ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 38

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

സച്ചി കുളി കഴിഞ്ഞ് താഴേക്ക് വരുമ്പോൾ ധനു സോഫയിൽ ഇരുന്ന് ടിവിയുടെ ചാനൽ മാറ്റുന്ന തിരക്കിൽ ആണ് 😊... സച്ചി നേരെ ധനുവിന്റെ അടുത്തേക്ക് ചെന്ന് അവളുടെ കൈയിൽ നിന്ന് റിമോർട്ട് വാങ്ങിച്ചുകൊണ്ട് അവളുടെ മടിയിൽ തല വച്ച് സോഫയിൽ കിടന്നു... എന്നിട്ട് സച്ചി ചാനൽ മാറ്റികൊണ്ടിരുന്നു " എന്റെ സച്ചി.... ആ ന്യൂസ്‌ വച്ചേ.....😬" ധനു സച്ചിയുടെ കൈയിൽ നിന്നും റിമോർട്ട് വാങ്ങാൻ നോക്കിയതും സച്ചി അത് മാറ്റി പിടിച്ചു 😄😄 ധനു സച്ചിയുടെ നെഞ്ചിലെ രോമത്തിൽ പിടിച്ചു വലിച്ചതും.. " ആഹ് 😵😵..... വിടെടി.. വേദനിക്കുന്നു.... " സച്ചി അവളുടെ കൈ എടുത്ത് മാറ്റി.... " എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.... സച്ചി ആ ന്യൂസ്‌ വക്ക് അല്ലെങ്കിൽ ആ റിമോർട്ട് താ...... " " എന്റെ ധനു.... നമ്മുടെ കൊച്ചിന് കേൾക്കാൻ പറ്റിയ ന്യൂസ്‌ ഒന്നും ഇല്ലടി....... വല്ല ടോം ആൻഡ് ജെറി വച്ചു കൊടുക്ക്.....🤣🤣 കൊച്ച് അവിടെ കിടന്ന് എൻജോയ് ചെയ്യട്ടെ 😂.. അല്ലാതെ ഈ പീഡനവും വെട്ടും കുത്തും കൊലയും കേട്ട് ഇവിടെ ഇരിക്കുന്ന എന്റെ കുഞ്ഞിനെ വിഷമിപ്പിക്കാതെ" സച്ചി തല ചെരിച്ച് ധനുവിന്റെ വയറിൽ ഒന്ന് ചുംബിച്ചു 😘😘 "

അല്ല ധനു.. നിനക്ക് ശർദി ഒന്നും ഇല്ലേ......🙄🙄സിത്തു ഒക്കെ ശർദിക്കുന്ന ഒച്ച അങ്ങ് വിഷ്ണുവിന്റെ വീട് വരെ കേൾക്കാം....😄" " നീ പറഞ്ഞ് പറഞ്ഞ് അവൾക്ക് ശർദി ഉണ്ടാക്കാതെ ഇരുന്നാൽ മതി 🙄.. മോളുടെ മടിയിൽ നിന്ന് എണീറ്റ് മാറിയെടാ..." അവിടേക്ക് ജ്യൂസ്‌ കൊണ്ടുവന്ന ഭനു പഞ്ഞു..... " എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്ക... ഞാൻ എന്റെ ഭാര്യയോട് കുറച്ച് നേരം ഒറ്റക്ക് ഇരുന്ന് സംസാരിക്കുമ്പോഴേക്കും എവിടുന്നായാലും തേടി പിടിച്ച് ആരെങ്കിലും വരും..... സ്വർഗ്ഗത്തിലെ കട്ടുറുമ്പുകൾ..... " സച്ചി ധനുവിന്റെ മടിയിൽ നിന്നും എണീറ്റിരുന്നു. " ആ അങ്ങനെ ഒറ്റക്ക് ഇരുത്തിയതിന്റെയാ ഇപ്പൊ കാണുന്നേ....😜" ഭാനു ചിരിച്ചുകൊണ്ട് പറഞ്ഞതും " ജ്യൂസ്‌ 😁... ഇങ്ങു തന്നോ അമ്മേ 😁😁😁... "സച്ചി വേഗം വിഷയം മാറ്റി.... " ഇത് നിനക്ക് ഉള്ളതല്ല.. മോൾക്ക് ഉള്ളതാ.... നിനക്ക് വേണമെങ്കിൽ അടുക്കളയിൽ പോയി എടുത്ത് കുടിക്ക്... " " അത് കുഴപ്പമില്ല അമ്മേ.... സച്ചി കുടിച്ചോട്ടെ.....😊

ഞാൻ വേറെ എടുത്തോളാം 😊"ധനു ജൂസ് വാങ്ങി സച്ചിക്ക് കൊടുത്തു.... " അച്ഛന്റെ മോൻ തന്നെ 🙄" " എന്താ ഭാനു എന്നെ വിളിച്ചോ...🙄🙄" റൂമിൽ നിന്ന് കൃഷ്ണൻ വിളിച്ച് ചോദിച്ചു.. " ഇല്ല കൃഷ്ണേട്ടാ ആരും വിളിച്ചില്ല..... " സച്ചി രണ്ട് കവിൾ കുടിച്ചുകൊണ്ട് ബാക്കി ജ്യൂസ്‌ ധനുവിന് കൊടുത്തു.... " ഇന്നാ ഇനി ധനു കുടിച്ചോ 😊" ധനു ചിരിച്ചുകൊണ്ട് ആ ജ്യൂസ്‌ വാങ്ങി കുടിച്ചു..... " ഡാ സച്ചി... നീ കഴിച്ചോ ഫുഡ്‌...... " അവിടേക്ക് വന്ന ജയൻ ചോദിച്ചു.... " ഇല്ല..... ജയേട്ടാ.....😊" " വാ നമുക്ക് ഇരിക്കാം...😊.... അച്ഛൻ മുൻപ് ഇരുന്നു..... " സച്ചി എണീറ്റ് ഫുഡ്‌ കഴിക്കാൻ പോയി... ഫുഡ്‌ ഒക്കെ കഴിച്ച് കൈ കഴുകി തിരിഞ്ഞപ്പോൾ ആണ് ധനു പുറകിൽ ടൗൽ പിടിച്ച് നിൽക്കുന്നത് കണ്ടത് 😊......... " എന്റെ ധനു... ഞാൻ എടുക്കില്ലേ....ഇതൊക്കെ.... അവിടെ പോയി ഇരിക്കടോ....😍" സച്ചി ടൗൽ കൈയിൽ നിന്ന് വാങ്ങി ധനുവിന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു...... "

ധനു കിടക്കാൻ നോക്ക് സമയം ആയി...😊" ഗീത ജഗ്ഗിൽ കൊണ്ടുവന്ന വെള്ളം ധനുവിന്റെ കൈയിൽ കൊടുത്തു..... " എന്നാൽ താൻ പോയി കിടക്കാൻ നോക്ക്... നാളെ കാണാം....😊... ഞാനും പോയി കിടക്കട്ടെ 😔... രാത്രി കഴിക്കാനുള്ള ടാബ്ലറ്റ് ഒക്കെ മറക്കാതെ കഴിക്കണം... " സച്ചി ധനുവിന്റെ വയറിൽ കൈ വച്ചുകൊണ്ട് തിരിഞ്ഞതും " ഡാ സച്ചി നീ എങ്ങോട്ടാ പോകുന്നെ..... " പുറകെ വന്ന ഭാനു സച്ചിയെ നോക്കി... " ഓ 😏കിടക്കാൻ പോകുന്നു.... " " അങ്ങോട്ടല്ല.. ഇങ്ങോട്ട്...... ധനുവിന്റെ റൂമിലേക്ക് ചെല്ലടാ...." " ഓ ആക്കൽ ആണല്ലേ.....😏..... " "ഒന്ന് പോയെടാ..😬" ഭാനു റൂമിലേക്ക് പോയി... " എന്റെ സച്ചി... കാര്യമായി പറഞ്ഞതാ അമ്മ.... ഞാനാ പറഞ്ഞത് സച്ചി ഇവിടെ കിടന്നോട്ടെ എന്ന് 😊...... " " ശ്രീ......❤️" " മ്മ്മ്മ്..."സച്ചിയുടെ നെഞ്ചിൽ തലചായ്ച്ചുകൊണ്ട് ധനു മൂളി " തൻ ഇത് വരെ ഉറങ്ങിയില്ലേ......" " ഇല്ല.... സച്ചി...... " " എന്താടോ തനിക്കൊരു വിഷമം....വന്നപ്പോൾ മുതൽ ശ്രെദ്ധിക്കുന്നതാ....." " ഒന്നും ഇല്ല സച്ചി....... " " ഒന്നും ഇല്ലന്നൊന്നും പറയണ്ട.... എന്താ... " " ഞാൻ ഇന്ന് ഹരിയെ സ്വപനം കണ്ടു സച്ചി.....😥......വേറെ ഒന്നും ഇല്ല..... " "മ്മ്മ്മ്........ "

" വേറെ ഒന്നും ഇല്ല എന്റെ വാദ്യാരെ.....😍" " മ്മ്മ്മ്.... " " എന്റെ സച്ചി.... ഇങ്ങനെ മൂളിക്കൊണ്ട് ഇരിക്കല്ലേ...... എന്ധെങ്കിലും പറയുന്നുണ്ടോ....😬😬" ധനു തല ഉയർത്തി സച്ചിയെ നോക്കിയതും സച്ചി ചിരിക്കാൻ തുടങ്ങി....😂😂😂 " ഓ.... എന്നെ വട്ടാക്കിയതാണ്....".. ധനു സച്ചിയെ ഇടിക്കാൻ തുടങ്ങി.... സച്ചി ധനുവിന്റെ കൈയിൽ പിടിച്ചു..... " കണ്ടോടാ വാവേ... നിന്റെ അമ്മ എന്നെ പിടിച്ച് ഇടിക്കുന്നത്..... " സച്ചി മറുകൈ കൊണ്ട് വയറിൽ മെല്ലെ തലോടി.... " എങ്ങനെയാ... ഇടിക്കാതെ ഇരിക്കുന്നെ വാവേ..... അച്ഛേടെ സ്വഭാവം അങ്ങനെ അല്ലേ.....😏" " എന്നാലും എന്റെ കുഞ്ഞ് എന്റെ കൂടെ നിൽക്കോള്ളു... അല്ലേ വാവേ 😊" സച്ചി എണീറ്റിരുന്ന് ധനുവിന്റെ ടോപിന്റെ ഭാഗം വയറിൽ നിന്ന് മാറ്റി ചുംബിച്ചു.....വയറിൽ മെല്ലെ തഴുകി അവൻ കുഞ്ഞിനോട് സംസാരിക്കാൻ തുടങ്ങി.. ധനു ഇതെല്ലാം കേട്ട് ചിരിച്ചു.... വീണ്ടും കുഞ്ഞിന് ഒരു ഉമ്മ കൊടുത്തു. ധനുവിന്റെ നെറ്റിയിലും ഒരു ഉമ്മ കൊടുത്തുകൊണ്ട് അവൾക്കരുകിൽ കിടന്നു.... ധനു ഉറങ്ങി കഴിഞ്ഞതും സച്ചി റൂമിൽ ഇരുന്ന ലാപ്പും എടുത്ത് ഹാളിൽ ചെന്നിരുന്നു..

അർപ്പിത പറഞ്ഞതനുസരിച്ച് ഓസ്ട്രേലിയയിൽ ആണ് ആനന്ദ് എന്നറിഞ്ഞതുകൊണ്ട് താൻ അറിയുന്ന ഓസ്ട്രേലിയയിൽ ഉള്ള ആളുകളുമായി അന്നെഷിച്ചു.... സോഷ്യൽ മീഡിയയിലും കുറെ തിരിഞ്ഞു.... അങ്ങനെ നോക്കി നോക്കി വന്നപ്പോൾ ആണ് കിഷോർ (സിതാരയുടെ ഹസ്ബൻഡ് )ന്റെ കമ്പനിയിൽ work ചെയ്യന്ന ഒരാളുടെ fb പോസ്റ്റിൽ ആനന്ദിനെ കാണാൻ ഇടയായത്....... സമയം രണ്ടുമണിയോട് അടുത്തെങ്കിലും കിഷോറിനെ വിളിച്ച് കമ്പനിയിൽ work ചെയ്യന്ന ആളുടെ എല്ലാ ഡീറ്റൈൽസും വാങ്ങി.... ശേഷം അത് രഘുവിന് മെയിൽ ചെയ്തു....ഒപ്പം ജയ്ക്കും... " ആനന്ദേ നിന്റെ കൗണ്ഡൌൺ തുടങ്ങി കഴിഞ്ഞു ...... " സച്ചി ലാപ്പിൽ കണ്ട ആനന്ദിന്റെ ഫോട്ടോയിലേക്ക് നോക്കി.... ************* " ഹലോ രഘു...... എന്തായി..... " " ഞാൻ ആ നമ്പറിൽ വിളിച്ച് അന്നെഷിച്ചു.... സച്ചി.... ". " എന്താ പറഞ്ഞത്...... " " അത് അയാൾ മുൻപ് വർക്ക്‌ ചെയ്തിരുന്ന കമ്പയിലെ ഏതോ ഒരു ഫങ്ക്ഷന് എടുത്ത ഫോട്ടോ ആണത് അന്ന് അവിടെ ഗസ്റ്റ് ആയിട്ട് വന്നതാണ് ആനന്ദ് ..... "

ആനന്ദിന്റെ കമ്പനിയുടെ പേര് എന്ധെങ്കിലും അറിഞ്ഞോ....." " yes...... AARBI മൾട്ടിനാഷണൽ കമ്പനി..... " " ഞാൻ ഒന്ന് നോക്കട്ടെ ആ കമ്പനിയെ കുറിച്ച്..... " " ഞങ്ങളും നോക്കാം സച്ചി...." " ഓക്കേ... പിന്നെ വിളിക്കാം..😊" സച്ചി ഫോൺ വച്ചു..... " രാവിലെ തന്നെ ആരോടാ ഫോണിൽ സംസാരം.....😊" സച്ചിക്കുള്ള ചായയും കൊണ്ട് അകത്തേക്ക് വരുമ്പോൾ ആണ് ഫോൺ വിളിച്ച് കൊണ്ട് നിൽക്കുന്ന സച്ചിയെ കണ്ടത്... " രഘുവിനെ വിളിച്ചത😊... " സച്ചി ധനുവിന്റെ കൈയിൽ ചായ വാങ്ങി കുടിച്ചു. " രഘുവേട്ടന്റെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത്.... വിഷ്ണുവിന്റെയും ശ്രീകുട്ടിയുടെയും കാര്യം നേരത്തെ നടത്തണം എന്ന് ഇവിടെ ഇന്നലെ രവി അമ്മാവൻ വന്നപ്പോൾ പറയുന്നത് കേട്ടു.... എന്റെ ഡെലിവറിക്ക് മുൻപ് നടത്തണം എന്നൊക്കെ ....😊" " അപ്പൊ അവന്റെ കാര്യത്തിലും തീരുമാനം ആയി..😁..... " " ഓ... അതിൽ ഒരു ആക്കൽ ഇല്ലേ..... സച്ചിയേട്ടാ.... " " എന്റെ ശ്രീ...... വല്ലപ്പോഴും നീ സച്ചിയേട്ടാ എന്ന് വിളിക്കത്തൊള്ളൂ 😍ഒന്ന് കെട്ടിപിടിക്കാം എന്ന് കരുതിയാൽ ഇപ്പൊ പറ്റില്ലല്ലോ ......😁😁 😁😁😁 "

" മ്മ്മ്മ്.... സച്ചിക്ക് കുറച്ച് ദിവസമായിട്ട് തനിക്ക് എന്തോ കള്ളലക്ഷണം ഉണ്ട്‌...... എന്താണ് 🤨🤨" " ഓഓഓ അത് എന്നും ഉള്ളതാ.....😁😁😁" " ഒഴിഞ്ഞു മാറണ്ട ഞാൻ ഒരു ദിവസം കണ്ടുപിടിക്കും..." " ആണോ...മാസ്റ്റർ 😁😁😁😁" " സച്ചി പിന്നെ നാളെ ഹോസ്പിറ്റലിൽ പോണം....😊" " എനിക്ക് ഓർമ ഉണ്ട്‌ ശ്രീ....... " " ഞാൻ ഓർമിപ്പിച്ചെന്നെ ഒള്ളു.... " " മ്മ്മ്.. ഞാൻ പോയി ഒന്ന് ഫ്രഷ് ആവട്ടെ 😊" സച്ചി ചായ കപ്പ് ധനുവിന്റെ കൈയിൽ കൊടുത്തുകൊണ്ട് ബാത്‌റൂമിലേക്ക് നടന്നു.... വിഷ്ണുവിന്റെ അടുത്ത് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നപ്പോൾ ആണ് ജയുടെ മെസ്സേജ് വന്നത് " എന്തായെടാ...... " സച്ചി മെസ്സേജ് എടുത്ത് നോക്കുന്നത് കണ്ട് വിഷ്ണു ചോദിച്ചു.. " ഇല്ലടാ... ഒന്നും കിട്ടിയില്ല...... ഇനി അർപ്പിത മാത്രം ഒരു വഴി ആയി ഒള്ളു... "സച്ചി ഫോൺ എടുത്ത് പോക്കറ്റിലേക്ക് ഇട്ടു.... ദിവസങ്ങൾ കഴിഞ്ഞ് പോയി..... അർപ്പിതയും ജയ്യും തമ്മിൽ കൂടുതൽ അടുത്തു.. പരസ്പരം ഉള്ള ഫോൺ വിളികളും കൂടി കൂടി വന്നു......ദിവസങ്ങൾ കഴിയുംതോറും ജയ് അറിഞ്ഞിരുന്നു.... ജയ് കരുതിയ പോലെ ഒരു പെൺകുട്ടി അല്ല അർപ്പിത എന്ന്........

" ജയ് വന്നിട്ട് കുറെ നേരം ആയോ..... " റെസ്റ്റുറന്റ് ഇൽ ഓടി പിടിച്ചു വന്ന അർപ്പിത ജയ്യുടെ മുന്നിൽ നിന്ന് കിതക്കാൻ തുടങ്ങി..... " താൻ ആദ്യം ഈ വെള്ളം ഒന്ന് കുടിക്കു....😊" ജയ് ടേബിളിൽ ഇരുന്ന വെള്ളം അർപ്പിതക്ക് നേരെ നീട്ടി... " താങ്ക്സ് 😊"അവൾ വെള്ളം വാങ്ങി കുടിച്ചു കൊണ്ട് ചെയറിൽ ഇരുന്നു.... " താൻ എന്താ കാണണം എന്ന് പറഞ്ഞത്.....🙄" ജയ് സംശയത്തോടെ അർപ്പിതയെ നോക്കി.... " എനിക്ക്...... ജയ്..... എങ്ങനെ പറയും എന്ന് എനിക്കറിയില്ല ജയ്.. പിന്നെ ഇപ്പൊ ഇത് പ്രാക്ടിക്കൽ ആവില്ല എന്നെനിക്ക് അറിയാം.... എങ്കിലും.... " അർപ്പിത പറഞ്ഞ് വരുന്നത് എന്താണെന്നു ജയ്ക്ക് ഏറെ കുറെ മനസിലായി... " താൻ എന്താ തപ്പി തടയുന്നേ...😊" " ജയ്...... ഞാൻ....... " അർപ്പിത..... I love you....... " ജയ് കൈ ചുരുട്ടി പിടിച്ച് മനസിനെ നിയന്ത്രിച്ച് തങ്ങളുടെ ലക്ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ട് ചിരിച്ചമുഖത്തോടെ അർപ്പിതയെ നോക്കി.... " ജയ് ഞാൻ തന്നോട് പറയാൻ ആഗ്രഹിച്ചത് ഇത് തന്നെയാണ് .. I love you too.. Jai ... " അർപ്പിത പറഞ്ഞത് കേട്ട് അവൻ ഒന്ന് ചിരിച്ചു.... ആ ചിരിയുടെ പുറകിൽ ഒരു പാട് നീറുന്ന നോവുകളും പകയുടെ കനലും ഒളുപ്പിച്ചുകൊണ്ട്...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story