ഒരു ആക്‌സിഡന്റൽ മാര്യേജ്-2: ഭാഗം 9

oru accidental mariage 2

എഴുത്തുകാരി: പ്രിയ സഖി
 

" ഹരിയേട്ടാ എത്താറായോ.... " 🙄ജയ് കൈ രണ്ടും കാൽമുട്ടിൽ വച്ചുകൊണ്ട് കുനിഞ്ഞു നിന്നു.. " കുറച്ച് കൂടി ഒള്ളു.. വാ 😁😁" ഹരി അവന്റെ പുറത്ത് തട്ടിക്കൊണ്ടു പറഞ്ഞു.. " ഹരി....കുറെ ദൂരം ഉണ്ടല്ലോ....എന്നും ഇതൊക്കെ നടന്നു പോരണ്ടേ.... സമ്മതിക്കണം 😁.... " ധനു പറഞ്ഞത് കേട്ട് ഹരി ഒന്ന് ചിരിച്ചുകൊണ്ട് മുന്നോട്ട് നടന്നു "ദേ ആ കാണുന്നതാണ് എന്റെ കുഞ്ഞി കൊട്ടാരം...." ഹരി പാലത്തിനു അപ്പുറമുള്ള ഒരു ചെറിയ വീട് ചൂണ്ടി കാട്ടികൊണ്ട് പറഞ്ഞു.. മൂന്നുപേരും നടന്ന് ഹരിയുടെ വീടിനു മുമ്പിൽ എത്തി.. ധനുവും ജയും വീടിന്റെ പടിക്കല്ലിൽ ഇരിപ്പായി... " ഹരിയേട്ടാ.... കുറച്ച് വെള്ളം തരോ...🙄🙄" ജയ് ചോദിക്കുന്നത് കേട്ട് ഹരിക്ക് ചിരിവന്നു " അമ്മേ....... " ഹരിയുടെ വിളിക്കേട്ട് അമ്മ പ്രമീള വാതിൽ തുറന്ന് പുറത്തേക്ക് വന്നു.. പുറത്തിരിക്കുന്ന ധനുവിനെയും ജയ് യെയും കണ്ട് പ്രമീള സംശയത്തോടെ ഹരിയെ നോക്കി.... " അമ്മേ ഇത് ശ്രീ ധനുശ്രീ.. ഞാൻ പറയാറില്ലേ.😊... ഇത് ശ്രീയുടെ അനിയൻ ജയ്..... " പ്രമീള അവരെ നോക്കി ചിരിച്ചു.. " ആന്റി കുറച്ച് വെള്ളം.....😁" സഹികെട്ട് ജയ് തന്നെ ചോദിച്ചു...

" സോറിഡാ.... നിങ്ങളെ പരിചയപെടുത്തുന്നതിനിടയിൽ ഞാൻ അത് മറന്നു😇.... " ഹരി ജയ് യോടായി പറഞ്ഞു കൊണ്ട് പടിക്കല്ലിൽ തന്നെ ഇരുന്നു " മക്കള് കേറി ഇരിക്ക്..... ഹിമേ.... കുറച്ചു വെള്ളം ഗ്ലാസിൽ എടുത്തുകൊണ്ടുവ... " " അമ്മേ നിമ വന്നില്ലേ....." " അവള് കുറച്ച് വൈകി വരോള്ളു എന്ന് പറഞ്ഞിരുന്നു... സ്പെഷ്യൽ ക്ലാസ്സോ മറ്റോ ഉണ്ടെന്ന്.... " പ്രമീള ഹരി ചോദിച്ചതിന് ഉത്തരം എന്നോണം പറഞ്ഞു തീർന്നതും ഹിമ ഉമ്മറത്തേക്ക് വന്നു... " അമ്മേ വെള്ളം ഇന്നാ.... " " അവർക്ക് കൊടുക്ക് മോളെ......😊" ഹിമ വെള്ളം കൊടുക്കാൻ തിരിഞ്ഞതും ജയ്യെ അപ്രതീക്ഷിതമായി കണ്ടത് കൊണ്ട് ഹിമ ഒന്ന് പരുങ്ങി..😳😳😳 ജയ്യും ഹിമയെ കണ്ട അന്താളിപ്പിൽ ആയിരുന്നെങ്കിലും പതിയെ അതൊരു കള്ള ചിരിയിലേക്ക് മാറി...😜😜😜 " ഹിമേ... വെള്ളം താ.... " ജയ് കൈ നീട്ടിയതും ഹിമ വേഗം ഗ്ലാസ്സ് ജയുടെ കൈയിൽ കൊടുത്ത് കൊണ്ട് അമ്മക്കരികിലായി പോയി നിന്നു. " നിങ്ങൾ തമ്മിൽ അറിയോ 🤔" " എന്നെ അറിയോ എന്ന് എനിക്കറിയില്ല... പക്ഷേ എനിക്ക് അറിയാം 😜.... ഞങ്ങൾ ഒരു സ്കൂളിൽ ആണ്... ഞാൻ കോമേഴ്‌സ് ആണ് ഹിമ സയൻസും...

"ജയ് ഹരിയോടായി പറഞ്ഞു " അത് കൊള്ളാലോ...😁 ഹിമ കണ്ടിട്ടില്ലേ.. ജയ്യേ.... " "ഞാൻ കണ്ടിട്ടുണ്ട് ഹരിയേട്ടാ ....." 🙂 " ആഹാ..... ഇത് എന്റെ അനിയനാ...എന്നെ മനസ്സിലായോ...😁😁" ധനു ഹിമയോടെ ചോദിച്ചു.. " ശ്രീയേച്ചിയുടെ ഫോട്ടോ .... ഹരിയേട്ടൻ കാണിച്ചു തന്നിട്ടുണ്ട്........." " ശ്രീ..... ഹിമ ഇത്തിരി ഇൻട്രോവെർട്ട് character ആണ്...... നിമയെ പോലെയോ എന്നെ പോലെയോ അല്ല.അധികം ആരോടും മിണ്ടുന്ന ടൈപ്പ് ഒന്നുമല്ല..... വീട് സ്കൂൾ ഇത് മാത്രം ഒള്ളു.... പിന്നെ ഡോക്ടർ ആവണം എന്നാണ് ഇവളുടെ ആഗ്രഹം.... 😊" ഹരി ഹിമയുടെ തലയിൽ തലോടി.... " എന്തായാലും ശ്രീ മോളുടെ അനിയൻ പഠിക്കുന്ന സ്കൂൾ ആണല്ലോ ഹിമയും ഒരു കണ്ണ് ഇവളുടെ മേലെ ഉണ്ടാവണം കേട്ടോ മോനേ... " പ്രമീള ജയ്യേ നോക്കി പറഞ്ഞു.. " അതിനെന്താ ആന്റി എന്റെ രണ്ട് കണ്ണും ഹിമയുടെ മേലെ ഉണ്ടാവും 😁😁😁" " ഡാ.. ഡാ... മതിയെടാ.....😁😁" ധനു ചിരിച്ചുകൊണ്ട് ജയ്യുടെ കൈയിൽ തട്ടി... " നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ ചായ വക്കാം..... " പ്രമീള അതും പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി... " ശ്രീ നല്ല കാറ്റും മഴയും വരുന്നുണ്ട്.... മാനം നോക്കിയേ... ഇരുണ്ടു കൂടി.... " ഹരി ആകാശത്തേക്ക് നോക്കികൊണ്ട് പറഞ്ഞതും മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിക്കാൻ തുടങ്ങി.... "ജയ് വാ കയറിനിൽക്കാം...🙄"

ധനു ജയുടെ കൈ പിടിച്ചുകൊണ്ടു സിറ്റ്ഔട്ടിലേക്ക് കയറി നിന്നു... ഹരി അവിടെ ഇരുന്ന റേഡിയോ on ചെയ്തു... " ആഹാ.... റേഡിയോ കേൾക്കുന്ന ശീലം ഒക്കെ ഉണ്ടോ.....😊😊" ധനു ഹരിയുടെ അടുത്തേക്ക് നീങ്ങി നിന്നു.. " ഇവിടെ അമ്മ എപ്പോഴും വക്കും ഇത്... ഇത് കേട്ട് കേട്ട് ഞങ്ങൾ എല്ലാവരും ടീവി പോലും വക്കാറില്ല എന്നാണ് സത്യം... " "അതെ....." ജയ് കുറച്ച് മാറി നിൽക്കുന്ന ഹിമയുടെ കാതോരം ചെന്നു വിളിച്ചു... ഹിമ തൊട്ടടുത്തു ജയ്യെ കണ്ടതും പുറകോട്ട് മാറി...😳😳 " നിനക്ക് എന്നോട് എന്ധെങ്കിലും സംസാരിച്ചു കൂടെ.... അന്ന് ക്ലാസ്സിൽ വച്ച് നിന്റെ ഷർട്ട്‌ കീറിയപ്പോൾ ഞാൻ ആണ് ഇട്ടിരുന്ന കോട്ട് ഊരി തന്നത് എന്ന് മറക്കണ്ട.......🙄അത് പൊട്ടേ എന്ന് വക്കാം...സ്കൂളിൽ വച്ചയാലും ബസ്റ്റോപ്പിൽ വച്ചയാലും എന്നെ എവിടെ വച്ച് കണ്ടാലും നീ ഒഴിഞ്ഞു മാറുന്നത് എന്തിനാ...." ജയ് ചോദിക്കുന്നത് കേട്ട് ഹിമ അവനെ സൂക്ഷിച്ചു നോക്കി " ഇങ്ങനെ നോക്കല്ലേ ഹിമേ...🤦‍♂️ നിവിൻ പൊളി പറയും പോലെ ചുറ്റും ഉള്ളതൊന്നും എനിക്ക് കാണാൻ പറ്റുന്നില്ല... " " ഒന്ന് മിണ്ടാതെ നിൽക്കോ ....😬" ഹിമ ഇത്തിരി കലിപ്പിൽ ശബ്ദം താഴ്ത്തി പറഞ്ഞു. " എന്റെ വീട്ടിൽ ഡോക്ടർ മാര് ആരും ഇല്ല... ഞാൻ എന്തായാലും CA എടുക്കും പിന്നെ ധനു ടീച്ചിങ് പ്രൊഫഷൻ തിരഞ്ഞെടുക്കും... അപ്പൊ പിന്നെ കുടുംബത്തിൽ ഒരു ഡോക്ടർ വന്നുകേറുന്നത് നല്ലതല്ലേ......😁"

" ധനജ്ഞയ് ക്ക്‌ എന്താ വേണ്ടത്.... "ഹിമ കലിപ്പിൽ ചോദിച്ചു.. " എനിക്ക് തന്നെ മതി...... പഠിച്ച് ഡോക്ടർ ഒക്കെ ആകുമ്പോൾ ക്യാഷ് വാങ്ങാതെ എന്നെ നോക്കുന്ന ഡോക്ടറെ... എന്റെ വീട്ടുകാരെ നോക്കുന്ന ഡോക്ടറെ... ഞാൻ കാത്തിരിക്കാമെടോ....😜" ജയ്യുടെ മറുപടി കേട്ട് ഹിമ കുറച്ച് നീങ്ങി പുറത്തേക്ക് നോക്കി നിന്നു..... ജയ് അത് കണ്ട് ഒന്ന് ചിരിച്ചു 😊 മഴ കുറച്ച് കൂടി ശക്തിപ്രാപിച്ചു.... റേഡിയോ യിൽ നിന്നും ശങ്കർമഹാദേവന്റെയും കെ. സ്. ചിത്രയുടെയും ശബ്ദം ഒഴുകി നടന്നു.... 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 ഒറ്റത്തുമ്പി നെറ്റിത്താളിൽ നീ തൊട്ടല്ലോ സ്നേഹപൂവിൻ സിന്ദൂരം പ്രേമ പോട്ടോ തൊട്ടപ്പോഴേ ഇഷ്ടത്തോടെ മോട്ടിട്ടെന്നിൽ ശൃംഗാരം ഓ....... ശൃംഗാരമോടെ ആടി പുരികങ്ങൾ നല്ലഴകിൽ..... മന്ദാരമാരോ ചൂടി ഹൃദയത്തിൻ ചില്ലകളിൽ..... നിൻ ചില്ലകൾ തണലല്ലേ.... അല്ലേ.... ഒറ്റത്തുമ്പി നെറ്റിത്താളിൽ നീ തൊട്ടല്ലോ സ്നേഹപൂവിൻ സിന്ദൂരം പ്രേമ പോട്ടോ തൊട്ടപ്പോഴേ ഇഷ്ടത്തോടെ മോട്ടിട്ടെന്നിൽ ശൃംഗാരം (മഴത്തുള്ളികളെ കൈകൾക്കൊണ്ട് തട്ടിതെറിപ്പിച്ചു കൊണ്ട് നിൽക്കുന്ന ധനുവിനെ ഹരി കണ്ണ് ചിമ്മാതെ നോക്കി നിന്നു...) ഇന്നോളം കണ്ടില്ല ചമയം തെല്ലില്ലാതെ... കൗമരം കൊണ്ടാടും പൂവേ നിന്നെ... പൂന്തെന്നൽ പോലെ നീ അണയുമ്പോളന്നൊന്നും ഞാൻ ഗന്ധം തന്നീല്ലാ നീ വാങ്ങീല ഇന്നോ നീ പൂവല്ല..... ഈ നെഞ്ചിൻ പെണ്ണല്ലേ... പെണ്ണെന്റെ കൺമുന്നിൽ കണ്ണൻ നീ മായല്ലേ... ഓടത്തണ്ടയ് നീയെൻ ചുണ്ടിൽ ചേരുമ്പോഴോ.... തക തിത്തിത്താര......(ഒറ്റത്തുമ്പി...) 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶

തന്നെ നോക്കികൊണ്ട് നിൽക്കുന്ന ഹരിയെ ധനു കണ്ടതും ഒരു കുസൃതി എന്നോണം ധനു കുറച്ച് മഴവെള്ളം കൈവെള്ളയിൽ പിടിച്ച് ഹരിയുടെ മുഖത്തേക്ക് ഒഴിച്ചു... 😄😄😄 " ശ്രീ കളിക്കല്ലേ... 😊😊" ഹരി ധനുവിന്റെ അടുത്തേക്ക് വന്നതും ധനുവിന്റെ ഫോൺ ബെൽ അടിച്ചു.. " ഹലോ അമ്മ..... " " ധനു... മോളെ എവിടെയാ നീ കോളേജിൽ നിന്ന് ഇറങ്ങിയോ... നല്ല മഴയും കാറ്റും ഉണ്ട്... നീ എവിടെ എങ്കിലും കേറി നിൽക്കാണോ...ജയ് കുട്ടൻ ഇത് വരെ വന്നിട്ടില്ല . " " അയ്യോ 😄എന്റെ അമ്മ... ഇങ്ങനെ ടെൻഷൻ അടിക്കാതെ.... ജയ് എന്റെ കൂടെ ഉണ്ട്..... ഞങ്ങൾ കോളേജിൽ നിന്ന് ഉച്ച കഴിഞ്ഞപ്പോൾ ഇറങ്ങിയതാ... ഒരു ഫ്രണ്ടിന്റെ വീട്ടിലാ.... " " ഏത് ഫ്രണ്ടിന്റെ വീട്ടിൽ.... " " ഞാൻ പറഞ്ഞിട്ടില്ലേ... ഹരി എന്ന് പറയുന്ന ആളെപ്പറ്റി... നമ്മുടെ രഘുവേട്ടന്റെ ഫ്രണ്ട്.... അവിടെയ ഞാനും ജയ്യും.... " (രാധു..... ആ ഫോൺ ഇങ്ങു താ...രാധികയുടെ കൈയിൽ ഇരുന്ന ഫോൺ കാർത്തികേയൻ വാങ്ങി ) " മോളെ ധനു.... അച്ഛനാടാ.... " " പറ അച്ഛേ..... " " നിങ്ങൾ സേഫ് ആണോ... " " അച്ഛേ അമ്മയോട് പറ ടെൻഷൻ അടിക്കേണ്ട എന്ന്... ഞങ്ങൾ ഇവിടെ സേഫ് ആണ്.... " " നിങ്ങൾ ഇനി ഈ മഴയത്തു ബസ് കയറി വരാൻ നിൽക്കണ്ട.... മോള് ആ ലൊക്കേഷൻ അച്ഛയുടെ ഫോണിലേക്ക് ഷെയർ ചെയ്യ് ഞാൻ കാർ കൊണ്ട് വരാം... "

" ശെരി അച്ഛേ..... " ധനു ഫോൺ കട്ട്‌ ചെയ്തിട്ട് ലൊക്കേഷൻ കർത്തികേയന് ഷെയർ ചെയ്തു.. അപ്പോഴേക്കും പ്രമീള ചൂടൻ കട്ടൻചായയും ബജി യും കൊണ്ടുവന്നു..... ചായ കുടിച്ച് കഴിഞ്ഞ് വർത്തമാനം പറഞ്ഞ് ഇരിക്കുമ്പോൾ ആണ് നിമ വരുന്നത്.... നിമ ഉമ്മറത്തു ഇരിക്കുന്ന ധനുവിനെയും ജയ് യെയും കണ്ട് ചിരിച്ചു.... " ശ്രീ ചേച്ചി എപ്പോ വന്നു.... ഇതാരാ 😊😊" " നിമ അല്ലേ 😊😊.... ഞങ്ങൾ കുറച്ച് നേരം ആയി... ഇത് എന്റെ അനിയൻ ജയ്.... " നിമ ആദ്യമായാണ് അവരെ കാണുന്നതെങ്കിലും ഒരു പരിചയക്കുറവും കാണിക്കാതെ സംസാരിച്ചു.. " നിനക്ക് മഴ മാറിയിട്ട് വന്നാൽ പോരായിരുന്നോ നിമേ... " ഹരി കുറച്ച് ഗൗരവത്തിൽ ചോദിച്ചു.. " ഏട്ടാ... അത്... ഒരു ഫ്രണ്ട് കൊണ്ടാക്കി.... അതാ.. പോന്നത്... ഇനി മഴ കൂടിയാലോ എന്ന് കരുതിയ.... "😒😒 " മ്മ്മ്.." ഹരി ഒന്ന് മൂളി.. കുറച്ച് കഴിഞ്ഞതും പാലതിനപ്പുറമായി ഒരു കാർ ഹോൺ അടിക്കുന്നത് അവർ കേട്ടു.. " ജയ് അച്ഛൻ വന്നെന്നു തോന്നുന്നു..... "ധനു എത്തിനോക്കികൊണ്ട് പറഞ്ഞു... അപ്പോൾ തന്നെ ധനുവിന്റെ ഫോണിലേക്ക് കാൾ വന്നു.. " അച്ഛൻ കാളിങ്... " " ഹലോ അച്ഛാ... " " ധനു.... നീ അയച്ചു തന്ന ലൊക്കേഷൻ നോക്കി ഞാൻ ഇവിടെ ഒരു പാലത്തിന്റെ അടുത്ത് എത്തി.... " " അച്ഛേ... Car ഞങ്ങൾ കണ്ടു... ഞങ്ങൾ അങ്ങോട്ട് വരാം.... " " മ്മ്മ്.... മഴനനയാതെ ഒരു കുട അവിടെനിന്ന് വാങ്ങി ചൂടിയിട്ട് വാ.... " " ശെരി..... അച്ഛേ... " "ഹരി......😊അച്ഛനാ അവിടെ കാർ കൊണ്ട് വന്നിരിക്കുന്നെ.... ഞങ്ങൾക്ക് ഒരു കുട തരോ.. പോവാൻ..."

" അതിനെന്താ 😁ഹിമേ... നിന്റെ ആ കുട എടുത്ത് കൊടുക്ക്... നാളെ ക്ലാസ്സിൽ ചെല്ലുമ്പോൾ ജയ്യുടെ കൈയിൽ നിന്ന് വാങ്ങിയാൽ മതി..... " ഹിമ ജയ്യേ ഒന്ന് നോക്കിയ ശേഷം കുട എടുത്ത് കൊണ്ട് കൊടുത്തു... " എന്നാ ശെരി ഞങ്ങൾ ഇറങ്ങട്ടെ.....😄😄" ധനു എല്ലാവരെയും നോക്കി പറഞ്ഞു... " ഹരിയേട്ടാ... ആന്റി എന്നാ ശെരി പിന്നെ കാണാം.... " ജയ് പറഞ്ഞുകൊണ്ട് ഹിമയെ ഒന്ന് നോക്കി.... ജയുടെ നോട്ടം കണ്ടതും ഹിമ നിമയുടെ പുറകിലേക്ക് മാറി... ഹരി ധനുവും ജയും പോകുന്നത് നോക്കി ഉമ്മറത്തെ തൂണിൽ ചാരി നോക്കി നിന്നു. രണ്ടുപേരുംഅവിടെ നിന്ന് ഇറങ്ങി കാറിന്റെ അടുത്തേക്ക് എത്തി... " വാ കേറ്.... " കാർത്തികേയൻ ഗ്ലാസ്സ് താഴ്ത്തി കൊണ്ട് പറഞ്ഞു... കുടമടക്കിയ ശേഷം ബാക്കിലെ ഡോർ തുറന്ന് രണ്ടുപേരും പുറകിൽ കയറി ഇരുന്നു... കാർത്തികേയൻ ഗ്ലാസ്സ് ഉയർത്തി ഇട്ടതിനു ശേഷം car മുന്നോട്ട് എടുത്തു...... ധനു പതിയെ ബാക്ക് ഡോറിന്റെ ചില്ല് താഴ്ത്തി... മഴത്തുള്ളികൾ അവളുടെ മുഖത്ത് പതിച്ചുകൊണ്ടിരുന്നു... ⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩

മുഖത്ത് വെള്ളത്തുള്ളികൾ വീണ്ടും വീണ്ടും പതിക്കുന്നതറിഞ്ഞു ധനു കണ്ണുകൾ വലിച്ചു തുറന്നു..... കൈയിൽ കുപ്പിവെള്ളവുമായി കാറിൽ ഇരിക്കുന്ന സച്ചി ധനുവിനെ നോക്കി ചിരിച്ചു.😁😁😁😁 " കുറെ നേരം ഞാൻ വിളിച്ചു....എണീക്കാതായപ്പോൾ ബോധം കേട്ടതാണെന്നു കരുതി ഞാൻ മുഖത്ത് വെള്ളം ഒഴിച്ചതാ 😁😁😁" ധനു പുരികം ഉയർത്തി 🤨🤨സച്ചിയെ നോക്കി... " കാര്യമായിട്ടും...😄" സച്ചി നന്നായി ചിരിച്ചു കാണിച്ചു.... "മ്മ്മ്..." ധനു ഒന്ന് മൂളി.... സച്ചി കാർ സ്റ്റാർട്ട്‌ ആക്കി മുന്നോട്ട് എടുത്തു... " അതെ ഉച്ച ആയി.... എന്ധെങ്കിലും കഴിച്ചിട്ട് പോവാം....... " ഡ്രൈവ് ചെയ്യുന്നതിനിടയിൽ സച്ചി ധനുവിനെ നോക്കി ചോദിച്ചു.... ധനു ഒന്നും മിണ്ടാതെ സീറ്റിൽ തന്നെ ചാരി ഇരുന്നു... " അതെ.... പറയുന്നത് ശെരി ആണോ എന്ന് എനിക്ക് അറിയില്ല.... താൻ ഇന്ന് അവിടെ ഇരുന്ന് ഡെസ്പ് ആയത് ഞാൻ കണ്ടിരുന്നു..... എന്തു ചെയ്യണം ചെയ്യണ്ട എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്... പിന്നെ ആർക്ക് വേണ്ടിയും ഒന്നിന് വേണ്ടിയും നമ്മുടെ കഴിവുകൾ ഉപേക്ഷിക്കുന്നതിനോട് എനിക്ക് താല്പര്യം ഇല്ല.... അത് മാത്രം അല്ല.... സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കേണ്ടത് മറ്റുള്ളവരല്ല നമ്മൾ തന്നെ ആണ്... അത് നമ്മുടെ കഴിവുകളെ അടിച്ചമർത്തി കൊണ്ടാവരുത്.." സച്ചി ധനുവിനോടെനവണ്ണം ഡ്രൈവ് ചെയ്യുന്നതിനിടെ പറഞ്ഞു....

സച്ചി പറഞ്ഞു കഴിഞ്ഞതും ധനു അത്ഭുതത്തോടെ സച്ചിയെ നോക്കി.... എപ്പോഴും കളിയും ചിരിയും തല്ലുകൊള്ളിത്തരവും ആയി നടക്കുന്ന സച്ചിക്ക് ഇങ്ങനെ ഒക്കെ പറയാൻ കഴിയും എന്നുള്ളത് ധനുവിന് അത്ഭുതമായിരുന്നു... ഹരിയെ പോലെ തന്റെ വിഷമങ്ങളെ വാക്കുകൾ കൊണ്ട് മാറ്റാൻ കഴിയുന്ന മറ്റാരും ഇല്ല എന്ന തോന്നൽ സച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ ഇല്ലാതെആയി. താൻ ഒരു നിമിഷതെക്കെങ്കിലും വിഷമങ്ങളെ മറന്നു എന്നുള്ളത് ധനുവിന് ആശ്ചര്യ മായി.. ധനു സച്ചിയെ നോക്കി ചിരിച്ചു 😊😊😊 ധനു തന്നെ നോക്കി ചിരിക്കുന്നത് കണ്ടതും " എന്നാ നമുക്ക് ഫുഡ്‌ കഴിക്കാൻ കയറാം 😁😁" സച്ചിയുടെ ചോദ്യത്തിന് ധനു ശെരി എന്ന് തലയാട്ടി.... രാത്രി ഭക്ഷണവും കഴിഞ്ഞ് സിറ്റ്ഔട്ടിൽ ഹാൻഡ്ഡ്രയിൽ കയ്യും വച്ച് എന്തോ ആലോചിച്ചിരിക്കുന്ന സച്ചിയുടെ അടുത്തേക്ക് വിഷ്ണു വന്നിരുന്നു... " എന്താണ് ഗഗനമായൊരു ആലോചന...🙄" " ഒന്നും ഇല്ലടാ.... ഞാൻ ആലോചിക്കായിരുന്നു.... " " അതല്ലേ ചോദിച്ചേ... എന്താ ആലോചന എന്ന്..😬😬😬" " ഇവനെ കൊണ്ട് 😬😬.... നീ പോയേ.. എണീറ്റ് പോയേ... " സച്ചി വിഷ്ണുവിനെ നോക്കി പല്ല് കടിച്ചു... " കാര്യം പറയടാ....🙄" " ഡാ വിഷ്ണു ഞാൻ ധനുവിന്റെ കാര്യമാടാ ഓർത്തത്..... "

" എന്റെ പോന്നു സച്ചി അവൾക്കിട്ട് എന്ധെങ്കിലും ഒപ്പിക്കാനാണെങ്കിൽ... ഞാൻ അതിൽ നിന്ന് വിഷമത്തോടെ രാജി വക്കുന്നു......🙄" വിഷ്ണു ധനുവിന്റെ സ്വഭാവം അറിയുന്നത് കൊണ്ട് മുൻ‌കൂർ ജാമ്യം പോലെ അവതരിപ്പിച്ചു... " അതല്ലടാ... ഞാൻ അല്ല നമ്മൾ.. എവിടെയോ വച്ച് ധനുവിനെ കണ്ടിട്ടുണ്ട്....... എവിടെ ആണെന് ഓർമ വരുന്നില്ല.... "🤔 " പെണ്ണുകാണാൻ പോയപ്പോൾ ആയിരിക്കും... " " വിഷ്ണു നീ എന്റെ കൈയിൽ നിന്നും വാങ്ങാതെ എണീറ്റ് പോവാൻ നോക്കിയേ.... 😬😬😬... ഡാ കാര്യമായിട്ടാ.... നമ്മൾ ഇതിനു മുൻപ് എവിടെയോ വച്ച്.... കണ്ടിട്ടുണ്ട്.. പക്ഷേ എപ്പോൾ എങ്ങനെ... എന്നൊന്നും എനിക്കറിയില്ല......... " സച്ചി അതും പറഞ്ഞുകൊണ്ട് റൂമിലേക്ക് എണീറ്റ് പോയി... " അത് ശെരി അപ്പൊ ഇത്ര നേരം അവനെ കേട്ടിരുന്ന ഞാൻ ആരായി....😬😬" വിഷ്ണു സച്ചി പോയ വഴിയേ നോക്കികൊണ്ട് പറഞ്ഞു.. സച്ചി നേരെ ബെഡിൽ പോയി കൈകൾ തലക്ക് പിന്നിലായ് വച്ചുകൊണ്ട് കിടന്നു....

ഇതേ സമയം അടുക്കളയിൽ പണികൾ എല്ലാം ഒതുക്കി റൂമിലേക്ക് വന്ന ധനുവിന്റെ കണ്ണിൽ പതിഞ്ഞത് മേശപ്പുറത്ത് ഇന്ന്‌ താൻ കൊണ്ടുപോയ സർട്ടിഫിക്കറ്റുകളുടെ മേലെ ആണ്.. ഒരു നിമിഷം അവൾ അതെടുത്തു ഒന്ന് മറിച്ചു നോക്കി.... ഹരിയുടെ ഒറ്റ നിർബന്ധം കാരണം താൻ നേടിയ കലാതിലകത്തിന്റെ സർട്ടിഫിക്കറ്റ് അവൾ നോക്കി.... തന്നെ അതിന് വേണ്ടി ഒരുക്കാൻ തന്നെക്കാൾ കൂടുതൽ ഹരി എടുത്ത ആ പരിശ്രമത്തെ അവൾ ഓർത്തു....... സർട്ടിഫിക്കറ്റുകൾ എല്ലാം ഇരുന്നപോലെ തന്നെ ഒതുക്കി വച്ച് അവൾ തിരിഞ്ഞതും അവളുടെ കണ്ണുകൾ ചെന്ന് പതിച്ചത് കൈരണ്ടും തലയ്ക്കു പുറകിൽ വച്ച് കിടന്നുറങ്ങുന്ന സച്ചിയുടെ മേലെ ആണ്..... സച്ചിയെ ഒന്ന് നോക്കിയിട്ട് ധനു മാറാനുള്ള ഡ്രെസും എടുത്ത് ബാത്റൂമിൽ പോയി ഫ്രഷ് ആയി വന്നു..... ലൈറ്റ് ഓഫ്‌ ആകിയ ശേഷം സച്ചിയോട് ചേർന്ന്അവന്റെ കൈയിൽ തല ചായ്ച്ചു കിടന്നു...... സച്ചിയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു😊.... അവൻ ഒരു കൈ കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു.... അവളുടെ ചുണ്ടിലും ഒരു ചിരി മിന്നി മാഞ്ഞു..😊............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story