ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 33

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

" ധനു.... റെഡി ആയോ....... " " കഴിഞ്ഞു രഘുവേട്ട....... " ബാഗിലേക്ക് സാധനങ്ങൾ എടുത്ത് വാക്കുന്നതിനിടയിൽ റൂമിലേക്ക് വന്ന രഘുവിനെ നോക്കി ധനു ഒന്ന് ചിരിച്ചു.... " സച്ചി എവിടെ.......😊" " സച്ചി.... വിഷ്ണുവിന്റെ കൂടെ ഗാർഡനിൽ ഇരുപ്പുണ്ട് രഘുവേട്ട ..."ധനു വീണ്ടും ബാഗിൽ എല്ലാം എടുത്തുവെക്കാൻ തുടങ്ങി..... " ധനു നിനക്ക് ഇവിടെ നിന്നു പോരാൻ ഒട്ടും താല്പര്യവും ഇല്ലന്ന് എനിക്കറിയാം.... എന്നിട്ടും സച്ചി നിർബന്ധിച്ചത് കൊണ്ടല്ലേ.....” രഘു പറഞ്ഞത് കേട്ടതും ധനു ഒന്ന് ചിരിച്ചുകൊണ്ട് തന്റെ പണി തുടർന്നു..... " ധനു... എനിക്ക് ഒരു കാര്യം പറയാനുണ്ട്.....🙂" " എന്താ രഘുവേട്ട...... " " ഇത് വരെ ഒരു കാര്യവും നിന്നിൽ നിന്ന് ഞാനോ ജയ്യോ ഞങ്ങളിൽ നിന്ന് നീയോ ഒന്നും മറച്ചുവെച്ചിട്ടില്ല.....പക്ഷേ.......ഞങ്ങൾ .."രഘു എങ്ങനെ പറയും എന്നറിയാതെ കുഴഞ്ഞു..... സച്ചി സ്വയം ഉരുകുന്നത് കണ്ട് എല്ലാം ധനുവിനോട് തുറന്ന് പറയണം,സ്നേഹിതനെ കുറിച്ച് എല്ലാം പറയണം എന്ന് ഉറപ്പിച്ച് ധനുവിനടുത്തേക്ക് വന്നതാണെങ്കിലും അവളുടെ മുഖത്ത് നോക്കി പറയാൻ കഴിയാത്ത അവസ്ഥയിൽ പെട്ടുപോയി രഘു..

ഒരു പക്ഷേ അതെല്ലാം പറയുമ്പോൾ ഹരിയുടെ ഇഷ്ടം ധനു തിരിച്ചറിയുമോ എന്നുള്ള പേടിയും ഉണ്ട്‌ രഘുവിന്.... ധനു രഘുവിനെ നോക്കി ചിരിച്ചു 😊😊 " എന്താ രഘുവേട്ട....😊രഘുവേട്ടന് എന്താ ടെൻഷൻ പോലെ...... സ്നേഹിതനെ കുറിച്ചോ അതോ അജ്ഞാതനെ കുറിച്ചോ എന്നോട് എങ്ങനെ പറയും എന്ന് ആലോചിച്ചാണോ.....😊" ധനു പറഞ്ഞത് കേട്ടതും രഘു ഞെട്ടി ധനുവിനെ നോക്കി.... " ധനു... നിനക്ക്.... എല്ലാം അറിയാമായിരുന്നോ 😳..... എങ്ങനെ...... " രഘു പരിഭ്രമത്തോടെ ധനുവിനോട് ചോദിച്ചു.... " ഞാൻ അറിഞ്ഞിരുന്നു രഘുവേട്ട.... നിങ്ങൾ എല്ലാവരും എപ്പോഴാണോ അറിഞ്ഞത് അപ്പൊ തന്നെ... അന്ന് ഹോസ്പിറ്റൽ വച്ച്..... അന്ന് ഹോസ്പിറ്റലിൽ വച്ച് എനിക്ക് ബോധം വന്നപ്പോൾ എന്റ അടുത്ത് ആരും ഉണ്ടായിരുന്നില്ല.. അവിടേക്ക് വന്ന നഴ്സിനോട് ചോദിച്ചപ്പോൾ അറിഞ്ഞു നിങ്ങൾ രണ്ടുപേരും ICU വിന്റെ മുന്നിൽ നിൽപ്പുണ്ടെന്നു.... ഡ്രിപ് തീർന്നതും നഴ്സിനോട് പറഞ്ഞ് ഞാൻ ക്യാഷ്വാലിറ്റിയുടെ പുറത്തേക്ക് ഇറങ്ങി icu വിന്റെ അവിടേക്ക് നടന്നു..

നിങ്ങളെ കണ്ട് അവിടേക്ക് വരാൻ തുടങ്ങിയതും വിഷ്ണു വിന്റെ സംസാരം കേട്ട് ഞാൻ അവിടെ തന്നെ നിന്നു.... എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഹരിയുടെ സ്നേഹിതൻ എന്റെ സച്ചിയാണെന്ന് അറിഞ്ഞപ്പോ 😥നമ്മളെ സഹായിച്ച അജ്ഞാതൻ സച്ചിയാണെന്നറിഞ്ഞപ്പോ.... ഞാൻ തകർന്നു പോയി രഘുവേട്ട 😥😥ആ നല്ല മനുഷ്യനെ ആണല്ലോ ഒരു നിമിഷമെങ്കിലും ഞാൻ സംശയിച്ചത് വെറുത്തത് എന്നോർത്ത് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി.... ശെരിക്കും സച്ചിയുടെ മുന്നിൽ നിൽക്കാനുള്ള ഒരു യോഗ്യതയും എനിക്കില്ല രഘുവേട്ട.... അന്ന് ഇതെല്ലാം അറിഞ്ഞപ്പോ ഞാൻ എന്റെ ഈ ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്നോർത്തതാ... പക്ഷേ എന്റെ സച്ചിയുടെ കുഞ്ഞ് എന്റെ ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ഞാൻ അതിന് മുതിരാതെ ഇരുന്നത്.....അന്ന് നിങ്ങൾക്ക് ഇപ്പുറം ചുമരിനോട്‌ ചേർന്ന് ഞാൻ എല്ലാം കേട്ട് തളർന്നിരുന്നപ്പോൾ എന്റെ മനസ്സിൽ സച്ചിയെ ഒരിക്കലും നഷ്ടപെടല്ലേ എന്നുള്ള പ്രാർത്ഥന മാത്രമായിരുന്നു........" ധനു നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് രഘുവിനെ നോക്കി പുഞ്ചിരിച്ചു...

" ധനു... മോളെ......😒😒" രഘുവിന്റെ കണ്ണുകളും നിറഞ്ഞു..... " അതെ രഘുവേട്ട.. അന്ന് നേഴ്സ് വന്ന് സർജറിക്ക് വേണ്ട പൈസ അടക്കാൻ പറഞ്ഞതും വിഷ്ണു ബില്ല് അടക്കാൻ പോയതും എല്ലാം ഞാൻ കണ്ടിരുന്നു.... ജയ് എന്റെ അടുത്തേക്ക് വരാൻ ഒരുങ്ങിയപ്പോൾ ആണ് ഞാൻ വേഗം ക്യാഷ്വാലിറ്റി യിലേക്ക് പോയത്.... അന്ന് നിങ്ങൾ എന്റെ അടുത്ത് വന്ന് സച്ചിയുടെ കാര്യം പറയുമ്പോൾ... എനിക്ക് പൊട്ടികരയണം എന്നുണ്ടായിരുന്നു രഘുവേട്ടാ... അലറി കരയണം എന്നുണ്ടായിരുന്നു രഘുവേട്ട..... " 😭😭 ധനു സകല നിയന്ത്രണവും വിട്ട് കരഞ്ഞുപോയി.. രഘു വേഗം അവളെ ചേർത്ത് നിർത്തി..... " രഘുവേട്ട...ഞാൻ ഇതൊക്കെ അറിഞ്ഞു എന്ന് സച്ചി അറിയണ്ട.... സച്ചി തന്നെ എന്നോട് എല്ലാം പറയട്ടെ അന്ന് അറിഞ്ഞാൽ മതി ഞാൻ എല്ലാം അറിഞ്ഞിട്ടുണ്ടെന്നു..... 😊 സച്ചിയുടെ മനസിൽ ഇപ്പൊ മുഴുവനും എന്നോട് എന്തോ തെറ്റ് ചെയ്തപോലെയാ...അതാ എന്നെ ഫേസ് ചെയ്യാൻ പറ്റാതെ എന്നെ ഒഴിവാക്കാൻ നോക്കുന്നത്....എന്നെ അവഗണിക്കുന്നത്..😊

അതെല്ലാം ഞാൻ അർഹിക്കുന്നുണ്ട് ഈ അവഗണന ഒക്കെ അതാ ഞാനും സച്ചി പറയുന്നത് ഒക്കെ സമ്മതിച്ചത്....പക്ഷേ എന്നെ പിരിഞ്ഞ് സച്ചിക്ക് അധികം ഒന്നും ഇരിക്കാൻ പറ്റില്ല എന്ന് എന്നെപോലെ സച്ചിക്കും അറിയാം....😊😊ഇത് എവിടെ വരെ പോകുമെന്ന് ഞാൻ നോക്കട്ടെ......." രഘുവിൽ നിന്ന് അകന്ന് മാറിക്കൊണ്ട് ധനു പറഞ്ഞു... " ഞാൻ സച്ചിയോട് ഒന്നും പറയുന്നില്ല 😊 എനിക്ക് ഇപ്പോഴാ ഒരു ആശ്വാസം ആയത് വേഗം റെഡി ആയി വാ " രഘു തിരഞ്ഞു നടന്നു... അവന്റെ മനസിലും ആശ്വാസം ആയിരുന്നു സച്ചിയുടെ കാര്യം ധനു അറിഞ്ഞതിലും അതുപോലെ ഹരിയുടെ ഇഷ്ടം ധനു അറിയാതെ ഇരുന്നതിലും.... ധനു രഘു പോകുന്നതും നോക്കി നിന്നു ഞാൻ ഒരിക്കലും അറിയരുത് എന്ന് കരുതിഎല്ലാവരും കൂടി മറച്ചു വച്ച രഹസ്യം എന്റെ മുന്നിൽ തന്നെ മറനീക്കി പുറത്ത് വന്നു രഘുവേട്ട.. .രഘു പോയതും ധനു തന്റെ ഡ്രസ്സ്‌ വച്ചിരിക്കുന്ന ബാഗിന്റെ അടിയിൽ ആയി വച്ചിരുന്ന കവർ എടുത്തു അതിൽ നിന്ന് ഒരു ഡയറി പുറത്ത് എടുത്തുകൊണ്ട് അതിൽ വിരലുകൾ ഓടിച്ചു........

" ഹരി............ " അവളുടെ കണ്ണുകൾ നിറഞ്ഞു ആ കണ്ണുനീർ ആ ഡയറിയിൽ പതിച്ചു.......... ************** " ഡാ സച്ചി......... നീ വീട്ടിലേക്ക് വിളിച്ചു പറഞ്ഞോ....... " " പിന്നല്ലാതെ ഞാൻ പറഞ്ഞു........ " " അവർ എന്തു പറഞ്ഞു....... " " എല്ലാവരും കൂടി ഇങ്ങോട്ട് വരുന്നുണ്ടെന്നു " " അത്ര ഒള്ളു... എന്നാ പിന്നെ ധനുവിനോട് അവരൊക്കെ വന്നിട്ട് അവരുടെ കൂടെ പോയാൽ മതിയെന്ന് പറ...😊😊😁😁" " ഡാ വിഷ്ണു നീ എന്റെ അടുത്ത് നിന്നു മാറി ഇരുന്നേ 😬അവർ ഇങ്ങോട്ട് വന്നാൽ എല്ലാം അറിയില്ലേ..... " " അയ്യോ ഞാൻ അത് വിട്ടുപോയി.. ഇനി ഇപ്പൊ എന്തു ചെയ്യും....🙄" " അച്ഛനോട് പറഞ്ഞിട്ട് കാര്യം ഇല്ല എന്നറിയാം..... അതുകൊണ്ട് ജയേട്ടനെ വിളിച്ച് എല്ലാം പറഞ്ഞു ശേരിയാക്കി...." " എന്നാലും എന്റെ സച്ചി നീ ഈ തല്ലിനും വഴക്കിനും ഇടയിൽ ഇതൊക്കെ എങ്ങനെ ഒപ്പിച്ചു എന്നാണ് എനിക്ക് മനസിലാവാത്തത്...😁😁😁" " സത്യം പറയട്ടെ വിഷ്ണു.. ഞാൻ ആകെ എന്തുചെയ്യണം എന്നറിയാതെ ഇരിക്കുന്ന അവസ്ഥയിൽ ആണ്..... 😬😬😬😬നിന്റെ അവിഞ്ഞ കോമഡി ഇവിടെ അടിക്കല്ലേ പ്ലീസ്..... "

" എന്റെ സച്ചി കഴിഞ്ഞത് കഴിഞ്ഞു.. നീ ഇങ്ങനെ ഓവർആയി think ചെയുന്നത് കൊണ്ടാണ് നിനക്ക് ഇങ്ങനെ ഒക്കെ തോന്നുന്നത്.... നീ അവളോട് പോയി കാര്യം പറ.. നീ ചിന്തിക്കുന്നത് പോലെ ഒന്നും ഉണ്ടാവില്ല.. കാര്യങ്ങൾ പറഞ്ഞാൽ മനസിലാവുo അവൾക്ക്.. എന്നിട്ട് അവളോടും നിങ്ങളുടെ കുഞ്ഞിനൊടുമൊപ്പം എൻജോയ് ചെയ്ത് ജീവിക്കാൻ നോക്ക് സച്ചി...... ഒരു ജീവിതം ഒള്ളു അത് നമുക്ക് ഇഷ്ടപെട്ട ആളോടൊപ്പം കൊതിതീരുവോളം ജീവിക്കണം....... ചിൽ മാൻ.....😊😊😊😊.. " വിഷ്ണു പറഞ്ഞത് കേട്ടതും സച്ചി ചിരിച്ചു..... ഈ സമയം വിഷ്ണുവിന്റെ ഫോൺ റിംഗ് ചെയ്തത് " ശ്രീക്കുട്ടി കാളിങ്.... " " അയ്യോ എന്റെ ശ്രീക്കു..... ഞാൻ പോയി സംസാരിക്കട്ടെ സച്ചി.... ഒരാഴ്ച ആയി നേരെ ചൊവ്വേ ഒന്ന് സൊള്ളിയിട്ട് 😁😁😁😁😁" വിഷ്ണു ഫോണും കൊണ്ട് സച്ചിയുടെ അടുത്ത് നിന്ന് എണീറ്റ് പോയി... സച്ചി പതിയെ എണീറ്റ് അകത്തേക്ക് നടന്നു..... ഹാളിൽ ഇരിക്കുന്ന ജയ്യേ നോക്കി ഒന്ന് ചിരിച്ചിട്ട് റൂമിൽ കയറിയതും കണ്ടു കണ്ണാടിയിൽ നോക്കി മുടി ചീകുന്ന ധനുവിനെ...... സച്ചി ഒരു നിമിഷം അവളെ നോക്കി നിന്നു....

ധനുവും കണ്ടിരുന്നു തന്നെ നോക്കി നിൽക്കുന്ന സച്ചിയെ.... രണ്ടുപേരുടെയും കണ്ണുകൾ ഒരു നിമിഷം കൊരുത്തു..... സച്ചി വേഗം നോട്ടം മാറ്റി ബാത്‌റൂമിലേക്ക് നടന്നു....... സച്ചി ബാത്റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി ബെഡിൽ വന്നിരുന്നതും ധനു അവന്റെ അടുത്തേക്ക് ചെന്നു... " സച്ചി........... "ധനു അവനരികിൽ ആയി ഇരുന്നു......... "ധനു....... എല്ലാം എടുത്തു വച്ചില്ലേ... മരുന്നെല്ലാം....." സച്ചി അവളെ നോക്കാതെ ചോദിച്ചതും ധനു അവന്റെ കയ്യെടുത്ത് അവളുടെ വയറിനു മുകളിലായി വച്ചു...... " സച്ചിക്ക് ഒന്നും പറയാനില്ലേ.. നമ്മുടെ കുഞ്ഞിനോട്........ " " ധനു ഞാൻ..... എനിക്ക്....... " സച്ചിയുടെ കണ്ണുകൾ നിറഞ്ഞു വന്നു....... ധനു സച്ചിയെ വലിച്ച് തന്നിലേക്ക് അടുപ്പിച്ച് അവന്റെ ചുണ്ടുകളിൽ ചുണ്ട് ചേർത്തു..... ആ ചുംബനത്തിലൂടെ അവനറിഞ്ഞു അവളിലെ പ്രണയം അവനിൽ എത്രകണ്ട് വേരുറപ്പിച്ചു വെന്ന്...... അവളും അറിഞ്ഞു അവന്റെ പ്രണയം അവളുടെ ഹൃദയത്തെ എത്രത്തോളം അവനിലേക്ക് അടുപ്പിച്ചുവെന്ന്......❤️............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story