ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 7

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞ് ബസ്റ്റോപ്പിൽ ബസ് കത്ത് നിൽക്കുകയാണ് ധനു... ഇടക്ക് ഇടക്ക് കണ്ണുകൾ ചുറ്റും തിരയുന്നുണ്ട്.... കുറച്ച് കഴിഞ്ഞതും ബസ് വന്നു... " വേഗം കേറ്....... പുറകോട്ട് പോ..... " ബസിലെ കിളി ഡോറിൽ തട്ടിക്കൊണ്ടു പറയാൻ തുടങ്ങി ധനു എങ്ങനെ ഒക്കെയോ ബസിൽ കയറി പറ്റി... ബസ് മുമ്പോട്ട് എടുത്ത് കുറച്ച് കഴിഞ്ഞതും " ശ്രീ താൻ എന്താ കൈ ഒന്നും പിടിക്കാതെ നിൽക്കുന്നെ..... 😁" ഹരിയുടെ ഒച്ച കേട്ടതും ധനു എങ്ങനെ ഒക്കെയോ തിരിഞ്ഞു നോക്കി " എന്തിനാ പിടിച്ചു നിൽക്കുന്നെ.. അത്രക്ക് തിരക്കല്ലേ.....😁😁 വായുവിൽ നിന്ന് പോകുന്നത് പോലെയാ 😄😄😄... അല്ല ബസ് കേറാൻ നിന്നപ്പോൾ ഒന്നും ഹരിയെ കണ്ടില്ലല്ലോ... " " അതോ... എനിക്ക് പാർട്ടി മീറ്റിംഗ് ഉണ്ടായിരുന്നു... അത് കഴിയാൻ നോക്കി നിന്നതാ...പക്ഷേ ബസ് പോകുന്നതിന് മുൻപ് ഓടി കയറി....😁" " ഹരി അപ്പൊ ഒരു സഖാവ് ആണല്ലേ.... "😄 " അങ്ങനെ ഒന്നും ഇല്ലടോ... ചെറുതായിട്ട് മാത്രം.. " " സംസാരിച്ചു നിന്നത് അറിഞ്ഞില്ല..... എന്റെ സ്റ്റോപ്പ്‌ എത്താറായി.... ഇപ്പൊ മുതൽ വാതിലിന്റ അടുത്തേക്ക് പോകാൻ നോക്കിയാല വണ്ടി നിർത്തുമ്പോഴേക്കും എത്തൊള്ളൂ...😊... എന്നാ ശെരി നാളെ കാണാം " ധനു അതും പറഞ്ഞുകൊണ്ട് മുമ്പോട്ട് നടക്കാൻ തുടങ്ങി ഹരി ധനു പോകുന്നത് നോക്കി ചിരിച്ചു..

ബസ് നിർത്തിയതും ധനു എങ്ങനെ ഒക്കെയോ ഇറങ്ങി നടന്നു... കുറച്ച് നടന്നതും.. " ശ്രീ...😊.. ഒന്ന് പയ്യെ പോടോ.. " ഹരി പുറകിൽ നിന്ന് വിളിച്ചു പറഞ്ഞത് കേട്ട് ധനു തിരിഞ്ഞു നോക്കി.. " അല്ല ഇയാൾ ഇതെങ്ങോട്ടാ...... " ധനു ഹരിയെ നോക്കി ചോദിച്ചു.. ഹരി മുണ്ട് ഒന്നുകൂടി മടക്കി കുത്തിക്കൊണ്ട് ധനുവിന്റെ അടുത്തേക്ക് നടന്നു.. " എന്റെ ഒരു ഫ്രണ്ടിന്റെ വീട് ഇവിടെ അടുത്ത് ഉണ്ട്.... അവന്റ വീട് വരെ ഒന്ന് പോണം...😁" " അതേത് ഫ്രണ്ട്......🤔" ധനു ഹരിയുടെ കൂടെ നടന്നുകൊണ്ട്‌ ചോദിച്ചു.. " രഘു.. രഘുനാഥ്‌.... "😄 " രഘുവേട്ടനോ.....😊... നിങ്ങൾ തമ്മിൽ എങ്ങനെയ പരിചയം... " " താൻ അറിയോ.. രഘുവിനെ....😊" ഹരി ആകാംഷയോടെ ചോദിച്ചു.. " അറിയുന്നോ..... എന്റെ ബെസ്റ്റ് crime പാർട്ണർ അല്ലേ.... രഘുവേട്ടൻ........ പിന്നെ എന്റെ ഗുരു കൂടി ആണ്..... കാരാട്ടയിൽ... " " അങ്ങനെ പറ... താൻ ആണോ.... അവന്റെ ഹംസം എന്ന് പറയുന്നത്...😄" " അതെ.......😁😁😁😁എന്റെ അമ്മാവന്റെ മോള് ദീപ്തി ആയിട്ടാ രഘുവേട്ടൻ ലൈൻ വലിച്ചേക്കുന്നെ.... " " മ്മ്മ്മ്... എന്തായാലും നന്നായി..... അവന്റെ വീടിനടുത്താണോ ശ്രീയുടെ വീട്.... "

" അല്ല... ദേ ആകാണുന്ന റോഡ് കണ്ടോ.. അതിലൂടെ താഴോട്ട് പോണം എന്റെ വീടിന്റെ അവിടേക്ക്.... " ധനു അവിടെകൂടി ഉള്ള റോഡിലേക്ക് കൈ ചൂണ്ടി കാണിച്ചു... " പിന്നെ താൻ എന്താ ഈ വഴിയിൽ.... " " അതോ... എനിക്ക് ഇന്ന് ക്കുംഫു ക്ലാസ്സ്‌ ഉണ്ട്... രഘുവേട്ടന്റെ വീടിനടുത്താ ക്ലാസ്സ്‌... " " അപ്പൊ ഡാൻസ് മാത്രം അല്ല...😄ഈ പരുപാടികളും കൈയിൽ ഉണ്ട് അല്ലേ.... " " പിന്നല്ലാതെ.... ജീവിച്ചു പോവണ്ടേ.....😄😄😄😄ഹരിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്... " " എന്റെ വീട്ടിലോ അമ്മ പ്രമീള , പിന്നെ രണ്ട് അനിയത്തിമാർ ഹിമ, നിമ ... അച്ഛൻഞങ്ങൾ ചെറുതായിരുന്നപ്പോൾ മരിച്ചു പോയി..." " അനിയത്തി മാര് എന്തു ചെയുന്നു.... " " നിമ... ഇപ്പൊ ഡിഗ്രി 3rd ഇയർ ആണ്... പിന്നെ ഹിമ plus one.....😊തന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്.... " " അച്ഛൻ അമ്മ അനിയൻ....😊അച്ഛന്റെ പേര് കാർത്തികേയൻ അമ്മ രാധിക.. അനിയൻ ധനജ്ഞയ്... അവൻ plus one ഇൽ പഠിക്കുന്നു... " " രഘുവിന്റെ വീട് എത്തിയല്ലോ.....😄" ഹരി പറഞ്ഞത് കേട്ട് ധനു ഒന്ന് ചിരിച്ചു... " സംസാരിച്ചു നടന്നത് കൊണ്ട് എത്തിയത് അറിഞ്ഞില്ല....😁😁😁"

ധനു വേഗം കാളിങ് ബെൽ അടിച്ചു രഘു വന്ന് ഡോർ തുറന്നതും ഹരിയെയും ധനുവിനെയും കണ്ടു.. ഹരി അവനെ നോക്കി ചിരിച്ചു...😁😁 " ചിരിക്കല്ലേ.... ഹരി.... നീ ഇന്നലെ വരാം എന്ന് പറഞ്ഞതല്ലേ... എന്നിട്ട് ഇന്നാണോ വരുന്നേ......" " എടാ ഓരോരോ തിരക്കുകൾ ആയിരുന്നെടാ..... ഇന്നാണ് സമയം കിട്ടിയത്.." " അല്ല... ധനു എപ്പോ വന്നു.... നിങ്ങൾ തമ്മിൽ അറിയോ.... "രഘു ധനുവിനെയും ഹരിയെയും മാറി മാറി നോക്കി... " ഞങ്ങൾ അറിയും രഘുവേട്ട... അല്ല വീട്ടിൽ വന്ന ആളുകളെ അകത്തേക്ക് വിളിക്കാൻ പാടില്ലേ.... എന്നിട്ട് ബാക്കി പറയാം.. " " ഞാൻ അത് മറന്നു.. വാ....😁😁😁" രഘു രണ്ടുപേരെയും അകത്തേക്ക് വിളിച്ചു.. " ഞങ്ങൾ തമ്മിൽ ബസിൽ വച്ചുള്ള പരിചയം ആണ് രഘുവേട്ട .... അല്ലേ ഹരി... " പാറു പറഞ്ഞത് കേട്ട് രഘു ഒരു പുരികം ഉയർത്തി നോക്കി.🤨🤨.. " ഡാ രഘു.. നീ ശ്രീ യെ അങ്ങനെ നോക്കണ്ട😁.. ഞാൻ പറയാം.. " ഹരി പിന്നെ എല്ലാം രഘുവിനോട് പറഞ്ഞു... രഘു പിന്നെ ചിരിക്കാൻ തുടങ്ങി 😂😂😂😂 " ഡാ ഹരി ഇത് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല.... ചെറുപ്പം മുതലേ ഇങ്ങനെയാ.. ശ്രീകുട്ടിയും ഇവളും ക്ലാസ്സിൽ പോകുമ്പോൾ ഇത് തന്നെയാ അവസ്ഥ... " രഘു പറഞ്ഞത് കേട്ട് ധനുവും ഹരിയും ചിരിച്ചു.. " ശ്രീകുട്ടിയും അമ്മയും എന്തെ രഘുവേട്ട.. "

" അവര് അമ്പലം വരെ പോയി..... നീ ഇന്ന് ക്ലാസിനു പോകുന്നില്ലേ... " " ഞാൻ പോകാണ് രഘുവേട്ട.... നിങ്ങൾ സംസാരിച്ചിരിക്ക്... പോട്ടെ ഹരി നാളെ കാണാം.... നാളെയും എന്നെ പിടിച്ച് കേറ്റാൻ നിക്കുലെ 😄😄😄" " പിന്നല്ലാതെ 😄😄... " ഹരിയും ചിരിച്ചു... ധനു അതും പറഞ്ഞുകൊണ്ട് ഇറങ്ങി... " രഘു നിന്റെ പഠിത്തം എന്തായി....., " " എന്താവാൻ... നടക്കുന്നുണ്ട്.... ഈ പ്രാവശ്യം അല്ലെങ്കിൽ അടുത്ത പ്രാവശ്യം ഞാൻ ഫയർഫോഴ്‌സിൽ കയറിയിരിക്കും.......😄" " പഠിക്ക് പഠിക്ക്.......😄😄... മോനേ.... " ഹരി സോഫയിൽ ചാരി ഇരുന്നു.... " ഞാൻ നിന്നോട് എന്തിനാ വരാൻ പറഞ്ഞത് എന്നറിയാമോ..... " രഘു ഹരിയോട് ചോദിച്ചു.. " എനിക്കറിയാം അമ്മക്ക് ഒരു കട ഇട്ട് കൊടുക്കാൻ പറയാൻ അല്ലേ.... രഘു... ഞാൻ എന്റെ കാര്യങ്ങൾ എല്ലാം പറയാതെ തന്നെ അറിയാലോ.... അതൊന്നും ശേരിയാവില്ല.... അമ്മയുടെ സന്തോഷത്തിന് വേണ്ടി തയ്ച്ചോട്ടെ അല്ലാതെ പണി ഒന്നും എടുപ്പിക്കാൻ എനിക്ക് താല്പര്യം ഇല്ല... ഞാൻ നന്നായി തന്നെ എന്റെ കുടുംബം നോക്കുന്നുണ്ട്.." " നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല... അമ്മയെ കൊണ്ട് പണി എടുപ്പിക്കണം എന്നല്ല ഞാൻ പറഞ്ഞത്... ഒന്ന് രണ്ട് പേരെ ജോലിക്ക് നിർത്ത്... അമ്മ അവർക്ക് പറഞ്ഞു കൊടുത്താൽ പോരെ....... അത്യാവശ്യം ഫണ്ട്‌ ഒക്കെ ഞാനും തരാം... "

" അതൊന്നും വേണ്ട രഘു.... പോകുന്നപോലെ പോട്ടെ...... എന്റെ ആഗ്രഹം നിനക്കറിയാലോ.... നിമയെയും ഹിമയെയും പഠിപ്പിച്ച് ഒരു നിലയിൽ എത്തിക്കണം... അത് മാത്രം ആണ് എന്റെ മുമ്പിൽ..." ഹരി ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി... രഘു ഹരിയുടെ കൈയിൽ മുറുകെ പിടിച്ചു.. **** "രഘുവേട്ട.........." ക്ലാസ്സ്‌ കഴിഞ്ഞ് രഘുവിന്റെ വീട്ടിലേക്ക് വന്ന വഴി ധനു വിളിച്ചു... " വിളിച്ചു കൂവണ്ട എന്റെ പെങ്ങളൂട്ടി.... ഞാൻ വരാണ്.... " രഘു അകത്തു നിന്ന് ഇറങ്ങി വന്നു. " ശ്രീകുട്ടിയും അമ്മയും വന്നില്ലേ.....🧐" " ഇന്ന് അമ്പലത്തിൽ വിശേഷൽ പൂജ ഉള്ളത് കൊണ്ട് വൈകും എന്ന് പറഞ്ഞിരുന്നു... നീ പോകുന്നില്ലേ ധനു " " ഇല്ല രഘുവേട്ട...😁😁😁... അമ്മയും അച്ഛനും പോയിട്ടുണ്ടാവും... പിന്നെ ഹരി പോയോ.... " " അവൻ പോയി..... വാ ഞാൻ വീട് വരെ കൊണ്ടാക്കാം..... ചെറുതായി ഇരുട്ട് വീണിട്ടുണ്ട്..... " " അത് കുഴപ്പം ഇല്ല രഘുവേട്ട.... ഞാൻ പൊക്കോളാം..... " " വേണ്ട.... ഞാൻ അവിടെ വരെ ആക്കാം.... " രഘു വാതിൽ പുറത്ത് നിന്ന് പൂട്ടിയ ശേഷം നടക്കാൻ തുടങ്ങി.. " രഘുവേട്ട..... ഹരി..... ഒരു പാവം ആണെന്ന് തോന്നുന്നു അല്ലേ...."

നടക്കുന്നതിനിടയിൽ ധനു രഘുവിനോട് ചോദിച്ചു "മ്മ്...ധനു നിനക്കറിയോ... ഞാനും ഹരിയും ഒരുമിച്ച് പഠിച്ചതാ....😊" " അതെനിക്ക് തോന്നി.... " " ഞാനും അവനും plus one മുതൽ തുടങ്ങിയ കൂട്ടാ.... ഞാൻ കണ്ടതിൽ വച്ച് നല്ലൊരു മനുഷ്യൻ... ഒരു കുടുംബത്തിന്റെ ഭാരം മുഴുവനും അവന്റെ ചുമലിലാ.... നൈറ്റ്‌ ഒക്കെ ജോലിക്ക് പോയി ഒക്കെയാ അവൻ കുടുംബം നോക്കുന്നെ... പിന്നെ അവന്റെഅമ്മക്ക് തയ്യൽ ഒക്കെ ഉണ്ട്.... അങ്ങനെ ഒക്കെയാ ജീവിച്ചു പോകുന്നത് ...." രഘു ധനുവിനെ നോക്കി... ധനു ഒരു മങ്ങിയ ചിരി ചിരിച്ചു.. ദിവസങ്ങൾ കടന്നു പോയി.... ഹരിയുമായുള്ള സൗഹൃദം ഒന്നുകൂടി ബലപ്പെട്ടു. സൗഹൃത്തിന്റെ ഒരു പുതിയ ഒരു ലോകം തന്നെ അവർക്ക് ചുറ്റും ആവരണം തീർത്തു.. 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 സൗഹൃദമീതെന്നു മൊരു സുന്ദര കിസ രണ്ടുമനം തമ്മിലിഴചേർന്നൊരു പിസ്സാ ഒട്ടിയൊട്ടി ചേർന്നിരിക്കാൻ വേണ്ടിനി പശ കൂട്ടുകെട്ടിൻ നീർപ്പുഴയിൽ നീന്തല് രസ ചിരിയാലേ മൊഴിയാലേ പകലായ് നിശ ചിറക്കായി ഉയരുമ്പോൾ ഒരുപോൽ ദിശ വേഗത്തിൽ മായുന്നിതൊരെ ദെശ എന്നെന്നും ഇതുപോലെ ഒന്നായ് വസ 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 ⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩ "ധനു... ധനു........."

സച്ചിയുടെ വിളി ആണ് ധനുവിനെ ചിന്തയിൽ നിന്നും ഉണർത്തിയത്... " എന്താ....... " " ഞാനും വിഷ്ണുവും കിടക്കാൻ പോവാണ്.... ലൈറ്റ് ഒക്കെ ഓഫ്‌ ആകിയിട്ട് കിടന്നോ..... " സച്ചി പറഞ്ഞത് കേട്ട് ധനു തലയാട്ടി....😊 സച്ചി വിഷ്ണുവിന്റെ അടുത്തേക്ക് പോകാൻ പോയതും " സച്ചി....😄" ഇനി എന്തു കുരിശ് ആണാവോ 🧐(സച്ചി ആത്മ ) " എന്താ ധനു.....🤔" " അല്ല ഇതെങ്ങോട്ടാ......😄" ധനു സോഫയിൽ നിന്നും എണീറ്റ് കൊണ്ട് സച്ചിയുടെ അടുത്തേക്ക് വന്നു.. " ഞാൻ കിടക്കാൻ പോകുന്നു........ ധനു പോയി കിടന്നോ.....😁😁" സച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.. " അവിടെ അല്ല.. ദോ 😁😁ദവിടെ.... നമ്മുടെ റൂമിൽ കിടക്കാം..... വാ സച്ചി.... " ധനു പറഞ്ഞത് കേട്ട് സച്ചി തിരിഞ്ഞു വിഷ്ണുവിനെ നോക്കി സച്ചിയുടെ നോട്ടം കണ്ടതും... " അപ്പൊ ശെരി സച്ചി... Good നൈറ്റ്‌..😁😁😁ധനു good നൈറ്റ്‌... "കുറച്ച് നേരം കൂടി അവിടെ നിന്നാൽ തന്നെയും സച്ചി ഷെയർ വാങ്ങാൻ വിളിക്കും എന്നറിയാവുന്നത് കൊണ്ട് വിഷ്ണു റൂമിൽ കയറി വാതിൽ അടച്ചു.. " വിഷ്ണു കിടക്കാൻ പോയി... സച്ചി വാ.... " ധനു റൂമിലേക്ക് നടന്നു.. എന്റെ പപ്പും പൂടയും എങ്കിലും ബാക്കി വച്ചാൽ മതിയായിരുന്നു...സച്ചി ആരോടെന്നില്ലാതെ പറഞ്ഞു.. ധനു കട്ടിലിന്റെ സൈഡിൽ ആയി കിടന്നു.... സച്ചി ഇപ്പുറത്തെ വശത്ത് കിടക്കാൻ പോയതും.... "

സച്ചി ആ ലൈറ്റ് ഒന്ന് കിടത്തിയേക്കണേ....😁" ധനു പറഞ്ഞത് കേട്ട് സച്ചി ഒന്ന് ധനുവിനെ നോക്കി പകപോക്കാണല്ലേ...... സച്ചി ഒന്നുകൂടി ധനുവിന്റെ കണ്ണുകളിലേക്ക് നോക്കി 🧐🧐 ഞാൻ അങ്ങനെ ചെയ്യോ.... ധനുവിന്റകണ്ണുകൾ സച്ചിക്ക് മറുപടി എന്നോണം ചിമ്മി.. നീയേ.. ചെയ്യൂ.....😬. സച്ചി മനസ്സിൽ പറഞ്ഞുകൊണ്ട് ലൈറ്റ് ഓഫ്‌ ആക്കിയ ശേഷം ബെഡിൽ വന്നിരുന്നു രണ്ടുകയ്യും തലക്ക് പിന്നിൽ ആയി വച്ചുകൊണ്ട് ബെഡിൽ നിവർന്നു കിടന്നു... സച്ചി എന്തോ ഓർത്തപ്പോലെ ഫോൺ എടുത്ത് വിഷ്ണു വിനെ വിളിച്ചു " താങ്കൾ വിളിക്കുന്നസബ്സ്ക്രൈബർ ഇപ്പോൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്" തെണ്ടി.....😬😬😬 സച്ചി പല്ല് കടിച്ചു... ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ ധനു ഇതെല്ലാം കാണുന്നുണ്ടായിരുന്നു... സച്ചി കണ്ണുകൾ അടച്ചു കിടക്കുന്നത് കണ്ടതും ധനു സച്ചിയുടെ അടുത്തേക്ക് നീങി അവന്റെ കൈയിൽ തലവച്ച് അവനോട് ചേർന്ന് കിടന്നു... സച്ചി ഞെട്ടി കണ്ണ് തുറന്ന് ധനുവിനെ നോക്കി 😳😳 "എന്താ 🤨🤨🤨" ധനു തല പയ്യെ ഉയർത്തി ചോദിച്ചു... " ഒന്നും ഇല്ല.... " " എന്തെ... ഞാൻ അടുത്ത് കിടന്നത് സച്ചിക്ക് ഇഷ്ടപെട്ടില്ലേ...🧐🧐" ധനു ഇത്തിരി ഗൗരവം കലർത്തി ചോദിച്ചു 😜😜😜😜 " എനിക്ക് എന്ത് ഇഷ്ടക്കേട് 😁.. ഞാൻ നിന്റെ ഭർത്താവ് അല്ല..😁😁😁"

സച്ചി മുഖത്ത് ഞെട്ടൽ എല്ലാം മാറ്റിവച്ച് ഒരു ചിരി ഫിറ്റ്‌ ചെയ്തു പറഞ്ഞു.... " ആഹാ അതൊക്കെ ഓർമ ഉണ്ടോ..😁...നല്ലത്... " ധനു അതും പറഞ്ഞുകൊണ്ട് സച്ചിയുടെ മേത്തേക്ക് ഒരു കൈ എടുത്ത് വട്ടം പിടിച്ചു കൊണ്ട് കണ്ണുകൾ അടച്ചു കിടന്നു. " ഇവൾ ഇത് എന്തു ഉദ്ദേശിച്ച... ഭഗവാനെ....🙄🙄... ഈ പെണ്ണ് എന്നെ കൊണ്ടേ പോകോള്ളു....... " സച്ചി മനസ്സിൽ പറഞ്ഞു.. " ഞാൻ തന്നെ കൊണ്ടേ പോകോള്ളു........ ഓരോന്ന് ആലോചിച്ച് കൂട്ടാതെ ഉറങ്ങാൻ നോക്ക്.... " ധനു കണ്ണുകൾ തുറക്കാതെ തന്നെ മറുപടി പറഞ്ഞു... " ഈശ്വര... ഇവൾക്ക് മൈൻഡ് റീഡിങ്ങും.. അറിയോ....😳😳" " അറിയാന്ന് മനസിലായില്ലേ...... " വീണ്ടും ധനുവിന്റര് സൗണ്ട് കേട്ടതും സച്ചി ധനുവിനെ ഒന്ന് നോക്കി... ഇനി ഒന്നും പറയുന്നത് നല്ലതല്ല എന്ന് അറിയാവുന്നത് കൊണ്ട് സച്ചി കണ്ണടച്ച് കിടന്നു...എപ്പോഴോ ഉറക്കത്തിലേക്ക് വീണു... രാവിലെ സച്ചി കണ്ണ് തുറക്കുമ്പോൾ കാണുന്നത് തന്നോട് പറ്റിച്ചേർന്നു കിടക്കുന്ന ധനുവിനെ ആണ്.... സച്ചി ഒരു നിമിഷം ധനുവിനെ തന്നെ നോക്കി അവളുടെ നേരെ തിരിഞ്ഞ് കിടന്നു.... അവളുടെ മുഖത്തേക്ക് വീണു കിടന്ന ചെറിയ മുടിഴകൾ വിരലുകൾ കൊണ്ട് പയ്യെ ചെവിയുടെ പിന്നിലേക്ക് ഒതുക്കി വച്ചു.... സച്ചിയുടെ കൈ വിരലുകൾ അനുസരിനായില്ലാതെ അവളുടെ മൂക്കുത്തിയിൽ പതിഞ്ഞു...

ധനു പെട്ടന്ന് കണ്ണ് തുറന്നതും.... സച്ചി ഒരു നിമിഷത്തേക്ക് സ്റ്റക്ക് ആയി പോയി 😜😜😜പെട്ടന്ന് തന്നെ ഒന്നും അറിയാത്ത പോലെ കണ്ണുകൾ അടച്ചു കിടന്നു. സച്ചിയുടെ കിടപ്പ് കണ്ടിട്ട് ധനുവിന് ചിരി വരുന്നുണ്ടെങ്കിലും അതൊന്നു പുറത്ത് എനിക്കാതെ എണീറ്റ് മുടി ഒന്ന് അഴിച്ച് കെട്ടി വച്ചുകൊണ്ട് ധനു ബെഡിൽ നിന്നും ഇറങ്ങി....വാഷ്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു.. ധനു നോക്കുമ്പോൾ സച്ചി കണ്ണുകൾ അടച്ചു തന്നെ കിടപ്പാണ്... ധനു റൂമിന്റെ വാതിൽ പയ്യെ തുറന്ന് കൊണ്ട് സച്ചിയെ തിരിഞ്ഞു നോക്കി " മതി ഉറക്കം നടിച്ചത് 😁😁😁 പോയി ഫ്രഷ് ആയി വാ.. ചായ എടുത്ത് വക്കാം... വിഷ്ണു വിനെ കൂടെ വിളിച്ചേരെ.....😁😁" ധനു അതും പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി അയ്യേ.. അപ്പൊ അവൾ ഒക്കെ അറിഞ്ഞു.....😬😬അയ്യോ.. എന്റെ വില പോയല്ലോ.... സച്ചി ഒന്ന് ചിന്തിച്ചു 🤔🤔 അല്ല ഇനി പോകാൻ വില ഒന്നും ഇല്ലല്ലോ....... സച്ചി നേരെ എണീറ്റ് ഫ്രഷ് ആയി വിഷ്ണുവിന്റെ അടുത്തേക്ക് പോയി അവനെയും കുത്തി പൊക്കി... അവനും അങ്ങനെ സുഖിച്ച് ഉറങ്ങണ്ട 😜 രണ്ടുപേരും ഡെയിനിങ് ടേബിളിന്റെ അടുത്ത് വന്നപ്പോഴേക്കും ധനു ചായ രണ്ടുപേർക്കും കൊണ്ടുകൊടുത്തു. " ഡാ സച്ചി.... ഞാൻ വിചാരിച്ചു.... ധനു നിന്റെ കാര്യത്തിൽ ഇന്നലത്തോടെ തീരുമാനം ആക്കിയിട്ടുണ്ടെന്നു 😄😄😄"

ചായ കുടിക്കുന്നതിനിടയിൽ വിഷ്ണു സച്ചിയോട് പറഞ്ഞു... " ഒന്നും പറയാതിരിക്കുന്നതാ...ഭേദം..... ഇന്നലെ ധനു ഉണ്ടല്ലോ.............🙄" ബാക്കി പറയാൻ വന്നത് വിഷ്ണുവിന്റെ ബാക്കിലായി വന്നു നിന്ന ധനുവിനെ കണ്ടതും സച്ചി വിഴുങ്ങി.. " ഇന്നലെ.... ധനു... പറയടാ...... "വിഷ്ണു സച്ചി നിർത്തിയത് എന്തുകൊണ്ടാണ് എന്ന് മനസിലാവാതെ വീണ്ടും വീണ്ടും ചോദിക്കാൻ തുടങ്ങി 😄😄😂😂😂 സച്ചി ആണെങ്കിൽ കണ്ണുകൊണ്ട് വിഷ്ണുവിനെ എന്ധോക്കെയോ കാണിക്കുന്നുണ്ട്.. " ഡാ സച്ചി.... നീ കണ്ണുകൊണ്ട് കോപ്രായങ്ങൾ കാണിക്കാതെ..... മനുഷ്യന് മനസിലാവുന്ന രീതിയിൽ പറയടാ.... " " വിഷ്ണു....... " ധനു കൈക്കൊണ്ട് അവന്റെ പുറത്തിനിട്ട് ഒരു കൊട്ട് കൊടുത്തുകൊണ്ട് വിളിച്ചു... " അമ്മേ 😵💥💥" " വേദനിച്ചോ വിഷ്ണു 🤭" ധനു വിഷ്ണുവിന്റെ എക്സ്പ്രഷൻ കണ്ട് ചോദിച്ചു. " ഇല്ല 😁🙄😭.... അടിച്ചതാണോ.... എനിക്ക് മനസിലായതേ ഇല്ല..... " വിഷ്ണു വേദന കടിച്ചു പിടിച്ചുകൊണ്ട് സച്ചിയെ നോക്കി " ഞാൻ അപ്പോഴേ കണ്ണുകൊണ്ട് കാണിച്ചതല്ലെടാ ബാക്കിലേക്ക് നോക്കാൻ 😒"സച്ചി വിഷ്ണുവിന് കേൾക്കാൻ പാകത്തിന് പറഞ്ഞു. " ഇങ്ങനെ ആണോടാ....

കണ്ണുകൊണ്ട് കാണിക്കുന്നെ പുറകോട്ട് നോക്കാൻ...... നിന്നെ ഒക്കെ ഉണ്ടല്ലോ...😬😬😬😬. " " എന്നാൽ ഒന്നുകൂടി തരട്ടെ വിഷ്ണു 😁😁😁" " ധനുവിന്റെ സൗണ്ട് ആണ് രണ്ടുപേരുടെയും സംസാരത്തിനു വിരാമം ഇട്ടത്... " എന്റെ പോന്നു പെങ്ങളെ 😵 എനിക്ക് നല്ല വേദന എടുത്തു.... അപ്പൊ ഒക്കെ പറഞ്ഞപോലെ... ഞാൻ പോട്ടെ... " " നിങ്ങൾ ഇന്ന് ജോലിക്ക് കയറുന്നുണ്ടോ.... " ധനു വിഷ്ണുവിനോട് ചോദിച്ചു.. "ഇന്ന് കയറുന്നില്ല ..... ഇന്ന് ഫ്രീ ആണ്...... നാളെ തൊട്ട് പോവണം.ഞാൻ പുറത്തേക്ക് പോവാ.... ശെരി.... എന്നെ ഇനി പുറകിൽ നിന്ന് വിളിക്കല്ലേ.... " വിഷ്ണു അതും പറഞ്ഞുകൊണ്ട് അവിടെ നിന്ന് എസ്‌കേപ്പ് ആയി.. " സച്ചി... എനിക്ക് ഇന്നാണ് ജോയിൻ ചെയ്യേണ്ടത്....സച്ചിക്കൊന്നും ഇന്ന് വേറെ പണി ഇല്ലല്ലോ... അത് കൊണ്ടു എന്റെ കൂടെ വരോ... "ധനു സച്ചിയെ നോക്കി " അതിനെന്താ.... വരാലോ 😁😁😁" വിഷ്ണുവിന്റെ ബാക്കി താൻ വാങ്ങണ്ടല്ലോ എന്നു കരുതി സച്ചി ചിരിച്ച മുഖത്തോടെ പറഞ്ഞു.. ധനു നേരെ ഡ്രസ്സ്‌ മാറാൻ പോയി.... ഒരു വൈറ്റ് കളർ കുർത്തയും ഒരു റെഡ് കളർ ലെഗ്ഗിനും ആണ് ധനുവിന്റെ വേഷം....കുങ്കുമവും തൊട്ടുകൊണ്ട് തിരിഞ്ഞപ്പോഴാണ് സച്ചി റൂമിലേക്ക് കയറി വന്നത് ധനു കണ്ടത്... ഒരു വൈറ്റ് കളർ ഷർട്ടും ബ്ലൂ ജീൻസും ആണ് സച്ചിയുടെ വേഷം.. " ധനു റെഡി ആയെങ്കിൽ നമുക്ക് ഇറങ്ങാം... "

സച്ചി അതും പറഞ്ഞുകൊണ്ട് തിരിഞ്ഞുനടന്നതും ധനു സച്ചിയുടെ കൈയിൽ പിടിച്ച് നിർത്തി.. സച്ചിൻ എന്താ എന്നർത്ഥത്തിൽ ധനുവിനെ നോക്കി " വിഷ്ണുവിനോട്... എല്ലാം പറഞ്ഞോ 🤨🤨" " അതിന് മുൻപ് ധനു വന്നില്ലേ... അത്കൊണ്ട് ഒന്നും പറഞ്ഞില്ല.....😁😁😁😁". ധനു സച്ചിയുടെ അടുത്തേക്ക് ചേർന്ന് നിന്നു...... .. " എ.... എന്താ..😳😳😳" " നമ്മുടെ രണ്ടുപേരുടെയും ഇടയിൽ നടക്കുന്നത് എന്ധെങ്കിലും ഇനി മൂന്നാമത് ഒരാൾ അറിയോ....😁" " ഇല്ല..... ഞാൻ ആരോടും പറയില്ല.... ഞാൻ അത്രക്കാരൻ അല്ല ധനു..😁😁😁🙄🙄" "മ്മ്മ്... "ധനു സച്ചിയുടെ അടുത്ത് നിന്ന് മാറി നിന്നു.....കൊണ്ട് സച്ചിയെ നോക്കി " പോവാം.... " സച്ചി കാറിന്റെ കീ എടുത്തുകൊണ്ടു പുറത്തേക്ക് നടന്നു... " അവൾക്ക് എന്നെ അറിയില്ല... ഈ സച്ചിദാനന്ദ് ആരാണെന്നു... വച്ചിട്ടുണ്ടെഡി...നിനക്ക്..... മാസ്റ്ററെ ഞാൻ കാണിച്ചു തരാം....😬" സച്ചി കാറിന്റെ സ്റ്റിയറിങ്ങിൽ ഇട്ട് കൊട്ടി... " സച്ചി പോവാം.... " ധനു കാറിന്റെ അടുത്തേക്ക് നടന്നു വന്നുകൊണ്ട് ഡോർ തുറന്നിട്ട് പറഞ്ഞു.. " അതിനെന്താ 😁കയറു ധനു.... പോവാം.... " സച്ചി കാർ സ്റ്റാർട്ട്‌ ചെയ്തു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story