ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 41

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

അലാറം അടിക്കുന്ന സൗണ്ട് കേട്ടാണ് ധനു കണ്ണ് തുറന്നത്.....ഫോൺ എടുത്ത് അലാറം ഓഫ്‌ ആക്കി . " സച്ചി...... സച്ചി...... എണീക്ക്.😊.... " ധനു തന്നെ ചേർത്ത് പിടിച്ചിരിക്കുന്ന സച്ചിയുടെ കൈയിൽ മെല്ലെ തട്ടി.. " സച്ചി 😊.. "സച്ചിയുടെ ഭാഗത്ത്‌ നിന്ന് ഒരു പ്രതികരണം ഇല്ലാത്തത് കൊണ്ട് ധനു വീണ്ടും സച്ചിയെ വിളിച്ചു... " ഇത് നന്നായി..... നേരത്തെ വിളിക്കണം എന്നൊക്കെ പറഞ്ഞ് കിടന്നിട്ട്....🙄" ധനു സച്ചിയുടെ കൈ മേത്തു നിന്ന് മാറ്റി എണീറ്റിരുന്ന് മറുസൈഡിലേക്ക് തിരിഞ്ഞ് സച്ചിയെ നോക്കി.....കണ്ണ് തുറന്ന് തന്നെ നോക്കി കിടക്കുന്ന സച്ചിയെ കണ്ടതും " ആഹ്ഹ....🙁അപ്പൊ എണീറ്റ് കിടപ്പു ണ്ടായിരുന്നു അല്ലേ...😊എന്നിട്ടാണോ ഞാൻ വിളിച്ചിട്ട് മിണ്ടാതെ ഇരുന്നത് " " ചുമ്മാ ഒരു രസം 😁" സച്ചി ധനുവിന് മടിയിലേക്ക് തലവച്ചുകൊണ്ട് പറഞ്ഞു.... " ഇന്നെന്താ.... നേരത്തെ വിളിക്കണം എന്ന് പറഞ്ഞത്...🙄" " അതൊക്കെ ഉണ്ട്‌ 😁... പിന്നെ തനിക്ക് ഇന്ന് വലിയ ഒരു സർപ്രൈസ് തരുന്നുണ്ട്..😊" സച്ചി ധനുവിനെ ഒന്ന് നോക്കി..... " എന്താണ്..... ഒരു കള്ള ലക്ഷണം..... " ധനു സച്ചിയുടെ തലയിൽ ഒന്ന് തലോടി..... " ഒന്നുമില്ല എന്റെ ശ്രീ ❤️..... " മടിയിൽ കിടന്ന സച്ചി രണ്ട് പ്രാവശ്യം മറിഞ്ഞ് ധനുവിന്റെ കാലിനടുത്തായി വന്ന് കിടന്നു.... മെല്ലെ കാലിൽ തലോടി...' പ്രായശ്ചിത്തം ആണെടോ... ഇത്........ അറിഞ്ഞുകൊണ്ടല്ലെങ്കിക്കും എന്റെ ഭാഗത്ത്‌ നിന്ന് വന്ന ഒരു തെറ്റിന്...... മനസിൽ നിന്ന് ആ കുറ്റബോധം ഇപ്പോഴും പോയിട്ടില്ല ധനു....

ഹരിയുടെ സ്നേഹിതൻ അവനോട്‌.... അവന്റെ ശ്രീയോട് ചെയ്യുന്ന പ്രായശ്ചിത്തം.... ആനന്ദ്....... ' സച്ചി ധനുവിന്റെ കാലിൽ ചുംബിച്ചു..... " അതെ കുറച്ച് ദിവസമായി പറയണം എന്ന് കരുതിയതാ... ആ താടി ഒന്ന് വെട്ടി ഒതുക്കി വക്ക്.... 😊😊ഇക്കിളി ആയിട്ട് പാടില്ലേ.... 😜😜😜" ധനു ചിരിച്ചുകൊണ്ട് പറഞ്ഞതും സച്ചി ഒന്നുകൂടി കാൽ പാദത്തിൽ താടി കൊണ്ട് ഉരസി..... " അച്ഛന്റെ കുഞ്ഞ് തന്നെ 😊.... എന്ധെങ്കിലും സച്ചിയെ കുറിച്ച് പറഞ്ഞാൽ അപ്പൊ ചവിട്ടും..😁😁😁"ധനു വയറിൽ കൈ വച്ചു.. " ആണോ.......😍 " സച്ചി എണീറ്റ് ധനുവിനടുത്തേക്ക് നീങ്ങിയിരുന്നു.. " എന്താ ഉദ്ദേശം വാദ്യാരെ... അങ്ങ് മാറിക്കെ..... ഞാൻ എഴുനേൽക്കട്ടെ...." ധനു എഴുനേൽക്കാൻ പോയതും സച്ചി അവിടെ തന്നെ പിടിച്ചിരുത്തി... " എന്റെ ധനു... കുറച്ച് നേരം കൂടി ഇവിടെ ഇരിക്കടോ..." " കൂടുതൽ നേരം ഇരുന്നാൽ ശേരിയാവില്ല.... വന്ന് വന്ന് സച്ചിക്ക് ഇപ്പോൾ റൊമാൻസ് ഒക്കെ കൂടുതലാണ് 😁.. " " നീ തന്നെ ഇങ്ങനെ പറയണം..🙄..ഇതൊന്നും ഒന്നും അല്ല......" " ഉവ്വ ഉവ്വ...😊. ഞാൻ പോയി ഫ്രഷ് ആവട്ടെ..... " ധനു സച്ചിയുടെ തല മടിയിൽ നിന്ന് മാറ്റി ബെഡിലേക്ക് വച്ചുകൊണ്ട് എണീറ്റു.... ബാത്റൂമിൽ പോയി ഫ്രഷ് ആയി വന്നപ്പോഴും സച്ചി അതെ കിടപ്പിൽ തന്നെ.....

" സച്ചി.. പോയി ഫ്രഷ് ആയിട്ട് വാ.. ഞാൻ ചായ എടുത്തിട്ട് വരാം.... " ധനു വാതിൽ തുറന്ന് അടുക്കളയിലേക്ക് നടന്നു.... ധനു പോയതും സച്ചി ഫോൺ എടുത്ത് സമയം നോക്കി 6:30 am. സച്ചി നേരെ രഘുവിനെ വിളിച്ചു.... " രഘു എന്തായി കാര്യങ്ങൾ.... " " ജയ് അയച്ചു തന്ന ലൊക്കേഷൻ അനുസരിച്ച് ഞാൻ മൊത്തത്തിൽ ഒന്ന് അന്നേക്ഷിച്ചു...ആനന്ദ് താമസിക്കുന്നത് അവരുടെ എസ്റ്റേറ്റിൽ ആണ് കുറച്ച് ഒറ്റപെട്ട സ്ഥലം...എനിക്ക് തോന്നുന്നു ഇത് തന്നെയാണ് കറക്റ്റ് പ്ലേസ് എന്ന്... " "എന്തായാലും cctv ഉണ്ടാവും.... അപ്പൊ cctv യുടെ കാര്യമോ.... " " സച്ചി അത് നമ്മളുടെ കൺട്രോളിൽ കിട്ടണമെങ്കിൽ ip അഡ്രസ്‌ കിട്ടണം എന്നാലേ പറ്റു...ഫസ്റ്റ് അവരുടെ വൈഫൈ ഹാക്ക് ചെയ്യണം..ഒറ്റപെട്ട ഏരിയ ആയത് കൊണ്ട് തന്നെ എല്ലാം ആക്സസ്സ് ചെയ്തിരിക്കുന്നത് കോമൺ ആയിട്ട് ഒരേ സർവറിൽ നിന്നാണ്.... .പിന്നെ സച്ചി .ഇവിടെ നിന്ന് കുറച്ച് മാറി അവരുടെ തോട്ടത്തിൽ ആളുകൾ ജോലി ചെയ്യുന്നുണ്ടെന്നു തോന്നുന്നു... " " രഘു ഇപ്പോൾ അവിടെ ഉണ്ടോ " " ഉവ്വ സച്ചി..... " " താൻ ആരും കാണാതെ തിരിച്ച് പോരെ... എന്തായാലും ഇപ്പോൾ നമ്മളെ ആരും കാണാൻ ഇടവരരുത് അത് കൂടുതൽ അപകടം ആവും ഒരു ലൂപ്ഹോളും അവശേഷിക്കരുത്......

..Cctv യുടെ കാര്യം ഞാൻ നോക്കിക്കോളാം... " " ശെരി സച്ചി.. ഞാൻ അവിടേക്ക് വരുവാണ്.... " സച്ചി ഫോൺ വച്ചുകൊണ്ട് കട്ടിലിലേക്ക് ഇരുന്നതും ധനു ചായയുമായി റൂമിലേക്ക് വന്നു.. " ആഹാ ഇത് വരെ ഫ്രഷ് ആയില്ലേ സച്ചി..... " സച്ചി എന്തോ കാര്യമായ ചിന്തയിൽ ആയിരുന്നു... " സച്ചി......🙄🙄" ധനു അൽപ്പം ഉറക്കെ വിളിച്ചതും സച്ചി ഞെട്ടി ധനുവിനെ നോക്കി... " എന്ത് ആലോചിച്ചിരിക്കുവാ സച്ചി.....പോയി ഫ്രഷ് ആയിട്ട് വാ ചായ ചൂടാറും.... " ധനു കൈയിൽ ഇരുന്ന ചായക്കപ്പ് മേശയിലോട്ട് വച്ചു.... " ധനു........ " അടുക്കളയിൽ നിന്ന് രാധിക വിളിച്ചു..... " എന്താ അമ്മേ...... " " ഇങ്ങുവന്നെ.......... " " ധനു ആന്റി വിളിക്കുന്നു.... ചെല്ല് .... ഞാൻ ചായ കുടിച്ചോളാം....😊. " സച്ചി ധനുവിനെ പറഞ്ഞു വിട്ടു.... ധനു പോയപ്പോൾ തന്നെ സച്ചി ഫോൺ എടുത്ത് വിഷ്ണുവിനെ വിളിച്ച് വേഗം വരാൻ പറഞ്ഞുകൊണ്ട് ഫോൺ വച്ചു... ************** രഘുവിന്റെ മെസ്സേജ് വന്നതും.. " ജയ്... വാ.... " ജയ് ബൈക്കിന്റെ താക്കോൽ എടുത്തുകൊണ്ട് ഇറങ്ങി പുറകെ സച്ചിയും..... " എങ്ങോട്ടാ രണ്ടുപേരും......🙄" അകത്തു നിന്ന് തലയും തോർത്തികൊണ്ട് ഉമ്മറത്തേക്ക് വന്ന ധനു സച്ചിയേയും ജയ്യെയും നോക്കി... സച്ചി ധനുവിനടുത്തേക്ക് ചെന്നു.....

" ഞാൻ രാവിലെ പറഞ്ഞില്ലേ... തനിക്ക് ഒരു സർപ്രൈസ് ഉണ്ടെന്ന്...... അതിന് വേണ്ടി പോകുന്നതാ......" സച്ചി പതിയെ ധനുവിന്റെ കവിളിൽ തട്ടി ഒപ്പം ആ വയറിൽ ഒന്ന് തലോടി..... ധനു സംശയത്തോടെ ജയ്യേ നോക്കി..... " ചേച്ചി ഇങ്ങനെ നോക്കണ്ട......😊 ജീവിതത്തിൽ ചേച്ചി ഒരുപാട് ആഗ്രഹിക്കുന്ന ഒന്നാണ്... ചേച്ചിക്ക് വേണ്ടി സച്ചിയേട്ടൻ കരുതിയിരിക്കുന്നത് 😊😊" ജയ് ബൈക്ക് സ്റ്റാർട്ട്‌ ആക്കി സച്ചി അതിന് പിന്നിലായി കയറി... അവർ പോകുന്നതും നോക്കി ധനു ഉമ്മറത്ത് തന്നെ നിന്നു..... ജയ്യെയും സച്ചിയേയും കാത്തെന്നപോലെ രഘുവും വിഷ്ണുവും കുറച്ച് മാറിയുള്ള റോഡ് സൈഡിൽ നിൽപ്പുണ്ടായിരുന്നു...... " സച്ചിയേട്ടാ... ദാ അവര് നിൽക്കുന്നു.... " ജയ് വിഷ്ണുവിന്റെ കാറിനു പിന്നിലായി ബൈക്ക് നിർത്തി.... " വിഷ്ണു..... ഞാൻ പറഞ്ഞപോലെ ഒക്കെ ചെയ്‌തിട്ടില്ലേ...." " ഉവ്വ സച്ചി.. നീ ഇന്നലെ വിളിച്ചപ്പോൾ തന്നെ.. കാറിന്റെ നമ്പർപ്ലേറ്റ് മാറ്റി.... പിന്നെ എക്സ്ട്രാ ഫിറ്റിംഗ്‌സും സ്റ്റിക്കർസും ചെയ്തിട്ടുണ്ട്...." കാർ നോക്കുന്ന സച്ചിയോടായി വിഷ്ണു പറഞ്ഞു.... " എന്നാൽ നീ രഘുവിന്റെ ബൈക്ക് കൊണ്ട് പൊക്കോ വിഷ്ണു ...... ഞാൻ വിളിക്കാം..... " " സച്ചി.... നിങ്ങളുടെ ഫോൺ വീട്ടിൽ വച്ചിട്ടല്ലേ വന്നത്.. ഞാൻ എന്റെ വീട്ടിൽ തന്നെ വച്ചു.. ..... "

" അതെ രഘു വീട്ടിൽ വച്ചിട്ടുണ്ട് .... " " ഇന്നാ സച്ചിയേട്ടാ.... New സിം രണ്ടെണ്ണം ഉണ്ട്‌ .... അർപ്പിതയുടെയാ..... അവളുടെ ബാഗിൽ നിന്ന് എനിക്ക് കിട്ടിയതാ... അത് നമ്മുടെ ഫോണിൽ ഇടാം....." " രഘു ഒന്ന് നമ്മുടെ കൈയിൽ മുൻപ് ഉള്ള ഫോൺ ഇല്ലേ അതിലും ഒരെണ്ണം പുതിയതായി വാങ്ങിയ ഫോണിലും ഇടാം..... എന്നിട്ട് അതിൽ ഒരെണ്ണം വിഷ്ണുവിനെ ഏൽപ്പിക്കാം.. " സച്ചി പറഞ്ഞതും രഘു രണ്ട് ഫോണിലും സിം ഇട്ടു.... " വിഷ്ണു ആദ്യം നിന്റെ ഫോൺ ധനുവിന്റെയോ രഘുവിന്റെയോ വീട്ടിൽ വക്കണം ഞങ്ങൾ ഏല്പിച്ച ഫോൺ ഒരിക്കലും അവിടെ വച്ച് സ്വിച്ച്ഓൺ ചെയ്യരുത്.... വേറെ എവിടെയെങ്കിലും മാറിപ്പോയിവേണം സ്വിച്ച് ഓൺ ചെയ്യാൻ... കാരണം നാളെ ഒരു അന്നെഷണം വന്നാൽ അർപ്പിതയുടെ പേരിലുള്ള സിം എന്തായാലും police ട്രേസ് ചെയ്യും. അതിന്റെ ടവർ ലോക്കേറ്റ് ചെയ്യും.... നമ്മൾക്ക് പ്രശനം ആവുന്നില്ലെങ്കിലും ഒരു പക്ഷേ..... അന്നെഷണം വന്നാൽ ചിലപ്പോ നമ്മളെയും ബാധിക്കും അതുകൊണ്ടാണ്..ഞങ്ങൾ പറഞ്ഞ സമയത്തിനുള്ളിൽ വന്നില്ലെങ്കിൽ മാത്രമാണ് ഈ ഫോണിലേക്ക് നീ വിളിക്കാവൂ...അപ്പൊ ആ സമയം കണ്ട് നീ മറ്റെവിടെക്കെങ്കിലും ഏതെങ്കിലും ടവറിലേക്ക് മാറിയെക്കണം . "

" എനിക്ക് മാസിലാവുന്നുണ്ട് സച്ചി...... നിങ്ങൾ പൊക്കോ.. ഞാൻ നോക്കിക്കോളാം.... പിന്നെ സൂക്ഷിക്കണം.... " വിഷ്ണു മൂന്ന് പേരെയും നോക്കികൊണ്ട് രഘുവിന്റെ ബൈക്ക് എടുത്ത് പോയി.... " അപ്പൊ നമ്മൾ പോകാലേ.... " സച്ചി കൈ നീട്ടിയതും രഘുവും ജയ്യും സച്ചിയുടെ കൈയിൽ കൈ വച്ചു.... ജയ് ബൈക്കിൽ കയറി ഹെൽമെറ്റ്‌ ഇട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട് എടുത്തു.. പുറകെ കാറിൽ സച്ചിയും രഘുവും.... " ഇവിടെ നിന്ന് ശെരിക്കും 30 കിലോമീറ്റർ ഉണ്ട്‌ സച്ചി.... " ഡ്രൈവ് ചെയ്യുന്നതിനിടയിൽ രഘു പറഞ്ഞു.... " മ്മ്മ്.... ". സച്ചി എന്തോ ആലോചിക്കുന്നതിനിടയിൽ ഒന്ന് മൂളി... " സച്ചി എന്താ ഒരു ടെൻഷൻ പോലെ...... " " രഘു..... ജയ്യുടെ കാര്യം ഓർത്തിട്ടാണ്....എങ്ങനെ പോയാലും ഒരു അന്നെഷണം അവന് നേരെ വരും..... അവനെ കൂട്ടണ്ടായിരുന്നു എന്ന് എനിക്ക് തോന്നുവാ രഘു.." " സച്ചി..... ജയ്യ്🔥അവൻ ധനുശ്രീ യുടെ അനിയനാണ്.. അതിലുപരി ഹിമയുടെ ജീവനും..... വേറെ ആര് ഇറങ്ങി തിരിച്ചില്ലെങ്കിലും അവൻ ഇറങ്ങി തിരിക്കും അവന്റെ ചേച്ചി ഇറങ്ങി തിരിക്കും.... " രഘു മുന്നിൽ പോകുന്ന ജയ്യേ നോക്കി പറഞ്ഞതും സച്ചിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.... " അർപ്പിതയോട് അവൻ എല്ലാം പറയും അല്ലേ.... "

" മ്മ്മ്മ്... " രഘു സച്ചിയെ നോക്കി... എസ്റ്റേറ്റിനു അടുത്ത് എത്താറായതും ജയ് വണ്ടി സൈഡിൽ നിർത്തി..... പുറകിലായി രഘു കാറും... ജയ് ബൈക്കിൽ നിന്ന് ഇറങ്ങി കാറിനടുത്തേക്ക് വന്നു.... " രഘുവേട്ട..... അർപ്പിതക്ക് ഫോൺ ചെയ്യണം... ഇവിടെ എവിടെയാ ബൂത്ത്‌ ഉള്ളത്..... " " ജയ്... ഇവിടെ നിന്ന് ആ കാണുന്ന പാലം കടന്ന് പോയാൽ ഒരു ചെറിയ ചെരിവുണ്ട് അവിടെ വലത് വശത്ത് ഒരു ബൂത്ത്‌ കാണും ... അവിടെ ചെന്നു വിളിക്കാം... ബൈക്ക് ഇവിടെ വച്ചിട്ട് നടന്ന് പൊക്കോ... ഞാൻ പറഞ്ഞ വഴി തന്നെ പോകണം ഇവിടെയും അവിടെയും cctv ക്യാമറ ഒന്നും തന്നെയില്ല..... "രഘു ഒരുഭാഗത്തേക്ക് ചൂണ്ടി കാണിച്ചു.. " ശെരി.. രഘുവേട്ട..... സച്ചിയേട്ടാ... " ജയ് രണ്ടുപേരെയും നോക്കികൊണ്ട് രഘു പറഞ്ഞ ഭാഗത്തേക്ക് നടന്നു... " രഘു ജയ് വരുന്നുണ്ട്...." കുറച്ച് കഴിഞ്ഞതും രഘുവും സച്ചിയും ജയ് വരുന്ന വഴിയിലേക്ക് നോക്കി.. " എന്തായി... ജയ്....." "അർപ്പിതയോട് ഇറങ്ങി നിൽക്കാൻ പറഞ്ഞിട്ടുണ്ട് " " ജയ്..... ഇനി പോകുമ്പോൾ വലത്തോട്ട് ഒരു മെയിൻ റോഡും പിന്നെ അതിന് സൈഡിലായി ഒരു കല്ല് പാകിയ വഴിയും ഉണ്ട്‌... ജയ് ആ വഴിയിലൂടെ വന്നാൽ മതി അത് നേരെ ചെന്ന് നിൽക്കുന്നത് ആനന്ദിനെ എസ്റ്റേറ്റിനു മുന്നിലാണ്....

ഞങ്ങൾ അപ്പോഴേക്കും ഈ മെയിൻ റോഡിലൂടെ അവിടെ എത്തിക്കോളാം.... " രഘു പറഞ്ഞതും സച്ചിയേയും രഘുവിനെയുo നോക്കി ജയ് ബൈക്കിൽ കയറി വീണ്ടും യാത്ര തുടങ്ങി... രഘു പറഞ്ഞ വഴിയിലൂടെ എസ്റ്റേറ്റിന്റെ മുന്നിൽ എത്തിയതും ജയ്യേ കാത്തെന്ന പോലെ അർപ്പിത അവിടെ നിൽപ്പുണ്ടായിരുന്നു.... " ജയ് എന്താ കാണണം എന്ന് പറഞ്ഞത്....😊" " അർപ്പിത വണ്ടിയിൽ കയറ്.... കുറച്ച് സംസാരിക്കണം.. " " ജയ്...ഏട്ടൻ ഉണ്ട്‌.. ഏട്ടനോട് പറഞ്ഞിട്ട് വരാം..... " " നമുക്ക് വേഗം തിരിച്ച് വരാം.. കയറ്.... " ജയ് നിർബന്ധിച്ചതും അർപ്പിത വണ്ടിയിൽ കയറി.... ജയ് വണ്ടി മുമ്പോട്ട് എടുത്തു.... ഇതേ സമയം ജയ് പോയപ്പോൾ തന്നെ രഘു കാറുമായി എസ്റ്റേറ്റിനു മുന്നിൽ എത്തി... " സച്ചി..... സൂക്ഷിക്കണം..... " ഡോർ തുറന്ന് ഇറങ്ങുന്ന സച്ചിയെ നോക്കി രഘു പറഞ്ഞു.... സച്ചി രഘുവിനെ നോക്കി ചിരിച്ചുകൊണ്ട് എസ്റ്റേറ്റിനുള്ളിലേക്ക് നടന്നു.... സച്ചി എസ്റ്റേറ്റിനു അകത്തേക്ക് നടന്നു.. അവർ താമസിക്കുന്ന കോർട്ടേഴ്‌സ് എത്തിയതും സച്ചി ചുറ്റുമൊന്ന് നോക്കി.... എന്നിട്ട് കാളിങ് ബെൽ അടിച്ചു.... അഞ്ചുമിനിറ്റ് കഴിഞ്ഞതും സച്ചി പ്രതീക്ഷിച്ച ആള് തന്നെ ഡോർ തുറന്ന് പുറത്തേക്ക് വന്നു... പുറത്തേക്ക് വന്ന ആനന്ദിനെ കണ്ട് സച്ചി ഒന്ന് ചിരിച്ചു..... " ആനന്ദ്... " സച്ചി ചിരിച്ചുകൊണ്ട് ആനന്ദിന് നേരെ കൈ നീട്ടി... " ഹേയ് ആനന്ദ്... What a surprise....😊താൻ എന്താ ഇവിടെ..... "

സച്ചിയെ കണ്ടതും ആനന്ദിന്റെ മുഖഭാവം മാറിയെങ്കിലും അത് മറച്ചുപിടിച്ച് ആനന്ദുo സച്ചിയുടെ നേരെ കൈ നീട്ടി... " ആനന്ദല്ല... സച്ചി സച്ചിദാനന്ദ് 😊...പിന്നെ വലിയ വലിയ ആളുകളെ കുറിച്ച് നമ്മൾ അറിയാതെ ഇരിക്കില്ലല്ലോ..... "സച്ചി അർത്ഥം വച്ചപോലെ ആനന്ദിനോട് പറഞ്ഞു... " വാ കയറി ഇരിക്ക്.... " ആനന്ദ് അകത്തേക്ക് ക്ഷെണിച്ചതും സച്ചി അകത്തേക്ക് കയറി സോഫയിൽ ഇരുന്നു.... " ആനന്ദ്... ഇവിടെ ആരൊക്കെ ഉണ്ട്‌.... " സച്ചി ആ ഹാള് മുഴുവനും ഒന്ന് കണ്ണോടിച്ചു... " ഇവിടെ ഇപ്പൊ ഞാനും സിസ്റ്ററും മാത്രം ഒള്ളു.. ആനന്ദ്.. ഓഹ് സോറി സച്ചിദാനന്ദ് ...... " ടേബിളിൽ ഇരുന്ന വിസ്കി ബോട്ടിൽ എടുത്ത് രണ്ട് ഗ്ലാസ്സിലേക്കായി പകർത്തി സച്ചിക്ക് അടുത്തായി വന്നിരുന്നുകൊണ്ട് ഒരെണ്ണം സച്ചിക്ക് നേരെ നീട്ടി.... സച്ചി ഉടനെ തന്നെ അത് ആനന്ദിന്റെ കൈയിൽ നിന്ന് വാങ്ങി.... " ഞാൻ കരുതി വേണ്ട എന്ന് പറയുമെന്ന് 😊.... ആദ്യം ഇതൊന്നും താൻ കഴിക്കില്ലായിരുന്നല്ലോ... " " മനുഷ്യന് എപ്പോഴും ഒരേ പോലെ ആവാൻ പറ്റില്ലാലോ ആനന്ദ്.." " അത് ശേരിയാണ്....നമ്മൾ കണ്ടിട്ട് കുറെ ആയല്ലേ.... " " ശെരിയ.... കുറെ ആയി.... കൃത്യമായി പറഞ്ഞാൽ ഹരി മരിച്ച അന്ന്... അല്ലേ ആനന്ദേ.... " സച്ചി കൈയിൽ ഇരുന്ന വിസ്കി ഗ്ലാസ് തിരിച്ചുകൊണ്ട് ആനന്ദിനെ നോക്കി....... " മ്മ്മ്...." കൈയിൽ ഇരുന്ന വിസ്കി അങ്ങനെ തന്നെ ആനന്ദ് വായിലേക്ക് കമിഴ്ത്തി.. സച്ചിയുടെ മനസിൽ അന്നത്തെ ഓരോ സംഭവവും തെളിഞ്ഞു വന്നു.....

ആനന്ദിനെ കാണുന്ധോറും ദേഷ്യം അടക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തി " ഷാരോണെപോലെ റോഷനെ പോലെ ആനന്ദേ നിനക്ക് മരിക്കാൻ പേടി ഉണ്ടോ...😠. " സച്ചിയുടെ ചോദ്യം കേട്ട് ആനന്ദ് സംശയത്തോടെ അവനെ നോക്കി... " what......." ആനന്ദ് എണീറ്റ് സച്ചിയുടെ അടുത്തേക്ക് വന്നതും" നിനക്ക് മരിക്കാൻ പേടി ഉണ്ടോ എന്ന് 😠😠...... " സച്ചി അവിടെ ഇരുന്ന വിസ്കി ബോട്ടിൽ.. കൊണ്ട് ശക്തിയായി ആനന്ദിന്റെ തലയിൽ അടിച്ചു... " ആഹ്...😵😵" ആനന്ദ് പ്രതീക്ഷിക്കാത്തത് ആയത് കൊണ്ട് തന്നെ ടീപോയിൽ തട്ടി ചില്ല്‌ എല്ലാം ചിതറി...ആനന്ദ് താഴേക്ക് വേച്ച് വീണു.. " ഏട്ടാ...... " വീടിനുള്ളിലേക്ക് ഓടി വരുന്ന അർപ്പിതയെ കണ്ടതും സച്ചി തിരിഞ്ഞു നോക്കി...... അർപ്പിത ഓടി ആനന്ദിന്റെ അടുത്തേക്ക് ചെന്ന് അവനെ പിടിച്ച് എണീപ്പിക്കാൻ ശ്രെമിച്ചു...എന്നാൽ ആനന്ദ് ബോധരഹിതനായി കഴിഞ്ഞിരുന്നു.. തലയിൽ നിന്ന് രക്തം ആ നിലത്ത് പടർന്നു...... " ജയ് എന്താ ഇത്..... എന്താ ഇതൊക്കെ... എന്തിനാ എന്റെ ചേട്ടനെ ഇയാള്.. എന്റെ ചേട്ടൻ എന്ത് ചെയ്തിട്ട... " അർപ്പിത സച്ചിയെ ചൂണ്ടി കൊണ്ട് പുറകിൽ വന്ന ജയ്യേ നോക്കി വിളിച്ചു കൂവി... " മതി അർപ്പിത മേനോൻ.... അഭിനയം നന്നായിട്ടുണ്ട്... പക്ഷേ... അത് ഈ ധനജ്ഞയുടെ അടുത്തോ ആ നിൽക്കുന്ന സച്ചിദാനന്ദിന്റെ മുമ്പിലോ.... വിലപ്പോവില്ല...😏😏😏" ജയ് കൈ കെട്ടി അവളുടെ മുന്നിലായി വന്ന് നിന്നുകൊണ്ട് പറഞ്ഞു.... " ജയ് ഞാൻ...... " അർപ്പിത ജയ്യേ തല ഉയർത്തി നോക്കി

" നീ.. ബാക്കി പറ.....😏നിന്നെ കുറിച്ചുള്ള സകല ഡീറ്റൈൽസും തപ്പിയിട്ടാണ് നിന്റെ പുറകെ ഞാൻ നടന്നത്...നീ നിന്റെ ചേട്ടനെക്കാളും വലിയ ക്രിമിനൽ ആണെന്ന് എനിക്കറിയാമെടി....നീ നിന്റെ കോളേജിലും മറ്റും ചെയ്തുകൂട്ടിയ ഓരോ കാര്യവും എണ്ണിയെണ്ണി പറയാം അത് വേണോ ..... "ജയ് ദേഷ്യം കൊണ്ട് കൈ ചുരുട്ടി.... "ഓഹോ.. അപ്പൊ അറിയാമായിരുന്നു അല്ലേ..😏നീയൊക്കെ എന്നെ പരിചയപ്പെട്ടപ്പോഴേ നിന്നെയൊക്കെ കുറിച്ച് എല്ലാം collect ചെയ്‌തിരുന്നു.. പ്രത്യേകിച്ച് നിന്റെ ഹിമയെ കുറിച്ച്....😏.നീയൊക്കെ എവിടെ വരെ പോകുമെന്ന് നോക്കി ഇരുന്നതാ ഞങ്ങൾ.... എന്റെ ചേട്ടന്റെ കൈക്കൊണ്ട് തീർന്നില്ലേ നിനക്ക് വേണ്ട പെട്ടവർ ..അർപ്പിതയുടെ ഭാവം പെട്ടന്ന് മാറി അർപ്പിത ചാടി എണീറ്റ് ജയ്ക്ക് നേരെ നീങ്ങിയതും ജയ് അവളുടെ രണ്ട് കയ്യും പിടിച്ച് ലോക്ക് ആക്കി.... അർപ്പിതയെ പിടിച്ച് തള്ളി.. അർപ്പിത തന്റെ അരയിൽ വച്ചിരുന്ന തോക്ക് പരതി.... " അത് നോക്കണ്ട.. അർപ്പിത..... അത് എന്റെ കൈയിൽ ഉണ്ട്‌..... " ജയ് അവന്റെ പോക്കറ്റിൽ നിന്ന് തോക്ക് എടുത്ത് അവൾക്ക് നേരെ പിടിച്ചു...... " you cheat 😠😠" അർപ്പിത ദേഷ്യം കൊണ്ട് വിറച്ചു... " cheat..... അതിന്റെ ഉത്തമ ഉദാഹരങ്ങൾ ആണ് നീയും നിന്റെ ചേട്ടനും ഈ ലോകത്ത് ജീവിക്കൻ ഒരു അർഹതയും ഇല്ലാത്തവർ ആണ് നിങ്ങൾ കാരണം അത്രയധികം കണ്ണുനീരും ശാപവും നിങ്ങളുടെ തലക്ക് മുകളിൽ ഉണ്ട്‌ .... ഒരു സമയത്ത് എന്റെ ഹരിയേട്ടന് നിന്റെ ഏട്ടൻ ഒരു സർപ്രൈസ് കൊടുത്തു..

അത് പോലെ നീയും നിന്റെ ഏട്ടന് ഒരു സർപ്രൈസ് ആവട്ടെ.. അങ്ങ് പരലോകത്ത്.. ... നീ അവിടെ നിന്റെ ഏട്ടനെ കാത്തിരിക്ക് ഏട്ടൻ വരുമ്പോൾ നീ ഞങ്ങളെ കുറിച്ച് അറിയാത്ത പലതും ഉണ്ട്‌... അതൊക്കെ നിന്റെ ഏട്ടനിൽ നിന്ന് ചോദിച്ച് മനസിലാക്കിയേരെ" ജയ് അർപ്പിതയെ നോക്കി പറഞ്ഞതും " നീയും ഈ ഭൂമിക്ക് ഒരു ഭാരമാണ്... ആനന്ദിന്റെ കണ്ണാടി.... " അവിടേക്ക് വന്ന രഘു ജയ്യുടെ കൈയിൽ നിന്ന് ഗൺ വാങ്ങി അർപ്പിതക്ക് നേരെ നിറയൊഴിച്ചു... സമയം കടന്ന് പോയി.... ആനന്ദ് പതിയെ കണ്ണ് തുറന്ന് ചുറ്റും നോക്കി.... മങ്ങിയ കാഴ്ചകൾ അവന്റെ കണ്ണിൽ നിറഞ്ഞു.... കയ്യ് വലിക്കാൻ ശ്രെമിക്കുന്നതിനിടയിലാണ് തന്നെ എവിടെയോ കെട്ടിയിട്ടിരിക്കുന്നത് എന്ന് ആനന്ദിന് മനസിലായത്.താഴെയായി തൂണിൽ ചാരി ഇരിക്കുന്ന ആനന്ദിന്റെ രണ്ട് കൈകളും ബാക്കിലേക്ക് തിരിച്ച് കെട്ടിവച്ചിരിക്കുന്ന അവസ്ഥയാണ്.. ..ആനന്ദ് ഒന്നുകൂടി കണ്ണുകൾ അടച്ച് തുറന്നു.... മുന്നിൽ ചെയർ ഇട്ട് കാലിൻമേൽ കാല് കേറ്റിവെച്ച് ഇരിക്കുന്ന സച്ചിയെയും .. തൊട്ടപ്പുറത്തായി വിസ്കി ഒരു ഗ്ലാസ്സിലേക്ക് പകർത്തികൊണ്ടിരിക്കുന്ന രഘുവിനെയും കുറച്ച് മാറിചെറിയ കത്തിയമായി ഇരിക്കുന്ന ജയ്യെയും അവൻ മാറി മാറി നോക്കി... "

അഴിച്ചു വിടെടാ.... ഞാൻ... ഞാൻ ആരാണെന്നു നിനക്ക് അറിയില്ല..... " ആനന്ദ് ഭീഷണിയോടെ പറഞ്ഞതും സച്ചി പൊട്ടികിടന്ന ചില്ലിൽ ബൂട്ട് കൊണ്ട് ഒന്ന് അമർത്തി ആനന്ദിന്റെ നെഞ്ചിൽ ഒരു ചവിട്ട് കൊടുത്തു.... " ആഹ് 😵😵" വേദനകൊണ്ട് പുളയാൻ തുടങ്ങിയ ആനന്ദിന്റെ മുഖത്ത് ജയ് മാറിമാറി അടിച്ചു....വായിൽ നിന്നും മൂക്കിൽ നിന്നും നിന്ന് രക്തം ഒഴുകികൊണ്ടിരുന്നു .... " ഇതെല്ലാം എന്തിനാണെന്നു ഞാൻ പറയണ്ടല്ലോ 😠😠😠... നീ ഞങ്ങൾക്ക് വരുത്തിയ നഷ്ടങ്ങൾക്ക്.... ഒരിക്കലും പകരമാവില്ല ഒന്നും.. പക്ഷേ നീ അറിയണം ഞങ്ങൾ വേദനിച്ച വേദനയുടെ ആഴം... എന്റെ ഹിമയെ എന്റെ മുമ്പിൽ ഇട്ട് നീ പിച്ചി ചീന്തിയില്ലേ...പിന്നെ നിമിച്ചിയെ....നീ കൊന്ന് കളഞ്ഞില്ലേ ഞങ്ങളുടെ ഹരിയേട്ടനെ... നീയും നിന്റെ കൂട്ടുകാരൻമാരും കൂടി തകർത്തെറിഞ്ഞില്ലേ ഒരു കുടുംബത്തെ.... " കൈയിൽ ഇരുന്ന കത്തികൊണ്ട് ജയ് സച്ചി ചവിട്ടിയ നെഞ്ചിൽ കത്തികൊണ്ട് വരഞ്ഞു.... ആനന്ദിന്റെ നിലവിളി ഉയർന്നതും രഘു ആനന്ദിന്റെ വാ അവിടെ ഉണ്ടായിരുന്ന തുണി ഉപയോഗിച്ച് കെട്ടി.... " നീ എന്നെകൊണ്ട് ഞാൻ അറിയാതെ ഒരു വലിയ പാപം ചെയ്യിപ്പിച്ചില്ലേ... ആനന്ദേ..... ഹരി,അവൻ എനിക്ക് എത്രത്തോളം പ്രിയപെട്ടവൻ ആണെന്നു നിനക്ക് അറിയാമായിരുന്നോ..... " സച്ചി ആനന്ദിന്റെ തലപിടിച്ച് ഭിത്തിയിൽ വീണ്ടും വീണ്ടും ശക്തിയായി ഇടിച്ചു... " നിന്റെ രണ്ട് കൂട്ടുകാരന്മാരെ പരലോകത്തിലേക്ക് അയച്ചത് ഞങ്ങൾ തന്നെയാണ്....

ഇനി അടുത്തത് നീ ... നീ ഇഞ്ച് ഇഞ്ചയി തീരണം 😬😬നിയമത്തിൽ നിന്ന് പുറത്തേക്ക് രക്ഷപെടാൻ പറ്റിയെന്നു കരുതി ഞങ്ങളിൽ നിന്ന് നിനക്ക് രക്ഷയില്ല ആനന്ദേ..... "ആനന്ദിന്റെ പുരികകൊടികൾക്കിടയിലൂടെ രക്തം ഇറ്റ്‌ ഇറ്റ് വീണുകൊണ്ടിരുന്നു.... സച്ചി അവന്റെ മുടിയിൽ പിടിച്ച് തല ഉയർത്തി.... " നിനക്കറിയുമോ എന്നറിയില്ല..... നീ മരണത്തിലേക്ക് തള്ളിവിട്ടില്ലേ... ധനുശ്രീ.... നീ പറയുംപോലെ പുലികുട്ടി... ഇന്ന് അവൾ എന്റെ ഭാര്യയാണ്...ഹരിക്കും അവന്റെ കുടുംബത്തിനും പുറമെ അവൾക്കും ദാ നീ മരണം വിധിയെത്തിയ ഇവനും വേണ്ടി കൂടിയാണ് ഞാൻ ഇറങ്ങിയത്....ഞങ്ങൾ ഇറങ്ങിയത്....."സച്ചി ഒന്നുകൂടി ആനന്ദിന്റെ മുഖത്ത് ശക്തിയായി അടിച്ചുകൊണ്ട് അവിടെ നിന്ന് എണീറ്റു... " രഘു.. ഇനി നിന്റെ ഊഴമാണ്..... " സച്ചി രഘുവിനെ നോക്കികൊണ്ട് ആനന്ദിന് നേരെയുള്ള ചെയറിൽ വന്നിരുന്നു.... രഘു ആനന്ദിന്റെ അരികിലായി വന്നിരുന്നു... ആനന്ദ് വേദനകൊണ്ട് വേച്ചു പോകുന്ന അവസ്ഥയിൽ ആയിരുന്നു .... കൈയിൽ ഇരുന്ന വിസ്കി അവന്റെ മുറിവിലായി ഒഴിച്ചതും ആനന്ദ് കിടന്ന് പുളഞ്ഞു.... രഘു അവന്റെ വാ കെട്ടിയിരുന്ന തുണി അഴിച്ച് മാറ്റി... ആനന്ദിന്റെ നിലവിളി ആ വീട് മുഴുവൻ മുഴങ്ങി...

" ഒരു തെറ്റും ചെയ്യാത്ത എത്ര പാവങ്ങളെയാടാ നീ ഒക്കെ ചേർന്ന് നശിപ്പിച്ചത്... കൊല്ലാകൊല ചെയ്തത്..... എന്റെ ഹരിയൊക്കെ നിന്നോട് എന്ത് തെറ്റാടാ ചെയ്തത്.... " ആനന്ദിന്റെ നിലവിളിയേക്കാൾ രഘുവിന്റെ ശബ്ദം അവിടെ മുഴങ്ങി... ഇട്ടിരുന്ന ഷൂ കൊണ്ട് ആനന്ദിന്റെ മുഖത്ത് അഞ്ഞു ചവിട്ടി...അവിടെ കിടന്ന കുപ്പിച്ചില്ല് കൊണ്ട് അവന്റെ ശരീരമാകെ കീറി മുറിച്ചു.... " നിനക്ക് എത്ര വലിയ ശിക്ഷ നൽകിയാലും ഒന്നും ആവില്ല എന്നറിയാം... പക്ഷേ.... ഇത്രയെങ്കിലും ഞങ്ങൾ ചെയ്യണ്ടേ... നിന്റെ മരണം അത് ഞങ്ങൾ ഉറപ്പിച്ചത.......😁നീ ഇത്ര നേരമായിട്ടും നിന്റെ അനിയത്തിയെ അന്നെഷിച്ചില്ലല്ലോ ആനന്ദേ....😁😁" രഘു ഒരു ചിരിയോടെ പറഞ്ഞതും ആനന്ദ് തലഉയർത്തി രഘുവിനെ നോക്കി.... മുഖത്തെല്ലാം അങ്ങിങായി കുത്തികയറിയിരിക്കുന്ന ചില്ല്‌ കഷ്ണങ്ങൾ അവിടെയെല്ലാം കട്ടപ്പിടിച്ചിരിക്കുന്ന രക്തം നെറ്റിയിൽ നിന്ന് രക്തം ഇറ്റിറ്റ് വീണുകൊണ്ടിരിക്കുന്നു....രക്തം പടർന്ന കണ്ണുകൾ കൊണ്ട് ആനന്ദ് ചുറ്റും ഒന്ന് നോക്കി.... " അ... അർപ്പിത..... " ശബ്ദം ഇല്ലാതെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.... " അർപ്പിത നിനക്കൊരു സർപ്രൈസ് ആണ് അത് നിനക്കൊരു സർപ്രൈസ് ആണ് ആനന്ദേ.... " രഘു അവന്റെ അടുത്ത് നിന്ന് എണീറ്റ് ഹാളിലെ ബാർ കൗണ്ടറിൽ നിന്ന് ഒരു വലിയ ബോട്ടിൽ മദ്യം എടുത്തുകൊണ്ട് ആനന്ദിന്റെ തലയിലൂടെ ഒഴിച്ചു........ വേദന കൊണ്ട് തളർന്നെങ്കിലും ഒന്ന് ഉറക്കെ കരയാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയി പോയി ആനന്ദ്...

ജയ് ദേഷ്യം മാറുവോളം ആനന്ദിനെ മർമ്മസ്ഥലങ്ങളിൽ തന്നെ വീണ്ടും വീണ്ടും തല്ലി...... ശരീരത്തിലെ എല്ലുകൾ എല്ലാം നുറുങ്ങുന്ന പരുവമായി ആനന്ദിന്റെ.... മൂന്ന് പേരും ഒരു നിമിഷം പരസ്പരം നോക്കി.... ബാക്കി വച്ച എന്തോ ഒന്ന് പൂർത്തിയാക്കിയതിന്റെ ആത്മസംതൃപ്തി ആയിരുന്നു മൂന്നുപേരുടെയും മുഖത്ത്... " രഘു.. ഞാൻ പോയി ഇവിടുത്തെ സെർവർ റൂം എവിടെയാണെന്ന് നോക്കട്ടെ... അവിടെനിന്ന് ഹാർഡ്ഡിസ്ക് എടുക്കണം.... ഞാൻ വന്നിട്ട് ബാക്കി ഒക്കെ പ്ലാൻ ചെയ്ത പോലെ... സച്ചി അന്നെഷിച്ചു നടന്ന് സെർവർ റൂം കണ്ടെത്തി... ഹാർഡ്ഡിസ്ക് അവിടെ നിന്ന് എടുത്തു.. അതിന് മുൻപ് cctv എല്ലാം ഡിസ്‌ക്കണക്ട് ചെയ്യാനും മറന്നില്ല..... സച്ചി താഴെ വന്നപ്പോഴേക്കും രഘുവും ജയ്യും കൂടി അവിടെ എല്ലാം ശെരിയാക്കിയിരുന്നു.... "ആനന്ദിന് ജീവൻ ഉണ്ടോ.....😏" " ചെറുതായിട്ട് ഉണ്ട്‌...... " ജയ് ആനന്ദിന്റെ പൾസ് ഒന്ന് നോക്കി..... " എന്നാൽ പിന്നെ അവനെ കെട്ടഴിച്ച് അവിടെ തന്നെ കിടത്താം... " രഘുവും ജയ്യും കൂടി ആനന്ദിന്റെ കെട്ടഴിച്ച് കിടത്തി... സച്ചി കിച്ചണിൽ നിന്ന് ഗ്യാസ് സിലിണ്ടർ എടുത്ത് തുറന്നിട്ടു.... അതിന് പുറമെ.. അവിടെ ഇരുന്ന മദ്യം എല്ലാം കുറച്ച് മാറി കിടന്ന അർപ്പിതയുടെയും ആനന്ദിന്റെയും മേലെ ഒഴിച്ചു... മൂന്ന് പേരും പുറത്തേക്ക് ഇറങ്ങി....... കൈയിൽ ഇരുന്ന ലാമ്പ് കത്തിച്ച് സച്ചി ഹാളിലേക്ക് ഇട്ടു.. മൂന്ന് പേരും അവിടെനിന്ന് വേഗം ഓടി മാറി..... തിരിച്ചുള്ള യാത്രയിൽ മൂന്ന് പേരുടെയും മനസ് ശാന്തമായിരുന്നു....

ജയ്യുടെ, അവന്റെ മനസ് ഹിമയെ തേടുകയായിരുന്നു.. അവൾക്ക് വേണ്ടി മാത്രം 💔... അവനെ പുണരുംപോലെ അവനോട് ചേർന്നിരിക്കുപോലെ 💔💔💔അവളുടെ സ്പർശം അറിഞ്ഞവണ്ണം ആ യാത്രയെ അവൻ ആസ്വദിച്ചു.... ഒരു വേള അവൻ കൊതിച്ചു... അവളുടെ ശബ്ദം കേൾക്കാൻ... ജയ് ❤️ അവന്റെ ഉള്ളിൽ ഇരുന്നു ആരോ മന്ത്രിച്ചു.. അതിന്റെ പ്രതിഫലനം എന്നോണം അവന്റെ ചുണ്ടുകൾ ഉരുവിട്ടു.. ഹിമ ❤️ കാറിൽ ഇരിക്കുമ്പോൾ സച്ചിയുടെ മനസ് മുഴുവൻ ഹരിയായിരുന്നു..... അവന്റെ സ്നേഹിതൻ ആയിരുന്ന കാലത്തെ ഓർമകൾ..... സന്തോഷത്തിനപ്പുറം അതൊരു നോവായിരുന്നു തിരിച്ചു കിട്ടില്ലലോ ഇനിയും ആ കാലം എന്നോർത്ത്.... രഘുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു....സന്തോഷത്തിലും ദുഖത്തിലും എന്നും കൂടെ നിന്ന ചങ്ങാതി..... വർഷങ്ങൾക്കിപ്പുറവും ഒട്ടും പ്രഭ മാങ്ങാതെ തെളിഞ്ഞു നിൽക്കുന്ന അവന്റെ സുഹൃത്ത് ...💔 ഓർമ്മിക്കാൻ ഒരുപാട് ഓർമകൾ സമ്മാനിച്ചപ്പോഴും ആ ഓർമകളിൽ തന്നെ ഒറ്റക്കായി പോയ കൂട്ടുകാരനോട് പരിഭവവും........ പറഞ്ഞ സമയം കഴിഞ്ഞിട്ടും സച്ചിയേയും രഘുവിനെയും ജയ്യേയുo കാണാതെ ടെൻഷൻ അടിച്ച് ഫോണും കൈയിൽ പിടിച്ച് നിൽപ്പാണ് വിഷ്ണു...സമയം വൈകിയതും വിഷ്ണു മറുത്തൊന്നും ചിന്തിക്കാതെ ഫോൺ എടുത്ത് സ്വിച്ച് ഓൺ ചെയ്യാൻ പോയതും ജയ്യുടെ ബൈക്ക് വിഷ്ണുവിന് മുന്നിൽ വന്ന് നിന്നു... തൊട്ട് പുറകെ കാറും.... " സച്ചി......" വിഷ്ണു കാറിൽ നിന്ന് ഇറങ്ങിയ സച്ചിയെ കെട്ടിപിടിച്ചു..... " കാര്യങ്ങൾ ഒക്കെ.....???? " സച്ചിയിൽ നിന്ന് വിട്ടുമാറികൊണ്ട് വിഷ്ണു ചോദിച്ചു... " ഖലാസ്(finished )...😊" സച്ചി പറഞ്ഞുകഴിഞ്ഞതും വിഷ്‌ണു ഒന്ന് കൂടി സച്ചിയെ കെട്ടിപിടിച്ചു....

" സച്ചി നീ ജയ്യുടെ ഒപ്പം വീട്ടിലേക്ക് പൊക്കോ.. രഘു താനും പൊക്കോ ഇതാ തന്റെ വണ്ടിയുടെ കീ.... ഞാൻ കാർ കൊണ്ടുപോയി പഴയത് പോലെ ആക്കട്ടെ.... " വിഷ്ണു കൈയിൽ ഇരുന്ന ബൈക്കിന്റെ കീ രഘുവിനു എറിഞ്ഞിട്ട് കൊടുത്തു.... " വിഷ്ണു.. ഞാൻ കൂടി വരാം...... " " വേണ്ട സച്ചി.. ഞാൻ പൊക്കോളാം.... " " വേണ്ട... ഞാൻകൂടി വരാം.. ജയ് രഘു നിങ്ങൾ വിട്ടോ.... " സച്ചി കാർ തുറന്ന് ഡ്രൈവർ സീറ്റിലേക്ക് ഇരുന്നു.... കൂടെ വിഷ്ണുവും കയറി..... ************* വീട്ടിൽ എത്തിയ വഴി ആരെയും നോക്കാതെ ജയ് റൂമിലേക്ക് കയറി വാതിൽ അടച്ച് കുറ്റിയിട്ടു.ബാത്റൂമിൽ കയറി ഷവറിനു താഴെനിന്ന് നനഞ്ഞു..... ബാക്കി വച്ചതെല്ലാം ചെയ്ത് തീർത്തതിന്റെ സംതൃപ്തി അവനിൽ ഉണ്ടായിരുന്നു....... എല്ലാം അവസാനിപ്പിച്ച് എല്ലാചിന്തകളും മനസിൽ നിന്നും മാറ്റി ഇനിയുള്ള കാലം ഹിമയുടെ മാത്രം ജയ് ആയി ജീവിക്കാൻ അവൻ മനസിനെ പാകപ്പെടുത്തി..... അവരുടെ ലോകത്തിൽ അവർ രണ്ടുപേരും മാത്രമായി.......❤️❤️❤️❤️❤️❤️ സച്ചി റൂമിൽ വന്ന് കുളികഴിഞ്ഞ് ഹാളിലേക്ക് ചെന്നപ്പോഴാണ് ധനു അകത്തേക്ക് കയറി വന്നത്... " താൻ ഇത് എവിടെയായിരുന്നു....വന്നപ്പോൾ മുതൽ നോക്കുന്നതാണല്ലോ . "😊സച്ചി സോഫയിൽ ഇരുന്നുകൊണ്ട് ധനുവിനെ പിടിച്ച് മടിയിലേക്ക് ഇരുത്തി.... " കുറെ നേരമായോ വന്നിട്ട് 😊😊... ഞാൻ ദീപ്തിയുടെ വീട് വരെ പോയേക്കുവായിരുന്നു..... " "എനിക്ക് തോന്നി ഇവിടെ ഇല്ലന്ന് 😊

അല്ലെങ്കിൽ കാറിന്റെയോ ബൈക്കിന്റെയോ ഒച്ചകേൾക്കുമ്പോൾ ഓടി വരേണ്ടത് ആയിരുന്നു....😊😊" സച്ചി റിമോർട്ട് എടുത്ത് tv ഓൺ ചെയ്തു... അപ്പോഴേക്കും സച്ചിയുടെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി.... " എന്റെ സച്ചി... താൻ എന്താ ഫോൺ കൊണ്ടുപോവാഞ്ഞേ.. എവിടെനിന്നൊക്കെ വിളി വന്നെന്നു അറിയാമോ.... അച്ഛൻ തന്നെ കുറെ തവണ വിളിച്ചു.... " " ആണോ 😁ഞാൻ മറന്നു പോയി..😁" " മ്മ്മ് പോയി ഫോൺ എടുക്ക് ബെൽ അടിക്കുന്നത് കേട്ടില്ലേ.... " ധനു സച്ചിയുടെ മടിയിൽ നിന്ന് എണീറ്റു.. " ധനു... താൻ സച്ചിയേട്ടന് ഒരു ചായ കൊണ്ട് വാ..😊😁.. " സച്ചി ധനുവിനെ നോക്കി ചിരിച്ചുകൊണ്ട് ഫോൺ എടുത്തുകൊണ്ട് ഉമ്മറത്തേക്ക് ഇറങ്ങി..... " രഘു കാളിങ് " " ഹലോ രഘു.. പറയടാ.... " " സച്ചി... Tv യിൽ ന്യൂസ്‌ വന്നിട്ടുണ്ട്...... " " എപ്പോഴാ.... " " ഇപ്പൊ...... എല്ലാ ചാനലിലും ഇപ്പൊ ഇതാണ് ന്യൂസ്‌ " ചായ എടുക്കാൻ അടുക്കളയിലേക്ക് തിരിഞ്ഞ ധനു ടീവിലെ വാർത്ത കേട്ട് ഒന്ന് നിന്നു.... ഇതേ സമയം ആ വാർത്ത കേട്ട് സച്ചിയും രഘുവിന്റെ കാൾ കട്ട്‌ ചെയ്ത് ഹാളിലേക്ക് വന്നു.. വ്യവസായ പ്രമുഖൻ ആനന്ദ് മേനോനും സഹോദരി അർപ്പിത മേനോനുമാണ് മരിച്ചതെന്നാണ് ഇപ്പോൾ കിട്ടിയ വാർത്ത.... ഗ്യാസ് പൊട്ടി തെറിച്ചാണ് മരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനത്തിൽ നിന്ന് അറിയാൻ കഴിഞ്ഞത്......കൂടുതൽ തെളിവെടുപ്പിനായി സിറ്റി പോലീസ് കമ്മിഷണർ നിസാം ഉടനെ സംഭവസ്ഥലത്ത് എത്തിച്ചേരുമെന്നാണ് അറിഞ്ഞത്... വാർത്ത കണ്ടതും ധനു സച്ചിയെ ഒന്ന് നോക്കി സച്ചി ധനുവിനെയും....... ഇതേ സമയം ജയ്യും വാർത്തയുടെ വിവരമറിഞ്ഞ് ഹാളിലേക്ക് വന്നു... ധനു സച്ചിയേയും ഹാളിലേക്ക് വന്ന ജയ്യെയും നോക്കിയിട്ട് റൂമിലേക്ക് പോയി....

ജയ് സച്ചിയെ നോക്കിയതും സച്ചി ഒന്നുമില്ല എന്ന രീതിയിൽ കണ്ണുകൾ അടച്ച് കാണിച്ചുകിണ്ട് ധനുവിന് പുറകെ നടന്നു.. M ജനലഴികളിൽ ഒരു കൈക്കൊണ്ട് പിടിച്ച് പുറത്തേക്ക് നോട്ടം പായിച്ചു നിൽക്കുവായിരുന്നു ധനു..... ഒരു കൈ അവളുടെ വയറിനെയും തലോടുന്നുണ്ട്.... പുറം കഴുത്തിൽ സച്ചിയുടെ നിശ്വാസം തട്ടിയതും ധനുവിന്റെ കണ്ണുകൾ നിറഞ്ഞു...... " ശ്രീ...❤️❤️❤️❤️❤️" സച്ചി ധനുവിന്റെ കൈക്ക് മീതെ കൈ വച്ചു... " മ്മ്മ്......" " ഒന്നുമില്ല...😍" സച്ചി ധനുവിന്റെ ചെവിയോരം ചുണ്ടുകൾ ചേർത്തു..... രണ്ടുപേരും പരസ്പരം മിണ്ടാതെ കുറെ നേരം അങ്ങനെ തന്നെ നിന്നു.... രണ്ടുപേരും പരസ്പരം ഒന്നും സംസാരിക്കാതെ നിന്നപ്പോഴും അവരുടെ ഹൃദയങ്ങൾ തമ്മിൽ സംസാരിക്കുന്നുണ്ടായിരുന്നു.... " താൻ വീട്ടിൽ നിന്ന് വന്നപ്പോൾ എന്ധെങ്കിലും എടുക്കാൻ വിട്ടു പോയോ..." സച്ചി ധനുവിനെ ഒന്നുകൂടി ചേർത്ത് പിടിച്ചു... ധനു സംശയത്തോടെ സച്ചിയെ നോക്കി.... സച്ചി ചിരിച്ചുകൊണ്ട് കൈയിൽ ഇരുന്ന ഹരിയുടെ ഡയറി ധനുവിന് നേരെ നീട്ടി..... " സച്ചി ഇത്..... " " ഇത് നമ്മുടെ റൂമിലെ ബെഡിന്റെ അടിയിൽ നിന്ന് കിട്ടിയതാ.... താൻ എടുക്കാൻ മറന്നു അല്ലേ 😍.... ശെരിക്കും എല്ലാം തീർത്തു കഴിയുമ്പോൾ എനിക്ക് തന്നെ ഇത് തന്റെ കൈയിൽ തരണം എന്നായിരുന്നു... കാരണം.. താൻ ഒന്നും അറിയാതെ പോവരുത്.... ഒന്നും....... അതെനിക്ക് നിർബന്ധമായിരുന്നു...എല്ലാം അറിഞ്ഞു വേണം ഇനിയുള്ള ജീവിതമെന്ന്....... " സച്ചി ധനുവിനെ തിരിച്ച് നിർത്തി അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story