ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 5

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

സച്ചിയും ധനുവും വൈകാതെ തന്നെ അവളുടെ വീട്ടിൽ നിന്ന് സച്ചിയുടെ വീട്ടിലേക്ക് തിരിച്ചു.... വീടിന്റെ മുമ്പിൽ എത്തിയതും കേട്ടു കാച്ചുവിന്റെ സൗണ്ട്..... സച്ചിയെ കണ്ടതും അവൻ ഓടി സച്ചിയുടെ അടുത്തേക്ക് വന്നു... സച്ചി അവനെ എടുത്ത് കൈയിൽ പിടിച്ചുകൊണ്ട് അകത്തേക്ക് കയറി.....പുറകെ ധനുവും. ഹാളിൽ സംസാരിച്ചുകൊണ്ട് ഇരിപ്പായിരുന്നു രാധാകൃഷ്ണനും ജയനും.രാധാകൃഷ്ണനെയും ജയനെയും കണ്ടതും ധനു അവരെ നോക്കി ചിരിച്ചു.. അവർ തിരിച്ചും 😁 " നിങ്ങൾ വന്നോ....ഞാൻ ചായ എടുക്കാം... " അവരെ കണ്ട വഴി ഭാനുമതി അവരുടെ അടുത്തേക്ക് വന്നു... " എനിക്ക് എടുത്തോ....😁..... " സച്ചി കാച്ചുവിനെ കൊണ്ട് സെറ്റിയിൽ ഇരുന്നു.. "എനിക്ക് ഇപ്പൊ വേണ്ട അമ്മേ..... ഞാൻ ഇതൊക്കെ റൂമിൽ കൊണ്ട് വച്ചിട്ട് വരാം😁" ധനു ഭാനുവിനെ നോക്കി ചിരിച്ചതും എതിരെ സിത്തുവും ഗീതയും വന്നു... " വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ തോന്നി നിങ്ങൾ ആയിരിക്കുമെന്ന്... പോയി ബാഗ് വച്ചിട്ട് വാ..😁"

ഗീത പറഞ്ഞതും അവരെ നോക്കി ചിരിച്ചിട്ട് ധനു റൂമിലേക്ക് പോയി.. ധനു റൂമിൽ ചെന്നു സാധങ്ങൾ എല്ലാം അടുക്കി വായ്ക്കുന്നതിനിടയിലാണ് സച്ചി റൂമിലേക്ക് കയറി വന്നത്... " നിനക്ക് എന്നെ ഒരു വിലയും ഇല്ല അല്ലേടി.. നിന്റെ വീട്ടിൽ വച്ച് എന്തായിരുന്നു show... കാണിച്ചു തരാടി 😬😬" സച്ചി ചുറ്റും നോക്കി.. അപ്പോഴാണ് സച്ചി ധനു ഫ്ലോർ മാറ്റിൽ ചവിട്ടി നിൽക്കുന്നത് ശ്രെദ്ധയിൽ പെട്ടത്..... അൽപ്പം വലിപ്പം ഉള്ളത് കൊണ്ട് തന്നെ സച്ചി നിൽക്കുന്നിടം വരെ അതുണ്ടായിരുന്നു... സച്ചി പയ്യെ കുനിഞ്ഞുകൊണ്ട് ആ മാറ്റിൽ പിടിച്ച് വലിച്ചു.... ധനു നടുവും തല്ലി താഴെ വീണു... കൈയിൽ മടക്കി പിടിച്ച സാരിയെല്ലാം താഴെ വീണു... സച്ചി ഇത് കണ്ട് ചിരിക്കാൻ തുടങ്ങി 😂😂😂😂😂 " അയ്യോ പാവം വീണോ....😂😂😂" സച്ചി വീണ്ടും ചിരിച്ചു..ധനു ദേഷ്യത്തോടെ സച്ചിയെ നോക്കി സച്ചി വീണ്ടും ധനുവിനെ നോക്കി ചിരിച്ചുകൊണ്ട് തിരിഞ്ഞതും താഴെ വീണുകിടന്ന സാരിയിൽ കാല് തട്ടി സച്ചി ധനുവിന്റെ മേത്തേക്ക് വീണു... ...😂😂😂😂

ഇതേ സമയം കുറെ നേരമായിട്ടും ഇവരെ കാണാതെ ആയത്കൊണ്ട് സിത്തുവും ഗീതയും ഇവരെ അന്നെഷിച്ച് മുറിയിൽ എത്തി ... എന്നാൽ അവിടുത്തെ കാഴ്ച്ചകണ്ട് ഗീതയും സിത്താരയും പരസ്പരം നോക്കി.... " സച്ചി 😬😬😬" സിത്താരവിളിച്ചപ്പോഴേക്കും സച്ചി സൈഡിലേക്ക് റോൾ ചെയ്ത് കിടന്നു.... " സച്ചി... എന്താടാ ഇത്...... "സിത്താര " കണ്ടാൽ അറിയില്ലേ... വീണതാ....😬" സച്ചി " എങ്ങനെയാട വീണേ 😳" ഗീത റൂമിലേക്ക് കടന്നുകൊണ്ട് ചോദിച്ചു... " ഒന്ന് പിടിച്ച് എഴുനേൽപ്പിക്കൊ അങ്ങനെ ആണെങ്കിൽ ഞാൻ ഒന്നുകൂടി വീണ് കാണിക്കാം 😬😬😬"സച്ചി പല്ല് കടിച്ചുകൊണ്ട് പറഞ്ഞു... അപ്പോഴാണ് രണ്ടുപേരും വീണു കിടക്കുന്ന ധനുവിനെയും സച്ചിയേയും വിളിച്ചെഴുന്നേൽപ്പിക്കുന്ന കാര്യം ഓർത്തത് തന്നെ 😂😂😂 ഗീതയും സിത്താര യും കൂടി ധനുവിനെയും സച്ചിയേയും കൂടി പിടിച്ച് കട്ടിലിൽ ഇരുത്തി... വീഴുന്നതിനിടയിൽ സച്ചിയുടെ കാല് തറയിൽ ഇടിച്ചത് കൊണ്ട് കാല് വേദന കാരണം നടക്കാൻ വയ്യാതെ ഇരിക്കാണ് സച്ചി...😂

നടുവും തല്ലി വീണത് കൊണ്ട് നടുവിന് കയ്യും കൊടുത്ത് ഇരിക്കുകയാണ് ധനുവും... രണ്ട് ദിവസത്തെ ഉഴിച്ചിലിനും പിഴിച്ചിലിനും ശേഷം രണ്ടുപേരും ഒക്കെ ആയി... സച്ചി ധനുവിനിട്ട് പണി കൊടുത്തത് ഏറ്റെങ്കിലുംഅതിന്റെ ഒപ്പം സച്ചിക്കും കിട്ടിപ്പോയി....😂 അങ്ങനെ ഒരാഴ്ച കടന്ന് പോയി....... സിത്താരയും കുടുംബവും തിരിച്ച് മുംബൈക്ക് പോയി... " സച്ചി....സച്ചി..... " വിഷ്ണു സച്ചിയെവിളിച്ചുകൊണ്ട് അകത്തേക്ക് കയറിയതും കണ്ടത് ധനുവിനെ😳😳😳 " എന്താണ് സച്ചിയെ ഒരു അന്നെഷണം 🤨" " ഒന്നും ഇല്ല...... ചുമ്മാ ഇതിലെ വന്നപ്പോ ഞാൻ ഒന്ന് വിളിച്ചത.." " ആണോ 🤨🤨🤨" " ധനു നീ എന്താ..... ഇങ്ങനെ ഒക്കെ ചോദിക്കുന്നെ...🧐🧐🧐🤯" " അല്ല നിന്നോടൊക്കെ ഇങ്ങനെ മര്യാദക്ക്‌ ചോദിക്കാൻ പാടില്ലാത്തതാ.. " അവിടേക്ക് വന്ന രാധാകൃഷ്ണൻ പറഞ്ഞു 😄 ധനു സച്ചിയെ നോക്കി ചിരിച്ചു.... " ആ വിഷ്ണു... നീ വന്നിട്ട് കുറെ നേരം ആയോ....... "ഷിർട്ടിന്റെ കൈ മടക്കി വെക്കുന്നതിനിടയിൽ സ്റ്റൈയർ ഇറങ്ങിക്കൊണ്ട് ചോദിച്ചു... " നീ എങ്ങോട്ടാ സച്ചി.....

"🙄രാധാകൃഷ്ണൻ " എന്റെ അച്ഛാ..... കുറച്ച് സ്ഥലത്ത് പോകാൻ ഉണ്ട്..... അതിങ്ങനെ ഓപ്പൺ ആയി പറയാൻ പറ്റില്ല 😄😄😄" " അതെന്താടാ.... പറഞ്ഞാൽ..... " " എന്റെ അമ്മാവാ..... ഞങ്ങൾ വെറുതെ കറങ്ങാൻ പോകുന്നതാ.... അമ്മാവൻ അല്ലാണ്ട് ഇവൻ പറയുന്നത് ഒക്കെ വിശ്വസിക്കോ 😁😁😁" " മ്മ്മ്.... രണ്ടിനും എന്തോ ചുറ്റിക്കളി ഉണ്ട് 🙄🙄അത് ഞാൻ പിടിച്ചോളാം... ഇനി മക്കള് ഞാൻ ചോദിക്കുന്നതിനു ഉത്തരം പറ.... എന്നാണ് ജോലിക്ക് പോയി തുടങ്ങുന്നത്.... " " അത്...... " വിഷ്ണുവും സച്ചിയും പരസ്പരം നോക്കി... " അത് ഇത് എന്ന് ഒന്നും ഇല്ല..... അടുത്ത ദിവസം പൊക്കോളണം.... രണ്ടെണ്ണവും.... എന്നിട്ട് കോളേജിൽ ജോയിൻ ചെയ്തോളണം.... " " അല്ലെങ്കിലും പോകുന്ന കാര്യം ഞാൻ തീരുമാനിച്ചതാ... എന്റെ ആരോഗ്യത്തിനും അതാ നല്ലത് എന്ന് തോന്നി.... അതെങ്ങനെയാ..... വീട്ടിൽ ഉള്ളവർ എന്നെ ഒരു ഇര പോലെ ഇട്ടു കൊടുത്തേക്കല്ലേ... " സച്ചി ധനുവിനെ നോക്കി 🧐 " നീ എന്താടാ... തന്നെ നിന്ന് പിറുപിറുക്കുന്നെ....🙄"രാധാകൃഷ്ണൻ സച്ചിയുടെ അടുത്തേക്ക് വന്നു..

" ഒന്നും ഇല്ല അച്ഛാ... ഞാൻ പോയിട്ട് വരാം.... " സച്ചി ഷെൽഫിൽ ഇരിക്കുന്ന ബൈക്കിന്റെ കീ എടുത്തിട്ട് വിഷ്ണുവിനെ കൂട്ടി പുറത്തേക്ക് പോയി.. അടുക്കളയിൽ ഗീതയുടെയും ഭാനുവിന്റെയും കൂടെ പണിയിൽ ആണ് ധനു... " ഗീതേ.... ചായ....... " ജയൻ ഹാളിൽ നിന്നും വിളിച്ച് പറഞ്ഞു.. " ഇപ്പൊ കൊണ്ടുവരാം ജയേട്ടാ.... " ഗീത എടുത്ത് വച്ചിരിക്കുന്ന ഒരു ഗ്ലാസ്സിലേക്ക് പകർത്തി ജയന് കൊണ്ടുകൊടുത്തു... " ഇന്നാരാ ചായ ഇട്ടേ.....😊😊" " ധനുവാ ജയേട്ടാ..... ". " ധനു....ധനു....." ജയൻ വിളിക്കുന്നത് കേട്ട് ധനു ഹാളിലേക്ക് ചെന്നു.... " " ഇന്ന് ധനു ആണ് ചായ ഇട്ടതെന്നു പറഞ്ഞു....🤨" " എന്താ ജയേട്ടാ..... കൊള്ളുലെ 🧐🧐🧐" ധനു കുറച്ച് പരിഭ്രമത്തോടെ ചോദിച്ചു... "ചായ ഒക്കെ സൂപ്പർ ആണ്... ഞാൻ വിളിച്ചത് വേറെ ഒരു കാര്യം ചോദിക്കാനാ...." " എന്താ... ജയേട്ടാ.... " " നാളെ സച്ചിയുടെ കൂടെ പോകുന്നില്ലേ... . അവനോട് പറഞ്ഞോ നീ കൂടെ ചെല്ലുന്ന കാര്യം.. 😊😊😊😊😊😊" " പോകുന്നുണ്ട്...പക്ഷേ.... സച്ചിയോട് പറഞ്ഞിട്ടില്ല........" ധനു ജയനെ നോക്കി " പറയണ്ട.... അപ്പൊ അറിഞ്ഞാൽ മതി....😊😊

അല്ല പിജി ചെയ്യണം എന്ന് പറഞ്ഞിട്ട് എന്താ ജോലിക്ക് apply ചെയ്തത്." ജയൻ ചായ കുടിച്ച് കൊണ്ട് ചോദിച്ചു.. " പിജിയുടെ അലോട്മെന്റ് വന്നിട്ടില്ലല്ലോ... പിന്നെ ഒരു കാരാട്ട മാസ്റ്റർ നെ ആവശ്യo ഉണ്ടെന്ന്പത്രത്തിൽ കണ്ടപ്പോൾ ഞാൻ ചുമ്മാ ഒന്ന് അപ്ലേ ചെയ്ത് നോക്കിയതാ.... അത് കിട്ടുകയും ചെയ്തു 😊😊" " മ്മ്മ്... പിന്നെ മോളെ...... എന്ത് ആവശ്യം ഉണ്ടെങ്കിലും ഏട്ടനോട് പറയാൻ മടിക്കണ്ട... കേട്ടോ 😊😊😊😏" ധനു ചിരിച്ചുകൊണ്ട് തലയാട്ടി.. പിന്നെ എന്റെ അനിയനെ എടുത്തിട്ട് പെരുമാറരുത് കേട്ടോ 😂😂😂😂😂ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി 😁😁😁😁"ജയൻ ധനുവിനെ നോക്കി പറഞ്ഞതും " മോളെ നീ ഒന്നും നോക്കണ്ട...... അവനിട്ട് ഒന്ന് കൊടുത്തു എന്നു കരുതി ഒരു കുഴപ്പവും ഇല്ല 😂😂"രാധാകൃഷ്ണൻ അതും പറഞ്ഞുകൊണ്ട് സോഫയിൽ വന്നിരുന്നു.. " അച്ഛാ...സച്ചി കേൾക്കണ്ട......🙄" ഗീത രാധാകൃഷ്ണനെ നോക്കി... "

അച്ഛന് കരാട്ടെ എന്ധെങ്കിലും പഠിക്കണോ.... " ധനു കളിയോടെ ചോദിച്ചു... " എന്റെ മോളെ...... ഈ വയസാം കാലത്ത്... ഇങ്ങേരെ ഇതൊന്നും പഠിപ്പിക്കണ്ട...... അല്ലങ്കിൽ തന്നെ നിലത്ത് അല്ല....😂ഇനി ഇതുംകൂടി പഠിച്ചാൽ വീട് മറിച്ചു വക്കും.... " അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്ന ഭാനു ധനുവിനോടായി പറഞ്ഞു.. " നീ ഒന്ന് പോയെടി......ആർക്കടി വയസായത്........ എന്നെ ഇപ്പൊ കണ്ടാലും ഒരു 40 ഇൽ കൂടുതൽ തോന്നോ.... ഇല്ല..... ദേ ഇവന്റെ ഒക്കെ ചേട്ടനാണെന്നെ പറയു....😁😁😁" " അച്ഛാ.... എന്നോട് പറഞ്ഞത് പറഞ്ഞു.. സച്ചിയോട് ഒന്നും ഇത് പോയി പറഞ്ഞേക്കല്ലേ......😂😂😂😂😂😂😂😂😂" ജയൻ അതും പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി.... " അവന് അസൂയ ആണ് മക്കളെ.... നിങ്ങള് പറ..... അച്ഛനെ കണ്ടാൽ എത്ര വയസ്സ് തോന്നിക്കും.... "😁 " ഗീതേ, ധനു... അടുക്കളയിൽ കുറച്ച് പണി ഉണ്ട്..... അങ്ങോട്ട് വാ.... ഇവിടെ നിന്നാലേ നിങ്ങൾക്ക് കുറെ കള്ളങ്ങൾ പറയേണ്ടി വരും.. " ഭാനു രണ്ടുപേരെയും വിളിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി...

" ശേ.... എന്റെ ഭാര്യക്ക് വരെ അസൂയ.. 😂😂ഈ പ്രായത്തിലും സൗന്ദര്യം ഒരു ശാപം ആവുമോ ദൈവമേ....😂😂"രാധാകൃഷ്ണൻ സ്വയം ചിരിച്ചുകിണ്ട് സോഫയിൽ ഇരുന്നു.. അടുക്കളയിൽ കാര്യമായ പണിയിൽ ആണ്..... ഗീതയും ധനുവും.. " ചേച്ചി.... ആ നിൽക്കുന്ന ആള് ആരാ.... " ധനു ജനലിലൂടെ പുറത്ത് നിൽക്കുന്ന ആളെ കാണിച്ചികൊണ്ട് ഗീതയോട് ചോദിച്ചു.. " അതോ.... ഷാജി.... യൂട്യൂബ് ഷാജി എന്നൊക്കെ വിളിക്കും... നമ്മുടെ പറമ്പിലെ ജാതി മരം ഒക്കെ ഇയാൾ ആണ് കരാറിനു എടുക്കാറ്...അല്ല എന്താ ചോദിച്ചേ 😊" ഗീത പാത്രം കഴുകി വയ്ക്കുന്നതിനിടയിൽ പറഞ്ഞു.. " ഞാൻ എവിടെയോ കണ്ട പരിചയം....🙄" " ചിലപ്പോ നിങ്ങളുടെ അവിടെ ഒക്കെ വന്നിട്ടുണ്ടാകും..... " ഷാജി പോകുന്നത് കണ്ടതും.... " ഗീതേച്ചി ഞാൻ ഇപ്പൊ വരാം... " ധനു അടുക്കളയിൽ നിന്ന് ഓടി ഉമ്മറത്തേക്ക് ചെന്നു..അപ്പോഴേക്കും ഷാജി ഗേറ്റിന്റെ അടുത്ത് എത്താറായി... " ഷാജിയേട്ടാ...... " ധനുവിന്റെ വിളിയിൽ ഷാജി തിരിഞ്ഞു നോക്കി....

ധനുവിനെ കണ്ടതും ഷാജിയുടെ മുഖത്ത് ഒരു ഞെട്ടൽ ഉണ്ടായെങ്കിലും പെട്ടന്ന് തന്നെ ഷാജി അത് മറച്ചു. ഷാജിയുടെ മനസിൽ ധനുവിന്റെ നിസഹായാവസ്ഥ കടന്നു വന്നു. അവളുടെ അന്നത്തെ ശബ്ദം അവന്റെ കാതുകളിൽ പ്രതിധ്വാനിച്ചു.... " എന്താമോളെ.,..😊" " ചേട്ടനെ ഞാൻ എവിടെയോ കണ്ടപോലെ.... എവിടെ ആണെന്ന് ഓർമ കിട്ടുന്നില്ല...... ചേട്ടന് എന്നെ എവിടെഎങ്കിലും വച്ച് കണ്ടതായി ഓർക്കുന്നുണ്ടോ...." " ഇല്ലല്ലോ...... ഞാൻ മോളെ നിങ്ങളുടെ കല്യാണത്തിനാണ് കാണുന്നത്..... ഞാൻ പോട്ടെ 😳കുറച്ചു തിരക്ക് ഉണ്ട്... " ഷാജി ധനുവിന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ തിടുക്കപ്പെട്ട് പോയി.... എന്നാലും ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ ധനു ഷാജി പോയ വഴിയേ നോക്കി നിന്നു... അപ്പോഴാണ് നമ്മുടെ സച്ചിയുടെ ബൈക്ക് ഗേറ്റ് കടന്ന് ചീറി പാഞ്ഞു വരുന്നത് ധനു കണ്ടത് 😊 ധനു കൈ കെട്ടി അവിടെ തന്നെ നിന്നു. ജീവൻ വേണമെങ്കിൽ മാറിക്കോ.... സച്ചി വിളിച്ച് കൂവി...😂 എന്നാൽ ധനു അവിടെ തന്നെ നിന്നു.... സച്ചി ധനുവിന്റെ നേരെ വണ്ടി ഓടിച്ച് വന്നു.... ബാക്കിൽ ഇരിക്കുന്ന വിഷ്ണു ആണെങ്കിൽ കണ്ണും പൂട്ടി ഇരിക്കുന്നു..😁

അത് സച്ചി ധനുവിനെ ഇടിച്ചിട്ടാലോ എന്നോർത്തല്ല മറിച്ച് ബൈക്ക് നിർത്തുമ്പോൾ ധനു സച്ചിയെ പിടിച്ച് ഇടിച്ചാലോ എന്നോർത്താ 😂😂😂 സച്ചി നേരെ ധനുവിനെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ വണ്ടി നിർത്തി... " പേടിച്ചു പോയോ.....😜😜 " സച്ചി ബൈക്കിൽ ഇരുന്നുകൊണ്ട് മുന്നോട്ട് അഞ്ഞുകൊണ്ട് ധനുവിനോട് ചോദിച്ചു. " ഉവ്വ...... " " എനിക്കറിയാം....... നീ പേടിച്ചെന്ന്... Don't worry ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല..... " സച്ചി ഷർട്ടിൽ തൂക്കി ഇട്ടിരുന്ന കൂളിംഗ് ഗ്ലാസ്സ് എടുത്ത് കണ്ണിൽ വച്ചു....😎😎 " സച്ചിയേട്ടന് കുടിക്കാൻ എന്ധെങ്കിലും എടുക്കട്ടെ..... " ധനു ചോദിച്ചു കഴിഞ്ഞതും സച്ചി മുഖത്ത് നിന്ന് കണ്ണട മാറ്റി.🙄അത്രയും നേരം കണ്ണടച്ചിരുന്ന വിഷ്ണു കണ്ണ് മിഴിച്ച് നോക്കി 😳😳😳 എടാ വിഷ്ണു ഇവൾക്ക് തലക്കിട്ടു വെല്ല അടിയും കിട്ടിയോ..... സച്ചി വിഷ്ണുവിന്റെ അടുത്തേക്ക് നീങ്ങി കൊണ്ട് ചോദിച്ചു.. " എന്തോ പണി വരുന്നുണ്ട് സച്ചി....... നീ ഒന്ന് കരുതി ഇരുന്നോ..... " വിഷ്ണു സ്വകാര്യമായി പറഞ്ഞു.. " എന്താ രണ്ടുപേരും കൂടി 😄ഒരു സ്വകാര്യം....

വണ്ടിയിൽ നിന്ന് ഇറങ്ങാറായില്ലേ.... " വിഷ്ണു ചാടി വണ്ടിയിൽ നിന്ന് ഇറങ്ങി.... " ധനു ഞാൻ വീട്ടിലേക്ക് പോകാണ്... അച്ഛൻ വിളിച്ചിരുന്നു... പോട്ടെ 😁😁 സച്ചി.... പിന്നെ കാണാം.... " വിഷ്ണു അവിടെ നിന്ന് എസ്‌കേപ്പ് ആയി സച്ചി ഒന്നും മനസിലാവാതെ ബൈക്കിൽ ഇരുന്നു..🙄🙄 സച്ചിയേട്ടാ വാ.... ധനു സച്ചിയുടെ കൈയിൽ പിടിച്ച് വലിച്ചു....സച്ചി കൈ തട്ടിമാറ്റാൻ നോക്കിയതും ധനു ഒന്നുകൂടി മുറുക്കി പിടിച്ചു... ഈശ്വര 😤😤ഇവള് എന്തു ഉദ്ദേശത്തിൽ ആണ് എന്ന് മനസിലാവുന്നില്ലല്ലോ വളർത്താനോ അതോ കൊല്ലാനോ 😵😵 സച്ചി വണ്ടിയിൽ നിന്നിറങ്ങി.... ധനു അവന്റെ കൈ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി... ഡയനിംഗ് ടേബിളിൽ ഇരുത്തി... ഫുഡ്‌ എടുക്കട്ടെ...... ധനു ചോദിച്ചത് കേട്ട് സച്ചി തലയാട്ടി... ധനു പോയതും സച്ചി ജഗ്ഗിൽ നിന്നും വെള്ളം എടുത്ത് കുടിച്ചു.🙄🙄🙄🙄 ധനു ഫുഡ്‌ ഒക്കെ കൊണ്ടുവന്ന്‌ ടേബിളിൽ വച്ചു എല്ലാം വിളമ്പി കൊടുത്തു.. സച്ചി ഒന്നും മനസിലാവാതെ ഒക്കെ കഴിച്ചു... എണീറ്റ് കൈകഴുകാൻ പോയി കൈ കഴുകി തിരിഞ്ഞതും തൊട്ടടുത്തു നിൽക്കുന്ന ധനുവിനെ കണ്ടതും സച്ചി പിന്നോട്ട് മാറി " ടവൽ കൈ തുടക്കാൻ... "

ധനുവിന് സച്ചിയുടെ പ്രവർത്തി കണ്ട് ചിരി വരുന്നുണ്ടെങ്കിലും പുറത്ത് കാണിക്കാതെ ടവൽ അവന് നേരെ നീട്ടി.. സച്ചി ടവൽ എങ്ങനെഒക്കെയോ വാങ്ങി 😄 " എന്താ സച്ചിയേട്ടാ ..... " സച്ചിയുടെ നിൽപ് കണ്ട് ധനു ഒന്നുകൂടി അടുത്തേക്ക് നിന്നുകൊണ്ട് ചോദിച്ചു... " ഒന്നും ഇല്ല..... " സച്ചി ധനുവിന്റെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു.. " ധനു ഇങ്ങുവന്നെ...... " അടുക്കളയിൽ നിന്ന് ഭാനുവിന്റെ ഒച്ച കേട്ടാണ് സച്ചി ധനുവിന്റെ മുഖത്ത് നിന്ന് കണ്ണുമാറ്റിയത്. " ദാ വരുന്നു അമ്മേ......... " ധനു സച്ചിയെ ഒന്ന് നോക്കിയിട്ട് അടുക്കളയിലേക്ക് പോയി അയ്യേ 😬അയ്യേ... ഞാൻ എന്താ ഇങ്ങനെ.. അവള് അടുത്ത് വരുമ്പോൾ എന്റെ കയ്യും കാലും ഒക്കെ വിറക്കുന്നത് എന്തെ.... ഛേ...🤦‍♂️🤦‍♂️പെണ്ണുങ്ങൾക്കല്ലേ അങ്ങനെ ഒക്കെ.... ഞാൻ ഒരു സാറല്ലേ.... അതുമല്ല ഞാൻ ഒരു പുരുഷൻ അല്ലേ.... ഛേ എന്നിട്ടും അവളെ കാണുമ്പോൾ എന്താ ഇങ്ങനെ വെപ്രാളം..... സച്ചി... പോയി... നിന്റെ സകല ഇമേജും പോയി..... ഛേ.....🙄സച്ചി കൈ ചുരുട്ടി ഭിത്തിയിൽ ഇടിച്ചുകൊണ്ടിരുന്നു..

. " ഡാ.... ആ ചുമര് ഇടിച്ച് പൊട്ടിക്കാതെ ഡാ... ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത" അതിലൂടെ പോയ രാധാകൃഷ്ണൻ സച്ചിയുടെ കാട്ടികൂട്ടൽ കണ്ട് പറഞ്ഞു.. " ഓ 😬😬😬😬.... " സച്ചി രാധാകൃഷ്ണനെ നോക്കി " എന്താടാ... നോക്കി പേടിപ്പിക്കുന്നെ.... " " എന്താ അച്ഛാ.......പേടിച്ചു പോയോ 😬... " " നീ അല്ല.... നിനെക്കാൾ വലിയവൻ വന്നാലും ഈ രാധാകൃഷ്ണൻ ഇങ്ങനെ നെഞ്ചും വിരിച്ച് നിൽക്കും.... " " അങ്ങോട്ട് കുറച്ച് മാറി നെഞ്ചുവിരിച്ചോ കൈവിരിച്ചോ നിന്നോ....... " സച്ചി അതും പറഞ്ഞുകൊണ്ട് മുകളിലേക്ക് പോയി.. ********* " ജയ് നീ എങ്ങോട്ടാ....... " പുറത്തേക്ക് ഇറങ്ങിയ ജയുടെ പുറകെ വന്ന രാധിക ചോദിച്ചു " അമ്മേ... ഞാൻ രഘുവേട്ടന്റെ വീട് വരെ.... നാളെ ധനുവേച്ചി പോവാലെ....നാളെ രഘുവേട്ടൻ ഡ്യൂട്ടിക്ക് പോകുന്നത് കൊണ്ട് അവളെ ഇന്ന് കാണാൻ പോവാന്ന്‌ രഘുവേട്ടൻ പറഞ്ഞു..... അല്ല അച്ഛനും അമ്മയും വരുന്നില്ലേ " " നാളെ പോകുന്നവഴിക്ക് സച്ചിയെ കൂട്ടി ഇവിടെ കേറിയിട്ട് പോകാം എന്ന് ധനു വിളിച്ച് പറഞ്ഞായിരുന്നു...."

" ആണോ... എന്നാ ഞങ്ങൾ ഒന്ന് പോയിട്ട് വരട്ടെ..... " ജയ് ബൈക്ക് എടുത്ത് കൊണ്ട് നേരെ രഘുവിന്റെ വീട്ടിലേക്ക് പോയി രഘുവിന്റ വീടിനു മുമ്പിൽ എത്തിയതും ജയ് ഹോൺ അടിക്കാൻ തുടങ്ങി... " മതിയെടാ.... ഹോൺ അടിച്ചത്..... ചേട്ടൻ ഇപ്പൊ വരും...😬" ശ്രീക്കുട്ടി ചെവിയും പൊത്തി പിടിച്ചുകൊണ്ടു പുറത്തേക്ക് ഇറങ്ങി വന്നു... " ആഹാ... ഇവിടെ ഉണ്ടായിരുന്നോ.....😂" " ഇല്ലായിരുന്നു... ഇപ്പൊ ലാൻഡ് ചെയ്തോളു.... " ശ്രീക്കുട്ടിയും ജയും തമ്മിലുള്ള സംസാരം കേട്ടാണ് രഘു പുറത്തേക്ക് വന്നത് " എന്താ ഇവിടെ 😄" " അല്ല രഘുവേട്ട.... ഇതിനെ കെട്ടിച്ച് വിടാൻ നോക്കുന്നില്ലേ....😄" " നോക്കുന്നുണ്ടെടാ... ആർക്കെങ്കിലും ഇവളെ ഇഷ്ടപെടണ്ടേ...😄😄😄😄" " രണ്ട് പേരും എനിക്കിട്ട് വച്ചതാണ് അല്ലേ...😬😬😬" ശ്രീക്കുട്ടി ചവിട്ടി തുള്ളി അകത്തേക്ക് പോയി രണ്ടുപേരും അവളുടെ പോക്ക് കണ്ട് ചിരിച്ചു... " ആദ്യം ദാ ഇത് പിടിക്ക്.... ഇപ്പൊ ധനു ഇല്ലാത്തത് കൊണ്ട് എനിക്കാണല്ലോ ഹംസത്തിന്റെ ഡ്യൂട്ടി.....😁" ജയ് ദീപ്തി കൊടുത്തയച്ച കത്ത് രഘുവിനു നേരെ നീട്ടി "

ഇതിന്റെ ഒക്കെ ഒരു സുഖം മോന് പറഞ്ഞാൽ മനസിലാവില്ല... " രഘു പറഞ്ഞു കഴിഞ്ഞതും ജയ് വേദന നിറഞ്ഞ ഒരു ചിരിയോടെ രഘുവിനെ നോക്കി...😥 " ഡാ 😒... ഞാൻ..... " " അത് കുഴപ്പം ഇല്ല രഘുവേട്ട......അത് വിട് 😊... നമുക്ക് ധനുവിന്റെ അടുത്തേക്ക് പോകാം... " " ഇന്ന് പോകണ്ട..... നമുക്ക് വേറെ ചില പണികൾ ഉണ്ട് എനിക്ക് ധനു ഒരാളുടെ ഡീറ്റെയിൽസ് അയച്ചു തന്നിട്ടുണ്ട്.... അയാളെ കുറിച്ച് ഒന്ന് അന്നെഷിക്കണം.... വാ.... " രഘു പറഞ്ഞത് കേട്ട് ജയ് വണ്ടി എടുത്തു.. ********* രാത്രി ഫുഡ്‌ ഒക്കെ കഴിച്ച് റൂമിലേക്ക് വന്നതാണ് സച്ചി.... സച്ചി ബാഗ് എടുത്ത് കൊണ്ടുപോകാൻ ഉള്ള സാധനങ്ങൾ ഒക്കെ എടുത്ത് വച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ധനു കുളി കഴിഞ്ഞ് ബാത്റൂമിൽ നിന്ന് വരുന്നത് കണ്ടത്🙄...സച്ചി വേഗം ബാഗ് ഒക്കെ മാറ്റി കട്ടിലിൽ കയറി കിടന്നു കൊണ്ട് പുതപ്പ് കൊണ്ട് മൂടി പുതച്ചു. ധനു മുടി ഒക്കെ തോർത്തി..ലൈറ്റ് ഒക്കെ ഓഫ്‌ ആക്കി കട്ടിലിൽ കയറി കിടന്നു... " സച്ചി........ " ചേട്ടൻവിളി ഒക്കെ നിർത്തിയോ ഇവള്... 🙄എന്ധോക്കെ പറഞ്ഞാലും ആ വിളി ഒരു സുഖമുള്ള വിളി ആയിരുന്നു (സച്ചി ആത്മ ) " സച്ചി...😊" ധനു വീണ്ടും വിളിച്ചു.... " ആ ... എന്തെ..... " " നാളെ പോകാണെന്നു പറയുന്നത് കേട്ടു..."

" ഉം...." സച്ചി ഒന്ന് മൂളി... " " സച്ചിക്ക് എന്നോട് എന്ധെങ്കിലും പറയാൻ ഉണ്ടോ..... " " എന്തു പറയാൻ....🙄🙄" " എന്നെ കുറിച്ച് എന്ധെങ്കിലും..... " " മ്മ്മ് ഇനി അത് പറഞ്ഞിട്ട് വേണം നീ എന്നെ എടുത്ത് ഇട്ട് അടിക്കാൻ😏😏..... " " എന്നെ അത്രക്ക് പേടി ആണോ....😄. " " പേടി ആയിട്ടൊന്നും അല്ല.... നീ എന്നെ അടിച്ചാൽ ഞാൻ തിരിച്ചു തല്ലില്ല.... അത് ഒരു പെണ്ണ് ആയത് കൊണ്ടാ.... പെണ്ണുങ്ങളെ കൈ വെക്കാൻ എനിക്ക് താല്പര്യം ഇല്ല... " അല്ലാതെ ഇവളുടെ അടികിട്ടിയാൽ എന്റെ ബോധം അപ്പൊ തന്നെ പോകും എന്ന് ഞാൻ ഇവളോട് എങ്ങനെ പറയും...😥( സച്ചി ആത്മ...) "അന്ന് ഞാൻ ഇടിച്ചത്... അത്രക്ക് എന്നെ ഇറിറ്റേറ്റ് ചെയ്തത് കൊണ്ടാണ്... അല്ലാതെ........" ധനു പറഞ്ഞു കഴിഞ്ഞതും സച്ചി ധനുവിന് നേരെ തിരിഞ്ഞു കിടന്നു.... " അതൊന്നും കുഴപ്പം ഇല്ല... ഇനി ഇങ്ങനൊന്നും...... ചെയ്യരുത്..... ഞാൻ നാളെ 9 മണിക്ക് പോകും..... പിന്നെ തന്നോട് ദേഷ്യം ഒന്നും ഇല്ല....alla😁ദേഷ്യം പിടിച്ചിരുന്നിട്ടും കാര്യം ഇല്ലല്ലോ... ഞാൻ നാളെ പോയാൽ പിന്നെ പെട്ടന്നൊന്നും വരില്ല...😄😄

തനിക്ക് ഇവിടെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല....എനിക്ക് അവിടെയും... " "എനിക്ക് അവിടെ പോയി ഒന്ന് അർമാതിക്കണം..."സച്ചി മനസ്സിൽ പറഞ്ഞുകൊണ്ട് പുതപ്പ് മുഖത്ത് കൂടി ഇട്ടു... ധനു സച്ചിയെ നോക്കി ഒന്ന് ചിരിച്ചു 😊😊😊 " അമ്മേ... അച്ഛാ...ചേട്ടാ ഏട്ടത്തി ഞാൻ ഇറങ്ങാണ്........ " സച്ചി ബാഗും കൊണ്ട് താഴേക്ക് ഇറങ്ങി വന്നു... " സച്ചി നീ റെഡി ആയോ..... " വിഷ്ണു അവന്റെ ബാഗും കൊണ്ട് വന്ന് ഹാജർ വച്ചു.. " yes bro.... "😊 " നിങ്ങൾ ഒന്നും കഴിക്കുന്നില്ലേ..... "ഭാനു.. " വേണ്ട അമ്മായി ... പോകുന്ന വഴിക്ക് എന്ധെങ്കിലും വാങ്ങി കഴിച്ചോളാം......... " വിഷ്ണു അതും പറഞ്ഞുകൊണ്ട് സച്ചിയെ കൂട്ടി ഇറങ്ങി.. " ഒരാൾ കൂടി വരുന്നുണ്ട്.... " ജയൻ സച്ചിയെ വിളിച്ച് നിൽക്കാൻ പറഞ്ഞു.. " ആര്..... അച്ഛനാണോ..... " സച്ചി " ഞാൻ ഈ സമയത്ത് എന്തിനാടാ നിന്റെ കൂടെ വരണേ...😬" " അച്ഛൻ അല്ലാതെ വേറെ ആരാ വരുന്നേ..... 🤔🤔🤔" " ദാ... ആള് എത്തിയല്ലോ... " ജയൻ കൈ ചൂണ്ടിയാ ഭാഗത്തേക്ക് വിഷ്ണുവും സച്ചിയും നോക്കി... ഒന്നേ നോക്കിയോള്ളു 😂😂😂😂😂 " പണി വരുന്നുണ്ട് എന്ന് പറഞ്ഞില്ലേ... സച്ചി 😵😵😵😵😵"...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story