ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 1

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

 " അമ്മേ... " തന്റെ നേർക്ക് പാഞ്ഞു വരുന്ന വണ്ടി കണ്ടപ്പോൾ കണ്ണുകൾ ഇറുക്കി അടച്ച് ചെവി പൊത്തി പിടിച്ച് അവൾ അലറി...കൈയിൽ ഇരുന്ന് ഫോണും പേഴ്സും താഴെവീണു ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ ആ കാർ അവളുടെ അടുത്ത് sudden ബ്രേക്ക്‌ ഇട്ട് നിന്നു. അതിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു. ഒരു 27,28 പ്രായം.. Goodlooking, casual dressing. "Hello..... Excuse me.... എന്തെങ്കിലും പറ്റിയോ..."അയാൾ വേഗം അവളുടെ അടുത്തേക്ക് ചെന്നു നിന്നുകൊണ്ട് ചോദിച്ചു. അയാളുടെ ശബ്ദം കേട്ട് അവൾ കണ്ണുകൾ തുറന്നു പെട്ടന്ന് അവളുടെ മുഖത്തെ ഭയം മാറി ദേഷ്യം ആയി. " ഡോ .....😠 താൻ എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നത്... മനുഷ്യനെ ഇപ്പോ കൊന്ന് കളഞ്ഞേനെലോ.... ആർക്ക് വായു ഗുളിക വാങ്ങാൻ ആടോ പോകുന്നെ... " " സോറി കുട്ടി....പെട്ടന്ന് മൈൻഡ് ഒന്ന് ഡിസ്ട്രാക്ട് ആയിപോയി അതാ വണ്ടി കൈയിൽ നിന്നും പോയത്... "

താഴെകിടന്ന അവളുടെ പേഴ്സും ഫോണും എടുത്തുകൊണ്ടു അവൻ അവളോട് സൗമ്യമായി പറഞ്ഞു. " ഡോ... അങ്ങനെ മൈൻഡ് പിടിച്ചാൽ കിട്ടാതെ വരുമ്പോ.. എവിടെ എങ്കിലും വണ്ടി ഒതുക്കി relax ആയശേഷം ഓടിക്കണം അല്ലാതെ...footpath ഇൽ നില്ക്കന്നവരുടെ ദേഹത്തേക്ക് ഇടിച്ചു കയറ്റുകയല്ല വേണ്ടത്. " അവൾ ദേഷ്യം കൊണ്ട് വിറച്ചു പെട്ടന്നാണ് അവൾ അവന്റെ കൈയിൽ ഇരിക്കുന്ന അവളുടെ ഫോണും പേഴ്സും കണ്ടത്. അത് വേഗം അവനിൽ നിന്നും വാങ്ങി നോക്കി... ഫോണിന്റെ ഡിസ്പ്ലേ പൊട്ടിയത് കണ്ട് അവൾ അവനെ നോക്കി.. " കണ്ടോ എന്റെ ഫോൺ പൊട്ടി.... എത്ര നാൾ ആയതാണെന്നു അറിയോടോ തനിക്ക്.... ഇതിനൊരു തീരുമാനം താൻ പറയണം..." അവളുടെ സംസാരം കേട്ടിട്ട് ആ ചെറുപ്പക്കാരൻ തന്റെ പേഴ്സിൽ നിന്നും കുറച്ച് പൈസ എടുത്ത് അവൾക്ക് നേരെ നീട്ടി.. " എന്നെ പൈസ തന്ന് ഒതുക്കാം എന്ന് കരുതണ്ട.. എനിക്ക് തന്റെ പൈസ വേണ്ട. പകരം ഇതുപോലെ ഉള്ള ഒരു ഫോൺ വാങ്ങി താ... അല്ലെങ്കിൽ ഇത് നന്നാക്കി താ... " അവൾ അവനോടായി പറഞ്ഞു. " എന്റെ പൊന്ന് കൊച്ചേ താൻ എന്നാ ഇവിടെ നിക്ക് ഞാൻ പോയി ഇവിടെ എവിടെ എങ്കിലും ഫോൺ കട ഉണ്ടോ എന്ന് നോക്കട്ടെ... എന്നിട്ട് തനിക്ക് ഫോൺ വാങ്ങി തരാം... "

" കൊള്ളാലോ തന്റെ idea... തനിക്ക് ഇതും പറഞ്ഞ് മുങ്ങാൻ അല്ലേ... അത് ഇവിടെ നടക്കില്ല... " അവൾ പറഞ്ഞു " എന്നാ താനും കൂടെ വാ... ഒരുമിച്ച് പോയി നോക്കാം... " " അത് വേണ്ട... തന്നെ എനിക്ക് അറിയത്തു പോലും ഇല്ല...... പിന്നെ എന്ത്‌ വിശ്വസിച്ചാണ്ഞാൻ തന്റെ കൂടെ വരുന്നത്... " " പോന്നു കൊച്ചേ.... ഞാൻ പിടിച്ച് തിന്നതൊന്നും ഇല്ല.... " " തന്നെ കണ്ടാൽ അറിയാം ഒരു കള്ള ലക്ഷണം 🙄... പിന്നെ ഞാൻ ആരുടേയും കൊച്ചും പിച്ചും ഒന്നും അല്ല എനിക്ക് ഒരു പേരുണ്ട്.... അലിക .... അങ്ങനെ വിളിച്ചാൽ മതി... " " ഒക്കെ... അലിക... ലുക്ക്‌.... എനിക്ക് തീരെ ടൈം ഇല്ല..... താൻ കൂടെ വന്നാൽ ഫോൺ വാങ്ങി തരാം.... Anyway എന്റെ പേര് വിശ്വ....വിശ്വദേവ്... " " അതേ വിശ്വവിശ്വദേവ്... എനിക്ക് അങ്ങനെ പേടി ഒന്നും ഇല്ല " " അതേ രണ്ട് വിശ്വ ഇല്ല.. വിശ്വദേവ് അത്രെയും ഒള്ളു... " " എന്നാ വാ പോകാം..".. അവൾ അവന്റെ കാറിന്റെ അടുത്തേക്ക് നീങ്ങി നിന്നു.

അവൻ വേഗം കാറിന് ഉള്ളികയറാൻ പോയതും അവൾ അവന്റെ ഫോൺ ചോദിച്ചു.വിശ്വ ഫോൺ ലോക്ക് തുറന്നു കൊടുത്തതും അവൾ അവന്റെയും അവന്റെ കാറിന്റെയും ഫോട്ടോ എടുത്ത് വിശ്വ യുടെ വാട്സാപ്പിൽ തന്റെ number സേവ് ചെയ്‌ത ശേഷം അവളുടെ വാട്സാപ്പിലേക്ക് ആ രണ്ട് ഫോട്ടോസും സെന്റ് ചെയ്‌തിട്ട് delete for me എന്ന് കൊടുത്തു... വീണ്ടും ഒരു number കൂടി സേവ് ചെയ്തിട്ട് അതിലേക്കും അവൾ ഫോട്ടോസ് അയച്ചിട്ട് delete for me എന്ന് കൊടുത്ത ശേഷം ഫോൺ അവനു തിരിച്ചു നൽകിയിട്ട് കാറിൽ കയറി ഇരുന്നു. ഡ്രൈവർ സീറ്റിലേക്ക് അവനുംകയറി ഇരുന്നു.. " നീ എന്താ എന്റെ ഫോണിൽ ചെയ്തേ... " വിശ്വ ഫോൺ നോക്കികൊണ്ട് അലികയോട് ചോദിച്ചു " അതേ... നിങ്ങൾ എങ്ങാനും എന്നെ തട്ടിക്കൊണ്ടു പോയാൽ എന്നെ ആരാ കൊണ്ടുപോയത് എന്ന് അറിയാൻ വേണ്ടി ആണ് എന്റെ നമ്പറിലേക്കും കൂട്ടുകാരിയുരെ നമ്പറിലേക്കുംഞാൻ എടുത്ത ഫോട്ടോ അയച്ചത്.. " അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. അവൻ അവളെ ഒന്ന് നോക്കിയിട്ട് തിരിച്ചൊന്നും പറയാതെ വണ്ടി സ്റ്റാർട്ട്‌ ചെയ്‌തു...

കുറച്ച് ദൂരം പോയതും അവന്റെ ഫോൺ ബെൽ അടിച്ചു. വണ്ടി സൈഡിലേക്ക് ഒതുക്കിയ ശേഷം അവൻ ഫോൺ എടുത്തു. " ആ ജീവ... പറയടാ.... എന്തായി.... "വിശ്വ .. .................... " ഡാ ഈ സമയത്ത് കാലുമാറിയെന്നോ 😠 മോളെ ഞാൻ കൊല്ലും നോക്കിക്കോ... " .............................. " ഇനി ഇപ്പോ എന്ത്‌ ചെയ്യും... ഈ സമയത്ത് ആരെ കിട്ടാനാ " .............................. " ഞാനോ.... അതൊന്നും പറയണ്ടടാ... ഒരു കുരിശ്... തലയിൽ പെട്ടു (വിശ്വ അവളെ നോക്കി പറഞ്ഞിട്ട് കാർ തുറന്ന് പുറത്ത് നിന്നു. ................... " ഇല്ലടാ അതൊന്നും ശരിയാവില്ല.... ഞാൻ അതിനെ അറിയത്തു കൂടി ഇല്ല.... പോരാത്തതിന് അതൊരു കുട്ടി ബോംബ് ആണെന്ന് തോന്നുന്നു. .......................... " നോക്കാം.... ഞാൻ ഒന്ന് പറഞ്ഞു നോക്കട്ടെ.... എന്റെ ആവശ്യം ആയിപ്പോയില്ലേ... ശേരിടാ വിളിക്കാം ഞാൻ... " .................. വിശ്വ ഫോണും കട്ട്‌ ചെയ്ത് കാറിൽ കയറി ഇരുന്നു. " ഡോ താൻ കുറച്ച് മുൻപ് വലിയ വായിൽ ഡയലോഗ് അടിച്ചല്ലോ തിരക്കുള്ള ആളാണെന്നു... എന്നിട്ടാണോടോ വണ്ടി ഇവിടെ ഒതുക്കിയിരിക്കുന്നെ.... തനിക്ക് മാത്രം അല്ല എനിക്ക് എന്റേതായ തിരക്കുണ്ട്... " അതും പറഞ്ഞ് അലിക അവനെ നോക്കി പേടിപ്പിച്ചു. " അത്യാവശ്യം ആയി ഉള്ള കോൾ ആയിരുന്നു അതാ.... "

" എന്നാ വേഗം വണ്ടി എടുക്ക്." അവൾ അവനോട് പറഞ്ഞു ഇതിനെ ഇന്ന് ഞാൻ 😬😬(വിശ്വ ആത്മ ) അപ്പോഴാണ് ജീവൻ പറഞ്ഞ കാര്യത്തെ കുറിച്ച് അവനു ഓർമവന്നത് പെട്ടന്ന് അവൻ വണ്ടി നിർത്തി. " എന്താടോ... " അലിക " അതേകുട്ടി.... സോറി ..... അലിക... എനിക്ക് തന്റെ ഒരു help വേണം... " വിശ്വ " എന്റെ ഹെല്പ്പോ..... എന്ത്‌ help😳😳... " അലിക " അതേ താൻ ഒരിടം വരെ വന്ന്‌ ഒരു ഒപ്പ് ഇടണം.... ക്യാഷ് എത്രവേണമെങ്കിലും തരാം.... " എന്തോ ഉഡായിപ് ആണല്ലോ.... (അലികയുടെ ആത്മ ) " താൻ കാര്യം പറ.... " അലിക " താൻ ഒന്ന് കല്യാണം കഴിക്കണം.... " വിശ്വ " കല്യാണോ 🙄🙄🙄🙄ആരേ 😳😳" അലിക ഞെട്ടി വിചാലിമ്പിച്ചു പോയി " എന്നെ 😒.. " വിശ്വ " തന്നെയോ 😳😳😳😳" അലികയുടെ സകലമാന ബോധവും പോയി " ഡോ... അലിക...... എന്താ ഡോ... എന്താ പറ്റിയെ... " കിളി പറന്നു പോയ അലികയെ വിശ്വ തട്ടി വിളിച്ചു " താൻ എന്ധോക്കെയാ പറഞ്ഞേ... കല്യാണോ.... ഒന്ന് പോടോ..... തന്നെ കണ്ടാൽ അറിയാം ഉഡായിപ്പിന്റെ ആസ്താത് ആണെന്ന്... ലോക്ക് മാറ്റാടോ വണ്ടീടെ ..... എനിക്ക് ഫോണും വേണ്ട ഒന്നും വേണ്ട...." അവൾക്ക് തിരിച്ചു കിട്ടിയ ബോധത്തിൽ ഡോർ തുറക്കാൻ നോക്കികൊണ്ട് പറഞ്ഞു.. " അതേ അലിക....

ഞാൻ ഒന്ന് പറയട്ടെ.... താൻ ഒന്ന് സമാധാനം ആയി കേൾക്ക്.... എനിക്ക് വേറെ വഴി ഇല്ലാത്തതു കൊണ്ട... " വിശ്വ "തനിക്ക് വേറെ ആരെയും കിട്ടിയില്ലെടോ.... അതും ഒരു പരിചയവും ഇല്ലാത്ത എന്നെ തന്നെ കിട്ടിയൊള്ളു..." അലിക " താൻ പറയുന്നതൊന്നു മനസിലാക്ക്... വേറെ ആളെ ശരിയാക്കിയതാ... ക്യാഷും കൊടുത്തു.... ഇപ്പോ അവള് കാല് മാറി... അതാ തന്നോട് പറഞ്ഞത്.. Cash എത്ര വേണമെങ്കിലും തരാം . "വിശ്വ " ഓഓഓ അപ്പൊ ഇത് തന്റെ സ്ഥിരം പരിപാടി ആണല്ലേ... കൊള്ളാലോ.... എന്നെ ആ കൂട്ടത്തിൽ കൂട്ടണ്ട.... തന്നെക്കണ്ടപ്പോഴേ ഒരു വശപ്പിശക്.... കുറെ പൈസ ഉള്ളത് കൊണ്ട് എന്തും ആവാന്ന....... " അലിക നിയന്ത്രണം വിട്ട് പറഞ്ഞു. " ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല... ടൈം ഒട്ടും ഇല്ല 11 മണിക്ക് മുൻപ് രജിസ്റ്റർ ഓഫീസിൽ എത്തണം ഇപ്പൊത്തന്നെ 10 മണി കഴിഞ്ഞു.. " വിശ്വ തഴുന്നതിന്റെ പരമാവധി താഴ്ന്നു. "

എന്നെകൊണ്ട് പറ്റില്ല 😏😏താൻ വേറെ വല്ലോരെയും നോക്ക് " അലിക വിശ്വക്ക് ശെരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു.. അവൻ പരമാവധി കണ്ട്രോൾ ചെയ്ത് ഇരുന്നു. പക്ഷേ പിന്നെയും പിന്നെയും ഉള്ള അലികയുടെ വെറുപ്പിക്കൽ കൂടിയപ്പോൾ " ഡീ...%%&%%മോളെ നിന്നോട് ഞാൻ മലയാളത്തിൽ അല്ലേടി പുല്ലേ പറഞ്ഞത് എന്നെ ഒന്ന് സഹായിക്കാൻ... നിന്നെ കെട്ടി നിന്നോട് എന്റെ കൂടെ പൊറുക്കാൻ ഒന്നും പറഞ്ഞില്ലല്ലോ...... എന്റെ ഗെതികേട് കൊണ്ടാണ് നിന്റെ കാലുവരെ പിടിച്ചത്.... ഒരു വർഷം കഴിഞ്ഞ് ഡിവോഴ്സും തരാം... ആരും അറിയില്ല പ്ലീസ് " വിശ്വ ദേഷ്യത്തിൽ തുടങ്ങി യെങ്കിലും തീർന്നപ്പോൾ അത് അപേക്ഷ ആയി പക്ഷേ അലിക ഇതൊക്കെ കേട്ട് ചെറുതായി ഒന്ന് പേടിച്ചു പോയി 😄 " അതേ താൻ എന്താ ഒന്നും പറയാത്തെ.. " വിശ്വ സൗമ്യമായി ചോദിച്ചു... അവൾ അവനെ തന്നെ നോക്കി ഇരുന്നു പാവം പേടിച്ചിട്ടാ 😂 അപ്പോഴേക്കും ജീവന്റെ call വിശ്വക്ക് വന്നു. തുടരും ❤️പ്രിയ

Share this story