ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 35

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

സച്ചി റൂമിന്റെ മുന്നിലെത്തി പതിയെ വാതിൽ തുറന്നു.... ചെരിഞ്ഞു കിടന്നുറങ്ങുന്ന ധനുവിനെ കണ്ടതും സച്ചി അവളുടെ അടുത്തേക്ക് ചെന്നു...തറയിൽ മുട്ടുകുത്തി നിന്ന് പതിയെ വീർത്ത വയറിൽ കൈവച്ച ശേഷം ധനുവിനെ കുറെ നേരം നോക്കി... " വാവേ....... അച്ഛനോട് പിണക്കമാണോ.....അച്ചൻ ഇങ്ങു വന്നില്ലേ..... ഇനി വാവേടെ കൂടെ തന്നെ ഉണ്ടാവുട്ടോ " സച്ചി വയറിൽ പതിയെ ഉമ്മവച്ചുകൊണ്ട് എണീറ്റു... ധനുവിന്റെ തലയിൽ ഒന്ന് തലോടി. സച്ചി ഒച്ചയുണ്ടാക്കാതെ കേബോർഡിൽ നിന്ന് ഡ്രസ്സ്‌ എടുത്തുകൊണ്ട് നേരെ ബാത്റൂമിൽ കയറി ഫ്രഷ് ആയി വന്ന് ധനുവിനരുകിൽ കിടന്നു.....ധനുവിന്റെ നെറുകയിൽ ഒരു മുത്തം നൽകുവാനും മറന്നില്ല....... ഉറക്കത്തിനിടയിൽ തന്നെ ആരോ ചേർത്തു പിടിച്ചത് അറിഞ്ഞ് ധനു മെല്ലെ കണ്ണ് തുറന്നു നോക്കി...... തന്നെ നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്ന സച്ചിയെ കണ്ടതും " സച്ചി......... " ധനു പെട്ടന്ന് സച്ചിയെ കണ്ടതും ചാടി എണീറ്റു 😊 " ധനു.... മെല്ലെ........ " സച്ചി ധനുവിന്റ വയറിൽ കൈ വച്ചു.... " എപ്പോഴാ വന്നത്....😊😊സച്ചി.... "

" ഞാൻ പതിനൊന്നു മണിയായപ്പോഴേക്കും വന്നു ഞാൻ വരുമ്പോൾ താൻ ഉറക്കത്തിൽ ആയിരുന്നു അതാ വിളിക്കാതെ ഇരുന്നത്..... "😊 " ഇത്രയും ദിവസം ഉണ്ടായിട്ട് ഇന്നാണോ ഇങ്ങോട്ട് വരുന്നത്......ഇപ്പോഴാണോ ഞങ്ങളെ കാണാൻ തോന്നിയത്....... അതോ........ " ധനു സച്ചിയുടെ ടി ഷർട്ടിൽ പിടിച്ച് വലിച്ച് കൊണ്ട് പിടിവിട്ടു. പരിഭവത്തോടെ തലചെരിച്ചു... സച്ചി രണ്ടുകയ്യും കൊണ്ട് ധനുവിന്റെ മുഖം പിടിച്ച് അവന് നേരെ ഉയർത്തി....... "എനിക്ക് തന്നോട് കുറെ കാര്യങ്ങൾ പറയാനുണ്ട്.... ഇനിയും മൂടിവച്ചാൽ ശേരിയാവില്ല..... എല്ലാം അറിഞ്ഞു കഴിയുമ്പോൾ ചിലപ്പോ താൻ എന്നെ വിട്ട് പോകുമായിരിക്കും..... എന്നാലും പറയാതിരിക്കാൻ വയ്യടോ.... പറഞ്ഞില്ലെങ്കിൽ ഞാൻ തന്നോട് തെറ്റ് ചെയ്തപോലെ ആവും... തന്നെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാ ഇത്രയും ദിവസം തന്റെ കൺ മുന്നിൽ വരാതിരുന്നത്......" സച്ചി ആകുലതയോടെ പറഞ്ഞു നിർത്തിയതും ധനു സച്ചിയെ തന്നെ നോക്കിയിരുന്നു.... "എന്തു തന്നെയായാലും ഞാൻ സച്ചിയെ വിട്ട് പോകുമെന്ന് തോന്നുന്നുണ്ടോ സച്ചിക്ക്..."

" അറിയില്ല ധനു...... എനിക്കറിയില്ല..... മറ്റെന്തു തന്നെ ആയാലും എന്നെ രണ്ട് അടി അടിച്ചോ എന്നാലും എന്നെ വിട്ട് പോവല്ലേ എന്ന് ഞാൻ പറഞ്ഞേനെ 😔😔" " സച്ചി.. എന്താണെന്നു വച്ചാൽ പറ......." ധനു സച്ചിയുടെ കയ്യുടെ മേൽ കൈ വച്ചു... " ധനു..... നിന്റെ ഹരിക്ക് ഒരു സ്നേഹിതൻ ഉണ്ടായിരുന്നില്ലേ..... ആ സ്നേഹിതൻ......😔😔." സച്ചി പറഞ്ഞു മുഴുവിപ്പിക്കാതെ ധനുവിനെ നോക്കി... " ആ സ്നേഹിതൻ സച്ചിയായിരുന്നു എന്നല്ലേ ..🤨."ധനു ഭാവവ്യത്യാസം ഇല്ലാതെ സച്ചിയെ നോക്കി..... " ധനു.. തനിക്ക് അറിയാമായിരുന്നോ...." സച്ചി ആധിയോടെ ധനുവിനെ നോക്കി " അറിയാമായിരുന്നു....." ".എന്നോട് ക്ഷമിക്ക് ...ഞാൻ കാരണമാണ് ഹരിയെ നഷ്ടപെട്ടത്..... എന്നെ വെറുക്കല്ലേ ധനു...😥😥" സച്ചി ധനുവിന് നേരെ കൈകൂപ്പി കൊണ്ട് പറഞ്ഞതും ധനു അവന്റെ കൈയിൽ പിടിച്ചു " ഇനി ഇങ്ങനെ പറയരുത് സച്ചി......

ഹരിയുടെ സ്നേഹിതനെ ഞാൻ എങ്ങനെ വെറുക്കനാണ്.....😊ഒരിക്കൽ പോലും കണ്ടിരുന്നില്ലെങ്കിലും ഹരിയുടെ വാക്കുകളിലൂടെ ഞാൻ അറിഞ്ഞതാണ് സ്നേഹിതനെ കുറിച്ച്..... അതിലുപരി എന്റെ സച്ചിയെ എനിക്ക് വെറുക്കാൻ പറ്റോ....😥സച്ചിയാണ് സ്നേഹിതൻ എന്നറിഞ്ഞ നിമിഷം സച്ചിയോടുള്ള സ്നേഹം കൂടിയിട്ടേ ഒള്ളു... സച്ചിയെ ഞാൻ അവിശ്വസിച്ചതൊക്കെ ഓർക്കുമ്പോ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുവാ സച്ചി 😭😭.. " " ധനു...... " സച്ചി ധനുവിനെ കെട്ടിപിടിച്ചു..... രണ്ടുപേരുടെയും മനസ് ശാന്തമായിരുന്നു. ഭാരങ്ങൾ എല്ലാം ഇറക്കിവച്ചപ്പോൾ പെയ്തൊഴിഞ്ഞ ആകാശം പോലെ തെളിഞ്ഞു ഇരുവരുടെയും മനസ്... " സച്ചി...😍" " മ്മ്....... " അവളുടെ ഇടംകഴുത്തിൽ ചുംബിച്ചു കൊണ്ട് അവൻ മൂളി... " ഒന്നുകൂടി അറിയാം സച്ചി.. ഞങ്ങളുടെ അജ്ഞാത സുഹൃത്ത് താൻ ആണെന്ന് 😍" ധനു പറഞ്ഞത് കേട്ടതും സച്ചി അവളിൽ നിന്ന് അകന്ന് മാറി...

" ധനു........ താൻ ഇതൊക്കെ..... "സച്ചി സംശയത്തോടെ ധനുവിനെ നോക്കി... " അപ്പം തിന്നൽ പോരെ വാദ്യാരെ... കുഴി എണ്ണണോ...😊😊😊" " ധനു എന്നാൽ ഇനി ഒരു കാര്യം കൂടി താൻ അറിയാൻ ഉണ്ട്‌......." സച്ചി പറയാൻ വരുന്നത് ഹരിയുടെ കാര്യമാണെന്ന് അറിയാമായിരുന്നത് കൊണ്ട് ധനു പെട്ടന്ന് സച്ചിയുടെ വാ പൊത്തി..... " എനിക്കിനി ഒന്നും അറിയണ്ട സച്ചി.... ഇത്രയും തന്നെ ധാരാളം... ഇനി ഉള്ളതൊക്കെ സച്ചിയുടെ ഉള്ളിൽ തന്നെ ഇരുന്നോട്ടെ എന്ന് ഞാൻ പറയില്ല 😊കാരണം അത് ഉള്ളിൽ ഇരുന്നാൽ എന്നെ വിട്ട് പോവാൻ തോന്നും അത് കൊണ്ട് എന്തുകാര്യം ആണെങ്കിലും മറന്നേരെ ഇപ്പോ തന്നെ..........ഇനി എന്നെയും കുഞ്ഞിനേയും പറ്റി മാത്രം ഓർത്താൽ മതി 😊😊നമ്മുടെ ഇടയിൽ ഇനി മറ്റൊന്നും വേണ്ട.. ഒരു കാര്യവും... എന്തു തന്നെ ആയാലും ഞാൻ തന്നെ വിട്ട് ഈ ജന്മത്തിൽ പോവില്ല... 😍" ധനു പറഞ്ഞത് കേട്ടതും സച്ചി ഒന്ന് പുഞ്ചിരിച്ചു.

ധനു.. ഈ ജന്മത്തിൽ ഞാൻ നിന്നെ വിട്ട് കളയില്ല ധനു.. പക്ഷേ അടുത്ത ജന്മത്തിൽ ഹരിയുടെ സ്വന്തം ശ്രീ ആയി കാണാനാണ് എനിക്ക് ആഗ്രഹം . കാരണം അവനെ പോലെ, ഹരിയെപ്പോലെ തന്നെ ഞാൻ പോലും സ്നേഹിച്ചിട്ടില്ല ധനു......... എന്താ ആലോചിക്കുന്നതെന്ന് ധനു പുരികം ഉയർത്തി സച്ചിയോട് ചോദിച്ചു... സച്ചി ഒന്നുമില്ലെന്ന്‌ കണ്ണടച്ച് കാണിച്ചു... സച്ചി താൻ ഇപ്പൊ ആലോചിക്കുന്നത് ഹരിയെ പറ്റിയാണെന്ന് എനിക്കറിയാം.... ഇനി ഒരു ജന്മം ഉണ്ടെങ്കിൽ തന്റെ പാതിയായി ജനിക്കണം എന്നാണ് എനിക്കാഗ്രഹം.. പക്ഷേ ഹരിയുടെ സ്നേഹം കണ്ടില്ല എന്ന് നടിക്കാൻ എനിക്ക് പറ്റില്ല സച്ചി. ഹരി എന്നെ ഇത്ര മാത്രം പ്രണയിച്ചിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു........ എനിക്ക് ഹരി ഒരു സുഹൃത്ത് മാത്രമല്ലായിരുന്നു അതിനുമപ്പുറം ആരൊക്കെയോ എന്ധോക്കെയോ ആയിരുന്നു.... അതിൽ പ്രണയം എന്ന വികാരം ഞാൻ കണ്ടില്ല..അവന്റെ ഡയറിയുടെ തുടക്കത്തിൽ എന്നെ കുറിച്ച് എഴുതിയത് വായിച്ചപ്പോ എനിക്ക് അസ്വസ്ഥത തോന്നി സൗഹൃദത്തെ പ്രണയത്തിലേക്ക് മാറ്റിയതിനു പക്ഷേ ...

തുടർന്നു വായിച്ചപ്പോഎനിക്ക് മനസിലായി ഹരി എന്നെ ഒരിക്കലും സുഹൃത്തായിട്ടല്ല കണ്ടിരുന്നത് എന്ന്.... എന്നെ ആദ്യമായി കണ്ടത് മുതൽ ഞാൻ അവനിൽ പ്രണയമായിരുന്നു എന്ന്....ഈ ജന്മം മുഴുവനും സച്ചിക്ക് വേണ്ടി ഉള്ളതാണ് സച്ചി.... ബാക്കി ഒക്കെ ദൈവം തീരുമാനിക്കട്ടെ. താനും എന്താ ഈ ഇരുന്ന് ആലോചിക്കുന്നത്....🙄സച്ചി ധനുവിനെ ഒന്ന് തട്ടി... " സീക്രെട്ട് ആണ്....... പറയില്ല 😍😍" ധനു ചിരിച്ചുകൊണ്ട് പറഞ്ഞതും " വേണ്ട...😊വാ കിടക്കാം..... നേരം വെളുക്കാൻ ഇനിയും സമയം ഉണ്ട്‌.... നീ ഇങ്ങനെ ഉണർന്നിരുന്നാൽ കുഞ്ഞും ഉണർന്നിരിക്കും... കിടക്കാൻ നോക്ക്.....😁" സച്ചി പറഞ്ഞതും ധനു സച്ചിയുടെ താടിയിൽ പിടിച്ച് വലിച്ചു. " ആഹ്..😵..വലിക്കാതെടി... വേദനിക്കുന്നു.." സച്ചി ധനുവിന്റെ കൈ പിടിച്ച് മാറ്റി... " എന്തു കോലമാണ് സച്ചി ഇത്.... താടി ഒക്കെ വളർത്തി..... " " എന്താ കുഴപ്പം.. ദുൽക്കർ സൽമാനെ പോലെ ഇല്ലേ ... " " ഞാൻ ഒന്നും പറയുന്നില്ല... കിടക്കാൻ നോക്ക്...." ധനു പതിയെ ബെഡിലേക്ക് കിടന്നു.... സച്ചി കുറച്ച് നേരം ധനുവിന്റ വയറിൽ തലോടി കൊണ്ടിരുന്നു ...

വാവേ ഇന്ന് എല്ലാം പറയുമ്പോ എനിക്കു വാവയെയും വാവയുടെ അമ്മയെയും നഷ്ടപ്പെടുമോ എന്നുള്ള പേടി ആയിരുന്നു... അച്ഛക്ക് ഇപ്പോഴാ മനസിലായത് അമ്മ അച്ഛയെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന്.... സച്ചി വയറുഭാഗത്തു നിന്ന് ചുരിദാർ മാറ്റി അവിടെ ചുംബിച്ചു... ധനു അത് കണ്ട് ഒന്ന് ചിരിച്ചു... സച്ചി ധനുവിന് അരുകിലായി കിടന്നു... " സച്ചി..... കുറെ ദിവസം കൂടി കാണുന്നതല്ലേ.....ആ സ്ഥിതിക്ക്..... " " ആ സ്ഥിതിക്ക്..... " 🤨 " ഞാൻ ഒരു കിസ്സ് ഒക്കെ പ്രതീക്ഷിച്ചു......😍" ധനു ചിരിച്ചുകൊണ്ട് പറഞ്ഞതും സച്ചി അന്തം വിട്ട് ധനുവിനെ നോക്കി... " അസ്ഥിക്ക് പിടിച്ചേക്കുവാടോ... തന്നോടുള്ള പ്രണയം❤️ " ധനു സച്ചിയുടെ കവിളിൽ അമർത്തി ചുംബിച്ചു.. " അപ്പൊ എന്റെ മാസ്റ്റർക്ക് റൊമാന്റിക് ആവാനും അറിയാം അല്ലേ 😍❤️" സച്ചിയും ധനുവിനെ ചേർത്ത് പിടിച്ചുകൊണ്ട് ചുണ്ടിൽ അമർത്തി ചുംബിച്ചു... ധനു സച്ചിയോട് ചേർന്ന് കിടന്നു സച്ചി ധനുവിനെ ചേർത്ത് പിടിച്ചു..

രാവിലെ ധനുവിനുള്ള ചായയും കൊണ്ട് അവളുടെ മുറിയിലേക്ക് വരുകയാണ് ഭാനു . വാതിൽ ലോക്ക് ചെയ്യാത്തത് കൊണ്ട് വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറി... " രാവിലെ ഞാൻ വരുമ്പോഴേക്കും കുളി കഴിഞ്ഞു നിൽക്കുന്ന ആളാണല്ലോ.. ഇന്ന് ബെഡിൽ നിന്ന് എണീറ്റിട്ടുകൂടി ഇല്ലല്ലോ 🙄" ഭാനു കൈയിൽ ഇരുന്ന ചായ ടേബിളിൽ വച്ചിട്ട് ധനു ആണെന്ന് കരുതി പുതച്ച് മൂടി കിടക്കുന്ന സച്ചിയുടെ അടുത്തായി ഇരുന്നു.... " മോളെ .... എണീക്ക്..എണീക്ക് 😁..... " ഭാനുതട്ടികൊണ്ട് ഇരിക്കുമ്പോൾ ഉറക്കപ്പിച്ചിൽ ധനു ആണെന്ന് തെറ്റുധരിച്ച് സച്ചി ഭാനുവിന്റെ കൈയിൽ പിടിച്ച് അടുത്തേക്ക് വലിച്ചു.... " അയ്യോ......🙄😂😂" ഭാനു ഒച്ച എടുത്തതും സച്ചി ചാടി എണീറ്റു.... " അമ്മയോ 🤪🤪....... " " സച്ചി 😳 നീ എന്താടാ ഇവിടെ.. നീ എപ്പോ വന്നു 🤔" ഭാനു സച്ചിയുടെ അടുത്ത് നിന്ന് എണീറ്റുകൊണ്ട് ചോദിച്ചു.. ഈ സമയമാണ് ധനു കുളി കഴിഞ്ഞ് റൂമിലേക്ക് വന്നത്... ഭാനുവും സച്ചിയും ധനുവിനെ നോക്കി.... ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിക്കുന്ന സച്ചിയുടെ എക്സ്പ്രഷൻ കണ്ടപ്പോഴേ എന്തോ ഒപ്പിച്ചിട്ടുണ്ട് എന്ന് ധനുവിന് മനസിലായി...

ധനു കണ്ണുകൊണ്ട് എന്താണെന്നു ചോദിച്ചു.. സച്ചി അമ്മയെ കാണിച്ചു കൊടുത്തു...🤭🤭🤭😂😂😂 " ഇവൻ ഇപ്പോഴാ വന്നത് മോളെ.... " സച്ചി ഒന്നും പറയാത്തത് കൊണ്ട് ഭാനു ധനുവിനോട് ചോദിച്ചു.... " സച്ചി ഇന്നലെ രാത്രി വന്നു അമ്മേ... വൈകിയ വന്നത്.. " " അതെ അമ്മേ 😁അത് കൊണ്ട് ആരെയും ഉണർത്താതെ ഇങ്ങു പോന്നു 😁😁😁... " ധനുവിന് ബാക്കി എന്നോണം സച്ചി പറഞ്ഞു.. " നീ എന്തിനാ എന്റെ കൈയിൽ പിടിച്ച് വലിച്ചത് സച്ചി..... " " ഞാൻ ധനു ആണെന്നു കരുതി 😁😁😁😜😜" " ഇപ്പൊ ഇവളുടെ അവസ്ഥ അറിയുന്നതല്ലേ... ഇങ്ങനെ ഒന്നും വലിക്കാൻ പാടില്ല സച്ചി 😬" " സോറി അമ്മേ.. ഇനി ശ്രെദ്ധിച്ചോളാം.... എന്തായാലും അമ്മ ചായ കൊണ്ടുവന്നതല്ലേ... കുടിച്ചിട്ടാവാം ബാക്കി... " സച്ചി ചായ എടുക്കാൻ പോയതും.. " അയ്യെടാ... ഇത് നിനക്കല്ല... ധനുവിനാണ്..... നിനക്ക് വേണമെങ്കിൽ താഴെ വന്ന് കുടിക്ക്... " ഭാനു സച്ചിയുടെ കൈയിൽ നിന്നും കപ്പ്‌ വാങ്ങി.. " അത് കുഴപ്പം ഇല്ല അമ്മേ... സച്ചിയേട്ടൻ കുടിച്ചോട്ടെ....." " അത് വേണ്ട മോളെ മോൾക്ക് കൊണ്ടുവന്നതാ ഇത്.. അവൻ താഴെ വന്ന് കുടിച്ചോളും അവന്റെ കയ്യിക്കും കാലിനും ഒരു കുഴപ്പവും ഇല്ല 😬😬😜"

" അമ്മ അത് പറയരുത്..... ധനുവിന് കുഴപ്പം ഇല്ലാലോ... " ധനുവിനെ നോക്കി കണ്ണടച്ചുകൊണ്ട് സച്ചി പറഞ്ഞു.. " നീ എത്രദിവസം ഉണ്ട്‌ ഇവിടെ..... " " ഞാൻ ഇപ്പോഴൊന്നും പോകുന്നില്ല 😁😁😁എന്താ അമ്മേ... . " " അങ്ങനെ ആണെങ്കിൽ മോൻ ഇന്ന് മുതൽ ജയന്റെ ഒപ്പം കിടന്നോ ഗീത ധനുവിനടുത്തു കിടന്നോളും.... " ഭാനു പറഞ്ഞതും " no.......🙄അത് ശേരിയാവില്ല....😁😁" " എന്നാൽ നീ അച്ഛന്റെ അടുത്ത് കിടന്നോ.....ഞാൻ ധനുവിന്റെ അടുത്ത് കിടന്നോളാം..... " " അതിലും ഭേദം ജയേട്ടന്റെ അടുത്ത് കിടക്കുന്നതാ...." സച്ചി ബെഡിൽ നിന്ന് എണീറ്റ് ബാത്‌റൂമിലേക്ക് നടന്നു.... എന്തോ ഓർത്തപോലെ നിന്നു.. " ധനു വേഗം റെഡി ആവ്.. നമുക്ക് ഒന്ന് അമ്പലത്തിൽ പോയിട്ട് വരാം.... ചുരിദാർ വേണ്ട set സാരി മതി.... " സച്ചി പറയുന്നത് കേട്ട് ഭാനു അന്തം വിട്ട് സച്ചിയെ നോക്കി....ധനുവും ആ എക്സ്പ്രഷനിൽ തന്നെ സച്ചിയെ നോക്കി " ഇത് എന്റെ മോൻ അല്ല... എന്റെ മോൻ ഇങ്ങനെ അല്ല.....കൃഷ്ണേട്ടാ...🙄" ഭാനു ചായക്കപ്പ് ധനുവിന് കൈയിൽ കൊടുത്തുകൊണ്ട് റൂമിനു പുറത്തേക്ക് നടന്നു... " രാവിലെ തന്നെ വെറുപ്പിക്കല്ലേ അമ്മേ 😬...

" സച്ചി ബാത്രൂംമിൽ കയറി.... സച്ചി കുളി ഒക്കെ കഴിഞ്ഞ് ബാത്റൂമിൽ നിന്ന് വന്നതും കണ്ടു സെറ്റ് സാരി ഒക്കെ ഉടുത്ത് നിൽക്കുന്ന ധനുവിനെ.... സച്ചിയെ കണ്ടതും ബെഡിൽ എടുത്ത് വച്ച ഷർട്ടും മുണ്ടും എടുത്ത് കൊടുത്തു.... " എന്റെ ഭാര്യ പറയുമ്പോൾ കേൾക്കാതിരിക്കാൻ പറ്റോ 😜" സച്ചി അത് വാങ്ങി റെഡി ആയ ശേഷം മുടി കെട്ടിക്കൊണ്ടിരിക്കുന്ന ധനുവിനടുത്തേക്ക് ചെന്നു... " സച്ചി പോവാം.... " ധനു തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞതും " നമുക്ക് ഒരു സെൽഫി എടുത്താലോ.... " സച്ചി വേഗം മുടി ചീപ്പുകൊണ്ട് ഒതുക്കി ധനുവിനെ ചേർത്ത് പിടിച്ചുകൊണ്ട് ഫോൺ എടുത്ത് ഫോട്ടോ എടുത്ത ശേഷം രണ്ടുപേരും താഴേക്ക് ഇറങ്ങി.... സ്റ്റെപ് ഇറങ്ങി വരുന്ന സച്ചിയേയും ധനുവിനെയും കണ്ടതും രാധാകൃഷ്ണൻ പത്രം മടക്കി വച്ചിട്ട് എണീറ്റ് അവരുടെ അടുത്തേക്ക് ചെന്നു... " അച്ഛാ 😁😁😁"

സച്ചിയും ചിരിച്ച് കൊണ്ട് രാധാകൃഷ്ണന്റെ അടുത്തേക്ക് ചെന്നു.. " ഭാനു പറഞ്ഞു നീ വന്നെന്നു..... നീ അമ്പലത്തിൽ പോവാണെന്നു കേട്ടു....😁😁പെണ്ണുകെട്ടിയാൽ ഇങ്ങനെ മാറോ.. അതോ നിന്റെ തലക്ക് വല്ല അടിയും കിട്ടിയോ " " അച്ഛനായി പോയി 😬😬😬ദൈവങ്ങളെ ശക്തി തരൂ.... " സച്ചി പല്ലുകടിച്ചു പിടിച്ചു 😂😂😂 " ഇന്ന് കാക്ക മലന്നു പറക്കോ.... " അവിടെക്കു വന്ന ജയനും കൂടെ കൂടി...😁😁 " ചേട്ടാ ചേട്ടനും.... ഞാൻ അമ്പലത്തിൽ പോയി വരട്ടെ...... എന്നിട്ടാവാം 😬 വാ ധനു..... " സച്ചി ധനുവിനെ വിളിച്ചതും " ഡാ... വണ്ടിയുടെ താക്കോൽ എടുത്തിട്ട് പോട..... " രാധാകൃഷ്ണൻ വിളിച്ചതും സച്ചി നിന്നു... " അതെ... ഞാനും എന്റെ ഭാര്യയും നടന്നു പോകുന്നുള്ളു...... " സച്ചി മുണ്ട് മടക്കി ഉടുത്ത് ധനുവിന്റ കൈയിൽ കൈ ചേർത്ത് വീട്ടിൽ നിന്ന് ഇറങ്ങി.....😍 ..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story