ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 34

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

" സ......😳😳😳😳😳" സച്ചിയെ വിളിക്കാൻ റൂമിന്റെ വാതിൽ തുറന്നതും വിഷ്ണു സ്തംഭിച്ചു പോയി... സച്ചിയും ധനുവും വാതിൽ തുറന്ന ഒച്ച കേട്ട് വാതിലിനടുത്തേക്ക് നോക്കി... " സോറി..... വന്ന സമയം മാറിപ്പോയി 😁 നിങ്ങൾ കണ്ടിന്യൂ..😁😁😁😁" വിഷ്ണു പുറത്തേക്ക് കടന്ന് വാതിൽ അടച്ചു.. ദൈവമേ ഞാൻ ചെറുതായി ഉപദേശിച്ചത് കൊണ്ടാണോ ഇവനു ഇത്ര വലിയ മാറ്റാം വന്നത് 😳😳🙄🙄🙄വിഷ്ണു ആലോചിച്ച് തലയിൽ കൈ വച്ചുകൊണ്ട് നടന്നു... ധനു ചിരിച്ചുകൊണ്ട് സച്ചിയെ നോക്കി.... എന്നിട്ട് അവന് മുന്നിലായി എണീറ്റ് നിന്നു....... " സച്ചിയേട്ടാ....... എന്ധെങ്കിലും കുഞ്ഞിനോട് പറയടോ....... " ധനുവിന്റെ വിളി കെട്ട് സച്ചി മുഖം ഉയർത്തി അവളെ നോക്കിയ ശേഷം അവളുടെ വയറിനെ മറച്ചിരുന്ന സാരി ഭാഗം മാറ്റി മെല്ലെ വയറിൽ തലോടി..... വയറിൽ ചുണ്ടുകൾ ചേർത്തു....... ധനുവിന്റെ കണ്ണുകളും അറിയാതെ സന്തോഷം കൊണ്ട് നിറഞ്ഞു..... " ഞാൻ എന്നാൽ പോട്ടെ...... മരുന്നൊക്കെ കഴിക്കണേ സച്ചി........ ഇനി എന്റെ ശല്യം ഉണ്ടാവില്ലലോ 😊......ഇനി അടിയൊന്നും പേടിക്കണ്ടല്ലോ..... എന്നെയും കുഞ്ഞിനേയും കാണാൻ ഇനി അങ്ങോട്ട് വരോ..... അതോ....... "

ധനു പറഞ്ഞു മുഴുവിപ്പിക്കാതെ ബാഗ് എടുത്തു കൊണ്ട് നടന്നതും സച്ചി ധനുവിന്റെ കൈയിൽ പിടിച്ച് നിർത്തി.....ധനു തിരിഞ്ഞു നോക്കിയതും അവൻ അവളെ കെട്ടിപിടിച്ചു......രണ്ടുപേരും ഒന്നും മിണ്ടാതെ കുറെ നേരം അങ്ങനെ നിന്നു... സച്ചി ധനുവിൽ നിന്ന് പതിയെ മാറി..... " ധനു.........പൊയ്ക്കോ..... " സച്ചി പുറത്തേക്ക് പതിയെ നടന്നു.... " ഞാൻ കരുതി..... പോവണ്ട എന്ന് പറയുമെന്ന്..... " ധനു പറഞ്ഞത് കേട്ടിട്ടും സച്ചി ഒന്നും പറയാതെ ഹാളിലേക്ക് നടന്നു... ബാഗും കൊണ്ട് ധനു ചെല്ലുമ്പോൾ ജയ്യും രഘുവും റെഡിയായി നിൽപ്പുണ്ടായിരുന്നു..... " എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ......😊. " രഘു വിഷ്ണുവിന്റെയും സച്ചിയുടെയും അടുത്തായി ചെന്നുകൊണ്ട് ഇരുവരുടെയും കൈയിൽ പിടിച്ചു.... " അങ്ങനെ ആവട്ടെ അളിയാ 😁😁😁" വിഷ്ണു പറഞ്ഞതും സച്ചി ഒന്ന് ചിരിച്ചു... " സച്ചിയളിയാ..... ഞാനും ഇറങ്ങട്ടെ...വിഷ്ണുവേട്ട 😁 "

ജയ് രണ്ടുപേരെ നോക്കി കൊണ്ട് കാറിനരുകിലേക്ക് നടന്നു... " വിഷ്ണു പോട്ടെ 😊" " ധനു പോട്ടെ എന്നല്ല പോയി വരട്ടെ എന്ന് പറ 😁😁" വിഷ്ണു പറഞ്ഞത് കേട്ട് ചിരിച്ചുകൊണ്ട് നോക്കിയത് സച്ചിയെ യാണ്.... അവൾ കണ്ണുകൾ കൊണ്ട് പോവുകയാണ് എന്ന് പറയുമ്പോൾ എന്നെ വിട്ട് പോവല്ലേ എന്ന് അവന്റെ കണ്ണുകൾ യാചിച്ചുകൊണ്ടിരുന്നു....... രഘു ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു.. ജയ് കോ ഡ്രൈവർ സീറ്റിലും... ധനു പുറകിലായി കേറി....... കാർ സ്റ്റാർട്ട്‌ ആയതും ധനുവിന്റെയും സച്ചിയുടെയും ഉള്ളൊന്നു പിടഞ്ഞു........... ധനു സച്ചിയെ നോക്കി തന്നെ കാറിൽ ഇരുന്നു കൺ മുന്നിൽ നിന്ന് കാർ മറയുന്നത് വരെ.......... ധനു എങ്ങോട്ടാ പോകേണ്ടത്...... രഘു ഫ്രണ്ട് മിററിലൂടെ ധനുവിനെ നോക്കി... " സച്ചിയുടെ വീട്ടിലേക്ക് പോവാം രഘുവേട്ട..... " ധനു സീറ്റിലേക്ക് കണ്ണുകൾ അടച്ചു കിടന്നു... രണ്ടു മൂന്ന് മണിക്കൂറിനുള്ളിൽ കാർ സച്ചിയുടെ വീടിനു മുന്നിലെത്തി....കാറിന്റെ ഒച്ച കേട്ടതും എല്ലാവരും പുറത്തേക്ക് വന്നു... കാറിൽ നിന്നിറങ്ങിയതും ധനു കാണുന്നത് തന്റെ അടുത്തേക്ക് വരുന്ന രാധാകൃഷ്ണനെയും ജയനെയും ഭാനു വിനെയും ഗീതുവിനെയും ആണ്... "

ധനു മോളെ..😊... " ഭാനു ധനുവിന്റെ അടുത്തേക്ക് വന്നു കൂടെ ഗീതയും.... രഘുവും ജയ്യും കാറിൽ നിന്ന് ഇറങ്ങി... അവരെ കണ്ടതും എല്ലാവരും അവരെ നോക്കി ചിരിച്ചു.... അവർ തിരിച്ചും. രാധാകൃഷ്ണനും ജയനും രഘുവിന്റെയും ജയ്യുടെയും അടുത്തേക്ക് ചെന്നു.. " സച്ചി വന്നില്ലേ....... " രാധാകൃഷ്ണൻ കാറിലേക്ക് നോക്കി... " ഇല്ല അച്ഛാ..... " ധനുവാണ് ഉത്തരം പറഞ്ഞത്..... " ഈ ചെറുക്കന് ഒരു കാര്യത്തിനും സീരിയസ് ഇല്ല.... രണ്ടുദിവസം ലീവ് എടുത്ത് ഇവിടെ വന്നു നിൽക്കാതെ......... " രാധാകൃഷ്ണൻ ഫോൺ എടുത്ത് സച്ചിയെ വിളിക്കാൻ തുടങ്ങി... " അച്ഛാ.... സച്ചിക്ക് കോളേജ് ഉണ്ട് എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതൊക്കെയായി കുറെ ദിവസം ലീവ് ആയിരുന്നു..... അതാണ് ഇങ്ങോട്ട് എന്റെ കൂടെ വരാഞ്ഞത്.....😊" " അതെ അങ്കിൾ...... അതാ ഞങ്ങൾ പോയി കൊണ്ടുവന്നത്..... " രഘു രാധാകൃഷ്ണനെ നോക്കി പറഞ്ഞു... " അവരെ വന്ന കാലിൽ നിർത്താതെ അകത്തേക്ക് വിളിക്ക് മനുഷ്യ ബാക്കി ഒക്കെ പിന്നെ സംസാരിക്കാം...... " ഭാനു രാധാകൃഷ്ണാനെ നോക്കി പറഞ്ഞു.... " വാ മോളെ..... " ധനുവിനെ വിളിച്ചുകൊണ്ട് അകത്തേക്ക് പോയി....

" വാ മക്കളെ.. 😊" രാധാകൃഷ്ണൻ ജയ്യെയും രഘുവിനെയും കൂട്ടി അകത്തേക്ക് കയറി.. എല്ലാവരും സോഫയിൽ ആയി ഇരുന്നു.. ഭാനുവും ഗീതയും അടുക്കളയിലേക്ക് പോയതും ധനുവും അവരുടെ പുറകെ പോകാൻ എണീറ്റു... " ധനു 😊അവര് എടുത്തോളും ചായ ഒക്കെ മോള് ഇവിടെ ഇരിക്ക്... " ജയൻ ധനുവിനെ പിടിച്ച് അവരുടെ അടുത്ത് തന്നെ ഇരുത്തി... " വീട്ടിലേക്ക് വിളിച്ചു പറഞ്ഞില്ലേ... മോളെ 😊" രാധാകൃഷ്ണൻ ധനുവിനെ നോക്കി... " പറഞ്ഞു അച്ഛാ..... അവര് അമ്പലത്തിൽ പോയേക്കാ....😊 വൈകിട്ട് എത്തൊള്ളൂ.... നാളെ ഇവിടേക്ക് വരും..... " ജയ്യാണ് മറുപടി പറഞ്ഞത്..... അവർ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഗീത ചായയും കൊണ്ട് വന്ന്‌ എല്ലാവർക്കും കൊടുത്തു.. " ഗീതേ നീ സിത്തു വിനെ വിളിച്ചില്ലേ..... ഞാൻ വിളിച്ചിട്ട് കിട്ടുന്നില്ല... " " ഞാൻ വിളിച്ചിരുന്നു ജയേട്ടാ.... അവൾ എടുത്തില്ല..... ചിലപ്പോ ജോലി സ്ഥലത്തു ആയത് കൊണ്ടാകും..😊" " അങ്കിൾ ഞങ്ങൾ അങ്ങോട്ട് ഇറങ്ങട്ടെ..... എനിക്ക് ജോലിക്ക് പോകാനുള്ളതാ.... " ചായ കപ്പ് ടിപോയിൽ വച്ചുകൊണ്ട് രഘു എല്ലാവരെയും നോക്കി... " വൈകിട്ട് പോവാം രഘു....... " ജയൻ പറഞ്ഞു....

" ഇല്ല ജയേട്ടാ...... വൈകിട്ട് എനിക്ക് ജോലി സ്ഥലത്തു എത്തണം അതാ....... ജയ് ഇറങ്ങാം..... " രഘു ഇരുന്നിടത്തു നിന്ന് എണീറ്റു..... ധനുവിന്റെ അടുത്തേക്ക് ചെന്ന് അവളോട് രണ്ടുപേരും യാത്ര പറഞ്ഞ് ഇറങ്ങി... " മോളെ വന്ന്‌ കയറിയതല്ലേ ഒള്ളു..അമ്മ കുടിക്കാൻ എന്ധെങ്കിലും എടുക്കാം..ചായ തന്നിട്ട് കുടിച്ചതെ ഇല്ലല്ലോ എന്ധെങ്കിലും കുടിച്ചിട്ട് പോയി കുറച്ച് നേരം കിടക്ക്...😊" ഭാനു ധനുവിനെ ഒന്ന് തലോടി കൊണ്ട് നേരെ അടുക്കളയിലേക്ക് പോയി " ഭാനു... എനിക്കും കൂടി..... എന്ധെങ്കിലും കുടിക്കാൻ എടുത്തോ.... " സോഫയിൽ ഇരുന്ന രാധാകൃഷ്ണൻ വിളിച്ച് പറഞ്ഞു... " എന്താ മനുഷ്യ നിങ്ങൾക്കും ഗർഭം ഉണ്ടോ....🤨🤨" ഭാനു തിരിഞ്ഞു നിന്ന് രാധാകൃഷ്ണനെ നോക്കിയതും " എല്ലാം ക്യാൻസൽ.....🙄" രാധാകൃഷ്ണൻ എണീറ്റ് റൂമിലേക്ക് പോയി.. പുള്ളിയുടെ പോക്ക് കണ്ട് ധനുവും ജയനും ഗീതയും ഭാനുവും ചിരിച്ചു... കുറച്ച് കഴിഞ്ഞതും ഭാനു ജ്യൂസ് തയ്യാറാക്കി ധനുവിന് കൊണ്ടുകൊടുത്തു... " ഇതാർക്ക അമ്മേ...... " മറുഗ്ലാസിൽ ഇരിക്കുന്ന ജ്യൂസ്‌ കണ്ടതും ജയൻ സംശയത്തോടെ ഭാനുവിനെ നോക്കി.. " ഇത് നിങ്ങളുടെ അച്ഛനാ... ഇനി ഇത് കുടിക്കണ്ട് ഒന്നും വരണ്ട...😄😄" ഭാനു ചിരിച്ചുകൊണ്ട് രാധാകൃഷ്ണന്റെ അടുത്തേക്ക് പോയി.... " ഗീതേ...... ധനുവിന്റെ ബാഗ് എടുത്ത് അവളുടെ മുറിയിൽ കൊണ്ട് വക്ക്.....😁 "

ജയൻ ബാഗ് എടുത്ത് ഗീതയുടെ കൈയിൽ കൊടുത്തു... " വേണ്ട ജയേട്ടാ......... ഞാൻ എടുത്തോളാം.......😊" ധനു കയ്യിൽ നിന്ന് വാങ്ങാൻ ശ്രെമിച്ചതും... " ഈ സമയത്ത് ഇതൊന്നും എടുക്കണ്ട....😄.. ഗീത എടുത്തിട്ട് വന്നോളും.... " ജയൻ നിർബന്ധിച്ച് ധനുവിനെ അവളുടെ റൂമിലേക്ക് വിട്ടു... റൂമിൽ ബാഗ് വച്ച് ഗീത പോയതും ധനു ഫോൺ എടുത്ത് സച്ചിയെ വിളിച്ചു....സച്ചി ഫോൺ എടുക്കാത്തത് കൊണ്ട് വിഷ്ണുവിനെ വിളിച്ച് എത്തിയ കാര്യം പറഞ്ഞു....... രാത്രി ഭക്ഷണവും കഴിച്ച് റൂമിലെ ബാൽകണിയിൽ ഹരിയുടെ ഡയറിയും പിടിച്ച് ഇരിക്കുമ്പോൾ ആണ് ഗീത റൂമിലേക്ക് കയറി വന്നത് " ധനു....... " ഗീത അടുത്തേക്ക് വന്നതും ധനു ഡയറി വേഗം മറച്ചു പിടിച്ച് അവിടെ നിന്ന് എണീറ്റു.... " ചേച്ചി ഉറങ്ങിയില്ലായിരുന്നോ..... " റൂമിലേക്ക് കയറി ഡയറി ഷെൽഫിലേക്ക് വച്ചുകൊണ്ട് ധനു ഗീതയെ നോക്കി.. " ഇല്ല😊...... ഞാൻ ഇനി ധനുവിന്റെ കൂടെയ കിടക്കുന്നെ.. നിങ്ങളുടെ കുഞ്ഞ് വരുന്നത് വരെ ധനുവിനെയും കുഞ്ഞിനേയും നോക്കിക്കോളാൻ പറഞ്ഞാണ് ജയേട്ടൻ ഇങ്ങോട്ട് എന്നെ വിട്ടത്... എന്ധോരു സന്തോഷം ആയെന്നറിയാമോ ജയേട്ടന്.....😊😊😊" ധനു ഗീത പറയുന്നതും കേട്ട് ബെഡിലേക്ക് ഇരുന്നു.... "ഞങ്ങൾക്ക് ആ യോഗം ഇല്ല ധനു... ഞങ്ങളുടെ പ്രതീക്ഷ ഒക്കെ നിന്റെയും സച്ചിയുടെയും കുഞ്ഞിലാ...."

ഗീത ധനുവിന്റെ വയറിൽ കൈ വച്ചു... " ഗീതേച്ചി നിങ്ങൾ അപ്പൊ ഹോസ്പിറ്റലിൽ ഒന്നും പോയില്ലേ..... " " പോയി.. കുറെ പോയി... ജയേട്ടനല്ല എനിക്കാണ് പ്രശനം.... അവസാനം ഞാൻ പറഞ്ഞു ഇനി ഹോസ്പിറ്റലിൽ പോവണ്ട.. എന്നെ ഉപേക്ഷിച്ചു വേറെ കെട്ടിക്കോളാൻ... അന്ന് അങ്ങനെ പറഞ്ഞതിന് ഒന്ന് പൊട്ടി എനിക്ക്... അതിൽ പിന്നെ ഞാൻ ഇതുപോലെ സംസാരിച്ചിട്ടില്ല ഏട്ടനോട്.... ആ ഒരു കുറവ് ഇല്ല എന്നപോലെയാണ് ഏട്ടൻ എന്നെ കൊണ്ട് നടക്കുന്നത്.... " ഗീത നിറഞ്ഞു വന്ന കണ്ണ് തുടച്ചു... " വിഷമിക്കാതെ ഗീതേച്ചി.. എല്ലാത്തിനും സമയം ഉണ്ട്..... ഞങ്ങളുടെ കുഞ്ഞിനെ നിങ്ങളുടെ കൈയിലേക്ക് വച്ച് തന്നേക്കാം.....😊😊😊എന്താ മതിയോ 😊" ധനു ചോദിച്ചതും ഗീത ധനുവിനെ കെട്ടിപിടിച്ചു.... "ധനു ശെരിക്കും എത്ര മാസമായി....." " രണ്ട് മാസം ആവാറായി ഗീതേച്ചി....😊" "ധനു വാ കിടക്കാം......" ഗീത ബെഡ്ഷീറ്റ് കുടഞ്ഞു വിരിച്ചു.... ധനു ടേബിളിൽ ഇരുന്ന ഫോണിലേക്ക് ഒന്ന് നോക്കി... സച്ചിയുടെ കാൾ വന്നിട്ടുണ്ടോ എന്ന്.... വന്നില്ലെന്നു മനസിലായതും ധനു നിരാശയോടെ ബെഡിലേക്ക് കിടന്നു.. ഇതേ സമയം...

ഉറക്കം വരാതെ മുകളിലേക്ക് നോക്കി കിടപ്പാണ് സച്ചി.... സച്ചിക്ക് കൂട്ടായി വിഷ്ണുവും ഉണ്ട്‌... വിഷ്ണു ആണെങ്കിൽ ശ്രീകുട്ടിയുമായി ഫോണിൽ സംസാരവും... " ശ്രീക്കു......... " "എന്താ വിഷ്ണുവേട്ട....." " നീ നാളെ ധനുവിന്റെ അടുത്ത് പോകുന്നില്ലേ..... " " പോകുന്നുണ്ട് വിഷ്ണുവേട്ട.....😊" " ശ്രീക്കു....ഒരു ഉമ്മ കിട്ടുവോ..... " " പിന്നെന്താ... ഉമ്മ മാത്രമല്ല ബാപ്പയും ഉണ്ടാവും... രണ്ടും എടുക്കോ...🤨" " ഞാൻ ചുമ്മാ ചോദിച്ചതാ.... ശ്രീക്കു... എനിക്ക് നിന്നെ മിസ്സ്‌ ചെയ്യുന്നു ശ്രീക്കു....." " മനുഷ്യനെ ഒന്ന് ഉറങ്ങാൻ സമ്മതിക്കില്ലേ........." സച്ചി ബെഡിൽ നിന്ന് എണീറ്റ് റൂമിനു പുറത്തേക്ക് ഇറങ്ങി സച്ചി പോകുന്നത് കണ്ട് വിഷ്ണു ഒന്ന് ചിരിച്ചു... " ഹലോ.... വിഷ്ണുവേട്ട..... " മറു സൈഡിൽ നിന്ന് ശ്രീകുട്ടിയുടെ ഒച്ച കേട്ടതും " ശ്രീക്കു...ഞാൻ നാളെ വിളിക്കാം.. താൻ വച്ചോ.... " വിഷ്ണു ഫോൺ വച്ചുകൊണ്ട് ബെഡിൽ നിന്ന് എണീറ്റു. പുറത്ത് ഗാർഡനിൽ ആകാശം നോക്കി ഇരിക്കുന്ന സച്ചിയെ കണ്ടതും വിഷ്ണു അവന്റെ അടുത്തേക്ക് ചെന്നു.... " എന്താ സച്ചി .....ആരെയെങ്കിലും മിസ്സ്‌ ചെയ്യുന്നുണ്ടോ 😜😜" വിഷ്ണു സച്ചിക്കരികിലായി ഇരുന്നു... സച്ചി ഒന്നും മിണ്ടിയില്ല........

" ഡാ സച്ചി നാളെ നമുക്ക് അവിടേക്ക് പോകാം.... നീ ഇങ്ങനെ ഡെസ്പ് ആയി ഇരിക്കല്ലേ.... അവളെ വിട്ട് നിൽക്കാൻ നിനക്ക് പറ്റില്ല എന്നറിഞ്ഞിട്ടും നീ എന്തിനാ അവളെ പറഞ്ഞു വിട്ടത്... എന്നിട്ട് ഇവിടെ സെന്റി അടിച്ച് ഇരിക്കുന്നു 😬😬" വിഷ്ണു കുറച്ച് കടുപ്പിച്ചു തന്നെ പറഞ്ഞു... " വിഷ്ണു... നിനക്ക് അങ്ങനെ പറയാം... എന്റെ മനസാക്ഷി എന്നോട് പറയും പോലെയാ ചെയ്യുന്നേ...മറ്റുള്ളവർക്ക് അത് ദഹിക്കില്ല . പക്ഷേ ചിലപ്പോഴൊക്കെ ഞാൻ സ്വാർത്ഥനായി പോവുകയാ.....വിഷ്ണു..... " " ശരിയായിരിക്കും സച്ചി......... നിന്റെ ഭാഗത്ത്‌ നിന്ന് നോക്കുമ്പോ ശേരിയായിരിക്കും.... പക്ഷേ ധനുവിന്റെ ഭാഗത്ത്‌ നിന്ന് നോക്കിക്കേ.... അവളുടെ മനസിൽ ഹരിക്കുള്ള സ്ഥാനവും നിനക്കുള്ള സ്ഥാനവും രണ്ടും രണ്ടാണ്..... ഇനിയെങ്കിലും മനസിലാക്ക്...... " വിഷ്ണു പറഞ്ഞതിന് മൗനമായിരുന്നു ഉത്തരം.... ദിവസങ്ങൾ കടന്ന് പോയി.. അതിനിടയിൽ കാർത്തികേയനും രാധികയും ദീപ്തിയും ശ്രീകുട്ടിയും ജാനകിയും ജയ്യും വന്ന്‌ ധനുവിനെ കണ്ടിട്ട് പോയി...... ധനുവിന് വിശേഷം ഉണ്ടെന്ന് അറിഞ്ഞതിൽ പിന്നെ വിഷ്ണുവിന്റെ അച്ഛനും അമ്മയും ഇടക്ക്‌ ഇടക്ക്‌ അവിടെ സന്ദർശകർ ആണ്..

സിത്തു ആണെകിൽ ഇതറിഞ്ഞതിൽ പിന്നെ ഒന്നിടവിട്ട് ധനുവിനെ വിളിക്കുന്നത് പതിവാണ്.... ഗീതയും ജയനും ധനുവിന് അപ്പുറം ഇപ്പുറം ഇരുന്ന് പരിചരണം ആണ്..... സച്ചിയും ധനുവും തമ്മിൽ ഉള്ള അകലം വേറെ ആരെയും അറിയിക്കാതിരിക്കാൻ ധനു പ്രേത്യേകം ശ്രെദ്ധിച്ചിരുന്നു....... സച്ചിയും പഴയപോലെ ആയി തുടങ്ങി.. ധനു പഠിപ്പിക്കുന്ന ആക്കാദമി യിൽ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞ് ലീവ് വാങ്ങിയിരുന്നു....സച്ചി കോളേജിൽ പോയി തുടങ്ങി ധനു വിഷ്ണുവിനെ വിളിച്ച് സച്ചിയുടെ കാര്യങ്ങൾ അന്നെഷിക്കുന്നത് പതിവായിരുന്നു.... ധനു ഇടക്ക്‌ ഇടക്ക്‌ സച്ചിയെ വിളിക്കുമെങ്കിലും സച്ചി എടുക്കാറില്ല...... അവളുടെ കാൾ വരുമ്പോൾ അവനൊരു സന്തോഷം ആണ്.. എന്നാൽ അതെടുത്താൽ മനസ് കൈ വിട്ട് പോകുമോ എന്നൊരു പേടിയും ... വീണ്ടും ദിവസങ്ങൾ കടന്ന് പോയി...... ആഴ്ചകൾ കടന്ന് പോയി.... ധനു നാലാം മാസത്തിലേക്ക് കടന്നു....

വയറെല്ലാം ചെറുതായി വീർത്തു.. പതിവ് പോലെ ധനുവിനെ ഭക്ഷണം കഴിപ്പിക്കുന്ന തിരക്കിൽ ആണ് ഗീതയും ഭാനുവും ജയനും ... ഈ സമയമാണ് വിഷ്ണു ജയന്റെ ഫോണിലേക്ക് വീഡിയോ കാൾ ചെയ്തത്...... വിഷ്ണുവിന്റെ കാൾ കണ്ടതും " ഹായ് വിഷ്ണു... " ജയൻ കൈ പൊക്കി കാണിച്ചു..വിഷ്ണു തിരിച്ചും.. " എന്താ ജയേട്ടാ അവിടെ വിശേഷം.... " " ഇവിടെ വിശേഷം മാത്രമല്ലെ ഒള്ളു..... ധനുവിനെ ഭക്ഷണം കഴിപ്പിക്കുന്ന തിരക്കാണ്... അവൻ എവിടെ സച്ചി.... " " ചായ എടുക്കാൻ പോയേക്കാ.. ദാ വരുന്നു.... " വിഷ്ണുവിന്റെ അടുത്ത് സച്ചി വന്ന്‌ ഇരുന്നതും വിഷ്ണു സച്ചിയെ കൂടി ഫോൺകാണിച്ചു.. " ഡാ.. സച്ചി..... എന്തു കോലം ആണെടാ.. നിന്റെ... താടി ഒക്കെ വച്ച്..... " " അത് ചുമ്മാ വളർത്തിയതാ ഏട്ടാ..... " ഫോണിൽ കൂടി സച്ചിയുടെ സൗണ്ട് കേട്ടതും ധനു വേഗം അങ്ങോട്ട് നോക്കി...... "നിന്നെ സമ്മതിക്കണം സച്ചി... നിന്റെ ഭാര്യ എവിടെ വന്നിട്ട് രണ്ട് മാസം ആവാൻ പോകുന്നു എന്നിട്ട് നീ ഇവിടേക്ക് വന്നത് കൂടി ഇല്ലാലോ...." " എന്റെ ഏട്ടാ.. എവിടെ തിരക്കായിരുന്നു അതാ.... പിന്നെ അവിടെ നിങ്ങൾ ഒക്കെ ഇല്ലേ..😊.. "

സച്ചി പറഞ്ഞതും വിഷ്ണു സച്ചിയെ ഒന്ന് ഇരുത്തി നോക്കി... " അതെങ്ങനെയാ അവന് വല്ല ചിന്തയും ഉണ്ടോ....... എന്നും ഫോൺ വിളിച്ചാൽ മാത്രം പോരല്ലോ.... കൂടെ നിന്ന് കുഞ്ഞിന്റെ ഓരോ വളർച്ചയും അറിയണം..... അതൊക്കെ ഒരു സന്തോഷം ആണ്.... നിന്റെ അമ്മയോട് ചോദിച്ചു നോക്കടാ.... നിങ്ങൾ മൂന്ന് പേരും അവളുടെ ഉള്ളിൽ കിടന്നപ്പോ ഞാൻ അവളുടെ കൂടെ ഉണ്ടായിരുന്നു...... " " അത് ശെരിയ.. അവസാനം അമ്മ ഓടിച്ചു വിട്ടു കൃഷ്ണേട്ടനെ 😁😁😁" രാധാകൃഷ്ണൻ പറഞ്ഞ് നിർത്തിയതും ഭാനുമതി പറഞ്ഞു... എന്നാൽ ഇതെല്ലാം കേട്ടപ്പോൾ സച്ചിയുടെ ഉള്ളൊന്നു വിങ്ങി... എന്റെ കുഞ്ഞ്... ഞാൻ ഒരു അച്ഛനായിമാറി കൊണ്ടിരിക്കുന്നു ...... പക്ഷേ ഞാൻ അത് മറന്നു......ജീവിതത്തിൽ ഏറ്റവും സന്തോഷം അനുഭവിക്കുന്ന നിമിഷങ്ങൾ ഞാൻ നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നു... " ജയേട്ടാ... ആ ഫോൺ ഒന്ന് തിരിച്ചെ.... അവൻ അവന്റെ ഭാര്യയെ ഒന്ന് കാണട്ടെ.. ഞങ്ങൾ അവന്റെ ഭാര്യയെയും കുഞ്ഞിനേയും എങ്ങനെയാണ് നോക്കുന്നത് എന്ന് കാണട്ടെ........ " ഗീത പറഞ്ഞത് കേട്ടതും ജയൻ ഫോണിൽ ബാക്ക് ക്യാമറ ഓൺ ആക്കി.......

രണ്ട് മാസങ്ങൾക്കു ശേഷം ധനുവിനെ കാണുന്നു.... ഫോണിൽ ധനുവിനെ കണ്ടതും സച്ചിയുടെ മുഖം വിടർന്നു......അവൻ അവളെ നോക്കി പണ്ടത്തേക്കാളും വണ്ണം ഒക്കെ വച്ചിരിക്കുന്നു... അവന്റെ നോട്ടം വീണ്ടും ചെന്നെത്തിയത് അവളുടെ വീർത്ത് അൽപ്പം ഉന്തിയ വയറിലേക്ക് ആണ്.... സൈഡിൽ ആയി മത്സരിച്ച് അവളെ ഭക്ഷണം കഴിപ്പിക്കുന്ന അമ്മയും ഗീതയും..... " ഡാ ജയ... ആ ഫോൺ ഇങ്ങോട്ട് തന്നെ അവനെ ഒന്ന് കാണട്ടെ .... " അമ്മ പറയുന്നത് സച്ചി കേട്ടതും സച്ചി ഫോൺ കട്ട്‌ ചെയ്തു.... എന്നിട്ട് ഫോൺ സച്ചിയുടെ കൈയിൽ കൊടുത്തിട്ട് റൂമിലേക്ക് നടന്നു...കുറച്ച് കഴിഞ്ഞിട്ടും സച്ചിയെ പുറത്തേക്ക് കാണാതെ ആയപ്പോൾ വിഷ്ണു അവന്റെ മുറിയിലേക്ക് നടന്നു.. .. " നീ ഈ രാത്രി എങ്ങോട്ടാ.... " വിഷ്ണു ഡ്രസ്സ്‌ ചെയ്യുന്ന സച്ചിയെ കണ്ട വഴി ചോദിച്ചു... " ഞാൻ ധനുവിന്റെ അടുത്തേക്ക് പോകാണ് വിഷ്ണു.... എനിക്ക് ഇനിയും ധനുവിനെയും കുഞ്ഞിനേയും കാണാതിരിക്കാൻ എനിക്ക് പറ്റില്ല .... നീ കാണുന്നതല്ലേ ഓരോ ദിവസവും ഞാൻ ഇവിടെ ഉന്തി നീക്കുന്നത്... എനിക്ക് വയ്യട.. ഇന്ന് അവളെ കണ്ടപ്പോ......."

സച്ചി എന്തോ ഉറപ്പിച്ച മട്ടിൽ പറഞ്ഞതും വിഷ്ണു കൈ മാറിൽ പിണച്ച് കൊണ്ട് സച്ചിയെ നോക്കി നിന്നു... " നിന്നോട് ഇത് തന്നെയല്ലേ... ഇത്രയും ദിവസം ഞാൻ പറഞ്ഞുകൊണ്ടിരുന്നത് 😬നിക്ക് ഒറ്റക്ക് പോകണ്ട.. ഞാൻകൂടി വരാം... " വിഷ്ണു നേരെ റൂമിലേക്ക് പോയി ഡ്രസ്സ്‌ മാറി വന്നു.... സച്ചി വണ്ടിയുടെ കീ എടുത്തുകൊണ്ടു പുറത്തേക്ക് ഇറങ്ങി.. വിഷ്ണു വാതിൽ എല്ലാം പൂട്ടിയിട്ട് സച്ചിക്ക് പുറകെയും... സച്ചി ബൈക്കിൽ കയറി ബൈക്ക് സ്റ്റാർട്ട്‌ ആക്കി.....പുറകെ വിഷ്ണുവും കയറി... " സച്ചി.... ഇപ്പൊ ധനുവിനെ കാണാൻ പോകുന്നതിനു വേറെ എന്ധെങ്കിലും ഉദ്ദേശം ഉണ്ടോ..... രണ്ട് ദിവസമായി നിന്റെ മാറ്റാം ഞാൻ ശ്രെദ്ധിക്കുന്നു.... " സച്ചി വണ്ടി എടുക്കുന്നതിനു മുൻപ് വിഷ്ണു ചോദിച്ചു... " നീ പറഞ്ഞത് ശേരിയാണ് വിഷ്ണു.... മറ്റൊരു കാര്യം ഉണ്ട്‌... ഞാൻ ധനുവിനോട് എല്ലാം തുറന്നു പറയാൻ പോവാണ്.. ബാക്കി എല്ലാം അവൾ തീരുമാനിക്കട്ടെ... പിന്നെ..... " " പിന്നെ...... " വിഷ്ണു സംശയത്തോടെ സച്ചിയെ നോക്കി.... " ആനന്ദിനെ കുറിച്ച് വിവരം കിട്ടിയിട്ടുണ്ട്..... അവന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം.... "

സച്ചി വണ്ടി മുന്നോട്ട് എടുത്തു... മണിക്കൂറുകൾക്ക് ശേഷം സച്ചിയും വിഷ്ണുവും വീടെത്തി....... " സച്ചി.. ഞാൻ വീട്ടിലേക്ക് പോവാ..... നാളെ കാണാം..... " വിഷ്ണു സച്ചിയെ നോക്കി ചിരിച്ചുകൊണ്ട് നടന്നു.... സച്ചി വണ്ടിയിൽ നിന്നിറങ്ങി സിറ്റ് ഔട്ടിലേക്ക് കയറി കാളിങ് ബെൽ അടിച്ചു..... " സച്ചി 😊😊😊😊😳😳" വാതിൽ തുറന്നതും പ്രതീക്ഷിക്കാത്ത ആളെ കണ്ടതുപോലെ ഗീത അന്തളിച്ചു നിന്നു... " ഏടത്തി... ഇങ്ങനെ നോക്കുന്നതെന്താ.... ഞാനാ സച്ചി.... " സച്ചി ഒന്ന് ചിരിച്ചു.. " നീ എന്താ ഈ സമയത്ത്.... ഞാൻ ജയേട്ടനെ വിളിക്കട്ടെ 😁" ഗീത ജയനെ വിളിക്കാൻ പോയതും സച്ചി തടഞ്ഞു... " എന്റെ ഗീതേച്ചി.. ഇപ്പൊ ആരെയും വിളിക്കണ്ട..നാളെ പറയാം.. ... ധനു ഉറങ്ങിയോ.... " " നീ സമയം നോക്കിയെ പതിനൊന്നു മണിയായി...അവളൊക്കെ ഉറങ്ങി.. ഞാൻ അവളുടെ അടുത്തായിരുന്നു ജയേട്ടന് വെള്ളം കൊണ്ടുകൊടുത്തില്ല എന്നോർത്തപ്പോ വെള്ളം എടുക്കാൻ വന്നതാ" " എന്നാൽ ഏട്ടത്തി എന്നാൽ ഏട്ടത്തിയുടെ റൂമിലേക്ക് പൊക്കോ.... ഞാൻ ധനുവിന്റെ അടുത്തേക്ക് പൊക്കോളാം.... " സച്ചി നേരെ അവരുടെ റൂമിലേക്ക് നടന്നു............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story