ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 4

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

"ഹലോ.... വിഷ്ണു പറയടാ......... " "ഒന്നും ഇല്ലടാ....നീ ഇപ്പൊ എവിടെയാ...." " ഞാനോ..🙄ഞാൻ ധനുവിന്റെ ഏതോ ഒരു ഫ്രണ്ടിന്റെ വീട്ടിൽ 😬😬" " അവൾ എവിടെ.... " " അവള് അവളുടെ ഫ്രണ്ടിന്റെ ചേട്ടനോട് സംസാരിക്കുന്നുണ്ട്...... "(സച്ചി പുറത്ത് നിന്ന് കൊണ്ട് അവളെ നോക്കിയിട്ട് പറഞ്ഞു ) " മ്മ്മ്മ്... നീ ഒക്കെ അല്ലേടാ....😊" " എന്തു ഓക്കേ 🙄🙄എനിക്ക് എന്തോ അവളെ അംഗീകരിക്കാൻ പറ്റുന്നില്ല.... പേടിച്ചിട്ട് അവളോട് പറയാനും പറ്റുന്നില്ല......... ഒരു കാര്യം എങ്കിലും വേണ്ടേ ഞാൻ ആഗ്രഹിച്ചത് .... " " ഒന്ന് പോയേ സച്ചി 😬😬😬കല്യാണം കഴിഞ്ഞിട്ടാണോ ഇതൊക്കെ പറയുന്നേ... അതൊക്കെ ശരിയാവും... അവളോട് നീ എന്ധെങ്കിലും പറയാൻ നിന്ന് അവളുടെ കൈയിൽ നിന്ന് വാങ്ങണ്ട 😁" " ആ ഒരു കാര്യം കൊണ്ടാ ഞാൻ അവളോട് ഒന്നും പറയാത്തത്....അല്ലെങ്കിൽ ഉണ്ടല്ലോ.... ചുരുട്ടി ഒട്ടിച്ചേനെ..... " " മ്മ്മ്🙄.... എന്ധെങ്കിലും ആവട്ടെ.... നീ അവളെ ദേഷ്യപ്പെടുത്താതെ ഇരുന്നോ... അതാ നിന്റെ ആരോഗ്യത്തിനു നല്ലത് 😊" " മ്മ്മ് okk ഡാ " സച്ചി ഫോൺ വച്ചുകൊണ്ട് രഘുനാഥിന്റെ അടുത്തേക്ക് ചെന്നു.. " ധനു.... " രഘു സച്ചി വരുന്നുണ്ട് എന്ന് കണ്ണുകൊണ്ട് ധനുവിനെ 🙄ആക്ഷൻ കാണിച്ചു... സച്ചി രഘുവിന്റെ അടുത്ത് വന്നിരുന്നു...

" നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ ഇപ്പൊ വരാം....കുടിക്കാൻ എടുക്കാൻ പോയവർ എവിടെ എന്ന് നോക്കട്ടെ.... "ധനു എണീറ്റ് അടുക്കളയിലേക്ക് പോയി " സച്ചി ഞങ്ങളുടെ സ്ഥലം എല്ലാം ഇഷ്ടപ്പെട്ടോ..... " രഘു സച്ചിയെ നോക്കി ചിരിച്ചു.. " കുഴപ്പം ഇല്ല.....😊 " "പിന്നെ ഞങ്ങടെ ധനു പാവമാട്ടോ...... ഈ കാണുന്ന ഗൗരവം മാത്രം ഒള്ളു..😊😊😊" "അതെനിക്ക് നന്നായി അറിയാം ഇയാൾ ഒന്നും പറഞ്ഞു തരേണ്ടത് ഇല്ല 😬😬(സച്ചി ആത്മ ) സച്ചി രഘുവിനെ നോക്കി ചിരിച്ചു... ജാനകിയമ്മ കൊണ്ടുവന്ന ചായയും കുടിച്ച് അവരോട് യാത്രയും പറഞ്ഞ് സച്ചിയും ധനുവും അവിടെ നിന്നും ഇറങ്ങി.... വീട്ടിൽ വന്നു ഭക്ഷണവും കഴിച്ച് നേരെ കിടക്കാൻ പോയി..... സച്ചി വേഗം ബെഡിന്റെ സൈഡിൽ പോയി കിടന്നു.... ധനു ഫ്രഷ് ആയി വന്നപ്പോഴേക്കും സച്ചി ഉറങ്ങിയിരുന്നു... ധനു സച്ചിയെ നോക്കിയിട്ട് ലൈറ്റ് കിടത്തി ഡിം ലൈറ്റ് മാത്രം ഇട്ടശേഷം ബാൽകണിയിൽ ക്യാൻ സ്വിങ് ചെയറിൽ പോയി ഇരുന്നു...... ആകാശത്തെ നക്ഷത്രങ്ങളെ നോക്കുമ്പോൾ അതിൽ നിന്നെ എനിക്ക് കാണാൻ സാധിക്കുന്നില്ലല്ലോ ...............

ഓർമ്മിക്കാൻ ഒരുപാട് ഓർമകൾ ഒന്നും ഇല്ലെങ്കിലും.... ഉള്ളതെല്ലാം നിറംമങ്ങാതെ..... ഇന്നും മനസ്സിൽ അലയടിക്കുന്നുണ്ട് ..... ധനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.....ഓർമകൾ മനിസിൽ കൂടി ഒഴുകി ഇറങ്ങി അവൾ കണ്ണുകൾ അടച്ച് ആ സ്വിങ്ങ് ചെയറിൽ ചാരി ഇരുന്നു.... കുറച്ച് കഴിഞ്ഞതും എന്തോ ഓർത്ത പോലെ ധനു കണ്ണ് തുറന്ന് ഉറങ്ങി കിടക്കുന്ന സച്ചിയെ നോക്കിഇരുന്നു..... ഉറക്കത്തിനിടക്ക് സച്ചി എണീറ്റപ്പോൾ കാണുന്നത് ബാൽകണിയിൽ തന്നെ നോക്കി ഇരിക്കുന്ന ധനുവിനെ ആണ്. അത് കണ്ടതും സച്ചി തിരിഞ്ഞു കിടന്നു കൊണ്ട് തലയിൽ കൂടി പുതപ്പ് പുതച്ചു.. ധനു എണീറ്റ് ബാൽകണി ഡോർ കുറ്റിയിട്ട ശേഷം കട്ടിലിന്റെ മറുസൈഡിൽ ആയി പോയി കിടന്നു... തനിക്ക് നേരെ നീണ്ട കൈയിൽ പിടിച്ച് ബസിലേക്ക് കയറി നെഞ്ചിൽ കൈവച്ച് കുറച്ച് നേരം കണ്ണടച്ചു നിന്നുകൊണ്ട് നേരെ നോക്കിയതും അവളുടെ കണ്ണുകൾ പതിഞ്ഞത് മനോഹരമായ പുഞ്ചിരിയിൽ ആണ്.. കണ്ണുകൾ ഒന്നുകൂടി അടച്ച് തുറന്നതു മുന്നിൽ ഉണ്ടായിരുന്ന രൂപം അപ്രതീക്ഷിതമായി സ്വപ്നത്തിന്റെ തീവ്രതയിൽ ധനു കണ്ണുകൾ വലിച്ചു തുറന്ന് എണീറ്റിരുന്നു..

ഫോൺ എടുത്ത് സമയം നോക്കിയ ശേഷം ....കൈക്കൊണ്ട് മുടി എല്ലാം ഒതുക്കി കെട്ടി....ധനു നേരെ പോയി കുളിച്ച് ഫ്രഷ് ആയി വന്നു. അപ്പോഴും സച്ചി ഉറക്കത്തിൽ തന്നെ ആയിരുന്നു... ധനു നേരെ അടുക്കളയിലേക്ക് പോയി... രാധിക രാവിലെ തന്നെ പകുതി പണി തീർത്തിരുന്നു...... " മോളെ സച്ചി എണീറ്റോ....... " " ഇല്ല അമ്മേ........... എണീക്കുമ്പോൾ കുറച്ച് കഴിയും.... " " ഇല്ല..... ധനു....😁ചേച്ചിയുടെ കെട്ടിയോൻ എണീറ്റ് അച്ഛന്റെ അടുത്ത് ഇരിപ്പുണ്ട്..... " അങ്ങോട്ട് വന്ന ജയ് ധനുവിനെ ചുറ്റിപിടിച്ചു കൊണ്ട് പറഞ്ഞു. " ധനു... ചായ കൊണ്ടുപോയി സച്ചിക്ക് കൊടുക്ക് " രാധിക കൈയിലേക്ക് കൊടുത്ത ചായ കപ്പുമായി സച്ചിടെ അടുത്തേക്ക് ചെന്നു... " ചായ.... " സച്ചി ധനുവിനെ ഒന്ന് നോക്കിയിട്ട് ധനു നീട്ടിയ ചായ വാങ്ങി " നിങ്ങൾ എപ്പോഴാ ഇറങ്ങുന്നേ......" കാർത്തികേയൻ അവരോടായി ചോദിച്ചു.. " കുറച്ച് കഴിഞ്ഞ് ഇറങ്ങും അങ്കിൾ...😁അല്ലേ ശ്രീ.... " സച്ചി ധനുവിനെ നോക്കി നിനക്ക് മാത്രം അല്ല എനിക്കും ആക്ട് ചെയ്യാൻ അറിയാം (സച്ചി ആത്മ ) 'ശ്രീ'എന്ന വിളിയിൽ ധനു ഒന്ന് നടുങ്ങി.....

വർഷങ്ങൾക്ക് ശേഷം ആ വിളി കാതിൽ എത്തിയപ്പോൾ ശരീരത്തിന് ഒരു മരവിപ്പ് അനുഭവപ്പെട്ട ധനു ഒന്നും മറുപടി പറയാതെ തിരിഞ്ഞു നടന്നു... അങ്ങോട്ട് വന്ന ജയ് റൂമിലേക്ക് പോകുന്ന ധനുവിനെ കണ്ടതും അവളുടെ പുറകെ പോയി.. ധനു ജനൽഅഴികളിൽ കൈകൾ മുറുക്കി പുറത്തേക്ക് നോക്കി നിന്നു. തന്റെ തോളിൽ ഒരു കൈ സ്പർശം അറിഞ്ഞതും അവൾ തിരിഞ്ഞു നോക്കി... " എന്താ ധനുവേച്ചി....🙂നീ ഹാപ്പി അല്ലേ.... " ജയുടെ ചോദ്യത്തിന് മറുപടി പറയാതെ വീണ്ടും പുറത്തേക്ക് നോക്കി നിന്നു.. " ചേച്ചി 😒..... " " ജയ് 😒...ഹരി... " " ഇന്നും നീ ആ സ്വപനം കണ്ടോ..... " " മ്മ്മ്....😥അത് മാത്രം അല്ല.... സച്ചിയുടെ വായിൽ നിന്ന് ശ്രീ എന്ന എന്ന വിളി കേട്ടപ്പോൾ..... ഞാൻ ഹരിയെ ഓർത്തുപോയി 😥😥.... " " ചേച്ചി...വേണ്ട..... ഹരിയേട്ടന്റെ പേരിൽ ചേച്ചി കരയില്ല എന്ന് ഞങ്ങളോട് പറഞ്ഞതാ.... അങ്ങനെ ആണെങ്കിൽ ഹിമയെ ഓർത്ത് ഞാൻ എന്ധോരം കരയണം..... എന്റെ മുന്നിൽ വച്ചല്ലേ അവളെ... " ജയ് പറഞ്ഞു മുഴുവിപ്പിക്കാൻ പറ്റാതെ നിർത്തി... " ചേച്ചി..... ഞാൻ ഹിമക്ക് വാക്ക് കൊടുത്തതാ ചേച്ചിയും രഘുവേട്ടനും ഹരിയേട്ടന് വാക്ക് കൊടുത്ത പോലെ.....

ആരെയും നമ്മൾ വെറുതെ വിടില്ല എന്ന്..... ആ മൂന്ന് പേരിൽ ഒരാളെ നമ്മൾ പരലോകത്തു അയച്ചില്ലേ...... അതുപോലെ ബാക്കി രണ്ടുപേരും തീരണം....😠😠😠😠😠. നമ്മളിൽ ഒരാളെങ്കിലും ജീവനോടെ ഉണ്ടെങ്കിൽ തീർക്കണം..... എങ്കിലേ എന്റെ ഹിമക്കും ഹരിയേട്ടനും അവരുടെ കുടുംബത്തിനും ശാന്തി കിട്ടു " ജയുടെ കണ്ണുകളിൽ പക നിറഞ്ഞു... ധനു ജയുടെ കൈയിൽ മുറുകെ പിടിച്ചു അവന്റകണ്ണുകൾ നിറഞ്ഞു തുളുമ്പാൻ നിന്ന കണ്ണുനീർ ശാസനയോടെ പിടിച്ചു നിർത്തി... കുറെ നേരം അവർ ഒന്നും മിണ്ടാതെ നിന്നു.. " എനിക്ക് അകത്തേക്ക് വരാമോ.... "സച്ചിയുടെ സൗണ്ട് ആണ് അവരെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്... " അതിനെന്താ അളിയാ 😄😄അളിയന്റെ റൂമല്ലേ.... എപ്പോ വേണമെങ്കിലും വരാമല്ലോ.... "ജയ് ചിരിച്ചുകൊണ്ട് സച്ചിയുടെ തോളിൽ തട്ടികൊണ്ട് പുറത്തേക്ക് പോയി... " ധനു ഡ്രസ്സ്‌ ഒക്കെ എടുത്ത് വക്ക് നമുക്ക് ഇറങ്ങാം...

" സച്ചി ടൗൽ എടുത്ത് കൊണ്ട് ബാത്‌റൂമിലേക്ക്കയറി പോകുന്നതിനിടയിൽ പറഞ്ഞു. " അതെ... സച്ചി... എന്നെ ധനു എന്ന് വിളിച്ചാൽ മതി....ശ്രീ എന്ന് വിളിക്കണ്ട.... അതെനിക്ക് ഇഷ്ടമല്ല..... അത് ആരുടെ മുമ്പിൽ act ചെയ്യാൻ ആണെങ്കിലും... " " ഞാൻ ഒന്ന് ആലോചിക്കട്ടെ......😂😂😂😂" " ആലോചിക്കാൻ ഒന്നും ഇല്ല.... സച്ചി ഇനി വിളിക്കരുത് ..... " ധനു അതും പറഞ്ഞുകൊണ്ട് റൂമിനു പുറത്തേക്ക് പോയി... " ഇതെന്തു കൂത്ത് 😬😬എനിക്ക് ഇവിടെ ഒരു വിലയും ഇല്ലേ..... ഓ ഇത് അവളുടെ വീട് ആണല്ലോ...... നീ വീട്ടിലേക്ക് വാടി.. കാണിച്ചു തരാം..... സച്ചിയുടെ കളികൾ ധനു മാസ്റ്റർ കാണാൻ ഇരിക്കുന്നതേ ഒള്ളു... ബുഹാ.. .😂😂😂😂😂" സച്ചി നേരെ ബാത്റൂമിൽ കയറി ............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story