ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 32

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

പിറ്റേദിവസം തന്നെ സച്ചിയെ റൂമിലേക്ക് മാറ്റി... " സച്ചി ഇപ്പൊ വേദന കുറവ് ഉണ്ടോ..... " സച്ചിയുടെ അടുത്ത് വന്നിരുന്നുകൊണ്ട് ധനു മെല്ലെ അവന്റെ മുറുവിൽ കൈ വച്ചു. " മ്മ്മ്....." കണ്ണടച്ചു കിടന്ന സച്ചി ഒന്ന് മൂളി.... " ഇപ്പോഴും എന്നോട് ദേഷ്യമാണോ........😒" ധനു സച്ചിയുടെ കൈയിൽ ആയി പിടിച്ചു... സച്ചി അല്ല എന്ന രീതിയിൽ തലയാട്ടി... "സച്ചി ധനു ഡോക്ടർ വരുന്നുണ്ട്....." അകത്തേക്ക് വന്ന വിഷ്ണു പറഞ്ഞത് കേട്ടതും ധനു സച്ചിയുടെ അടുത്ത് എണീറ്റ് ബെഡിന് അടുത്തായി നിന്നു... അൽപനേരം കഴിഞ്ഞതും ഡോക്ടറും ഒപ്പം ഒരു നഴ്സും റൂമിക്ക് വന്നു.. " ഗുഡ്മോർണിംഗ് സച്ചി 😊, ഇപ്പൊ എങ്ങനെ ഉണ്ട്‌..... " ഡോക്ടർ സച്ചിയുടെ ഫയൽ നഴ്സിന്റെ കൈയിൽ നിന്നു വാങ്ങുന്നതിനു ഇടയിൽ സച്ചിയോടായി ചോദിച്ചു.... " ചെറുതായി വേദന ഉണ്ട്‌..... ഡോക്ടർ 😊 വേറെ കുഴപ്പം ഇല്ല.... " സച്ചി ഡിക്ടറെ നോക്കി ചിരിച്ചു... " മ്മ്മ് എന്തായാലും രണ്ട് ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യാം...മെഡിസിൻ എല്ലാം നേരെ മുടങ്ങാതെ കഴിക്കണം...😊 പിന്നെ കൺഗ്രാറ്റ്ലഷൻസ് കേട്ടോ 😊വൈഫ്‌ പ്രേഗ്നെന്റ് ആണെന്നു അറിഞ്ഞു 😊....."

ഡോക്ടർ പറഞ്ഞതും സച്ചി ഡോക്ടറെ നോക്കി ഒന്ന് ചിരിച്ചു..... " സച്ചിയെ നന്നായി കുറച്ച് ദിവസം ശ്രെദ്ധിക്കണം..... " ധനുവിനെയും വിഷ്ണുവിനെയും നോക്കി പറഞ്ഞുകൊണ്ട് ഡോക്ടർ പുറത്തേക്ക് പോയി... " വിഷ്ണു രഘുവേട്ടനും ജയ്യും എവിടെയാ..... " " അവര് വീട് വരെ പോയി ധനു....ഒന്ന് ഫ്രഷ് ആയിട്ട് വരാന്നും പറഞ്ഞ് 😊 പിന്നെ ആ ടേബിളിൽ സച്ചിക്കുള്ള സൂപ്പ് കൊണ്ട് വച്ചിട്ടുണ്ട് അതെടുത്തു കൊടുത്തേരെ...." വിഷ്ണു ടേബിളിന് നേരെ കൈ ചൂണ്ടിയിട്ട് തിരിഞ്ഞു നടന്നു.. " ഡാ വിഷ്ണു...... " " എന്താ സച്ചി.....🙄" സച്ചിയുടെ വിളി കേട്ടതും വിഷ്ണു തിരിഞ്ഞു നോക്കി... " എനിക്ക് ആ സൂപ്പ് എടുത്ത് താ..... " " നിന്റെ ഭാര്യ അല്ലേ അവിടെ നിൽക്കുന്നത്... പിന്നെ എന്തിനാ എന്നെ വിളിക്കുന്നത്...എന്നെ പണി ചെയ്യിപ്പിക്കാൻ ആണോ 😬 നടക്കില്ല മോനേ..." വിഷ്ണു സച്ചിയെ നോക്കി പറഞ്ഞു.... " നിനക്ക് പറ്റുമെങ്കിൽ എടുത്ത് താ..... അല്ലെങ്കിൽ എനിക്ക് വേണ്ട.....".സച്ചി മുഖം തിരിച്ചു. ധനു നിറഞ്ഞു വന്ന കണ്ണ് ആരും കാണാതെ തുടച്ച് സൂപ്പ് ഒരു ബൗളിലേക്ക് പകർത്തി വിഷ്ണുവിന്റെ കയ്യിൽ കൊടുത്തു കൊണ്ട് റൂമിനു പുറത്തേക്ക് പോയി...

" നിനക്ക് എന്താ സച്ചി...😬 ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കുന്നെ...... "വിഷ്ണു സച്ചിയുടെ അടുത്തായി ഇരുന്നു... " നീ എനിക്ക് സൂപ്പ് തരുന്നുണ്ടോ ഇല്ലയോ 🙄" സച്ചി ചോദിച്ചതും " ഇന്നാ 😬മുണുങ്ങ്...... " വിഷ്ണു സൂപ്പ് കോരി സച്ചിക്ക് കൊടുത്തു.... സച്ചിക്ക് സൂപ്പ് കൊടുത്ത് വിഷ്ണു എണീറ്റതും സച്ചി അവനെ അവിടെ തന്നെ പിടിച്ചിരുത്തി... " ധനു ഇത് വരെ ഒന്നും കഴിച്ചിട്ടില്ല.... നീ അവളെ കൂട്ടികൊണ്ട് പോയി എന്ധെങ്കിലും വാങ്ങി കൊടുക്ക്....അവൾ ഇപ്പൊ ഒറ്റക്ക് അല്ലാലോ.....😒" " ആ ചിന്ത ഒക്കെ നിനക്ക് ഉണ്ടോ 😬 നന്നായി.... എന്നിട്ടാണോടാ....." വിഷ്ണു നിന്നു പല്ല് കടിച്ചു 😬😬 " എന്താ.... രണ്ടുപേരും തമ്മിൽ 😁😁" രഘുവിന്റെ സൗണ്ട് കേട്ടതും വിഷ്ണു സച്ചിയെ ഒന്ന് തുറുപ്പിച്ചു നോക്കി.... " ഒന്നും ഇല്ല...... രഘു.... ജയ് എന്തെ....... " വിഷ്ണു വിഷയം മാറ്റി.. " ധനുവിന് ഒരു സ്കാനിങ് പറഞ്ഞിട്ടുണ്ട്..... അതിന് ടോക്കൺ എടുക്കാൻ ബുക്ക്‌ ചെയ്യൻ പോയേക്കാ അവൻ.....😁 അല്ല ധനു എന്തെ..... "

രഘു ആ റൂം മൊത്തത്തിൽ ഒന്ന് നോക്കി.. " ധനു പുറത്ത് ഉണ്ടായിരുന്നല്ലോ.....🙄" വിഷ്ണു വേഗം റൂമിനു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും ധനു റൂമിലേക്ക് കടന്ന് വന്നു... " ധനു നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നെ...🙄എന്ധെങ്കിലുo വയ്യായ്ക ഉണ്ടോ... "ധനുവിനെ കണ്ട വഴി രഘു അടുത്തേക്ക് വന്നു... " ഒന്നും ഇല്ല രഘുവേട്ട...... ക്ഷീണം ഉണ്ട്‌ അതാ.... " ധനു ഷാളിന്റെ തുമ്പ് കൊണ്ട് മുഖം ഒന്ന് തുടച്ചു...... ഈ സമയമാണ് ജയ് റൂമിലേക്ക് വന്നത്.... " എന്തായി ജയ് ടോക്കൺ കിട്ടിയോ..... " സച്ചി ചോദിച്ചതും വിഷ്ണു സച്ചിയെ നോക്കി.... " കിട്ടി..... ധനു വാ ടോക്കൺ നമ്പർ മൂന്ന് ആണ്.... " ജയ് ധനുവിന്റെ കൈയിലേക്ക് ഹോസ്പിറ്റൽ കാർഡ് കൊടുത്തു... " എന്നാൽ ഇനി ഇവിടെ നിൽക്കണ്ട.. താഴേക്ക് പൊക്കോ ധനു....... വേഗം വിളിക്കുമായിരിക്കും.... " രഘു പറഞ്ഞതും ജയ്യും ധനുവും താഴേക്ക് പോയി.... ************* " സച്ചി സൂക്ഷിച്ചു ഇറങ്ങു..... " വിഷ്ണു സച്ചിയുടെ കൈയിൽ പിടിച്ച് കാറിൽ നിന്ന് ഇറക്കി.... " ഞാൻ നടന്നോളാം വിഷ്ണു ഇനി വിട്ടോ.... എന്തായാലും ഒരാഴ്ച കഴിഞ്ഞില്ലേ.......😊"

" ഉവ്വ.. ഡോക്ടർ നന്നായിട്ട് ശ്രെദ്ധിക്കണം എന്നാണ് പറഞ്ഞിരിക്കുന്നെ...... ധനു ഇങ്ങു വന്നേ... സച്ചിയെ ഒന്ന് പിടിക്ക്.. ജയ്യുടെ കൂടെ ഞാൻകൂടി ആ ബാഗ് ഒക്കെ എടുത്തോളാം.... ഈ അവസ്ഥയിൽ താൻ അതൊന്നും എടുക്കണ്ട.... " വിഷ്ണു പറഞ്ഞതനുസരിച്ച് ധനു സച്ചിയുടെ അടുത്തേക്ക് വന്ന് അവന്റെ കൈയിൽ പിടിച്ചു.. എന്നിട്ട് പതിയെ നടത്തി അകത്തേക്ക് കൊണ്ടുപോയി... " സച്ചി കുറച്ച് നേരം ആയി കാറിൽ ഇരിക്കുന്നതല്ലേ...😊 കുറച്ച് നേരം കിടക്ക്.. " ധനുസച്ചിയെ ഒന്നും പറയാൻ അനുവദിക്കാതെ റൂമിലേക്ക് കൊണ്ട് പോയി.... അകത്തേക്ക് കയറിയതും ധനു ഡോർ ലോക്ക് ആക്കി....എന്നിട്ട് സച്ചിക്ക് അരികിലേക്ക് വന്ന് അവന്റെ നെഞ്ചോരം ചാഞ്ഞ് അവനെ കെട്ടിപിടിച്ചു... "സച്ചി..... എത്ര ദിവസം ആയെന്നറിയാമോ ഈ ഹൃദയതാളം കേട്ടിട്ട് 😭.. സച്ചിയുടെ അടുത്ത് ഇങ്ങനെ നിന്നിട്ട്......😭എന്നോട് ഇനിയും ദേഷ്യം മാറിയില്ലേ..... നമ്മുടെ കുഞ്ഞിനെ ഓർത്തെങ്കിലും എന്നോട് ക്ഷെമിച്ചു കൂടെ... സച്ചി......." സച്ചിയുടെ ഇടനെഞ്ചു ധനുവിന്റെ കണ്ണുനീരാൽ നനഞ്ഞു...അത്രത്തോളം അവന്റെ സാനിധ്യം ആഗ്രഹിച്ചിരുന്നു...

ഒരിക്കലും നിന്നോട് ദേഷ്യപ്പെടാൻ എനിക്ക് കഴിയില്ല ധനു...... കാരണം നീ എന്റെ ജീവന്റെ ജീവനാണ്..." അവൻ മനസിൽ അവളോട് മന്ത്രിച്ചു..കണ്ണുകൾ നിറഞ്ഞു വന്നെങ്കിലും അവനത് തടഞ്ഞു....അവനറിയാതെ തന്നെ അവന്റെ കൈവിരലുകൾ അവളുടെ മുടിയിൽ തലോടി.... ടക്.. ടക്... ടക്...ഡോറിൽ തട്ടുന്നത് കേട്ട് ധനു സച്ചിയിൽ നിന്ന് മാറി സച്ചിയെ ബെഡിലേക്ക് ഇരുത്തി കിടക്കാൻ സഹായിച്ചുകൊണ്ട് മുഖം സാരി തലപ്പുകൊണ്ട് തുടച്ചിട്ട് ഡോർ തുറന്നു.. " ആഹ് രഘുവേട്ടനോ 😊" ". നീ പറഞ്ഞുവിട്ട സാധനങ്ങൾ എല്ലാം ഉണ്ട്‌......" കൈയിൽ ഇരുന്ന കവർ രഘു ധനുവിന് നേരെ നീട്ടി... " രഘുവേട്ടൻ സച്ചിയോട് സംസാരിച്ച് ഇരിക്ക് ഞാൻ എല്ലാവർക്കും ചായ ഇടാം...... " ധനു നേരെ അടുക്കളയിലേക്ക് നടന്നു.... ധനു പോകുന്നത് കണ്ടതും ജയ്യും രഘുവിന്റെ അടുത്തേക്ക് ചെന്നു രണ്ടുപേരും കൂടി സച്ചിയുടെ അടുത്തേക്ക് ചെന്ന് ഇരുന്നു..

" വീട്ടിലേക്ക് വിളിച്ചു പറഞ്ഞിട്ടുണ്ടോ.... " സച്ചി രണ്ടുപേരെയും നോക്കി... " ഇല്ല സച്ചിയേട്ടാ......... " " നന്നായി 😊..... ആരും അറിയണ്ട... അറിഞ്ഞാൽ എല്ലാവരും വരും..... " " അത് ശെരിയ പിന്നെ ഒരു ജാഥക്ക് ഉള്ള ആൾക്കാർ ഉണ്ടാവും 😁😁😁" സച്ചിക്ക് ബാക്കി എന്നോണം വിഷ്ണു ബാക്കി പറഞ്ഞുകൊണ്ട് റൂമിലേക്ക് വന്നു. " സച്ചി... വിഷ്ണു പറഞ്ഞാണ് എല്ലാം അറിഞ്ഞത്... .തീർത്താൽ തീരാത്ത നന്ദി ഉണ്ട്‌...... " രഘു സച്ചിയുടെ രണ്ട് കയ്യും കൂട്ടി പിടിച്ചു.. " ധനു അറിഞ്ഞോ...... " സച്ചി തെല്ലു പരിഭ്രാമത്തോടെ അവരെ നോക്കി... " ഇല്ല... പറഞ്ഞിട്ടില്ല........ " ജയ് പറഞ്ഞതും ധനു ചായയും കൊണ്ട് അകത്തേക്ക് വന്നതും ഒരുമിച്ചാണ്.. " എന്തു പറഞ്ഞിട്ടില്ല എന്ന് 😊" ധനു ചായ ഓരോരുത്തർക്ക് കൊടുക്കുന്നതിനിടയിൽ ചോദിച്ചു.. " ഒന്നും ഇല്ല ചേച്ചി........ " ജയ് ധനുവിനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.. " നിങ്ങൾ ഇന്ന് പോവില്ലേ... അതോ നാളെയോ..... " " ഇന്നെന്തായാലുo പോവുന്നില്ല സച്ചി..... നാളെ രാവിലെ ഇറങ്ങും..... " രഘു പറഞ്ഞു... " നിങ്ങൾ പോകുമ്പോ... ധനു കൂടി പോന്നോട്ടെ .. അവളുടെ ഈ അവസ്ഥയിൽ ഇവിടെ നിർത്തണ്ട......."

സച്ചി പറഞ്ഞുകഴിഞ്ഞതും ധനു ഞെട്ടി സച്ചിയെ നോക്കി.....സച്ചി ഒരു ഭവ ബേധവും ഇല്ലാതെ തന്നെ ഇരുന്നു... " സച്ചി ഞാൻ...... " " ധനു അവൻ പറയുന്നതിലും കാര്യം ഉണ്ട്‌ ഈ സമയത്ത് നീ ഇവിടെ നിൽക്കുന്നതിനേക്കാൾ നാട്ടിൽ വന്നു നിൽക്കുന്നതാ നല്ലത്......... " രഘു പറഞ്ഞത് കേട്ടെങ്കിലും ധനു സച്ചിയെ ഒന്ന് നോക്കിയിട്ട് ഒന്നും മിണ്ടാതെ റൂമിനു പുറത്തേക്ക് ഇറങ്ങി...ജയ് അവൾക്ക് പുറകെയും... വിഷ്ണു സച്ചിയെ തന്നെ നോക്കി നിൽപ്പാണ് 😬😬😬 ഈ സമയം രഘുവിന് ഒരു കാൾ വന്നതും ഫോണും കൊണ്ട് അവൻ റൂമിനു വെളിയിലേക്ക് നടന്നു... " ഡാ സച്ചി 😬 എന്താടാ നിനക്ക് പറ്റിയത്.. നിന്റെ ഉദ്ദേശം എന്താ....😬" വിഷ്ണു സച്ചിക്കരികിലേക്ക് നിന്നുകൊണ്ട് ചോദിച്ചു... " ഡാ വിഷ്ണു... എനിക്ക് അവളെ ഫേസ് ചെയ്യാൻ പറ്റുന്നില്ലെടാ....... ..... ഓരോദിവസം കഴിയുന്തോറും ധനു കൂടുതൽ എന്നിലേക്ക് അടുത്ത് കൊണ്ടിരിൽക്കാണ്...അവൾ ഒക്കെ അറിഞ്ഞു കഴിയുമ്പോൾ എന്നെ വെറുത്താലോ.. അതാ ഞാൻ തന്നെ അവളെ എന്നിൽ നിന്ന് അകറ്റുന്നത്." " മണ്ണാങ്കട്ട 😬😬😬ഒരു വീക്ക് വച്ചു തന്നാൽ ഉണ്ടല്ലോ സച്ചി.....

നീ എന്ത് ചെയ്തിട്ട അവള് നിന്നെ വെറുക്കുന്നത്......സച്ചി നോക്ക് കഴിഞ്ഞതെല്ലാം കഴിഞ്ഞു ഇപ്പൊ ധനു നിന്റെ ഭാര്യ മാത്രമല്ല നിന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്നവളാ... ആ ഒരു പരിഗണന അതിന് കൊടുക്കണം..... " " എടാ.. എനിക്ക് പറ്റുന്നില്ലടാ... ഹരി...... " സച്ചി വിഷ്ണുവിനെ നോക്കി " എന്തു പറ്റുന്നില്ല എന്ന്....😬നീ ഇങ്ങനെ ഓരോന്ന് ആലോചിച്ച് കൂട്ടല്ലേ സച്ചി.... നിന്റെ ഭാഗത്ത്‌ ഒരു തെറ്റും ഇല്ല... പിന്നെ അന്ന് ഹരിയെ ഫോൺ വിളിച്ചത് നീ അവരുടെ ഉദ്ദേശം അറിഞ്ഞു കൊണ്ട് ഒന്നും അല്ലാലോ....നീ അതിന് പരിഹരമായി എന്തൊക്കെ ചെയ്തു.... എത്ര പറഞ്ഞാലും നിന്റെ തലയിലേക്ക് കയറാത്തത് എന്താ..... " വിഷ്ണു പറയുന്നത് കേട്ട് സച്ചി ഒന്നും മിണ്ടാതെ ഇരുന്നു... " സച്ചി..... ധനു ഇത്രയും തകർന്നു ഇരിക്കുന്നത് ഞാൻ കണ്ടട്ടില്ല... ഒന്നും പുറത്ത് കാണിക്കുന്നില്ലെങ്കിലും അവൾ എത്രത്തോളം വിഷമിക്കുന്നുണ്ട് എന്ന് അവളുടെ മുഖം കണ്ടാൽ അറിയാം. ശെരിക്കും നീ ധനുവിനെ ഇപ്പൊ ശിക്ഷിക്കാണ്..... നിനക്ക് കുത്ത് കിട്ടിയത് കണ്ടപ്പോൾ ധനുവിനോട് എനിക്ക് ദേഷ്യമായിരുന്നു.... എന്നാൽ അവളുടെ കഴിഞ്ഞ കാലങ്ങളെ കുറിച്ച് ഒക്കെ കേട്ടപ്പോൾ എനിക്ക് അവളോടുള്ള റെസ്‌പെക്ട് കൂടി...... " വിഷ്ണു അത്രയും പറഞ്ഞുകൊണ്ട് റൂമിനു പുറത്തേക്ക് നടന്നു....

എനിക്കറിയാം ധനു എത്രത്തോളം വിഷമിക്കുന്നുണ്ട് എന്ന്.. അതിൽ പതിനായിരം മടങ്ങ് ഞാൻ വിഷമിക്കുന്നുണ്ട്..അവളുടെയും ഞങ്ങളുടെ കുഞ്ഞിന്റെയും കൂടെ ജീവതംകാലം മൊത്തം ജീവിക്കണം എന്നുണ്ട്.... പക്ഷേ എന്തോ ഒരു കുറ്റബോധം എനിക്ക്..... അറിയില്ല...... ഞാൻ ഈ ചെയ്യുന്നത് ശേരിയാണോ എന്നറിയില്ല...... സച്ചി സീലിങ്ങിലേക്ക് നോക്കി കിടന്നു... ചെന്നിയിലൂടെ ഒഴുകിയ കണ്ണീർ തുള്ളികൾ അവൻ തുടച്ചു.... രാത്രിയിലേക്ക് എല്ലാവർക്കും ഉള്ള ഭക്ഷണവും വിളമ്പി കൊടുത്ത് സച്ചിക്ക് ആഹാരവും കൊടുത്ത് എല്ലാം ഒതുക്കുന്ന തിരക്കിൽ ആണ് അടുക്കളയിൽ ധനു... " ധനു ഇനി ഞാൻ ചെയ്തോളാം..... താൻ പോയി കിടന്നോ..... " വിഷ്ണു അടുക്കളയിലേക്ക് വരുന്നത് കണ്ടതും ധനു അവനെ നോക്കി ഒന്ന് ചിരിച്ചു.. " കഴിയാറായി.. വിഷ്ണു...😊വിഷ്ണു പൊക്കോ..... " " അങ്ങനെ ആണെങ്കിൽ ഞാനും കൂടാം 😄" വിഷ്ണു അടുക്കള ഒതുക്കുന്നതിൽ ധനുവിനെ സഹായിച്ചു.. പണി എല്ലാം കഴിഞ്ഞതും ധനു റൂമിലേക്ക് ചെന്നു..

റൂമിലെ വെളിച്ചം കെടുത്തിയിരിക്കുന്നത് കണ്ട് ധനു സച്ചിയെ നോക്കി ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ രണ്ട് കയ്യും തലയ്ക്കു പിന്നിൽ വച്ചുകൊണ്ട് കണ്ണടച്ച് കിടക്കുന്ന സച്ചിയെ ധനു കുറച്ച് നേരം നോക്കി നിന്നു... കാബോർഡിൽ നിന്നു ഒരു തോർത്തും എടുത്ത് ബാത്റൂമിൽ പോയി ഫ്രഷ് ആയി വന്നുകൊണ്ട് സച്ചിക്ക് അരികിലായി വന്നിരുന്ന് അവനെ കുറച്ച് നേരം നോക്കി നെറ്റിയിൽ ഒരു ചുംബനം സമ്മാനിച്ചുകൊണ്ട് അവന്റെ നെഞ്ചോരം ചേർന്ന് കിടന്നു.... എന്നും തന്നെ പൊതിഞ്ഞു പിടിക്കാറുള്ള സച്ചിയുടെ കൈ തന്നെ ഇന്നും തെടി എത്തുന്നുണ്ടോ എന്ന് അവൾ ഇടക്കിടെ ശ്രെദ്ധിച്ചുകൊണ്ടിരുന്നു..... ചെറിയൊരു പരിഭവം തോന്നിയെങ്കിലും അത് ഒരു ചെറു ചിരിയിലൂടെ കളഞ്ഞ് അവന്റെ കവിളിൽ മൃദുവായി ചുംബിച്ചുകൊണ്ട് അവനോട് ചേർന്നു കിടന്നു....... ധനു വരുന്നതും തന്നെ നോക്കുന്നത് ഫ്രഷ് ആയി തന്റെ അരികിൽ വന്ന് തന്റെ നെറ്റിയിൽ മുത്തം നൽകിയതെല്ലാം അറിഞ്ഞെങ്കിലും സച്ചി ഉടക്കം നടിച്ചു കിടന്നു...... ദിവസവും ചേർത്ത് പിടിച്ചു കിടക്കും പോലെ അവളെ ചേർത്ത് പിടിച്ച് കിടക്കാൻ ഉള്ളം വെമ്പിയപ്പോഴും ശാസനയോടെ അവൻ അവന്റെ കൈകളെ തടഞ്ഞു നിർത്തി.. സമയം കടന്ന് പോയികൊണ്ടിരുന്നു...... രണ്ട് പേരും ഉറക്കം നടിച്ച് കണ്ണുകൾ അടച്ചുകിടന്നു.....

ചിന്തകൾ പലതായിരുന്നെങ്കിലും എത്തി നിന്നത് അവരുടെ കുഞ്ഞിൽ ആയിരുന്നു... ധനു പതിയെ എണീറ്റ് ഹെഡ്ബോർഡിൽ ചാരി ഇരുന്നു....പാതി തുറന്നു കിടന്ന ജനലിലൂടെ നിലാവെളിച്ചം മുറിലേക്ക് പതിഞ്ഞിരുന്നു.... അവൾ എഴുനേറ്റ് ജനലിനടുത്തേക്ക് നടന്നു.. ചെറിയ കുളിരോട് കൂടി കടന്ന് പോയ കാറ്റിൽ അവളുടെ മുടി ഇഴകൾ പാറി പറന്നു..... അവൾ ഒരുനിമിഷം സച്ചിയെ തിരഞ്ഞു നോക്കി.... ഉറക്കം നടിച്ച് കിടക്കുവാണെന്ന് എനിക്കറിയാം സച്ചി 😊.., ആ ഹൃദയ താളത്തിന്റെ നേരിയ വ്യത്യാസം പോലും എനിക്ക് മനസിലാവും കാരണം അതെനിക്ക് മനപാഠമാണ്........😍ഇപ്പൊ എന്നെ ഒന്ന് വന്ന് ചേർത്തു പിടിച്ചിരുന്നെങ്കിൽ എന്ന് ഞാൻ വല്ലാതെ ആഗ്രഹിച്ചു പോവുന്നു സച്ചി......ഈ കുളിർ തെന്നലിൽ നീ എന്നെ പൊതിഞ്ഞു പിടിക്കണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു സച്ചി..... " നിന്നെ ഒന്ന് ചേർത്ത് പിടിക്കാൻ എന്റയുള്ളം കൊതിക്കുന്നുണ്ട് ശ്രീ 😍എന്റെ മാത്രമായി പൊതിഞ്ഞു പിടിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്....... 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶

നീ ഇല്ലാ നേരം... കാറ്റെൻ്റെ വാതിൽ ചാരാതെ പോകുന്നു... മാമ്പൂക്കൾ പൂക്ക... നീഹാരം പെയ്യാ രാവെന്തേ നീറുന്നൂ... താന രാരാരാ... താന രാരാരാ... നാ.... ആ... വേനനിൽ നീരു മായും പുഴയിലായ് മീനു പോൽ ഉരുകീ നാം... കാലം കരുതിടുമൊരു നിമിഷമിനിയുമെങ്ങോ... ദൂരെ ഒരായിരമിരുൾ... ഒരായിരമിരുൾ... ഒരായിരമിരുൾ... ഒരായിരമിരുൾ... ദൂരെ ഒരായിരമിരുൾ... ഒരായിരമിരുൾ... ഒരായിരമിരുൾ... ഒരായിരമിരുൾ... 🎶🎶🎶🎶🎶🎶🎶🎶🎶🎶 ധനു ജനാലഴികളിൽ കൈ ചേർത്ത് പിടിച്ച് നിന്നു..... സച്ചിയുടെ നിശ്വാസം അവളുടെ കഴുത്തിൽ തട്ടിയതും അവളിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.... അവളുടെ നഗ്നമായ വയറിൽ അവൻ തലോടി..... അവളെ ചുറ്റിപിടിച്ചു........അവൾ അവനിലേക്ക് ചേർന്ന് നിന്നു.... അവൻ അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു " ശ്രീ...... " അവന്റെ വിളി കാതിൽ പതിച്ചതും അവൾ അവനെ തിരിഞ്ഞുനോക്കി... കട്ടിലിൽ കണ്ണിനു കുറുകെ കൈ വച്ച് കിടക്കുന്ന സച്ചിയെ കണ്ടതും താൻ ഒരു സ്വപ്നലോകത്തിൽ ആയിരുന്നു എന്നാ തിരിച്ചറിവിൽ അവൾ ജനൽ അടച്ച് കൊണ്ട് സച്ചികരികിൽ ആയി പോയി കിടന്നു...... ഉറക്കത്തിനിടയിൽ അവൾ അറിഞ്ഞു... തന്നെ മാറോടു ചേർക്കുന്ന... തന്നെ ചുംബിക്കുന്ന തന്റെ വയറിൽ കൈ വച്ച് സംസാരിക്കുന്ന തന്റെ പ്രിയനേ..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story