ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 8

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

" excuse me.... രേവതി മാഡത്തിന്റെ ക്യാബിൻ...... " ധനു റീസെപ്ഷനിസ്റ്റിനോട് ചോദിച്ചു.... " ഇവിടെ നിന്ന് റൈറ്റിലേക് പോയാൽ ഫസ്റ്റ് കാണുന്നത് ആണ്... മാഡം ഇത് വരെ വന്നിട്ടില്ല..... അവിടെ ഉള്ള ചെയറിൽ wait ചെയ്യൂ.... " ആ റീസെപ്ഷനിസ്റ്റ് ചിരിച്ചുകൊണ്ട് ധനുവിനോട്‌ പറഞ്ഞു. എഴുതി കഴിഞ്ഞതും ധനുവും സച്ചിയും അവിടെ ഉണ്ടായിരുന്ന ചെയറിൽ ഇരുന്നു... കുറച്ച് കഴിഞ്ഞതും ഒരു ലേഡി അവരുടെ മുന്നിലേക്ക് നടന്നു വന്നു.. " mrs. ധനുശ്രീ സച്ചിദാനന്ദ്....😊" ലേഡി വിളിച്ചത് കെട്ട് ധനുവും സച്ചിയും എണീറ്റു... " രേവതി മാഡം...😊" ധനു അല്പം സംശയത്തോടെ ചോദിച്ചു.. " yes..😊... ബയോഡാറ്റയിൽ തന്റെ ഫോട്ടോ കണ്ടിരുന്നു.... അതാ എനിക്ക് മനസിലായത്... ഇത്..... " രേവതി കൂടെ ഉള്ള സച്ചിയെ നോക്കി " ഞാൻ ധനുശ്രീ യുടെ husband ആണ്.. സച്ചിദാനന്ദ് 😊.... " ."വരൂ... ക്യാബിനിലേക്ക് ഇരുന്നുകൊണ്ട് സംസാരിക്കാം.... " രേവതി അവരെ നോക്കി പറഞ്ഞുകൊണ്ട് ക്യാബിനിലേക്ക് നടന്നു. " take your seat " രേവതി പറഞ്ഞതനുസരിച്ച് രണ്ടുപേരും ചെയറിൽ ഇരുന്നു. " thank you madam 😊" സച്ചിയും ധനുവും ഒന്നിച്ചു പറഞ്ഞു...

" താൻ national level ചാമ്പ്യൻ ആയിരുന്നല്ലേ... രണ്ടുവർഷം മുൻപ്.... "😊 " അതെ madam 😊" " അത് കഴിഞ്ഞ് എന്താ രണ്ട് വർഷം ബ്രേക്ക്‌ എടുത്തത്...... "രേവതിയുടെ ചോദ്യത്തിന് എന്തു മറുപടി പറയും എന്ന് ആലോചിച്ച് ധനു കുഴഞ്ഞു " അത് മാഡം.... ഞാൻ പ്രാക്ടീസ് ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.... പിന്നെ പഠിത്തത്തിൽ ശ്രെദ്ധ തിരിച്ചു.... " ധനുവിന്റെ പരിഭ്രമം സച്ചി കണ്ടിരുന്നു.. " mr. സച്ചിദാനന്ദ് എന്തു ചെയുന്നു.... "രേവതിയുടെ ചോദ്യമാണ് സച്ചിയെ ധനുവിൽ നിന്ന് നോട്ടം മാറ്റാൻ പ്രേരിപ്പിച്ചത്.. " ഞാൻ ഇവിടെ TM കോളേജിൽ ഇംഗ്ലീഷ് ലാക്ചറർ ആണ്...😊" " ആഹാ good...😊രണ്ടുപേരും teaching ആണല്ലേ ഇഷ്ടപെടുന്നത്.... " ധനുവും സച്ചിയുംരേവതിയെ നോക്കി ചിരിച്ചു.... " any way... ധനുശ്രീ.... ഏതായാലും താൻ ഈ institution നു പറ്റിയ ആളാണ്...😊. ഉച്ച വരെ ആണ് തനിക്ക് ക്ലാസ്സ്‌ ഉള്ളത് . ഇവിടെ കരാട്ടെ കൂടാതെ മ്യൂസിക്കും പിന്നെ ഡാൻസും പഠിപ്പിക്കുന്നുണ്ട്.... Music പഠിപ്പിക്കുന്നത് ഞാൻ തന്നെ ആണ്..... ഞാൻ ഒരു കാര്യം ചോദിക്കട്ടെ... " " എന്താ മാഡം... " " തന്റെ സർട്ടിഫിക്കറ്റിൽ താൻ ഡാൻസ് ഒക്കെ പഠിച്ചിട്ടുണ്ടെന്നു കണ്ടു..തനിക്ക് ഡാൻസ് ഒന്ന് പഠിപ്പിക്കാൻ try ചെയ്തു കൂടെ..😊😊" രേവതിയുടെ ചോദ്യം കേട്ടതും ധനുവിന്റെ മുഖം മങ്ങി...

" അത് മാഡം... ഞാൻ.... ഞാൻ കുറെ നാളായി... ഡാൻസ് ഒക്കെ ചെയ്തിട്ട്..എനിക്ക്.. ഡാൻസിനോട് താല്പര്യമില്ല....എന്നോട് ഒന്നും തോന്നരുത്.." " അത് കുഴപ്പം ഇല്ല... ഞാൻ ചോദിച്ചെന്നെ ഒള്ളു......😊.. Don't worry... തനിക്ക് പറ്റുമെങ്കിൽ എന്നോട് എപ്പോ വേണമെങ്കിലും പറയാം.. " " sure മാഡം...😊😊" ധനു രേവതിയെ നോക്കി പുഞ്ചിരിച്ചു. " എന്തായാലും നാളെ തുടങ്ങി ജോയിൻ ചെയ്തോളു ധനുശ്രീ..... ഇന്ന് ഇവിടെ അടുത്ത് ഒരു എക്സിബിഷൻ നടക്കുന്നത് കൊണ്ട് സ്റ്റുഡന്റസ് ഒക്കെ അവിടെ വരെ പോയിരിക്കുകയാണ്.... " " ok മാഡം.... ഞാൻ എന്നാൽ നാളെ മുതൽ ജോയിൻ ചെയ്യാം... " " ok മാഡം.... " സച്ചിയും രേവതിയെ നോക്കി ചിരിച്ചു... " ശെരി.... എന്നാൽ അങ്ങനെ ആവട്ടെ..... " ധനുവും സച്ചിയും കാബിനിൽ നിന്നും ഇറങ്ങി... സച്ചി ധനുവിനെ ഒന്ന് നോക്കിയിട്ട് കാർ സ്റ്റാർട്ട്‌ ചെയ്തു..കാറിൽ കാർ സ്റ്റാർട്ട്‌ ചെയ്തതും ധനു സീറ്റിൽ ചാരി ഇരുന്നുകൊണ്ട് കണ്ണുകൾ അടച്ചു.... ⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️⏪️ " ഇന്നെങ്കിലും നേരത്തെ ബസിൽ കയറിയല്ലോ... ഭാഗ്യം....😁 " ബസിന്റെ കമ്പിയിൽ ചാരി നിന്നുകൊണ്ട് ഹരി പറഞ്ഞു.. " അതിന് ഞാൻ നേരത്തെ അല്ല മാഷേ... ഇന്ന് ബസ് വൈകിയാ വന്നേ 😄😄😄

😄" ധനു ചിരിക്കാൻ തുടങ്ങി...... " നീ നന്നാവാൻ ഉദ്ദേശം ഇല്ല അല്ലേ.... " ഹരിയുടെ ചോദ്യത്തിന് ധനു വയറിനിട്ട് ഒരു ചെറിയ പഞ്ച് കൊടുത്തു.. " പയ്യെ ഇടിക്ക് ശ്രീ....😬നല്ല വേദന ഉണ്ട്... " " അയ്യോ സോറി ഹരി ഞാൻ ചുമ്മാ...." " സാരമില്ലടോ 😁ഞാൻ വെറുതെ പറഞ്ഞതാ.... നാളെയും ഓട്ടം ആയിരിക്കോ ബസിന് പിന്നാലെ 😁😁😁" " എത്ര വൈകി ബസിന് പുറകെ ഓടി വന്നാലും പിടിച്ചു കയറ്റാൻ ഈ കൈകൾ ഉണ്ടാകുമെന്നു എനിക്ക് ഉറപ്പുണ്ടല്ലോ 😊😊" ധനു ഹരിയുടെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു... " ഈ കണക്കിന് പോയാൽ ഞാൻ ബസിന്റെ സ്റ്റെപ്പിൽ തന്നെ നിൽക്കേണ്ടി വരുമല്ലോ ശ്രീ.... " ഹരിയുടെ സംസാരം കേട്ട് ധനു ചിരിച്ചു.. സംസാരിക്കുന്നതിനിടയിൽ കോളേജിന്റെ സ്റ്റോപ്പിൽ എത്തിയതും രണ്ടുപേരും ഇറങ്ങി... കോളേജിന്റെ കോമ്പൗണ്ടിലേക്ക് കടന്നതും കണ്ടു അങ്ങിങായി കുറെ പോസ്റ്ററുകൾ... " ഇതെന്താ ഹരി arts day യുടെ പോസ്റ്റർ ഒക്കെ..... " ധനു സംശയഭാവത്തിൽ ഹരിയെ നോക്കി 🙄 " അതോ.... ഇന്നലെ പാർട്ടി തീരുമാനിച്ചതാ... വലിയ ആഘോഷം ആയി ഇതൊക്കെ നടത്തണം എന്ന് 😁... "

" ഓ 🙄🙄അങ്ങനെ..... " "ശ്രീ തനിക്ക് ഡാൻസ് ഒന്ന് try ചെയ്തുകൂടെ... രഘു പറഞ്ഞല്ലോ താൻ ശ്രീകുട്ടിയുടെ കൂടെ ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുണ്ടെന്നു...." " എനിക്ക് അതൊന്നും വഴങ്ങില്ല ഹരി.. എനിക്ക്.. ഈ ഡിഷും ഡിഷും 😁😄😄ഒക്കെ യാ പറ്റു.... " " താൻ ഒന്ന് try ചെയ്യടോ..... നമുക്ക് നോക്കാലോ.... " ഹരി ധനുവിന്റെ കവിളിൽ ഒന്ന് തട്ടി " ഹരി ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാൻ നോക്കാം....😜😜😜😜... ശ്രീക്കുട്ടി കൂടി ഉണ്ടായിരുന്നെങ്കിൽ സൂപ്പർ ആയേനെ.... " " അല്ല....നിങ്ങൾ എന്താ ഒരേ കോളേജിൽ അഡ്മിഷൻ എടുക്കാഞ്ഞേ.... " " അതോ.. എനിക്ക് ഇഷ്ടം ഇംഗ്ലീഷ് ലിറ്ററെച്ചർ ആണ്.. അവൾക്ക് സംസ്‌കൃതവും അത് കൊണ്ട്.... അവൾക്ക് വേറെ കോളേജിലും എനിക്ക് ഈ കോളേജിലും കിട്ടി..plus two വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു 😊😊" " മ്മ്മ്.. ക്ലാസിൽ പോകാൻ നോക്ക്.... ഞാൻ പോട്ടെ... കുറെ നോട്ട് റെഫർ ചെയ്യാൻ ഉണ്ട്.... " " എന്റെ ഹരി..... ഇങ്ങനെ പഠിച്ച് എങ്ങോട്ടാ പോകുന്നെ........ ഡിഗ്രിക്ക് വാങ്ങിയ പോലെ പിജിക്കും വാങ്ങിക്കോ റാങ്ക്....😄😄"

" കളിയാക്കാതെടി..... തനിക്കൊക്കെ വീട്ടിൽ ഇഷ്ടം പോലെ സമയം ഉണ്ട് പഠിക്കാൻ എന്റെ കാര്യം അങ്ങനെ അല്ലല്ലോ... വീട്ടിൽ എത്തി കുളികഴിഞ്ഞാൽ നേരെ ജോലിക്ക് പോണം . ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോ സമയം 3മണി ആവും.. പിന്നെ ഉറങ്ങാൻ കിട്ടുന്നത് നാലു മണിക്കൂർ ആണ്... ഈ ഞാൻ ഇവിടെ വന്നല്ലാതെ എവിടെ പോയിരുന്നടോ.. നോട്ട് ഒക്കെ നോക്കുന്നെ..😁😁😁" " കഷ്ടപ്പാട് ഒക്കെ മാറും ഹരി..... താൻ നോക്കിക്കോ.... നല്ലതെന്തോ... തനിക്ക് മാത്രം ആയി ദൈവം കരുതി വച്ചിട്ടുണ്ട്.....😄😄" ധനു പറഞ്ഞതിന് ഒരു പുഞ്ചിരി മാത്രം നൽകികൊണ്ട് ഹരി നടന്നു... ദിവസങ്ങൾ ശരവേഗത്തിൽ കടന്നു പോയി അങ്ങനെ arts day വന്നു.... "ധനു ഇത് വരെ റെഡി ആയി കഴിഞ്ഞില്ലേ " അങ്ങോട്ട് വന്ന ഹരി ധനുവിനോട് ചോദിച്ചു.. " ഞാൻ എപ്പോഴേ റെഡി ആണ്....😁😁ഇതൊന്നു കഴിഞ്ഞിട്ട് വേണം.. ഈ ഡ്രസ്സ്‌ ഒക്കെ ഒന്ന് അഴിച്ച് മാറ്റാൻ... " ധനു ഒട്ടും ക്ഷമ ഇല്ലാതെ പറഞ്ഞു... " ചെസ്സ് നമ്പർ 14 ധനുശ്രീ കാർത്തികേയൻ" സ്റ്റേജിൽ നിന്നുള്ള അനൗൺസ്മെന്റ് കേട്ട് ധനുവും ഹരിയും പരസ്പരം നോക്കി.. " ഹരി എനിക്ക് പേടി ആവുന്നു.. ഞാൻ ചെയ്താൽ സെരിയാവോ 😤😤😤" " കൊള്ളാലോ... ഇത്രയും നേരം ഇതൊന്നു കഴിഞ്ഞ് കിട്ടിയാൽ മതി എന്ന് പറഞ്ഞ ആളാണോ ഇത് 😬😬.. നടക്ക്..... നടക്ക്.. "

ഹരി ഉന്തി തള്ളി സ്റ്റേജിലേക്ക് കയറ്റി... നൃത്തം കഴിഞ്ഞതും ഡ്രസ്സ്‌ പോലും മാറാതെ ധനു ഹരിയുടെ അടുത്തേക്ക് ഓടിചെന്നു.. " ഹരി എങ്ങനെ ഉണ്ടായിരുന്നു....😁" " ശ്രീ ഒന്നും തോന്നരുത്..😒നീ കളിക്കും എന്ന് പറഞ്ഞപ്പോ.. ഞാൻ വല്ലാതെ പ്രതീക്ഷിച്ച് പോയി.... പക്ഷേ... " പറഞ്ഞു മുഴുവിപ്പിക്കാതെ ഹരി ധനുവിനെ നോക്കി.. " ഞാൻ അപ്പോഴേ പറഞ്ഞില്ലേ.. എന്നെ ഈ കോലം ഒന്നും കേട്ടിക്കണ്ട എന്ന്....🤨എനിക്ക് ഇതൊന്നും വഴങ്ങില്ല എന്ന്... " ധനു ഹരിയെ നോക്കി കൊണ്ട് പറഞ്ഞു..ധനുവിന്റെ മുഖത്തെ നിരാശ കണ്ടതും ഹരി ചിരിക്കാൻ തുടങ്ങി 😂😂😂😂😂 " ബുദ്ധുസെ..😁😁😁ഞാൻ ചുമ്മാ പറഞ്ഞതല്ലേ... പൊളിച്ചു... സൂപ്പർ ആയിരുന്നു...... മിക്കവാറും നിനക്കായിരിക്കും പ്രൈസ്... " "You.......😬😬😬" ധനു ഹരിക്കിട്ട് ഒരു പഞ്ച് കൊടുക്കാൻ പോയതും ഹരി അത് തടഞ്ഞു.... ധനു വീണ്ടും അടിക്കാൻ ഓങ്ങിയതും ഹരി ഓടി.. പുറകെ ധനുവും.... ഓടി ഓടി ഹരി അവശതി ആയി.. " ശ്രീ... മതി..😁😁ഞാൻ തോറ്റു... ഇടിക്കല്ലെടി.... " ഹരി ചെവിയിൽ പിടിച്ച് പറയുന്നത് കേട്ട് ധനു ഇല്ല എന്ന് തലയാട്ടി..

രണ്ടുപേരും അവിടെ ഉണ്ടായിരുന്ന ബെഞ്ചിൽ ഇരുന്നു.. രണ്ടുപേരും ഇരുന്നു റസ്റ്റ്‌ എടുത്ത ശേഷം സ്റ്റേജിലേക്ക് പോകാനായി നടന്നതും ആരുടെയോ ഒച്ച കേട്ട് രണ്ടുപേരും അടുത്തുള്ള മരത്തിന്റെ സൈഡിലേക്ക് നോക്കി.. " ഇത് ഷാരോൺ അല്ലേ...😬😬ഇവന് ഇത് മാത്രമാണോ പണി... എത്രാമത്തെ പെണ്ണാണാവോ ഇത്.... കഴിഞ്ഞ ദിവസം വരെ കൃഷ്ണ ആയിരുന്നു... ഇപ്പൊ ഇത് ആരാണാവോ... ഇവന്റെ സ്വഭാവം അറിയുന്ന ഒരു പെണ്ണും ഇവനോട് കൂടില്ല... ഇവനെ ഒക്കെ എന്താ ചെയ്യേണ്ടത് എന്നറിയാമോ... കള്ളും പെണ്ണും.... " ധനു ഷാരോണെ കണ്ടതും കൈ ചുരുട്ടി.. "ശ്രീ നീ ഒന്നിനും പോവണ്ട... ഇങ്ങോട്ട് വന്നേ... അവന്റെ സ്വഭാവം ഒന്നും നിനക്ക് ശെരിക്കും അറിയില്ല........ എന്തുവേണമെങ്കിലും ചെയ്യുന്ന കൂട്ടരാ...." ഹരി അവളെ പിടിച്ച് വലിച്ചു.. " ഇവനെ മാത്രം അല്ല.. ഇവന്റെ കൂടെ കുറെ എണ്ണം ഉണ്ട് പോരാത്തതിന് ആ ബോയ്സ് കോളേജിലെ അഞ്ചാറെണ്ണവും... " " എന്റെ ശ്രീ... നീ പോയി ഡ്രസ്സ്‌ ഒക്കെ മാറ്....നമുക്ക് ഇതൊക്കെ പിന്നെ നോക്കാം... " ഡ്രസ്സ്‌ ഒക്കെ മാറി കഴിഞ്ഞ് പുറത്ത് വന്നപ്പോൾ ആണ് ധനുവിന്റെ ഫോൺ ബെൽ അടിച്ചത്... " ജയ് കാളിങ്... " " ഹലോ ജയ്..... " " ഡി ചേച്ചി..... എവിടെയാ... " " ഞാൻ കോളേജിൽ ആണ്.... നീയോ.. " " ഞാൻ നിന്റെ കോളേജിൽ ഉണ്ട്....😄😄" " എന്റെ കോളേജിലോ... നീ എങ്ങനെ ഇവിടെ...🤔🤔🤔"

" അതൊക്കെ പറയാം.... നീ താഴേക്ക് വാ.. ഞാൻ ആ എൻ‌ട്രൻസിന്റെ അടുത്തുള്ള മരത്തിനു താഴെ ഉണ്ട്... " ജയ് അതും പറഞ്ഞുകൊണ്ട് ഫോൺ വച്ചു.. ധനു താഴേക്ക് ചെന്നതും കണ്ടു ജയും ഹരിയും തമ്മിൽ സംസാരിച്ചു നിൽക്കുന്നത്.. " നിങ്ങൾ തമ്മിൽ അറിയോ...🧐🧐" ധനു അവരുടെ അടുത്തേക്ക് നടന്നു ചെന്നു.. " പിന്നല്ലാതെ.... രഘുവേട്ടന്റെ കൂടെ ഒരുപാട് തവണ ഹരിയേട്ടനെ കണ്ടിട്ടുണ്ട് അങ്ങനെ പരിചയം ഉണ്ട്...😁😁.. നിന്റെ കൂടെ വീട്ടിലേക്ക് പോകാലോഎന്ന് കരുതി ഇങ്ങോട്ട് വന്നപ്പോൾ ഹരിയേട്ടനെ കണ്ടത്... പിന്നെ നിന്റെ ഡാൻസിന്റെ വീഡിയോ കണ്ട് ഇരുന്നു... " " എടാ എങ്ങനെ ഉണ്ട്... " "നീ ഇത്രയും നന്നായി കളിക്കുമെന്ന് കരുതിയില്ല ചേച്ചി..." " എന്നാ ശെരി... ഞാൻ വീട്ടിലേക്ക് പോവാണ്...😁ഇനി കുറച്ച് പ്രോഗ്രാം കൂടി ഒള്ളു.... ഞാൻ നിൽക്കുന്നില്ല... " " എന്നാ ഞങ്ങൾ കൂടി ഹരിയുടെ വീട്ടിലേക്ക് വരട്ടെ..... " " അതെ ഹരിയേട്ടാ... സമയം ഉണ്ടല്ലോ.. ഞങ്ങൾ കൂടി വരാം.. " ധനുവിന് സപ്പോർട്ട് എന്ന പോലെ ജയും പറഞ്ഞു.. " എന്നാ ശെരി പോരെ.... 😁😁" ധനുവും ഹരിയും ജയും കൂടി ഹരിയുടെ വീട്ടിലേക്ക് ഉള്ള ബസ് കയറി.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story