ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 37

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

ജയ്യും സച്ചിയും വിഷ്ണുവും രഘുവും എലഗൻസ് റെസ്റ്റോറന്റിന്റെ മുന്നിൽ കാർ നിർത്തി ഇറങ്ങി.... " ഇവിടെ തന്നെ അല്ലേ വരുന്നത്....🤨" വിഷ്ണു സംശയത്തോടെ ചോദിച്ചു.... " അതെ...ഞാൻ അന്നെഷിച്ചപ്പോൾ ഇവിടെ തന്നെയാണ് .. ഇപ്പൊ വന്നിട്ടുണ്ടാവും " രഘു ചുറ്റും നോക്കി.... " ജയ് നീ റെഡി അല്ലേ 😊.... " സച്ചി ചോദിച്ചതും ജയ് ഒന്ന് ചിരിച്ചു... അവർ നാലുപേരും റെസ്റ്റോറന്റിന്റെ ഉള്ളിലേക്ക് കയറി... കുറച്ച് മാറി ഓപ്പൺ എയറിൽ ഇരിക്കുന്ന അർപ്പിതയെ കണ്ടതും ജയ് അവളുടെ പുറകിൽ ഉള്ള ടേബിളിന്റെ അടുത്തുള്ള ചെയറിൽ ഇരുന്നു....സച്ചിയും വിഷ്ണുവും രഘുവും കുറച്ച് മാറിയുള്ള ടേബിളിന്റെ അടുത്തേക്ക് മാറി ഇരുന്നു.... അവിടെയുള്ള വെയ്റ്റെറെ നോക്കി സച്ചി കണ്ണുകൊണ്ട് എന്തോ കാണിച്ചതും അയാൾ ശെരി എന്ന രീതിയിൽ തല കുലുക്കി അർപ്പിതയുടെ അടുത്തേക്ക് ഓർഡർ ചെയ്ത സാധങ്ങളും കൊണ്ട് ചെന്നു.... " മാഡം 😊..... " വെയ്റ്റെർ ചിരിച്ചുകൊണ്ട് കൈയിൽ ഇരുന്ന ട്രേ അർപ്പിതയുടെ മുന്നിലേക്ക് വച്ചു... " thank you 😊" അർപ്പിത ചിരിച്ചുകൊണ്ട് ഗ്ലാസ്സ് കവർ ചെയ്ത പേപ്പർ മാറ്റി ജ്യൂസ്‌ ഗ്ലാസ്സ് എടുത്തു "

എക്സ്ക്യൂസ്‌ മീ, ഞാൻ ചോദിച്ചത് cherry bomb mocktail ആണ്....ഇത് respberry mocktail ആണ്.... നിങ്ങൾക്ക് മാറിപോയെന്നു തോന്നുന്നു 😊" അർപ്പിത ചിരിച്ചുകൊണ്ട് വെയ്റ്റെറെ നോക്കി... " സോറി മാഡം..... ഇത് അപ്പുറത്തെ ടേബിളിൽ ഉള്ള ആളുടെയാ.... ഞാൻ ഇപ്പൊ കൊണ്ടുവരാം മാഡത്തിന്റെ... ഇതൊന്നു കൊണ്ട് കൊടുക്കട്ടെ.... മാഡം സോറി 😊😊" വെയ്റ്റെർ ബാക്കിലേക്ക് കൈ ചുണ്ടിയതും അർപ്പിതയും തിരിഞ്ഞു നോക്കി.... കുറച്ച് നേരം നോക്കിയ ശേഷം അവിടെ ഇരിക്കുന്ന ആളെ മനസിലായതും അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു " ഞാൻ ഇത് ആ ടേബിളിൽ കൊണ്ട് കൊടുത്തോളാം 😊താങ്കൾ ഞാൻ ഓർഡർ ചെയ്തത് കൊണ്ടുവാ....." " ശെരി മാഡം..😊" അയാൾ തിരിച്ചു നടന്നപ്പോൾ സച്ചിയെ നോക്കി ഒന്ന് ചിരിച്ചു.. അർപ്പിത ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് ട്രെയും എടുത്തുകൊണ്ട് ജയ്യുടെ അടുത്തേക്ക് ചെന്ന് അവിടെ ഉള്ള ടേബിളിൽ വച്ചു... " thanku 😊.... "

ജയ് തല ഉയർത്താതെ ഫോണിൽ നോക്കികൊണ്ട് മറുപടി പറഞ്ഞു... " ഹേയ് ധനജ്ഞയ് 😊" അർപ്പിത വിളിച്ചതും ജയ് തല ഉയർത്തി അവളെ നോക്കി " ഹായ് 😊താനോ 😊ഇവിടെ ആണോ ജോലി ചെയ്യുന്നേ " ജയ് ചിരിച്ചുകൊണ്ട് അർപ്പിതയെ നോക്കി... " നല്ല ഹ്യൂമർ സെൻസ് ആണല്ലോ.....😁.... " " കുറച്ചൊക്കെ...... " ജയ് ജ്യൂസ് ഗ്ലാസ്സ് എടുത്ത് ഒരു സിപ് കുടിച്ചു.... " തന്നെ ഇരുത്തിയിട്ട് ഞാൻ കഴിക്കുന്നത് ശരിയല്ലലോ.. തനിക്ക് എന്താ വേണ്ടത് 😁" ജയ് ജ്യൂസ് ഗ്ലാസ്സ് ടേബിളിൽ വച്ചിട്ട് അർപ്പിതയെ നോക്കി... " ഞാൻ ഓർഡർ കൊടുത്തിട്ടുണ്ട്... 😁" അർപ്പിത പറഞ്ഞു തീർന്നതും ഓർഡർ ചെയ്ത സാധനങ്ങൾ അവളുടെ അടുത്ത് എത്തി.. " തന്റെ ജ്യൂസ്‌ എത്തിയല്ലോ...😊😊" ജയ് അവന്റെ ജ്യൂസ്‌ എടുത്ത് കുടിക്കാൻ തുടങ്ങി... " ധനജ്ഞയ്..... തൻ എന്താ ചെയ്യുന്നേ 😊" " ഇപ്പോൾ ജ്യൂസ്‌ കുടിക്കുന്നു...😊" " oh!🙄 ഞാൻ ചോദിച്ചത്........ " " മനസിലായി.... ഞാൻ CA ചെയ്യുന്നു.....😊 താനോ... " " ഞാൻ BBA കംപ്ലീറ്റ് ചെയ്തു ഇപ്പോ ക്യാമ്പസ്‌ ഇന്റർവ്യൂ വിൽ ഒരു ജോബ് ശരിയായിട്ടുണ്ട്😊 അതിന്റെ കാര്യങ്ങൾ ആയിട്ട് നടക്കുവാ.... " " ആഹാ.. ഗുഡ്....വീട്ടിൽ ആരൊക്കെ ഉണ്ട്‌...😊"

ജയ് ഗ്ലാസ്സ് ടേബിളിലേക്ക് വച്ചു... " എനിക്ക് അച്ഛനും ഏട്ടനും ഉണ്ട്‌...😊അമ്മ ഞാൻ കുഞ്ഞായിരുന്നപ്പോ മരിച്ചതാ അച്ഛന്റെ പേര് പ്രകാശ് മേനോൻ ഏട്ടൻ ആനന്ദ് മേനോൻ 😊" ആ പേര് കേട്ടതും ജയ് കൈ ദേഷ്യം കൊണ്ട് ചുരുട്ടി..... " തന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്‌...😁" അർപ്പിത ആലോചനയിൽ ആയിരുന്ന ജയ്യുടെ നേരെ കൈ ഞൊടിച്ചു... " ആഹാ.... എന്റെ വീട്ടിൽ അച്ഛൻ കാർത്തികേയൻ അമ്മ രാധിക പിന്നെ ചേച്ചി ധനുശ്രീ ചേച്ചിയുടെ കല്യാണം കഴിഞ്ഞു...ഏട്ടന്റെ പേര് സച്ചിദാനന്ദ്....😊" " അർപ്പിതയുടെ ഏട്ടൻ എന്തു ചെയ്യുന്നു.... ഇപ്പോൾ എവിടെയാ..... "ജയ് ഫോണിൽ വന്ന രഘുവിന്റെ call അറ്റൻഡ് ചെയ്തുകൊണ്ട് ഫോൺ ടേബിളിൽ കമിഴ്ത്തി വച്ചു.. "ഏട്ടന് അച്ഛനോടൊപ്പം ആയിരുന്നു ബിസിനസ്‌ റിയൽഎസ്റ്റേറ്റിന്റെ.. ഇപ്പോ ഓസ്ട്രേലിയയിൽ ആണ് അവിടെ കമ്പനിയിൽ 😊.... എന്താ ചോദിച്ചേ 😁...." " അല്ല പേര് നല്ല കേട്ട് പരിചയം അതാ 😊😊... " " ആണോ 😁ഏട്ടന്റെ പേര് കേൾക്കാൻ വഴിയൊന്നും ഇല്ല...പിന്നെ നാട്ടിൽ ആണ് പഠിച്ചത് ഒക്കെ 😊...." " ഏട്ടൻ നാട്ടിൽ വരാറില്ലേ......😊" " ഉവ്വ വന്നിരുന്നു...... ഏട്ടന്റെ ഫ്രണ്ട് മരിച്ചപ്പോ.....

ഒരു അഞ്ചാറു മാസം മുൻപ്..... വേഗം വന്ന് വേഗം പോയി... ഉറ്റ ചങ്ങാതി ആയിരുന്നു.😊" " എല്ലാകാര്യത്തിലും........ അല്ലേ 😠" ജയ് കൈക്കൊണ്ട് മുഖം അമർത്തി തുടച്ചു.. " മ്മ് 😊 അതെ.... എല്ലാ കാര്യത്തിലും 😊" " സച്ചി... ജയ്യുടെ അടുത്തേക്ക് ചെല്ല്.. വേഗം....." രഘു സച്ചിയെ ജയ്യുടെ അടുത്തേക്ക് വിട്ടു.. രഘുവിനറിയാം അടുത്ത നിമിഷം ജയ്യുടെ പ്രതികാരണം എന്തായിരിക്കും എന്ന്.... സച്ചി ജയ്യുടെ അടുത്തേക്ക് നടന്ന് ചെന്നു... " ജയ്..... " സച്ചി അവന്റെ ഷോൾഡറിൽ പിടിച്ചു... ജയ് തലഉയർത്തി സച്ചിയെ നോക്കി......സച്ചി കണ്ണുകൊണ്ട് അരുത് എന്ന് കാണിച്ചു... തന്നെ സംശയത്തോടെ നോക്കുന്ന അർപ്പിതയെ കണ്ടതും സച്ചി അവളെ നോക്കി ഒന്ന് ചിരിച്ചു......അവൾ സച്ചിയെ നോക്കിയും..... " ഹായ്..... ഞാൻ ജയ്യുടെ ചേച്ചിയുടെ ഹസ്ബൻഡ് ആണ് സച്ചിദാനന്ദ് 😊.... " " ജയ്യ് 🙄🙄"അർപ്പിത ജയ്യേ നോക്കി " എന്നെ ജയ് എന്നാണ് അടുപ്പം ഉള്ളവർ വിളിക്കുന്നത് 😊" ജയ് മുഖത്ത് ചിരി വരുത്തി പറഞ്ഞു.... " ഇത്തിരി മുൻപ് നിങ്ങളെ കുറിച്ചെല്ലാം ജയ് പറഞ്ഞിരുന്നു... " 😊😊 " സച്ചിയേട്ടാ.... പോവാം..... " ജയ് ചെയറിൽ നിന്ന് എണീറ്റു.... ജയ് എണീക്കുന്നത് കണ്ട് അർപ്പിതയും എണീറ്റു..

" ജയ് എന്താ ഒരു ടെൻഷൻ പോലെ 😊" അർപ്പിത ജയോടെ ചോദിച്ചു... " എന്റെ ഒരു ആവശ്യത്തിന് വേണ്ടി വന്നത ഇവിടെ..അപ്പൊ ഇവനെയും കൂട്ടി ... സമയം കുറെ ആയി... വീട്ടിൽ നിന്ന് വിളി വന്ന് തുടങ്ങി അതാ ഈ ടെൻഷൻ... " സച്ചി എങ്ങനെയോ പറഞ്ഞൊപ്പിച്ചു.. " ജയ് തന്റെ നമ്പർ ഒന്ന് തരാമോ........ " അർപ്പിത ചോദിച്ചതും നമ്പർ കൊടുത്തുകൊണ്ട് ജയ് ഫോണും എടുത്ത് റെസ്റ്റോറന്റിന്റെ പുറത്തേക്ക് നടന്നു പുറകെ സച്ചിയും അതിന് പുറകെ വിഷ്ണുവും രഘുവും..... പുറത്തെത്തിയതും ജയ്യ് നടന്ന് കുറച്ച് മാറിയുള്ള പാലത്തിനടുത്തേക്ക് പോയി... " അവൻ കുറച്ച് നേരം ഒറ്റക്ക് നിൽക്കട്ടെ.... " രഘു സച്ചിയോടും വിഷ്ണുവിനോടുമായി പറഞ്ഞു...... പാലത്തിന്റെ ഹാൻഡ്ഡ്രിലിൽ കൈകൾ മുറുക്കി പരന്നു കിടക്കുന്ന കായലിലേക്ക് നോക്കി നിൽപ്പാണ് ജയ്യ്..... കൈകളുടെ മുറുക്കം കൂടുന്നതിനനുസരിച്ച് അവൻ കണ്ണുകൾ ഇറുക്കി അടച്ചു... ഹിമയുടെ ഓർമകൾ മനസിൽ വന്ന് നിറഞ്ഞതും അവന്റെ കണ്ണുകൾ നിറഞ്ഞു.... " ഹിമേ....💔... " അവന്റെ ചുണ്ടുകൾ വിറയോടെ ഉരുവിട്ടു..... നെഞ്ച് പൊട്ടുന്ന വേദനയോടെ.......... "

അവനോളം ഹരിയല്ലാതെ ആരും ഹിമയെ സ്നേഹിച്ചിട്ടില്ല സച്ചി.......ഹിമ മരിക്കുമ്പോൾ ജയ്ക്ക് 17 വയസ്സ് ആയിരുന്നു..എല്ലാം കുറച്ച് കഴിയുമ്പോൾ മാറും എന്ന് കരുതി എന്നാൽ . ഇന്നും അവൾക്ക് അവന്റെ മനസിൽ ഉള്ള സ്ഥാനം പഴയതിനേക്കാൾ കൂടുതൽ ആഴത്തിൽ ആണ്... എനിക്ക് വരെ അത്ഭുതം ആണ് സച്ചി....ജയ്..... അവളോടുള്ള അവന്റെ പ്രണയം....... അവൾക്ക് വേണ്ടി ജീവൻ കൊടുക്കാൻ വരെ തയ്യാറാവും അവൻ...... എന്റെ മുമ്പിൽ ഉള്ള മൂന്ന് അത്ഭുതങ്ങളിൽ രണ്ട് അത്ഭുതങ്ങൾ ആണ്....ജയ്യും ധനുവും....മറ്റൊന്ന് സച്ചിയും... നിങ്ങളെ പോലെ വേറെ ആരും ഈ ഭൂമിയിൽ ഉണ്ടാവില്ല....... പ്രിയപെട്ടവർക്ക് വേണ്ടി ജീവിക്കുന്നവർ....." രഘു പറഞ്ഞതും വിഷ്ണു സച്ചിയെ കെട്ടിപിടിച്ചു... " ഇനി അർപ്പിത വഴി ആനന്ദിനെ ഇവിടെ കൊണ്ട് വരണം രഘു....... അതിന് എന്ധോക്കെ ചെയ്യണമോ.. അതെല്ലാം നമുക്ക് ചെയ്യണം.......😠" " അതെ സച്ചി...... അവൻ ഇവിടെ എത്തണം..... നരകിപ്പിച്ചു നരകിപ്പിച്ച് അവനെ തീർക്കണം..... മനസ് ചത്ത് അവൻ ഒടുങ്ങണം 😠ചെയ്തതൊക്കെ ഏറ്റുപറയിപ്പിക്കണം അവനെ കൊണ്ട്..... ഇഞ്ച് ഇഞ്ചയി കൊല്ലണം 😠😠"

രഘുവിന്റെ വാക്ക് ഉറച്ചതായിരുന്നു.... അവരുടെ കണ്ണുകളിൽ അവനെ ചുട്ടെരിക്കാനുള്ള അഗ്നി ഉണ്ടായിരുന്നു.... *************** " രഘു, ജയ്യ് വാ കയറിയിട്ട് പോവാം.... " സച്ചിയുടെ വീടിനു മുമ്പിൽ നിർത്തിയ കാറിൽ നിന്ന് ഇറങ്ങവേ സച്ചി അവരെ നോക്കി..... 😊 " വേണ്ട.. പിന്നെ ആവട്ടെ.. സന്ധ്യ ആയില്ലേ.....😊" രഘു വിഷ്ണുവിനെയും സച്ചിയേയും നോക്കി ചിരിച്ചു.. " ജയ് വീട് എത്തുമ്പോൾ വിളിക്കണേ..😊" " ശെരി സച്ചിയേട്ടാ.. 😊" ജയ് മങ്ങിയ ഒരു ചിരി അവർക്ക് നൽകികൊണ്ട് സീറ്റിൽ ചാരി ഇരുന്നു.... രഘു കാർ സ്റ്റാർട്ട്‌ ചെയ്ത് പോയി.... വിഷ്ണുവും സച്ചിയും മുഖത്തോട് മുഖം നോക്കി പരസപരം ഒന്നും സംസാരിക്കാതെ വീട്ടിലേക്ക് നടന്നു.... സച്ചി വീടിനു ഉള്ളിലേക്ക് കയറിയപ്പോൾ കണ്ടു അടുക്കള ഭാഗത്ത്‌ നിന്ന് ഹാളിലേക്ക് നടന്ന് വരുന്ന ധനുവിനെ..... സച്ചി ധനുവിനെ കണ്ടതും ഓടിച്ചെന്ന് അവളെ കെട്ടിപിടിച്ചു.... " സച്ചി........ " സച്ചിയെ പെട്ടന്ന് പ്രതീക്ഷിക്കാതെ ആയത് കൊണ്ട് ധനു ഒന്ന് അന്ധളിച്ചെങ്കിലും ധനുവിനെ മുഖത്ത് ചിരി വിരിഞ്ഞു 😊😊😊 സച്ചി ധനുവിന്റെ തോളിൽ മുഖം അമർത്തി ഒന്നുകൂടി ഇറുക്കി കെട്ടിപിടിച്ചു.....

" സച്ചി...... സച്ചി..... എന്താ..... " ധനു മെല്ലെ സച്ചിയുടെ പുറത്ത് തട്ടി.... " ഡാ.. വിടെടാ.. നീ ഈ കണക്കിന് പോയാൽ ആ പെങ്കൊച്ചിനെ ഞെക്കി പൊട്ടിക്കുമല്ലോ 🙄" പുറകിൽ നിന്ന് രാധാകൃഷ്ണന്റെ ഒച്ച കേട്ടതും സച്ചി ധനുവിൽ നിന്ന് മാറി തിരിഞ്ഞു നോക്കി... " ഞെക്കി പൊട്ടിക്കാൻ ഇവളെന്താ ബെലൂണോ 😬"സച്ചിയും വിട്ടു കൊടുത്തില്ല.. " നിനക്ക് ഇവളും ബലൂണും ഒക്കെ ഒരുപോലെയാ 😄" " നീ എപ്പോ വന്നു...... 😊.. അല്ല ഈ ഡ്രസ്സ്‌ ഒന്നും മാറാതെ ആണോ ധനുവിന്റെ അടുത്ത് നിൽക്കുന്നത് പോയി കുളിച്ചേടാ.....😬" സച്ചി രാധാകൃഷ്ണനോട്‌ എന്തോ പറയാൻ തുടങ്ങിയതും അടുക്കളയിൽ നിന്ന് ധനുവിനുള്ള ഭക്ഷണവും കൊണ്ടുവന്ന ഭാനു സച്ചിയെനോക്കി പേടിപ്പിച്ചു... സച്ചി ധനുവിനെ ഒന്ന് നോക്കി... " എന്താ 😊... " ധനു പുരികം ഉയർത്തി ചോദിച്ചു..... " ഒന്നും ഇല്ല 😊.... " സച്ചി കണ്ണടച്ച് കാണിച്ചു.... " ഞാൻ വിചാരിച്ചു... നീ വിഷ്ണുവിന്റെ വീട്ടിലേക്ക് പോയിട്ടുണ്ടായിരിക്കുമെന്ന് 😜" ഗീത സച്ചിയുടെ അടുത്ത് വന്നു നിന്നുകൊണ്ട് അവൻ കേൾക്കാൻപാകത്തിന് പറഞ്ഞു... സച്ചി ഗീതയെ ഒന്ന് നോക്കി 😬 " അല്ലടാ... അമ്മ രാവിലെ പറഞ്ഞിരുന്നു.....😂"

സച്ചിയുടെ നോട്ടം കണ്ടതും ഗീത ഒന്ന് ചിരിച്ചു... " ഇല്ല ഗീതേ.... ചെറിയൊരു ഇളവ് ഇവന് സെരിയാക്കിയിട്ടുണ്ടല്ലോ ധനു താഴത്തെ റൂമിൽ കിടന്നോളും സച്ചി മുകളിലും 😁😁😁😁😁" സച്ചിയുടെ മറുസൈഡിൽ വന്നു നിന്നുകൊണ്ട് ജയനും പറഞ്ഞു..... " കെട്ടിയോളും കെട്ടിയോനും കൂടി ഒരു പണിയും ഇല്ലാത്തത് കൊണ്ട് ഇറങ്ങിയേക്കുവാ 😬😬😬.. ഞാൻ ഇന്നലെ അവിടെ അല്ലേ കിടന്നത്.. ഇന്നും കിടക്കാൻ അറിയാം 😬😬" സച്ചി ചവിട്ടി തുള്ളി അകത്തേക്ക് കയറി പോയി.... സച്ചി കുളികഴിഞ്ഞ് വരുമ്പോൾ ധനുവിനെ ഭക്ഷണം കഴിപ്പിക്കുന്ന തിരക്കിൽ ആണ് ഗീതയും ഭാനുവും..... " ഇനി എന്റെ ഭാര്യക്ക് ഞാൻ കൊടുത്തോളം... ഇതിനു വിലക്ക് ഒന്നും ഇല്ലല്ലോ.... " സച്ചി ധനുവിന്റെ അടുത്തേക്ക് കസേര വലിച്ചിട്ടിരുന്നു..... " എന്തു വിലക്ക് ഇതൊക്കെ നിന്റെ കടമയാണ്..😜😜കൊടുത്തോ....ഭാനു അതങ്ങു നമ്മുടെ സന്തതിയുടെ കൈയിൽ കൊടുക്ക് . " അവിടേക്ക് വന്ന രാധാകൃഷ്ണൻ ഭാനുവിനെ നോക്കി ചിരിച്ചു.... ഭാനു കൈയിൽ ഇരുന്ന ഭക്ഷണം സച്ചിയുടെ കായിലേക്ക് കൊടുത്തു.... " അച്ചൻ ഇങ്ങനെ അമ്മക്ക് വരി കൊടുത്തിട്ടുണ്ടോ.... "

ഒരു ഉരുള ഉരുട്ടി ധനുവിന് നേരെ നീട്ടികൊണ്ട് സച്ചി രാധാകൃഷ്ണനോട്‌ ചോദിച്ചു.....😁😁 " പിന്നെ... ഇങ്ങേരോ...... ഇങ്ങേരുടെ കാര്യം ഒന്നും പറയാതിരിക്കുന്നതാ ഭേദം... ഞാൻ ഗർഭണി ആയിരുന്നപ്പോൾ വിശപ്പ് മുഴുവനും ഇങ്ങേർക്ക് ആയിരുന്നു.. ഞാൻ ഭക്ഷണം വാരികൊടുക്കേണ്ട അവസ്ഥ ആയിരുന്നു 😜😜😜" ഭാനു പറഞ്ഞത് കെട്ട് എല്ലാവരും ചിരിച്ചു.... " ജയേട്ടൻ എന്തെ.. അല്ലെങ്കിൽ ഇത് കൌണ്ടർ അടിക്കാൻ വരുന്നതാണല്ലോ " സച്ചി ചുറ്റും നോക്കി.. " ജയേട്ടന് എന്തോ രണ്ട് ഫയൽസ് നോക്കാൻ ഉണ്ട്‌ റൂമിൽ ഇരിപ്പാണ്....😊ടാ സച്ചി..... അടുത്ത തിങ്കളാഴ്ച ധനുവിന് സ്കാനിങ് ഉണ്ട്‌ ട്ടോ..... നാല് മാസം കഴിയാറായില്ലേ....😊" ഗീത പറഞ്ഞതും സച്ചി ശരിയെന്ന രീതിയിൽ തലയാട്ടി..... ഫുഡ്‌ ഒക്കെ ധനുവിന് കൊടുത്ത് കഴിഞ്ഞതും.. നെറ്റിയിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് സച്ചി അവിടെ നിന്ന് എണീറ്റു..... എല്ലാവരുടെയും മനസ് നിറഞ്ഞസമയം ആയിരുന്നു.. ഇത്രയധികം സച്ചിധനുവിനെയും ധനു സച്ചിയേയും സ്നേഹിക്കുന്നത് കാണുമ്പോൾ.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story