ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 6

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

" ഇവൾ ഇതെങ്ങോട്ട..... " സച്ചി 😁 " ധനു വീട്ടിലേക്ക് പോകണോ.... " വിഷ്ണു 😁 " അല്ല വിഷ്ണു.... ധനു നിങ്ങളുടെ കൂടെ വരാണ്..... അവിടെ ഒരു സ്കൂളിൽ അവൾക്ക് ഒരു ജോലി ശരിയായിട്ടുണ്ട്... നിങ്ങൾക്ക് ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതി പറയാതിരുന്നതാ ഞങ്ങൾ...... അല്ലേ ധനു 😁😁😁" രാധാകൃഷ്ണൻ ധനുവിനെ നോക്കി പറഞ്ഞു... " ഇത് ഒരുമാതിരി..... സർപ്രൈസ് ആയിപോയി അച്ഛാ 😒😒" " അതെന്താടാ.... നിനക്ക് ഒരു സന്തോഷവും ഇല്ലാത്തത്.....🙄" ജയൻ സച്ചിന്റെ അടുത്തേക്ക് വന്നു.... " ഞാൻ എന്താ തുള്ളി ചാടണോ......😏😏😏"ജയന് കേൾക്കാൻ പാകത്തിന് സച്ചി പറഞ്ഞു... " ഇവനെ ഇന്ന് ഞാൻ 😬" " ജയേട്ടാ.... ഒന്ന് മിണ്ടാതെ ഇരുന്നേ.... അവനോട് ധനു പറയാത്തതിൽ ഉള്ള പരിഭവം ആണ്... അത് അവർ തമ്മിൽ തീർത്തോളും... " ഗീത ജയനെ തടഞ്ഞു.. " എന്നാ ഇനി വൈകിക്കണ്ട ..... മക്കൾ ഇറങ്ങാൻ നോക്കിക്കോ..... പിന്നെ സച്ചി... പോകുമ്പോൾ ധനുവിന്റെ വീട്ടിൽ കൂടി ഒന്ന് കയറാൻ മറക്കണ്ട കേട്ടോ... " ഭാനു സച്ചിയുടെ തലയിൽ തലോടികൊണ്ട് പറഞ്ഞു...

" ആ 😬 കയറിക്കോളാം....." എല്ലാവരും ഉള്ളത് കൊണ്ട് സച്ചിക്ക് മറുത്തൊന്നും പറയാൻ പറ്റിയില്ല...പ്രത്യേകിച്ച് ധനുവിനോട് 😂😂 സച്ചി നേരെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു.... കോ ഡ്രൈവർ സീറ്റിലേക്ക് വിഷ്ണുവും.... " അല്ലെങ്കിൽ വണ്ടി ഓടിക്കാൻ മടി ഉള്ളവനാ ഇന്ന് ഡ്രൈവിംഗ് സീറ്റിൽ കയറി ഇരിക്കുന്നത്....😁" വിഷ്ണു മനസിൽ പറഞ്ഞുകൊണ്ട് സച്ചിയെ നോക്കി ധനു ബാക്കിൽ കയറി ഇരുന്നു..... എല്ലാവരോടും യാത്ര പറഞ്ഞ് യാത്ര തുടങ്ങി....പോകുന്നവഴിയിൽ കാർത്തികേയനോടും രാധികയോടും ജയോടും.... എന്തിനു ഏറെ ശ്രീകുട്ടിയുടെ അടുത്ത് വരെ കൊണ്ടുപോയിട്ടാണ് ധനു അവിടെ നിന്ന് തിരിച്ചത്....😁😁 കാറിൽ ഇരിക്കുമ്പോഴും ധനുവിന്റെ കണ്ണുകൾ സച്ചിയിൽ ആയിരുന്നു... സച്ചി അത് മിററിലൂടെ കണ്ടതും ധനുവിനെ നോക്കി എന്താ എന്ന രീതിയിൽ പുരികം 🤨ഉയർത്തി. ധനു തിരിച്ചു പുരികം ഉയർ ത്തി അവനെയും നോക്കി.

" ധനു എന്താ ജോലി കിട്ടിയ കാര്യം ഞങ്ങളോട് പറയാഞ്ഞേ....😊" സച്ചിയുടെ മനസ്സറിഞ്ഞ വണ്ണം വിഷ്ണു ചോദിച്ചു.. " നിങ്ങൾ അറിഞ്ഞാൽ ഇത് മുടക്കാൻ ഉള്ള എല്ലാ സാധ്യതയും ഉണ്ട് എന്ന് എനിക്ക് തോന്നി..... അതാ പറയാഞ്ഞേ.... 😄" " അപ്പൊ.... ഈ ഒന്നൊന്നര ആഴ്ചകൊണ്ട് ഞങ്ങളെ കുറച്ചൊക്കെ മനസിലാക്കി എന്ന് ചുരുക്കം...🙄" വിഷ്ണു ഒരു നെടുവീർപ്പോടെ പറഞ്ഞു.. ധനു ഒന്ന് ചിരിച്ചുകൊണ്ട് സീറ്റിലേക്ക് ചാരി ഇരുന്നു.... സച്ചിയുടെ ഓരോ പ്രവർത്തികളും ധനുവിൽ ഒരു ചിരി വിടർത്തി..... സച്ചി ഇടക്ക് ഇടക്ക് ധനുവിനെ നോക്കുന്നുണ്ടായിരുന്നു.. ഈ മറുത..... എനിക്ക് ഇട്ട് പണിയാൻ ആണ്... ഇന്നലെ അങ്ങനെ ഒക്കെ കാണിച്ചത്.... ഒരു നിമിഷം ഞാൻ അതൊക്കെ അങ്ങനെ എൻജോയ് ചെയ്തു പോയല്ലോ ദൈവമേ 😬😬😬സച്ചി ഓരോന്ന് മനസ്സിൽ ആലോചിച്ചുകൊണ്ട് ഡ്രൈവ് ചെയ്തു... ധനു സീറ്റിൽ ചാരി ഇരുന്ന് ഉറങ്ങി പോയി..

. " അതെ ഒന്ന് ഇറങ്ങാമോ... ബാക്കി... വീടിനകത്തു കയറിട്ട് ആവാം... " സച്ചി ഡോർ തുറന്ന് ധനുവിനെ വിളിച്ചു. ധനു സച്ചിയുടെ ശബ്ദം കേട്ടതും കണ്ണ് തുറന്നു. ധനു ചുറ്റും ഒന്ന് നോക്കി... ജോലിക്ക് പോകാനുള്ള സൗകര്യം നോക്കി സച്ചിയും വിഷ്ണുവും....ജോലി സ്ഥലത്തിനടുത്തു .... ഒരു വില്ല എടുത്താണ് താമസം ധനു കാറിൽ നിന്നും ഇറങ്ങി ചുറ്റും നോക്കി..... " ധനു മടിച്ചു നിലക്കാതെ വലത് കാല് വച്ച് കയറു 😁" വിഷ്ണു ഡോർ തുറന്നുകൊണ്ട് ധനുവിനെ വിളിച്ചു.... ധനു......വിഷ്ണുവിനെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി കയറുന്നതിനിടയിൽ സച്ചിയെ തിരിഞ്ഞു നോക്കാൻ മറന്നില്ല.... സച്ചി ആണെങ്കിൽ ഒരു താല്പര്യം ഇല്ലാത്ത പോലെ ആണ്...😂😂😂😂 ആഹാ നല്ല വൃത്തിയും മെനയും ഉണ്ടല്ലോ..... ധനു ആ ഹാൾ മുഴുവൻ കണ്ണോടിച്ചു.. " അത് ഇവിടെ ഒരു ചേച്ചി വരുന്നുണ്ട്... അതാ.... അല്ലെങ്കിൽ ഇതിന്റെ അവസ്ഥ തന്നെ വേറെയാ....😏"

സച്ചി കൈയിൽ ഇരുന്ന ബാഗ് സോഫയിൽ വച്ചിട്ട് അവിടെ ഇരുന്നു... " ഇനി ഞാൻ വന്നില്ലേ...😄😄ഇനി ഇതുപോലെ തന്നെ നമുക്ക് സൂക്ഷിക്കാം.. " അപ്പൊ ധനു ഈ പണി ഒക്കെ ഏറ്റെടുത്തു അല്ലേ 😁😁😁... സന്തോഷം.... ദാ ആ മൂലയിൽ ചൂലും മോപ്പും ഇരുപ്പുണ്ട്...😁😁😁😁" വിഷ്ണു ഇടത് വശത്തേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു... " അയ്യടാ... ഞാൻ ഒറ്റക്കല്ല..... നമ്മൾ മൂന്ന് പേരും കൂടിയ ഇനി നോക്കുന്നെ..... ഇനി പണിക്ക് ആരും വേണ്ട ഇവിടെ 😁😁😁😁" ധനു പറഞ്ഞുകഴിഞ്ഞതും വിഷ്ണു സച്ചിയെ നോക്കി...🙄സച്ചി ആണെങ്കിൽ ഒരു ഭാവവെത്യാസം ഇല്ലാതെ ഇരിക്കുന്നു.... ധനു വീട് ചുറ്റിക്കാണാൻ ഇറങ്ങി വിഷ്ണു സച്ചിയുടെ അടുത്തേക്ക് ഇരുന്നു.. " ഡാ സച്ചി..... ധനു പറഞ്ഞത് നീ കേട്ടോടാ....😳" " കേട്ടു.... " സച്ചി ഫോണിൽ നോക്കികൊണ്ട് ഉത്തരം പറഞ്ഞു.. " എന്നിട്ട് നിനക്ക് ഒന്നും തോന്നിയില്ലേ....

ഒരു പേപ്പർ താഴെ വീണ് കിടന്നാൽ എടുക്കാത്ത നീ ആണോ ഇങ്ങനെ ഒക്കെ പറയുന്നത് സച്ചി 🙄" " പിന്നെ ഞാൻ എന്തു ചെയ്യാനാ... അമ്മേ....😳അച്ഛാ....🙄🙄🙄 എന്നൊക്കെ വിളിച്ച് ഒച്ച ഉണ്ടാക്കണോ 😬😬😏. അവള് പറഞ്ഞു തുടങ്ങിയപ്പോഴേ എനിക്ക് ഒരു പാര മാനത്താത.....വന്ന് കയറിയ പാടെ എനിക്ക് അവളോട് തർക്കിക്കാൻ വയ്യ...... അതുകൊണ്ടാ 😏😏😏" " ഓഓഓ അപ്പൊ നീ സമ്മതിച്ചു അല്ലേ.... "😏 " ഞാൻ സമ്മതിച്ചു എന്ന് പറഞ്ഞോ........ അതിന് ഞാൻ വിഷ്ണു അല്ല..😏സച്ചി ആണ്.... " " പറച്ചില് പോലെ പ്രവർത്തിയിലും കണ്ടാൽ മതി...😏" " വിഷ്ണു ഈ ഇടയായിട്ട് നീ എന്നെ കുറെ പുച്ഛിക്കുന്നുണ്ട്..... അതെനിക്ക് മനസിലാവുന്നുണ്ട്.....എല്ലാം ഞാൻ ഓർത്ത് വക്കുന്നുണ്ട്..... സമയം ആകുമ്പോൾ പലിശയും പലിശയുടെ പലിശയും അതിന്റെ പലിശയും കൂടി കൂട്ടി തരാം...😬😬😬😬"

" എനിക്ക് എന്റെ തടി പ്രധാനം അത് കൊണ്ട് ഞാൻ ധനുവിന്റെ ഭാഗത്തേക്ക് മാറിയാലോ എന്ന് ആലോചിക്കാ🤔🤔🤔🤔🤔" " നീ ആലോചിച്ചോ.... പക്ഷേ നടക്കില്ല....🤨ഞാൻ നടത്തില്ല മോനേ.... എനിക്ക് എന്തു കിട്ടിയാലും അതിന്റ ഷെയർ പങ്കിടാൻ നീ ഉണ്ടാവും 😜😜" " അതെ...... എന്ധെങ്കിലും വച്ചുണ്ടാക്കണം എങ്കിൽ കടയിൽ പോയി എന്ധെങ്കിലും വാങ്ങണം... അടുക്കളയിൽ പോയി നോക്കിയിട്ട് ഒന്നും ഇരിപ്പില്ല.... " വീട് ചുറ്റികണ്ടു കൊണ്ട് വന്ന ധനു പറഞ്ഞു.. " ഞങ്ങൾ ഇവിടെ ഒന്നും വക്കാറില്ല... പുറത്ത് നിന്ന കഴിക്കുന്നേ....😏. ഇനിയും അങ്ങനെ ആയിരിക്കും.... നിനക്ക് വല്ലതും വേണമെങ്കിൽ വാങ്ങി വച്ചു കഴിച്ചോ.... അത് ഞങ്ങളോട് പറയണ്ട.... " സച്ചി അതും പറഞ്ഞുകൊണ്ട് റൂമിലേക്ക് പോവാൻ എണീറ്റു... " അതെ...... ഒന്ന് നിന്നെ......🤨ഞാൻ ഇവിടെ ഉള്ളപ്പോൾ ഇനി പുറത്ത് നിന്ന് കഴിക്കണ്ട....

എന്തായാലും ഞാൻ ഭക്ഷണം വെക്കുന്നുണ്ട് അപ്പോ നിങ്ങൾക്ക് കൂടി ഉള്ളത് വച്ചോളാം.... വിഷ്ണു എന്തു പറയുന്നു സച്ചിയോ " " എനിക്ക് സമ്മതമാ😁😁" വിഷ്ണു അതും പറഞ്ഞുകൊണ്ട് നൈസ് ആയിട്ട് അകത്തേക്ക് വലിഞ്ഞു കൊണ്ട് വാതിലിന്റെ മറവിൽ നിന്നു സച്ചിക്ക് കിട്ടാൻ സാധ്യത ഉള്ള അടിയുടെ എണ്ണം എടുക്കാൻ തയ്യാറായി നിന്നു 🤭🤭🤭 ധനു സച്ചിയെ നോക്കി എന്തോ പറയാൻ വന്നതും... " ഞാൻ പോയി ഡ്രസ്സ്‌ മാറി വന്നിട്ട് കടയിൽ പോയി സാധങ്ങൾ വാങ്ങി കൊണ്ടുവരാം....😜😜😜" " അയ്യേ.... ഇവൻ ആണോ നേരത്തെ വലിയ ഡയലോഗ് അടിച്ചത് 😏😏😏" സച്ചി റൂമിലേക്ക് കയറിയതും "ഓന്ത് ഇങ്ങനെ നിറം മാറുമെന്ന് തോന്നുന്നില്ല 😬😬എന്ധോരു ഡയലോഗ് ആയിരുന്നു.... ആന ആണ് ചേന ആണ്....." വിഷ്ണു സച്ചിയെ നോക്കി അരഞ്ചo പൂറിഞ്ചം അങ്ങ് പുച്ഛിച്ചു...😁😁😁😁

" ഡാ.... എനിക്ക് അവളെ നോക്കി നോ എന്ന് പറയാൻ അറിയാൻ പാടില്ലാഞ്ഞിട്ടല്ല.... പിന്നെ എന്റെ ശരീരം വെറുതെ ടെസ്റ്റിന് വിട്ട് കൊടുക്കണ്ട എന്ന് വിചാരിച്ച... അല്ലാതെ.... " " നീ ഒന്നും പണയണ്ട.....😬😬😬നിന്നെ ധനുവിന്റെ കാര്യത്തിൽ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പാടില്ല എന്ന് എനിക്ക് മനസിലായി.... " സച്ചി കുളി ഒക്കെ കഴിഞ്ഞ് വിഷ്ണുവിനെയും കൂടി സാധങ്ങൾ എല്ലാം വാങ്ങാൻ പോയി..... എല്ലാം വാങ്ങി തിരിച്ച് വീട്ടിൽ എത്തി... എല്ലാം ധനുവിനെ ഏൽപ്പിച്ചു തിരികെ നടന്നതും.. " അതെ വേഗം... പോയി ഡ്രസ്സ്‌ ഒക്കെ മാറിയിട്ട് വാ... എന്നിട്ട് വേണം നമുക്ക് ഒരുമിച്ച് രാത്രിയിലേക്ക് ഉള്ള ഭക്ഷണം തയ്യാർ ആക്കാൻ.... "😁 " എന്താ 😵😵😵" സച്ചിയും വിഷ്ണുവും ഞെട്ടി..ധനുവിനെ നോക്കി . " അപ്പൊ നിങ്ങൾ റെഡി അല്ലേ 😁😁" " ഞാൻ വീട് മാറിയാലോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു...😳😳" വിഷ്ണു മനസ്സിൽ പറഞ്ഞതാണെങ്കിലും ധനു അത് കേട്ടു 😂😂 " ഇങ്ങനെ തമാശ പറയല്ലേ വിഷ്ണു .....funny 😁😁" ധനു വിഷ്ണുവിന്റെ വയറിനിട്ട് ഒരു പഞ്ച് കൊടുത്തു...

" എന്റെ ദൈവങ്ങളെ 😵😵😵" വിഷ്ണു വിന്റെ സുന്ദരമായ നാദം സച്ചിയെ വരെ ഉണർത്തി... ധനു പയ്യെ സച്ചിയുടെ അടുത്തേക്ക് ചെന്നു... ധനു വരുന്നതനുസരിച്ച് സച്ചി പുറകോട്ട് പോകാൻ തുടങ്ങി.... ചുമരിൽ പോയി ഇടിച്ച് നിന്നതും ധനു സച്ചിയെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ നിന്നു... " അപ്പൊ സച്ചിക്ക് സഹായിക്കാൻ പറ്റോ... " " പറ്റുലോ... പറ്റാണോല്ലോ........🙄🙄🙄🙄🙄പറ്റിയില്ലെങ്കിൽ പറ്റിക്കുലോ 🙄" സച്ചി...... വെപ്രാളത്തോടെ പറഞ്ഞു... " എന്തന്നു..... പറ്റിക്കുന്നോ...🙄ആരെ എന്നെയോ 😜😜" " അങ്ങനെ അല്ല.... സഹായിക്കാൻ പറ്റണം എന്ന് " "മ്മ്മ്.. എന്ന ശെരി....... പോയി ഡ്രസ്സ്‌ മാറി വായോ... ഞാൻ അടുക്കളയിൽ ഉണ്ടാവും...." ധനു അടുക്കളയിലേക്ക് നടന്നു... പിന്നെ അവിടെ ധനുവിന്റെ നേതൃത്വത്തിൽ ഒരു യുദ്ധം ആയിരുന്നു.... പാചകം ഒഴിച്ച് അരിയൽ കഴുകൽ വൃത്തിയാക്കൽ ഇവയെല്ലാം സച്ചിക്കും വിഷ്ണുവിനും മാത്രം അവകാശം ആയി കൊടുത്തു 😂😂😂😂😂

അങ്ങനെ ആഹാരം കഴിഞ്ഞ് വിഷ്ണുവും സച്ചിയും ടീവിൽ അഭയം തേടി... ധനു കുറച്ച് മാറി ഫോണിൽ കുത്തികൊണ്ട് ഇരിപ്പുണ്ട്.. അപ്പോഴാണ് ധനുവിന്റെ ഫോൺ ബെൽ അടിച്ചത്.... രഘു വിന്റെ കാൾ കണ്ടതും ധനു ഫോൺ എടുത്തു... " ഹലോ രഘുവേട്ട... " " ധനു 😊 ഭക്ഷണം കഴിച്ചോ,എങ്ങനെ ഉണ്ട് പുതിയ വീട്..." " എന്റെ രഘുവേട്ട... ഓരോന്ന് ചോദിക്ക് 😄... ഭക്ഷണം കഴിച്ചു.... പിന്നെ പുതിയ വീട് കുഴപ്പം ഇല്ല...രഘുവേട്ടൻ കഴിച്ചോ " "ഞാൻ വന്ന് കയറിയാതെ ഒള്ളു ...അടുത്ത് ഒരു മരം ഒടിഞ്ഞു വീണ് റോഡ് ഒക്കെ block ആയിരുന്നു.. പിന്നെ ഞങ്ങൾ ഫയർഫോഴ്‌സ് കാര് എത്തിയാണ് അവിടെ ഒക്കെ മാറ്റിയത്....ഇന്ന് ജോലി സ്ഥലത്തേക്ക് വന്നപ്പോൾ തന്നെ നിന്നെ വിളിക്കണം എന്ന് വിചാരിച്ചതാ... പക്ഷേ.... Time കിട്ടിയില്ല അത് കൊണ്ട ഡ്യൂട്ടി ഒക്കെ കഴിഞ്ഞു വന്നപ്പോൾ തന്നെ നിന്നെ വിളിച്ചത്m നീ ഇന്നലെ എനിക്ക് തന്ന ആളുടെ ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ട്...." " എന്താ രഘുവേട്ട.... "

" നീ പറഞ്ഞ ആ ഷാജിയെ കുറിച്ച് തപ്പി.... നീ അയാളെ എവിടെയോ കണ്ടു മറന്നു എന്ന് പറഞ്ഞത് ശെരിയ... ഷാരോൺ ന്റെ ഡ്രൈവർ ആയിരുന്നു.... അവൻ മരിച്ചപ്പോൾ അയാൾ പിന്നെ അവിടെ നിന്നില്ല... നേരെ നാട്ടിലേക്ക് വന്നു... " " ഷാരോൺന്റെ ഡ്രൈവറോ 😳അപ്പൊ എന്നെ അയാൾ കോളേജിൽ വച്ചു കണ്ടിട്ട് ഉണ്ടാകണമല്ലോ... പിന്നെ എന്തിനായിരിക്കും എന്നെ അറിയാത്ത രീതിയിൽ സംസാരിച്ചത്... " " അതിനുള്ള ഉത്തരം നമുക്ക് തരേണ്ടത് ഷാജി ആണ്.... നമുക്ക് അവനോട്‌ തന്നെ ചോദിക്കണം......... ബാക്കി രണ്ടുപേരെ കുറിച്ച് അവന് അറിയാമെങ്കിൽ അതും എന്നാ വേണ്ടത്.... " " ഞാൻ നമ്മുടെ നാട്ടിലേക്ക് വരട്ടെ... എന്നിട്ട് നോക്കാം... " " മ്മ്മ് ജയോടും ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്....... എന്നാ ശെരി.. പിന്നെ വിളിക്കാം... " " ശെരി..... രഘുവേട്ട..... " ധനു ഫോൺ വച്ചിട്ട് ജനാലഴികളിൽ കൂടി ആകാശത്തേക്ക് നോക്കി..മിന്നിനിൽക്കുന്ന നക്ഷത്രങ്ങൾക്കിടയിൽ തന്നെ നോക്കുന്ന നക്ഷത്രത്തെ അവൾ കണ്ടു...

😊😊😊അവളുടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞെങ്കിലും മനസ്സിൽ ഒരു വലിയ കടൽ തന്നെ ഇരമ്പുന്നുണ്ടായിരുന്നു... ⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️ " ഏയ്...ബസ് നിർത്ത് ഒരാള് കൂടി കയറാൻ ഉണ്ട്... ✋️" അവൾ ബസിനു പുറകിൽ കൂടി ഓടിക്കൊണ്ട് പറഞ്ഞു... ഓടി അണച്ചതുകൊണ്ട് അവൾ നിരാശയോടെ അവിടെ തന്നെ നിന്നു. കുറച്ച് ദൂരം എത്തിയതും ബസ് സ്ലോ ആക്കി... അത് കണ്ടതും വീണ്ടും ബസ് ലക്ഷ്യമാക്കി ഓടി... കിതച്ചുകൊണ്ട് ബിസിനടുത്തെത്തി... പെട്ടന്ന് ആരോ നീട്ടിയ കൈയിൽ പിടിച്ച് അവൾ ബസിലെ സ്റ്റെപ്പിൽ കയറി നിന്നു.. അപ്പൊ തന്നെ ബസ് എടുത്തു... നന്നേ കിതച്ചത് കൊണ്ട് നെഞ്ചത്ത് കൈ വെച്ച് കുറച്ച് നേരം അവിടെ തന്നെ കണ്ണടച്ച് നിന്നിട്ട് തലഉയർത്തി നേരെ നോക്കിയതും ..അവളുടെ നോട്ടം എത്തിയത് അയാളുടെമനോഹരമായ പുഞ്ചിരിയാൽ ആണ്..😊.. അവൾ അയാളെ നോക്കി ഒന്ന് ചിരിച്ചു. ഒരു റെഡ് കളർ ഷർട്ടും റെഡ് കര ഉള്ള വെള്ളമുണ്ടും ആണ് അയാളുടെ വേഷം. " താങ്ക്സ്...😊😊"

" താങ്ക്സ് ഒന്നും പറയണ്ട..... ഒരു ദിവസം എങ്കിലും നേരത്തെ ഇറങ്ങിക്കൂടെ..... ദിവസവും ഇതിനു പുറകെ അല്ലെങ്കിൽ ഇതിനു ഒപ്പം ഓട്ടം ആണല്ലോ... " " എന്നും നേരത്തെ എത്താൻ നോക്കുന്നുണ്ട്... പറ്റണ്ടേ.....😊അല്ല ഇയാൾക്ക് എങ്ങനെ മനസിലായി ഞാൻ എന്നും ഇങ്ങനെ ആണ് എന്ന്... " ധനു അൽപ്പം കിതാപ്പോടെ പറഞ്ഞു " ഞാൻ എന്നും ഈ ബസിൽ ആണെടോ... വരുന്നത്... തന്നെ എന്നും കാണാറുണ്ട് ഓടി വന്ന് കയറുന്നത് 😁ഇന്ന് തന്നെ കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരുന്നപ്പോൾ ആണ് താൻ ഓടി വരുന്നത് കണ്ടത്.. പിന്നെ വണ്ടി എടുത്തു കഴിഞ്ഞപ്പോൾ അത് നിർത്തിച്ചതാണ് തനിക്ക് കേറാൻ വേണ്ടി😊..." " ആണോ..😊thank you.... " "വാ അടുത്ത സ്റ്റോപ്പ്‌ എത്താറായി ... ഇവിടെ നിന്നാൽ ശേരിയാവില്ല അങ്ങോട്ട് കയറി നിൽക്കാം..😊" ധനു അയാളുടെ കൂടെ ബസിന്റെ നടുക്കലേക്ക് നീങ്ങി നിന്നു.. അടുത്ത സ്റ്റോപ്പ്‌ എത്തിയതും ആളുകളുടെ എണ്ണം കൂടി അത്യാവശ്യo തിരക്കിൽ ബസ് നീങ്ങി കൊണ്ടിരിക്കുന്നു... ധനു അയാളുടെ കൂടെ തന്നെ ആയിരുന്നു..

" അതെ ഇയാളുടെ പേര് എന്താ 😊😊😊 " ധനു അയാളോട് ചോദിച്ചു  ഹരി " ശ്രീഹരി...... ഹരി എന്ന് വിളിക്കും..😊😊തന്റെ പേരെന്താ.... " " എന്റെ പേര് ധനുശ്രീ.... ധനു എന്ന് വിളിക്കും.. " " കൊള്ളാലോ.... നമ്മുടെ രണ്ടുപേരുടെയും പേരിൽ ശ്രീ ഉണ്ടല്ലോ....." ധനു ഒന്ന് ചിരിച്ചു.... " SN കോളേജ് ജംഗ്ഷൻ..... ഇറങ്ങാനുള്ളവർ വേഗം ഇറങ്ങു..... വേഗം ആവട്ടെ............ " കണ്ടക്ടർ ബസ് നിർത്തിയതും വിളിച്ചുകൂവികൊണ്ടിരുന്നു 😄 ധനു ഹരിയോട് യാത്ര പറയാൻ തിരിഞ്ഞതും ആളെ അവിടെ ഒന്നും കണ്ടില്ല........ " കൊച്ചേ 😬ഇറങ്ങാറായില്ലേ...... വേഗം ഇറങ്ങാൻ നോക്ക്...... അവിടെ താളം കളിച്ചു നിൽക്കാതെ...😬" കണ്ടക്ടർ ഒച്ച എടുത്തതും ധനു ബസിൽ നിന്ന് വേഗം ഇറങ്ങി.. ബസ് ഇറങ്ങിയതും ധനു തന്നെ നോക്കി ചിരിക്കുന്ന ഹരിയെ കണ്ടു... " ഇതെന്താ ഇവിടെ 🙄" " പിന്നെ ഞാൻ വേറെ എവിടെ പോവാനാ..... ഞാൻ ഈ കോളേജിലാ പഠിക്കുന്നെ... പിജി ഫസ്റ്റ്ഇയർ 😊" " ഞാനും ഇവിടെ തന്നെയാ....😁ഡിഗ്രി 2nd ഇയർ.... "

"അതെനിക്ക് അറിയാടോ..... ഞാൻ കാണാറുണ്ട് താൻ പോകുന്നത് 😁" " ഞാൻ ഇത് വരെ കണ്ടിട്ടില്ലല്ലോ.....🙄" "താൻ ആരെഎങ്കിലും കാണാറുണ്ടോ 😄 അതെങ്ങനെയാ.... പൂക്കുട്ടി പോലെ അല്ലേ ഓടി പോകുന്നെ " "അത് ശീലം ആയി ഹരി...." "എന്തന്നു..... ഹരി എന്നോ..... കൊള്ളാലോ.... കണ്ടപ്പോഴേക്കും പേര് വിളിച്ചോ 🤨.... നിന്നെക്കാൾ രണ്ട് വയസിനു മൂത്തതാടോ ഞാൻ....'" അവർ നടന്ന് കോളേജിന്റെ കോമ്പൗണ്ടിൽ കയറി " പ്രായത്തിൽ ഒക്കെ എന്തിരിക്കുന്നു ഹരി.....എനിക്ക് പേര് വിളിക്കുന്നതാ ഇഷ്ടം.....😊... അയ്യോ 😳 വർത്തമാനം പറഞ്ഞു നടന്ന് സമയം പോയി.....ഞാൻ പോട്ടെ ഹരി 😊 കാണാം..." ധനു വാച്ചിൽ നോക്കിയിട്ട് തിരിഞ്ഞു നടന്നു. " അതെ ശ്രീ....... ഒന്ന് നിന്നെ...." ഹരിയുടെ വിളി കേട്ടതും ധനു തിരിഞ്ഞു നോക്കി.... ധനുവിന്റെ നോട്ടം മനസിലായതും ഹരി ഒന്ന് ചിരിച്ചു 😊

" തന്നെ എല്ലാവരും ധനു എന്നല്ലേ വിളിക്കാറ്..... അതുപോലെ എന്നെയും എന്നേക്കാൾ പ്രായം കുറഞ്ഞവർ ഹരിയേട്ടാ എന്നാണ് വിളിക്കാറ് അല്ലെങ്കിൽ ശ്രീഹരി എന്ന്... താൻ എന്നെ ഹരി എന്ന് വിളിക്കുന്നത് കൊണ്ട ഞാൻ ശ്രീ എന്നാക്കിയത്....😊എന്ധെങ്കിലും പ്രശ്നം 🤨" " എനിക്ക് ഒരു പ്രശ്നവും ഇല്ല 😁എന്നെ ആരും ശ്രീ എന്ന് വിളിക്കാറില്ല അതാ ഞാൻ നോക്കിയത്.....😄" " മ്മ്മ് വൈകിട്ട് കാണാം... നമ്മൾ ഒരു ബസിൽ തന്നെയാ തിരിച്ച് പോകുന്നത്...😄" " താൻ ആള് കൊള്ളാലോ.. " ധനു മാറിൽ കൈ പിണച്ചുകൊണ്ട് ഹരിയെ നോക്കി ഹരി മുണ്ട് മടക്കി കുത്തി ധനുവിനെ നോക്കി ചിരിച്ചുകൊണ്ട് തിരിഞ്ഞു നടന്നു....😄.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story