നും കരയാൻ പാടില്ല.... ഇപ്പൊ നീ ഒറ്റക്കല്ല എന്ന ചിന്തകൂടി വേണം....... ധനുവിന്റെ കൈ എടുത്ത് അവളുടെ വയറിനു മീതെ വച്ചുകൊണ്ട് രഘു പറഞ്ഞു... " എന്നോട് ദൈവം പോലും പൊറുക്കില്ല രഘുവേട്ട 😭😭😭ആ പാവത്തിനോട് ഇങ്ങനെ ഒക്കെ ചെയ്തതിനു..😭😭😭" ധനു പില്ലോയിൽ മുഖമമർത്തി... "

ചേച്ചി ഒന്നും അറിഞ്ഞുകൊണ്ടല്ലലോ..... ഒന്നും മനഃപൂർവം അല്ലാലോ.....കരയാതെ ഇരിക്ക് ചേച്ചി..... " ജയ് ധനുവിനെ സമാധാനിപ്പിക്കാൻ ശ്രെമിച്ചുകൊണ്ടിരുന്നു... " ധനു കണ്ണൊക്കെ തുടക്ക്.... വാ സച്ചിയെ കാണാം........ " " ഇല്ല രഘുവേട്ട... എനിക്ക് സച്ചിയെ കാണാൻ വയ്യ.....ഞാൻ കാരണം.......😭😭😭😭"ബാക്കി പറയാനാവാതെ ധനു കുഴഞ്ഞു.. കൈ യാന്ത്രികമായി തന്നെ അവളുടെ കഴുത്തിലെ താലിയിൽ മുറുകി.... " ധനു........ " രഘു വിളിച്ചതും ജയ് രഘുവിന്റെ തോളിൽ പിടിച്ചു...കണ്ണുകൊണ്ട് കൂടെ വരാൻ കാണിച്ചു..... ജയ് പുറത്തേക്ക് നടന്നതും രഘുവും അവന്റെ പുറകെ ചെന്നു.. " വേണ്ട... രഘുവേട്ട... സച്ചിയേട്ടന്റെ സർജറി കഴിയട്ടെ..... എന്നിട്ട് ചേച്ചിയെ സച്ചിയേട്ടന്റെ അടുത്ത് കൊണ്ടുപോകാം......അത് മതി... സച്ചിയേട്ടന്റെ ഇപ്പോഴത്തെ കിടപ്പ് കണ്ടാൽ... ധനു സഹിക്കില്ല രഘുവേട്ട.... " ജയ്യ് പറഞ്ഞത് ശരിയാണെന്ന് രഘുവിനും തോന്നി.... " ധനുവിനോട് എല്ലാം പറയണ്ടേ ജയ് 😊.... അവളുടെ സച്ചി തന്നെയാണ് നമ്മളെ സഹായിക്കുന്ന അഞ്ജാതൻ എന്ന്... അതുപോലെ അവളുടെ ഹരിയുടെ സ്നേഹിതൻ എന്നും.....😊😊😊"

" പറയണം രഘുവേട്ട..... പക്ഷേ.. ഹരിയേട്ടന്റെ കാര്യം ധനു അറിയരുത്..... അവൾ അറിഞ്ഞാൽ......... " ജയ് രഘുവിനെ നോക്കി.... " ശെരിയാ...ഒരിക്കലും അവൾക്ക് സഹിക്കാൻ പറ്റില്ല... അവള് തകർന്നു പോകും.......അത്രമേൽ ഹരി അവളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നു..... " " അതങ്ങനെയാ രഘുവേട്ട..... പരസ്പരം തുറന്ന് പറഞ്ഞ് പ്രണയിച്ചിട്ട് വിട്ടുപോകുന്നതിനേക്കാൾ ഹൃദയം നുറുങ്ങുന്ന വേദനയാണ് ഈ ലോകത്ത് നിന്ന് തന്നെ പോയ ഒരാളുടെ പ്രണയം തിരിച്ചറിയുമ്പോൾ ഉണ്ടാകുന്നത്....💔.........."ജയ്യുടെ മനസിൽ ഹിമയുടെയും ഹരിയുടെയും ചിന്തകൾ വന്ന് നിറഞ്ഞു... രഘുവിനു മുഖം കൊടുക്കാതെ ജയ് ഹോസ്പിറ്റൽ വരാന്തയിലേക്ക് നടന്നു.... അവൻ അവന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് അതിലെ ഹിമയുടെ ചിത്രത്തിലേക്ക് ഒന്ന് നോക്കി.... " എന്റെ കൂടെ ഉണ്ട്‌ ഹിമേ നീ........ എന്റെ നെഞ്ചോരം ചേർന്ന്.....

. ആർക്കും പകരം വയ്ക്കാൻ ആവാത്ത രീതിയിൽ 💔" ജയ് അവന്റെ ഇടനെഞ്ചിൽ കൈ വച്ചു.... " നിങ്ങളെ പോലെ നിങ്ങൾ മാത്രമുള്ളു.. ജയ്..... ചേച്ചിയും അനിയനും......നഷ്ടങ്ങളുടെ കണക്കു പുസ്തകം പോലും നിങ്ങൾക്ക് മുമ്പിൽ തോറ്റു പോകുന്നു........ ഹിമയും..💔 ഹരിയും.. 💔 അവർക്ക് നിങ്ങളെ കിട്ടാൻ ഉള്ള ഭാഗ്യം ഇല്ലാതായി എന്ന് എനിക്ക് തോന്നിപോകുന്നു ..everything happens for a good reason........" രഘുവും നിറഞ്ഞു വന്ന കണ്ണുനീർ ആരും കാണാതെ തുടച്ചു.. മൂന്ന് മണിക്കൂർ നീണ്ടു നിന്ന സർജറി വിജയകരമായി പൂർത്തിയായി..... പുറത്ത് അക്ഷമരായി വിഷ്ണുവും രഘുവും ജയ്യും.... പ്രാർത്ഥനയോടെ താലിയിൽ മുറുകെ പിടിച്ച് ക്യാഷ്വാലിറ്റിയിൽ ധനുവും... കുറച്ച് കഴിഞ്ഞ് doctor ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്ത് വന്നു.... വിഷ്ണു ഡോക്ടറുടെ അടുത്തേക്ക് ചെന്നു... " പേടിക്കാൻ ഒന്നും ഇല്ല......😊സച്ചിദാനന്ദ് ഓക്കെ ആണ്.... " ഡോക്ടർ പറഞ്ഞത് കേട്ടതും വിഷ്ണുവിന്റെയും രഘുവിന്റെയും ജയ്യുടെയും മുഖമെല്ലാം വിടർന്നു.... "ഇപ്പൊ സെഡേഷനിൽ ആണ്....കുറച്ച് കഴിയുമ്പോ ICU വിലേക്ക് മാറ്റും... അപ്പൊ പോയി കാണാം....😊😊😊.

.വേറെ കുഴപ്പമൊന്നും ഇല്ലെങ്കിൽ നാളെ റൂമിലേക്ക് മാറ്റാം 😊" ഡോക്ടർ അത്രയും പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി.. വീണ്ടും സമയം കടന്നു പോയി.. ഉച്ചക്ക് രണ്ട് മാണിയോട് കൂടി സച്ചിയെ icu വിലേക്ക് മാറ്റി.... " വിഷ്ണു പോയി കാണുന്നില്ലേ.....😊" രഘു വിഷ്ണുവിന്റെ അടുത്തേക്ക് ചെന്നു.. "വേണ്ട 😊 രഘു ധനുവിനെ വിളിക്ക്.... അവളെ തന്നെ ആദ്യം കാണട്ടെ അവൻ .....ജൂനിയറിന്റ വരവ് അവള് തന്നെ പറയട്ടെ അവളുടെ സച്ചിയോട്😊😊... "വിഷ്ണു പറഞ്ഞതും ജയ് ധനുവിന്റെ അടുത്തേക്ക് ചെന്നു.... കുറച്ച് കഴിഞ്ഞതും ധനു ജയ്യുടെ കൂടെ icu വിന് മുന്നിലേക്ക് എത്തി.... വിഷ്ണുവിനെ നിറഞ്ഞ കണ്ണുകളോടെ നോക്കിയതും വിഷ്ണു ചിരിച്ചുകൊണ്ട് ധനുവിന്റെ അരികിലേക്ക് വന്നു... " ധനു.... ചെല്ല്...... പോയി മാസ്റ്ററുടെ സച്ചിയെ വിളിച്ച് കാര്യങ്ങൾ ഒക്കെ പറ..... തന്നെ വെയിറ്റ് ചെയ്ത് കിടപ്പായിരിക്കും... " വിഷ്ണു ധനുവിനെ ഒന്ന് ചേർത്ത് പിടിച്ചിട്ട് പറഞ്ഞു... ധനു പയ്യെ പയ്യെ നടന്ന് icu വിന്റെ ഡോർ തുറന്നു.. തിരിഞ്ഞ് ജയ്യെയും രഘുവിനെയും നോക്കി..... അവർ എല്ലാം ശേരിയാവും എന്നരീതിയിൽ കണ്ണ് ചിമ്മി കാണിച്ചു.....

ധനു ഡോർ തുറന്ന് അകത്തേക്ക് കയറി.... അവളുടെ ഹൃദയം ക്രമാതീതമായി മിടിക്കാൻ തുടങ്ങി... 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 💔 Oru kaadhal oru nesam idhu Uyir koottil oru ..swaasam Pudhu vaanam pala dhesam selvomae Anbae vaa… Pagal iravai kann vizhithidava Unatharugae naan pizhaithidava Yuga yugamum oru nodi thaan indrae Idhayamellam nee nirainthida vaa Unadhuyirai irunthidavaUdai kalaivai ennai adaivai💔 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 ധനു സച്ചിയുടെ അടുത്തായി ചെന്ന് നിന്നു. അവൾ കരഞ്ഞു കലങ്ങിയ കണ്ണുകൾഉയർത്തി സച്ചിയെ നോക്കി വയറിനു ചുറ്റും വലിയ കെട്ട് കണ്ട് അവളുടെ ഉള്ളൊന്നു വിങ്ങി .....അവളുടെ ഹൃദയത്തിൽ വല്ലാത്ത ഭാരം വന്ന് മൂടുന്ന അവസ്ഥ... അവൾ മെല്ലെ അവളുടെ വിറയാർന്ന കൈവിരൽ കൊണ്ട് ബാന്റെജിൽ തൊട്ടു..... അവൾ സച്ചിയുടെ മുഖത്തേക്ക് ഒന്ന് നോക്കി.... സച്ചിയെ വിളിക്കാൻ കൂടി പറ്റാത്ത രീതിയിൽ അവളുടെ ശബ്ദം തൊണ്ടകുഴിയിൽ കുടിങ്ങി കിടന്നു...... അവൾ സച്ചിയുടെ കൈ എടുത്ത് അവളുടെ വലത് കൈയിൽ വച്ചു....ഇടത് കൈക്കൊണ്ട് സച്ചിയുടെ കൈയുടെ മുകളിൽ വെച്ച് അവന്റെ കൈ പൊതിഞ്ഞു പിടിച്ചു.....

അവളുടെ കണ്ണുനീർ തുള്ളികൾ അവന്റെ കൈ നനച്ചു കൊണ്ടിരുന്നു....അവൾ ആ കയ്യിലേക്ക് തല ചായ്ച്ചു..... " ധനു........ " സച്ചിയുടെ കൈ വിരലുകൾ അവളുടെ കൈവിരലുകളിൽ മുറുകി... " സ... സച്ചി.... ഞാ... ഞാൻ..... " അവളുടെ വാക്കുകൾ മുറിഞ്ഞു പോയി കൊണ്ടിരുന്നു.... ധനു തലഉയർത്തി സച്ചിയെ നോക്കി..... അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. തിരിച്ച് പുഞ്ചിരിക്കാൻ ശ്രെമിച്ചെങ്കിലും അത് കരച്ചിലിലേക്ക് വഴി മാറി.... പരസ്പരം ഒന്നും പറയാതെ കുറച്ച് നിമിഷങ്ങൾ കടന്നു പോയി.... 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 💔 Oru kaadhal oru nesam idhu Uyir koottil oru ..swaasam Pudhu vaanam pala dhesam selvomae Anbae vaa… Pagal iravai kann vizhithidava Unatharugae naan pizhaithidava Yuga yugamum oru nodi thaan indrae Idhayamellam nee nirainthida vaa Unadhuyirai irunthidavaUdai kalaivai ennai adaivai💔 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 എന്തോ ഓർത്തപോലെ സച്ചി അവളിൽ നിന്ന് കൈ വലിച്ചു ... " സച്ചി.... " ധനു സംശയത്തോടെ സച്ചിയെ വിളിച്ചു... " എനിക്ക് ഒറ്റക്ക് കിടക്കണം.... " സച്ചി മുഖം തിരിച്ചുകൊണ്ട് പറഞ്ഞു... " സച്ചി.... ഞാൻ.....എനിക്ക് . "

ധനു സച്ചിയുടെ കൈയിൽ വീണ്ടും പിടിച്ചു... " പ്ലീസ്......... " സച്ചി പറഞ്ഞത് കേട്ട് ധനു അവന്റെ കൈയിലെ പിടിത്തം വിട്ട് തിരിഞ്ഞു എനിക്കവയ്യ ധനു നിന്നെ ഫേസ് ചെയ്യാൻ.... നിനക്ക് ഞാൻ വരുത്തിയ നഷ്ടം അത്ര വലുതാണ്..... ഒരിക്കലും പരിഹരിക്കാനാവാത്ത നഷ്ടം ഒരിക്കലും തന്റെ ജീവിതത്തിലേക്ക് വരാൻ ഞാൻ അർഹനല്ല .ധനു തിരിഞ്ഞതുംസച്ചി അവന്റെ മനസിൽ പറഞ്ഞു.. " എന്തായി.... സന്തോഷവും പരിഭവവും എല്ലാം പറഞ്ഞു തീർന്നോ......😊🙄" അവിടേക്ക് ജയ്യുടെയും രഘുവിന്റെയും കൂടെ വന്ന വിഷ്ണു ചോദിച്ചു...... വിഷ്ണുവിന്റെ ഒച്ച കെട്ട് ധനു വും സച്ചിയും ഡോറിന്റെ ഭാഗത്തേക്ക് നോക്കി... " എന്താടാ നീ അതൊക്കെ കേൾക്കാൻ വന്നതാണോ....." സച്ചി പതിഞ്ഞ സ്വരത്തിൽ വിഷ്ണുവിനോട് ചോദിച്ചു..... " അതിനുള്ള മറുപടി.. ഞാൻ ഇപ്പൊ തരുന്നില്ല..... നീ ഒന്ന് നേരെ നിക്കട്ടെ......😜😊" വിഷ്ണു സച്ചിയെ നോക്കി ചിരിച്ചു.. " നിന്റെ ചിരി അത്ര ശേരിയല്ലല്ലോ 🙄"സച്ചി തന്റെ അടുത്ത് വന്നു നിൽക്കുന്ന വിഷ്ണുവിനെ നോക്കി... " എങ്ങനെ ശേരിയാവാനാ...നിന്റെ കാര്യം ഓർക്കുമ്പോൾ ഒട്ടും സെരിയാവില്ല 😜.... " "

ഞാൻ ഇങ്ങനെ കിടക്കുന്നത് കൊണ്ട് നിനക്ക് എന്നെ പേടിയില്ല അല്ലേ......😄" സച്ചി ചിരിച്ചതും ."ആഹ് 😵😵" പെട്ടന്ന് വേദന എടുത്ത് സർജറി ചെയ്ത് ഭാഗത്ത്‌ പിടിച്ചു. ധനു സച്ചിയെ പിടിക്കാൻ വന്നതും വേണ്ട എന്ന രീതിയിൽ സച്ചി കൈ ഉയർത്തി... " സച്ചി അധികം സംസാരിക്കണ്ട...... " രഘു സച്ചിയുടെ അടുത്തേക്ക് വന്നു... " കുഴപ്പം ഇല്ല രഘു......😊വിഷ്ണു ബെഡ് കുറച്ച് ഉയർത്തി വക്കോ എനിക്കൊന്നു ചാരി ഇരിക്കാനാ.. " സച്ചി പറഞ്ഞതും വിഷ്ണു ബെഡ് ഉയർത്തി വച്ചു..... ധനു സച്ചിയെ തന്നെ നോക്കി നിന്നു .... കണ്ണുനീർ അവളുടെ കവിളിലൂടെ ചാലുകൾ തീർത്തു..... " അപ്പൊ.. ഇനി ചിലവ് എന്നാണെന്നു പറ..... " വിഷ്ണു സച്ചിയുടെ അടുത്ത് നിക്കുന്ന ധനുവിനെ അവന്റെ അടുത്ത് പിടിച്ച് ഇരുത്തി " എന്തിന്റെ ചിലവ്......🙄" സച്ചി എല്ലാവരെയും മാറി മാറി നോക്കി . " ഞാൻ അങ്കിൾ ആവാൻ പോകുന്നതിന്റെ ചിലവ് സച്ചിയേട്ടാ......😄" ജയ് പറഞ്ഞതും സച്ചി ഒരു നിമിഷം എന്തോ ആലോചിച്ചിട്ട് . അന്തം വിട്ട് ജയ്യേ നോക്കി.... " ഡാ സച്ചി. നീ ഇങ്ങനെ അവനെ നോക്കാതെ നിന്റെ ധനുവിനെ നോക്ക് .. നിനക്ക് മനസികയില്ലേ.... ഒരു ജൂനിയർ വരാൻ പോകുണെന്നു.....😁"

വിഷ്ണുവും സച്ചിയെ നോക്കി ചിരിച്ചു.. വിഷ്ണുവിന് മനസിലാവുന്നുണ്ടായിരുന്നു സച്ചിയുടെ ഉള്ളിലെ പിടച്ചിൽ .സച്ചി ഒരു നിമിഷം അവനെ തന്നെ മറന്നു... ധനുവിനെ നോക്കി.... " ധനു........... " സച്ചി ധനുവിനെ വിളിച്ചതിനു മറുപടിയായി അവന്റെ കൈ എടുത്ത് അവൾ അവളുടെ വയറിനു മീതെ വച്ചു....... സച്ചി അവന്റെ മറു കൈ കൊണ്ട് അവളുടെ കവിളിൽ കൈ ചേർത്തു.....ഒരു നിമിഷം സച്ചി എല്ലാം മറന്നു...... അവളുടെ കലങ്ങിനിറഞ്ഞ് ഒഴുകുന്ന കണ്ണുനീർ തുള്ളികൾ അവൻ തുടച്ചു... " സച്ചി......നമ്മുടെ കുഞ്ഞ് .... " ധനു അവൾ അവന്റെ ചുണ്ടകളിൽ ചുണ്ട് ചേർത്തു.....സച്ചിയുടെ കണ്ണും നിറഞ്ഞു...... ധനു സച്ചിയിൽ നിന്ന് മാറി അവനെ നോക്കി.... അവനും കൺ ചിമ്മാതെ അവളെ തന്നെ നോക്കി... " thank you സച്ചി...... " അവൾ ഒന്നുകൂടി അവന്റെ അധരങ്ങളോട് അവളുടെ അധരങ്ങൾ കോർത്തു......

രണ്ടുപേരുടെയും കണ്ണുനീർ ആ ചുംബനത്തിൽ ലയിച്ചു.... " ഇവിടെ കെട്ടുപ്രായം ആയ മൂന്നുപേർ ഉണ്ടെന്ന് ഓർമ വേണം..😁😁. ഞങ്ങളെ വഴിതെറ്റിക്കരുത് 😄😄😂😂😂"വിഷ്ണുവിന്റെ ശബ്ദം കേട്ടതും ധനു സച്ചിയിൽ നിന്ന് മാറി.. സച്ചിയും അപ്പോഴാണ് സ്വബോധത്തിലേക്ക് വന്നത്... " ഇനി എല്ലാവരും പുറത്തേക്ക് നിൽക്കോ..... സമയം കുറെ ആയി... " നേഴ്സ് അകത്തേക്ക് കയറി പറഞ്ഞതും ജയ്യും രഘുവും വിഷ്ണുവും പുറത്തേക്ക് ഇറങ്ങി... " സച്ചി...... Sorry..... " ധനു സച്ചിയുടെ അടുത്ത് നിന്ന് എണീറ്റു.... സച്ചി വേഗം കണ്ണുകൾ അടച്ചു കിടന്നു... ധനു അവനെ ഒരു വട്ടം കൂടി നോക്കിയിട്ട്... തിരിഞ്ഞു നടന്നു.... വേണ്ട ധനു എന്നെ നീ ഇങ്ങനെ സ്നേഹിക്കല്ലേ.. നീ എല്ലാം അറിയുമ്പോ എന്നെ വെറുക്കും.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story